ഇന്നെന്ടെ കണ്ണന് പിറന്നാള്
തങ്ക തളികയിൽ ചൊറുണ്
ഉണ്ണാൻ വാ , കണ്ണാ വാ
ഓമന കണ്ണാ വാ വാ വാ
അര മണി കിങ്ങിണി ഇളകുന്നല്ലോ
കാൽ തള , കൈ വള കിലുങ്ങുന്നല്ലോ
ഒളിചിരിക്കാതെൻ അരികിൽ വായോ
ആലില കണ്ണാ വാ വാവോ
കുറുംബിന്റെ മണ്‍കലം നീ തുറന്നോ
അതിലുളള വെണ്ണയും നീ കവർന്നൊ ?
മായകൾ കാട്ടാതെ അരികിൽ വായോ
കാറൊളി വർണാ വാ വാവോ
-------------------------------------------------------------
ഗുരുവായൂരപ്പനെ തൊഴുതു മടങ്ങുപോൾ
ഒരു വട്ടം ഞാനൊന്നു പിൻ തിരിഞ്ഞു
കരുണ തൻ പാലാഴി പൊഴിയുന്ന കരി നീല നയനങ്ങൾ
അന്നു ഞാൻ കണ്ടുവല്ലോ
കള്ളനെന്ന അപഖ്യാതി കേട്ടൊരു കണ്ണൻറെ
ഉള്ളത്തെ ഞാൻ അന്ന് തൊട്ടറിഞ്ഞു
ഭക്തർ തൻ സങ്കടം കണ്ടാൽ ഉരുകുന്ന കരയുന്ന
നവനീത കണ്ണനെ ഞാൻ അറിഞ്ഞു.
പുഞ്ചിരി പൂ ചെണ്ട് വാരി എറിയുന്ന
ചെന്ജുണ്ട് വാടിയതു എന്ത് കൊണ്ടോ
(1)
മയിൽ പീലി ചൂടിയ മരതക വർണനെ
കാണുവാൻ ഞാനും കാത്തു നിന്നു
കളഭ കുറി ചാർത്തി , കുളിർ വാക ചാർത്തി (2)
നവകാഭിഷിക്തനായി നിന്നെ
വിഷു വന്നു എന്നോതി പൂത്തു നിൽക്കുന്നൊരു
കൊന്ന മരം കണ്ടു ഞാനും (2)
കണ്ണൻടെ കാഞ്ചന മാല യണിഞ്ഞൊരു
മഞ്ഞണി പൂക്കളും കണ്ടു
മയിൽ പീലി ചൂടിയ മരതക വർണനെ
തിരു മുമ്പിൽ വന്നൊന്നു കുമ്പിട്ടു നില്കുന്ന\
വമ്പനാം കൊമ്പനെ കണ്ടു (2)
പൊൻ തിടുംബേറ്റിയ ഗജ രാജനാം അവൻ
കേശവനാണെന്ന് അറിഞ്ഞു
മയിൽ പീലി ചൂടിയ മരതക വർണനെ
അല്ലി പൂമാല ചാർത്തിയ അരയലിൽ കൊമ്പിൽ
അമ്പല പ്രാവിനെ കണ്ടു
മഞ്ജുള ചാർത്തിയ പൂമാല ചൂടിയ
മഞ്ജുളാൽ ആണെന്ന് അറിഞ്ഞു
മയിൽ പീലി ചൂടിയ മരതക വർണനെ
കാണുവാൻ ഞാനും കാത്തു നിന്നു
കളഭ കുറി ചാർത്തി , കുളിർ വാക ചാർത്തി (2)
നവകാഭിഷിക്തനായി നിന്നെ
--------------------------------------------------------------------
(2)
ഗുരുവായൂരിലെ കണ്ണാ നിനക്കു ഞാൻ
നറു വെണ്ണനേർന്നു അഷ്ടമിക്ക്
ആ വെണ്ണ നുകരുമ്പോൾ അടിയന്ടെ അകതാരിൽ
അവിരാമം അവിടുത്തെ തിരു നടനം
കത്തി ജ്വലിക്കുന്ന കൽ വിളക്കായി ഞാൻ
നിൻ മുമ്പിൽ നിത്യവും തെളിഞ്ഞു നിൽക്കം
ആ നാമ മന്ത്രം ഉരുവിട്ട് ഉരുവിട്ടു
ഈ ജന്മ പാപങ്ങൾ ഒടുങ്ങിടട്ടെ
പട്ടേരി പാടല്ല പൂന്തനമല്ല ഞാൻ
കേവലം പാമരനാമൊരുവൻ
അടിയന്റെ കണ്ണുനീർ അഭിഷേകം ആക്കി ഞാൻ
അവിടുതെക്കൊരു അരങ്ങോരുക്കം
ഗുരുവായൂരിലെ കണ്ണാ നിനക്കു ഞാൻ
നറു വെണ്ണനേർന്നു അഷ്ടമിക്ക്
ആ വെണ്ണ നുകരുമ്പോൾ അടിയന്ടെ അകതാരിൽ
അവിരാമം അവിടുത്തെ തിരു നടനം
(3)
ഇന്നലെ എൻ മുന്നിൽ കണ്ണൻ വന്നു
കള്ളനവനൊരു കഥ പറഞ്ഞു
അവിൽ പൊതി ഏന്തിയ ബ്രാഹ്മണ സങ്കടം തീർത്തോരു
കഥയോന്നവൻ മൊഴിഞ്ഞു
ആകഥ കെട്ടിട്ടെൻ മിഴി നനഞു
അതു കണ്ടവനോ പുഞ്ചിരിച്ചു
ആ ചിരി കണ്ടപ്പോൾ അകം നിറഞ്ഞു
എൻ മനം മയിലായി ഇളകിയാടി
കരളിൽ വിരിയുന്ന മയിൽ പീലി തുമ്പിനാൽ
കവിത പൊഴിക്കുന്ന കാർവർണനെ
കാനനം ചുറ്റി പറക്കുന്ന കുയിലിനെ
പാട്ടു പഠിപ്പിച്ച മണി വര്ണനെ
--------------------------------------------------------
(4)
ഭഗവാനെ നിന്നെ കാണണം എന്നൊരു
മോഹം എന്നുടെ അകതാരിൽ
സ്വപ്നത്തിൽ എന്നാലും ചിന്തയിൽ എപ്പോഴും
ചന്തമെഴും മേനി കാണേണം എന്ന
ചിന്തയിതോന്നെ എൻ മനസ്സിൽ
ഹരി നമ കീർത്തനം ചോല്ലെണ്ണം എന്നെന്നും
ഹരി കഥ കേൾകേണം എന്നുമെന്നും
നിന്റെ അരികിൽ ഉണ്ടാകണം എന്നുമെന്നും
എന്ന ചിന്തയിതോന്നെ എൻ മനസ്സിൽ
ഭഗവാനെ നിന്നെ കാണണം എന്നൊരു ........
മറ്റൊരു ജന്മം ഉണ്ടെങ്കിലോ ഇനി
അപ്പോഴും എപ്പോഴും ഈ വിചാരം
മലയായി തീർന്നാലുംലും , ശിലയായി തീർന്നാലും
മരമായി തീർന്നാലും ഒരു മോഹം
പദ രേണു പൂജിച്ചു അരികിൽ ഉണ്ടാവണം
പതിതയം രാധികയെ പോലെ
ഭഗവാനെ നിന്നെ കാണണം എന്നൊരു ........
ജലമായി തീർന്നാലും , പൂവായി തീർന്നാലും,
ഇലയായി തീർന്നാലും ഒരു മോഹം
പദ രേണു ചുംബിച്ചു അരികിൽ ഉണ്ടാകണം
തുളസിയി തന്നെ ഞാൻ മാറേണം
ഭഗവാനെ നിന്നെ കാണണം എന്നൊരു
മോഹം എന്നുടെ അകതാരിൽ
ഹരി നമ കീർത്തനം ചൊലെണ്ണം എന്നെന്നും
ഹരി നമ കീർത്തനം ചൊലെണ്ണം എന്നെന്നും
ഹരി കഥ കേൾകേണം എന്നുമെന്നും
--------------------------------------------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ