മരണ മണി മുത്തുകൾ
1
മരണം വന്നപ്പോൾ
വാതിൽ അടയില്ലായിരുന്നു —
ജീവിതം മാത്രം
നിശ്ശബ്ദമായി പുറത്തേക്കിറങ്ങി.
2
ഇന്നലെ വരെ വിളിച്ച പേരുകൾ
ഇന്ന് മൗനമായി,
മരണം ഒരു വരി മാത്രം
ഇന്നു ഞാൻ നാളെ നീ
3
ശ്വാസം പോയ നിമിഷം
കാലം കാത്തു നിൽക്കാതെ പോയി,
മരണം ഓർമ്മയായി
ജീവിതം കഥയായി.
4
വെളിച്ചം അണഞ്ഞില്ല,
കണ്ണുകൾ മാത്രം അടഞ്ഞു,
മരണം അവസാനമല്ല —
ഓർമ്മയുടെ തുടക്കം.
5.മരണത്തിന്റെ നിശ്ശബ്ദ വാതിൽ തുറന്നപ്പോൾ,
ജീവിതത്തിന്റെ ഓർമ്മകൾ പൊടിയായി പറന്നു.
6. മരണം എന്ന കടലിലെ തിരമാല പോലെ വരുന്നു.
7. പുഞ്ചിരി പോലും നിശ്ശബ്ദമാക്കി നീ പോയപ്പോള്‍,ഹൃദയത്തിന്റെ കോണിൽ ഓർമ്മ മാത്രം ബാക്കി.
8 മൽ പ്രേയസ്സി നിന്നെ ഞാൻ കാത്തിരിപ്പു
എന്തേ അരികിൽ വരാൻ നിനിക്കിത്ര അമാന്തം
9 . കക്കാട് ചൊല്ലി ഓണം വരും വിഷു വരും ഓരോ തളിരിലും പൂ വിരിയും
അവയെല്ലാം കാണാൻ ഞാൻ വേണമെന്നുള്ള ശാഡ്യം എന്തിന്?
9.ജീവിതമെന്നൊരു നീർകുമിളയെന്നാരോ ചൊല്ലി
പക്ഷേ അത് പൊട്ടി പിണരുവാൻ എന്തേയിത്ര താമസം
10. മരണമെന്ന വാതിൽ നാം എല്ലാവരും കടക്കുന്നു,
കാലത്തിന്റെ ഒഴുക്ക് പോലും തിരിച്ചു വരില്ല.ജീവിതത്തിന്റെ ചിരിയും കണ്ണീരിലും മറഞ്ഞു,
ശൂന്യതയുടെ പാതയിൽ നാം മാത്രം നടക്കുന്നു.
11. ഒറ്റക്ക് കിടക്കുന്നു ഞാൻ ICU- ൽ,
നിന്റെ വരവിനായി മിഴി രണ്ടും തുറന്ന് കാത്തിരിക്കുന്നു.ഓരോ നിമിഷവും ഹൃദയം തേടുന്നു
നിന്റെ നിഴലിന്റെ മായാജാലം തേടുന്നു ഞാൻ.
12 . ഒരുദിനം എന്നെ തേടിവരുമെന്നറിയാം എങ്കിലും
കാത്തിരിപ്പു ഞാൻ നിൻ കാലൊച്ചക്കായി
13. മരണമെന്നൊരു കപ്പലിലെ വെറും യാത്രക്കാരനാണ് ഞാൻ
അലയാഴിയിൽ കപ്പലൊരു ദിനം മുങ്ങിയേക്കാം
അതുവരെ എന്തായാലൂം യാത്ര ചെയ്തേ പറ്റുകയുള്ളു