2015, ജൂൺ 23, ചൊവ്വാഴ്ച

ICU

ഇന്നലെ രാത്രി മുതൽ  അയാൾ ആ  ഇരിപ്പ് ഇരിക്കുകയാണ് .ഇടക്ക് വാതിൽ തുറന്നു നേഴ്സ് എന്തെങ്കിലും മരുന്ന് മേടിക്കുവാൻ പറയും. അതും  കഴിഞ്ഞു വീണ്ടും അയാൾ ആ കസേരയിൽ തന്നെ ഇരിക്കും. ആരോ പറഞ്ഞത് അയാൾ ഓർത്തു ശരിക്കും ദേവാലയങ്ങൾ ആശുപത്രികൾ ആണെന്ന്. ഇവിടെ വരുന്നവർക്ക് ജാതിയോ , മതമോ ഇല്ല. "ICU"  എന്ന് വച്ചാൽ ഒരർത്ഥത്തിൽ  ഞാൻ നിന്നെ കാണുന്നു. അതെ ദൈവം നമ്മെ കാണുന്നു. അപ്പോൾ ശരിയായ പ്രാർഥനാലയങ്ങൾ ആശുപത്രികൾ തന്നെ അല്ലെ?എവരും സമന്മാരായി ദൈവത്തെ  പ്രാപിക്കുവാൻ വെമ്പുന്നവർക്ക് തീർച്ചയായും  ആശുപത്രികൾ ദേവാലയം തന്നെ ആണ്.


വീണ മരിച്ചതിൽ പിന്നെ കല്യാണിക്ക് അയാൾ തന്നെ ആയിരുന്നു അമ്മയും അച്ഛനും. വീണയുടെ കുറവ് നികത്തുവാൻ അയാൾക്ക് ആവില്ലല്ലോ. എന്നിരുന്നാലും ഒരു പരിധി വരെ അയാൾ അവളെ അമ്മയുടെ ഓർമ്മകൾ തഴുകാതെ വളർത്തി . അച്ഛൻ എന്നതിൽ ഉപരി അയാൾ അവളുടെ ഏറ്റവും അടുത്ത സുഹ്രത്ത്  ആയിരുന്നു. കോളേജിലെ വിശേങ്ങൾ  വരെ അവൾ വള്ളി പുള്ളി വിടാതെ പറയുമായിരുന്നു. ആ ശീലം അയാൾ അവളിൽ വളർത്തി എടുത്തു എന്ന് പറയുക ആവും ശരി. സ്കൂളിൽ നിന്ന് അവൾ വരുമ്പോൾ അയാൾ ചോദിക്കുമായിരുന്നു ഇന്ന്   സ്കൂളിൽ എന്തായിരുന്നു വിശേഷം.   നവ്യുയുടെ പനി മാറി അവൾ ക്ലാസിൽ വന്നോ? കാളിന്ദി മാം എന്താണ് ഇന്ന് പഠിപ്പിച്ചത് ? നഷ്ടപെട്ട കണക്ക് പുസ്തകം കിട്ടിയോ?   എന്നൊക്കെ അയാൾ ചോദിക്കുമായിരുന്നു. ഇതെല്ലം അയാൾ വീണ ചോദിക്കുന്നത് കേട്ടിടുണ്ട് . വീണയുടെ അഭാവത്തിൽ ആ ചോദ്യങ്ങൾ പിന്നെ അയാളൂടെതായി.

അന്ന് കല്യാണിയുടെ ജന്മദിനം ആയിരുന്നു. അവളുടെ പന്ത്രണ്ടാം പിറന്നാൾ.
രാത്രി ആഹാരം പുറത്ത്  നിന്നാക്കം എന്നു തിരുമാനിച്ചു. വീണയും , ആയാളും  ശുദ്ധ സസ്യാഹാരികൾ ആണ്.  പക്ഷെ കല്യാണിക്ക് ചിക്കൻ ലോലിപോപ്പ് വലിയ ഇഷ്ടം  ആണ് . അത് കൊണ്ട് അന്നേ ദിനം അവളുടെ ഇഷ്ട രേസ്ടരന്റിൽ പോയത്. ചപ്പാത്തിയും, ചിക്കൻ കറിയും, നുദിൽസും , വെജ് കറികളും ആയി അവൾ ആ ദിനം ശരിക്കും ആഘോഷിച്ചു. രാത്രി ഏറെ ഇരുട്ടിയ ശേഷം ആണ് അവർ ഹോടലിൽ നിന്നും യാത്ര തിരിച്ചത്.  ദൈവം ചിലപ്പോൾ നമുക്ക് ചില ദുർ നിമിത്തങ്ങൾ കാണിച്ചു തരും എന്ന് കേട്ടിടുണ്ട്. കാറിൽ കയറുവാൻ കയറിയപ്പോൾ അറിഞ്ഞു താക്കോൽ എടുക്കുവാൻ മറന്നിരിക്കുന്നു എന്ന്. പിന്നെ തിരിച്ചു പോയി തീൻ മേശപുറത്ത്‌  മറന്ന പോയ താക്കോൽ എടുത്തു കൊണ്ട് വന്നു. രേസ്ടരന്റ്റ് അടക്കുവാൻ തുടങ്ങുക ആയിരുന്നു അപ്പോൾ . ഒരു മേശയിൽ മാത്രം ആഹാരം കഴിച്ചു കഴിഞ്ഞ ദമ്പതികൾ ബില്ലിന് വേണ്ടി കാത്തിരിക്കുന്നു.തിരിച്ചു കാറിൽ കയറിയപ്പോൾ എന്തോ, കാർ സ്റ്റാർട്ട്‌ ആകുന്നില്ല. എത്ര തിരിച്ചിട്ടും കാർ സ്റ്റാർട്ട്‌ ആകുന്നില്ല .  വീണ ചോദിച്ചു എന്ത് പറ്റി? അയാൾ തല കുലുക്കി കൊണ്ട് പറഞ്ഞു വണ്ടി സ്റ്റാർട്ട്‌ ആകുന്നില്ല. ബാറ്ററി ചാർജു പോയതാണോ അറിയില്ല. അയാൾ പറയന്ന കേട്ടപ്പോൾ കല്യാണി പറഞ്ഞു അച്ഛനോട് എത്ര വട്ടം പറഞ്ഞതാ ഈ ചടാക്ക്‌ വണ്ടി മാറ്റുവാൻ . അപ്പോൾ ഒരു  സെന്റിമെന്റ്സ്. അമ്മയും, അച്ഛനും കുടി ലോണ്‍ എടുത്തു മേടിച്ചതാ? എന്നൊക്കെ . ഇക്കാലത്ത് ലോണ്‍ എടുക്കാതെ ആരേലും വണ്ടി മേടിക്കുമോ? അവളുടെ അഭിപ്രായം അതിര് കടക്കുന്നു എന്ന് തോന്നിയപോൾ വീണ ഇടപെട്ടു. കല്ലു മതി.  അല്ലേലും അച്ഛനെ പറ്റി എന്തെങ്കിലും പറഞ്ഞാൽ വീണക്കു സഹിക്കുംയിരുന്നുള്ള. അയാൾ    വീണ്ടും ഒന്നുകുടി ചാവി തിരിച്ചപോൾ കാർ സ്റ്റാർട്ട്‌ ആയി. പുറത്തു നല്ല ചാറ്റൽ മഴ . അത് കൊണ്ട് കാർ അയാൾ പതുക്കെയാണ് ഓടിച്ചത്. വെളിച്ചം കുറവായിരുന്നു. കല്ലു പിറകിൽ ഇരുന്നു പാട്ട് കേൾക്കുക  ആയിരുന്നു. കുറച്ചു കഴിഞ്ഞപോഴെക്കും മഴയുടെ ശക്തി കൂടി. കുതിച്ചു പെയുന്ന രാമഴ .മഴത്തുള്ളികൾ  ചില്ലിൽ വീണ് ഉടയുന്ന ശബ്ദം.  കട്ട പിടിച്ച ഇരുട്ട്.  മുമ്പിൽ പോകുന്ന വണ്ടികൾ പോലും കാണുവാൻ പറ്റാത്ത അവസ്ഥ. 'ഭം' എന്ന ശബ്ദത്തോടെ വണ്ടി ചെന്ന് ഇടിച്ചത് ഓർമ യുണ്ട് . എതിരെ നിന്ന് വന്ന സുപർ ഫാസ്റ്റ്  എന്തിനോ സൈഡ് കൊടുത്ത് മുന്നേറുമ്പോൾ നേരെ കാറിലേക്ക് വന്നു ഇടിച്ചത്. പിന്നെ ബോധം തെളിയുമ്പോൾ അയാൾ ആശുപത്രി കി ടക്കയിൽ  ആയിരുന്നു. അത് അയാൾക്ക് താങ്ങാൻ ആവാത്ത ദുരിതം സമ്മാനിക്കും എന്ന് കരുതിയില്ല.

പിന്നെയുള്ള ജീവിതം കല്യാണിക്ക് വേണ്ടി മാത്രമായിരുന്നു. ഒരു പക്ഷെ കല്യാണി ഇല്ലായിരുന്നു എങ്കിൽ ആയാൾ  എന്നെ വീണയുടെ അടുത്തു  എത്തിയേനെ?അയാൾക്ക്  അവൾ ഒരു എഞ്ചിനീയർ ആയി കാണുവാൻ ആയിരുന്നു ആഗ്രഹം. അയാളെ പോലെ തന്നെ. പക്ഷെ കല്യാണിയുടെ താല്പര്യം   ഒരു എഴുത്തുകാരി ആകണം എന്നായിരുന്നു. പക്ഷെ അവൾ ഒരു പത്ര പ്രവർത്തക ആയി മാറി. അറിയപെടുന്ന ചാനലിൽ ജോലിയും കിട്ടി. ആരെയും കുസാതെ സംസാരികുവാൻ ഉള്ള തന്റേടം അവൾക്ക് വീണയിൽ നിന്നും കിട്ടിയിരുന്നു. പറയുന്ന കാര്യങ്ങൾ ഭയക്കാതെ അവൾ തുറന്ന് അടിച്ചു . രാഷ്ട്രീയക്കാരുടെ വഴി വിട്ട  സ്വത്തുവിവരങ്ങൾ   പോതുജനങ്ങൾ  അറിയണം എന്ന് കരുതി അവൾ അവതരിപിച്ച പരിപാടി 'നോ യുവർ ലീഡർ'  ചാനലിൽ വലിയ ഹിറ്റ്‌ ആയി.  ആ ഷോവിൽ അവൾ രാഷ്ട്രീയ ക്കാരെ തൊലി ഉരച്ചു കാണിച്ചു.  വിദ്യാഭാസ മന്ത്രിയുടെ അവിഹിത ബന്ധവും, അനധികൃത സ്വത്തു സമ്പാദനം എല്ലാം അവൾ പൊതു ജനത്തിന് മുമ്പിൽ തുറന്നു കാണിച്ചു.പ്രതിപക്ഷം അത് ഏറ്റുപിടിച്ചു . അവസാനം മന്ത്രിക്കു രാജി വയ്ക്കേണ്ടി വന്നു.  അന്ന് അവൾ ഏറെ സന്തോഷിച്ചു. പക്ഷെ അതിന്റെ പരിണാമം ഇത്ര ഭീകരം ആകും എന്ന് ആരും  കരുതിയില്ല. അയാൾ തന്നെ ആയിരിക്കും അത് ചെയ്യിപിച്ചത്. അല്ലാതെ ആർക്കു കഴിയും. ഇത്ര നിഷ്ടൂരമായി അവൾ ഓടിച്ച സ്കൂടിയിലേക്ക്   ജീപ്പ് കൊണ്ട് വന്നു ഇടിപ്പികുവ്വാൻ.

വയ്യാ , ഇനി ഒരു ദുരുന്തം കുടി താങ്ങുവാൻ . അവസാനമായി വീണയുടെ കണ്ണുകൾ പറഞ്ഞത് കല്ലുവിനെ കുറിച്ച് ആയിരുന്നു. അവളെ നന്നായി നോക്കണം. പഠിപ്പികണം . വിവാഹം അങ്ങനെ എന്തെല്ലാം സ്വപ്നങ്ങൾ .  . ചില്ല് കൊട്ടാരം പോലെ എല്ലാം തകർന്ന് അടിഞ്ഞിരിക്കുന്നു.  ഒരു പാടു സ്വപ്നങ്ങളും പ്രതീക്ഷകളും അവൾക്കും ഉണ്ടായിരുന്നിരിക്കില്ലേ? അഴിമതിയുടെ കറപാടുകൾ കഴുകി കളയുവാൻ അല്ല അത് പുറത്തു കൊണ്ട് വരുവാൻ ആണ് അവൾ ശ്രമിച്ചത്‌. ജോലി  കിട്ടിയപ്പോൾ അയാൾ ഉപദേശിച്ചത് ഇത്ര മാത്രമേ ഉണ്ടായിരുന്നുള്ളു. നിനക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങൾ സത്യ സന്ധമായി പുർത്തിയാക്കുക . അതിനു  അവൾ ശ്രമിച്ചതും.

അയാൾ ഒരു ഈശ്വര വിശ്വാസി ആയിരുന്നില്ല. മനുഷ്യനെ വിശ്വസിക്കുവാൻ അയാൾ ശ്രമിചിരുന്നു . പക്ഷെ ഇന്ന് അയാൾ ഈശ്വരനെ വിളിച്ചു . വീണയെ കൊണ്ടുപോയ പോലെ തന്റെ മകളെ കൊണ്ട് പോകരുത് എന്നയാൾ അപേക്ഷിച്ചു .

ICU  വാതിൽ തുറന്നു ഡോക്ടർ    രംഗനാഥൻ പുറത്തു ഇറങ്ങി. അയാൾ വല്ലാതെ വിയർത്തിരുന്നു .  അയാൾ ആകാംഷയോടെ ഡോക്ടറുടെ അരികിലേക്ക് ഓടി ചെന്ന്. നെറ്റിയിലെ വിയർപ്പു കണങ്ങൾ ഇടം കൈയാൽ തുടച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു . 'ഗോഡ് ഈസ്‌ ഗ്രേറ്റ്‌' വല്ലാത്ത ഒരു ഇച്ചാ ശക്തി യുണ്ട് നിങ്ങളുടെ മകൾക്ക് . അവൾ ജീവിച്ചിരിക്കണം എന്ന് തന്നെ യാണ് ഈശ്വരന്ടെ  തിരുമാനം.  operation is successful .  ഉറങ്ങുവാൻ ഉള്ള മരുന്ന് കുത്തി വച്ചിട്ടുണ്ട് . വല്ലാത്ത വേദന യുണ്ടാകും  സാരമില്ല.. 'she  will be alright '  കണ്ണു  നീർ  ഒലിച്ച  കവിളുകളിലോടെ  ഒന്നും പറയുവാൻ ആകാതെ അയാൾ ഡോക്ടറുടെ മുമ്പിൽ കൈ കുപ്പി നിന്നു .   ഈശ്വരനെ കണ്ടിട്ടുണ്ടോ എന്നുള്ള ചോദ്യതിന്  ഇനി അയാൾക്ക് ഉത്തരം ഉണ്ട് . അയാളുടെ പുറത്തു തട്ടി ആശ്വസിപ്പിച്ചു കൊണ്ട് ക്ഷീണിതൻ  ആയി നടക്കുന്ന ഡോക്ടറെ അയാൾ നോക്കി നിന്നു .അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ