2015, ജൂൺ 10, ബുധനാഴ്‌ച

ന്യായ വിധി.


കോടതി മുറിയിലെ ശാന്തത നിങ്ങൾ കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിടുണ്ട് . സിനിമകളിൽ കാണുന്ന വിധി  ന്യായം പോലെ അല്ല കൊടതകളിൽ സംഭവിക്കുന്നത് . കറുത്ത കുപ്പായം ഇട്ടു ഡ്രാക്കുള പ്രഭുവിനെ പോലെ പച്ചക്ക് ചോര കുടിക്കുന്ന വക്കിലൻ മാരുടെ വാഗ്വാദങ്ങൾ നിങ്ങൾ സിനിമയിൽ കണ്ടേക്കാം . എന്നാൽ അതിനു സമാനമായ ഒരു  വാക് വിലാസം  എതിർ  ഭാഗം വക്കിലിന്റെ  ഭാഗത്ത്‌ നിന്ന് ഉണ്ടായി. പ്രതി കൃത്യം ചെയ്തത് അതി ക്രൂരമായി തന്നെ ആണ് എന്നും  മാപ്പ് അർഹിക്കാത്ത കുറ്റം ചെയ്ത പ്രതി മരണ ശിക്ഷയിൽ കുറഞ്ഞു ഒന്നും അർഹിക്കുന്നില്ല എന്നും വക്കിൽ വാദിച്ചു. അതി ക്രൂരമായി ഒരു കൊല പാതകം നടത്തിയ  വ്യക്തിക്ക് അതും ഒരു സ്ത്രീയെ നിഷ്ടൂരമായി കൊല പെടുത്തിയ  പ്രതിക്ക്  മരണ ശിക്ഷയിൽ കുറഞ്ഞ്  എന്താണ് കോടതിക്ക് നല്കുവാൻ ഉള്ളത്? .

മണീകുറിനു ലക്ഷങ്ങൾ പ്രതിഭലം മേടിക്കുന്ന വക്കിലിന്റെ മികവിൽ ആർക്കും  സംശയം വേണ്ട . പണ്ട് പറഞ്ഞു കേട്ടിടുള്ള  കഥ പോലെ കുഞ്ഞിരാമൻ  വക്കിലിനു 5000 രൂപ കൊടുത്താൽ അത് ഏതു കൊല കേസ് ആണെങ്കിലും അദ്ദേഹം അത് നിഷ്പ്രയാസം വാദിച്ചു ജയിപ്പികും. അത് പോലെ തന്നെയുള്ള ക്രിമിനൽ കേസുകൾ മാത്രം വാദിക്കുന്ന പ്രഗല്ഭൻ ആയ വക്കിൽ ആണ്  ജേക്കബ്‌  വക്കില് . "ആർത്തി പണ്ടാരം "എന്ന് ചെല്ല പേരിൽ അദ്ദേഹം പ്രശസ്ത്ൻ ആണ്. ഇങ്ങനെ ഒക്കെ ആണെങ്കിലും നുറു ശതമാനം   വിശ്വസിക്കാം . അങ്ങേരു ഒരു കേസ് ഏറ്റു എടുത്താൽ  പിന്നെ അത് ദൈവം തമ്പുരാൻ ആയാലും ശിക്ഷ ഉറപ്പ്. കാരണം മേടിച്ച കാശിനു   കുറു പുലർത്തുന്നവൻ  ആണ്   ജേക്കബ്‌ വക്കിൽ . അങ്ങനെയുള്ള ജേക്കബ്‌ വക്കിൽ വാദിച്ചാൽ പിന്നെ ജയിക്കാതെ ഏതു കേസ്  ആണ് ഉള്ളത്?

തന്റെ  വിധി ന്യായം അവതരിപ്പികുക വഴി പ്രതിക്ക് തക്കതായ ശിക്ഷ മേടിച്ചു കൊടുക്കണം എന്ന വാശി  ജേക്കബ്‌ വക്കിലിന് ഉണ്ടായിരുന്നു.  കരുതി കുട്ടി അലോചിച്ചു ഉറപിച്ച ശേഷം ആണ് പ്രതി കുറ്റം ചെയ്തിരിക്കുന്നത്. സന്ദർഭം വിശദീകരിച്ചു വക്കിൽ തന്റെ ഭാഗം  ഭംഗി ആയി അവതരിപ്പിച്ചു . രണ്ടു മുന്ന് ദിനമായി അയാളെ  ആ പരിസരത്ത് ചുറ്റി കറങ്ങി നടന്നത് കണ്ടവർ  ഉണ്ട്  . ദ്രിക്  സാക്ഷി ആയ അപ്പുകുട്ടനെ വിസ്തരിച്ചു കഴിഞ്ഞതാണ് . തൊട്ടു അപ്പുറത്തെ വീടിലെ ലില്ലി ചേച്ചിയോട് ആൻ മേരി മതിലിൻ അരികെ നിന്ന്  പറഞ്ഞ വിവരം .  . ഫോണ്‍ ശബ്ദികുന്നില്ല എന്ന  വിവരം, ആ  പരാതി  എക്സ്ചെന്ജിൽ ഒന്ന് വിളിച്ചു പറയുവാൻ അവൾ മതിൽക്കൽ നിന്ന ലില്ലിയോടു  പറഞ്ഞു .  ബുദ്ധി മാനായ കുറ്റവാളിക്ക്  മുന്നിൽ  എന്നും ഒരു  അവസരം വന്നു ചേരുമല്ലോ. ആ  ഒരറ്റ അവസരം അത് മതി ആയിരുന്നു അവൾക്ക് .  ഫോണ്‍ നന്നാകുവാൻ എന്ന വ്യാജേന  അയാൾ ആ വീട്ടിൽ പ്രവേശിച്ചു . അയാൾ ഫോണ്‍ നന്നാകുനതിൻ ഇടെ അവളുടെ മോബിലിലേക്ക് ആരോ വിളിച്ചു. അവൾ അകത്തെ മുറിയിൽ സംസാരികുന്നതിൻ ഇടയിൽ ആണ് അയാൾ ആ കൃത്യം നടത്തിയത് . കൈയിലെ ബാഗിൽ പൊതിഞ്ഞു വച്ച ഇരുമ്പ് ചുറ്റിക അയാൾ എടുത്തു . പിന്നെ  അതി ക്രുരമായി തല തകർന്ന അവസ്ഥയിൽ ആണ് ആനിന്റെ മൃതദേഹം കണ്ടു കിട്ടിയത്.


ഇനി വിധി പുറ പ്പിടികേണ്ട സമയം ആണ് . എല്ലാ കണ്ണുകളും ആ ന്യായാധിപനെ ശ്രദ്ധിച്ചു . അദ്ദേഹം പുറ പ്പെടുവിക്കുവാൻ പോകുന്ന വിധി എന്തായിരിക്കും ?   ജേക്കബ്‌ വാക്കിൽ  ഏറ്റ എടുത്ത കേസ് വേറെ ഒരു ആന്റി ക്ലൈമക്സ് ഉണ്ടാകുമോ?


ന്യായാ ധിപൻ നല്ല  പ്രായം ചെന്ന് അനുഭവ സമ്പന്നൻ ആണ് . ഈ കേസ് അദ്ദേഹത്തെ സംബന്ദിചു ഏറെ പ്രത്യെകതകൾ  ഉള്ളതാണ്. അടുത്ത ആഴ്ച അദ്ദേഹം  സേവനത്തിൽ നിന്നും വിരമിക്കുകയാണ് . നീതിയും, ന്യായം  നോക്കി മാത്രമേ അദ്ദേഹം വിധി ന്യായം പ്രഘ്യാപിക്കുകയുള്ളൂ. മുപ്പതു വർഷത്തിൽ ഏറെ നീണ്ടു കിടക്കുന്ന  അദ്ദേഹത്തിന്  ജോലി പരിചയത്തിനു എതിരായി ഒരിക്കൽ പോലും ഒരു അഴിമതി ആരോപണമോ. സ്വ ജന പക്ഷ പാതാമോ  കേൾക്കുവാൻ കഴിഞ്ഞിട്ടില്ല. കഷ്ടിച്ച്  22 വയസ് മാത്രം ആയ ചെറുപ്പ് ക്കരാൻ ,  അയാൾ കുറ്റം നിഷേധിച്ചടില്ല . സ്വന്തമായി ഒരു വക്കിൽ പോലും ഇല്ല എന്ന് പറയുമ്പോൾ തന്നെ കേസ് വാദിച്ചു ജയിക്കുവാൻ പ്രയാസം ആണ് .ഒരു പക്ഷെ അയാളുടെ ഒരു നല്ല ന്യായാകരണം മാത്രം മതി ആകും ചിലപ്പോൾ അയാള്ക്ക് ഈ  കേസിൽ നിന്നും ഊരി പോകുവാൻ . അല്ലെങ്കിൽ ഒരു ജീവ പര്യന്തം എന്ന  നിലയിലേക്ക് മാറ്റുവാൻ .

ന്യായധിപാൻ  മുക്കിലേക്ക്‌ ഊർന്നു ഇറങ്ങിയ കണ്ണട അകത്തേക്ക് തള്ളി വച്ച ശേഷം ആ വിധി പകർപ്പ് ഒരാവർത്തി കൂടെ മനസ്സിൽ വായിച്ചു. പിന്നെ അയാളെ നോക്കി നിർവികാരൻ ആയി നില്ക്ക ആയിരുന്നു  അയാൾ. ഒരു പക്ഷെ തന്റെ മകനെക്കാൾ മുന്നോ , നാലോ വയസിനു ഇളപ്പം കാണുമായിരിക്കും. ഒട്ടും പശ്ചാത്താപം ഇല്ലാത്തെ അയാൾ നില്കുന്നു. ഈ കുരുന്നു പ്രായത്തിൽ കരിഞ്ഞു പോകേണ്ടാതാണോ അയാളുടെ  ജീവിതം.?

ഒന്ന് ചുമച്ചു തൊണ്ട ശുദ്ധി വരുത്തിയ ശേഷം ന്യായാ ധി പൻ  അയാളോടായി ചോദിച്ചു . നിങ്ങൾക്ക് എന്തെങ്കിലും ബോധിപ്പികുവാൻ ഉണ്ടോ. കാണികൾ മുഴുവനും അയാളെ തുറിച്ചു നോക്കി. ദയക്ക് വേണ്ടി അയാൾ കേഴും എന്ന് അവർ കരുതി. അന്നത്തെ ചുടു വാർത്തക്ക് ഇരയെ ലഭിച്ച പോലെ ക്യാമറ കണ്ണുകൾ ഇല്ലാതെ പത്ര ലേഖകരും , TV   റിപ്പോർട്ടെ ഴ്സും അയാളെ കൊത്തി വലിച്ചു. അയാളുടെ മനസ്സിൽ ആ രംഗം ഒന്നും കുടി കടന്നു  പോയി.ചുറ്റിക എടുത്തു ആൻ  മേരിയുടെ തല  തകർക്കുന്ന് രംഗം . ചോരയിൽ പിടഞ്ഞു അവൾ    പിടയുന്ന രംഗം . നാവ് തുറക്കുവാൻ വയ്യാതെ , ഒന്ന് അലറി കരയുവാൻ പോലും വയ്യാതെ പിടയുന്ന രംഗം. ആ പേര് ഒന്ന് കൊണ്ട് മാത്രം ആണ് ഇത്രയും കാലം ചാനലുകൾ മത്സരിച്ചു വാർത്തകൾ പുറത്തു വിട്ട്തു. മന്ത്രിമരുട്രെ കാമ കേളികൾ അവളുടെ മൊബൈൽ ഫോണിൽ ഉണ്ടായിരുന്നു. ഇപ്പോൾ പുറത്തു കൊണ്ട് വരും എന്ന് അവൾ വീമ്പു ഇളക്കിയ  വലിയ തെളിവുകൾ .അവളുടെ നാവിൻ  തുമ്പിൽ നിന്നും വീണ മൊഴി മുത്തുകൾ ചാനലുകളിൽ അന്തി  ചർച്ചകൾക്ക് വഴി ഒരുക്കി.   തെരുവ് വേശ്യയുടെ ചാരിത്ര്യ പ്രസംഗത്തിന്റെ ഭാവ ശുദ്ധി അവൾക്കു ഉണ്ടായിരുന്നോ?  സെക്രട്ടരിയെട്ടിലെ ജീവനക്കാർ മുതൽ മന്ത്രിമാർ വരെ അവളെ ഉപയോഗിച്ചവരിൽ ഉണ്ടായിരുന്നു. അവളെ ഉപയോഗിച്ചതോ അതോ അവൾ ഉപ്യോഗിച്ചതോ ? ആവർത്തന വിരസങ്ങൾ ആയ അവളുടെ വാക്കുകൾ മാറ്റി മാറി മറഞ്ഞു കൊണ്ടേ ഇരുന്നു. ആൻ  മേരി  ചാനലുകളിൽ നിറ  സാനിധ്യം ആയി. അവളുടെ ഓട്ടോ ഗ്രഫ് മേടിക്കുവാൻ വരെ  ആളുകൾ  ഉണ്ടായി. ഒരു താരത്തെ വെല്ലുന്ന  തരത്തിൽ  അവൾ ഉയർന്നു . ആൻ മേരി .

അവസരം കിട്ടിയിരുന്നു എങ്കിൽ അവളെ മാത്രമല്ല അവളെ ഉപയോഗിച്ച മന്ത്രി പുംഗവൻ മാരെ കുടി കൊല്ലണം  എന്ന് അയാൾക്ക് ഉണ്ടായിരുന്നു. അതിനു സാധിച്ചില്ല.  ന്യാധിപന്റെ ചോദ്യം അയാളെ വീണ്ടും ഉണർത്തി . നിങ്ങൾക്ക് എന്തെങ്കിലും ബോധിപ്പികുവാൻ ഉണ്ടോ?

 അയാൾ കണ്ണുകൾ പതിയെ തുറന്നു . അയാൾക്ക്  എന്ത് ചെയുവാൻ കഴിയും .
ഒരു സാധാരണ മനുഷ്യന് ഇതിൽ കുടുതൽ  എന്ത് സന്ദേശം നല്കുവാൻ കഴിയും. ഇനി എങ്കിലും ജനങ്ങൾ കണ്ണുകൾ  തുറക്കണം എന്നോ?  ചാനലുകൾ ആഭാസം വിളംബുന്നവർ ആകരുത് എന്നോ?  അവരല്ലേ ഇത് പോലെ യുള്ള  അപഥ  സഞ്ചാരിണി കളെ വളർത്തുനത്.


എല്ലാ കണ്ണുകളും അയാളെ  തന്നെ തുറിച്ചു നോക്കുന്നു.   ദയക്ക് വേണ്ടി കെഞ്ചുവാൻ  അയാൾ ആഗ്രഹിച്ചില്ല.  നല്ലവണ്ണം ആലോചിച്ചു എടുത്ത തിരുമാനം . അത് പുർത്തി യക്കുവാൻ കഴിഞ്ഞു എന്നുള്ള ഒരു  സംതൃപ്തി മാത്രം അയാളിൽ നിറഞ്ഞു  കവിഞ്ഞു.

പിന്നെ ഒരു ദീർഘ  ശ്വാസം എടുത്ത ശേഷം, ന്യായാധിപനെ നോക്കി  അയാൾ ഉറക്കെ  പറഞ്ഞു . ഇല്ല എനിക്ക് ഒന്നും ബോധിപ്പികുവാൻ ഇല്ല..

ന്യയാധിപാൻ അയാളെ ഒരിക്കൽ കൂടി അയാളെ നോക്കി. പിന്നെ  ആസന്നമായ മരണ വിധി  കുറിപ്പിൽ ഒപ്പ് വച്ചു .