2015, ഏപ്രിൽ 7, ചൊവ്വാഴ്ച

നമശിവായ (കീർത്തനം)

നാദം മുഴങ്ങുന്ന നേരത്ത്  നിന്നുടെ
ചാരത്ത് നിന്ന് ഞാൻ കൈ തൊഴുന്നേ
നാഗേന്ദ്ര  ഹാരായ ദേവാദി ദേവാ
ശംഭോ മഹാ ദേവ കൈ തൊഴുന്നേ

നസ്സിൽ കളിക്കുന്ന ദുർ മദ ചിന്തകൾ
മായ്ക്കുവാൻ നീ തുണ  തമ്പുരാനേ
എന്തെന്ന് ഞാൻ അറിഞ്ഞിട്ടുള്ള പാപങ്ങൾ
നാഗങ്ങളായി ചുറ്റിടുന്നു

ശിവ ശിവ എന്ന് വിളിക്കുന്ന മാത്രയിൽ
ശങ്കരാ നിൻ രൂപം  പാർത്തിടേണേ
മുക്കണ്ണാ, ത്രിക്കണ്ണിൽ  എരിയുന്നോരഗ്നിയാൽ
എൻ ജന്മ പാപം എരിച്ചിടേണേ

ല്ലാതെ വലയുന്ന നേരത്ത് നീയെന്ടെ
അരികത്ത്‌ വന്നോന്നിരുന്നിടേണേ
ചമ്രം പടിഞ്ഞു ഞാൻ ചൊല്ലുന്ന
മന്ത്രങ്ങൾ ഗൌരീശാ നീയൊന്നു കേട്ടിടേണേ

ന്ത്രം കണക്കെ ചലികുന്നരെൻ ജീവ ചലനം
നിലയ്കുന്നതെപ്പോഴെന്നോ
നിൻ നാമ മഹാത്മ്യമോതി കഴിയുവാൻ
ശിഷ്ടകാലം നീ തുണച്ചിടേണേ2)

അവതര മുർത്തി യായി അവനിയിൽ വന്നു
അടിയന്ടെ  മനസ്സിൽ കുടി കൊണ്ടു
ഹരിതാഭ നിറയുന്ന ഈ മലർ ഭുവിൽ
തവരുപ ദർശനം  ഹന്ത ഭാഗ്യം


ശിവരാത്രി ദീപങ്ങൾ നിറയുന്ന  സന്ധ്യയിൽ
കൈലാസ മാക്കണേ  എൻ മനം നീ
ദാക്ഷായണിദേവി പൂജിച്ച ത്രിപാദ -
പദ്മത്തിൽ അലിയണമേ ഇനി എന്ടെ  ജന്മം

മുൻ ജന്മ ശാപങ്ങൾ നാഗങ്ങളായി
പാശം കണക്കെ ചുറ്റിടുമ്പോൾ
ആലംബഹീനനായി ഈയുള്ളവൻ
നിൻ പഞ്ചാക്ഷരി മന്ത്രം ചൊല്ലിടുന്നു

തമ്പുരാൻ വാഴുന്ന ആൽ  തറയിൽ
പലജന്മം അലയുന്നു പതിതൻ ആയി
അഴലുന്ന മനസ്സിൽ നിഴലായി നീ
തരികില്ലേ  ഇനി ശാപ മോക്ഷം       

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ