2014, ഏപ്രിൽ 4, വെള്ളിയാഴ്‌ച

ഒരു ഇറ്റാലിയൻ പ്രണയകഥ




ഞാൻ ഒരു കഥ പറയട്ടെ . തുടങ്ങും മുമ്പ് ഞാൻ പറഞ്ഞു  കൊള്ളട്ടെ ഈ കഥയിൽ ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ , ഇനി ജീവിക്കുവാൻ പോകുന്നവരോ ആയി ഒരു  ബന്ധവും ഇല്ല. ഇനി അങ്ങനെ വല്ലതും തോന്നിപിച്ചാൽ  അത് തികച്ചും യാദ്രിശ്ചികം എന്നെ ഞാൻ പറയു അതിനു ഞാൻ ഉത്തരവാദി അല്ല എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ.  

ഒരിടത്തൊരിടത്ത്  Antonia Edvige Albina Maino എന്ന് പേരുള്ള ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു.നാസികളുടെ വളണ്ടിയര്‍ ആയും കൂലിപ്പണി ചെയ്തും ജീവിച്ചിരുന്ന ഒരു ഇറ്റലിക്കാരന്‍റെ പുത്രി.കുടുംബത്തിലെ ദാരിദ്ര്യം നിമിത്തം ആ കുട്ടി ലണ്ടനിലേക്ക് വീമാനം കയറി...അവിടെ വെയിട്രെസ്സ് ആയി ജോലി ചെയ്തു...
അതിനിടയ്ക്ക് അവിടെ പഠിക്കാന്‍ പോയ ഒരു ഇന്ത്യക്കാരന്‍റെ കണ്ണില്‍ പെടുകയും അയാള്‍ക്ക്‌ പ്രേമം പൊട്ടി വിടരുകയും ചെയ്തു...
അവള്‍ അയാള്‍ക്ക് ഇടയ്ക്കിടയ്ക്ക് സാമ്പത്തിക സഹായങ്ങളും ചെയ്തു കൊടുത്തിരുന്നു...അങ്ങനെ അവര്‍ തമ്മില്‍ പിരിയാനാവാത്ത വിധം അടുക്കുകയും ആ ഇന്ത്യക്കാരന്‍ അവളെ കല്യാണം കഴിച്ചു ഇന്ത്യയിലേക്ക് കൊണ്ട് വരികയും ചെയ്തു...!!
ഇന്ത്യയിലെത്തി ഹിന്ദി പഠിക്കാന്‍ ആയില്ലെങ്കിലും നല്ല വണ്ണം സാരി ഉടുത്തു അമ്മായി അമ്മയെയും ചില ഇന്ത്യക്കാരെയും പ്രീതിപ്പെടുത്താന്‍ ആ കുട്ടിയ്ക്കായി...
കുട്ടിയുടെ അമ്മായി അമ്മയ്ക്ക്  പ്രധാനമന്ത്രിപ്പണി ആയതുകൊണ്ട് അമ്മായിയമ്മ പോരിനു ഒന്നും സമയം കിട്ടിയില്ല..


അങ്ങനെ ദാമ്പത്യവല്ലരിയില്‍ രണ്ടു അമുല്‍ ബേബികള്‍ വിരിഞ്ഞതിനു ശേഷം രാജ്യത്തിന്റെ നായകനായ ഭര്‍ത്താവ് അകാലത്തില്‍ കൊല്ലപ്പെട്ടു...
അപ്പോള്‍ ഇനി ഞങ്ങളെ നയിക്കാന്‍ ആരുമില്ലല്ലോ എന്ന് രാജ്യത്തെ ചില ജനങ്ങള്‍ അലമുറയിട്ടു കരഞ്ഞു...
അതുകണ്ട ഈ പെണ്‍കുട്ടി രാജ്യഭാരം മുഴുവന്‍ തന്റെ തലയില്‍ ഏറ്റാന്‍ തീരുമാനിച്ചു...പണ്ട് വെയിട്രെസ്സ് ആയിരുന്നപ്പോള്‍ ട്രേ ചുമന്നുള്ള പരിചയം മതി രാജ്യത്തെ പ്രശ്നങ്ങള്‍ ചുമക്കാന്‍ എന്ന് രാജ്യത്തെ പണ്ഡിതര്‍ തീട്ടൂരം ഇറക്കി...
പക്ഷെ ഇത്രയും ഭാരം ചുമക്കാന്‍ എ ഇളംതലയ്ക്കു ശേഷി ഇല്ല എന്ന് പറഞ്ഞു ചിലര്‍ ഇടങ്കോലിട്ടു ആ പെണ്‍കുട്ടിയുടെ തലയില്‍ നിന്നും ആ ഭാരം ഇറക്കി വെപ്പിച്ചു..പക്ഷെ ആ പെണ്‍കുട്ടി തളര്‍ന്നില്ല...



മാര്‍ക്കറ്റില്‍ നിന്നും സാമ്പത്തികശാസ്ത്രം കൊണ്ട് നിര്‍മ്മിച്ച ഒരു പാവയെ വിലയ്ക്ക് വാങ്ങി അതിന്‍റെ തലയിലോട്ടു ആ ഭാരം മാറ്റി വെച്ച് കൊടുത്തു..
എന്നിട്ട് അതിനു കീയും കൊടുത്തു...
ആ പാവ ഈ പെണ്‍കുട്ടിക്ക് ഐശ്വര്യം കൊണ്ട് കൊടുത്തു..
കീ കൊടുത്താല്‍ ഉടനെ ആ പാവ ജനങ്ങളുടെ മുതലില്‍ കൈയ്യിട്ടു വാരി പെണ്‍കുട്ടിയുടെ കീശയില്‍ ഇട്ടു കൊടുത്തു തുടങ്ങി...
പെണ്‍കുട്ടി അത് സുരക്ഷിതമായി സൂക്ഷിക്കാന്‍ വേറൊരു രാജ്യത്ത്‌ ബാങ്കുകളെ ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്നു..
എന്നിട്ട് തന്‍റെ മാതാപിതാക്കളോട് പറഞ്ഞു "നിങ്ങളുടെ ദാരിദ്ര്യം മാറ്റാന്‍ പോയ ഞാന്‍ ഇതാ നിങ്ങളെ കോടീശ്വരന്‍മാരാക്കിയിരിക്കുന്നു, ഇനി ഈ മാതൃക പിന്തുടരാന്‍ ഇറ്റലിയിലെ എല്ലാ പെണ്‍കുട്ടികളോടും പറയണം..
എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം എന്ന മഹത്വചനം അന്വര്‍ഥമാക്കിയ ആ പെണ്‍കുട്ടിക്ക് നമോവാകം അര്‍പ്പിച്ചു കൊണ്ട് ഈ കഥ ഇവിടെ അവസാനിപ്പിക്കുന്നു...



കടപ്പാട്  -   കെ സുരേന്ദ്രൻ ഫാൻ അസ്സോസിയെഷൻസ്  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ