2025 ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

അവസാനത്തെ വിത്ത്

 തുടർച്ചയായ വരൾച്ചയിൽ ഗ്രാമം വിട്ടുപോകുമ്പോഴും, മണ്ണിൽ ഉറച്ചുനിന്ന ഒരു വൃദ്ധൻ. അവൻ്റെ കൈയിലെ വിത്ത് വെറും വിശ്വാസമല്ല, വർഷങ്ങളായി പഠിച്ചറിഞ്ഞ മണ്ണിൻ്റെ രഹസ്യമായിരുന്നു. അവസാനത്തെ വിത്ത്, അത്ഭുതമായി മാറിയത് എങ്ങനെ?


തീവ്രമായ വരൾച്ച ഗ്രാമത്തെ വിഴുങ്ങിത്തുടങ്ങിയിട്ട് വർഷങ്ങളായി. 'കൈലാസനാഥ് പുരം' എന്ന അതിമനോഹരമായ ഗ്രാമം ഒരു പ്രേതാലയം പോലെയായി. പൊട്ടിത്തെറിച്ച നിലം, പൊടിപടരുന്ന കാറ്റ്, തങ്ങളുടെ മണ്ണിൽ പ്രതീക്ഷ നഷ്ടപ്പെട്ട കർഷകർ പട്ടണങ്ങളിലേക്ക് പലായനം ചെയ്തു.

അവിടെ അവശേഷിച്ച ഒരേയൊരു വൃദ്ധകർഷകനായിരുന്നു ഹരിലാൽ . തന്റെ  ഏക ആശ്രയമായ കൊച്ചുമകൻ രവിമാത്രമാണ് ഹരിക്കൊപ്പം അപ്പോഴും ആ മണ്ണിൽ പിടിച്ചുനിന്നത്.

ഒരു വേനൽസന്ധ്യയിൽ, പൊടി നിറഞ്ഞ കാറ്റ് മുറ്റത്തുകൂടി കടന്നുപോകുമ്പോൾ രവി, ഹരിയുടെ കയ്യിലെ വിത്തുകളുമായി കളിക്കുന്നത് കണ്ടു.

“അപ്പുപ്പാ,” രവി ചോദിച്ചു. “ഇക്കൊല്ലം മഴയില്ലെന്ന് കാലവർഷക്കണക്കുകൾ പറയുന്നു. നമ്മുടെ കിണറ്റിൽപോലും വെള്ളമില്ല. പിന്നെന്തിനാണ് ഈ വിത്തുകൾ സൂക്ഷിക്കുന്നത്?”

ഹരി മെല്ലെ ചിരിച്ചു. തന്റെ  കയ്യിലിരുന്ന ഉണങ്ങിയ വിത്തുകൾ അവൻ രവിയുടെ നേർക്ക് നീട്ടി. “രവി, ഇത് വെറും വിത്തല്ല. ഇതാണ് വിശ്വാസം.” “വിശ്വാസമോ? അതെങ്ങനെയാണ് അപ്പുപ്പാ?” “മോനേ, വിശ്വാസം എന്നത് മഴ പെയ്യാൻ പ്രാർത്ഥിക്കുന്നതല്ല. മഴയില്ലെങ്കിലും മണ്ണിൽ ജീവൻ നിലനിർത്താൻ പരിശ്രമിക്കുന്നതാണ്. ഈ വിത്ത് വിതയ്ക്കുന്നതിലല്ല എന്റെ വിശ്വാസം, അടുത്ത മഴക്കാലത്തിനുവേണ്ടി ഈ മണ്ണിനെ ഒരുക്കി നിർത്തുന്നതിലാണ്.”

അടുത്ത ദിവസം, വൃദ്ധൻ വീണ്ടും വയലിലേക്കുപോയി. മറ്റെല്ലാവരും 'വെറുതെ' എന്ന് പറഞ്ഞ് ഉപേക്ഷിച്ച ആ പാഴ്നിലത്തിലേക്ക്.

ഹരിലാൽ പതിവുപോലെ കഠിനമായ നിലത്ത് വിത്ത് വിതച്ചില്ല. പകരം, അവൻ തന്റെ  അറിവും സാമർത്ഥ്യവും പ്രയോഗിച്ചു. ഏറ്റവും ഉണങ്ങിയ നിലത്തുപോലും ഈർപ്പം നിലനിർത്താൻ കഴിയുന്ന 'ഡീപ് പ്ലോയിംഗ്' (Deep Ploughing) എന്ന പരമ്പരാഗത രീതിയിൽ, അവൻ ഒരു ചെറിയ തുണ്ട് ഭൂമി ആഴത്തിൽ ഉഴുതുമറിച്ചു. എന്നിട്ട്, ചുറ്റും നിന്ന് ശേഖരിച്ച കരിയിലകളും ചപ്പുചവറുകളും കൊണ്ട് ആ മണ്ണിനെ കട്ടിയായി മൂടി (Mulching).

രവിക്ക് ആ കാഴ്ച വിചിത്രമായി തോന്നി. “ഈ മണ്ണ് ഇനി മരിച്ച മണ്ണാണ് അപ്പുപ്പാ. ഇതിനെ പുതപ്പിച്ചു കിടത്തിയിട്ടെന്ത് കാര്യം?”

ഹരിലാൽ മറുപടി പറഞ്ഞു: “മനുഷ്യൻ കൈവിട്ടാലും, മണ്ണ് ആരെയും കൈവിടില്ല. ഈ പുതപ്പ്, രാത്രിയിലെ തണുപ്പിൽ അന്തരീക്ഷത്തിൽ നിന്ന് കിട്ടുന്ന നേരിയ മഞ്ഞിൻ തുള്ളികളെപ്പോലും വലിച്ചെടുത്ത് വിത്തുകൾക്കായി കരുതിവെക്കും. നമ്മുടെ അവസാന വിത്ത്, അടുത്ത തലമുറയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പാണ്, ഈ വർഷത്തെ വിളവിനു വേണ്ടിയുള്ള അത്യാഗ്രഹമല്ല!”

ദിവസങ്ങൾ കടന്നുപോയി. ഹരിയുടെ ഒറ്റപ്പെട്ട തുണ്ടിൽ, മണ്ണിന്റെ മുകളിൽ അവൻന്റെ വിയർപ്പിന്റെ .  ഉപ്പു മാത്രമാണ് വീണത്. അവന്റെ ശരീരം ക്ഷീണിച്ചു, പക്ഷേ അയാളുടെ മനസ്സിൽ സംശയത്തിന്റെ ഒരു തരിപോലും ഉണ്ടായില്ല.

അയാളുടെ അടുത്ത് താമസിച്ചിരുന്ന അയൽക്കാരൻ ബദരീനാഥ്  ഒരു ദിവസം നഗരത്തിലേക്ക് പോകാനായി സാധനങ്ങൾ ഒരുക്കി ചെയ്യുന്നതിനിടെ, ഹരിയുടെ വയലിലെ കാഴ്ച്ച കണ്ടു. എല്ലായിടത്തും വിണ്ടുകീറിയ മണ്ണായിട്ടും, ഹരി ഉഴുതുമറിച്ച ആ ചെറിയ തുണ്ട് ഭൂമി, ചുറ്റുമുള്ളതിനേക്കാൾ അൽപ്പം ഇരുണ്ടും മൃദുവുമായി കാണപ്പെട്ടു.

“ഈ മനുഷ്യന് ഭ്രാന്താണ്,” ബദരീനാഥ്  മനസ്സിൽ മന്ത്രിച്ചു. 

പിന്നീട്, രണ്ടാഴ്ചയോളം ഹരിയുടെ ഒറ്റയാൾ പോരാട്ടം കണ്ടപ്പോൾ ബദരീനാഥിന്റെ  മനസ്സൊന്നു മാറി. അയാൾ പട്ടണത്തിലേക്ക് പോകാനുള്ള തീരുമാനം ഉപേക്ഷിച്ചു. ബദരീനാഥ്  തന്റെ കൈവശമുണ്ടായിരുന്ന കുറച്ച് വിത്തുകളുമായി ഹരിയുടെ അടുത്തെത്തി, അദ്ദേഹത്തെ സഹായിക്കാൻ തുടങ്ങി.

ഒരാൾ രണ്ടാളായി. രണ്ടാൾ നാലാളായി.

അപ്പോഴാണ് ആ സംഭവം നടന്നത്. കൃത്യമായി ഒരു മാസം കഴിഞ്ഞപ്പോൾ, അന്തരീക്ഷ മർദ്ദം മാറിയതിന്റെ ഫലമായി ഗ്രാമത്തിൽ ഒറ്റപ്പെട്ട, നേരിയ ചാറ്റൽ മഴ ലഭിച്ചു. ഈ മഴ ഒരിടത്തും കാര്യമായ ഈർപ്പം നൽകിയില്ല.

പക്ഷേ, ഹരി കരിയില കൊണ്ട് പുതപ്പിച്ചു വച്ചിരുന്ന ആ ചെറിയ തുണ്ടിൽ മാത്രം, മഴവെള്ളം മണ്ണിൽ ആഴത്തിൽ ഇറങ്ങിനിന്നു.

മറുനാൾ രാവിലെ, രവിയും ബദരീനാഥും  അത്ഭുതത്തോടെ നോക്കി: ആ ചെറിയ മൺതുണ്ടിൽ, വളരെ കുറഞ്ഞ മഴയിൽപ്പോലും, ജീവൻ തുടിക്കുന്ന പച്ചമുളകൾ തലയുയർത്തി നിന്നു!

ഇത് അത്ഭുതമല്ലായിരുന്നു. ഇത് ഹരിയുടെ അറിവും, വിശ്വാസത്തെ പ്രവൃത്തികൊണ്ട് ബലപ്പെടുത്തിയതിന്റെ ഫലവുമായിരുന്നു.

ബദരീ  കണ്ണുനിറച്ച് ഹരിയോട് പറഞ്ഞു: “, ഞാൻ എന്റെ  വിത്തുകളെയും എന്റെ  വീടിനെയും മരിച്ചതായി കരുതി. പക്ഷേ, നിങ്ങൾ ഞങ്ങൾക്ക് കാണിച്ചുതന്നത് മണ്ണ് മരിക്കുന്നില്ല, മരിക്കുന്നത് നമ്മുടെ പ്രതീക്ഷകളാണ് എന്നാണ്.”

ഹരി പറഞ്ഞു: “വിശ്വാസം, മോനേ... അത് നമ്മൾ മണ്ണിനോട് കാട്ടുന്ന സത്യസന്ധതയാണ്. അത്ഭുതങ്ങൾ പുറത്ത് സംഭവിക്കുന്നതല്ല, നമ്മൾ ഉള്ളിൽ തയ്യാറെടുക്കുമ്പോൾ സംഭവിക്കുന്നതാണ്.”

വർഷങ്ങൾക്കിപ്പുറം, ഗ്രാമത്തിലെ കിണറുകളിൽ വെള്ളമെത്തി. പുതിയ കർഷകർ ഗ്രാമത്തിലേക്ക് മടങ്ങിയെത്തി. എല്ലാവരും ഹരിലാലിനെ നന്ദിയോടെ ഓർത്തു. പക്ഷേ, കൈലാസനാഥ് പുരത്തെ ആളുകൾ ഇന്നും തങ്ങളുടെ കുട്ടികളോട് ഒരു കഥ പറയും: വിശ്വാസം ഒരു വിത്തായിരുന്നില്ല, മണ്ണിനെ ജീവനോടെ നിലനിർത്താൻ ഹരി മുട്ടുകുത്തി ചെയ്ത കഠിനാധ്വാനമായിരുന്നു ആ അവസാനത്തെ വിത്ത്.


2025 ഒക്‌ടോബർ 16, വ്യാഴാഴ്‌ച

കള്ളൻ


" ഇത്തവണ പിഴയ്ക്കരുത്, അനന്ദാ..."

ഇരുൾ പുതച്ച ആ കർക്കിടക രാവിൽ, അനന്ദന്റെ മനസ്സിൽ ഭയത്തിന്റെയും നിസ്സഹായതയുടെയും ഒരു കനൽ എരിഞ്ഞു. തെളിഞ്ഞ ചന്ദ്രക്കലപോലും കട്ടിയുള്ള മരച്ചില്ലകൾക്കിടയിൽ ഒളിച്ചിരിക്കുന്നു. ചുട്ടുപൊള്ളുന്ന പകൽവെളിച്ചത്തിൽ മറഞ്ഞുപോയ സകല നിഴലുകളും ഈ രാത്രിയിൽ അവനെ പിന്തുടരുന്നതുപോലെ തോന്നി. അവന്റെ ഓരോ ചലനവും, നഷ്ടപ്പെട്ട പേടകം തേടിയുള്ള ഒരു ആത്മാവിന്റെ  യാത്രയായിരുന്നു .

തെരുവീഥികൾ അവസാനിക്കുന്നിടത്ത്, തലയുയർത്തി നിൽക്കുന്ന 'ശ്രീ ശൈലം ' എന്ന ആ വലിയ വീട് കണ്ടപ്പോൾ അനന്ദൻന്റെ കണ്ണുകളിൽ വെറുപ്പും വിദ്വേഷവും നിറഞ്ഞു. ഇത് വെറുമൊരു മോഷണമല്ല, കാലം തന്ന കഠിനവിധിക്കുള്ള മറുപടിയാണ്. "ഇവിടെയെല്ലാം സുഖവും സമൃദ്ധിയും... അർഹിക്കാത്തവരുടെ കൈയ്യിലാണെന്നുമാത്രം!" അവൻ സ്വയം മന്ത്രിച്ചു.

മതിൽ ചാടാൻ അറിയാമായിരുന്നിട്ടും, അവൻ നേരെ ചെന്നത് വീടിന്റെ വടക്കേ മൂലയിലുള്ള, പഴക്കംകൊണ്ട് ദ്രവിച്ച ഒരു കരിങ്കൽത്തൂണിനടുത്തേക്കാണ്. ബാല്യത്തിൽ, താൻ ഹരിക്കു കൊടുത്ത ആ ചെമ്പുപേടകം കണ്ടെത്തുകയായിരുന്നു അവന്റെ ലക്ഷ്യം. അത് വെറുമൊരു പേടകമല്ല; അത് അവരുടെ കളങ്കമില്ലാത്ത സൗഹൃദത്തിന്റെ നേർരൂപമായിരുന്നു. അച്ഛനെ ചതിച്ച്, കള്ളനാക്കിയപ്പോൾ, അച്ഛന്റെ  നിസ്സഹായത കണ്ടുനിൽക്കുന്ന കൗമാരക്കാരനെ എപ്പോളോ ഹരി മറന്നിട്ടുണ്ടാവും.  

പൂട്ടാത്ത ഒരു പഴയ ജനലിലൂടെ അവൻ അകത്തുകടന്നു. അത് വീട്ടിലെ ഒരു പഴയ 'നിലവറ' ആയിരുന്നു – നിലവിൽ ഉപയോഗിക്കാത്ത ഒരു പഠനമുറി. ചെറുവെളിച്ചം മാത്രം തരുന്ന ഒരു ടോർച്ച് അവൻ കത്തിച്ചു. ചുമരിലെ തടികൊണ്ടുള്ള ഷെൽഫുകൾക്ക് പിന്നിൽ അവൻ ആ ചെമ്പുപേടകം കണ്ടു. അതിനുമുകളിൽ, സ്ഫടികച്ചില്ലിനുള്ളിൽ, ഒരു ചെറിയ വെള്ളിനക്ഷത്രം തിളങ്ങി നിന്നു 

പേടകം കൈക്കലാക്കി തിരിഞ്ഞതും...

"ആരാണ് അവിടെ?!" – ഒരു പരുപരുത്ത ശബ്ദം ഇടനാഴിയിൽ മുഴങ്ങി. ഭയം അവനെ വിഴുങ്ങി.

പാഞ്ഞോടാൻ ശ്രമിക്കുന്നതിനിടയിൽ, അവൻ്റെ കൈയിലെ മോഷണസഞ്ചി ഒരു വലിയ പുസ്തകശേഖരത്തിൽ തട്ടി, ഒരു താളിയോലഗ്രന്ഥം നിലത്തുവീണ് ചിതറി. ശബ്ദം കേട്ട് ഒരു വാതിൽ തുറക്കപ്പെട്ടു.

ആ മുറിയിലേക്ക് ലൈറ്റ് തെളിഞ്ഞു. ഒരു നിമിഷം, ആ പ്രകാശത്തിൽ അനന്ദന്റെ  മുഖം കണ്ടപ്പോൾ, മുന്നിൽ നിന്ന ആളിൻന്റെ കൈയിലെ തോക്ക് താഴ്ന്നു പോയി .

"അനന്ദാ...?" ഹരിനാരായണന്റെ ശബ്ദം അടക്കിപ്പിടിച്ച ഒരു തേങ്ങൽ പോലെ പുറത്തുവന്നു.

"ഹരി..." അനന്ദൻ്റെ മറുപടിയിൽ ഞെട്ടലും, കാലം വരുത്തിയ വേദനയും കലർന്നിരുന്നു.

അപ്പോൾ, വീൽചെയറിൽ, മുറിയിലേക്ക് സുമംഗല കടന്നുവന്നു. ഹരി പെട്ടെന്ന് തോക്ക് മുണ്ടിന്റെഉള്ളിൽഒളിപ്പിച്ചുവയ്ച്ചു.

"ഹരി ... ആരാണിയാൾ ?" സുമംഗലയുടെ ശബ്ദത്തിൽ ഭയം നിറഞ്ഞിരുന്നു. ആനന്ദന്റെ  കണ്ണുകൾ നിറഞ്ഞൊഴുകി. "ഹരി... എന്റെ  അച്ഛനെ..." "നിന്റെ അച്ഛനെ കള്ളനാക്കിയതിന്റെ കണക്ക് തീർക്കാൻ വന്നതാണോ നീ?" ഹരിയുടെ ശബ്ദം ദേഷ്യത്തിലും നിസ്സഹായതയിലും ജ്വലിച്ചു.

അനന്ദന്റെ മനസ്സിൽ പതിറ്റാണ്ടുകൾ പിന്നോട്ട് പോയി. ഹരിയുടെ അച്ഛന്റെ വാക്കിന് വിലകൊടുത്ത് ഒരു കാവൽ പട്ടിയെപ്പോലെ ജോലി  ചെയ്തതിന്റെ  പേരിൽ, അവിടുത്തെ മറ്റൊരു വേലക്കാരന്റെ ചതിയിൽ കുടുങ്ങി കള്ളപ്പേര് കിട്ടിയ പാവം അച്ഛൻ. അവസാനം കള്ളനെന്ന പേരിൽ അച്ഛൻ യാത്രയായി. ആ നോവാണ് തന്നെ കള്ളനാക്കി മാറ്റിയതെന്ന് അനന്ദൻ ഹരിയോട് അലറിപ്പറഞ്ഞു. 

"നോക്ക് ഹരീ... ഞാൻ ആരായി മാറി എന്ന്! അഭിമാനം  എന്നത് എന്റെ അച്ഛൻ കാത്തുസൂക്ഷിച്ച ഒരു നിഴലായിരുന്നു ! അച്ഛന്റെ കൂടെപ്പിറപ്പുപോലെ .  അതാണ് നിങ്ങൾ അന്ന്  ഊതിക്കെടുത്തിയത് !"

ഹരിയുടെ കണ്ണുകൾ നിറഞ്ഞു. "അനന്ദാ, സത്യം ഞാൻ അറിഞ്ഞപ്പോൾ വൈകി പോയിരുന്നു. നിങ്ങളെ അന്വേഷിച്ചു  അവസാന കാലത്തും എന്റെ അച്ഛൻ വന്നിരുന്നു . പക്ഷേ, അതിനുമുമ്പേ നിങ്ങൾ ഇവിടം വിട്ടു ദൂരെ എങ്ങോട്ടോ പോയിരുന്നു . " ഹരി വേദനയോടെ തുടർന്നു, "നീ കരുതുന്നുണ്ടോ ഞങ്ങൾ ധനികർ ആണെന്ന് , ഞങ്ങൾ സന്തോഷത്തിലാണെന്ന്? നോക്ക്, എന്റെ സുമംഗലയുടെ ജീവിതം ഈ വീൽ ചെയറിൽ ആണ് . ഇനി ഒരിക്കലും അവൾക്കു നടക്കുവാൻ കഴിയില്ല.   എത്ര സമ്പത്തുകൊടുത്താലും എന്റെ സുമംഗലയ്ക്ക് ഇനി നടക്കുവാൻ കഴിയില്ല”. അച്ഛൻ ചെയ്ത പാപക്കറ എന്നിലേക്കും പടർന്നിരിക്കുന്നു. ഒന്നുമറിയാത്ത സുമംഗല പോലും. ഹരി നിറുത്തി .... 

അനന്ദൻ സുമംഗലയെ നോക്കി. വീൽചെയറിൽ, കണ്ണുകൾ നിറഞ്ഞ്, അവൾ അവനെ  സൗമ്യമായി നോക്കി 

"അതോടൊപ്പം... ഞങ്ങളുടെ മകൻ മധു..." ഹരി കിതച്ചു, "അവൻ പോയിട്ട് വർഷങ്ങളായി. അവന്റെ  ഓർമ്മകളെ ഇവിടെ നിലനിർത്താനാണ് ഞങ്ങൾ ഈ വീട് പുതുക്കിപ്പണിയുന്നത്." അവൻ നിലത്തു ചിതറിക്കിടന്ന താളിയോല ഗ്രന്ഥത്തിലേക്ക് കൈചൂണ്ടി. "അവന്റെ ചിരിയും ശബ്ദവും കേൾക്കാത്ത ഈ വീട്... ഇത് ഒരു ശൂന്യതയാണ്, അനന്ദാ. നിനക്ക് രമയും , കാർത്തികയും  ഉണ്ട്. എനിക്ക് എന്റെ  എല്ലാം നഷ്ടപ്പെട്ടു . നഷ്ടപ്പെട്ട സ്വപ്നങ്ങളെ ഓർക്കാൻ ഇനി ഈ ഓർമ്മച്ചിഹ്നങ്ങൾ മാത്രം!"

നീ എവിടെയാണ് താമസിക്കുന്നത്  എന്നത് എനിക്കറിയാമായിരുന്നു . നീ കുടുംബമായി  സന്തോഷകരമായ ജീവിതം നയിക്കുകയാണെന്നാണ്  ഞാൻ കരുതിയത്. ഇനി നിന്നെ വന്നുകണ്ടുഒരു മാപ്പു പറിച്ചിലിൽ. ഒരുപക്ഷേ  നീ മറന്ന കാര്യങ്ങളെ വീണ്ടും ഓർമിപ്പിക്കുവാൻ എനിക്ക് ഭയമായിരുന്നു. നീ എങ്ങനെഎന്നെ  നേരിടുമെന്നോർത്തു.   അല്ലെങ്കിലും എന്നും  ഞാൻ ഒരു ഭീരുവായിരുന്നല്ലോ .  ഹരിയുടെ ശബ്ദത്തിൽ ഒരു നിസ്സഹായത ഉണ്ടായിരുന്നു . 

ആ വാക്കുകൾ അനന്ദന്റെ ഹൃദയത്തെ പിളർന്നു. അവൻ തന്റെ ദാരിദ്ര്യത്തിലും ദുരിതത്തിലും മാത്രം മുഴുകി ജീവിച്ചപ്പോൾ , മറ്റുള്ളവരുടെ സങ്കടങ്ങൾ കാണാൻ കഴിയാതെപോയതിന്റെ ലജ്ജ അവനെ പൊതിഞ്ഞു.

"ഞാൻ... ഞാൻ... ക്ഷമിക്കണം ഹരീ..." അവന്റെ കയ്യിലെ ചെമ്പുപേടകം തറയിൽ വെച്ചു, അവൻ തലകുനിച്ചു നിന്നു. "ഞാൻ ഒരു കള്ളനായി മാറിയതിൽ എനിക്ക് മാപ്പ് തരണം."

സുമംഗല വീൽചെയർ ഉരുട്ടി അനന്ദന്റെ അടുത്തേക്ക് വന്നു. അവളുടെ കൈ അവന്റെ തോളിൽ തട്ടി. "അനന്ദാ...  നിങ്ങളെ പറ്റി   ഹരി എന്നോട് പറഞ്ഞിട്ടുണ്ട് . സ്‌കൂളിൽ പഠിക്കുമ്പോൾ നിനക്കു സമ്മാനം കിട്ടിയ ഇ പേടകം നീ ഹരിക്കു കൊടുത്തപ്പോൾ . വക്കീലായ ഹരിയുടെ അച്ഛൻ ഗുമസ്തനായ ഗോവിന്ദന്റെ മകൻ തന്റെ മകനെ തോൽപ്പിച്ചിരിക്കുന്നു എന്ന് സ്വാർത്ഥമായ ചിന്തയും അഹങ്കാരവും ആണ് ഹരിയുടെ അച്ഛൻ നിന്റെ അച്ഛനെ മോഷ്ടാവായി ചിത്രീകരിച്ചത് . ഗോവിന്ദന്റെ മകന്റെ കൂടെ കൂടി തന്റെ മകൻ ഒരു സാധാരണക്കാരനായി മാറുമോ എന്നുള്ള ചിന്ത, അപകർഷതാബോധം ഇതെല്ലം ഹരിയുടെ അച്ഛന്റെ കുടിലതന്ത്രം മെരുക്കുവാൻ  കാരണമായി പിന്നെ കാര്യസ്ഥനായ ഗോപാലന്റെ കുടിലതയും   എല്ലാംചേർന്നപ്പോൾ നിന്റെ അച്ഛന് എതിരെ സാക്ഷിപറയുവാനും.  ആ പേടകം നിന്റെ അച്ഛൻ മോഷ്ടിക്കുന്നത് കണ്ടു എന്ന്  ഗോപാലൻ പറയുന്നതും എല്ലാം ഹരിയുടെ അച്ഛന്റെ നിർദേശപ്രകാരം ആയിരുന്നു.

എന്റെ  മകൻ മധുവിന് വേണ്ടി ഹരി ആദ്യമായി വാങ്ങിയതാണ് ആ വെള്ളിനക്ഷത്രം. അതിൽ... അതിൽ എന്റെ  മകന്റെ നിഷ്കളങ്കതയുടെ ഒരു ഭാഗമുണ്ട്. നിങ്ങൾ അത് മോഷ്ടിച്ചിട്ടില്ല. അത് ഇവിടെത്തന്നെ ഇരിക്കട്ടെ.”      

ഹരി നിലത്ത് നിന്ന് ആ ചെമ്പുപേടകം എടുത്തു. "നിനക്ക് വേണ്ടി ഞാൻ ഇത് കരുതിവെച്ചതാണ്. അന്ന് നിന്നെ കണ്ടെത്തിയപ്പോൾ, ഇത് നിനക്ക് തരാൻ ഞാനാഗ്രഹിച്ചു. കാരണം, ഇത് നിന്റെ അച്ഛന്റെ സത്യസന്ധതയുടെയും നമ്മുടെ സൗഹൃദത്തിനന്റെയും  ഓർമ്മയാണ്." ഹരി ആ പേടകം തുറന്നു. അതിനകത്ത്, നിറം മങ്ങിപ്പോയ ഒരു പഴയ ചിത്രം ഉണ്ടായിരുന്നു – ബാല്യകാലത്ത് ചിരിച്ചുല്ലസിച്ചു നിൽക്കുന്ന അനന്ദന്റെയും ഹരിയുടെയും ചിത്രം.

അനന്ദൻ ആ ചിത്രം കൈയിലെടുത്തു. ഒരു തീവ്രമായ വൈകാരികാനുഭവം അവനെ തളർത്തി. കണ്ണുനീർ അടക്കിപ്പിടിക്കാനാവാതെ അവൻ ഹരിയെ ആലിംഗനം ചെയ്തു.

 "പോവുക, അനന്ദാ," ഹരി മൃദുവായി പറഞ്ഞു. "ഈ വാതിൽ അടച്ചാലും, നമ്മുടെ സൗഹൃദത്തിന്റെ വഴി തുറന്നു കിടക്കും. നീ ഇനി ഒരു കള്ളനല്ല, എന്റെ സുഹൃത്താണ്.” ആനന്ദാ നിനക്കു എന്റെ കൂടെ നിക്കാമോ , പഴയ ഹരിയുടെ സ്നേഹിതനായ ആനന്ദനായി..  എന്റെ കൂടെ...   വെറുതേ വേണ്ട. നല്ല ശമ്പളം തരാം .. നിക്കാമോ ...  ഹരി ഒരു ചെറിയ ചിരിയോടെ  ചോദിച്ചു.

അനന്ദൻ ആ ചെമ്പുപേടകവും ചിത്രവും നെഞ്ചോട് ചേർത്തുപിടിച്ച്, ആ വീടിന്റെ പ്രധാന വാതിലിലൂടെ പുറത്തുവന്നു. കിഴക്ക് വെള്ളകീറിത്തുടങ്ങിയിരുന്നു. സൂര്യന്റെ  ആദ്യരശ്മി ആ ചെമ്പുപേടകത്തിൽ തട്ടിയപ്പോൾ, അനന്ദൻ്റെ മനസ്സിൽ ഒരു പ്രതിജ്ഞ മൊട്ടിട്ടു: "ഇനി, എന്റെ  ഊഴം കരുണയുടേതാണ്. എന്റെ രമയ്ക്കും കാർത്തികയ്ക്കും വേണ്ടി, ഞാൻ സത്യസന്ധമായി ജീവിക്കും."

പുതിയ പ്രകാശത്തിലേക്ക് നടന്നകലുന്ന അനന്ദനെ നോക്കി ഹരിയും സുമംഗലയും ഒന്ന് നിശ്വസിച്ചു . കാലം തെറ്റിച്ച ഒരു വിധിക്ക്, ഒരു സൗഹൃദത്തിന്റെ കരുണകൊണ്ട് അവർ അന്ത്യം കുറിക്കുകയായിരുന്നു.

2025 ഒക്‌ടോബർ 9, വ്യാഴാഴ്‌ച

ഭയം

 


ഭയം 

കെനിയയിലെ നൈവാഷ തടാകത്തിന് സമീപമുള്ള ഒരു വാടക ബംഗ്ലാവ്. എസ്റ്റേറ്റിന് നടുവിലുള്ള, പച്ചപ്പും ശാന്തതയുമേറിയ ഒരിടം. എന്റെ തിരക്കിട്ട ഓഫീസ് ജീവിതത്തിൽ നിന്ന് ഒരു ഇടവേളയെടുക്കാൻ വേണ്ടിയാണ് ഞാൻ ഇവിടെയെത്തിയത്. പക്ഷേ, ഇപ്പോൾ എന്റെ ഭാര്യ ലണ്ടനിലാണ്. സഹോദരിയുടെ പ്രസവത്തിനായി പോയതാണ്. അല്ലെങ്കിൽ ഈ സമയത്ത് എന്റെയടുത്ത്  അവൾ ഉണ്ടാകുമായിരുന്നു. എനിക്ക് ഇരുട്ടിനോട് ഒരുതരം ഭയമുണ്ട്. ഇപ്പോൾ ഞാൻ എന്റെ ഭാര്യയെ വല്ലാതെ മിസ് ചെയ്യുന്നു.

തുടർച്ചയായി മൂന്ന് ദിവസമായി ഇവിടെ കനത്ത മഴയാണ്. പുറത്ത് ഇടി മുഴങ്ങുന്നതും മിന്നൽപ്പിണരുകൾ ആകാശത്തെ കീറിമുറിക്കുന്നതും ഞാൻ കേൾക്കുന്നുണ്ടായിരുന്നു. ജനൽ ചില്ലിലൂടെ മിന്നൽ  ലിവിംഗ് റൂമിലേക്ക് പാഞ്ഞെത്തി. ഞാൻ തീ കായുന്ന അടുപ്പിന് അരികിലിരുന്ന് ഒരു പുസ്തകം വായിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ഇടിയുടെയും മിന്നലിനന്റെയും   ശബ്ദം എന്റെയുള്ളിൽ  ഒരു വിറയലുണ്ടാക്കി. ഞാൻ ഞെട്ടിയുണർന്ന്, തകരുന്ന ശബ്ദമുണ്ടാക്കിയ ജനൽ അടയ്ക്കാൻ എഴുന്നേറ്റു.

പുറത്തേക്ക് എത്തി നോക്കിയപ്പോൾ മൈലുകളോളം പരന്നു കിടക്കുന്ന ഇരുട്ട് മാത്രമാണ് കണ്ടത്. മരങ്ങൾ രാത്രിമഴ ആസ്വദിച്ച് ഇടത്തുനിന്ന് വലത്തോട്ട് ആടുന്നുണ്ടായിരുന്നു. മഴയോടൊപ്പം ഇരുട്ടും കൂടി ചേർന്നപ്പോൾ ആ രാത്രിക്ക് ഒരു ഭീതിജനകമായ പ്രതീതി നൽകി.

തണുപ്പിൽ വിറച്ച്, അടുപ്പിനടുത്ത് ഒറ്റയ്ക്കിരുന്നു തീ കായുമ്പോൾ പെട്ടെന്ന് വൈദ്യുതി നിലച്ചു. നിമിഷങ്ങൾക്കകം അവിടം കൂരിരുട്ടിലായി, എന്റെ ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞുപോയി. അടുക്കളയിൽ നിന്ന് മെഴുകുതിരി എടുക്കാൻ എഴുന്നേറ്റെങ്കിലും, എന്റെ കാലുകൾക്ക് ഒരടി മുന്നോട്ട് നീങ്ങാൻ ശക്തിയുണ്ടായിരുന്നില്ല . ഇരുട്ടിനോടുള്ള ഭയം എന്നെ അവിടെ പിടിച്ചു നിർത്തി.

എങ്ങനെയോ ധൈര്യം സംഭരിച്ച്, ഞാൻ മുന്നോട്ട് നടന്നു. എന്നെ പൂർണ്ണമായും പിടികൂടിയ ഭയം മറക്കാൻ ഞാൻ ഒരു പാട്ട് ഉറക്കെ മൂളി. മൊബൈൽ ഫോണിന്റെ നേരിയ വെളിച്ചത്തിൽ മെഴുകുതിരിക്കായി തിരഞ്ഞു. എന്റെ  ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു. മുൻപില്ലാത്തവിധം ശക്തമായ ഹൃദയമിടിപ്പ്, ഞാൻ ഇപ്പോഴും ജീവനോടെയുണ്ടെന്ന് എന്നെ ഓർമ്മിപ്പിച്ചു.

ഒടുവിൽ മെഴുകുതിരി കണ്ടെത്തിയപ്പോൾ ഞാൻ ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിട്ടു. അത് കത്തിക്കാൻ തുടങ്ങിയതും പെട്ടെന്ന് ഫോൺ ചിലച്ചു. പേടിച്ച് ഞാൻ അലറിവിളിച്ചു, കഷ്ടപ്പെട്ട് കണ്ടെത്തിയ മെഴുകുതിരി കൈയ്യിൽ നിന്ന് തെറിച്ചുപോയി. ഞാൻ കോൾ എടുത്തു. അത് എന്റെ ഭാര്യയായിരുന്നു.

വിറയ്ക്കുന്ന ശബ്ദത്തിൽ ഞാൻ "ഹലോ" എന്ന് പറഞ്ഞു. "എന്തുപറ്റി?" എന്ന് ഭാര്യ ചോദിച്ചു. ഞാൻ കാര്യങ്ങൾ പറഞ്ഞു. കറന്റ് പോയെന്നും, മൂന്ന് ദിവസമായി നിർത്താതെ മഴ പെയ്യുന്നത് കാരണം പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലെന്നും.

ഈ ബംഗ്ലാവ് ഒരു ടീ എസ്റ്റേറ്റിൻ്റെ നടുവിലാണ്. സാധാരണ ഞങ്ങൾ  അവധിക്കാലത്ത് വേറൊരു ബംഗ്ലാവാണ് വാടകയ്ക്ക് എടുക്കാറ്. പക്ഷെ ഈ യാത്ര പെട്ടെന്നായത് കൊണ്ട് ആ കോട്ടേജ് എനിക്കു  കിട്ടിയില്ല, അങ്ങനെയാണ് ഇവിടെയെത്തിയത്.ഭാര്യയുടെ വിളി എനിക്ക് വലിയ ആശ്വാസം നൽകി, എന്റെ  ഭയം കുറഞ്ഞു. ഞാൻ ധൈര്യം വീണ്ടെടുത്ത് മെഴുകുതിരി കണ്ടെത്തി കത്തിച്ചു.

കത്തിച്ച മെഴുകുതിരിയുമായി ഞാൻ ലിവിംഗ് റൂമിലേക്ക് നടന്നു. എന്റെ  നിഴൽ സാധാരണയേക്കാൾ വലുതായി തോന്നിയത് എന്റെയുള്ളിൽ  വീണ്ടും ഭയം ഉണർന്നു . ജനലിലൂടെ പുറത്തേക്ക് നോക്കി; അന്ന് പൗർണ്ണമിആയിരുന്നു. പുറത്തെ കാഴ്ച അതിമനോഹരമായിരുന്നു. കാറ്റിൽ ആടുന്ന മരങ്ങൾക്കിടയിലൂടെ ചന്ദ്രൻ ചിരിക്കുന്നു. മഴയുടെ ശബ്ദം കൂടി, മഴ തോരുവാൻ  ഒരു സാധ്യതയുമില്ല എന്ന് തോന്നി. അതായത്, ഞാൻ കൂടുതൽ നേരം ഇനിയും ഇരുട്ടിൽ ഇരിക്കേണ്ടിവരും.

ഞാൻ വീണ്ടും തീകായുന്ന അടുപ്പിനരികിൽ ചെന്നിരുന്നു. എന്റെ  സ്വന്തം നിഴൽ പോലും എന്നെ ഭയപ്പെടുത്തി. ഈ ഭയത്തിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ കിടന്നുറങ്ങാൻ തീരുമാനിച്ചു. അടുത്ത ദിവസം മഴ മാറും, എനിക്ക് വീട്ടിലേക്ക് പോകാൻ കഴിയുമല്ലോ എന്ന പ്രതീക്ഷയോടെ.

സോഫയിൽ കിടന്ന് അധികം വൈകാതെ എങ്ങനെയോ ഞാൻ ഉറങ്ങിപ്പോയി. അർദ്ധരാത്രിയോടെ ഒരു ഉച്ചത്തിലുള്ള നിലവിളികേട്ടാണ് ഞാൻ ഉണർന്നത്. ആ ശബ്ദം എന്റെ  ദേഹത്ത് വിറയലുണ്ടാക്കി. കണ്ണു തുറന്നു, മഴ നിന്നിരുന്നുവെങ്കിലും എങ്ങും ഇരുട്ടായിരുന്നു. ഞാൻ വീണ്ടും മെഴുകുതിരി കത്തിച്ചു. ജനലിലൂടെ പുറത്തേക്ക് നോക്കി. നായകളുടെ ഓരിയിടൽ മാത്രമാണ് കേട്ടത്. ഈ സമയത്ത് തന്നെ അവർക്ക് ഓരിയിടണമോ! എന്റെ ഹൃദയമിടിപ്പ് വീണ്ടും ഉച്ചത്തിലായി. ഓരോ മിടിപ്പും എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു.

വീണ്ടും ഒരു നേരിയ ശബ്ദം! ആരോ ദൂരെ എവിടെയോ ഉച്ചത്തിൽ നിലവിളിക്കുന്ന ശബ്ദംഎന്റെ    കാതുകളിൽ എത്തി. എന്റെ  രക്തം കട്ടപിടിച്ചപോലെ തോന്നി. ഞാൻ സ്വപ്നം കാണുകയാണോ അതോ യാഥാർത്ഥ്യമാണോ? അല്ല, അത് സത്യമായിരുന്നു. അരികിലായി ആരോ ഒരാൾ ഉച്ചത്തിൽ നിലവിളിക്കുന്നു. ഞാൻ ഭയം കൊണ്ട് വിറച്ചു. ആ തണുത്ത രാത്രിയിലും നായകളുടെ ഓരിയിടൽ എന്നിൽ വിറയലുണ്ടാക്കി .

ഞാൻ ഓടി സോഫയിൽ കിടന്നു, പുതപ്പ് തലവഴി വലിച്ചിട്ട് ഭയം മറക്കാൻ ശ്രമിച്ചു. പക്ഷേ, അത് എന്നെ വിട്ടുപോകാൻ ഒരുക്കമായിരുന്നില്ല. നിലവിളി കൂടുതൽ ഉച്ചത്തിലായി. ഞാൻ വിറയ്ക്കാൻ തുടങ്ങി. നെറ്റിയിലൂടെ വിയർപ്പുതുള്ളികൾ ഒഴുകി ഇറങ്ങി. എന്റെ  ഹൃദയം അതിവേഗം മിടിച്ചു. ഇത്രയും വേഗത്തിൽ മിടിച്ചാൽ ഹൃദയം നിന്നുപോകുമോ എന്ന് പോലും ഞാൻ ഭയന്നു.

ധൈര്യം സംഭരിച്ച്, ഞാൻ പതിയെ ജനലിനടുത്തേക്ക് നടന്നു, പുറത്തേക്ക് നോക്കാൻ കർട്ടൻ മാറ്റി.

എന്റെ ഹൃദയം ഒരു നിമിഷം നിന്നുപോയി. അതിനേക്കാൾ ഉച്ചത്തിൽ ഞാൻ ഒന്നു നിലവിളിച്ചു. അതേ സമയം തന്നെ വൈദ്യുതി തിരികെ വന്നു. ഒരുപക്ഷേ, എന്നെ ഇങ്ങനെ വിട്ടാൽ ഞാൻ ഭയം കൊണ്ട് മരിച്ചുപോകുമെന്ന് ദൈവം അറിഞ്ഞിരിക്കണം.

ജനലിന് തൊട്ടുപുറത്ത് രക്തക്കറകളോടുകൂടിയ ഒരു പെൺകുട്ടി നിൽക്കുന്നു! ജനാലയുടെ ചില്ലുഭിത്തിയിൽ അവളുടെരക്തം പുരണ്ട കെ കൈപാടുകൾ  ഞാൻ വ്യക്തമായി കണ്ടു . എന്റെ രക്തം തണുത്തുറഞ്ഞു. ആ കാഴ്ചയിൽ തന്നെ ഞാൻ സ്തംഭിച്ചുപോയി. എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല. ഞാൻ പൂർണ്ണമായും ഭയത്തിന്റെ പിടിയിലായി, എന്റെമുൻപിൽ നിൽക്കുന്ന പ്രേതം.

ഈ ബംഗ്ലാവ് ബുക്ക് ചെയ്യുന്നതിന് മുൻപ് എന്റെ സഹപ്രവർത്തകർ പറഞ്ഞ കഥകൾ എനിക്കോർമ്മ വന്നു. ഈ വീട്ടിൽ താമസിച്ച  വേലക്കാരിയയായ ഒരു യുവതിയെ അവളുടെ ഭൂവുടമ കൊലപ്പെടുത്തിയെന്നും, അവളുടെ പ്രേതം ഇപ്പോഴും പ്രതികാരത്തിനായി ഇവിടെ കറങ്ങി നടക്കുന്നുണ്ടെന്നും അവർ പറഞ്ഞിരുന്നു. ഇവിടെ താമസിച്ച പലരും ദൂരെ നിന്ന് ഒരു പെൺകുട്ടിയുടെ നിലവിളികൾ കേട്ടെന്നും, ചിലപ്പോൾ രക്തക്കറയുള്ള പെൺകുട്ടി സഹായത്തിനായി വാതിലിൽ മുട്ടുമെന്നും പറഞ്ഞിരുന്നു . അതോടെ ആളുകൾ ഈ ബംഗ്ലാവ് വാടകയ്ക്ക് എടുക്കുന്നത് നിർത്തി. അതുകൊണ്ടാണ് എനിക്ക് ഇത്ര കുറഞ്ഞ വിലയ്ക്ക്  വാടകയ്ക്ക് കിട്ടിയത്.

ഞാൻ പ്രേതങ്ങളിലും ഈ കഥകളിലുമൊന്നും വിശ്വസിച്ചിരുന്നില്ല. എനിക്കിത് കേട്ട് ചിരിയാണ് വന്നത്.  പ്രേതങ്ങളില്ലെന്ന് തെളിയിക്കാൻ ഞാൻ വെല്ലുവിളിച്ചാണ് ഇവിടെ ഒറ്റയ്ക്ക് താമസിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ, ഞാൻ ഒരു വിഡ്ഢിയാണെന്ന് തിരിച്ചറിഞ്ഞു . ഞാൻ ഒരു പ്രേതത്തെ കണ്ടിരിക്കുന്നു, പ്രേതങ്ങൾ നിലവിലുണ്ട്! എൻ്റെ മുന്നിൽത്തന്നെ  നിൽക്കുന്ന   പ്രേതത്തെ കണ്ടിട്ടും എങ്ങനെ വിശ്വസിക്കാതിരിക്കും?

ധൈര്യം സംഭരിച്ച്, ഞാൻ സോഫയിലേക്ക് ചാഞ്ഞിരുന്നു . പിന്ന കണ്ണുകൾ  അടച്ചു  ഏതാനും പ്രാർത്ഥനകൾ ചൊല്ലി. പ്രാർത്ഥനകൾ ചൊല്ലുമ്പോൾ പ്രേതങ്ങൾ ആക്രമിക്കില്ലെന്ന് ഞാൻ കേട്ടിട്ടുണ്ട്. അവളുടെ നിലവിളികളും ശബ്ദങ്ങളും എനിക്ക് ഇപ്പോഴും കേൾക്കാം. ഞാൻ ചെവി പൊത്തിയിരുന്നു. ഇപ്പോൾ ഞാൻ വിറയ്ക്കുന്നത് തണുപ്പ് കൊണ്ടായിരുന്നില്ല, ഭയം കൊണ്ടായിരുന്നു.

മണി ഒന്ന്. എൻ്റെ ഹൃദയമിടിപ്പിനൊപ്പം ക്ലോക്ക് ടിക്ക് ചെയ്യുന്ന ശബ്ദവും എനിക്ക് കേൾക്കാം.

ഡും! ഡും! ഡും!

അല്ല, അത് എന്റെ ഹൃദയമിടിപ്പല്ല! ആരോ എന്റെ വാതിലിൽ ശക്തിയായി അടിക്കുന്നു. ഒരു പക്ഷേ സഹായത്തിനായി കരയുന്ന ഏതെങ്കിലും പെൺകുട്ടിയായിരിക്കുമോ ? അങ്ങനെയെങ്കിലും പ്രേതം  എന്നെ വിട്ടുപോകട്ടെ എന്ന് ഞാൻ കരുതി മരണത്തിലും വലുതൊന്നുമല്ലല്ലോ സ്വാർത്ഥത . വീണ്ടു ജനാലയിലേക്കു നോക്കുവാൻ എനിക്ക് ഭയമായിരുന്നു. ഞാൻ ഓടിപ്പോയി മേശക്കടിയിൽ ഇരുന്നു. പേടിച്ച് പോകുമ്പോൾ നമ്മുടെ ശരീരം നിയന്ത്രിക്കുന്ന തലച്ചോറ് സ്വിച്ച് ഓഫ് ആകും. അപ്പോൾ ചെയ്യുന്ന കാര്യങ്ങൾ പിന്നീട് ഓർക്കുമ്പോൾ വളരെ തമാശയായി തോന്നും.

പ്രേതം സിനിമകളിലെപ്പോലെ വാതിലിനിടയിലൂടെ അകത്തേക്ക് വന്നാൽ, പെട്ടെന്ന് എന്നെ കണ്ടെത്താൻ കഴിയില്ലെന്ന് കരുതിയാണ് ഞാൻ മേശക്കടിയിൽ ഇരുന്നത്. ഭയത്തിൽ ആയിരിക്കുമ്പോൾ ചിന്തകൾ വിചിത്രമാകും. ഭയം തോന്നുമ്പോൾ ഐൻസ്റ്റീനെപ്പോലുള്ള ഏറ്റവും മിടുക്കരായ ആളുകൾ പോലും ഇങ്ങനെ ചിന്തിച്ചേക്കാം. പ്രേതത്തിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ വഴികൾ ആലോചിച്ചു, പക്ഷേ അവൾക്ക് എന്നെ വിടാൻ ഭാവമില്ലെന്നു തോന്നി.

വാതിലിലെ തട്ടൽ കൂടുതൽ ഉച്ചത്തിലായി, അവൾ ഇപ്പോഴും പുറത്ത് കാത്തിരിക്കുന്നു എന്ന് സൂചന നൽകി. അവൾ പോകുന്നത് വരെ ഞാൻ ഏകദേശം ഒരു മണിക്കൂറോളം മേശക്കടിയിൽ ഇരുന്നു. പതിയെ തട്ടൽ നിലച്ചു. എനിക്കൊരു വലിയ ആശ്വാസം തോന്നി.

പ്രകാശമുള്ളപ്പോൾ പ്രേതങ്ങൾ ആക്രമിക്കില്ലെന്ന് കരുതി ഞാൻ ധൈര്യം സംഭരിച്ച് എല്ലാ മുറികളിലെയും ലൈറ്റുകൾ ഓൺ ചെയ്തു. കുറെ ആലോചിച്ച ശേഷം, അവൾ പോയോ എന്നറിയാൻ വാതിൽ തുറക്കാൻ ഞാൻ മനസ്സും ശരീരവും ഒരുക്കി.

ഞാൻ പതിയെ വാതിലിനടുത്തേക്ക് നടന്നു, ചെറുതായി തുറന്നു. അവിടെ ആരുമില്ല. എന്റെ  ഭയം എന്നിൽ നിന്നും പകുതി വിട്ടകന്നിരുന്നു . ഞാൻ വാതിൽ പൂർണ്ണമായി തുറന്ന്, അവൾ പോയോ എന്നറിയാൻ പുറത്തേക്ക് നീങ്ങി. പെട്ടെന്ന് ഞാൻ എന്തിലോ തട്ടി വീണു.

ഞെട്ടലോടെ, ആ പെൺകുട്ടി നിലത്ത് കിടക്കുന്നത് കണ്ടു. ഭയം കൊണ്ട് ഞാൻ അലറി. അവൾ പ്രേതമാണോ എന്നറിയാൻ പതിയെ അടുത്തേക്ക് ചെന്നു. അല്ല, അവൾ എന്നെപ്പോലെ ഒരു മനുഷ്യസ്ത്രീയായിരുന്നു. അവൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അതുകൊണ്ടായിരിക്കാം  അവൾക്ക് നന്നായി രക്തസ്രാവം ഉണ്ടായത്. എൻ്റെ മണ്ടത്തരത്തെക്കുറിച്ച് ഓർത്ത് എനിക്ക്  തന്നേ  നാണക്കേട് തോന്നി.

ഞാൻ അവളെ വീട്ടിലേക്ക് എടുത്ത്, അവളെ ഉണർത്താൻ ശ്രമിച്ചു. വെള്ളം തളിച്ചപ്പോൾ അവൾ ഞെട്ടി ഉണർന്നു, എന്നോട് സഹായത്തിനായി അപേക്ഷിച്ച് കരയാൻ തുടങ്ങി. അല്ലെങ്കിൽ അവളെ കൊല്ലുമെന്ന് പറഞ്ഞു.

ഞാൻ അവളെ സമാധാനിപ്പിച്ചു, വെള്ളവും മുറിവുകൾക്ക് പ്രഥമ ശുശ്രൂഷയും നൽകി. പിന്നെ അവൾക്ക് കഴിക്കാൻ ബ്രെഡും , പഴവും കൊടുത്തു. അല്പം ശാന്തയായപ്പോൾ അവൾ  അവളുടെ കഥ പറഞ്ഞു .

ചില ആളുകൾ അവളെ തട്ടിക്കൊണ്ടുപോയെന്നും, കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിന് വിട്ട് പണം സമ്പാദിക്കുന്ന ഒരു സംഘം അവിടെയുണ്ടെന്നും അവൾ പറഞ്ഞു. അവർ പറയുന്നതനുസരിച്ച് ചെയ്തില്ലെങ്കിൽ  അവർ അവരെ ക്രൂരമായി മർദ്ദിക്കും. ഇന്ന് അവൾ അവരുടെ ഇരയായിരുന്നു,  ഈ ബംഗ്ലാവിൽആൾ താമസംഉണ്ടെന്നുമനസിലാക്കിയ അവൾ രക്ഷപെടുവാൻ രാത്രി ഓടിവന്നതായിരുന്നു.

ഇപ്പോൾ എനിക്ക് മനസിലായി , ഈ ബംഗ്ലാവിൽ ആളുകൾ കേട്ടിരുന്ന നിലവിളി പ്രേതത്തിന്റെആയിരുന്നില്ല  മറിച്ച്, അവിടെ നിന്ന് വന്ന നിലവിളിയായിരുന്നു. സഹായത്തിനായുള്ള നിലവിളി കേട്ടപ്പോൾ പ്രേതമായിരിക്കുമെന്ന് ഭയന്ന് വാതിൽ തുറക്കാൻ മറ്റുള്ളവർ തയ്യാറായില്ല. അവർ അത് ചെയ്തിരുന്നുവെങ്കിൽ, അവളെപ്പോലെ നിരപരാധികളായ പല കുട്ടികളെയും രക്ഷിക്കാമായിരുന്നു.

അവൾ വളരെ ഭയന്നും നിസ്സഹായയുമായിരുന്നു. പേടിക്കേണ്ടെന്നും, ഞാൻ അവളെ അവരുടെ പിടിയിൽ നിന്ന് മാത്രമല്ല, അവിടെയുള്ള മറ്റ് കുട്ടികളെയും രക്ഷിക്കാമെന്നും ഉറപ്പു നൽകി.

ഞാൻ ഉടൻ തന്നെ പോലീസിനെ വിളിച്ചു. അവർ ഏകദേശം പുലർച്ചെ 4 മണിയോടെ ഞാൻ താമസിക്കുന്ന ബംഗ്ലാവിൽ എത്തി. പെൺകുട്ടി മുഴുവൻ കഥയും അവരോട് പറഞ്ഞു. പോലീസ് 5 പേരടങ്ങുന്ന സംഘത്തെ പിടികൂടുകയും നിസ്സഹായരായ കുട്ടികളെ അവരുടെ പിടിയിൽ നിന്ന് രക്ഷിക്കുകയും ചെയ്തു. എന്റെ ധീരതയ്ക്ക് പോലീസ് എന്നെ അഭിനന്ദിച്ചു .

എന്റെ  ഈ ധീരതയുടെ കഥ നിങ്ങളും ഞാനും മാത്രമേ അറിയുന്നുള്ളൂ. അതുകൊണ്ട് നമുക്കൊരു രഹസ്യമായിഇത് എന്നെന്നേക്കുമായി സൂക്ഷിക്കാം! നിങ്ങളായിട്ടു ഇത് ഇനി ആരോടും പറയല്ലേ.... 

2025 ഒക്‌ടോബർ 8, ബുധനാഴ്‌ച

ഇരുണ്ട കണ്ണാടി

 ഇരുണ്ട കണ്ണാടി 

മൂടിക്കെട്ടിയ മലകളും കാടുകളും ചുറ്റിപ്പറ്റിയ തിരവൂർ എന്ന ഗ്രാമം, കാലത്തിന്റെ കനലിൽ പെട്ടുപോയതുപോലെ തോന്നിപ്പിക്കുന്നതായിരുന്നു. പച്ചപ്പും പാരമ്പര്യവും നിറഞ്ഞ ഈ ഗ്രാമം, പുറം ലോകം മറന്നുപോയതുപോലെ, അതിന്റെ സ്വന്തം രഹസ്യങ്ങളുമായി ജീവിച്ചു.

ഈ ഗ്രാമത്തിൽ ജീവിച്ചിരുന്ന എലിന എന്ന പതിനാറുകാരി, പുസ്തകങ്ങൾക്കും പ്രകൃതിക്കും പ്രിയപ്പെട്ടവളായിരുന്നു. അവളുടെ കണ്ണുകളിൽ എപ്പോഴും ഒരു ചോദ്യവും ഒരു കാത്തിരിപ്പും നിറഞ്ഞിരുന്നു. അമ്മുമ്മയായ അഥർവയോടൊപ്പം അവൾ ഒരു പഴയ കുടിലിൽ താമസിച്ചു. അമ്മ അഥർവയെ ഗ്രാമവാസികൾ ഭയത്തോടെയും ആദരവോടെയും നോക്കിയിരുന്നു. ചിലർ അവളെ "മന്ത്രവാദിനി" എന്ന് വിളിച്ചു; ചിലർ "ഗ്രാമത്തിന്റെ രക്ഷാധികാരി" എന്നും വിശ്വസിച്ചു.

എലിനയ്ക്ക് അമ്മുമ്മയുടെ ജീവിതം ഒരു പാഴ്‌വസ്തുവായിരുന്നു—അവളെക്കുറിച്ച് ആരും തുറന്നുപറയില്ല. പക്ഷേ, ഒരു മഴക്കാല രാത്രിയിൽ, അവൾ ഒരു പഴയ തകരപെട്ടി കണ്ടു . അത് തുറന്നപ്പോൾ അവൾ കണ്ടത് ഒരു വിചിത്രമായ കണ്ണാടിയായിരുന്നു . അതിന്റെ ഫ്രെയിം രഹസ്യചിഹ്നങ്ങൾകൊണ്ട് അലങ്കരിച്ചിരുന്നതും, ഉപരിതലം അന്ധകാരമായതും ആയിരുന്നു. അതിനെ തൊട്ടപ്പോൾ, അതിൽ നിന്ന് ചുരുളുകൾ വിടരുവാൻ തുടങ്ങി.

ആ കണ്ണാടി, പഴയ കുറ്റകൃത്യങ്ങൾമറഞ്ഞ മായാജാലങ്ങൾഅപ്രത്യക്ഷമായ ആളുകൾ എന്നിവയുടെ ഓർമ്മകൾ കാണിച്ചുതന്നു . ഓരോ ദൃശ്യവും ഒരു സൂചനയുമായി വന്നുകൊണ്ടിരുന്നു . എലിന, അതിന്റെ  ലക്ഷണങ്ങൾ നോക്ക് നോക്കി പോയി,  അവൾ ചെന്നെത്തിയത് ഗ്രാമത്തിലെ പഴയ ഓ തകർന്ന പള്ളിയിൽ ആയിരുന്നു . അതിൽ അവൾ ഒരു  രഹസ്യ കവാടം  കണ്ടെത്തി. അവിടെ അവൾ കണ്ടത്:

  • മോഷ്ടിച്ച ആഭരണങ്ങൾ
  • സർപ്പതോലിൽ പൊതിഞ്ഞ മന്ത്രപുസ്തകം 
  • അഥർവയുടെ പഴയ ജീവിതത്തിന്റെ സത്യം


അഥർവയുടെടെ പഴയ ജീവിതത്തിന്റെ സത്യം

അഥർവ എന്ന പേരിന് ഗ്രാമത്തിൽ ഒരു പ്രത്യേക ഭയം നിറഞ്ഞ ആദരവുണ്ടായിരുന്നു. എലിനയുടെ അമ്മുമ്മയായ അവൾ, ഇപ്പോൾ ശാന്തതയുടെ പ്രതീകമായിരുന്നെങ്കിലും, ഒരു കാലത്ത് മായാജാല നീതിയുടെ രക്ഷാധികാരി ആയിരുന്നു—ഒരു രഹസ്യ സംഘടനയുടെ അംഗം, ലോകത്തിന്റെ അന്യഭാഗങ്ങളിൽ നിന്ന് വന്ന ശക്തികളെ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ടവൾ.

ശക്തികൾ എങ്ങനെ ലഭിച്ചു?

തിരവൂരിന്റെ പഴയ കാലങ്ങളിലേക്ക് തിരിയുമ്പോഴാണ് തുടങ്ങുന്നത്. ചെറുപ്പത്തിൽ, അവൾക്ക് പ്രകൃതിയുമായി അതീവ ബന്ധം ഉണ്ടായിരുന്നു. കാടുകൾ, കല്ലുകൾ, കാറ്റ്—ഇവയൊക്കെ അവളോട് സംസാരിച്ചുപോലെയായിരുന്നു. ഒരു രാത്രിയിൽ, അവൾ കാട്ടിൽ വഴിതെറ്റി, ഒരു പഴയ സന്യാസിയുടെ ഗുഹയിൽ എത്തി. ആ സന്യാസി പറഞ്ഞു ഇത്രയും കാലം ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു . നെ വരുമെന്ന് എനിക്കറിയാമായിരുന്നു . ഈ ലോകം നിഗൂഡതകൾ നിറഞ്ഞതാണ് . അതിൽ ദുഷ്ട ശക്തികൾ വിജയിച്ചിരിക്കുകയാണ് . അവരെ ആണ് നീ നേരിടേണ്ടത് . എന്റെ ദൗത്യം ഇവിടെ അവസാനിക്കുന്നു അവസാനിക്കുന്ന. നിനക്ക് ഞാൻ ചില മന്ത്ര ശാക്തിക പകർന്നു തരാം .  അതുപയോഗിച്ചു നീ  എ  ദുഷ്ട ശക്തികളെ   നേരിടേണം . ആ സന്യാസി അവളെ മന്ത്രശക്തികൾ ഉപയോഗിച്ച് പരീക്ഷിച്ചു. അവൾ അതിൽ വിജയിച്ചു, അതിനുശേഷം അവളെ "കണ്ണാടിയുടെ രക്ഷാധികാരി" ആയി തിരഞ്ഞെടുത്തു.

ഗ്രാമത്തെ രക്ഷിച്ചത് എങ്ങനെ?

അഥർവയുടെ ശക്തികൾ പരീക്ഷിക്കപ്പെടുന്നത് തിരവൂരിന്റെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിലാണ്. ഗ്രാമം അന്ധകാരശക്തികളുടെ പിടിയിലായപ്പോൾ, അവളുടെ ശക്തികൾ മാത്രമാണ് പ്രതീക്ഷയായത്.

അന്ധകാരശക്തികളുടെ ആക്രമണം: ഒരു രാത്രിയിൽ, കാട്ടിൽ നിന്നാണ് ആ ശക്തികൾ ഗ്രാമത്തിലേക്ക് കടന്നത്. ഇവയ്ക്ക് വിവിധ രൂപങ്ങൾ ഉണ്ടായിരുന്നു:

  • ചിലർക്ക് അപ്രത്യക്ഷത – അവർക്ക് കാണാതെ ഗ്രാമത്തിൽ ചുറ്റി ഭയം വിതയ്ക്കാൻ കഴിയും.
  • ചിലർക്ക് മനസ്സിനെ നിയന്ത്രിക്കാനുള്ള കഴിവ് – ഗ്രാമവാസികളെ ഭ്രാന്താക്കാൻ, അവരുടെ ഓർമ്മകൾ മായ്ച്ചുകളയാൻ.
  • കുട്ടികൾ കാണാതാവുകയും, മുതിർന്നവർ അസ്വാഭാവികമായി പെരുമാറുകയും ചെയ്തു.

അഥർവയുടെ പ്രതികരണം: അഥർവ, തന്റെ ഗുരുവായ സന്യാസിയോട് പഠിച്ച മന്ത്രശക്തികൾ ഉപയോഗിച്ച്, ഈ ദുര്‍ബലതകളെ തിരിച്ചറിഞ്ഞു. അവൾക്ക് മനസ്സിലായി, ഈ ശക്തികൾ കണ്ണാടിയിലൂടെ ഗ്രാമത്തിൽ പ്രവേശിച്ചുവെന്ന്. ആ കണ്ണാടി ഒരു മന്ത്രശക്തിയുള്ള വാതിലായിരുന്നു, അതിലൂടെ അന്ധകാരശക്തികൾ കടന്നുവന്നത്.

രക്ഷാമന്ത്രം: അഥർവ തന്റെ മന്ത്രപുസ്തകത്തിൽ നിന്ന് ഒരു പ്രത്യേക രക്ഷാമന്ത്രം കണ്ടെത്തി. അതിന്റെ ഉച്ചാരണം വളരെ കഠിനമായിരുന്നു, കാരണം അതിന്:

  • ശക്തമായ മനഃശക്തി
  • ശുദ്ധമായ ഹൃദയം
  • പ്രകൃതിയുമായുള്ള ബന്ധം ആവശ്യമായിരുന്നു.

അവൾ കാട്ടിൽ പോയി, കല്ലുകൾക്കിടയിൽകാറ്റിന്റെ ശബ്ദം കേട്ട്നദിയുടെ ഒഴുക്ക് അനുഭവിച്ച്, ആ മന്ത്രം ഉച്ചരിച്ചു. അതിന്റെ ഫലമായി:

  • അന്ധകാരശക്തികൾ കണ്ണാടിയിലൂടെ തിരിച്ചടിക്കപ്പെട്ടു.
  • ഗ്രാമം ശാന്തതയിലായി.
  • കാണാതായ കുട്ടികൾ തിരികെവന്നു.
  • ഗ്രാമവാസികൾക്ക് മനസ്സിന്റെ സമാധാനം ലഭിച്ചു.

ശക്തികളുടെ മറച്ചുവെപ്പ്: രക്ഷയുടെ ശേഷം, അഥർവ തന്റെ ശക്തികൾ മറച്ചുവെച്ചു. അവൾ:

  • കണ്ണാടിയെ ഒളിപ്പിച്ചു, അതിന്റെ സ്ഥാനം ആരും അറിയാതെ.
  • മന്ത്രപുസ്തകത്തെ ഒരു ഗുഹയിൽ സൂക്ഷിച്ചു.
  • ഗ്രാമവാസികൾക്ക് സാധാരണ ജീവിതം തുടരാൻ അവസരം നൽകി.


അവളുടെ ജീവിതം പിന്നീട്

അമ്മ അഥർവ , തന്റെ പഴയ ജീവിതം മറന്നുപോലെ ജീവിച്ചു. എലിനയെ വളർത്തിയപ്പോൾ, അവൾ അവളിൽ അതേ കൗതുകവും ധൈര്യവും കണ്ടു. പക്ഷേ, അവൾ ഒരിക്കലും തന്റെ പൂർവ കഥകൾ തുറന്നു പറഞ്ഞില്ല .അവൾക്കറിയാം—aആ കണ്ണാടിഒരിക്കൽ വീണ്ടും അവളുടെ മകൾ തിരഞ്ഞെടുത്ത് സത്യം പുറത്തുകൊണ്ടുവരും.


എലിനയുടെ അന്വേഷണങ്ങൾ മറ്റൊരാളുടെ ശ്രദ്ധ പിടിച്ചെടുത്തു—ഒരു അന്ധകാരശക്തി, ആ കണ്ണാടിയുടെ ചുരുളുകൾ കേൾക്കാൻ ശ്രമിച്ച ഒരാൾ. ഒരു രാത്രിയിൽ, കണ്ണാടി എലിനയുടെ മുഖം തീയും നിശബ്ദതയും നിറഞ്ഞതായി കാണിച്ചു.

അടുത്ത ദിവസം, കണ്ണാടി തകർന്ന നിലയിൽ കണ്ടെത്തി. എലീനയെ കാണാതായി.  അഥർവ aആപൊട്ടിപൊളിഞ്ഞ കണ്ണാടിയുടെ മുന്നിൽ നിന്നു, കണ്ണുകളിൽ ദുഃഖവും ദൃഢനിശ്ചയവും നിറഞ്ഞു. അവൾക്കറിയാം—കണ്ണാടി എലിനയെ തിരഞ്ഞെടുത്തതാണെന്ന്. പോരാട്ടം അവസാനിച്ചിട്ടില്ല.

തിരവൂരിലെ കാടുകൾമലകൾപാതകൾ—ഇവയിൽ എലിനയുടെ സാന്നിധ്യം ഇപ്പോഴും ഉണ്ടെന്ന് ചിലർ വിശ്വസിക്കുന്നു. അവൾ സത്യാന്വേഷകയായിമായാജാലത്തിന്റെ ഭാഗമായിനിഴലുകളുടെ ലോകത്ത് സത്യം അന്വേഷിക്കുന്നവരെ കാത്തുനിൽക്കുന്നു.


2025 ജൂൺ 24, ചൊവ്വാഴ്ച

ഉറക്കം ഇല്ലാത്ത രാത്രികൾ


ഉറക്കം ഇല്ലാത്ത രാത്രികൾ , നക്ഷത്രങ്ങളും മറഞ്ഞിരിക്കുന്നു,
ഒരു കാലത്ത് സ്നേഹം നിഴലാക്കിയ ഈ ചുവരുകൾ മാത്രം സാക്ഷ്യം.
വാനം വിപുലം, നിശ്ശബ്ദത അലയടിക്കുന്നു രാവിൽ 
ഒരു കാലത്ത് പൂത്തുലഞ്ഞ ഹൃദയം ഇപ്പോൾ ഇരുൾമൂടിയ വേളയിൽ .

അവൾ എന്റെ അരികിൽ , പക്ഷേ അകലെ തന്നെ,
സ്നേഹത്തിൻ്റെയും സാന്ത്വനത്തിന്റെയും ഒരു സ്പർശമില്ലാതെ.
ഒരിക്കൽ ചൂടുണ്ടായിരുന്ന കണ്ണുകൾ ഇന്ന് ശീതളവും അനാസക്തവുമാണ്,
ഒരു പരിചരണംപോലും ദൂരെയായി മറഞ്ഞിരിക്കുന്നു 

രാത്രികൾ നീളുന്നു, ആത്മാവിന്റെ ദാഹം  കുറഞ്ഞിരിക്കുന്നു,
നിശ്ശബ്ദതയുടെ ആന്തരിക യുദ്ധം എന്നിൽ തന്നെ.
ഓർത്തിരിക്കുവാൻ ഇനി സ്വപ്നങ്ങളുമില്ല, വിളിക്കാൻ ആരുമില്ല,
തുടരുന്ന ചിന്തകൾ മാത്രം — 

കരയുന്ന ഇരുട്ടിലേക്ക് എൻ വഴിത്തെളിയുന്നു,
അവസാനമായ ഉറക്കം അതിൽ തേടി.
ആസന്നമായി എന്ന അറിവിനാൽ  
ആകാശത്തിന്റെ കീഴിൽ പതുക്കെ എൻ കണ്ണുകൾ അടയ്ക്കുന്നു .

തുണയില്ലാതെ ഒരു ലോകത്തു ഞാൻ ആരെ കാത്തിരിക്കണം 
എന്തിനാണ് ഞാൻ ഇപ്പോഴും ഈ ശ്വാസം വഹിക്കുന്നത്?
സ്നേഹം പോയ് മറഞ്ഞിരിക്കുന്നു , പ്രകാശംമാഞ്ഞിരിക്കുന്നു 
ഇനി വീണ്ടും കണ്ണടയ്ക്കാൻ ഇനി ഉണരാതിരിക്കുവാൻ 

"നിഴലുകൾ വീഴുമ്പോൾ"

 


നിഴലുകൾ വീഴുമ്പോൾ, നിശ്ശബ്ദം വളരുമ്പോൾ,
കാലം വഴിതെറ്റിയൊരു പാത പോലെ മാറുമ്പോൾ,
ഒരു  ചെറു കാറ്റിൽ ഒരു ശബ്ദം ചെറുതായി—
ഒരു ശ്വാസം, ഒരു നിശബ്ദത, ഒരു ശൂന്യത പടർന്ന് നീങ്ങുന്നു.

ശബ്ദങ്ങളോ ചെമ്പട താളങ്ങളൊ ഇല്ല അതിന്റെ വഴിയിൽ,
ഒരു ഉറങ്ങുന്ന സമുദ്രംപോലെയൊരു നിശ്ശബ്ദത.
വേദനയില്ല, പേടിയുമില്ല, അവസാന കരച്ചിലുമില്ല—
വാനത്ത് പ്രതിഫലിക്കുന്ന നക്ഷത്രങ്ങൾ മാത്രം.

കറുപ്പുള്ള വസ്ത്രങ്ങളിലോ തീയിൽ പൊതിഞ്ഞതോ അല്ല അതിന്റെ വരവ്,
ഒരു ഉറക്കംപോലെ അതിരില്ലാതെ, ആഗ്രഹങ്ങളില്ലാതെ.
അവൾ  കൈ പിടിക്കുന്നു അത്, ഒരു പക്ഷേ 
പക്ഷേ ഒരു മണി തൂവൽപോലെ താത്വികമായി.

മരണം അവസാനമല്ല, മറിച്ച് ഒരു വാതിൽ,
മുന്പ് കാണാത്തൊരു വിശാലതയിലേക്ക് തുറക്കുന്ന.
ഒരു അധ്യായം അവസാനിക്കുന്നു, ഒരു കഥ പൂർണ്ണമാകുന്നു,
ഒരു ഹൃദയമിടിപ്പ് നിമിഷം മുടക്കുന്നു.

അതിനാൽ ദുഃഖത്തിൽ വീഴേണ്ടതില്ല, ഭയപ്പാടിലും അല്ല അതിന്റെ വേഗത്തിൽ,
മരണത്തിൽ ഒരു ശാന്തതയുണ്ട്, ഒരു ദൈവിക സുഖം.
അന്ധകാരത്തിനകത്ത് ഒരു താരം തെളിയാം—
ജീവൻ ഒരുപാട് സ്വപ്നങ്ങളിലായി വീണ്ടും ഉയർന്നേക്കാം 

"നിശബ്ദ തീരത്തെക്ക്"

 

"നിശബ്ദ തീരത്തെക്ക്"

വെളിച്ചം മങ്ങി രാത്രിയും ആഴമാകുമ്പോൾ,
സ്വപ്നമില്ലാത്ത ഉറക്കത്തിലേക്കു ലോകം പതിയുമ്പോൾ,
ഞാൻ നടക്കും നിശബ്ദതയുടെ തീരത്തേക്ക്,
വേദനയും കാലവും കൈവിടുന്ന ഒരിടത്തേക്ക്.

അവിടെ കരച്ചിലില്ല, പോരാട്ടമില്ല,
വെയിലല്ലാതെ ഇരുട്ടിന്റെ ശാന്തത മാത്രം.
വേദനയില്ലാത്ത ഒരു പുഴയെന്നപോലെ
ശാന്തമായി ഒഴുകുന്ന ഒരാനന്ദം മാത്രം.

നീ കരയണം എങ്കിൽ, കരയുക 
കാരണം മരണം, പ്രിയനേ, എല്ലാവർക്കുമുള്ള സത്യമാണ്.
ഇത് ഒരു അന്ത്യമല്ല, അല്ലെങ്കിൽ നിഷ്ഠൂരമായ വിട പറയലല്ല,
പക്ഷേ ആകാശത്തിലേക്ക് പിറക്കുന്ന ഒരു ചിറകുതുറക്കലാണ്.

അതുകൊണ്ട് ഒരു വിളക്ക് തെളിയിക്കൂ, ദുഃഖത്തിന്റെ ഇരുട്ടില്ലാതെ,
പക്ഷേ ചൂടുമുള്ള വെളിച്ചത്തിൽ നിറഞ്ഞത്.
ഒരു പുതിയ ദിനോദയത്തിന്റെ പ്രകാശം പിടിക്കാൻ.

2025 മേയ് 14, ബുധനാഴ്‌ച

എന്റെ എന്റെ വിദ്യാലയം

 

കാലപ്പഴുപ്പ് കുടഞ്ഞ കൈക്കൊടിയും
മഴവെള്ളം തെറിച്ച വീഥികളും 
കാലം പൊയെങ്കിലും ഒന്നിച്ചുകണ്ട 
ആടുന്ന ബെഞ്ചിലൊരു സ്വപ്നമുണ്ട് 


ആൽമരക്കീഴിലൊരു കവിതയും
വീണുപോയതൊരു ഓർമ്മപോലെ
ചില്ലുകളിലൂടെ ഞാൻ വായിച്ചു
മനസ്സിൽ തുടിക്കുന്ന താളമായ്


വന്ദനം നൽകാതെ  കടന്ന് പോയ
മാഷെൻ ഓർമയിൽ , ദൈവതുല്യം
ചിന്തകളിലേക്ക് പറ്റിപ്പറന്നു
കടലാസുപക്ഷിയെ പോലെയായ്

ക്ലാസ് കഴിഞ്ഞിട്ടും ക്ലാസ് തന്നെ
ഞങ്ങൾക്ക്പാഠപുസ്തകം ഒഴിഞ്ഞ് പാഠങ്ങൾ
സ്നേഹപാഠങ്ങൾ കൊണ്ട് പൂക്കി
കൂട്ടുകാരോടൊപ്പം രചിച്ചു


പാട്ടിനാവശ്യമില്ല പാടുവാൻ
പൊന്നീരം വീണ വരികളിലൂടെ
ഒരു ചെറു കാടുപോലെ വീണ
മറന്നുപോയ നാടാകാശമെ


മറക്കാനാവാത്ത സ്പോർട്സ് ദിനം
ചിരിച്ച ഉത്സവകമ്മിറ്റിയും
വാവിട്ടു ചേർന്ന് നാടൻ പാട്ടും
ആവേശമാകെ എഴുതിയതും


വെട്ടിയെടുത്തൊരു ചിത്രത്തിലായ്
നാളെ ഞാൻ കണ്ടു മനസ്സിലാക്കും
ഇത് എന്റെ സ്കൂളല്ല മാത്രം —
ഞാനായിരുന്ന വെളിച്ചത്തല്ലോ!

2025 മേയ് 13, ചൊവ്വാഴ്ച

Good Bye - Translation of Ayyappa Panikers Malayalam Poem “VIDA"

 There wasn’t even time to say goodbye—let it be that way.

Who is saying goodbye to whom?
Does a friend say goodbye to a friend?
Is it even possible to say it—ever?
And then, who is it that should say goodbye?
To those who betrayed us, deceived us,
To those who were ungrateful to us—
Can we forgive them?
Isn’t it only human to make a mistake once in a lifetime?
It is to the mistake that we must say goodbye.

When saying goodbye, the face must be calm.
The body must not tremble.
The face must not wrinkle.
The voice must not shake.
Black hair must not turn grey.
Grey hair must not fall off.
When saying goodbye, there must be youthfulness.

What are the words we are supposed to say?
"Shall we meet again?"
"Don’t come back this way again?"
"Why are we saying goodbye?"
While we’re still discussing all that,
Did we forget those who forgot to say goodbye?

Why say goodbye without reason?
No one is really leaving anyone.
Who truly knows anyone else?
If no one is leaving, then why goodbye?

But still, this is a ritual, my friend.
There is a certain charm in saying goodbye.
It is a ceremony.
It gives peace to the mind.
If you say goodbye in advance,
You won’t have to complain that you forgot when the time came.

So now, let us say goodbye to each other—
Or to this Earth, or to today’s sun.

After saying all this,
It would be wrong not to say goodbye.

2025 മേയ് 3, ശനിയാഴ്‌ച

*കെനിയ – ആഫ്രിക്കയുടെ മുത്ത്*

 *കെനിയ – ആഫ്രിക്കയുടെ മുത്ത്*

മാലാഖമാർ വിണ്ണിൽ നിന്നിറങ്ങി മണ്ണിൽ 
നർത്തനംആടുന്ന ഭൂപ്രദേശം 
 പൂവിന്റെ നാടാണ് ഗോത്രങ്ങൾ പലതാണ് 
 വർണങ്ങൾ വർഗ്ഗങ്ങൾ എത്രമാത്രം 
 മഞ്ഞിൽ കുളിരിന്റെ മന്ദഹാസം
 മലർ ചെമ്പട്ടു ചാലിച്ച വീഥികളിൽ 
 പൂത്തും നിറഞ്ഞും ചെരിഞ്ഞും മരങ്ങളാൽ 
 ഹരിതാഭ സമ്പന്ന നിർവൃതിയിൽ
 ആരും കൊതിക്കുന്ന നിറയൗവനത്തിന്റെ 
 മരതക സൗന്ദര്യ റാണിപോലെ 
 യുഗപൗരുഷത്തിന്റെ സ്പർശനം മോഹിക്കും 
ഒരു നീല “ജാക്കാറാന്റ” പൂവുപോലെ
 “മൗണ്ട് കിളിമഞ്ചാരോ “’ തൻ മുകിൽ മാടത്തിൽ 
 മഞ്ഞിന്റെ തുള്ളികൾ തഴുകിടുമ്പോൾ 
 കാറ്റിൻ കഥകൾ വരച്ചൊരു ചിത്രത്തിൽ 
 ഒരു മൗന വാത്മീകമുടയുന്നുവോ 
 ഇരുളിന്റെ ജലജ്വാല മിഴികളിൽ പതിയുമ്പോൾ 
 ആടുന്നു നിഴലുകൾ “സവാന്നയിൽ” 
 രാത്രിതൻ മോഹമാം താളത്തിൽ മർമ്മരം 
 വന്യമൃഗങ്ങളായി ആടിടുമ്പോൾ
 “മസായ് മാര” തൻ മഞ്ഞുപുൽമേട്ടിൽ 
 ചന്ദ്രിക ചിറകിനാൽ വീശിയെത്തും.
 ചെറു ചന്ദനപമ്പരം പോൽ കറങ്ങും 
 തുള്ളി കളിക്കുന്ന തോടുകൾ ചേരുന്നു
“വിക്ടോറിയാ” എന്ന മന്ത്രണമായി 
 ജീവന്റെ നാഡിയായി ഒഴുകുന്ന “നൈൽ” പോലെ 
 കുഞ്ഞു പൂമ്പാറ്റകൾ പൂക്കൾ പോലെ 
 ചിന്നി പറക്കുന്നു കൂട്ടമായി പാറുന്നു 
 വർണ പരാഗത്തിൻ രേണുപോലെ 
 താഴുന്ന സൂര്യൻ ഉദിക്കുന്ന നിമിഷം 
 “മോംബാസ” നഗരവും ഉണർന്നിടുന്നു 
 ഓരോനിമിഷവും ഓരോ അനുഭൂതി 
 ഹൃദയങ്ങളിൽ വീണ്ടും നാമ്പിടുന്നു 
 പ്രകൃതിതൻ കരുണയും മനുഷ്യന്റെ സ്നേഹവും.
 ഒരുനവ ലോകം തുറക്കുന്ന കാഴ്ച്ചയിൽ 
 അനുഭൂതി പുതുമഴത്തുള്ളിപോലെ 
 “കെനിയ”, നീ മരതക മാല പോലേ 
 നിന്നുടെ വശ്യത നിന്നുടെ സൗരഭ്യം , 
 ഹൃദയതിരകളാൽ തുള്ളിടുന്നു 
 ആഫ്രിക്ക നീ എന്റെ സ്വപ്നലോകം. 
വീർപ്പുമുട്ടിക്കുന്ന കൃഷ്ണവർണം 
 ആകാശനീലിമ പാടുന്ന പാട്ടിന്റെ 
 സ്വരരാഗ വീചിയോ നിന്റെ താളം
 നീയെത്ര സുന്ദരി നീയെത്ര മോഹിനി 
 പുതുരാഗ നവവധുവെന്നപോലെ 
 എന്നും വസന്തം വിരുന്നു പോകും
 നിൻമലർകാവിൽ വിളക്കുവയ്ക്കാൻ 
 നിന്നിൽ തളിർക്കുന്ന ഓരോ മലരിലും
 നിന്നുടെ സ്പന്ദനം തന്നെ കാണാം 
 നിന്നിൽ തളിർക്കുന്ന ഓരോ മലരിലും 
 നിന്നുടെ സ്പന്ദനം തന്നെ കാണാം

തകര്‍ന്ന നിശ്ശബ്ദത

 

മാതാപിതാക്കളുടെ അകാല നിര്യാണത്തെക്കുറിച്ചുള്ള ദാരുണവാർത്ത ലഭിച്ചപ്പോൾ, ഗിരിജ രംഗനാഥിന്റെ ലോകം നിരാശയുടെ ആഴത്തിലേക്ക് തകർന്നു വീഴുകയായിരുന്നു. ദുഃഖത്തിന്റെ അനന്തതയിൽ മുങ്ങിപ്പോയ അവളുടെ മനസ്സിനെ വിധിയുടെ ക്രൂരമായ കൈകൾ ആഴത്തിൽ ബന്ധിച്ചു 

വിദേശത്തിലെ അക്കാദമിക ഇടനാഴികളിലൂടെ ഭാവിയിലേക്കുള്ള പ്രതീക്ഷകളോടെ സഞ്ചരിച്ചിരുന്ന ഗിരിജ, അതിജീവനത്തിന്റെയും അഭിലാഷങ്ങളുടെയും സ്വപ്നങ്ങളുടെയും സങ്കൽപ്പങ്ങൾ കൊണ്ടായിരുന്നു മുന്നോട്ടുപോയിരുന്നത്നി .പക്ഷേ മാതാപിതാക്കളുടെ ദുഃഖകരമായ അന്ത്യം അവളുടെ ഹൃദയത്തിന്റെ അടിത്തറയെ തന്നെ കുലുക്കിക്കളഞ്ഞു.

ഗിരിജയുടെ പിതാവ് പ്രൊഫസർ രംഗനാഥ് ബുദ്ധിയും ന്യായബോധവും , സ്ഥിരോത്സാഹവും നിറഞ്ഞ വ്യക്തിത്തിനു ഉടമയായിരുന്നു . അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ഇന്നും അവളുടെ മനസ്സിൽ പ്രതിധ്വനിക്കുന്നു. മാതാവ് ഡോ. ലതയുടെ സ്നേഹവും,   സ്ഥിരതയും ,  ധൈര്യവും കുടുംബത്തിന്റെ അടിസ്ഥാനശക്തിയായിരുന്നു.

എന്നിരുന്നാലും അവരുടെ ശാന്തമായ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ, ഒരു വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനകളോടൊപ്പം ഒരു കറുത്ത സർപ്പം ഇരുണ്ട മേഘമായി ആകാശത്ത് പ്രത്യക്ഷപ്പെട്ടു. ജീവിതത്തിന്റെ നിശ്ചലത തകർക്കുന്ന ഒരു കുത്സിതമായ സത്യം പുറത്തുവന്നു — യുവത്വത്തിന്റെ അതിരില്ലാത്ത ഉല്ലാസങ്ങളാൽ നിറഞ്ഞിരുന്ന രഞ്ജിത് പ്രഭാകർ എന്ന വിദ്യാർത്ഥി, അക്രമത്തിന്റെയും  അനീതിയുടെയും ക്രൂരതയുടെയും പര്യായമായിരുന്നു 

കുപ്രസിദ്ധമായ മയക്കുമരുന്ന് വ്യാപാരിയും റാഗിംഗിനും പിന്നിൽ നിന്നിരുന്ന ക്രിമിനൽ ബന്ധങ്ങളുമുള്ള മുഹമ്മദ് സൽമാന്റെ പ്രവേശനം ആ പ്രശാമായ കലാലയ  അന്തരീക്ഷത്തിൽ ഒരു വിഷഭാരം പോലെ വീണു . അധികാരവും സ്വാധീനവും സ്വാർത്ഥമായോരോ ലക്ഷ്യത്തിനായി ഉപയോഗിച്ചിരുന്ന അയാൾ , തന്റെ പിതാവായ ഗതാഗത മന്ത്രി ഇബ്രാഹിം കുട്ടിയുടെ കീഴിൽ സുരക്ഷിതനായി നിലകൊണ്ടു.

സിന്ധു എന്ന കുട്ടിയുടെ മരണത്തിനു ഉത്തരവാദികളെ കണ്ടെത്തുനതിനുള്ള അന്വേഷണ കംമീഷൻ മുന്നിൽ എല്ലാ തെളിവുകളും നൽകിയ രംഗനാഥ് നോട്ടപ്പുള്ളിയായി മാറുവാൻ ഏറേ സമയം വേണ്ടി വന്നില്ല . റാഗിംഗിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്ന പ്രൊഫസർ രംഗനാഥ്, നീതി തേടിയുള്ള സിന്ധുവിന്റെ മാതാപിതാക്കൾക്ക് കുറ്റവാളികൾക്ക് ഉറച്ച ശിക്ഷ ലഭിക്കും എന്ന് പറഞ്  ആശ്വസിപ്പിച്ചിരുന്നു .തന്റെ അന്വേഷണങ്ങൾ പ്രസ് മീറ്റിലൂടെ അറിയിക്കുകയും  കൂടാതെ തന്നെ അന്വേഷണത്തിൽ അദ്ദേഹം കാമ്പസിന്റെ ഇരുണ്ട വശങ്ങളിൽ നിന്നുള്ള പുഴുക്കളെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നു.

പ്രത്യക്ഷമായ തെളിവുകളുമായി അദ്ദേഹം മാധ്യമങ്ങൾക്കുമുന്നിൽ വന്നപ്പോൾ, ശക്തിപ്രയോഗവും സ്വാധീനവും കൊണ്ട് പ്രതികളെ രക്ഷിക്കാൻ ശ്രമങ്ങൾ നടന്നുവെങ്കിലും അദ്ദേഹം പിന്നോട്ടുപോയില്ല. അദ്ദേഹത്തോടൊപ്പം ഡോ. ലതയും അതേ മനോഭാവത്തോടെയാണ് തന്നെയാണ് ഈകാര്യങ്ങളിൽ പ്രതികരിച്ചിരുന്നത് .

അവരുടെ നിലപാട് ചില ചാനലുകൾ ഏറ്റെടുത്തപ്പോൾ അവ  പൊതുജനങ്ങളിലും  പ്രതിധ്വനിച്ചു. പക്ഷെ ഒരു സുപ്രഭാതത്തിൽ അറിയുന്നത് പ്രൊഫെസ്സറും , ഡോക്ടറും ആത്മഹത്യാ ചെയ്തു എന്നാണ് 

ഗിരിജ, മാതാപിതാക്കളുടെ ആത്മഹത്യ എന്ന ഔദ്യോഗിക നിഗമനം സംശയാസ്പദമായതിനാൽ, ആ മരണത്തിന്റെ പിന്നിലുള്ള ഗൂഢാലോചനകൾ അന്വേഷിക്കാനുള്ള ദൃഢനിശ്ചയവുമായിരുന്നു. അന്വേഷണത്തിന്റെ പാതയിൽ, അവൾ മനസ്സിലാക്കുവാൻ  തുടങ്ങി — പിതാവും മാതാവും ആസൂത്രിതമായ ഒരു നീച ഗൂഢാലോചനയുടെ ഇരകളായിരുന്നു.

തുടർ അന്വേഷണങ്ങളിലൂടെ  അവർ തെളിവുകൾ ശേഖരിച്ചു, ഇടം വലം പൂരിപ്പിക്കാനാകാത്ത പല ചോദ്യങ്ങൾക്കുമുള്ള മറുപടികൾ കണ്ടെത്തി  വിജ്ഞാനത്തെയും ധൈര്യത്തെയും ആയുധങ്ങളാക്കിയുള്ള അവളുടെ പോരാട്ടം അഴിമതിയെയും ദുര്‍ബലതയെയും നേരിട്ട് വെല്ലുവിളിച്ചു.

അവസാനമായി, ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഗിരിജ, തന്റെ മാതാപിതാക്കളുടെ മരണം ആസൂത്രണം ചെയ്തവർക്കെതിരെ പ്രതീക്ഷയും പ്രതീക്ഷയുടെ പുറത്തുള്ള നീതിയും ആവശ്യപ്പെട്ടു. തന്റെ സമരത്തിൽ ഒരു മകളായുള്ള വികാരങ്ങൾക്കപ്പുറവും നീതിയെന്ന ഉന്നത ലക്ഷ്യത്തിലേക്കാണ് അവളുടെ ദൃഷ്ടി.

2025 മേയ് 2, വെള്ളിയാഴ്‌ച

The Checkmate of Dreams


The Checkmate of Dreams

In a bustling town filled with the sounds of laughter and the hustle of daily life, there lived a young girl named Ananya. Life hadn’t been kind to Ananya.; her mother had passed away when she was just a child, leaving her and her father, Raj, to navigate the world together. Their modest home was filled with memories of laughter and warmth, but the echoes of loss often lingered in the corners.

Ananya. was a spirited girl with dreams as vast as the sky. Every afternoon, after finishing her homework, she would wander to the local park, where she watched the street chess players. Their hands moved gracefully over the black and white board, and Ananya was entranced. The way they strategized, the intensity of their concentration—it ignited a flame within her. She longed to learn the game, to understand the intricate dance of pieces that mirrored the struggles and triumphs of life.

But life was not easy. Raj worked tirelessly as a laborer, earning just enough to keep their small household running. He had his own dreams, ones that had dimmed since the loss of Ananya's mother. Yet, he saw the spark in Anya's eyes when she spoke of chess. “One day, I will be a champion,” she declared, her voice filled with determination.

Raj smiled but felt the weight of their reality. "Ananya," he said gently, "chess is a game for the privileged. We can barely afford to eat, let you concentrate your studies."

Days turned into weeks, and Ananya's passion grew. It was on a particularly sunny afternoon that her life took an unexpected turn. While watching the players, she caught the attention of a street chess master named Malik. He was an old man with a weathered face, wise eyes, and a heart that had seen both victory and defeat.

Malik approached Ananya, noticing her rapt attention. “You have the soul of a chess player, young one,” he said, his voice warm. “Would you like to learn?”

Ananya’s eyes widened with hope. “Oh, yes! But I don’t have money for lessons.”

Malik smiled softly. “Passion cannot be bought. I can teach you, if you’re willing to work hard.”

For weeks, Ananya met Malik in the park, learning not just the rules of chess but the deeper lessons it held. He taught her strategy, patience, and the importance of resilience. With every game they played, Ananya skills sharpened, her confidence blossoming.

As her passion grew, so did her dreams. She visioned herself on grand stages, competing against the best in the world. But the reality of her family’s struggles weighed heavily on her heart. One evening, as she practiced alone, she overheard her father speaking to a neighbor, Gopal Uncle. “I want to support her dreams, but we have nothing to give. I can’t sell our land; it’s all we have.”

Tears filled Ananya's eyes. The land was a symbol of their struggles, but it was also the sole property of her father and his hope. That night, she took the courage to speak to Raj. “Papa, I want to become a Chess champion. If you sell the land, I can get proper training—I can make it!”

Raj looked at her, torn between his love for his daughter and the fear of losing their last piece of stability. “Ananya, that land is our future. What if… what if it doesn’t work out?”

“But what if it does?” she replied, her voice unwavering. “I want to make you proud. I want to honor Mama’s memory.”

Seeing the fire in her eyes, Raj felt the weight of his own unfulfilled dreams. He took a deep breath, realising that holding onto the land could mean holding back Ananya’s potential. With a heavy heart, he agreed. “If this is your dream, my daughter, then I will support you.”

He sold the land, and with the money, Ananya enrolled in a chess academy. There, she trained tirelessly, absorbing every lesson, every strategy. Under Malik’s guidance and the academy’s rigorous training, she competed in local tournaments, steadily climbing the ranks.

Years passed, and Ananya  became a formidable player, known for her unique style and fierce determination. Her father watched with pride as she faced opponents who once seemed invincible. Each victory was not just hers but a testament to the sacrifices they had made together.

Finally, the day arrived when Ananya stood at the entrance of a grand tournament, the World Chess Championship. Her heart raced as she remembered the path that had brought her here—the laughter with her father, the lessons from Malik, and the unwavering belief in her dreams.

As she played her final match, every move was infused with love and ambition. The pieces danced across the board, echoing the struggles of her past and the future she envisioned. With one final checkmate, Ananya  emerged victorious, the title of Grandmaster now hers.

The crowd erupted in applause, but amidst the cheers, Ananya’s eyes searched for her father. When she spotted Raj, tears streamed down his face, pride swelling in his heart. He rushed to embrace her, whispering words of love and admiration.

“You did it, Ananya! You fulfilled your dreams and mine,” he said, holding her tightly.

In that moment, Ananya knew that the journey had been as beautiful as the destination. She had not just become a champion; she had honoured her mother’s memory and forged a bond with her father that would last a lifetime.

And as the world celebrated her victory, Ananya understood that chess, much like life, was not just about winning—it was about the love that moved the pieces, the sacrifices made, and the dreams that brought them together.

2025 ഫെബ്രുവരി 2, ഞായറാഴ്‌ച

ഒരു നറുപുഞ്ചിരി


നീണ്ടു നിവർന്ന് കിടക്കുന്ന റോഡിന് അരികിലൂടെ അയാൾ നടന്നു. എത്ര നേരം നടന്നു എന്നയാൾക്ക്‌ അറിയില്ല. ഇപ്പോൾ നേരം ഇരുട്ടിയിരുന്നു. ഇനി എത്ര ദൂരം പോകണം അതും അയാൾക്കറിയില്ല. ലക്ഷ്യത്തിലേക്കുള്ള യാത്ര. അവസാനിക്കാത്ത യാത്ര അത് എത്രയായാലും ഒരിടത്തു എത്തി അവസാനിക്കണം. അല്ലെങ്കിൽ യാത്രകൾ കൊണ്ട്  ഫലമില്ലല്ലോ..

റോഡിന് ഇരുവശവും കണ്ണേത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന നെൽ പാടങ്ങൾ. ഇനി എങ്ങോട്ടു പോകും  , നേരമാണെങ്കിൽ ഇരുട്ടി തുടങ്ങിയിരിക്കുന്നു . കുറച്ചു നേരം അയാൾ അവിടെ നിന്നു. പിന്നെ എന്തോ ആലോചിച്ചെന്ന് പോലെ റോഡിന് അരികിലൂടെ ചെറിയ ചാൽ വഴിയിലൂടെ അയാൾ ആ പാടവരമ്പിലൂടെ ഇറങ്ങി നടന്നു. വിശപ്പുകൊണ്ടയാൾ അതി ക്ഷീണിതനായിരുന്നു. ഉച്ചക്ക് കുറച്ചു മോരിൻ വെള്ളം കുടിച്ചതാണ്. അതിനുശേഷം ഇപ്പോൾ നാലഞ്ചു മണിക്കൂർ കഴിഞ്ഞിരിക്കുന്നു.

വയൽ വരമ്പിലൂടെ അയാൾ പതിയെ നടന്നു. ആകാശത്തു പക്ഷികൾ സ്വന്തം കൂട്ടിലേക്കുള്ള പ്രയാണം തുടങ്ങിയിരിക്കുന്നു. ഉച്ചത്തിൽ കരഞ്ഞു വിളിച്ചുകൊണ്ടു വെളുത്ത പക്ഷികൾ ചിറകു വിടർത്തി പറക്കുമ്പോൾ അയാൾ ആലോചിച്ചു ഇരുളും മുമ്പേ കൂട് അണയണം എന്നുള്ള ചിന്ത അവറ്റകൾക്കുണ്ട്. തണുത്ത കാറ്റിൽ നെൽ കതിരുകൾ ചാഞ്ചാടുന്നു. പൗർണമി പ്രഭയാൽ അവ സ്വർണം പോലെ പൂത്തു ഉലയുന്നു . അങ്ങ് ദൂരെയായി ഒരു ചെറിയ ഷെഡ് പോലെ അയാൾക്ക്‌ തോന്നി. അയാൾ ആയാസപെട്ടു അങ്ങോട്ടേക്ക് നടന്നു. അങ്ങകലെ നിന്നും അത് ഒരു വലിയ പക്ഷികൂട് പോലെ അയാൾക്ക്‌ തോന്നി. അരികിലായി ഒരു വെള്ള കൊക്ക് ഒറ്റക്കാലിൽ ധ്യാനിചു നിൽക്കുന്നു. ഇന്നത്തെ അത്താഴം എന്തെന്ന് ചിന്തയിൽ ഒരുപക്ഷെ ആ ധ്യാനം നീണ്ടു പോയേക്കാം. വയൽ വരമ്പിലെ ചെറു ചാലുകളിൽ വെള്ളം പോകുന്നുണ്ട്. അതിൽ ചിലപ്പോൾ ചെറിയ പരൽ മീനുകളെയോ അല്ലെങ്കിൽ ഇറക്കുന്നു ഞണ്ടുകളേയോ ഇന്നത്തെ ആഹാരം ആക്കം എന്നുള്ള ചിന്തയിൽ നിൽക്കുകയായിരിക്കാം ചെങ്ങാതി.

ചെറുതായിട്ട് മഴ ചാറുന്നുണ്ടോ എന്നയാൾക്ക് തോന്നി. ഇല്ല അത് തോന്നൽ ആയിരുന്നു. വെള്ള ചാലുകളിലൂടെയുള്ള വെള്ളം ചിലപ്പോൾ നടക്കുമ്പോൾ ദേഹത്ത് തെറിച്ചതായിരിക്കാം. ആകാശത്തു പിന്നേയും കറുത്ത ചിറകുകൾ വീശി പക്ഷികൾ ശബ്ദം ഉണ്ടാക്കികൊണ്ടു പറക്കുന്നു. അയാൾ ആലോചിച്ചു എത്ര സുഖമാണീ പക്ഷകളുടെ ജീവിതം അവർ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല. അന്നന്നത്തേക്കുള്ള അന്നം അവ സ്വയം കണ്ടെത്തുന്നു. ജീവിക്കുകയാണെങ്കിൽ ഇതുപോലെ മരണം വരെ ജീവിക്കണം. അല്ലെ അയാൾ സ്വയം ആലോചിച്ചു.

അപ്പോയ്ഴേക്കും അയാൾ നടന്ന ആ ഷെഡിന്റെ അരികിൽ എത്തി. അതൊരു മോട്ടോർ പുരയായിരുന്നു. അയാൾ ചുറ്റും നോക്കി അവിടെ എങ്ങും ആരും ഇല്ല. ഇന്ന് രാത്രി ഇവിടെ കിടക്കാം വഴിയിൽ കിടന്നാൽ ചിലപ്പോൾ പാമ്പോ വല്ല ക്ഷുദ്ര ജീവികളുടെയോ  കടി ഏൽക്കാം. അയാൾ അകത്തേക്ക് കയറി നോക്കി. ഒരു തുരുമ്പിച്ച പമ്പ്. എന്നാലും വെള്ളം അടിക്കാൻ പറ്റും  എന്നു കരുതുന്നു. അരികിലുള്ള നീർ ചാലിൽ നിന്നും ഓസ് ഇട്ടിട്ടുണ്ട്. അവിടുന്നു ആയിരിക്കും വെള്ളം എടുക്കുന്നത്.

അപ്പോൾ ആണ് അയാളുടെ ശ്രദ്ധയിൽ അത് പെട്ടത്. ഒരു വക്ക്  പൊട്ടിയ ചോറ്റു പത്രം. അലുമിനിയത്തിന്റെ ചളങ്ങിയ ചോറ്റു പത്രം. അയാളുടെ കണ്ണുകൾ തിളങ്ങി. അതിൽ വല്ല ഭക്ഷണവും ഉണ്ടാകുമോ. വിശപ്പ് അയാളെ കാർന്നു തിന്നു തുടങ്ങിയിട്ട് കുറെ നേരമായി. ഇനി ഒന്നും കഴിച്ചില്ലെങ്കിൽ അയാൾ ചിലപ്പോൾ ചത്ത് പോകും എന്നയാൾക്ക്‌ തോന്നി. അയാൾ ആകാംഷയോടെ ആ പാത്രം തുറക്കുവാൻ ശ്രമിച്ചു. മോട്ടോറിന്റെ പുക കുഴലിൽ അയാൾ പത്രം രണ്ടുവട്ടം തട്ടി. പിന്നെ വലതു കൈ വിരൽ കൊണ്ട് പത്രം ഞെരുക്കി തുറക്കുവാൻ അയാൾ ശ്രമിച്ചു.

പത്രം തുറന്നപ്പോൾ അയാൾ ശരിക്കും ഞെട്ടി പോയി. അതിൽ തെരു സ്വാദം ആയിരുന്നു. കടുക് പൊട്ടിച്ചു വെളുത്തുള്ളിയും, ഇഞ്ചിയും കറിവേപ്പിലയും ഒത്ത ചേർത്ത അളവിൽ ചോറും തൈരും ചേർന്ന തൈരുസ്വാദം. ദൈവമേ അയാൾ അറിയാതെ വിളിച്ചുപോയി. ഇവിടെ ആരാണ് ഇങ്ങനെ ഒരു ഭക്ഷണം തരിക. ദൈവം അല്ലാതെ വേറെ ആരാണ്. വിശക്കുമ്പോൾ അന്നം തരുന്നവൻ ആരാണോ അവൻ ദൈവം എന്ന് വേദപുസ്തകത്തിൽ പറഞ്ഞിട്ടുള്ള കാര്യം അയാൾ ഓർത്തു. ഇവിടെ ഒരു പക്ഷെ വയൽ നനയ്ക്കുവാൻ വരുന്നവൻ അവനു വേണ്ടി അവന്റെ പൊണ്ടാട്ടി ഉണ്ടാക്കി കൊടുത്തത്തിരിക്കാം. ആരെയും കാണാനില്ല. അല്ലെങ്കിൽ തന്റെ വിശപ്പ് കണ്ടു ദൈവം തന്നെ നല്കിയതാണെങ്കിലോ?

അയാൾ ചുറ്റുവട്ടത്തും ഒന്ന് കഴുത്തു നീട്ടി എത്തി നോക്കി. “ഹേയ്,” അയാൾ രണ്ടു കൈ കൊണ്ട് മുക്ക് പൊത്തി ആവുന്ന ഉച്ചത്തിൽ വിളിവഹ് നോക്കി. ആരും ഇല്ല. അയാളുടെ ശബ്ദം പ്രതിധ്വനി ആയി തിരികെ മുഴങ്ങി.

അയാൾക്ക്‌ വിശപ്പ് സഹിക്കുവാൻ വയ്യ എന്നായിരിക്കുന്നു. എന്തായാലൂം ഇത് കഴിക്കുക തന്നെ. അയാൾ പിന്നെ ഒന്നും അമാന്തിക്കാത്തെ ഒരു ഉരുള എടുത്തു മൂക്കിൻ അരികെ മണത്തു നോക്കി. വളിച്ച മണം ഉണ്ട്. എങ്കിലും കഴിക്കാം. അയാൾ ആ വലിയ ഉരുള വായിലേക്ക് എറിഞ്ഞു. പിന്നെ ആസ്വദിച്ച് ചവച്ചു കഴിക്കുവാൻ തുടങ്ങി. ഓരോ ഉരുള കഴിമ്പോഴും അയാൾ കൈയിൽ അടുത്ത വറ്റുകൾ വാരി എടുക്കും കൈ കൊണ്ട് ഞെരുക്കി ഞെരുക്കി ഉരുള രൂപത്തിൽ ആക്കും. പിന്നെ വായിലേക്ക് ഒരു തള്ളാണ് . അയാളുടെ ചുണ്ടിൽ ചിരി പടർന്നു. പെട്ടെന്ന് ആ ചിരി അയ്മറഞ്ഞു. ആ ഉരുളയിൽ ഒരു മുളക് കത്തിച്ചപ്പോൾ ഉള്ള എരിവ് അയാൾ അറിഞ്ഞു. പിന്നെ അത് കാര്യം ആക്കാതെ ആടുത്ത ഉരുള കുഴക്കുവാൻ തുടങ്ങി. ഈ പ്രക്രിയ ആറേഴു വട്ടം തുടർന്നു. അപ്പോഴേക്കും പത്രം ഏകദേശം കാലി ആയിത്തീർന്നിരുന്നു.

വയർ നിറഞ്ഞു എന്ന് കഴിഞ്ഞപ്പോൾ അയാൾ അരികിലെ ചാലിൽ നിന്നും വെള്ളം കൈ കുമ്പിളിൽ ആക്കി മട മട എന്ന് ശബ്ദം ഉണ്ടാക്കി കുടിച്ചു. അയാൾക്ക്‌ വല്ലാത്ത സംതൃപ്‌തി ഉണ്ടായ നിമിഷം ആയിരുന്നു. അയാൾ ചുറ്റും കണ്ണോടിച്ചു. ഇരുട്ട് കാർന്നു തിന്നുന്നു എങ്കിലും ചന്ദ്ര പ്രകാശത്തിൽ ചുറ്റും അയാൾക്ക് നല്ലവണ്ണം കാണാമായിരുന്നു. അയാൾ പോക്കറ്റിൽ പരാതി നോക്കി. ഒരു ബീഡി ഉണ്ടായിരുന്നെങ്കിൽ അയാൾ നിശ്വസിച്ചു. ഇത്രയ്ക്കു ഭക്ഷണം കഴിഞ്ഞാൽ ഒരു ബീഡി വലി അയാളുടെ ശീലം ആണ്.

ആഹാരം തന്ന സ്ഥിതിക്ക് ദൈവമേ നിനക്ക് ഒരു ബീഡിയും കൂടി തന്നു കൂടായിരുന്നോ. ദൈവം കണ്ണിൽ ചോരയില്ലാത്തവൻ ആണ്. അല്ലെങ്കിൽ ഒരു പുകല കഷ്ണം വയ്ക്കുക. ഇതൊന്നും ഇല്ലാതെ വെറും ഭക്ഷണം മാത്രം കഴിക്കുക എന്ന് വച്ചാൽ അത് അല്പം കടുപ്പം ആണ്. സാരമില്ല ഇനി അടുത്ത തവണ ആഹാരം തരുമ്പോൾ ദൈവമേ നീ അത് ഓർത്തു ചെയ്‌താൽ മതി. ദൈവത്തോട് ഒരു താക്കീതു എന്ന പോലെ അയാൾ മൊഴിഞ്ഞു.

ഇനി ഇപ്പോൾ ഇവിടെ തന്നെ കിടക്കാം. കിടക്കുവാൻ ഉള്ള സ്ഥലം ഒന്നുമില്ല. പഴയതാണെങ്കിലും. അര മതിൽ കുമ്മായവും മണ്ണും ചേർന്ന് ദൃഡമായിരിക്കുന്ന ഭിത്തി. കാറ്റും മഴയും കൊള്ളാതെ ഇന്നിവിടെ അന്തി ഉറങ്ങാം. നാളത്തെ കാര്യം നാളെ.

ഭിത്തിയിൽ തല ചായ്ച്ചു അയാൾ ഉറങ്ങുവാൻ ഉള്ള ശ്രമം നടത്തി. പുറത്തു നക്ഷത്രങ്ങൾ  വെട്ടി തിളങ്ങുന്നു. പോരാത്തതിന് നല്ല തണുത്ത കാറ്റും. അയാൾ ഒരു പഴയ തമിഴ് പാട് ചുണ്ടിൽ മൂളി “എങ്ക രാജാ നാൻ താൻ, ഉങ്ക ദേവ അതും നാൻ താൻ” ആ വരികൾ അയാൾ ആവർത്തിച്ച് പാടി കൊണ്ടിരുന്നു. പിന്നെ എപ്പോഴോ അയാൾ മഹാ നിദ്രയിലേക്ക് വഴുതി വീണു.  ഇനി ഒരിക്കലും ഉണരാത്ത നിദ്ര.  അപ്പോഴും അയാളുടെ ചുണ്ടിൽ ഒരു നറു പുഞ്ചിരി ഉണ്ടായിരുന്നു.