2015, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

പതിനേഴാമത്തെ നീക്കംസൈന്റ്റ്‌ പീറ്റേഴ്സ് ബർഗ് പട്ടണത്തിൽ നടകുന്ന   ഒരു ചെസ്സ്‌ മത്സരം . യുവ ചാംമ്പ്യൻ ആയ അലക്സാണ്ടർ പെട്രോഷിയും, വായോ വൃദ്ധനും മുൻ ലോക ചാംമ്പ്യനുമായ പീറ്റർ വലേരിയും തമ്മിൽ ഉള്ള മത്സരം . അന്നത്തെ പ്രധാന പത്രങ്ങളിൽ എല്ലാം ഈ വാർത്തയെ കുറിച്ചുള്ള വിവരണം ഉണ്ടായിരുന്നു . 28 വർഷങ്ങൾക്ക് മുമ്പ് ഇതേ നഗരത്തിൽ വച്ച് തന്നെ ആയിരുന്നു തന്നെ പീറ്റർ വലേരി ആദ്യമായി ലോക ചാമ്പ്യൻ ആകുന്നത്‌ . അമേരിക്കയുടെ നിലവിലുള്ള ലോക ചാംബ്യനെ തകർത്തു ശേഷം വീണ്ടും സോവിയറ്റ് റഷ്യയിലേക്ക് ലോക ചെസ്സ് കിരീടം തിരിച്ചു കൊണ്ട് വന്നത്   പീറ്റർ ആയിരുന്നു. ഇന്നത്തെ മത്സരത്തിന പ്രത്യേകത എന്തായിരുന്നു എന്നാൽ  കഴിഞ്ഞ 23 വർഷങ്ങൾക്കുള്ളിൽ പീറ്റർ  വലേരി പങ്കെടുകുന്ന ആദ്യ മത്സരം ആണ് എന്നുള്ളത്  കൊണ്ടാണ് .

പ്രായത്തിന്റെയും , ഫൊമിൻടെയും അടിസ്ഥാനത്തിൽ മത്സരം ജയികുവാൻ അനുകുലമായ അവസ്ഥ ഇപ്പോഴാതെ ലോക ചാംബ്യനായ അലക്സാണ്ടർ പെട്രോഷിക്ക് തന്നെ യാണ് .യുവത്വത്തിൻ പ്രതീകമായ് അലക്സാണ്ടർക്ക് ആണ് കാണികളുടെ പിന്തുണ . ഒരു കാലത്ത് അസാമാന്യ പ്രതിഭ തെളിയിച്ച പീറ്റർ വലേരി ഏവരെയും അംബരിപ്പിച്ചു കൊണ്ട്  ചെസ്സ്‌ ബോർഡിൽ നിന്നും പിന്നെ നഗരത്തിൽ നിന്നും  തന്നെയും നിഷ്കാസിതനായി. പ്രായം ചെന്ന കാണികളിൽ പലരുടെയും റോൾ മോഡൽ തന്നെ ആയിരുന്നു വലേരി .

 മത്സരം പുരോഗമിച്ചു കൊണ്ടേ ഇരുന്നു . നിരീക്ഷകരും , ചെസ്സ്‌ പണ്ഡിതൻമാരും   മത്സരം പെട്രോഷിക്ക് അനുകുലമായി എന്ന് വില  യിരുത്തി. എന്നാൽ അപ്രതീക്ഷിതമായ ഒരു നീക്കതിലുടെ  പീറ്റർ വലേരി മത്സരം തനിക്ക് അനുകുലമാക്കി . "ചെക്ക് മേറ്റ്‌"  അലക്സാണ്ടർ തനിയെ മന്ത്രിച്ചു . നിറുത്താതെ കര ഘോഷം  മുഴുങ്ങി. ഒരൊറ്റ രാത്രി കൊണ്ട് പീറ്റർ  വീണ്ടും താരമായി . ലോക  ചാംമ്പ്യനായ  അലക്സാണ്ടർ പെട്രോഷിയെ കീഴടക്കുക എന്ന് വച്ചാൽ?  അപ്രതീക്ഷിതമായ    36മത്തെ നീക്കത്തിലുടെ പീറ്റർ പെട്രോഷിയെ കീഴ്പെടുത്തി. കരഘോഷങ്ങൾക്കിടയിൽ അലക്സ് മന്ത്രിച്ച ആ വാക്കുകൾ പീറ്ററിന് കേൾക്കുവാൻ കഴിഞ്ഞില്ല .നന്ദിയോ , ഉപചാര വാക്കുകളോ ഉരു വിടാതെ  പീറ്റർ ജനകുട്ടം ഭേദിച്ച് അയാൾക്ക് ഏർപ്പാട് ചെയ്ത ഹോട്ടലിലേക്ക് മടങ്ങി.

മത്സരത്തിൻ ക്ഷീണം കൊണ്ടാകാം അയാൾ  രാത്രി ഭക്ഷണം ഒരു ചീസ്  ബ്രെഡിൽ മാത്രം ഒതുക്കി . സാവധാനം  നുണഞ  വോഡ്ക ഗ്ലാസ്‌ അയാൾ മേശപ്പുറത്ത് വച്ചു . പരുത്ത നീളൻ രോമ കുപ്പായം അയാൾ  അലമാരയിലെ ഹാങ്ങറിൽ തിരുകി. ബെഡ് റും ലാംബ് കെടുത്തിയ ശേഷം പീറ്റർ കട്ടിലിലേക്ക് ചാഞ്ഞു . നല്ല ക്ഷീണം ഉണ്ടായിട്ടും  പീറ്ററിനു എന്തോ ഉറക്കം വന്നില്ല. തിരിഞ്ഞും , മറിഞ്ഞും കിടക്കുമ്പോൾ അലക്സിന്റെ ആ മന്ത്രണം  കാതിൽ പെട്ടെന്ന്  മുഴങ്ങി . "എന്റെ പതിനേഴാം മൂവിനെ  മറന്നേക്കു".  പീറ്റർ  ഒന്ന്  ഞെട്ടി. ഇല്ല അലക്സ് അരികത്തില്ല .ഇപ്പോൾ കേട്ട ശബ്ദം സ്വപ്നമാണോ , അതോ  യാഥാർത്ഥ്യം  ആണോ എന്നറിയാതെ അയാൾ കുഴങ്ങി.

പിന്നെ എത്ര ശ്രമിച്ചിട്ടും പീറ്ററിന് ഉറങ്ങുവാൻ കഴിഞ്ഞില്ല. അലക്സിയുടെ ആ വാചകം   അയാളുടെ കാതിൽ വീണ്ടും മുഴുങ്ങി.  "എന്റെ പതിനേഴാം മൂവിനെ മറന്നേക്കു".  ആ വാചകം  അയാളിലേക്ക് വീണ്ടും വീണ്ടും ആഴ്ന്നിറങ്ങികൊണ്ടേ ഇരുന്നു.

കിടന്നു കൊണ്ട് തന്നെ അയാൾ ആ നീക്കം ഓർത്തെടുക്കുവാൻ ശ്രമിച്ചു . പതിനാറാം നീക്കത്തിൽ കുതിരയെ തനിക്കു നൽകിയ അതി ബുദ്ധി പരമായ ആ നീക്കം താൻ കണ്ടില്ല. കുതിരയെ വെട്ടി എടുക്കുവാൻ ഉള്ള ആവേശത്തിൽ അലക്സി ഒരുക്കിയ ആ ചതി കുഴി എന്തെ മനസിലായില്ല.   അത് കഴിഞ്ഞുള്ള പതിനെഴാമത്തെ ഒറ്റ നീക്കം മാത്രം മതി ആയിരുന്നു അല്ക്സിക്ക് മത്സരം അനുകുല മാക്കുവാൻ . എന്തു കൊണ്ട് അയാൾ അങ്ങനെ ഒരു മൂവിനു മുതിർന്നില്ല . മത്സരം ജയിച്ചിട്ടും പരാജിതൻ ആയ അവസ്ഥ. അപ്പോൾ അലക്സി മത്സരം തന്നെ ജയിക്കുവാൻ അനുവദിക്കുകയയിരുന്നോ ?

-------------------------------------------------------------------------

യുവത്വം തുളുമ്പുന്ന നാളുകളിൽ  മരിയയുമയി മത്സരാനുഭവങ്ങൾ പങ്കിടാറുള്ളത് പീറ്ററിന് ഓർമ വന്നു.     മോസ്കോ സർവ്വകലാശാലയിലെ ഏറ്റവും പ്രശസ്ത ചെസ്സ്‌ കളിക്കാരൻ  ആയിരുന്നു പീറ്റർ . ചെറുപ്പത്തിൽ തന്നെ ഗ്രാൻഡ്‌ മാസ്റർ പദവിയിൽ എത്തിയ  ചെസ്സ്‌  പ്രതിഭ.   റഷ്യയേ പ്രതി നിധീകരിച്ചു ഒരു പാടു സമ്മാനങ്ങൾ.  വാരി കുട്ടിയ ബഹുമുഖ പ്രതിഭ . അയാളോട് സൗഹ്യദം പങ്കിടുവാൻ ഒരു പാടു പെണ്‍കുട്ടികൾ കൊതിച്ചു . ചതുരംഗ പലകയിലെ കരുക്കൾ പോലെ ആകർഷികപെടുന്ന ഒന്നും അയാളുടെ മനസ്സിൽ ഉണ്ടായിരുന്നില്ല. ഒരു മത്സരം കഴിഞ്ഞ് എല്ലാവരും അഭിനന്ദികുമ്പോൾ വിമർശന ശരവുമായി അയാളെ എതിരിട്ടവൾ ആയിരുന്നു മരിയ. ജയിക്കുവാൻ ഉള്ള മത്സരം ആണെങ്കിലും എതിരാളിയെ കെട്ടി വലിഞ്ഞു മുറുക്കുംപോഴും അയാൾ അർഹിക്കുന്നു എങ്കിൽ ഒരവസരം എതിരാളിക്ക് കൊടുക്കാം എന്ന പക്ഷക്കാരി ആയിരുന്നു മരിയ. അയാൾ മരിയയോടായി പറഞ്ഞു . ഇത് മത്സരം ആണ് . ശക്തിയും, ബുദ്ധിയും , കഴിവും ഒരു പോലെ  സമന്വയിച്ചാലേ മത്സരം വരുതിയിൽ ആകുവാൻ കഴിയുകയുള്ളൂ . അല്ലാതെ ഇത് ഒരു ധർമ  സ്ഥാപനത്തിന്  വേണ്ടി നടത്തുന്ന രസം കൊല്ലി കളി ഒന്നുമല്ല.  പക്ഷെ മരിയ  അവളുടെ നിലപാടുകളിൽ ഉറച്ചു  നിന്നു .

അന്നേ  പിറ്റർ അവളെ ശ്രദ്ധിച്ചിരുന്നു .അധികം താമസിയാതെ അവരുടെ കലഹം സൗഹൃദത്തിലേക്ക് എത്തി. പിന്നീടുള്ള മത്സര തെയാറെടുപ്പുകളിൽ മരിയയുടെ സാന്നിധ്യം അയാളിൽ  ഊർജം നിറച്ചിരുന്നു .   പീറ്ററിനേ പോലെ തന്നെയോ ചിലപ്പോൾ അതിലും മേലെയോ എതിരാളിയുടെ നീക്കങ്ങൾ മുൻ കുട്ടി കാണുവാൻ മരിയക്കു കഴിയുമായിരുന്നു. പിറ്റർ കളിയായി പറയുമായിരുന്നു മരിയ നീ എന്റെ എതിരാളി ആയിരുന്നു എങ്കിൽ ഒരു പക്ഷെ ഞാൻ പരാജിതൻ ആയേനെ?  "നിന്റെ കണ്ണുകളിൽ നോക്കുമ്പോൾ ഞാൻ കളിക്കുവാൻ മറന്നു പോകുന്നു പ്രിയേ" . അവൾ അത് കേൾക്കുമ്പോൾ വശ്യമായി പുഞ്ചിരിക്കും . അവർ അറിയാതെ തന്നെ ആവരുടെ സൗഹ്യദം പ്രേമത്തിലേക്ക് വഴുതി വീണു. പിന്നെ ഓരോ മത്സരയത്രയിലും അവൾ കുടെ ഉണ്ടായിരുന്നു. ആ വർഷാവസാന  മാസങ്ങളിൽ ആയിരുന്നു ലോക ചെസ്സ്‌ ചാമ്പ്യൻ ഷിപ്‌ . എതിരാളി അമേരിക്കയുടെ പ്രശസ്ത താരം. സൈന്റ്റ്‌  പീറ്റേഴ്സ് ബർഗ്ഗിൽ വച്ചായിരുന്നു മത്സരം. 21 മത്സരങ്ങൾ , ആദ്യ രണ്ടു മത്സരങ്ങളിലും എതിരാളിക്ക് അനായാസ  ജയം . പതിനൊന്നു പോയിന്റ്‌ വേണം മത്സരം ജയിക്കണം എന്നുണ്ടെങ്കിൽ . മരിയ നൽകിയ ഉത്തേജനം , തളർച്ചയിൽ നിന്നും കര കയറുവാൻ ഉള്ള മന്ത്രം അത് മരിയ തന്നെ ആയിരുന്നു. പിന്നെ യുള്ള മത്സരങ്ങളിൽ അതി  ഗംഭീരമായ തിരിച്ചു  വരവ് ആണ്  പി റ്റർ നടത്തിയത്. മത്സരാവസാനം എതിരാളിക്ക് 8.5  പോയിന്റ്‌ ലഭിച്ചപോൾ 12.5 പൊയിന്റുമായി പീറ്റർ വലേരി ലോക ചാമ്പ്യൻ ആയി.


പിന്നീടുള്ള ഓരോ  മൽസരങ്ങളിലും വിജയം പീറ്ററിനോടാപ്പം ആയിരുന്നു. എല്ലാ മത്സരങ്ങളിലും ഒരു ഭാഗ്യ ചിഹ്നം പോലെ മരിയ അയാളുടെ ഒപ്പം ഉണ്ടായിരുന്നു . യഥാർത്ഥത്തിൽ മരിയ,  അവൾ അയാളുടെ ഭാഗ്യ ചിഹ്നം തന്നെ ആയിരുന്നു. ചാമ്പ്യൻഷിപ്പിന്റെ വീഥികളിൽ മരിയയും അയാളുടെ ഒപ്പം ലോകം ചുറ്റി. അപ്പോഴെക്കും അയാൾ ഭ്രാന്തമായ ഒരു പോസേസ്സിവേനെസ്സിൽ അകപെട്ടു കഴിഞ്ഞിരുന്നു . ഒരിക്കൽ പോലും അയാൾ മരിയയെ അയാൾ താമസിക്കുന്ന ഹോട്ടലിൽ നിന്നോ, അല്ലെങ്കിൽ അവരുടെ വിശാലമായ വില്ലയിൽ നിന്നോ പുറത്തേക്ക് ഇറങ്ങുവാൻ പീറ്റർ സമ്മതിച്ചില്ല. അയാളുടെ ചതുരംഗ കളത്തിലെ വെറും ഒരു കരുവായി അവൾ മാറി. അയാളുടെ ആജ്ഞക്ക് ഒത്ത് അങ്ങോട്ടും ഇങ്ങോട്ടും ഒരു കളം മാത്രം ചലിക്കുന്ന വെറും ഒരു കാലാൾ പോരാളി.

ഒരു മത്സരം കഴിഞ്ഞ് അയാൾ തിരിച്ചു വരുമ്പോൾ അയാൾക്കായി ഒരു  കുറിപ്പ് എഴുതി വച്ചിട്ട് ഗർഭിണിയായ  അവൾ ആ നഗരം വിട്ടു എങ്ങോ പോയി. 'ഞാൻ പോകുന്നു , എന്നെ തിരയെണ്ടാ '  എന്ന ഒറ്റ വരി മാത്രം .  ഭാഗ്യ ചിഹ്നം നഷ്ട പെട്ട അയാൾ പിന്നെ ജയത്തിൽ നിന്ന് തോൽവിയിലെക്കും , തോൽ‌വിയിൽ നിന്നും  തോൽവികളിലേക്കും കുപ്പ് കുത്തി. നഗരത്തിൽ  നിന്നും ഉൾ വലിഞ്ഞ ആ ചെസ്സ്‌ പ്രതിഭയെ ലോകം പാടെ മറന്നു.

 നിശബ്ദതയേ ഭഞ്ജിച്ചു കൊണ്ട് ഫോണ്‍ റിംഗ് ചെയ്തു . മധുരമായ ശബ്ദത്തിൽ റിസപ്ഷനിസ്റ്റ് മൊഴിഞ്ഞു. സാർ അങ്ങേക്ക് ഒരു  സന്ദർശകൻ  ഉണ്ട്.  ആരായിരിക്കും ഈ സമയത്ത്  എന്ന് നിനച്ചു  ജാക്കറ്റ് ധരിച്ചു വലേരി സാവധാനം താഴേക്ക് ഇറങ്ങി. ലോബിയിൽ അയാളെ കാത്തു അലക്സി നില്പുണ്ടായിരുന്നു . പീറ്ററിന് എന്തോ ഒരു അസ്വഭാവികത തോന്നി. രാത്രിയിൽ ഈ നേരത്ത്    അലക്സാണ്ടർ പെട്രോഷി.  നെറ്റി ചുളിച്ച നോക്കുന്ന പീറ്ററിനെ നോക്കി അലക്സി പറഞ്ഞു , "എന്നെ ഈ നേരത്ത് ഇവിടെ പ്രതീക്ഷിചിരിക്കില്ലല്ലോ" ? എനിക്കറിയാം "പക്ഷെ എനിക്ക് ഇവിടെ വരാതിരിക്കുവാൻ കഴിയില്ലല്ലോ" ?

അലക്സിയുടെ അപേക്ഷ പീറ്ററിന് നിരസിക്കുവാൻ  കഴിഞ്ഞില്ല.   അലക്സിയുടെ കൂടെ ഒരു യാത്ര. പൊതുവെ പരുക്കാൻ ആയ വലേരി  ആ യാത്ര നിഷേധികേണ്ടത്  ആയിരുന്നു . പക്ഷെ അലക്സിയുടെ കുടെ പോകുവാനാണ് പിറ്റർ തിരുമാനിച്ചത് . അലക്സിയുടെ കാർ പട്ടണം വിട്ടു ഗ്രാമത്തിലേക്ക് പ്രവേശിച്ചു . മഞ്ഞു പെയുന്ന  താഴ്വരകൾ . ഇരു വശവും വലിയ   പൈൻ മരങ്ങൾ. അതിനിടയിലായി നേർത്ത മഞ്ഞു മുടിയ പാത. കഷ്ടിച്ച് ഒരു കാറിനു പോകാം എന്ന പോലെ   അവസാനം ആ കാർ ഭംഗിയുള്ള ഒരു വീടിനു മുമ്പിൽ വന്നു നിന്നു. ഹോണ്‍ അടിച്ചപോൾ ഒരു കാവൽക്കാരൻ വന്നു ഗേറ്റ് തുറന്നു തന്നു . കാർ നിറുത്തിയ ശേഷം അലക്സി പറഞ്ഞു വരൂ . എന്റെ മമ്മയുടെ വീട് ആണ് . ഓരോ മത്സരത്തിനും തൈയാർ എടുക്കുമ്പോഴും ഞാൻ ഇവിടെ നിന്നാണ് തുടങ്ങാറുള്ളത്  . ആ വാചകം പീറ്ററിനെ വല്ലാതെ സ്പർശിച്ചു . അയാളുടെ ഓർമ്മകൾ അറിയാതെ മരിയയിലേക്ക് പോയി. തന്റെ ഓരോ മത്സരത്തിലും മരിയയുടെ  സാന്നിധ്യം ഉണ്ടായിരുന്നല്ലോ . അലക്സിയുടെ ശബ്ദം അയാളെ മരിയയുടെ  ഓർമകളിൽ നിന്നും ഉണർത്തി .   മമ്മ മരിച്ചിട്ട് ഇപ്പോൾ നാല്   വർഷം  ആകുന്നു ഇത്രയും നാൾ ഞാൻ നിങ്ങളെ തിരയുകയായിരുന്നു . മരണകിടക്കയിൽ വച്ച് മമ്മ ഒന്നേ പറഞ്ഞുള്ളൂ . ആ പഴയ വലെരിയെ തിരികെ കൊണ്ട് വരണം എന്ന്. ഈ  വീട്ടിൽ മമ്മയുണ്ടാകും ചതുരംഗ കളത്തിലെ കാവൽക്കാരിയെ പോലെ ?  ആ വരികൾ അയാളെ തളർത്തി എന്ന് തോന്നി.

പിന്നെ പീറ്ററിനെ  കാത്തു നില്ക്കാതെ അലക്സിയുടെ കാർ അയാളിൽ നിന്നും ഒരു പോട്ട് പോലെ പറന്ന്‌ അകന്നു.