2014, മേയ് 11, ഞായറാഴ്‌ച

വിനോദ് പറഞ്ഞ കഥ (കഥ)


ഞാൻ ഒരു കഥ പറയട്ടെ. ഇത് എന്റെ നാട്ടിൽ നടന്ന ഒരു സംഭവം ആണ്,  ശ്യാമള  ചേച്ചിയുടെയും , ഗോപാല കൃഷ്ണൻ ചേട്ടന്റെയും കഥ. ഈ കഥക്ക് ഒരു നാൽപതു വർഷത്തോളം പഴക്കം ഉണ്ട്. അവരുടെ ഈ കഥ എനിക്ക് പറഞ്ഞു തന്നത് വേറെ ആരുമല്ല. വിനോദാണ് . ഇനി വിനോദ് ആരാണ് എന്ന് അറിയേണ്ടേ? , ശ്യാമള ചേച്ചിയുടെയും ,ഗോപാല കൃഷ്ണൻ ചേട്ടന്റെയും ഏക മകൻ, അവനാണ് വിനോദ്.

പണ്ട് നാട്ടിൽ ജോലിയും , കൂലിയും ഒന്നും ഇല്ലാതെ ചുമ്മാ തെണ്ടി നടന്ന ഒരു അലവലാതി പയ്യൻ . അവനു അവന്റെ മുറ പെണ്ണിനോടു അഗാദ്ധമായ പ്രേമം.    പ്രേമം എന്ന് പറഞ്ഞാൽ തലയ്ക്കു പിടിച്ച പ്രേമം. പക്ഷെ അമ്മാവൻ  നാരായണ പണിക്കര് കട്ടക്ക് അടുക്കില്ല. ജോലിയും , കൂലിയും ഇല്ലാത്തവർക്ക് ആരെങ്കിലും പെണ്ണ് കൊടുക്കുമോ. പണിക്കര് പറയുന്നത് അവൻ ശ്യാമളക്ക് വശീകരണ മന്ത്രം ഉപദേശിച്ചു കൊടുത്തിരിക്കുക യാണത്രേ . അങ്ങനെ ഒരു മന്ത്രം ഉണ്ടോ എനിക്ക് അവൻ പറഞ്ഞപോൾ ചോദിക്കുവാൻ മുട്ടിയതാണ്. പിന്നെ അവൻ പറയുന്ന രസച്ചരട് പൊട്ടിക്കേണ്ട എന്ന് കരുതി ചോദിച്ചില്ല എന്ന് മാത്രം.

അന്ന് ഈ നാട് ഒരു കുഗ്രാമം ആയിരുന്നു. വല്ലപ്പോഴും വന്നു പോകുന്ന ബസ്‌ മാത്രം. റോഡ്‌ എന്ന് പറയുനതിനെക്കാൾ  ഇടവഴി എന്ന് പറയുന്നതാണ് നല്ലത്. അൽഫോണ്സാ  ബസ്‌ പോയാൽ  പിന്നെ തിരിച്ചു വരുന്ന  വരെ കാത്തു നില്കണം . കുന്നും , കുണ്ടും , ഇടവഴിയും കാവും ഉള്ള ചെറു ഗ്രാമം.


ഗോപിയെ കണ്ടു പൊകരതു എന്നാണ് പണിക്കരുടെ ഉഗ്ര ശാസ്വനം. പക്ഷെ സർപ്പ കാവിലും,  മറ്റും അവർ രഹസ്യമായി കണ്ടുമുട്ടി.    എല്ലാ വില്ലന്മർക്കും ഒരു ശിങ്കിടി ഉണ്ടാകുമല്ലോ ഇവിടെ ശിങ്കിടി കുഞ്ഞൻ നായർ ആയിരുന്നു. പണിക്കരുടെ കര്യസ്ഥാൻ . ഏഷണി ക്കാരനായ കുഞ്ഞൻ നായര് അവരുടെ സംഗമ സ്ഥലം പണിക്കാരെ കാണിച്ചു കൊടുത്തു .

ഉറഞ്ഞു തുള്ളിയ പണിക്കര് ശ്യാമളയെ പൊതിരെ തല്ലി . തടയുവാൻ  ചെന്ന ഗോപാലകൃഷ്ണനും കിട്ടി ആവോളം  അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നാണല്ലോ. ഗോപാലകൃഷ്ണനെ ന്യായി കരിക്കുവാനും ആളുണ്ടായി. പണിക്കരോടു അല്പം വിരോധം പുലർത്തിയവർ ഗോപാലകൃഷ്ണൻ നു വേണ്ടി വാദിച്ചു. അവൻ നല്ല ഉശിരൻ ചെക്കൻ അല്ലെ.  നിങ്ങടെ പാടത്തെ പണി ഒറ്റയ്ക്ക് ആ ചെക്കൻ ചെയില്ലേ? പിന്നെന്ത അവനു കുറവ് എന്ന് ചിലര് ചോദിച്ചു.  പണിക്കര്   അലറികൊണ്ട് പറഞ്ഞു , എന്റെ മകളെ വല്ല ബി എ ക്കാരനെ കൊണ്ട് കെട്ടികണം എന്നാണ് ഞാൻ കരുതുന്നത്. ഇവന്, ഈ കൊഞ്ഞനടാന് അതിനു വല്ല പണിയും ഉണ്ടോ. ? ഇനി ഇവൻ പെണ്ണ് കെട്ടിയാൽ തന്നെ എങ്ങനെ അവളെ പൊറ്റും ?

 നാടുകാർ കുറച്ചു പേര് ഗോപാലക്രിഷനു ഒപ്പം ഉണ്ടെന്നു അറിഞ്ഞു  ബുദ്ധിമാനായ പണിക്കര് ഒരു തിരുമാനം പറഞ്ഞു. നിങ്ങൾ എല്ലാവരും അവന്റെ ഭാഗത്താണ് എങ്കിൽ അവൻ പോയി നല്ല ഒരു ജോലിക്കാരനായി വരട്ടെ. അപ്പോൾ തിരുമാനിക്കാം അവനു  ശ്യാമളെയെ കൊടുക്കണമോ വേണ്ടയോ എന്ന്. അത് കേട്ടപോൾ ശങ്കു മൂപ്പൻ പറഞ്ഞു , ഇനി അവൻ ജോലി ക്കാരനയ്യി വന്നാൽ താൻ വാക്ക് മാറ്റുമോ . ഇല്ല ,  ഇല്ല , അല്പം ഇർഷ്യായോടെ   പണിക്കർ  പറഞ്ഞു ഞാൻ പറഞ്ഞാൽ പറഞ്ഞതാ. അവൻ ജോലിക്കാരനായി വന്നാൽ ശ്യാമള പിന്നെ അവന്റെ പെണ്ണാണ് .

അങ്ങനെയാണ് ഗോപാലകൃഷ്ണൻ നാട് വിടുന്നത് . അവൻ എത്തപെട്ടത് ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡൽഹിയിൽ ആണ്. ആദ്യം കുറെ അല്ലറ ചില്ലറ ജോലികൾ ചെയ്തു ജീവിച്ച ഗോപാലകൃഷ്ണൻ മല്ലിക് ഭായിയുടെ കയിൽ എത്തപെടുനത് . അറിയപെടുന്ന അധോലോക രാജാവായിരുന്നു മല്ലിക് ഭായി . അങ്ങനെ ഗോപാലകൃഷ്ണൻ ഗോപി ഭായ് ആയി മാറി.  മല്ലികിനു വേണ്ടി ചാകാനും, കൊല്ലാനും ഒരുങ്ങുന്നവർ . ഇതിനിടെ വർഷങ്ങൾ കടന്നു പോയിരുന്നു. അതിനിടെ ഒരു കേസിൽ പെട്ട് ഗോപാലകൃഷ്ണൻ പോലീസു പിടിയിലായി . അങ്ങനെ ആറേഴു വർഷങ്ങൾ . അതിനിടെ അവൻ ശ്യാമളയെ ഓർതിരുന്നോ. ജീവിക്കുവാൻ ഉള്ള തത്ര പ്പാടായ്യീരുന്നല്ലോ. പക്ഷെ അവൻ ജയിലിൽ ആയപോൾ ശ്യാമളയെ കുറിച്ച് ഓർത്തു . പണിക്കരുടെ വാക്കുകൾ  ഓർത്തെടുത്തു . ശ്യാമളക്ക് വേണ്ടിയാണ് നാട് വിട്ടത് . പക്ഷെ വിധി ഒരു ഗുണ്ടയാക്കി തന്നെ തീർക്കുക ആയിരുന്നോ.   ഈ കാണിച്ച ധൈര്യം അന്ന് എന്തുകൊണ്ട് പണിക്കരോടു കാണിക്കുവാൻ തോന്നിയില്ല . ഒരു ഭീരുവിനെ പോലെ ഒളിച്ചോടിയ  താൻ ചെയ്തത് വലിയ മണ്ടത്തരം ആയ പോലെ അയാള്ക്ക് തോന്നി. ആ ജയിൽ ജീവിതം അയാളെ ഒരു പുതിയ മനുഷ്യനാക്കി.
ശ്യാമളയെ നന്നായി നോക്കുവാൻ ഉള്ള കരുത്തും , കാര്യാ പ്രാപ്തിയും കാണി ക്കെണ്ടാതയിരുന്നു.  പക്ഷെ ഒരു ഭീരുവിനെ പോലെ അതോർത്തപ്പോൾ അയാള്ക്ക് അയാളോട് തന്നെ പുച്ഛം തോന്നി. ജയിലിൽ നിന്നിറങ്ങിയാൽ ഉടൻ തന്നെ നാട്ടിൽ പോകണം എന്ന് അയാൾ  ഉറപ്പിച്ചു. അങ്ങനെ ജയിൽ മോചിതനായി ഒൻപതു  വർഷങ്ങൾക്കു ശേഷം അയാൾ വീണ്ടും നാട്ടിലേക്കു മടങ്ങി. മടങ്ങുപോൾ അയാൾ ഓർത്തു ഒൻപതു വർഷങ്ങൾ , ഇപ്പോഴും ശ്യാമള തന്നെ കാത്തിരുപ്പുണ്ടാകുമോ . അതോ അമ്മാവന്റെ തിരുമാനം അനുസരിച്ച് ഇപ്പോൾ ആരുടെ എങ്കിലും ഭാര്യ ആയി കഴിഞ്ഞിരിക്കുമോ? ട്രെയിനിൽ ഇരിക്കുമ്പോൾ അയാളുടെ മനസ് വല്ലാതെ കലുഷിതം ആയിരുന്നു.


ഈ ഒൻപതു വർഷങ്ങൾക്കിടെ ഒരു പാടു മാറ്റങ്ങൾ ആ നാട്ടിൻ പുറത്തുണ്ടായി.  ഒന്ന് രണ്ടു ബസ്സുകൾ കൂടി. റോഡ്‌ ടാറിട്ടു. പരമു നായരുടെ ചായ ക്കട ഇന്ന്   ഒരു ഹോട്ടൽ ആണ്. നട വഴിക്ക് ഇരു വശവുമായി ചുറ്റും വീടുകൾ . അങ്ങനെ ആദ്യം കണ്ട പരമു നായരുടെ ഹോട്ടലിലേക്ക് തന്നെ അയാൾ നടന്നു കയറി. അവിടെ വച്ചാണ് അയാൾ വിവരങ്ങൾ എല്ലാം അറിഞ്ഞത് . പണിക്കരുടെ പഴയ പ്രതാപം എല്ലാം പോയി. ഇപ്പോൾ അയാൾ കിടപ്പിലാണത്രെ. ഒരു വശം തളർന്നു പര സഹായം കൂടാതെ  ഒന്നിനും വയ്യ. രാഘവൻ നെഞ്ച് നോക്കി തൊഴിചതാണ് പിന്നെ അയാൾ എഴുനെട്ടിട്ടില്ല. മദ്യപാനിയും തികഞ്ഞ സ്തീ ലംബടനുമായ രാഘവൻ .  എല്ലാം അയാൾ തന്നെ വരുത്തി വച്ചതാണ്. തറവാട് മാത്രം ഇപ്പോഴും ക്ഷയിച്ചിട്ടില്ല . അതിനു മുമ്പേ ആ രാഘവൻ  ജയിലിൽ പോയി. അല്ലെങ്കിൽ അവൻ അതും ക്ഷയിപ്പികുമായിരുന്നു.   തൊടിയിലെ വരുമാനം കൊണ്ട് മാത്രം അവർ ഇന്ന്    ജീവിക്കുന്നു .

രണ്ടു വർഷം മുമ്പായിരുന്നു ശ്യാമളയുടെ കല്യാണം .  കുഞ്ഞൻ നായർ കൊണ്ടുവന്ന ഒരു ആലോചന ,  അന്നത്തെ റാക്കിന്റെ പുറത്തു ഒന്നും നോക്കാതെ പണിക്കർ അതുറപ്പിച്ചു . ശ്യമാലയുടെ വിവാഹം കഴിഞ്ഞു എന്നാ വാർത്ത‍ ഗോപാലകൃഷ്ണനെ വേദനിപ്പിച്ചു. എന്തിനു വേണ്ടിയാണോ ഇവിടെ വന്നത് , എന്തിനു വേണ്ടിയാണോ ഇവിടെ നിന്ന് പോയത് എല്ലാം വ്യർത്ഥം ആയിരിക്കുന്നു.

തിരിച്ചു പോകണം അയാൾ മനസ്സിൽ ഉറപിച്ചു . അതിനു മുമ്പ് ശ്യാമളയെ ഒന്നുകൂടി കാണണം . അങ്ങനെയന്നു അയാൾ വീണ്ടും ആ തറവാടിന്റെ പടി ചവിടുനത് . പടി പ്പുര തുറന്നു അയാൾ അകത്തേക്ക് നടന്നു.  കരിയിലകൾ ചിതറിയ മുറ്റവും, തുളസി  തറയ്ക്ക് മാത്രം വലിയ മാറ്റം ഒന്നുമില്ല. ദീപം  എന്ന് പറഞ്ഞു വരുന്ന ശ്യാമളയെ അയ്യാൾ ഓർത്തു . ഒരു കൈ കൊണ്ട് വിളക്ക് അണയാതെ ദീപം , ദീപം എന്ന് വിളിച്ചു വിളക്ക് കൊളുത്തുന്ന ശ്യാമള .

കാൽ പെരുമാറ്റം കേട്ടിട്ട് എന്നാ പോലെ അപ്പോൾ മുന്നിൽ ശ്യാമള വന്നു നിന്ന്. ഒക്കത്ത് ആറു മാസം പ്രായം തോന്നിക്കുന്ന കുട്ടിയുമായി. പാവാട ക്കാരി അല്ലാതെ മുണ്ടും , നേര്യതും അണിഞ്ഞു . അയാളെ കണ്ടിട്ടും അവളിൽ വലിയ ഭാവ വത്യസം ഉണ്ടായില്ല. പക്ഷെ നടുങ്ങിയത്‌ അയാൾ തന്നെ ആയിരുന്നു. അവളുടെ നോട്ടം സഹിക്കുവാൻ വയ്യാതെ അയാൾ കണ്ണ് പിൻ വലിച്ചു . ഒന്നും ചോദിക്കാതെ തിരിഞ്ഞു നടക്കുവാൻ തുടങ്ങിയ അയാളെ അവൾ വിളിച്ചു . അച്ഛനെ കാണേണ്ടേ?  പിന്നെ അവളുടെ പിറകെ പതിയ നടുമുറ്റം കടന്നു അകത്തെ ഗോവണി പടി കയറി പണിക്കരുടെ പഴയ മുറിയിലേക്ക് പോയി.
കട്ടിലിൽ ഒരു വശം തളർന്നു കിടക്കുന്ന പണിക്കർ.  ഒക്കത്തിരിക്കുന്ന ആണ്‍ കുട്ടിയെ അവൾ താഴത്തു വച്ച ശേഷം പണിക്കാരെ പിടിച്ചു അവൾ കട്ടിലിനൊടുള്ള മതിലിൽ ചാരി ഇരുത്തി. നരച്ച താടി മീശയും, നെഞ്ച് മുഴുവനും നരച്ച രോമവുമായി , സംസാരിക്കുവാൻ പോലും ആകാതെ വിഷമിക്കുന്ന അമ്മമ്മ. അമ്മാമയുടെ രൂപം ഇതുപോലെ അയാള്ക്ക് സങ്കല്പികുവാൻ കഴിയില്ലായിരുന്നു.ഒരിക്കൽ എങ്കിലും ഈ മനുഷ്യനോടു നേരെ നോക്കി സംസാരിക്കണം എന്ന് ഉറപ്പിച്ചിരുന്നു.  അയാളെ കണ്ടതും പണിക്കരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. അത് കണ്ടു ശ്യമാലയുറെയും കണ്ണുകൾ ഈറൻ അണിഞ്ഞു. ആ മനുഷ്യനോടു ജീവിതത്തിൽ ആദ്യമായി സഹതാപം തോന്നി.   ആഞ്ഞാപിച്ച് മാത്രം ശീലിച്ച മനുഷ്യനാണ് , ഇപ്പോൾ കൊച്ചു കുട്ടിയെ പോലെ കരയുനത്. വിറ കൈ കളോടെ പണിക്കർ അയ്യാളുടെ കൈകളിൽ പിടിച്ചു.  ആരും ഒന്നും സംസാരിച്ചില്ല. അല്ലെങ്കിലും മാപ്പ് അപേക്ഷിച്ച ശീലം പണീക്കർകുണ്ടയിരുന്നില്ലല്ലോ . പക്ഷെ കൊച്ചു കുട്ടിയെ പോലെയുള്ള അയാളുടെ കരച്ചിൽ ഗോപാലകൃഷ്ണന്റെ മനസ് അലിയിച്ചു.
അമ്മാമയുടെ മുന്നിൽ വിധേയനായി നില്കുവാൻ മാത്രം ശീലിച്ചവൻ , അവനു അങ്ങനെ ആകുവന്ന്നെ കഴിയുംയിരുന്നുല്ല്.

പണിക്കരുടെ മനസ് അറിഞ്ഞപോലെ തിരിച്ചു പോകുവാനായ വന്ന ഗോപാലകൃഷ്ണൻ പിന്നെ അവിടെ തന്നെ താമസിച്ചു. ശ്യാമളയുടെ  ഭർത്താവായി. പണിക്കരുടെ മരുമകനായി.

ഞാൻ  അവനോടായി ചോദിച്ചു  അപ്പോൾ രാഘവാൻ തിരിച്ചു വന്നില്ലേ. ഉവ്വ് അയ്യാൾ ജയിൽ മോചിതൻ ആയി തിരിച്ചു വന്നു. ശ്യാമളയുടെ  മേൽ അവകാശം ചോദിച്ചു വന്ന രാഘവന് മുഖം അടച്ചു ഒരു അടി കൊടുത്തു ഗോപാലകൃഷ്ണൻ . ഒരൊറ്റ അടി മാത്രം , ചോര  പൊത്തിയ  വായും,  മൂക്കുമായി രാഘവാൻ പോയി. പിന്നെ അയാൾ തിരിച്ചു വന്നില്ല. പിന്നെ എല്ലാ കഥകളും പോലെ അവർ സന്തോഷതോറെ ജീവിച്ചു . വിനോദ് പറഞ്ഞു നിറുത്തി. ഞാൻ ഒന്നും മിണ്ടിയില്ല .എന്റെ മൌനം മുറിച്ചുകൊണ്ട് അവൻ പറഞ്ഞു രാഘവന്റെയും , ശ്യാമളയുടെയും ആ മകൻ ഉണ്ടല്ലോ അത് ഞാൻ തന്നെയാന്നു. അല്ല ഗോപാലകൃഷ്ണന്റെയും , ശ്യാമളയുടെയും മകൻ .  ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു അത് എനിക്ക് മനസിലായി.      
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ