12 വർഷത്തെ മോഡി ഭരണത്തിനിടയിൽ ആകെ നടന്നത് ഒരു കലാപം... അതിന് കാരണവും എല്ലാവർക്കും അറിയാം പക്ഷെ പറയില്ല....കാരണം ന്യൂനപക്ഷ വോട്ട് പോകും....
അധികാരത്തിലെത്തി 2 മാസത്തിനുളളിൽ നടന്ന ഈ കലാപത്തിന് ശേഷം വീണ്ടുമൊരു കലാപം ഗുജറാത്തിൽ നടന്നട്ടില്ല...
ആ കഴിവിനെ മോഡിയുടെ ചോരക്കായി ദാഹിക്കുന്നവർ മനപൂർവ്വം മറന്ന മറ്റൊരു കാര്യമുണ്ട്...
2002 ൽ നടന്നത് ഗുജറാത്തിലെ ആദ്യ കലാപമല്ല മറിച്ച് അവസാനത്തേതാണ്...
അതിന് മുൻപ് കോൺഗ്രസ്സ് ഭരണത്തിൽ 60 ഓളം കലാപങ്ങൾ ഗുജറാത്തിൽ നടന്നിട്ടുണ്ട്....
അതൊന്നും ഒരാൾക്കും പറയാൻ താൽപ്പര്യമില്ല..... മാത്രമല്ല..
കാശ്മീർ പണ്ഠിറ്റുകൾ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോളും, സിക്ക് കൂട്ടക്കൊല നടന്നപ്പോളും, മറാട്, മുസാഫർനഗർ കലാപങ്ങൾ നടന്നപ്പോളും മതേതര കപട മുഖങ്ങൾ മിണ്ടാതിരിന്നത് ഇവരുടെ പോയ് മുഖം പുറത്തുകാണിക്കുന്നു
“ മുംബൈ കലാപസമയത്ത് മഹാരാഷ്ട്ര ഭരിച്ചിരുന്ന മുഖ്യമന്ത്രിയെ എത്രപേര്‍ ഓര്‍ക്കുന്നുണ്ട് ? മുംബൈ കലാപത്തിനു മുന്നില്‍ ഗുജറാത്ത് കലാപം ഒന്നുമല്ലായിരുന്നു എന്നോര്‍ക്കണം. മല്യാന, മീററ്റ് കലാപസമയങ്ങളിലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ ആര്‍ക്കൊക്കെ അറിയാം ? ഭഗല്‍പൂരിലെയും ജംഷഡ്പൂരിലെയും കലാപസമയത്തെ ബീഹാര്‍ മുഖ്യമന്ത്രിയെ ? ആരും ഓര്‍ക്കില്ല .. കാരണം ഈ കലാപസമയങ്ങളിലൊക്കെ പ്രസ്തുതസംസ്ഥാനങ്ങളുടെ ഭരണം കോണ്‍ഗ്രസിനായിരുന്നു ! ഇന്ത്യ സ്വതന്ത്രമായ ശേഷം ഗുജറാത്ത് മാത്രം നൂറുകണക്കിന് കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതില്‍ ചിലത് 2002 കലാപത്തെക്കാള്‍ ഭീതിദവും. രണ്ടുമാസത്തില്‍ ഒരിക്കലെന്ന നിലയ്ക്കാണ് അവിടെ കലാപങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഡല്‍ഹിയിലെ സിഖ് വംശഹത്യാസമയത്ത് ആരാണ് അവിടം ഭരിച്ചിരുന്നത് ? ഇങ്ങനെ ഒക്കെ ആയിട്ടും മോഡി മാത്രം എങ്ങനെ ചെകുത്താന്‍റെ പ്രതിരൂപം ആകും ? ”
സ്ഥിരമായുള്ള മോഡിവിരുദ്ധപ്രചരണത്താല്‍ ഇന്ത്യന്‍ രാഷ്ട്രീയം വിഷലിപ്തമായി മാറി. ഗ്രാമീണഗുജറാത്തിലെ മികച്ച നിരത്തുകളെക്കുറിച്ചോ ഗ്രാമ-നഗര ഭേദമെന്യേ ദിവസം മുഴുവനായുള്ള വൈദ്യുതിലഭ്യതയെക്കുറിച്ചോ മിണ്ടിയാല്‍ വര്‍ഗ്ഗീയവാദിയായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥയാണ്. കശ്മീര്‍ വിഘടനവാദികളെ പിന്തുണയ്ക്കാം, നിത്യേന ഭീകരന്‍മാരെ പരിശീലിപ്പിച്ചുവിടുന്ന പാകിസ്ഥാനുമായി സന്ധിസംഭാഷണമാവാം, മൂന്നാംകിട കൊലപാതകികളായ മാവോയിസ്റ്റുകളെ പാവങ്ങളുടെ പടനായകരായി ചിത്രീകരിക്കാം, അതിനൊരു തെറ്റുമില്ല, പക്ഷെ ഗുജറാത്തിലെ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ പാടില്ല ! മാത്രവും അല്ല ഗുജറാത്ത് കലാപം നടക്കും മുമ്പേ നടന്ന ഗോദ്ര സംഭവം പോലും ചോദിക്കുവാൻ പറ്റില്ല . അത് രാഷ്ട്രീയപരമായി ആത്മഹത്യാപരമാണ്, എന്തെന്നാല്‍ നിങ്ങള്‍ എന്നേക്കുമായി വര്‍ഗ്ഗീയവാദിയെന്നു മുദ്ര കുത്തപ്പെടും !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ