2015, ജൂൺ 23, ചൊവ്വാഴ്ച

ബറോഡബറോഡയിൽ അയാൾ എത്തിയിട്ട് പതിമുന്ന് വർഷങ്ങൾ..അതിനിടയിൽ എവിടെ എല്ലാം മാറി മാറി ജോലി ചെയ്തു. ഒരിടത്തും നില ഉറപ്പിച്ചില്ല .  പക്ഷെ ഇപ്പോൾ നീണ്ട പതിമുന്ന്  വർഷങ്ങൾ. ഒരേ സ്ഥാപനത്തിൽ തന്നെ .  ജോലി. വാടക വീട് മാത്രം രണ്ടു തവണ മാറി.  അതും കുടെ  താമസിക്കുന്ന  മുരുഗന്ടെ നിർബന്ധ പ്രകാരം.   വേറെ ഒന്നിനും മാറ്റമില്ല.  ജോലി കഴിഞ്ഞു വന്നാൽ വീട്. മുരുഗനും ആയാളും  മാത്രം. മുരുഗൻ ജോലി ചെയുന്നത് ഒരു  ഫാർമസിക്കുട്ടിക്ക്ൽ കമ്പനിയിൽ ആണ്.  താഴെ താമസിക്കുന്ന ഗുജറാത്തിയുടെ  വീട്.  ഉടമാസ്ഥാന്ടെ  ഭാര്യ ഉണ്ടാകിയ  ഉണക്ക ചപ്പാത്തിയും ദാലോ , അല്ലെങ്കിൽ എന്തെങ്കിലും സബ്ജിയോ മുകളിൽ കൊണ്ട് വന്നു തരും. "മാറ്റമില്ല എന്ന് പറയുന്നവ ഒക്കെയും മാറി എങ്കിലും " ഈ പതിവുകൾക്ക്  മാത്രം മാറ്റമില്ല.

കുടെ ജോലി ചെയുന്ന മനോഹരാൻ സാർ ആണ് അയാളോട് പറഞ്ഞത്. ജയപലാൻ എനിക്ക് ഒരു സഹായം ചെയ്യണം. എനിക്ക് വേണ്ടപെട്ട ഒരു കുട്ടി ഇവിടെ " വഡോദര  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്ജിനിയറിങ്ങിൽ "
എലെക്ട്രോണിക്സിന്  പഠിക്കുനുണ്ട് .  അവളുടെ അച്ഛൻ എന്റെ ഒരു ബന്ധു  ആണ്. ജ്യോതി മാത്സിന്  കുറച്ചു മോശം ആണെന്നാണ് അയാൾ പറഞ്ഞത്.  താൻ അവൾക്കു  കണക്കിന്   റ്റുഷൻ   എടുത്തു കൊടുക്കണം. ഒഴിവു കഴിവുകൾ പറഞ്ഞെങ്കിലും മനോഹരൻ സാറിന്റെ നിർബന്ധ  പ്രകാരം  അയാൾ ആ കുട്ടിയെ  കണക്ക് പഠിപ്പിക്കാം എന്ന് ഏറ്റു.  അടുത്ത ആഴ്ച തൊട്ടു ശനി ഞായർ ദിവസങ്ങളിൽ അവളോടു ട്യൂഷനു  വന്നു കൊള്ളുവാനും  പറഞ്ഞു.

ആദ്യ ദിനം മനോഹരാൻ സാർ തന്നെ അവളെ വീട്ടിൽ കൊണ്ട് വന്നു വിട്ടു. വട്ട മുഖം,    നീണ്ട കണ്ണുകൾ, വലിയ നെറ്റി,  ഒരു സുന്ദരി കുട്ടി. എവിടെയോ കണ്ടു മറന്ന രൂപം.  ഏറിയാൽ ഒരു  പതിനെട്ട് വയസ്സ്  കാണുമായിരിക്കും.  തുടങ്ങിയപ്പോൾ തന്നെ മനസിലായി ആ കുട്ടിക്ക് പഠിക്കുവാൻ ഒരു ശ്രദ്ധയും ഇല്ല. കണ്ണുകളിൽ  എപ്പോഴും ഒരു വിഷാദ  ഭാവം.  ആരോ നിർബന്ധിച്ചു  പഠിപ്പിക്കുവാൻ വിട്ടതിനാൽ പഠിക്കുന്നു.


ചില ദിവസങ്ങളിൽ അവൾ നന്നായി സംസാരിക്കും. ചിലപ്പോൾ അവൾ മൂഡി ആകും. അങ്ങനെയുള്ള അവസ്ഥയിൽ പറഞ്ഞാൽ ഒന്നും തലയിൽ  കയറില്ല. വെറുതെ തുറിച്ച്  നോക്കി ഇരിക്കും. ആർക്കും  പ്രവചിക്കുവാൻ അവാത്ത  സ്വഭാവം .അങ്ങനെയുള്ള  ദിവസങ്ങളിൽ  അയാൾ ക്ലാസ്സ്‌  വേണ്ട എന്ന് വയ്ക്കും.  അവളുടെ ഈ സ്വഭാവം മാറ്റി എടുക്കണം . അയാൾ മനസ്സിൽ വിചാരിച്ചു. മൂഡ് ഔട്ട് ആയാൽ പിന്നെ ഒന്നും തലയിൽ കയറില്ല. പൊട്ടിയെ പോലെ വെറുതെ നോക്കി ഇരിക്കും. ചോദിച്ചാൽ തന്നെ ഒന്നും മിണ്ടുകയും ഇല്ല.

 അവളോടു കുടുതൽ  അടുക്കുവാൻ  ജയപാലൻ ശ്രമിച്ചു.  എന്തെങ്കിലും വിഷയം എടുത്തിട്ട് സംസാരിക്കുവാൻ  ശ്രമം  നടത്തും . ഒരു ദിവസം അയാൾ  എത്ര പറഞ്ഞു കൊടുത്തിട്ടും അവൾ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ അയാൾക്ക്  നന്നായി ദേഷ്യം വന്നു.

അന്ന് അയാൾ   അവളെ ഒരു പാടു  ശകാരിച്ചു . പഠിക്കുവാൻ താല്പര്യം ഇല്ലെങ്കിലിൽ  പഠിക്കേണ്ട , എന്തിനു വെറുതെ തന്റെ സമയം കളയുന്നു .
പെട്ടെന്നു അവൾ  പൊട്ടി കരഞ്ഞു. എങ്ങി എങ്ങി കരയുന്ന  അവളെ കണ്ടപ്പോൾ അയാൾക്കും വിഷമം തോന്നി.  എന്ത് പറഞ്ഞു അശസ്വസിപ്പികണം എന്ന് അറിയാത്ത  അവസ്ഥ. കുറച്ചു നേരം കഴിഞ്ഞപോൾ അവളുടെ മനസ് ശാന്തം  ആയി എന്ന് ജയപാലന് തോന്നി.

"അയാൾ അവളോടായി  ചോദിച്ചു. ജ്യോതിക്ക് വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ? "

 ഇടക്ക് ഒക്കെ താൻ മൂഡ്‌ ഔട്ട്‌ ആകുന്നല്ലോ.  അവൾ ഒന്നുമില്ല എന്നർത്ഥത്തിൽ വെറുതെ തലയാട്ടി.  അയാൾ പുസ്തകം മടക്കി വച്ചു . ഇന്നിനി പഠികേണ്ട പിന്നെ ആകാം .

അവളോടു അയാൾ വെറുതെ വർത്തമാനം  പറയുവാൻ ആരംഭിച്ചു. ഇത്രയും നാൾ ആയിട്ടും അയാൾക്ക്  അവളേ കുറിച്ച് കുടുതൽ അറിവുണ്ടായിരുന്നില്ല.  ഒരു ഡോക്ടറുടെ  മകൾ  ആണെന്നു അറിയാം. അയാൾ ചോദിച്ചു. ജ്യോതിയുടെ വീട്ടിൽ ആരൊക്കെയുണ്ട് . അവൾ പറഞ്ഞു. അമ്മ, അച്ഛൻ, പിന്നെ സ്കൂളിൽ പഠിക്കുന്ന ഒരു അനിയൻ .അയാളുടെ ചോദ്യങ്ങൾക്ക് അവൾ മറുപടി നൽകി . പിന്നെ  തിരിച്ച്  ഒരു ചോദ്യം ഉന്നയിച്ചു.

"സാറിന്ടെ നാടും, ഫാമിലിയും . "

  അയാൾ ചിരിച്ചു. പിന്നെ പറഞ്ഞു

"അത് ഒന്നും പറഞ്ഞാൽ  ശരിയാവില്ല  കുട്ടി. അതൊരു നീണ്ട കഥയാണ്."

അങ്ങനെയാണ് പറഞ്ഞത്  എങ്കിലും അയാൾ അയാളുടെ കഥ പറയുവാൻ ആരംഭിച്ചു .

നാട്  ഒറ്റപലം . അച്ഛൻ നേരത്തെ മരിച്ചു പോയിരുന്നു.  ചേട്ടന്റെ   വരുമാനത്തിൽ ആയിരുന്നു അയാളുടെ പഠനം . BSC   പഠിക്കുന്ന കാലം  . എന്തിനും ഏതിനും ചേട്ടനെ ബുദ്ധിമുട്ടിക്കുവാൻ മടിയുണ്ട്. അല്ലേലും ചേട്ടന്ടെ  തുച്ചമായ ശമ്പളം കൊണ്ട് ഒരു വിധം കഴിയുന്നു എന്നെയുള്ളൂ. അത് കൊണ്ട് തന്നെ അന്ന് ഒരു പാരലൽ  കോളേജിൽ പഠിപ്പിച്ചിരുന്നു . 'പ്രീമിയർ  കോളേജ് " അതായിരുന്നു ആ കോളേജിനറെ  പേര്. അവിടെ വച്ച്
 പ്രീ ഡിഗ്രിക്ക്  പഠിക്കുന്ന സുനന്ദയെ പരിച്ചയപെടുന്നത്. ഇടതു പക്ഷ പ്രസ്ഥാനത്തിൻ സഹചാരിയും , കോളേജിലെ തീവ്ര  പ്രാസംഗികൻ ൻ   ആയ തന്നോടു അവൾ അടുപ്പം കാണിച്ചു തുടങ്ങി.  ഒരു പക്ഷെ അവളുടെ പ്രായം ആയിരിക്കാം എന്നിലേക്ക്‌  അവളെ അടുപ്പിച്ചത്.  പാർട്ടിയും, പ്രസ്ഥാനവും ആയി നടന്ന എന്നിലും പ്രേമത്തിൻ വിത്ത് മുള പൊട്ടി.   പിരിയുവാൻ പറ്റാത്ത വിധം ഞങ്ങൾ തമ്മിൽ  അടുത്തു .

മ്പത്തികമായി വലിയ അന്തരം  ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു. അവൾ വലിയ ഒരു വീടിലെ കുട്ടി ഞാനോ?  അത് കൊണ്ട് തന്നെ  ഞങ്ങളുടെ ബന്ധം   അംഗീകരിക്കുവാൻ  അവളുടെ വീട്ടുകാർ   തയ്യാറായില്ല . ഒടുവിൽ ഞങ്ങൾ ഒളിച്ചോടുവാൻ തിരുമാനിച്ചു. വീട്ടുകാരെ അറിയിക്കാതെ ഞങ്ങൾ ഒളിച്ചോടി. വീട്ടിൽ അറിയിച്ചാൽ ഏട്ടനും ആ ബന്ധത്തിന് സമ്മതിക്കില്ല എന്ന് നന്നായി അറിയാമായിരുന്നു.  ഒളിച്ചോടിയ ഞങ്ങൾ വിവാഹിതരായി. കൊയംബത്തുരിൽ എന്റെ ഒരു സുഹ്രത്തുണ്ടായിരുന്നു. അവന്റെ സഹായത്താൽ കുറച്ചു കാലം അവിടെ പിടിച്ചു നിന്നു

 പതിയെ ഞങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ  തല പൊക്കുവാൻ  തുടങ്ങി. ഭാര്യയെ ശരിക്കും പോറ്റുവാൻ കഴിയാത്തവന്റെ  അപകർഷതാ ബോധം എന്നിൽ ഉടൽ എടുത്തു. ഉയർന്ന സാഹചര്യത്തിൽ ജീവിച്ച അവൾക്കു ഈ ജീവിത സാഹചര്യത്തിൽ പൊരുത്തപെടുവാൻ ബുദ്ധി മുട്ടയിരുന്നു. പക്വത ഇല്ലായ്മ രണ്ടു പേരുടെയും ജീവിതത്തിൽ പ്രതിഭലിച്ചു.  ഓരോ ദിവസും
വഴക്കിടുവാൻ ആയി ഓരോ കാരണങ്ങൾ  കണ്ടെത്തും . ദിവസവും കുടിച്ചു വന്ന്  അവളെ വഴക്ക് പറയുക എന്നത് ഞാൻ ശീലമാക്കി.

തോൽവിയിലേക്ക് പോകുമ്പോൾ  ആണല്ലോ മനുഷ്യൻ കുടിക്കുവാൻ തുടങ്ങുന്നത്.എന്നെ സഹിച്ചു അവൾക്കും മടുത്തു  കഴിഞ്ഞിരുന്നു. 
എടുത്ത തീരുമാനം തെറ്റായി പോയി എന്ന് എനിക്കും, അവൾക്കും തോന്നിയോ?

അവസാനം എന്നെ വിട്ടു അവൾ തിരികെ  അവളുടെ വീടിലേക്ക്‌ പോയി. ഗർഭിണി  ആണെന്ന് അറിഞ്ഞിട്ടും അവളെ തിരിച്ചു വിളിക്കുവാൻ ദുരഭിമാനം  എന്നെ അനുവദിച്ചില്ല. പിന്നെ ഒരു സ്ഥലത്തും നില്പ്   ഉറയ്ക്കാതെ  പല ജോലികൾ .ബാംഗ്ലൂർ, ബോംബെ,  പോണ്ടിച്ചേരി , ഹൈദ്രബാദ്, അവസാനം ബറോഡയിൽ  എത്തി.

അയാൾ ആദ്യമായി മനസ് തുറക്കുക ആയിരുന്നു. കുടെ  താമസിക്കുന്ന മുരുഗനോട് പോലും അയാൾ അയാളുടെ മനസ് തുറന്നിട്ടില്ല. പക്ഷെ  എന്തോ അവളെ കാണുമ്പൊൾ മനസ് പിന്നോട്ട് പായുന്നു. വല്ലാത്ത ഒരു അടുപ്പം.
അവൾക്കും തന്നോടു അങ്ങനെ തന്നെയല്ലേ?

അവളും പറഞ്ഞു. അമ്മയും, അച്ഛനും തമ്മിലുള്ള സ്വരചേർച്ച ഇല്ലായ്മ. അവളുടെ അച്ഛൻ ഒരു അപകടത്തിൽ  മരിച്ചു പോയി. ഇത് അമ്മയുടെ രണ്ടാം വിവാഹം ആണ്.  അതിൽ അവർക്ക് ആണ്‍കുട്ടി ഉണ്ട്. രമേഷ് . ഇപ്പോൾ ഏഴിൽ പഠിക്കുന്നു. അച്ഛൻ വലിയ ഡോക്ടർ ആണ്. അമ്മയും അച്ഛനും തമ്മിൽ ഒരിക്കലും മനസു തുറന്നു സംസരികുന്നത് കണ്ടിട്ടില്ല.

നേരത്തെ സാർ ചോദിചാല്ലോ ഞാൻ എന്താണ് മൂഡി ആയിരിക്കുനത് എന്ന്. അച്ഛന്റെയും, അമ്മയുടെയും കാര്യം ഓർത്താൽ അറിയാതെ മൂഡ്‌ ഔട്ട്‌ ആകും. വഴക്ക് ഒഴിഞ്ഞു ഒരു നേരവും ഇല്ല   അച്ഛന് ഹോസ്പിറ്റലും തിരക്കും കഴിഞ്ഞു വീട്ടിൽ  ഇരിക്കുവാൻ നേരമില്ല.  അമ്മയ്ക്ക് അത് മനസിലാക്കുവാൻ കഴിയു ന്നുമില്ല.  ഒരു വീട്ടിൽ  അച്ഛനും അമ്മയെ രണ്ടു ധ്രുവങ്ങളിൽ ആയി ജീവിക്കുന്നു എന്ന് മാത്രം.    രാത്രി എപ്പോഴെങ്കിലും
അച്ചൻ വരും, അമ്മയോട് സംസാരിക്കുകയില്ല . ചിലപ്പോൾ വല്ലതും കഴിക്കും . അത് കഴിഞ്ഞു കിടന്നുറങ്ങും. രാവിലെ ഹോസ്പിറ്റലിലേക്ക് പോകും. ആ വലിയ വീട് ഒരു തടവറ പോലെയാണ്.

മറ്റുള്ളവർ കാൺകെ ഞങ്ങളുടെ കുടുംബം സ്വർഗമാണ് . സ്നേഹ നിധിയായ ഭർത്താവും, ഭാര്യയും , പിന്നെ  രണ്ടു മക്കളും. എന്തിന്റെ കുറവാണ് . സ്വിമ്മിങ് പൂൾ  വരെ വീട്ടിൽ ഉണ്ട്. ആവശ്യത്തിന് പരിചാരകർ .

അച്ഛന് സ്നേഹം എന്ന് പറഞ്ഞാൽ വിലയുള്ള കാര്യങ്ങൾ മേടിച്ചു തരുന്നതിൽ അണ് .എന്നെ ഒന്ന് ലാളിക്കുകയായ, അടുത്തു വിളിച്ചു നല്ല വർത്തമാനം പറഞ്ഞതായോ എനിക്കോർമ്മയില്ല. എന്ത് പറഞ്ഞാലും അച്ചൻ പറയും എന്തിന്റെ കുറവാണ് നിങ്ങൾക്ക്. ഞാൻ കഷ്ടപെടുന്നത്   നിങ്ങൾക്ക് വേണ്ടിയാണു . മറ്റുള്ളവരുടെ വീടുകൾ നോക്കു . അവർക്കിത്ര സൗകര്യങ്ങൾ ഉണ്ടോ?. അവർ നമ്മളെപോലെയാണോ ജീവിക്കുന്നത് .പണം അതാണ് അച്ഛന് പ്രധാനം . അതുണ്ടെങ്കിൽ എല്ലാം ആയി . അതിനുവേണ്ടിമാത്രം ജീവിക്കുന്നു.


മറ്റുള്ളവരുടെ വീട്ടിലെ സൗകര്യങ്ങൾ ചുഴിഞ്ഞു നോക്കുന്ന അച്ഛനറിയില്ല
അവരുടെ വീട്ടിൽ സൗകര്യങ്ങൾ കുറവാണെങ്കിലും അച്ഛനും, അമ്മയും,  കുട്ടികളും തമ്മിൽ സ്നേഹമായി ജീവിക്കുന്നു എന്ന്. അതാണ് കുടുംബം എന്ന്. അല്ലാതെ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുന്നതാണ് ജീവിതം എന്ന്  പറഞ്ഞു ജീവിക്കുന്നതിൽ അല്ല  സുഖമെന്ന്  .  എന്തെങ്കിലും മിണ്ടിയാൽ അപ്പോൾ അച്ചൻ ദേഷ്യപ്പെടും. പിന്നെ വീട്ടിൽ നിന്നും ഇറങ്ങി പോകും.

ക്ഷമിക്കുക എന്നതിനർത്ഥം നാം ശരി ആണെന്നും, മറ്റുള്ളവർ തെറ്റാണെന്നും അല്ല. മറിച്ചു ബന്ധങ്ങൾ നില  നിറുത്തുവാൻ  അവരെക്കാൾ കഴിവ് നമുക്കുണ്ടെന്ന് ആണ് . 

പഠിക്കുവാൻ ഇരുന്നാൽ  വീടിലെ അവസ്ഥ ഓർമ  വരും. പിന്നെ എങ്ങനെ പഠിക്കുവാൻ കഴിയും. പക്ഷെ ഇപ്പോൾ സാറിനോട് സംസാരിക്കുവാൻ  എന്തോ ഒരു സുരക്ഷിതബോധം. പഠിക്കുവാൻ വീണ്ടും താല്പര്യം.

ശരി ആയിരുന്നു. അയാൾക്കും അവളുടെ കാര്യങ്ങൾ  പലതും അറിയാമായിരുന്നു.  അവളുടെ ഫ്രണ്ട്സ് , ഇഷ്ട നിറം, ഇഷ്ടപെട്ട ആഹാരം, സിനിമകൾ  അങ്ങനെ എല്ലാം അയാൾ  ചോദിച്ചു അറിഞ്ഞിരുന്നു.ചിലപ്പോഴെല്ലാം അയാൾ അറിയുന്നു ജീവിതം മനോഹരമാണെന്ന് . അസ്തമിക്കുന്ന പകലുകൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു പുതിയ പുലരിയെ  ഓർത്താണ്.  നിലച്ചുപോയ ഘടികാരവും ദിവസത്തിൽ രണ്ടു പ്രാവശ്യം നമുക്ക് യഥാർത്ഥ സമയം കാണിച്ചു തരുന്നില്ല ..

അടുത്ത തവണ കണ്ടപ്പോൾ അവൾ പറഞ്ഞു. അടുത്ത ആഴ്ച അമ്മ വരുന്നുണ്ട്. ഞാൻ സാറിനെ കുറിച്ച് അമ്മയോട് പറഞ്ഞിട്ടുണ്ട്. അമ്മക്ക് സാറിനെ കാണണം എന്ന്.  അന്ന് അയാൾ മുകളിൽ തുണി അലക്കുക ആയിരുന്നു.  മുരുകൻ  ഒരു മുളി പാട്ടും പാടി  സിഗരട്ട് വലിച്ച്  നിൽക്കുന്നു . അപ്പോഴാണ് വീടിനു മുമ്പിൽ ഒരു കാർ വന്നു നിന്നത്. കാറിൽ നിന്ന് ജ്യോതി ഇറങ്ങി. പിന്നെ ജ്യോതിയുടെ കൂടെ അല്പം തടിച്ച ഒരു സ്ത്രീയും. എന്തോ പറഞ്ഞു  കൊണ്ട് ജ്യോതി ഉത്സാഹത്തോടെ  അവരുടെ വീട് ചൂണ്ടി കാണിക്കുന്നു. പെട്ടെന്ന് ആണ് അയാൾ കൂടെ വന്ന സ്ത്രീയെ ശ്രദ്ധിച്ചത്.

സുനന്ദ . അതെ വർഷങ്ങൾ കഴിഞ്ഞെങ്കിലും സുനന്ദക്കു വലിയ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. അയാൾക്ക്   എന്ത് ചെയ്യണം എന്നറിയില്ല. അപ്പോൾ ജ്യോതി,  വേണ്ട ഇനി ഒന്നും ഓർക്കേണ്ട . അല്ലെങ്കിൽ തനിക്കു എന്ത് അധികാരം?   ഈ അവസ്ഥയിൽ സുനന്ദ  തന്നെ കണ്ടാൽ , വേണ്ട അവൾ കാണേണ്ട. അയാൾ പെട്ടെന്ന് അവിടെ നിന്ന് ഒഴിഞ്ഞു മാറി. അടുത്തു നിന്ന് സിഗരട്ട് വലിക്കുന്ന മുരുഗനെ നോക്കി പറഞ്ഞു.

"ജ്യോതി വന്നിടുണ്ട്. അവളോടു പറയു ഞാൻ ഇവിടെ ഇല്ല എന്ന്. ഇനി രണ്ടാഴ്ച കഴിഞ്ഞേ മടങ്ങി വരികയുള്ളു."  ഒന്നും മനസിലായില്ല എങ്കിലും മുരുഗൻ മറു ചോദ്യം ചോദിച്ചില്ല. മുരുഗൻ താഴെ പോയി പറഞ്ഞതിനാൽ ആകണം അവർ രണ്ടു പേരും തിരികെ നടക്കുന്നതു അയാൾ ടെറസിൽ നിന്നും  നോക്കി നിന്നു.

നേർത്ത പ്രതീക്ഷകളുമായി ആരംഭിച്ച ഏതോ ഞായറാഴ്ച്ചയിൽ നിന്നും മറ്റൊരു ഞായറാഴ്ചയിലേക്കുള്ള ദുരം.  നാടകം ഇവിടെ അവസാനിക്കുകയാണോ അതോ പാതി വഴി കഴിഞ്ഞ ഇടവേളയാണോ .അയാൾ അങ്ങനെ ചിന്താവിഷ്ടനായി നിൽക്കുമ്പോൾ അവരുടെ കാർ അവിടെ നിന്നും  അകന്നു അകന്നു പോയി.
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ