നീയില്ലാത്തൊരോണം
ഓണനിലാവിൻ തോണിയിലേറി
ഓർമ്മകൾ തുഴയുമ്പോൾ ....
പൂക്കളിറുത്തും .. കോടിയുടുത്തും ..
ആർത്തു നടന്നൊരു കാലം ..ഞാൻ
ഓമനേ നിന്നയിന്നോർത്തു പോയി ....
കാവിലേ പൂരത്തിൻ കതിന മുഴങ്ങുമ്പോൾ
കണ്മണി ചെവി പൊത്തി നീ നിൽപ്പു
കൈവിരൽത്തുമ്പിനാൽ ചേർന്നു നടന്നൊരു
ഇടവഴിയോരങ്ങൾ ഓർത്തുപോയി .. ഞാൻ
ഓമനേ നിന്നയിന്നോർത്തു പോയി ....
തൈമാവിൻ ചോട്ടിലേ മാമ്പഴം വീഴുമ്പോൾ
ഓടിയെടുത്തു നുണഞ്ഞ കാലം ..
ഓർമ്മകൾ ആവോളം തന്നിട്ടു നീയന്ന് ..
ഓടിമറഞ്ഞങ്ങു പോയതെന്തേ ....
പൂക്കളമിട്ടു നടക്കുന്ന പ്രായത്തിൽ പ്രായത്തിൽ
കുഞ്ഞനുജത്തി നീ പൊയ്മറഞ്ഞു ..
ഓണമിങ്ങെത്തുമ്പോൾ മിഴി നനയുന്നു
നീയില്ലാത്തൊരു തിരുവോണം
എന്നും വിങ്ങുന്ന ഓർമയിൽ തിരുവോണം
ഓണനിലാവിൻ തോണിയിലേറി
ഓർമ്മകൾ തുഴയുമ്പോൾ ....
പൂക്കളിറുത്തും .. കോടിയുടുത്തും ..
ആർത്തു നടന്നൊരു കാലം ..ഞാൻ
ഓമനേ നിന്നയിന്നോർത്തു പോയി ....