2015, സെപ്റ്റംബർ 9, ബുധനാഴ്‌ച

എലിജിബിൾ ബാച്ചലർ


ഇത്  ജോർജിന്റെയും , മലരിന്റെയും കഥയല്ല.  ഇത്  വിഷ്ണുവിന്റെ കഥയാണ് . ഞാൻ ഈ കഥ പറയുവാൻ പോകുന്ന ദിനം വിഷ്ണുവിനെ സംബന്ധിച്ച് വളരെ മോശം ദിവസം ആയിരുന്നു. ഗീതയും , വിഷ്ണുവും തമ്മിൽ പിരിയുവാൻ തിരുമാനിച്ച  ദിനം .

പ്രേമിക്കുന കാര്യത്തിൽ അവൻ ഒരു 'നിവിൻ പൊളി ' ആയിരുന്നു  . സ്കുളിൽ പഠിക്കുമ്പോൾ തൊട്ടേ അവൻ പ്രേമിച്ചിട്ടുണ്ട് . 7 ഇ യിൽ വച്ച് മോളിയോടയിരുന്നു അവനു ഇഷ്ടം . മോളിക്ക് വേണ്ടി അവൻ ജിജൊയുമയി ഇടി വരെ കുടിയിട്ടുണ്ട് . പക്ഷെ അവൾക്കു അവനെ ഇഷ്ടമായില്ല . പിന്നെ ഒൻപതിൽ വച്ച് മായയോടായി . സ്കുളിലെ താരമായ  മായയെ ഒരു പാടു പേർ പ്രേമിച്ചു . കുട്ടത്തിൽ  അവനും . പ്രേമിച്ചു  നടക്കാൻ കണ്ട  ഒരു പ്രായം , ചെവിയിൽ ഒരു നുള്ളും , ചന്തിയിൽ രണ്ടു ചുരൽ പെടയും മാരാർ സാറിന്റെ കൈയിൽ നിന്ന് കിട്ടിയതോടെ അവൻ മായയെ മനസില്ലാ മനസോടെ വേണ്ട എന്ന് വച്ചു . പിന്നെ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ സുസനോടായി പ്രണയം .സുസന്റെ  ഡാഡിക്ക് ടൌണിൽ ഒരു ബേക്കറി ഉണ്ടായിരുന്നു. ആദ്യമായി അവനെ പ്രേമിക്കുന്ന  പെണ്‍കുട്ടി സുസൻ ആയിരുന്നു.പക്ഷെ അത് വീട്ടിൽ പാട്ടായി . കളി കാര്യം ആയതോടെ നടക്കില്ല മോനെ എന്ന് അച്ഛൻ അച്ചട്ടായി പറഞ്ഞു . അല്ലെങ്കിലും പ്രേമിക്കുന്ന കാര്യം വരുമ്പോൾ അച്ഛനും അമ്മയും മുരാച്ചി മാരണല്ലോ . ജാതി വേറെ,  അങ്ങനെ ഒരു പാടു ഗുണ ദോഷങ്ങൾ . അവസാനം അതും വേണ്ട എന്ന് വച്ചു .

ഇപ്പോൾ അവൻ എഞ്ചിനീയറിംഗ് രണ്ടാം വർഷം .  മെക്കാനിക്കൽ എഞ്ചിനീയറിംഗ്. വളരെ കഷ്ടം പിടിച്ച ബാച്ച് ആണ്  മെക്കാനിക്കൽ. ഒരു പെണ്‍ കുട്ടി പോലും ഇല്ലാത്ത ബാച്ച് . അവന് മറ്റു ബാച്ച് കരോട് അസുയ തോന്നി. ഇവിടെ മാത്രമാണല്ലോ അച്ഛന് ചേർക്കുവാൻ  തോന്നിയത്.കഷ്ടം . അല്ലെങ്കിലും അച്ഛൻ , അമ്മമാർ  എന്നും മുരാച്ചി മാരണല്ലോ.  സെക്കന്റ്‌ ഇയർ പിള്ളേരെ റാഗ് ചെയുമ്പോൾ ആണ് ആദ്യമായി ഗീതയെ കണ്ടത് . പേടിച്ചു ഇരുണ്ട ഒരു മാൻപേട. പുസ്തകം മാറോടു ചേർത്ത് പിടിച്ച ഭയപാടോടെ നിൽകുന്നു . ജോണ്‍ ചോദിചപ്പോൾ അവൾ പേരും,  കോഴ്സും എല്ലാം പറഞ്ഞു.  ജോണ്‍ തിരിച്ചു അവളോടു ചോദിച്ചു, നിനക്ക് എന്റെ പേര് അറിയണം എന്നില്ലേ? എഞ്ചിനീയർ സാറ്‌ മാരോട് പേര് ചോദിക്കുന്ന രീതി ഒന്ന് വേറെ തന്നെ യാണ് .

“O mighty mighty  senior sir,
I am dirty dirty Junior
Honorable, Respectable Engineer Sir,

May I know your name place “


വല്ലാതെ പേടിക്കുന്നു  എന്ന് തോന്നിയപ്പോൾ അവൻ   ജോണിനോട് അവളെ വിട്ടെക്കുവാൻ പറഞ്ഞു.  പേടിച്ചു ഇരുണ്ടു അവൾ നടന്നു പോകുന്നത് അവൻ നോക്കി നിന്ന്. ശാലീന സുന്ദരി ആയ അവളെ  കണ്ട മാത്രേ അവനു അവളോടു ഇഷ്ടം തോന്നി. പ്രേമത്തിന് കണ്ണില്ല എന്നല്ലേ പറയുന്നത് . ഇത് വരെ അവൻ പ്രേമിച്ച എല്ലാ പെണ്‍കുട്ടികളെയും അവനു കണ്ട മാത്രയിൽ ഇഷ്ടം തോന്നിയതാണ് . പക്ഷെ,  ഗീതയോ?   ഗീതയെയും അവനു കണ്ട മാത്രയിൽ ഇഷ്ടം തോന്നി. അവൻ ജോണിനോട്‌ പറഞ്ഞു, അളിയാ  ഇതാഡാ  ഞാൻ തിരഞ്ഞ പെണ്ണ് . ഇതേ വാചകം അവൻ സ്കുൾ തലം തൊട്ടേ പറഞ്ഞിട്ടുണ്ട് . സാക്ഷികൾ മാത്രം മാറി എന്ന് മാത്രം.ഉണ്ണിയോടും,  ദാമോടദരനോടും , കുമാറിനോടും , പിന്നെ ഇപ്പോൾ ജോണിനോടും .   ഗീത വിഷ്ണു , ഹാ എത്ര ചേർച്ച , മോളി വിഷ്ണു, സുസൻ വിഷ്ണു അങ്ങനെ നോക്കുമ്പോൾ എന്തുകൊണ്ടും ഈ പേരിനു ചേർച്ച കുടും. അവൻ കുറച്ചു ഉറക്കെ തന്നെ പറഞ്ഞു

എന്ജിനിയറിഗ് രണ്ടാം വർഷം എന്ന് വച്ചാൽ അവർ ജൂനിയറിൽ നിന്ന് സീനിയർ ആകുന്നു. അതായത് പ്രൊമൊഷൻ കിട്ടി എന്ന് വേണേൽ പറയാം .  പിന്നെ വേണമെങ്കിൽ റാഗ് ചെയ്യാം , ജുനിയെർസിനെ പ്രേമിക്കാം അവന്റെ ജീവിതം പുഷ്പ സുരഭിലമായി . ആദ്യ ദിനം തന്നെ രക്ഷകൻ ആയി അവതരിച്ച വിഷ്ണുവിനോടു അവൾക്കും ചെറിയ താല്പര്യം  തോന്നി. അങ്ങനെ കാന്റീനിലും , ലൈബ്രറിയിലും ഒക്കെ ആയി അവരുടെ പ്രേമം പുത്തു തളിർത്തു.  അവൻ തന്നെ ടോയിലറ്റിൽ വിഷ്ണു + ഗീത എന്ന് എഴുതി വച്ചു . അത് വായിച്ചു അവൻ തന്നെ നിർവ്രതി അടഞ്ഞു.  അങ്ങനെ കുറെ ദിനങ്ങള്‍ കടന്നു പോയി. പക്ഷെ പതിവ് പോലെ തന്നെ ഈ പ്രേമവും  ചീറ്റി .    ന്യൂ ജെനെറെഷൻ  ഭാഷയിൽ പറഞ്ഞാൽ "പ്ലിംഗ്" ആയി എന്നർത്ഥം . ഗീത പോയതോടു കുടി അവൻ ആകെ വല്ലാതായി .ആത്മഹത്യക്ക് കുറിപ്പ് വരെ അവൻ എഴുതി.    അവൻ എഴുതിയ കുറിപ്പിൽ  തന്റെ ആത്മഹത്യയ്ക്ക് ആരെയും അവൻ കുറ്റപ്പെടുത്തി യില്ല.  ഇനി അത് എങ്ങനെ പ്രാവർത്തികം  ആക്കാം എന്ന് അവൻ ഗാഢമായി ചിന്തിച്ചു . ആത്മഹത്യാ നടപ്പാക്കാൻ കുറിപ്പ്  ഒരുക്കിയ ശേഷം  റെയിൽവേ ട്രാക്ക് , തുങ്ങി ചാകുവാൻ  ,  കൈത്തണ്ട മുറിക്കുക എന്നി  ഓപ്ഷനുകൾ  അവൻ വിശദമായി  ആലോചിച്ചു . വേദന ഇല്ലാതെ ജീവൻ ചീന്തണം . അതിനു ഏതാണ് ഏറ്റവും പറ്റിയ മാർഗം .  ഏറ്റവും വേദനയില്ലാത്ത വഴികൾ  തിരഞ്ഞു കണ്ടു പിടിക്കുക അത്ര എളുപ്പം അല്ല.  ഗൂഗിളിലും അവൻ തിരഞ്ഞു . അവൻ ആ ആത്മഹത്യ കുറിപ്പ് ഒരിക്കൽ കുടി വായിച്ചു നോക്കി.   തന്റെ മാതാപിതാക്കളെ  വിട്ടു പിരിയുന്നതിൽ  ഖേദിക്കുന്നു എന്നും അവരെ  അസഹ്യപ്പെടുത്തുന്നതു എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതെല്ലാം ക്ഷമിക്കണം എന്നും അവൻ എഴുതി ചേർത്തു . അവൾ അവനെ ആഗ്രഹിക്കുന്നിലെങ്കിലും , ഗീതയെ ഇതിലേക്ക് വലിച്ചിറക്കുവാൻ അവന്റെ മനസാക്ഷി സമ്മതിച്ചില്ല .    എന്നാൽ പെട്ടെന്നു അവനെ കൂടാതെ തന്റെ മാതാപിതാക്കളുടെ ജീവിതം  എങ്ങനെ യായിരിക്കും എന്ന് അവൻ സങ്കല്പിക്കുകയും ആത്മഹത്യ എന്ന തന്റെ ആശയം ഒഴിവാക്കി.അവൻ വീണ്ടും കോളേജിൽ പോകുവാൻ തിരുമാനികുകയും ചെയ്തു .   അങ്ങനെ അവൻ വീണ്ടും  ഒരു "എലിജിബിൾ ബാച്ചലർ "ആയി.

ഗീതയെ പിരിഞ്ഞശേഷം അവൻ മൂഡി തന്നെ  ആയിരുന്നു .ഒരാഴ്ച്ചത്തേ  ദുഃഖത്തിനു ശേഷം അവൻ കോളേജിൽ  പോയി. തുടങ്ങി എന്ന് പറഞ്ഞല്ലോ . സുഹൃത്തുക്കളുമായി കോളേജ് കാന്റീനിൽ പോയി സമോസ കഴിക്കുമ്പോൾ ആണ് അവൻ അവളെ കണ്ടത് .  ഇത്ര സുന്ദരി ആയിട്ടും അവളെ  എങ്ങനെ കാണാതെ പോയി .  കോളേജിലെ ഏതാണ്ട് എല്ലാ പെൺകുട്ടികളെയും അവനു അറിയാമായിരുന്നു അവൻ അവരുടെ പേര്, ബ്രാഞ്ച് , നാട്  മുതലുള്ള അവർ പോലും അറിയുവാൻ ഇടയില്ലാത്ത കാര്യങ്ങൾ അവൻ മനസിലാക്കി.  ഇത്രയ്ക്കു ശ്രദ്ധ അവൻ പഠന കാര്യത്തിൽ കാണിച്ചു എങ്കിൽ ഫസ്റ്റ് യീറിലെ  ഏഴോളം പേപ്പറുകൾ  സപ്ലി ആയി എഴുതേണ്ടി വരികില്ല ആയിരുന്നു . മേത്തരമായ വിശദാംശങ്ങൾ  എല്ലാം ഒരു സുപ്പർ കംബ്യൂട്ടറിന്റെ ഹാർഡ്ഡിസ്ക് എന്ന പോലെ അവന്റെ തല ചോറിൽ ശേഘരിച്ചു വച്ചിരുന്നു . അതിനിടയിൽ എങ്ങനെ ഇവളെ മിസ്‌ ചെയ്തു? ഹോ വിശ്വസിക്കുവാൻ പറ്റുന്നില്ല.

അതോർക്കുംപോൾ അവനു വീണ്ടും അതിശയം . പിന്നെയും ആ ചോദ്യം അവൻ ചോദിച്ചു . ഇവള  എങ്ങനെ  മിസ്സ്‌ ആയി.  വീണ്ടും അവന്റെ മനസ്സിൽ ആ സ്പാർക്ക്  അനുഭവപെട്ടു. അതെ  വീണ്ടും ലഡ്ഡു പൊട്ടി.  അതെ ഇവൾ തന്നെ . ഇവളെയല്ലേ താൻ ഇത്രയും കാലം തിരഞ്ഞത്. ഗീത പോയത് ഒരു വിധത്തിൽ നന്നായി . അവൻ അല്പം ആശ്വസിച്ചു .  ഇനിയുള്ള ദിനങ്ങൾ ഏറെ കടമ്പ കടക്കുവാൻ ഉണ്ട്.

ദിവസം മുഴുവനും കഠിനാധ്വാനം ചെയ്തു അവൻ അവളെ കുറിച്ചുള്ള സകല വിവരവും കരസ്ഥമാക്കി . അവൾ ജ്യോതിക . 1st ഇയർ  ഇലക്ട്രോണിക്സ് വിദ്യാർഥിനീ.  വീട് തെവരയിൽ . അച്ഛൻ ബാങ്ക് മാനേജർ , ചേട്ടൻ ഇല്ല. അത് നന്നായി  ഉള്ളത് ഒരു ചേച്ചി . അവരുടെ കല്യാണം കഴിഞ്ഞു. അമ്മയ്ക്ക് ജോലി ഇല്ല.  ഒരാഴ്ച കൊണ്ട് അവൻ ജ്യൊതികയുമാ യി സൗഹൃദം സ്ഥാപിച്ചു ക്രമേണ ജ്യോതികക്ക് എന്തും പറയുവാൻ ഉള്ള  ഒരു സുഹൃത്തായി അവൻ മാറി കഴിഞ്ഞിരിക്കുന്നു

 സൗഹൃദത്തിൽ  നിന്നാണല്ലോ പ്രണയം തളിരിടുനത് . അന്ന് ഫെബ്രുവരി 14th ആയിരുന്നു . അന്നത്തെ ദിവസത്തിൻ പ്രാധാന്യം എ ല്ലാ ർക്കും അറിവുള്ളതാണല്ലോ . അന്നാണ് അവൻ അവളെ പ്രോപോസ് ചെയ്തത് . അത് അവൾ സന്തോഷ പുർവം അംഗീകരികുകയും ചെയ്തു. താമസിയാതെ കോളേജ് പുതിയ ദമ്പതികളെ കുറിച്ച്   ശ്രുതി വ്യാപിച്ചു.  അവരെ കുറിച്ചുള്ള ചർച്ചകൾ ആ ഇണ കുരുവികൾ അറിഞ്ഞില്ല. അല്ലെങ്കിൽ അതറിയുവാൻ അവർക്ക് നേരം ഉണ്ടായില്ല. അവരുടെ ചാറ്റിങ്ങുകൾ പാതി രാത്രി വരെ നീണ്ടു. മൊബൈൽ കമ്പനികൾ ജന്മം എടുത്തിരിക്കുനത്  ഇത് പോലെയുള്ള കാമുകി കാമുകന്മാർക്കു  വേണ്ടി യാണല്ലോ .

  അവർ തങ്ങളുടെ ചാറ്റ് 8 മണിക്കൂർ, 10 മണിക്കൂർ, അങ്ങനെ ഒരു പുതിയ റെക്കോഡ് ഓരോ ദിവസവും  ശ്രിഷ്ടിച്ചു കൊണ്ടേ ഇരുന്നു. .. ഭൂമി ഭ്രമണം ചെയുനത് അവർക്ക് വേണ്ടി എന്നാ പോലെ.

പക്ഷെ സന്തോഷത്തിനു ആയുസ് കുറവാണല്ലോ . അങ്ങനെ അധികം താമസിയാതെ അവർ വഴി
പിരിയുവാൻ തിരുമാനിച്ചു.

അവൻ വീണ്ടും  വിഷാദരോഗത്തിന്  അടിമപെട്ടു .  അവൻ മനസ്സിൽ  പിന്നെയും ആത്മഹത്യ എന്ന ആശയം ഉടലെടുത്തു . എന്നാൽ മരണം ഒന്നിനും ഉള്ള പരിഹാരം അല്ലല്ലോ.  താൻ  ആയി വീട്ടുകാര്ക്ക് ഒരു പേര് ദോഷം ഉണ്ടാക്കുക എന്ന് വച്ചാൽ  ?... അതോടെ ആ ആശയം   അവൻ ഒഴിവാക്കി.

വിഷാദരോഗത്തിന്  അടിമപെട്ട് ഒരു ആഴ്ച പിന്നിട്ട ശേഷം അവൻ വീണ്ടും ജീവിതം മുന്നോട്ടു കൊണ്ട് പോകുവാൻ തീരുമാനിച്ചു . അവന്റെ സുഹൃത്തിന്റെ പിറന്നാൾ പാർട്ടിയിൽ  പങ്കെടുക്കാൻ അവൻ പോയി.  രോഹന്റെ പിറന്നാൾ . അവിടെ വച്ച് അവൻ അവളെ കണ്ടു...

വീണ്ടും ആദ്യ കാഴ്ചയിൽ തന്നെ ...

അവൻ തന്റെ യഥാർത്ഥ സ്നേഹം കണ്ടുമുട്ടും  വരെയും  ഈ കഥ തുടർന്നു  കൊണ്ടേ ഇരിക്കും. ഇനിയും ഞാൻ പറഞ്ഞാൽ  അത് വലിയ ബോർ ആയി മാറും.  അത് കൊണ്ട് നിറുത്തുന്നു . വിഷ്ണു ഓൾ ദി ബെസ്റ്റ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ