2014, ജൂൺ 19, വ്യാഴാഴ്‌ച

ഉത്രാട രാത്രി (കഥ)


നാട്ടിൽ ഒക്കെ എന്ത് ഓണം അപ്പ. ഇങ്ങു ഗൾഫിൽ അല്ലെ ഓണം. ഗോപാലകൃഷ്ണൻ എപ്പോഴും പറയാറുള്ള വാക്കുകൾ ആണ്. നാട്ടിൽ ഒരു പാടു തവണ ഓണം ആഘോഷിച്ചിട്ടുണ്ട്.     തിരുവോണത്തിന്റെ തലേ രാത്രി ഞങ്ങൾ കുട്ടികൾ കുളത്തിൽ നിന്ന് പൂഴി മണൽ വാരി
ചെളി ചേർത്ത് പിടിപ്പിച് ഓണത്തപ്പനെ വയ്കുവാനു ള്ള ഓണ കളം ഒരുക്കും. കളത്തിനു നടുക്ക് തറ പാകി ആ തറയിൽ ഓണത്തപ്പനെ പ്രതിഷ്ടിക്കും .  തറക്കു ചുറ്റും  ദീർഘ ചതുരാകൃതിയിൽ നാല് വശവും   ചെറിയ വാതായനങ്ങൾ വച്ചുള്ള ഓണകളം .  തറയിൽ ചാണകം മെഴുകി അതിൽ തുശനില വയ്കും. പിന്നെ ആ ഇലയിൽ അലങ്കരിച്ച  ഓണത്തപ്പനെ ഇരുത്തും . ചെറിയ കുരുത്തോല പന്തൽ കെട്ടി അലങ്കരിക്കും  പിറ്റേന്ന് ആ തുശൻ ഇലയിൽ നേദിച്ച അടയും, പായസവും വയ്ക്കും. പിന്നെ കുട്ടികൾ  ഞങ്ങൽ ഓണപൂകളം വരയ്ക്കും. അടുക്കളയിൽ അമ്മയും, അമ്മാവനും , അമ്മായിയും ചേർന്ന്  ഓണ സദ്യക്കുള്ള ഒരുക്കത്തിൽ ആയിരിക്കും .നാട്ടിലെ ഓണത്തിനെ കുരിച്ചുള്ള ഓർമ്മകൾ ഇതെല്ലം ആണ്.

ഞാനൊരിക്കലും അട്ടുക്കളയിൽ അമ്മയെ സഹായിക്കുവാൻ കൂടാക്കിയിട്ടില്ല. അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല താനും . ഇവിടെ ഗൾഫിൽ വന്ന ശേഷം ഞങ്ങൾ എല്ലാരും ചേർന്നാണ് ഓണം ആഘോഷികുന്നത്. ഞാൻ,ഗോപാലകൃഷ്ണൻ , ഹബീബ് , തോമസ്‌ എന്നെ നാൽവർ സംഘം . ഉത്രാടത്തിന്റെ അന്ന് രാത്രിയിൽ കരാമ മാർകറ്റിൽ പോയി ആവശ്യത്തിനു പച്ച കറി കഷ്ണങ്ങൾ മേടിക്കും. അന്ന് കഷ്ണം മുറികുമ്പോൾ ഹബിബാണ്  നിന്റെ കാര്യം എടുത്തിട്ടത്. നമ്മളിൽ അവൻ മാത്രം നാട്ടിൽ ഇപ്പോഴും തെണ്ടി തിരിഞ്ഞു നടക്കുകയല്ലേ. ഒരു വിസ അവനും കൂടി ഒപ്പിച്ചു കൊടുക്കണം. നീ കരുതും പോലെ ഞങ്ങൾ  ഇവിടെ പോന്നു വാരി കൂടുകയോന്നുമായിരുന്നില്ല  . പിന്നെ നാട്ടിൽ വരുമ്പോൾ  എതു ഗൾഫുകാരെയും പോലെ മാൽബറോ സിഗരറ്റും , ഡ്യൂട്ടി ഫ്രീ ഷൊപിലെ മദ്യ കുപ്പികളും മേടികുന്നു എന്ന് മാത്രം. ഇവിടെ  ഒറ്റ മുറിയുള്ള ഫ്ലാറ്റിൽ ആണ് ഞങ്ങൾ  നാൽവരും താമസികുന്നത്.ഒരു ചെറിയ അടുക്കള , പിന്നെ ഒരു ബാത്ത് റൂം. ഇത്ര മാത്രം.  ടി. വി യും ഫ്രീഡ്ജും ,എ.  സി യും അധികമായി  ഉണ്ടെന്നു മാത്രം. തോമസാണ് കൂടെ ജോലി ചെയുന്ന പാലസ്തീനി അറബിയുമായി ഉടക്കി നില്കുകയനെന്നും ചിലപ്പോൾ അയാൾ പോയേക്കും എന്നും വിവരം തന്നത്. അല്ലെങ്കിലും ന്യൂസ്‌ പിടിക്കുവാൻ അവനെ കഴിഞ്ഞിട്ടേ യുള്ളൂ ആരും .  ഗോപാലകൃഷ്ണനാണു  അപ്പോൾ പറഞ്ഞത് അങ്ങനെയെങ്കിൽ  നിന്റെ കാര്യം ഒന്ന് കമ്പനിയിൽ  അവതരിപ്പിച്ചു കൂടെ എന്ന്. കൂടുകാർ പറഞ്ഞപോൾ ആ ദൗത്യം  ഞാൻ എറ്റെടൂത്തു . ഇംഗ്ലീഷിൽ ലെറ്റർ ടൈപ്പ് ചെയുവാൻ  കഴിയുന്ന ഒരു ആൾ വേണം അത്രെയേ ഉള്ളു. എന്തായാലും നീ വനജക് അകമ്പടി സേവിച്ചു ടൈപ്പ്  റയ്ടിങ് ഇന്സ്ടിറ്റുറ്റിൽ പണ്ട് കുറെ പോയതാണല്ലോ.പഠിപ്പ് കണക്കനെങ്ങിലും ആ പരിസരം കണ്ട സ്ഥിതിക്ക് നിനക്ക് മാനേജ് ചെയുവാൻ കഴിയുന്ന ജോലിയെ ഇവിടെ ഉള്ളു.   പലസ്തീനി ചെയ്ത ജോലി അല്ലെ . എന്തായാലും അയാളെക്കാളും ഭേദമായിരിക്കും നീ. അങ്ങനെ അർബാബിനോടു കാര്യം അവതരിപിച്ചു.പലസ്തീനിയെ ഒഴിവാക്കാൻ കാത്തി രിക്കുന്ന് സ്പോണ്‍സറിനും    അത് സമ്മതം ആയിരുന്നു. അന്ന് ഞങ്ങൾ നാല് പേരും കൂടി നിന്റെ പേരിൽ  ആഘോഷിച്ചു . തോമസ്‌ പറഞ്ഞു ഇതിന്റെ ചെലവ്  അവനിൽ നിന്നും പിടിക്കണം എന്നും. അന്ന് രാത്രിയിൽ തന്നെ യാണ് ഞാൻ നിനക്ക് കത്ത്  എഴുതുന്നത്.  നിന്റെ വിസ കാര്യം കമ്പനി സമ്മതിച്ചു എന്നും അതിന്റെ നീ മറുപടി എഴുതി ഇരുന്നല്ലോ. നിനക്ക് മാത്രമേ ഇങ്ങനെ തോന്നുകയുള്ളൂ എന്നും സ്വന്തം വീട്ടുകാർക്ക് പോലും ചെയ്തു തരാത്ത  ഉപകാരം ആണ്‌  എന്നും .ഒരു  ജോലിയും കൂലിയും ഇലാത്തത് കൊണ്ട്   പാർട്ടി ഓഫീസിന്റെ തിണ്ണ  നിരങ്ങുകയാണ് ഇപ്പോൾ എന്നും നീ മറുപടി  എഴുതിയിരുന്നല്ലോ. നിന്റെ കാര്യം ഉറപ്പയതോടി കൂടെ അറബി പലസ്തീനിയെ പിരിച്ചു വിട്ടു. അയാൾ അതിന്റെ പേരിൽ  നഷ്ട പരിഹാരം ചോദിക്കുകയും കേസ് കൊടുക്കുകയും ഒക്കെ  ചെയ്തു. അവസാനം സ്പോണ്‍സർ   പലസ്തീനി ചോദിച്ച നഷ്ട പരിഹാര തുക കൊടുത്തു പ്രശ്നം ഒതുക്കി തീർത്തു . അതിന്റെ  പേരിൽ  അങ്ങേർക്ക് കുറച്ചു കൂടുത്തൽ ദിർഹം ചിലവയെന്നു മാത്രം.


 ആറ്റു  നൊട്ടിരുന്ന് അവസാനം നിന്റെ വിസ എന്റെ കയിൽ  കിട്ടി. പിറ്റേന്നു ഗോപാലകൃഷ്ണനും , ഞാനും കൂടി നിന്നെ വിളിച്ചിരുന്നു.എത്രയും വേഗം നീ വരുവാൻ  തയാർ ആണെന്ന് നീ  എന്നെ ധരിപ്പികുകയും ചെയ്തിരുന്നല്ലൊ.  ഞാൻ ആ വിവരം അറബിയെ അറിയിക്കുകയും  ചെയ്തിരുന്നു. വിസ അയച്ചു തന്നിടും ദിവസങ്ങൾ  കഴിഞ്ഞിട്ടും നിന്റെ എഴുത്തോ ഒരു മറുപടിയോ എനിക്ക് നിന്റെ അടുത്തു നിന്നും കിട്ടിയതുമില്ല . അറബിയുടെ ചോദ്യത്തിന് നീ അടുത്ത ആഴ്ച വരും എന്ന് ഒഴിവു പറഞ്ഞു കുഴഞ്ഞു. പിന്നെ നിന്നെ വിളിച്ചപോൾ  പോലും നീ പറഞ്ഞിരുന്നല്ലോ അടുത്ത ആഴ്ച തന്നെ നീ വരും എന്ന്.

ഗോപാലകൃഷ്ണന് അത്യാവശ്യമായി  നാട്ടിൽ പോകേണ്ടി വന്നു ഇതിനിടയിൽ . നാട്ടിൽ  നിന്ന് അവൻ വിളിച്ചപോളാണ്  ഞാൻ കാര്യങ്ങൾ എല്ലാം അറിയുന്നത്.    നീ ലോക്കൽ  കമ്മിറ്റി  നേതാവയെന്ന്നും നിന്നെ ഇനി അങ്ങോട്ട്‌ പ്രതീക്ഷികേണ്ട എന്നും. അറബിയുടെ  കീഴിൽ  പ ണി ചെയുനത് ബൂര്ഷയുടെ കീഴിൽ  പണി ചെയുനതിനു തുല്യമാണെന്നും നീ അവനോടു പറഞ്ഞത്രേ  . പാർട്ടിയുടെ പ്രത്യായശാസ്ത്രം ഇതിനെല്ലാം എതിരാണത്രേ .    ഗോപാലകൃഷ്ണൻ വിളിച്ചു പറഞ്ഞപോൾ എന്ത്  ചെയ്യണം എന്നറിയാതെ  ഞാൻ അകെ തളർന്ന്  പോയിരുന്നു.   നിനക്ക് ഒരിക്കലെങ്കിലും  എന്നോടു പറയാമായിരുന്നു നീ വരുന്നില്ല എന്ന്.   അറബിയോട് ഞാൻ എന്ത് മറുപടി പറയും എന്നോർത്ത് ഞാൻ വല്ലാതായി. പറയാതെ നിവർത്തി  ഇല്ലല്ലോ. ഒടുവിൽ രണ്ടും കല്പിച്ചു ഞാൻ അയാളോട് നിന്റെ കാര്യം പറഞ്ഞു. അയാൾ ആദ്യം അറബിയിൽ   കുറെ ചീത്ത വിളിച്ചു. അത് കൊണ്ടും അയാൾ അടങ്ങിയില്ല. പലസ്തീനിയോടുള്ള ദേഷ്യം അയാളിൽ വലിയ മുറിവായി ഉണങ്ങാതെ കിടക്കുകയായിരുന്നു.  അതിനെല്ലാം കാരണം ഞാനാണെന്നും പറഞ്ഞു അയാൾ എന്നെ ഒരു മോഷണ കേസിൽ  പ്രതി യാക്കി.  പോലീസ്  വന്നു  ചോദ്യം ചെയ്തു .അറബിയിൽ എന്തൊക്കെയോ ചോദിച്ചു. അവരുടെ ചോദ്യങ്ങള്ക്ക് ഉത്തരം പറഞ്ഞു മനസിലാക്കുവാനുള്ള കഴിവ്യം പരിജ്ഞാനവും  എനിക്കിലാതെ പോയി.  എനിക്ക് എതിരെ മൊഴി നല്കുവാൻ കമ്പനിയിൽ  ചിലർ  ഉണ്ടായിരുന്നു.  അങ്ങനെ  ഞാൻ ജയിലിലും ആയി.


ഇപ്പോൾ രണ്ടു വർഷം     കഴിഞ്ഞിരിക്കുന്നു. ഞാൻ ഇവിടെ എതു ജയിലില്  ആണെന്ന് എനിക്ക് പോലും നിശ്ചായം   ഇല്ല.  അത് കൊണ്ടായിരിക്കാം കൂടു കാർ ആരും എന്നെ കാണുവാൻ വന്നിട്ടില്ല .  എന്നെങ്ങിലും പോകുവാൻ കഴിയും എന്ന പ്രതീക്ഷയിൽ ഓരോ ദിനവും തള്ളി നീകുന്നു. കൂടത്തിലുള്ള  ഒരു മലയാളി പറഞ്ഞ അറിഞ്ഞു നാളെ തിരു വോണം ആണെന്ന്. ഞാൻ ഈ കത്ത് എഴുതുന്നത് ഉത്രാട രാത്രിയിൽ ആണ്. ഇത് എനിക്ക് പോസ്റ്റ്‌ ചെയുവാൻ പറ്റുമോ ഒന്നും അറിയില്ല. പക്ഷെ ഒന്ന് മാത്രം എനിക്കറിയാം  രണ്ടു വർഷങ്ങൾക്കു മുമ്പ് ഇതേ ഉത്രാട രാത്രിയിൽ ആണ് എന്റെ തല വര മാറ്റി മറിക്ക പെട്ടത് എന്ന് .അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ