2014, ജൂൺ 2, തിങ്കളാഴ്‌ച

കയ്പും മധുരവും (കഥ)




സാധാരണ   റ്റ്യു ഷൻ കഴിഞ്ഞു വിജയൻ സാർ എത്തുമ്പോൾ എന്നും രാത്രി പതിനൊന്നു മണി കഴിയും. ചില കുട്ടികളുടെ വീട്ടിൽ പോയി ആണ് സാർ പഠി പ്പികുന്നത് , സാർ വീട്ടിൽ  എത്തും മുമ്പേ , സാറിനു കഴിക്കുവാൻ ഉള്ള ഭക്ഷണം എടുത്തു വച്ചിട്ട് ച്ച് രമണി ടീച്ചർ  ഉറങ്ങുകയാണ് പതിവ് . പക്ഷെ അന്ന് ടീച്ചർ  ഉറങ്ങിയിട്ടുണ്ടയിരുന്നില്ല. പൊതുവെ എന്തെങ്കിലും അത്യാവശം ഉള്ള കാര്യങ്ങൾ പറയുവാൻ ഉണ്ടെങ്കിൽ മാത്രം ആണ്   ടീച്ചർ   ഉറങ്ങാതെ കാത്തിരിക്കുന്നനത്  .രമണിടീച്ചറും  സാറും ഒരേ   സ്കുളിൾ തന്നെ ആണ് പഠി പ്പിക്കുനത് . സാറിൻറെ വിഷയം കണക്കും , ടീച്ചറുടെ  വിഷയം ഇംഗ്ലീഷും ആണെന്ന് മാത്രം.     ഊണ് വിളബുന്നതിൻ  ഇടെ   ടീച്ചർ പറഞ്ഞു, ഇന്ന് അരുണ്‍ വിളിച്ചിരുന്നു. അവനു എന്തോ അത്യാവശമായ   കാര്യം സംസാരിക്കുവാൻ ഉണ്ടത്രേ. സാർ അവരെ നോക്കി ചോദിച്ചു ?. എന്ത് കാര്യം? അവൻ   കൂടുത ൽ ഒന്നും പറഞ്ഞില്ല . പക്ഷെ എനിക്ക് സംശയം അവൻ എല്ലാം അറിഞ്ഞോ എന്നാണ്. വിവാഹത്തിന് ഇനി അധികം നാളുകൾ ഒന്നും ഇല്ലല്ലോ. ഒന്നും മിണ്ടാതെ ഊണ്   കഴിക്കുന്ന നിറുത്തി സാർ എഴുനേറ്റു. 

----------------------------------------------------------------------------------------------------------------


വിമാനം പതിയെ നെടുംബാശേരി എയർപോർട്ടിൽ ലാൻഡ്‌ ചെയ്തു .അയാൾ അവിടുന്നു തന്നെ ഒരു ടാക്സി വിളിച്ചു. പിന്നെ പോകേണ്ട സ്ഥലം പറഞ്ഞു കൊടുത്തു.  പറഞ്ഞു കൊടുത്തപ്പോൾ  ഡ്രൈവറിനു  അറിവുള്ള പോലെ തോന്നി. പുറത്തു നല്ല ചൂട്.   റേഡിയോ മാൻഗോ അവതരികയുടെ കിളി കൊഞ്ചൽ കേൾക്കാം . വേനൽ ചൂടിൽ വരണ്ട പാട ശേഖരങ്ങൾ അകന്നു പോകുന്നത് ജനൽ ചില്ലയിലൂടെ അയാൾ കണ്ടു. . കൃഷി ഇറക്കിയിട്ടു വർഷങ്ങൾ ആയി കാണും. ടാക്സി കുതിച്ചു പായുന്നു. ബാക്ക് സീറ്റിലെക്കു ചാരി ഇരുന്നു  ശേഷം അയാൾ പതിയെ  കണ്ണുകൾ അടച്ചു.

 തഴ പായയിൽ കിടത്തിയ അച്ഛന്റെ ശരീരം. ബോധം മറയുകയും പിന്നെ വീണ്ടും വാവിട്ടു കരയുകയും ചെയുന്ന അമ്മ. ആ  അമ്മയെ ചുറ്റി പിടിച്ച് കരയുന്ന പത്തു വയസ്സുകാരൻ . തന്നെയും, അമ്മയെയും , കൂടെ പിറപ്പുകളായ രണ്ടു സഹോദരികളെയും തനിച്ചു ആക്കിയിട്ടു അച്ഛൻ ഒറ്റയ്ക്ക് യാത്ര ആയി. ഏൽപി  സ്കൂളിലെ ടീച്ചർ ആയിരുന്നു അമ്മ, ടീച്ചർ അമ്മ എന്ന് കുട്ടികൾ അടക്കം വിളിക്കുന്ന അമ്മ. കുട്ടികളെ  എല്ലാവരെയും മക്കളായി സ്നേഹിക്കുന്ന ടീച്ചറമ്മ. ഒരിക്കൽ പോലും അമ്മയുടെ കൈയിൽ വടി കണ്ടിട്ടില്ല. എത്ര വികൃതി കുട്ടികൾ ആണെങ്കിലും അമ്മയുടെ മുമ്പിൽ അവർ അനുസരണക്കാരായി   മാറും 
 മേനോൻ മാഷ് അമ്മയോട് ചോദിക്കുന്ന കേട്ടിടുണ്ട് , ടീച്ചർ വല്ല മന്ത്രവാദം പഠിച്ചിടുണ്ടോ , ഈ എരണം കേട്ട കുട്ടികൾ എങ്ങനെ ഇത്ര സാധുക്കളായി പെരുമാറുന്നു.   അമ്മ മറുപടി പറയുന്ന കേട്ടിടുണ്ട് അതിനു മാഷ് , മാഷിന്റെ മുശേട്ട  സ്വഭാവം  ഒന്ന് മാറ്റിയാൽ തന്നെ കുട്ടികൾ മാറും? ഉവ് ഉവ്വേ?  മേനോൻ മാഷ് വെറുതെ മൂളി.

അച്ഛന്റെ മരണം വല്ലാത്ത ശൂന്യത ആണ് സൃഷ്ടിച്ചത് . അമ്മയുടെ ജോലി ഉള്ളത് കൊണ്ട് കുടുംബം പട്ടിണി കിടന്നില്ല.  അച്ഛൻ ഇല്ല എന്നുള്ള ബോധം കൊണ്ട് തന്നെ  ആവാം , ഉത്തരവാദിത്തങ്ങളെ നേരിടുവാൻ മനസിനെ പരിശീലിപ്പിച്ചു എടുത്തു. രമണി പലപ്പോഴും പറയാറുണ്ട് ഒരു തമാശ കേട്ടാൽ പോലും തനിക്കു ചിരിക്കുവാൻ അറിയില്ല എന്നാണ്. മധുരത്തെക്കാൾ കയ്പ് നിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പോയതിനാലാകണം മനസ്സിൽ തമാശകൾ ക്കൊട്ടും സ്ഥാനം ഉണ്ടായിരുന്നില്ല.  പഠിക്കണം , എത്രയും വേഗം  ഒരു ജോലി സമ്പാദിക്കണം .  അച്ഛൻ  ഇല്ല എന്ന് വിഷമം അറിയിക്കാതെ അനിയത്തി മാരെ പഠിപ്പികണം . ഈ ഒരൊറ്റ ചിന്തയെ മനസ്സിൽ ഉണ്ടായിരുന്നുള്ളു. ദിന രാത്രങ്ങൾ കടന്നു പോയി. പ്രീ ഡിഗ്രി ക്ക് തൊട്ടേ   റ്റ്യു ഷൻ എടുത്തു തുടങ്ങിയതാണ് . അമ്മയെ കണ്ടു വളന്നു കൊണ്ടാകാം    അധ്യാപകൻ ആവണം എന്ന മോഹം അന്നേ മനസ്സിൽ തളിരിട്ടിരുന്നു. 

പതുക്കെ പതുക്കെ ആ വലിയ ആഘാതത്തിൽ നിന്നും കര കയറാൻ തുടങ്ങിയ  നാളുകൾ .പക്ഷെ വിധിയുടെ കളി തട്ടിൽ മനുഷ്യൻ നിസ്സഹയാൻ ആണല്ലോ . വേദനയെ കടിച്ചമർത്തുവാൻ ശീലിച്ച അമ്മ വേദന കൊണ്ട് പിടയുനത് കണ്ടു നിന്നിടുണ്ട്. വൈകി ആണ് ആ സത്യം അറിഞ്ഞത് അർബുദം അമ്മയെ കാർന്നു തിന്നു കഴിഞ്ഞിരിക്കുന്നു എന്ന്. അമ്മയുടെ വേദന കാണാൻ വയ്യാതെ ഒറ്റയ്ക്ക്  മുറിയിൽ ഇരുന്ന കരഞ്ഞ ദിനങ്ങൾ .  ഈശ്വരനെ വിളിച്ചു  പ്രാർത്തിച്ച  ദിവസങ്ങൾ .  പക്ഷെ അവിടെയും വിധി തങ്ങൾക്കു എതിരായിരുന്നു.     b s c ക്ക് പഠി ക്കുംപോളാണ് അമ്മയുടെ മരണം സംഭവിച്ചത്. പൂജാ  മുറിയിൽ വിഗ്രഹങ്ങൾ തട്ടി തെറുപ്പിച്ച   ഈശ്വരനെ ശപിച്ച ദിനങ്ങൾ . പ്രീ ഡിഗ്രി ക്ക് പഠിക്കുന്ന വിമലയും ,    പത്തിൽ പഠിക്കുന്ന ലതികയും. അവരെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ കൂടെ  ചേർന്നു  നിന്ന്  കരഞ്ഞ ദിനങ്ങൾ . മനസീൽ  നിന്നും പുറത്താക്കിയ ആ ഈശ്വരൻ തന്നെ കരുത്തേകി. വീടിലെ പശു കറവയും , പിന്നെ തന്റെ റ്റ്യുഷനും ഒക്കെ ആയി പഠിത്തം  തുടർന്നു .  തൊടിയിലും , പറമ്പിലും    ആവശ്യത്തിൽ കൂടുതൽ പച്ച കറികൾ വിളഞ്ഞു നിന്നിരുന്നു. അമ്മ  നട്ടു വളർത്തിയ സസ്യങ്ങൾ എല്ലാം അറിഞ്ഞു ഫലം തന്നു. ഒരു പക്ഷെ പരിണിത ഭലത്തെ കുറിച്ച് അമ്മയ്ക്ക് അറിവുണ്ടായിരിക്കാം. . അമ്മ പോയപോൾ ആ സ്ഥാനം പിന്നെ വിമലക്കായി.  പശുവിനു തീറ്റ കൊടുക്കലും, പച്ച കറി തോട്ടം നോക്കുനതും എല്ലാം അവൾ ഒറ്റയ്ക്ക് ഏറ്റെടുത്തു .

M S C  c കഴിഞ്ഞു താൻ പാരലൽ കോളേജിൽ പടിപ്പികുമ്പോളാണു അമ്മാമ്മ ഒരു കല്യാണ ആലോചന കൊണ്ട് വരുന്നത്‌. ഗവണ്മെന്റ് ഓഫീസിൽ u d ക്ലാർക്ക് ആയ ദിനേശൻ . നല്ല പയ്യൻ , എല്ലാം കൊണ്ട് ചേർന്ന ബന്ധം എന്ന് കേട്ടപോൾ ആലോചിച്ചു. ജാതക പൊരുത്തവും ഉത്തമം. അങ്ങനെ ആ വിവാഹം തിരുമാനിച്ചു ഉറപ്പിച്ചു. അവൾ ബി s c ക്ക് പഠിക്കുമ്പോൾ ആയിരുന്നു അത്. വിവാഹം കഴിഞ്ഞും പഠനം തുടരാൻ എന്ന് പറഞ്ഞെങ്കിലും പിന്നെ ഒന്നും നടന്നില്ല. അതിനിടെ അവൾ ഗർ ഭിണി ആവുകയും ചെയ്തു. എല്ലാം ഒത്തു ചേർന്ന ജാതകം ,  ജോത്സ്യൻ ശങ്കര നാരായണ പണിക്കർ ചേർച്ച നോക്കിയാ  ജാതകം , എന്നിട്ടെഎന്തെ ആരും അത്  കാണാതെ പോയത്? അവളുടെ വിധി. എന്തിനും ഏതിനും നമുക്ക് കൂട്ട് പിടിക്കുവാൻ ഈ രണ്ടക്ഷരം ഉണ്ടല്ലോ. ഒരു സ്കൂടർ അക്സിടെന്റിൽ തീരുവാൻ ആയിരുന്നു ദിനേശന്റെ വിധി. അന്ന് നനുത്ത ചാറ്റൽ മഴ ഉണ്ടായിരുന്നു.  രാത്രിയുടെ ഇരുണ്ട വെളിച്ചത്തിൽ   സ്കൂടർ ഓടിച്ചു പോകുമ്പോൾ എതിരെ നിന്ന വന്ന പോത്തിൻ കൂട്ടം വട്ടം  ചാടിയതാ, അന്നൊക്കെ രാത്രി കൊല്ലുവാൻ കൊണ്ട് പോകുന്ന പോത്തുകളെയും, കാളയെയും വഴിയിലൂടെ  തെളിച്ചു കൊണ്ട് പോകുമായിരുന്നു. ഒരു  തമിഴൻ ചെക്കൻ ആയിരുന്നു പോത്തിനെയും കൊണ്ട് പോയത്. നിയന്ത്രണം വിട്ട സ്കൂട്ർ മറിഞ്ഞു തല ഒരു മൈൽ കുറ്റിയിൽ ചെന്നിടിച്ചു. പേടി കൊണ്ടെന്തോ അവൻ  അത് കാണാത്ത പോലെ പോയി.   രാത്രി ആയതു കൊണ്ട്  മണിക്കുറുകളോളം റോഡിൽ കിടന്നു. രക്തം വാർന്നു, വാർന്ന്  , ബോധം അറ്റ് കുറെ കിടന്നിടുണ്ടാകണം എന്നാണ് ഡോക്ടർ പറഞ്ഞത്.



അതിനിടെ തനിക്കു കോളേജു ലെക്ചർ ആയി ജോലി കിട്ടി. വിമല പതിയെ ജീവിതവുമായി പൊരുത്ത പെടുവാൻ തുടങ്ങി. ലതികയുടെ വിവാഹം കഴിഞ്ഞു അവൾ അമേര്ക്കയിലേക്ക് പോയി. പിന്നെ ആയിരുന്നു തന്റെയും രമണിയുടെയും വിവാഹം. പ്രീ ഡിഗ്രിക്ക് ടുഷൻ എടുത്തു തുടങ്ങിയ ബന്ധം വിവാഹത്തിൽ കലാശിച്ചു.  പിന്നെയാണ്  ഖത്തറിലെ ബ്രിട്ടീഷ്‌ സ്കൂളിൽ ജോലി കിട്ടുനത്. രണ്ടു പേര്ക്കും ഒരുമിച്ചു ജോലി തര പെട്ടപോൾ ഘത്തറിലേക്ക് പറന്നു.  രമണി ഇടക്ക് പരിഭവം പറയും , വിമലയും കുട്ടികളും കഴിഞ്ഞേ തനിക്കു എന്തും ഉള്ളു എന്ന്. ഒരു പരിധി വരെ അത് സത്യം ആയിരുന്നു. അവളുടെ കുട്ടികളെ പഠിപ്പികണം , നല്ല നിലയിൽ എത്തിക്കണം എന്നുള്ള പ്രാർത്ഥന തന്നെ ആയിരുന്നു ജീവിതം. കുട്ടികൾ രണ്ടു പേരും  രമ്യയും , സൌമ്യയും നന്നായി പഠിക്കുമായിരുന്നു. സൗമ്യക്കു  ഇൻഫോസിസിൽ ജോലി തര പെടുകയും ചെയ്തു. പേര് പോലെ തന്നെ സൗമ്യ ആയിരുന്നു. സൗമ്യ എങ്കിൽ രമ്യ നേരെ മറിച്ചായിരുന്നു. അവളും എൻ ജി നീ യ റിങ്ങിന് പഠിച്ചു കൊണ്ടിരിക്കുന്നു.  കാര്യങ്ങൾ മുൻ കൂട്ടി കാണാനും അതിനനുസരിച്ച് പ്രവർത്തിക്കുവാനും  രമ്യക്ക് ഒരു മിടുക്ക് ഉണ്ടായിരുന്നു. മുന്ന് പെണ്ണുങ്ങൾ മാത്രമുള്ള വീട്ടിൽ വളർന്നു കൊണ്ടാകാം സൗമ്യ കൂടെ യുള്ള സഹപ്രവർത്തകരോട് പോലും വ്യക്തമായി അകലം പാലിച്ചിരുന്നു. . അതിനിടെ ഗോപലാൻ നായര് സൗമ്യക്കു ഒരു വിവാഹ ആലോചനയുമായി വരുന്നത്‌. കുട്ടിയെ അവർക്ക് ഇഷ്ടപ്പെട്ടു എന്നും , വീട്ടുകാരെയും , സാമ്പത്തിക സ്ഥിതിയും എല്ലാം നന്നായി അറിയുന്നവർ ആണെന്നുള്ളത്‌ കൊണ്ടും തന്നെ യാണ്   ആ വിവാഹം തിരുമാനിച്ചു ഉറപ്പിച്ചത്. പക്ഷെ വിവാഹ നിശ്ചയത്തിനു ശേഷം സൌമ്യയുടെ സ്വഭാവം വല്ലാതെ മാറി. അവൾ വല്ലാതെ പരുഷമായി പെരു മാറാൻ തുടങ്ങി. വീട്ടിൽ മുറി അടച്ചു ചിന്തയിൽ  മുഴുകി. വല്ലാത്ത മൌനം , ചിലപ്പോൾ പൊട്ടി തെറിക്കും, ചിലപ്പോൾ തീരെ മിണ്ടാട്ട മില്ല.  വിമലക്ക് വല്ലാത്ത ഭയം തോന്നി തുടങ്ങി ഇരുന്നു. ഒരു ദിവസം സൗമ്യ തീർത്തു പറഞ്ഞു അവൾക്കു ഈ വിവാഹം വേണ്ട എന്ന്. എന്താണ് കാരണം എന്ന് എത്ര ചോദിച്ചിട്ടും സൗമ്യ പറയുന്നില്ല. ഒരു തരത്തിലും അവൾക്കു വേറെ ഒരു ബന്ധം ഉണ്ടാകുവാൻ തരമില്ല. എങ്കിലും മിണ്ടാപൂച്ച കലം ഉടക്കില്ല എന്ന് ആര് കണ്ടു. രമണിയൊടു അവൾക്കു മാതൃ സഹജം ആയ സ്നേഹം തന്നെ യാണ് . രമണി വിളിച്ചപോൾ അവൾ ചോദിച്ചു അമ്മായിക്ക് .എന്നെയാണോ അതോ എന്റെ വിവാഹം നടത്തി കാണുവാൻ ആണോ താല്പര്യം. രമണി തിരിച്ചു    ചോദിച്ചു എന്ത് ചോദ്യമാ  മോളെ ഞങ്ങള്ക്ക് എല്ലാവർക്കും നീ സന്തോഷമായി ഇരിക്കണം  എന്ന് തന്നെ അല്ലെ വിചാരം. നിനക്ക് അറിയാമല്ലോ നിന്റെ അമ്മാവനെ , നീ കഴിഞ്ഞിട്ടല്ലെ  ഇവിടത്തെ മാലുവിനെ കാണുന്നത് . പക്ഷെ അവൾ തറപ്പിച്ചു പറഞ്ഞു ഈ  വിവാഹം നടക്കുക ആണെങ്കിൽ നിങ്ങൾ കാണുന്നത് എന്റെ ശവ ശരീരം ആയിരിക്കും. വിവാഹ ബന്ധത്തിൽ അവൾക്കു താല്പര്യം ഇല്ല. ഒരു ഭർത്താവു എന്ന രീതിയിൽ അരുണിനെ സങ്കല്പികുവാൻ അവൾക്കു ആവുന്നില്ല. ആണുങ്ങൾ എല്ലാവരും ഒരേ തര ക്കാരാണത്രേ?. അല്ലെങ്കിൽ അരുണ്‍ ചോദിക്കില്ലാരുന്നില്ലല്ലോ  വിവാഹം കഴിഞ്ഞു എവിടെ യാണ് ഹണി മൂണീനു   പോകേണ്ടത് എന്ന്?. രമണി അവളെ പറഞ്ഞു മനസിലാക്കുവാൻ ശ്രമിച്ചു , വിവാഹം കഴിഞ്ഞാൽ ഇതെല്ലം പതിവാണെന്നും , ഇതൊക്കെ വിവാഹ ജീവിത ത്തിന്റെ ഭാഗം ആണെന്നും . പക്ഷെ ഒരു തരത്തിലും അവൾ വഴങ്ങുന്നുണ്ടയിരുന്നില്ല . 

 അവളുടെ നിബന്ധന ഒന്ന് മാത്രമായിരുന്നു ഈ കല്യാണം നടക്കില്ല എന്ന് ഇപ്പോൾ തന്നെ അരുണിന്റെ വീട്ടുകാരെ വിളിച്ചു പറയണം. അവസാനം ഗത്യന്തരം ഇല്ലാതെ രമണി പറഞ്ഞു , അമ്മാവൻ വരട്ടെ ഞാൻ പറയാം. മോൾ ആയിട്ട് തല്ക്കാലം ഒന്നും പറയേണ്ട.  ഇതെല്ലം കഴിഞപ്പോൾ തന്നെ ആണ് അരുണും  വിളിക്കുനത്‌. അരുണ്‍ ഒരു പക്ഷെ എല്ലാം അറിഞ്ഞിട്ടുണ്ടാകും . ഇനി ഈ വിവാഹം വേണ്ട എന്ന് പറയുവാൻ ആണോ അവൻ തന്നോടു  സംസാ രികണം എന്ന് ആവശ്യപെട്ടതു . അവന്റെ ഭാഗം നോകിയാലും കുറ്റം പറയുവാൻ കഴിയില്ല. അതോ ഇനി ഇത് ഒരവസരം ആക്കി  സ്ത്രീ ധനം വല്ലതും കൂട്ടി മേടിക്കുവാൻ ആണോ. ഇപ്പോഴാതെ തലമുറ മുഴുവനും ബന്ധങ്ങൾ വില കൽപ്പിക്കാത്തവർ ആണല്ലോ . ഇനി അരുണും  അത്തര ക്കാരൻ  ആവുമോ ?

സാർ വീടെത്തി. എന്ന് ടാക്സി ക്കരാൻ പറഞ്ഞപോൾ ആണ്  അയാൾ  ചിന്തകളിൽ നിന്ന് ഉണർന്നത് .വിമല താൻ വരുന്നതും കാത്തു ഉമ്മറ പടിയിൽ തന്നെ ഉണ്ടായിരുന്നു. കാശു കൊടുത്ത ടാക്സി ക്കാരനെ പറഞ്ഞു വിട്ടു. പിന്നെ വിമലയോടായി ചോദിച്ചു സൗമ്യ എവിടെ ?  ഇല്ല അവൾ വന്നിട്ടില്ല . അല്പം സമയത്തിനുള്ളിൽ അവൾ ഓഫീസിൽ നിന്നും വരും. വിമലയുടെ ദയനീയമായ നോട്ടം അയാളെ തളർത്തി . അയാൾ  മനസ്സിൽ ആലോചിച്ചു ഈശ്വരന് പരീക്ഷിച്ചു മതി ആയില്ലേ? അത്രയ്ക്ക് പാപം ഇവൾ ചെയ്തീട്ടുണ്ടോ. അവൾ കരയുന്ന പോലെ പറഞ്ഞു ഏട്ടൻ എങ്ങനെ   എങ്കിലും അവളെ പറഞ്ഞു സമ്മതിപ്പികണം . അയാൾ വെറുതെ മൂളി.   ചായ കുടിച്ചു കഴിഞ്ഞു അയാൾ അരുണിനെ വിളിച്ചു .  അയാൾ ചോദിച്ചു നാളെ അരുണിന് ഇവിടം വരെ ഒന്ന് വരുവാൻ പറ്റുമോ. വരം എന്ന് അരുണ്‍  അറിയിച്ചു. അന്നയാൾ സൌമ്യോടു ഒന്നും തന്നെ ചോദിച്ചില്ല. 

പിറ്റേന്ന് രാവിലെ അരുണ്‍ വന്നു. അരുണിനെ അയാൾ പണിത അടച്ചു പൂട്ടി കിടക്കുന്ന അടുത്ത പറമ്പിലെ സ്വന്തം വീടിലേക്ക്‌ കൊണ്ടുപോയി. പോകും വഴിയെ അയാൾ വിമലോയോടു പറഞ്ഞു , അരുണ്‍ വന്ന വിവരം സൌമ്യോടു പറയേണ്ട , പരിചയക്കാർ  ആരോ വന്നു എന്ന് പറഞ്ഞാൽ മതി. അവളോടു രണ്ടു ചായ അങ്ങോട്ടേക്ക് കൊണ്ടുവരാൻ പറയു. എങ്ങനെ തുടങ്ങണം എന്നറിയാതെ അയാൾ നിന്ന്.  അരുണിനും അറിയില്ല എന്ത് പറയണം  എന്ന് തോന്നി.  പിന്നെ അയാൾ പറഞ്ഞു അരുണ്‍ വിളിച്ചിരുന്നു അല്ലെ. ഉം അവൻ വെറുതെ മൂളി.  പിന്നെയും നീണ്ട മൌനം. 

അയാൾ പറഞ്ഞു തുടങ്ങി. സൌമ്യുടെ മനോഭാവം അരുണിനും  കുറച്ചൊക്കെ അറിയാമല്ലോ. ഉവ്വ് . ഞാൻ വിളിക്കുമ്പോൾ ഇപ്പോൾ സൌമ്യ ഫോണ്‍ എടുക്കുന്നില്ല. എനിക്കറിയാം ഇപ്പോൾ സൌമ്യക്ക്‌ ഈ വിവാഹത്തിന് താല്പര്യം ഇല്ല എന്ന്. അരുണ്‍ പറഞ്ഞു നിറുത്തി.

 അച്ഛൻ ഇല്ലാതെ വളർന്ന കുട്ടികൾ അല്ലെ. അത് കൊണ്ട് തന്നെ ആ ചെറിയ കുറവുകൾ അവരിൽ കാണും. അവൾക്കു ഓർമ വച്ചപ്പോഴെക്കും ദിനേശൻ പോയിരുന്നു. പിന്നെ  വിമല സഹിച്ച കഷ്ടപാടു ഞാൻ കണ്ടിടുണ്ട്. അവർ മുന്ന് പേരും മാത്രമുള്ള ജീവിതം അതയുമായിരുന്നല്ലോ ഇത്രകാലം. സൌമ്യക്ക്‌ പെട്ടെന്ന് ഈ ഒരു തിരുമാനതിലേക്ക് എത്തി ചേരുവാൻ കഴിയാത്ത അവസ്ഥ. അതാണ് ഇപ്പോൾ എന്നെ വ്വീഷമിപ്പികുനത്. അവളെ ഞാൻ ഇത് വരെ വേദനിപ്പിച്ചിട്ടില്ല. എങ്ങനെ അവളെ പറഞ്ഞു മനസിലാക്കണം എന്നും എനിക്കറിയില്ല .    

അരുണ്‍ പതിയെ പറഞ്ഞു . എനിക്ക് കുറച്ചൊക്കെ മനസിലാക്കുവാൻ കഴിയും സാർ  . പക്ഷെ എന്റെ വീട്ടുകാര്ക്ക് ചിലപ്പോൾ അത് സാധിച്ചില്ല എന്ന് വരാം . . സൌമ്യയെ  എനിക്ക് ഇപ്പോഴും ഇഷ്ടം തന്നെ യാണ്. എനിക്ക് ഒരു വിവാഹ ജീവിതം ഉണ്ടെങ്കിൽ അത് സൌമ്യോടു ഒപ്പം തന്നെ ആയിരിക്കും.  ഇനി ഈ വിവാഹം കുറച്ചു നീട്ടി വയ്ക്കണം എന്നുണ്ടെങ്കിൽ അതിനും ഞാൻ തൈയ്യാ റാണ് . സൌമ്യ മാനസികമായി എന്ന് പൊരുത്തപെടുന്നോ അന്ന് നടത്താം നമുക്കീ വിവാഹം.  അത് വരെ ഞാനും കാത്തിരിക്കാൻ തൈയ്യാറാണ് .  സാർ തന്നെ പറഞ്ഞില്ലേ ആണുങ്ങൾ ഇല്ലാതെ,  മുന്ന് പെണ്ണുങ്ങൾ മാത്രം ഉള്ള ഒരു വീട്ടിൽ വളർന്നു കൊണ്ടാകാം എന്ന് .  പക്ഷെ ആ വീട്ടിൽ  ആരെങ്കിലും വേണ്ടേ സാർ ഒരു തുണക്കയി . ആലോചിച്ചാൽ സൗമ്യക്കു ഇതെല്ലം മനസ്സിൽ ആകും.  നമുക്ക് സമയം കൊടുക്കാം. ഒരു  കൌന്സിലിങ്ങിന്റെയും ആവശ്യം വേണം എന്ന് എനിക്ക് തോന്നുനില്ല. ജീവിതം എന്ന് പറയുന്നത് കയ്പും മധുരവും ചേർന്നതല്ലേ സാറേ? അവൻ വലിയ  തത്വ ഞാനി യെ പോലെ പറഞ്ഞു. എനിക്കുറപ്പുണ്ട് എന്നെങ്കിലും ഒരിക്കൽ  സൗമ്യ എന്റെ സ്നേഹം തിരിച്ചറിയും , എന്നെ മനസിലാക്കും എന്ന്.  അത് വരെ ഞാൻ കാത്തിരുന്നോളം. 

പിന്നെ വീട്ടിൽ എന്ത് പറയും എന്നാണെങ്കിൽ അത് ഞാൻ  മാനേജു ചെയ്തു കൊള്ളം . കുറച്ചും കൂടി കാത്തിരിക്കുവാൻ എന്റെ വീട്ടുകാര്ക്ക് കഴിയും.  
പിന്നെ ഒന്നും പറയാതെ അവൻ പോകാനായി തിരിഞ്ഞു. പിറകിൽ നോക്കിയപോൾ സൗമ്യ , ചായ യുമായി നില്കുന്നു. അവളുടെ കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു. അവൻ പറഞ്ഞത് എല്ലാം  അവൾ എല്ലാം കേട്ടു എന്ന് തോന്നുന്നു. അവൻ ഒന്നും  മിണ്ടാതെ ആ ട്രെയിൽ നിന്നും ചായ എടുത്തു കുടിച്ചു.  ചായ കുടിച്ച ശേഷം കപ്പ്  അവൾക്കു കൈ മാറിയിട്ട് ഒരു കള്ള ചിരിയോടെ ഒന്നും മിണ്ടാതെ അവൻ പുറത്തേക്കു പോയി. അവൻ പോകുന്ന നോക്കി അവർ ഇരുവരും നിന്ന്. 

അവളുടെ തോളിൽ കയിട്ടു കൊണ്ട് സാർ പറഞ്ഞു , ഈ ന്യൂ ജെനെറേഷൻ പിള്ളേർ എല്ലാം അത്ര മോശക്കാർ ഒന്നുമല്ല അല്ലെ?  അവളുടെ നനഞ കണ്‍ പീലികളിൽ  പ്രകാശം പടരുന്നത്‌ അയാൾ കണ്ടു. പിന്നെ അയാളുടെ ഉറക്കെ യുള്ള ചിരിയിൽ ചെറു നാണത്തോടെ അവളും അലിഞ്ഞു  ചേർന്നു. 

    








  
   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ