ഇത് സ്വാതിയുടെയും , അനൂപിന്റെയും കഥ യാണ് . സ്വാതി നമ്പ്യാർ , ധനാഡ്യൻ ആയ എ. ൻ നമ്പ്യാരുടെ മകൾ . പേര് കേട്ട തറവാടായിരുന്നു നംബ്യരുടെത് . അമ്മ നേരത്തെ മരിച്ചത് കൊണ്ട് നമ്പ്യാർ സ്വാതിയെ കുറെ പുന്നരിച്ചാണ് വളർത്തിയത് . എല്ലാത്തിനും അവൾക്കു തുണയായി അച്ഛമ്മയും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവൾ ഒരു പിടി വാശി ക്കാരിയും ആയി.ആ പിടിവാശി തന്നെ യാണ് അവൾക്കു അനൂപിന്റെ കാര്യത്തിലും ഉണ്ടായിരുനത് . ഒരേ ഓഫീസിൽ ഒരുമിച്ചു ജോലി ചെയുന്നവർ , പക്ഷെ ഒരു സാധാരണ സ്കൂളിലെ കണക്കു വാധ്യരുടെ മകനെ മരുമകൻ ആക്കുവാൻ നമ്പ്യാർക്ക് താല്പര്യം ഉണ്ടായിരുന്നില്ല. അവരുടെ സാമ്പത്തിക സ്ഥിതിയും അത്ര മെച്ചം ഒന്നുമായിരുന്നില്ല. നമ്പ്യാർ ആവോളം പറഞ്ഞു നോക്കി . പക്ഷെ സ്വാതി വഴങ്ങിയില്ല. പ്രേമത്തിന് കണ്ണില്ല എന്നാണല്ലോ പറയുന്നത് . ഒടുവിൽ മനസില്ല മനസോടെ നമ്പ്യാർ അവരുടെ വിവാഹത്തിനു സമ്മതിച്ചു. ഇതാണ് ഈ കഥയുടെ ഫ്ലാഷ്ബാക്ക്. ഇനി നമുക്ക് സ്വാതിയുടെയും , അനൂപിന്റെയും ഇന്നലെ നടന്ന ഒരു സംഭവത്തിലേക്ക് ഒന്ന് എത്തി നോക്കാം.
സ്വാതി ലാപ് ടോപ്പിൽ നോക്കി ഒരേ ഇരുപ്പാണ് . അനൂപ് അടുക്കളയിൽ നിന്നും ഉറക്കെ വിളിച്ചു ചോദിച്ചു. സ്വാതി ടി . വി യുടെ റിമോട്ട് എവിടെ? സ്വാതി അനൂപിന്റെ വിളി കേൾക്കാതെ ജോലിയിൽ ശ്രദ്ധിച്ചു . അടുക്കളയിൽ ആണെങ്കിൽ പോലും ടി. വി . യിലെ പാട്ടുകൾ കേൾക്കണം അത് അനൂപിന്റെ ഒരു ചിട്ടയാണ്. മറുപടി ഒന്നും കേൾക്കാത്തത് കൊണ്ട് അനൂപ് പിന്നെ ആ ചോദ്യം അവിടെ ഉപേക്ഷിച്ചു.
സ്വാതി ജോലി നിറുത്തി അനൂപിനോട് വിളിച്ചു പറഞ്ഞു , അനൂപ് ബ്രേക്ക് ഫാസ്റ്റ് എടുത്തു വച്ചോളൂ , ഞാൻ റെഡി വല്ലാതെ വിശപ്പ്. . അടുക്കള പണി എല്ലാം അനൂപിന്റെ ജോലിയാണ്. അടുക്കള പണി മാത്രമല്ല വീട്ടു ജോലി മുഴുവനും അവൻ ഒറ്റയ്ക്ക് ചെയ്യണം അവസാനത്തെ രണ്ടു ദോശയും കൂടി ചുട്ടു എടുത്തു, ദോശയും , ചട്നിയും പിന്നെ ഫ്ലാസ്കിൽ ചൂട് ചായയും അവൻ തീൻ മേശയിൽ കൊണ്ടു പോയി വച്ചു . . സ്വാതിക്ക് ഇതൊന്നും ശീലം ഇല്ലല്ലോ. അപ്പോഴേക്കും സ്വാതി വേഷം മാറി വന്നു കഴിഞ്ഞിരുന്നു. അവൾ അനൂപിനെ നോക്കി . ഇനിയും റെഡി ആയില്ലേ . ഇന്നും ലേറ്റ് ആകുമോ ഓഫീസിൽ പോകുവാൻ? ഇല്ല സ്വാതി ഇപ്പോൾ റെഡി ആയി വരാം എന്ന് പറഞ്ഞു വായിലിട്ട പകുതി ദോശ ചവച്ചു കൊണ്ട് കഴിപ്പു നിറുത്തി പ്ലെറ്റും എടുത്തു കൊണ്ട് അവൻ അടുക്കളയിലേക്ക് പോയി. സ്വാതി കേൾ ക്കാതെ അവൻ മനസ്സിൽ പറഞ്ഞു നിനക്ക് കൊച്ചമ്മ ചമഞ്ഞു ഇരുന്നാൽ മതി അല്ലോ. വീട്ടിലെ ഏതെങ്കിലും കാര്യം ഈ മൂശേട്ട അറിയുന്നുണ്ടോ ? ഇവളെ പ്രേമിക്കുമ്പോൾ എന്തൊക്കെ പ്രതീക്ഷകൾ ആയിരുന്നു. വലിയ വീട്ടിലെ കുട്ടി , ആവശ്യത്തിനു സ്വത്ത് . അങ്ങനെ എന്തെല്ലാം. ഇനി പറഞ്ഞിട്ട് എന്ത് കാര്യം. ഏതു നേരത്താണോ ഈ മാരണത്തെ പ്രേമിക്കുവാൻ തോന്നിയത് . വലിയ വീടിലെ പെണ്ണ് ആണെനുള്ള അഹന്തയാണ് . എന്ത് ചെയ്യാം സഹിക്കുക അല്ലാതെ.
കാറിൽ ഇരിക്കുമ്പോൾ അവൾ പറഞ്ഞു , ഇന്നത്തെ ദിവസത്തിന്റെ പ്രത്യകത എന്താണെന്നു അറിയാമോ. അനൂപ് ഒന്നും മിണ്ടിയില്ല. അനൂപ് മറന്നു അല്ലെ എനിക്കറിയാം , ഇന്ന് നമ്മുടെ വിവാഹ വാർഷികം അല്ലെ. ഈയിടെ ആയി അനൂപിന് ഉപേക്ഷ കുറെ കൂടുന്നുണ്ട് . ഒരു കാര്യത്തിനും ഒട്ടും ശ്രദ്ധയില്ല. എല്ലാം എന്റെ തലവിധി. അച്ഛൻ പറഞ്ഞതാ ഈ ബന്ധം വേണ്ട എന്ന് . ഇടക്കിടെ അവൾ പറയാറുള്ള പതിവ് പല്ലവി അവൾ ആവർത്തിച്ചു . അവൻ കൂടുതൽ ഒന്നും പറയാതെ അവൻ കാർ ഓടിച്ചു കൊണ്ടേ ഇരുന്നു. അവൻ മനസ്സിൽ ഓർത്തു അവളുടെ അല്ല തലവിധി , താൻ പെട്ടിരിക്കുന്നത് ഒരു മരണ കുടുക്കിൽ ആണ് . തന്റെയും അച്ഛൻ പറഞ്ഞതാ ഈ ബന്ധം നമുക്ക് ചേരില്ല എന്ന്. പക്ഷെ അന്ന് താൻ അതി ബുദ്ധി കാണിച്ചു . അറിഞ്ഞിരുന്നില്ല , അവൾക്കു വേണ്ടത് കീ കൊടുക്കുമ്പോൾ അനുസരിക്കുന്ന ഒരു പാവയെ ആണ് . അല്ലാതെ ഒരു ഭർത്താവിനെ അല്ല.
പിന്നെ അവൻ സ്വരം മയപെടുത്തി പറഞ്ഞു ഇന്ന് ഞാൻ അല്പം താമസിക്കും. ഇന്ന് ഓഡിറ്റിങ് ഉള്ള ദിവസം ആണ്. അവൾ അവനെ രൂക്ഷമായി ഒന്ന് നോക്കി. ഉടൻ തന്നെ അവൻ ശബ്ദം താഴ്ത്തി പറഞ്ഞു . ഇല്ല താമസിക്കില്ല , നേരത്തെ വരുവാൻ നോക്കാം. അവൾ ഒന്ന് മൂളി. പിന്നെ പറഞ്ഞു ഇന്ന് പുറത്തു നിന്നാകാം ഡിന്നർ . അവൻ ഒന്ന് നിശ്വസിച്ചു. അടുത്തിടെ ആണ് അനൂപ് ജോലി മാറിയത് . എല്ലാവരുടെയും മുമ്പിൽ അവൾക്കു ഒരു മേധാവി ചമയൽ ഉണ്ട് . അത് അവനു സഹിക്കുവാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു. റസാക്ക് കളിയാക്കി അവനോടു ചോദിച്ചിടുണ്ട് ഇങ്ങളുടെ കൂട്ടത്തില ബീവി ആരാ, ഇങ്ങളാ അതോ ഓളൊ എന്ന് ?
സമയം വൈകുനേരം ഏഴു മണി കഴിഞ്ഞിരിക്കുന്നു. സ്വാതി അക്ഷമയോടെ വാച്ചിൽ നോക്കി. ഒരു കൃത്യ നിഷ്ഠയും ഇല്ല അനൂപിന്. പെട്ടെന്ന് കാളിഗ് ബെൽ അടിക്കുന്ന ശബ്ദം അവൾ കേട്ടു . അവൾ പോയി വാതിൽ തുറന്നു. കൈയിൽ ഒരു ബോക്കയുമായി അനൂപ്. അവൾ എന്തെങ്ങിലും പറയുന്നത്തിനു മുമ്പേ അവൻ പറഞ്ഞു . "ഹാപ്പി വെഡ്ഡിങ് ആനിവേർസറി, മൈ സ്വീറ്റ് ഹാർട്ട് "
അനൂപിന്റെ കൈയിലെ ബൊക്കെ കണ്ടപ്പോൾ അവളുടെ ദേഷ്യം അല്പം തണുത്തു . പിന്നെ അവൾ ചോദിച്ചു എത്ര നേരമായി ഞാൻ വെയിറ്റ് ചെയ്യുന്നു വല്ലാത്ത ട്രാഫിക് , പിന്നെ ഈ ബൊക്കെ മേടിക്കുവനായി M G റോഡിൽ പോയി. എന്തോ അവൾ അവനോടു കൂടുതൽ ദേഷ്യം ഭാവിച്ചില്ല. അനൂപ് പോയി വേഗം റെഡി ആകു , നമുക്ക് ഡിന്നർ പുറത്തു നിന്നാകാം അവൾ പറഞ്ഞു. അകത്തു . അവളുടെ മൊബയിൽ റിംഗ് ചെയൂന ശബ്ദം കേട്ടിട്ട് അവൾ അകത്തേക്ക് പോയി. അപരിചിതനെ പോലെ ഒരാൾ , അയാൾ പറഞ്ഞു ഇത് മിസ്സിസ് അനൂപ് ആണോ? അവൾ പറഞ്ഞു അതെ . ഇത് S . I ചന്ദ്രശേഖർ ആണ്. ഒരു ദുഃഖ വാർത്ത യുണ്ട് വൈകുനേരം നിങ്ങളുടെ ഹസ്ബെന്റ് M . G റോഡിൽ വച്ച് മരിച്ചു. റോഡ് ക്രോസ് ചെയുമ്പോൾ , എതിരെ നിന്നും ബസ് വന്നിടിക്കുക ആയിരുന്നു. ദ്രിക് സാക്ഷികൾ പറയുന്നത് തിടുക്കത്തിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് വന്നു ഇടിക്കുക ആയിരുന്നു എന്നാണ്. പേർസിൽ നിന്നാണ് നിങ്ങളുടെ ഭർത്താവിന്റെ കാർഡും , പിന്നെ നിങ്ങളുടെ കാർഡും , പോലീസിന് കിട്ടിയത്. അവൾ ആകെ വല്ലാതായി. ബോഡി ഐഡൻടിഫി ചെയുവാൻ നിങ്ങൾ നോർത്ത് പോലീസ് സ്റ്റേഷൻ വരെ ഒന്ന് വരണം.
എന്ത് പറയണം എന്നറിയാത്ത നിമിഷങ്ങൾ .അവൾ പതിയെ വിക്കി പറഞ്ഞു അതിനു , അനൂപ് ഇപ്പോൾ വീട്ടിൽ ഉണ്ടല്ലോ . ഇല്ല , മാഡം S . I പറഞ്ഞു. ഈ സംഭവം നടന്നിട്ട് കഷ്ടിച്ച് ഒരു മണിക്കൂർ ആകുന്നെ ഉള്ളു. സ്വാതിക്ക് ബോധം മറയുന്ന പോലെ തോന്നി. അവൾക്കു വിശ്വസിക്കുവാൻ ആയില്ല. അപ്പോൾ ബൊക്കെയുമായി തൊട്ടു മുമ്പേ വന്നത് അനൂപ്. തന്നെ അല്ലെ? . അവൾ കഥകളിൽ വായിച്ചിട്ടുണ്ട് നമ്മെ വിട്ടു പിരിയുവാൻ വയ്യാത്ത ആത്മാക്കൾ നമ്മളെ തന്നെ ചുറ്റി പറ്റി നില്കും എന്ന്. അവൾ വേഗം മുൻപിലെ മുറിയിലേക്ക് ഓടി ചെന്നു . അനൂപ് അവിടെ ഉണ്ടായിരുന്നില്ല. പിന്നെ ,കുളിമുറിയിലും , അകത്തെ കിടപ്പ് മുറിയിലും എല്ലാം അവൾ അവനെ തിരഞ്ഞു. ഇല്ല , അനൂപ് അവിടെ എങ്ങും ഇല്ല. അപ്പോൾ കുറച്ചു മുമ്പ് വന്നത് ആരാണ്? അവളുടെ ധൈര്യം എല്ലാം ചൊർന്നു പോകും പോലെ. വികാര വിക്ഷേപത്താൽ അവൾ വല്ലാതെ വീർപ്പു മുട്ടി. അടുക്കളയിൽ ആരോ നടക്കുന്ന പോലെ അവൾക്കു തോന്നി. പക്ഷെ നോക്കിയപ്പോൾ അവിടെയും ആരും ഉണ്ടായിരുന്നില്ല .
അനൂപ് ഇല്ലാത്ത ലോകത്തെ കുറിച്ച് അവൾക്കു ചിന്തിക്കുവ്വാൻ ആവില്ല. അനൂപിന്റെ സ്നേഹത്തിനു വേണ്ടി മാത്രം ആണ് അച്ഛനെ ധിക്കരിച്ചു ഈ വിവാഹത്തിന് അവൾ ഒരുങ്ങിയത്. അവൾ ഓർത്തു , അനൂപിനു അവൾ ഒരിക്കലും സ്വസ്ഥത കൊടുത്തിട്ടില്ല. അവളുടെ ഇഷ്ടം മാത്രം അനുസരിച്ച് അനൂപ് ജീവിച്ചു. ഒരിക്കലും ഒരു പരാതി പോലും പറയാതെ, അനൂപിനും ഉണ്ടായിരിക്കുമല്ലോ സ്വന്തം അഭിപ്രായങ്ങൾ അവ ഒരിക്കൽ പോലും തന്നിൽ അടിച്ചേ ൽ പ്പിക്കുവാൻ അനൂപ് ശ്രമിച്ചിട്ടില്ല. . എന്നാൽ താനോ? അവൾക്കു ശ്വാസം മുട്ടുന്ന പോലെ തോന്നി.
പെട്ടെന്ന് ആരോ മുമ്പിലെ വാതിൽ തുറക്കുന്ന പോലെ തോന്നി. നോക്കുമ്പോൾ വാതിൽ തള്ളി തുറന്നു മുൻപിൽ അനൂപ്. . സത്യമാണോ , അതോ മിഥ്യ ആണോ എന്നുള്ള അവസ്ഥ. വല്ലാതെ നില്കുന്ന സ്വാതിയെ നോക്കി അനൂപ് പറഞ്ഞു എന്റെ പേർസ് ആരോ പോക്കറ്റ് അടിച്ചു എന്ന് തോന്നുന്നു? കാറിൽ കാണുന്നില്ല. അവൾ ഒന്നും മിണ്ടാതെ അവനെ ചെന്ന് ഗാഡമായി കെട്ടിപിടിച്ചു .അവളുടെ കണ്ണുകളിൽ നിന്നും കണ്ണ് നീര് അരിച്ചരിച്ച് ഇറങ്ങുനത് അവൻ കണ്ടു. ഒന്നും മനസിലാകാതെ അനൂപ് അങ്ങനെ തന്നെ നില്കുംപോഴും കണ്ണടച്ചു , നിറ കണ്ണുകളോടെ അവനെ പുണർന്നു കൊണ്ട് അങ്ങനെ തന്നെ അവൾ നിന്നു .
Courtesy from What'sapp Message
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ