2015 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

സരസ്വതി സ്തുതി





വാഗ്ദേവതേ  ദേവി വാണി സരസ്വതി
 വാണിടേണം എൻ   നാവിനുള്ളിൽ
വാചാല മാവാൻ , വിജയം ഭവിക്കാൻ  (2)
വിമലേ നിൻ  നാമം ഒന്ന് മാത്രം

വാഗ്ദേവതേ  ദേവി വാണി സരസ്വതി

ജപ മാല പോലെന്നിൽ നിൻ  നാദ മാധുരി
ലയമായി, ശ്രുതി ആയി കൊരുക്കുംപോൾ  (2)
ആ ദിവ്യ രാഗത്തിൻ    ആനന്ദ  ലഹരിയിൽ
സൌപർണികയിൽ   ആറാടി

വാഗ്ദേവതേ  ദേവി വാണി സരസ്വതി


അജ്ഞത മാറ്റുന്ന വേദ  സ്വരുപിണി
അറിവായി , ഉണർവായി   പുൽകുമ്പോൾ   (2)
ആ പ്രേമ ലഹരിയിൽ നീന്തി  തുടിക്കുന്ന
അരയന്നമായി ഞാൻ മാറട്ടെ

വാഗ്ദേവതേ  ദേവി വാണി സരസ്വതി


പശ്യതി , ശ്രുതി മീട്ടി  പാടുമ്പോൾ
കാൽ  ചിലമ്പ്  അണിഞ്ഞു നീ ആടുമ്പോൾ (2)
സുന്ദരി ,  ശുഭദേ  നിൻ  പാദ പത്മം
കണ്ടണയാൻ  ഒരു വരമേകു

വാഗ്ദേവതേ  ദേവി വാണി സരസ്വതി
 വാണിടേണം എൻ   നാവിനുള്ളിൽ
വാചാല മാവാൻ , വിജയം ഭവിക്കാൻ  (2)
വിമലേ നിൻ  നാമം ഒന്ന് മാത്രം

NB: നവരാത്രി ഉത്സവത്തിന്‌  വേണ്ടി ചിട്ട പെടുത്തിയ ഗാനം

2015 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

പതിനേഴാമത്തെ നീക്കം



സൈന്റ്റ്‌ പീറ്റേഴ്സ് ബർഗ് പട്ടണത്തിൽ നടക്കുന്ന ഒരു ചെസ്സ്‌ മത്സരം .
യുവചാംപ്യൻ ആയ അലക്സാണ്ടർ പെട്രോഷിയും, വായോ വൃദ്ധനും മുൻ ലോക ചാംപ്യനുമായ പീറ്റർ വലേരിയും തമ്മിൽ ഉള്ള മത്സരം . അന്നത്തെ പ്രധാന പത്രങ്ങളിൽ എല്ലാം ഈ വാർത്തയെ കുറിച്ചുള്ള വിവരണം ഉണ്ടായിരുന്നു . 28 വർഷങ്ങൾക്ക് മുമ്പ് ഇതേ നഗരത്തിൽ വച്ച് തന്നെ ആയിരുന്നു പീറ്റർ വലേരി ആദ്യമായി ലോക ചാമ്പ്യൻ ആകുന്നത്‌ . അമേരിക്കയുടെ നിലവിലുള്ള ലോക ചാംപ്യനെ  തകർത്ത ശേഷം വീണ്ടും സോവിയറ്റ് റഷ്യയിലേക്ക് ലോക ചെസ്സ് കിരീടം തിരിച്ചു കൊണ്ട് വന്നത്   പീറ്റർ ആയിരുന്നു. ഇന്നത്തെ മത്സരത്തിന്റെ  പ്രത്യേകത എന്തായിരുന്നു എന്നാൽ  കഴിഞ്ഞ 23 വർഷങ്ങൾക്കുള്ളിൽ പീറ്റർ  വലേരി പങ്കെടുക്കുന്ന ആദ്യ മത്സരം ആണ് എന്നുള്ളത്  കൊണ്ടാണ് .

പ്രായത്തിന്റെയും , ഫോമിന്റെയും  അടിസ്ഥാനത്തിൽ മത്സരം ജയിക്കുവാൻ അനുകൂലമായ അവസ്ഥ ഇപ്പോഴത്തെ  ലോക ചാംപ്യനായ  അലക്സാണ്ടർ പെട്രോഷിക്ക് തന്നെയാണ് .യുവത്വത്തിൻ പ്രതീകമായ് അലക്സാണ്ടർക്ക് ആണ് കാണികളുടെ പിന്തുണ . ഒരു കാലത്ത് അസാമാന്യ പ്രതിഭ തെളിയിച്ച പീറ്റർ വലേരി ഏവരെയും അമ്പരിപ്പിച്ചു കൊണ്ട്  ചെസ്സ്‌ ബോർഡിൽ നിന്നും പിന്നെ നഗരത്തിൽ നിന്നും  തന്നെയും നിഷ്കാസിതനായി. പ്രായം ചെന്ന കാണികളിൽ പലരുടെയും റോൾ മോഡൽ തന്നെ ആയിരുന്നു വലേരി .

 മത്സരം പുരോഗമിച്ചു കൊണ്ടേ ഇരുന്നു . നിരീക്ഷകരും , ചെസ്സ്‌ പണ്ഡിതൻമാരും  മത്സരം പെട്രോഷിക്ക് അനുകൂലമായി എന്ന് തന്നെ വില യിരുത്തി. എന്നാൽ അപ്രതീക്ഷിതമായ ഒരു നീക്കത്തിലുടെ  പീറ്റർ വലേരി മത്സരം തനിക്ക് അനുകൂലമാക്കി .

"ചെക്ക് മേറ്റ്‌"  അലക്സാണ്ടർ തനിയെ മന്ത്രിച്ചു . നിർത്താതെ  കരഘോഷം  മുഴങ്ങി. ഒരൊറ്റ രാത്രി കൊണ്ട് പീറ്റർ  വീണ്ടും താരമായി. ലോക  ചാമ്പ്യനായ  അലക്സാണ്ടർ പെട്രോഷിയെ കീഴടക്കുക എന്ന് വച്ചാൽ?  അപ്രതീക്ഷിതമായ   36 മത്തെ നീക്കത്തിലുടെ പീറ്റർ,  പെട്രോഷിയെ അടിയറവു പറയിപ്പിച്ചിരിക്കുന്നു . കരഘോഷങ്ങൾക്കിടയിൽ അലക്സ് മന്ത്രിച്ച ആ വാക്കുകൾ പീറ്ററിന് കേൾക്കുവാൻ കഴിഞ്ഞില്ല .നന്ദിയോ , ഉപചാര വാക്കുകളോ ഉരുവിടാതെ  പീറ്റർ ജനകുട്ടം ഭേദിച്ച് അയാൾക്ക് ഏർപ്പാട് ചെയ്ത ഹോട്ടലിലേക്ക് മടങ്ങി.

മത്സരത്തിൻ ക്ഷീണം കൊണ്ടാകാം അയാൾ  രാത്രി ഭക്ഷണം ഒരു ചീസ്  ബ്രെഡിൽ മാത്രം ഒതുക്കി . സാവധാനം  നുണഞ  വോഡ്ക ഗ്ലാസ്‌ അയാൾ മേശപ്പുറത്ത് വച്ചു . പരുത്ത നീളൻ രോമ കുപ്പായം അയാൾ  അലമാരയിലെ ഹാങ്ങറിൽ തിരുകി. ബെഡ്റൂം ലാംപ്  കെടുത്തിയ ശേഷം പീറ്റർ കട്ടിലിലേക്ക് ചാഞ്ഞു . നല്ല ക്ഷീണം ഉണ്ടായിട്ടും  പീറ്ററിനു എന്തോ ഉറക്കം വന്നില്ല. തിരിഞ്ഞും , മറിഞ്ഞും കിടക്കുമ്പോൾ അലക്സിന്റെ ആ മന്ത്രണം  കാതിൽ പെട്ടെന്ന്  മുഴങ്ങി . "forget  about my 17th move ".  പീറ്റർ  ഒന്ന്  ഞെട്ടി. ഇല്ല അലക്സ് അരികത്തില്ല .ഇപ്പോൾ കേട്ട ശബ്ദം സ്വപ്നമാണോ , അതോ  യാഥാർത്ഥ്യം  ആണോ എന്നറിയാതെ അയാൾ കുഴങ്ങി.

പിന്നെ എത്ര ശ്രമിച്ചിട്ടും പീറ്ററിന് ഉറങ്ങുവാൻ കഴിഞ്ഞില്ല. അലക്സിയുടെ ആ വാചകം   അയാളുടെ കാതിൽ വീണ്ടും മുഴുങ്ങി.  "എന്റെ പതിനേഴാം മൂവിനെ മറന്നേക്കു".  ആ വാചകം  അയാളിലേക്ക് വീണ്ടും വീണ്ടും ആഴ്ന്നിറങ്ങികൊണ്ടേ ഇരുന്നു.

കിടന്നു കൊണ്ട് തന്നെ അയാൾ ആ നീക്കം ഓർത്തെടുക്കുവാൻ ശ്രമിച്ചു . പതിനാറാം നീക്കത്തിൽ കുതിരയെ തനിക്കു നൽകിയ അതി ബുദ്ധി പരമായ ആ നീക്കം താൻ കണ്ടില്ല. കുതിരയെ വെട്ടി എടുക്കുവാൻ ഉള്ള ആവേശത്തിൽ അലക്സി ഒരുക്കിയ ആ ചതി കുഴി എന്തേ  മനസ്സിലായില്ല.
അതയാളുടെ  മണ്ടത്തരം ആണെന്ന് തോന്നിപ്പിച്ച ബുദ്ധിപരമായ ഒരു നീക്കമായിരുന്നു - "night sacrifice ".  വിലയുള്ള  കരുവിനെ തന്നിട്ട് അതിലും വലിയ ഇരയെ പിടിക്കുക.  അത് കഴിഞ്ഞു അലക്സിന് ബിഷപ്പ്  "Bc5" കളിക്കാമായിരുന്നു.  ആ ഒരൊറ്റ  നീക്കത്തിലൂടെ മത്സരം അയാൾക്ക് അനുകൂലമായിരുന്നിട്ടും എന്തെ അങ്ങനെ ചെയ്തില്ല.അങ്ങനെ ചെയ്തിരുന്നെങ്കിൽ തന്റെ വിലപ്പെട്ട queen നഷ്ടപെടുമായിരുന്നില്ലേ?. 

പതിനെഴാമത്തെ ഒറ്റ നീക്കം മാത്രം മതി ആയിരുന്നു അല്ക്സിക്ക് മത്സരം നിയന്ത്രണത്തിലാക്കുവാൻ . എന്തു കൊണ്ട് അയാൾ അങ്ങനെ ഒരു നീക്കത്തിന് മുതിർന്നില്ല . മത്സരം ജയിച്ചിട്ടും പരാജിതൻ ആയ അവസ്ഥ. അപ്പോൾ അലക്സി മത്സരം തന്നെ ജയിക്കുവാൻ അനുവദിക്കുകയയിരുന്നോ ?


യുവത്വം തുളുമ്പുന്ന നാളുകളിൽ  മരിയയുമയി മത്സരാനുഭവങ്ങൾ പങ്കിടാറുള്ളത് പീറ്ററിന് ഓർമ വന്നു.  മോസ്കോ
സർവ്വകലാശാലയിലെ ഏറ്റവും പ്രശസ്ത ചെസ്സ്‌ കളിക്കാരൻ  ആയിരുന്നു പീറ്റർ . ചെറുപ്പത്തിൽ തന്നെ ഗ്രാൻഡ്‌ മാസ്റർ പദവിയിൽ എത്തിയ  ചെസ്സ്‌  പ്രതിഭ. റഷ്യയേ പ്രതിനിധീകരിച്ചു ഒരു പാടു സമ്മാനങ്ങൾ വാരി കൂട്ടിയ ബഹുമുഖ പ്രതിഭ . അയാളോട് സൗഹ്യദം പങ്കിടുവാൻ ഒരു പാടു പെണ്‍കുട്ടികൾ കൊതിച്ചു . ചതുരംഗ പലകയിലെ കരുക്കൾ പോലെ ആകർഷികപെടുന്ന ഒന്നും അയാളുടെ മനസ്സിൽ ഉണ്ടായിരുന്നില്ല. ഒരു മത്സരം കഴിഞ്ഞ് എല്ലാവരും അഭിനന്ദികുമ്പോൾ വിമർശന ശരവുമായി അയാളെ എതിരിട്ടവൾ ആയിരുന്നു മരിയ. ജയിക്കുവാൻ ഉള്ള മത്സരം ആണെങ്കിലും എതിരാളിയെ കെട്ടി വലിഞ്ഞു മുറുക്കുംപോഴും അയാൾ അർഹിക്കുന്നു എങ്കിൽ ഒരവസരം എതിരാളിക്ക് കൊടുക്കാം എന്ന പക്ഷക്കാരി ആയിരുന്നു മരിയ. അയാൾ മരിയയോടായി പറഞ്ഞു . ഇത് നിങ്ങളെ പോലുള്ള വിഡ്ഢികൾക്കു പങ്കെടുക്കുവാനായി സൗന്ദര്യ മത്സരം അല്ല .. ശക്തിയും, ബുദ്ധിയും , കഴിവും ഒരു പോലെ  സമന്വയിപ്പിച്ചാലേ മത്സരം വരുതിയിൽ ആക്കുവാൻ കഴിയുകയുള്ളൂ .മുന്നിലിരിക്കുന്ന എതിരാളിയെ തളർത്തി വിജയം  നേടുന്നവരെ പോരാടണം . എതിരാളിയുടെ ആത്‌മവിശ്വാസത്തെ തല്ലി  കെടുത്തണം . ശക്തിയേക്കാൾ ബുദ്ധിക്ക് പ്രാധാന്യം . അല്ലാതെ ഇത് ഒരു ധർമ  സ്ഥാപനത്തിന്  വേണ്ടി നടത്തുന്ന രസം കൊല്ലി കളി ഒന്നുമല്ല.  പക്ഷെ മരിയ  അവളുടെ നിലപാടുകളിൽ ഉറച്ചു  നിന്നു .

അന്നേ  പീറ്റർ  അവളെ ശ്രദ്ധിച്ചിരുന്നു .അധികം താമസിയാതെ അവരുടെ കലഹം സൗഹൃദത്തിലേക്ക് എത്തി. പിന്നീടുള്ള മത്സര തയ്യാറെടുപ്പുകളിൽ മരിയയുടെ സാന്നിധ്യം അയാളിൽ  ഊർജം നിറച്ചിരുന്നു . പീറ്ററിനേ പോലെ തന്നെയോ ചിലപ്പോൾ അതിലും മേലെയോ എതിരാളിയുടെ നീക്കങ്ങൾ മുൻ കൂട്ടി കാണുവാൻ മരിയക്കു കഴിയുമായിരുന്നു. പീറ്റർ  കളിയായി പറയുമായിരുന്നു.... "മരിയ നീ എന്റെ എതിരാളി ആയിരുന്നു എങ്കിൽ ഒരു പക്ഷെ ഞാൻ പരാജിതൻ ആയേനെ? നിന്റെ കണ്ണുകളിൽ നോക്കുമ്പോൾ ഞാൻ കളിക്കുവാൻ മറന്നു പോകുന്നു പ്രിയേ" . അവൾ അത് കേൾക്കുമ്പോൾ വശ്യമായി പുഞ്ചിരിക്കും .

അവർ അറിയാതെ തന്നെ ആവരുടെ സൗഹ്യദം പ്രേമത്തിലേക്ക് വഴുതി വീണു. പിന്നെ ഓരോ മത്സരയത്രയിലും അവൾ കൂടെ ഉണ്ടായിരുന്നു. ആ വർഷാവസാന  മാസങ്ങളിൽ ആയിരുന്നു ലോക ചെസ്സ്‌ ചാമ്പ്യൻഷിപ്‌ . എതിരാളി അമേരിക്കയുടെ പ്രശസ്ത താരം. സൈന്റ്റ്‌  പീറ്റേഴ്സ് ബർഗ്ഗിൽ വച്ചായിരുന്നു മത്സരം. 21 മത്സരങ്ങൾ , ആദ്യ രണ്ടു മത്സരങ്ങളിലും എതിരാളിക്ക് അനായാസ  ജയം . പതിനൊന്നു പോയിന്റ്‌ വേണം മത്സരം ജയിക്കണം എന്നുണ്ടെങ്കിൽ . മരിയ നൽകിയ ഉത്തേജനം , തളർച്ചയിൽ നിന്നും കര കയറുവാൻ ഉള്ള gameplan അത് മരിയ തന്നെ ആയിരുന്നു. പിന്നെ യുള്ള മത്സരങ്ങളിൽ അതി  ഗംഭീരമായ തിരിച്ചു  വരവ് ആണ്  പീറ്റർ  നടത്തിയത്. മത്സരാവസാനം എതിരാളിക്ക് 8.5  പോയിന്റ്‌ ലഭിച്ചപ്പോൾ  12.5 പൊയിന്റുമായി പീറ്റർ വലേരി ലോക ചാമ്പ്യൻ ആയി.


പിന്നീടുള്ള ഓരോ  മൽസരങ്ങളിലും വിജയം പീറ്ററിനോടാപ്പം ആയിരുന്നു. എല്ലാ മത്സരങ്ങളിലും ഒരു ഭാഗ്യ ചിഹ്നം പോലെ മരിയ അയാളുടെ ഒപ്പം ഉണ്ടായിരുന്നു . യഥാർത്ഥത്തിൽ മരിയ,  അവൾ അയാളുടെ ഭാഗ്യം  തന്നെ ആയിരുന്നു. ചാമ്പ്യൻഷിപ്പിന്റെ വീഥികളിൽ മരിയയും അയാളുടെ ഒപ്പം ലോകം ചുറ്റി. അപ്പോഴെക്കും അയാൾ ഭ്രാന്തമായ ഒരു പൊസ്സസ്സീവെനീസ്സിൽ  അകപെട്ടു കഴിഞ്ഞിരുന്നു . ഒരിക്കൽ പോലും അയാൾ മരിയയെ അയാൾ താമസിക്കുന്ന ഹോട്ടലിൽ നിന്നോ, അല്ലെങ്കിൽ അവരുടെ വിശാലമായ വില്ലയിൽ നിന്നോ പുറത്തേക്ക് ഇറങ്ങുവാൻ പീറ്റർ സമ്മതിച്ചില്ല. അയാളുടെ ചതുരംഗ കളത്തിലെ വെറും ഒരു കരുവായി  അവളെ കണ്ടു.  ചതുരംഗ കളത്തിലെ റാണിയെപോലെ ഇഷ്ടാനുസരണം ചലിച്ചവൾ അയാളുടെ ആജ്ഞക്ക് അനുസരണം അങ്ങോട്ടും ഇങ്ങോട്ടും ഒരു കളം മാത്രം ചലിക്കുന്ന വെറും ഒരു കാലാൾ പോരാളി. അതായിരുന്നു അയാൾക്ക് മരിയ.

ഒരു മത്സരം കഴിഞ്ഞ് അയാൾ തിരിച്ചു വരുമ്പോൾ അയാൾക്കായി ഒരു  കുറിപ്പ് എഴുതി വച്ചിട്ട് ഗർഭിണിയായ  അവൾ ആ നഗരം വിട്ടു എങ്ങോ പോയി. 'ഞാൻ പോകുന്നു , എന്നെ തിരയെണ്ടാ '  എന്ന ഒറ്റ വരി മാത്രം . ഭാഗ്യം  നഷ്ടപെട്ട അയാൾ പിന്നെ ജയത്തിൽ നിന്ന് തോൽവിയിലെക്കും , തോൽ‌വിയിൽ നിന്നും  തോൽവികളിലേക്കും കൂപ്പ്  കുത്തി. നഗരത്തിൽ  നിന്നും ഉൾ വലിഞ്ഞ ആ ചെസ്സ്‌ പ്രതിഭയെ ലോകം പാടെ മറന്നു.

 നിശബ്ദതയേ ഭഞ്ജിച്ചു കൊണ്ട് ഫോണ്‍ റിംഗ് ചെയ്തു . മധുരമായ ശബ്ദത്തിൽ റിസപ്ഷനിസ്റ്റ് മൊഴിഞ്ഞു. സാർ അങ്ങേക്ക് ഒരു  സന്ദർശകൻ  ഉണ്ട്.  ആരായിരിക്കും ഈ സമയത്ത്  എന്ന് ചിന്തിച്ചുകൊണ്ട് അയാൾ   ജാക്കറ്റ് ധരിച്ചു . ലോബിയിൽ അയാളെ കാത്തു അലക്സി നില്പുണ്ടായിരുന്നു . പീറ്ററിന് എന്തോ ഒരു അസ്വഭാവികത തോന്നി. രാത്രിയിൽ ഈ നേരത്ത്    അലക്സാണ്ടർ പെട്രോഷി.  നെറ്റി ചുളിച്ച നോക്കുന്ന പീറ്ററിനെ നോക്കി അലക്സി പറഞ്ഞു , "എന്നെ ഈ നേരത്ത് ഇവിടെ പ്രതീക്ഷിച്ചിരിക്കില്ലല്ലോ? എനിക്കറിയാം -പക്ഷെ എനിക്ക് ഇവിടെ വരാതിരിക്കുവാൻ കഴിയില്ലല്ലോ" ? എന്താണ് അലക്സി ഉദ്ദേശിക്കുന്നത് എന്ന് പീറ്ററിന്‌ മനസിലായില്ല.

അലക്സിയുടെ അപേക്ഷ പീറ്ററിന് നിരസിക്കുവാൻ  കഴിഞ്ഞില്ല.   അലക്സിയുടെ കൂടെ ഒരു യാത്ര. പൊതുവെ പരുക്കൻ  ആയ വലേരി  ആ യാത്ര നിഷേധികേണ്ടത്  ആയിരുന്നു . പക്ഷെ അലക്സിയുടെ കൂടെ  പോകുവാനാണ് പീറ്റർ  തീരുമാനിച്ചത് . അലക്സിയുടെ കാർ പട്ടണം വിട്ടു ഗ്രാമത്തിലേക്ക് പ്രവേശിച്ചു . മഞ്ഞു പെയുന്ന  താഴ്വരകൾ . ഇരു വശവും വലിയ   പൈൻ മരങ്ങൾ. അതിനിടയിലായി നേർത്ത മഞ്ഞു മൂടിയ പാത. കഷ്ടിച്ച് ഒരു കാറിനു പോകാം എന്ന പോലെ  അവസാനം ആ കാർ ഭംഗിയുള്ള ഒരു വീടിനു മുമ്പിൽ വന്നു നിന്നു. ഹോണ്‍ അടിച്ചപോൾ ഒരു കാവൽക്കാരൻ വന്നു ഗേറ്റ് തുറന്നു തന്നു . കാർ നിറുത്തിയ ശേഷം അലക്സി പറഞ്ഞു വരൂ . എന്റെ മമ്മയുടെ വീട് ആണ് . ഓരോ മത്സരത്തിനും തയ്യാറെടുക്കുമ്പോഴും ഞാൻ ഇവിടെ നിന്നാണ് തുടങ്ങാറുള്ളത്  .

ആ വാചകം പീറ്ററിനെ വല്ലാതെ സ്പർശിച്ചു . അയാളുടെ ഓർമ്മകൾ അറിയാതെ മരിയയിലേക്ക് പോയി. തന്റെ ഓരോ മത്സരത്തിലും മരിയയുടെ  സാന്നിധ്യം ഉണ്ടായിരുന്നല്ലോ . അലക്സിയുടെ ശബ്ദം അയാളെ മരിയയുടെ  ഓർമകളിൽ നിന്നും ഉണർത്തി .

 "മമ്മ മരിച്ചിട്ട് ഇപ്പോൾ നാല്   വർഷം  ആകുന്നു ഇത്രയും നാൾ ഞാൻ നിങ്ങളെ തിരയുകയായിരുന്നു . മരണകിടക്കയിൽ വച്ച് മമ്മ ഒന്നേ പറഞ്ഞുള്ളൂ . ആ പഴയ വലെരിയെ തിരികെ കൊണ്ട് വരണം എന്ന്.ഈ  വീട്ടിൽ മമ്മയുണ്ടാകും ചതുരംഗ കളത്തിലെ കാവൽക്കാരിയെ പോലെ!!"

 ആ വരികൾ അയാളെ തളർത്തി എന്ന് തോന്നി.

പിന്നെ പീറ്ററിനെ  കാത്തു നില്ക്കാതെ അലക്സിയുടെ കാർ അയാളിൽ നിന്നും ഒരു പൊട്ടു പോലെ പറന്ന്‌ അകന്നു.



2015 ഒക്‌ടോബർ 3, ശനിയാഴ്‌ച

വീണ്ടും ഒരു ഓണം (ലളിതഗാനം)




ഓണം വന്നോണം വന്നോണം വന്നെ
മാവേലി തംബ്രാന്റെ തേരും വന്നെ
ഇട നെഞ്ചിൻ വില്ലും ഞാണും ശ്രുതി മൂളുന്നേ
തിരു മുറ്റത്താരോ  കൈ    കൊട്ടി  പാടുന്നെ,  കൈ    കൊട്ടി  പാടുന്നെ

ഓണം വന്നോണം വന്നോണം വന്നെ

വഞ്ചി പാട്ടിൻ ഈണം എൻ കാതിൽ കേൾക്കുമ്പോൾ
അരയന്ന ചുണ്ടൻ വള്ളം കണ്‍ മുന്നിൽ പായുമ്പോൾ   (2)

ഒരുമിച്ചാ കൈ തുഴകൾ താളത്തിൽ തുഴയുംപോൾ
അമരത്തായി തോണി തൂഴഞേ
കാറ്റും മുളുന്നെ.  കാറ്റും മുളുന്നെ

തക തിമതി തൈ തൈ തോം ,  തക തിമതി തൈ തൈ തോം
തക തിമതി തൈ തൈ തോം , തൈയംതാരോ

അരയാലിൻ കൊമ്പത്തെ ഊഞ്ഞലിൽ   ആഞാടി
അകലത്തെ തേന്മാവിൽ കൈ നീട്ടി കനി തൊട്ടേ   (2)

കരി വളകൾ ചേർത്ത് കിലുക്കി പൂക്കള മിട്ടൊരു പെണ്ണിൻ
കരി നീല  കണ്ണുകളിൽ  കവിത വിരിഞ്ഞേ,  കവിത വിരിഞ്ഞേ

ചെംമ്പാവിൻ പാടം പുത്ത്‌ തളിർത്തില്ലേ
കതിരെല്ലാം പൊൻ പ്രഭയാൽ ആർത്തു ചിരിചില്ലേ  (2)

തെളി നീരിൻ കൈ വഴിയിൽ കുളിരായി തഴുകുമ്പോൾ
അറിയാതെ എൻ മനവും കുടെ പാടുന്നു,  കുടെ പാടുന്നു

തക തിമതി തൈ തൈ തോം ,  തക തിമതി തൈ തൈ തോം
തക തിമതി തൈ തൈ തോം , തൈയംതാരോ

തക തിമതി തൈ തൈ തോം ,  തക തിമതി തൈ തൈ തോം
തക തിമതി തൈ തൈ തോം , തൈയംതാരോ



(2015 - മസ്കറ്റിലെ ഓണാഘോഷത്തിൻ ഭാഗമായി എഴുതിയ ഓണപ്പാട്ട് )

2015 സെപ്റ്റംബർ 17, വ്യാഴാഴ്‌ച

നന്മയുടെ പൂക്കളം



അഞ്ചാം ക്ലാസിൽ പഠിക്കുന്ന എന്റെ മകൾ ആണ് വേണി  . പഠിപ്പിൽ മിടുക്കിയായ അനുസരണയുള്ള,  സുന്ദരി കുട്ടി. ചിലപ്പോൾ ചെറിയ ഒരു കാര്യം മതി അവൾക്കു കരയുവാൻ . അത് പോലെ  നിമിഷങ്ങൾക്കുള്ളിൽ തന്നെ അവൾ അവളുടെ  ആ ലോകത്തിലേക്ക്‌ തിരികെ എത്തും.അവളുടെ ക്ലാസ്സ്‌ ലീഡർ ആണ്  ഗിരിജ.  പഠിപ്പിൽ മിടുക്കിയും എന്നാൽ കുട്ടിത്തം ഇല്ലാതെ വലിയ വായിൽ സംസാരിക്കുകയും  ചെയുന്ന  ഗിരിജ അവളെ പല നേരങ്ങളിലും കളിയക്കാറുണ്ട് . അപ്പോഴെല്ലാം അവൾ വിഷാദവതി യാകുകയും ചെയാറണ്ട്.

ചില സമയങ്ങളിൽ വേണി  അവളുടെതായ ലോകത്ത് ആണ്. 'സിന്ദ്രില്ല' എന്ന കാർട്ടൂണ്‍ രാജകുമാരി ആണ് അവളുടെ റോൾ മോഡൽ . അവളുറെതായ ഒരു സാങ്കല്പിക ലോകം തീർത്തു രാജ് കുമാരിയോടും , തോഴി മാരോടും വർത്തമാനം പറഞ്ഞുള്ള കളി എത്ര നേരം വേണമെങ്കിലും അവൾക്ക്  തുടരാം.

അന്ന് രാത്രി കിടക്കുമ്പോൾ അവൾ എന്നോടു ചോദിച്ചു . അച്ഛാ ഈ മഹാബലി  ശരിക്കും ഓണത്തിന് നമ്മുടെ വീട്ടിൽ വരുമോ?  പൂക്കളം ഇട്ടപ്പോൾ അമ്മ പറഞ്ഞുവല്ലോ മഹാബലി  നമ്മുടെ വീടിലും വരുമെന്ന് . പക്ഷെ ഞാൻ അത് പറഞ്ഞപോൾ ഗിരിജ എന്നെ ഒരു പാട് കളിയാക്കി .

അവൾ പറയുകയാ ,എന്റെ വേണി, നീ ഇത്ര മണ്ടി ആയി പോയല്ലോ എന്ന് , ആരാ നിന്നോടു ഇങ്ങനത്തെ നുണ പറഞ്ഞ് തന്നത്. അവൾ മറ്റു കുട്ടികൾ കേൾക്കെ ഇതും പറഞ്ഞു എന്നെ ഒരു പാട്  കളിയാക്കി . 
അവളുടെ കുഞ്ഞു  ഹൃദയം തകർന്ന പോലെ തോന്നി അവൾ ആ സംഭവം വിവരിക്കുംപോൾ  അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ അവളെ  ചേർത്തു പിടിച്ചു . ഉറങ്ങും മുമ്പേ ഇത് പോലെ എന്തെങ്കിലും സംസാരിക്കുക ഞങ്ങളുടെ ഒരു പതിവ് ആണ്.  മൃദുല,   ആ നേരത്ത് അടുക്കളയിൽ ആയിരിക്കും. അവളെ ഉറക്കേണ്ട ചുമതല എന്റെതാണ് .പിറ്റേന്ന്  അതി രാവിലെ  എഴുനേറ്റാലെ  നേരം തെറ്റാതെ  അവൾക്കു സ്കൂളിൽ എത്തുവാൻ കഴിയുകയുള്ളൂ . ഞാൻ അവളെ ആശ്വസിപ്പികുവാൻ ശ്രമിച്ചു.  അവളുടെ നെറ്റിയിൽ മൃദുവായി തടവി കൊണ്ട് ഞാൻ പറഞ്ഞു നീ വലിയ കുട്ടി ആയില്ലേ ? ഇത് പോലെ ചെറിയ കാര്യങ്ങൾക്ക് കരയാമോ ?

അവൾ എന്നോടായി  വീണ്ടും ചോദിച്ചു അച്ഛാ , മാവേലി നമ്മുടെ വീടിലും വരുമോ ?  ഗിരിജ പറയുന്നു മാവേലി എന്ന് പറയുന്നത് ഒരു 'മിറാജ്‌'  പോലെ ആണെന്ന് ?  
ഞാൻ അവളോടായി പറഞ്ഞു . ഓല കുട ചുടി , കുട വയറുമായി , സ്വർണ കിരീടവും , ആഭരണങ്ങളും, മെതിയടിയും അണിഞ്ഞു വരുന്ന ആളല്ലേ  മോൾക്ക്‌ അറിയുന്ന മാവേലി . അതെ അവൾ  നിഷ്കളങ്കയായി പറഞ്ഞു. നന്മയുടെ കാലത്തേക്ക് ഉള്ള ഒരു തിരിച്ചു പോക്കാണ് ഓണം . അത് പോലെ ഒരു ഭരണാധികാരി ഇപ്പോൾ ഉണ്ടായിരുന്നു എങ്കിൽ എന്നുള്ള ഓർമയിലേക്ക്.   
മഹാബലി ഉണ്ടെന്നു,  അല്ലെങ്കിൽ ഉണ്ടായിരുന്നു എന്ന് വിശ്വസിച്ചാൽ തീർച്ചയായും മഹാബലി ഒരു സാങ്കല്പിക  കഥാപാത്രം ആവുകില്ല . ഇനി അങ്ങനെയല്ല   മറിച്ചു  ചിന്തിക്കുകുയാണെങ്കിൽ ബലി  തികച്ചും സാങ്കൽപ്പിക കഥാപാത്രം ആയി മാറും. അവൾക്ക്   ഞാൻ പറഞ്ഞത് മനസിലായില്ല എന്ന് തോന്നി. 

അവൾ   വീണ്ടും ചോദിച്ചു , മാവേലി നമ്മുടെ ഫ്ലാറ്റിലും വരുമോ അച്ഛാ ?  ഗിരിജ  പറയുന്നത്‌  മഹാബലി ഒരു   മിറാജ്‌   ആണെന്ന് എന്താ  അച്ഛാ അത്?  ഞാൻ അവൾക്കു  മനസിലാകുവാൻ ആയി പറഞ്ഞു ,  മോളു , മിറാജ്‌ എന്നാൽ  മരീചിക. മരീചിക   എന്നാൽ എന്താണ്?  അവൾ ഒന്നും മിണ്ടിയില്ല . ഞാൻ തന്നെ അതിനു ഉത്തരവും കൊടുത്തു . ചുടു കൊണ്ട് എരിയുന്ന മരുഭുമിയിലും  ചിലപ്പോൾ വെള്ളത്തിൻ സാന്നിദ്ധ്യം ഉണ്ടെന്നു അല്ലെങ്കിൽ അങ്ങനെ ഉളവാകുന്ന  ഒരു തോന്നൽ . ആ തോന്നൽ , ഒരു പക്ഷെ അത് ഒരു മിഥ്യ ആയിരിക്കാം. ആ ഒരു മിഥ്യയാണ്  മരീചിക . അല്ലെങ്കിൽ  'മിറാജ്' .അത് കണ്ടറിയുമ്പോൾ  പ്രത്യാശയും മുന്നോട്ടു  നീങ്ങുവാൻ  ഊർജ്ജം തരുന്ന  ഒരു കുതിപ്പ്, അത് ഒരു ചെറിയ കാര്യം അല്ലല്ലോ.


ഒരു പക്ഷെ മഹാബലി യഥാർത്ഥത്തിൽ നിലവിൽ ഇല്ലയിരിക്കാം  അല്ലെങ്കിൽ പാടി പതിഞ്ഞ ഒരു കഥയായിരിക്കാം ., പക്ഷെ  മഹാബലിയുടെ ഓർമ്മകൾ നമ്മളെ  കുറച്ചും കുടി സത്യ സന്ധമായി  ജീവിതം നയിക്കുവാനും , എല്ലാവരിലും സന്തോഷം പകരുവാനും , അത് പ്രചരിപ്പിക്കുവാനും കഴിയും എന്ന വിശ്വാസം  നമ്മിൽ ജനിപ്പിക്കുന്നു . ആ   ഊർജം ,  ആ പ്രത്യാശയുടെ കിരണങ്ങൾ. അതാണ് നമ്മൾ   കണ്ട്  അറിയേണ്ടത്.  എല്ലവരെയും ഒന്ന് പോലെ കാണുവാനും , കള്ളവും ചതിയും ഇല്ലാത്ത ഒരു  കാലത്തിൻ  ഓർമകളെയും, നന്മയെയും  കുറിച്ചുള്ള  പ്രതീക്ഷകൾ കൊണ്ട് പൂക്കളം   തീർക്കുവാൻ ആണ് നാം ശ്രമികേണ്ടത് . ഈ പ്രതീക്ഷയാണ് മഹാബലി നമുക്ക് തരുന്നത്.  നിസ്വാർഥ സ്നേഹം പ്രകടിപ്പികുവാൻ ഉള്ള മാനസികമായ അവസ്ഥയിലേക്ക് മനസിനെ നയിക്കുവാൻ നമ്മെ മഹാബലിയുടെ വരവ് ഓർമ പെടുത്തുന്നു .


അപ്പോൾ നമ്മൾക്കും  മഹാബലിയെ പോലെ ആകുവാൻ കഴിയും അല്ലെ അച്ഛാ . അവൾ എന്നെ കെട്ടി പിടിച്ചു ഒരുമ്മ  തന്നു.  ഇപ്പോൾ ആ കണ്ണുകളിൽ കണ്ണ് നീരിനു പകരം  പ്രകാശം പരന്നു. പിന്നെ വലിയ ഒരു പുഞ്ചിരി  എനിക്ക് സമ്മാനിച്ച്‌  ക്ഷണ നേരം കൊണ്ട് കൊച്ചു  'സിന്ദ്രില്ലേയേ'  പോലെ അവൾ സുഖമായി നിദ്രയിലേക്ക്  വഴുതി വീണു. 

2015 സെപ്റ്റംബർ 15, ചൊവ്വാഴ്ച

ചിത്രാംഗദൻന്റെ കൈയ്യാപ്പ് (കഥ)



കഴിഞ ദിവസം നാട്ടിലേക്കു വിളിച്ചപ്പോൾ ആണ് ഭാര്യ പറഞ്ഞത് മോൾടെ  ഫീസ്‌ അടക്കണം. അവധിക്കു നാട്ടിൽ പോയ  ഭാര്യും , കുട്ടികളും വരുവാൻ രണ്ടാഴ്ച ഇനിയും ഉണ്ട് . ഒരാഴ്ച്ചത്തെ സ്കൂൾ കളഞ്ഞിട്ടാണ് നാട്ടിൽ നിൽക്കുന്നത്. ഇനി ഫീസ്‌ അടച്ചില്ലെങ്കിൽ മതി വേറെ  പോല്ലപ്പിന് പിറ്റേന്ന് ശനി ആഴ്ച യാണ്. കഴിഞ്ഞ  വ്യാഴാഴ്ച ആണ് സ്കൂൾ തുറന്നത്.  സ്കൂൾ അടക്കുംപോഴും, തുറക്കുംപോഴും  ശരിയായ സമയത്ത്  എത്തണം എന്ന് ഉണ്ടെങ്കിൽ വിമാന കമ്പനിക്കാർ കനിയണം . അവർക്ക്  തോന്നും പോലെയല്ലേ നിരക്ക് കുത്തനെ ക്കൂട്ടുന്നത്.

ഭാര്യ ഇല്ല . അത് കൊണ്ട് തന്നെ ശരാശരി  മലയാളി ചെയുന്ന പോലെ രാത്രി മുഴുവനും മുക്കറ്റം കുടിച്ചു .  പിറ്റേന്ന് ബോധം വന്നപ്പോൾ പത്തു മണി.  ശനിയാഴ്ച അവധി ദിനം ആയതു കൊണ്ട് എല്ലാ കാര്യത്തിനും അലസത . പല്ല് തേച്ചു കൊണ്ടിരിക്കുമ്പോൾ  ആണ് തലേന്ന് ഭാര്യ പറഞ്ഞ ഫീസിന്റെ കാര്യം ഓർമ  വന്നത്.  ചായ കുട്ടി കുടിച്ചിട്ട് നേരെ സ്കുളിലേക്ക് പോയി. അവിടെ ചെന്നപ്പോളാ ഒരു അന്തോം , കുന്തോം ഇല്ലാത്ത അത്ര തിരക്ക്. 'അനകൊണ്ട' യുടെ വാല് പോലെ നീണ്ട  നീണ്ട നിര. ആ നീണ്ട നിരയുടെ അറ്റത്ത്  ഒരുവനായി ഞാനും കുടി .


-------------------------------------------------------------------------------------------------------------------

ഇല്ല , ഞാൻ  തറപ്പിച്ചു പറഞ്ഞു . അച്ഛൻ അപ്പോൾ  അതിനെക്കാൾ തറപ്പിച്ചു പറഞ്ഞു . ഈ കാര്യത്തിൽ തർക്കികുവാൻ  ഒന്നും ഇല്ല. നീ ഹോസ്റ്റ്ലിൽ നിന്ന് പഠിച്ചാൽ  മതി.  അച്ഛൻ പറഞ്ഞാൽ പറഞ്ഞതാ . ഇനി അതിനു അപ്പുറം മറുവക്കില്ല.

കുത്തനെയുള്ള റോഡ്‌,  അത് കഴിഞ്ഞു വലിയ ഒരു ചെരിവ് . അവിടെ നിന്ന് നോക്കിയാൽ  കാണാം സ്കൂൾ . വിശാലമായ  മൈതാനം , ചുറ്റും ചെറിയ പുൽ  ചെടികൾ .  മലർക്കെ  തുറന്നിട്ട പഴയ വലിയ മര  വാതിൽ  കടന്നു ഇട നാഴിയിലുടെ    ഞാൻ നടന്നു. ഒരു പക്ഷെ അന്നേരം ഒരായിരം ചിന്തകൾ എന്റെ മനസിലുടെ പറന്ന്  പോയിട്ടുണ്ടാകാം. ഹേയ് , പിറകിൽ  നിന്നുള്ള വിളി കേട്ട് ഞാൻ തിരിഞ്ഞു   നിന്നു. അപ്പോൾ കൈയിൽ ഒരു ചുരലുമയി . പൊക്കം കുറഞ്ഞു , ആവശ്യത്തിൽ കുടുതൽ തടിയുള്ള  കട്ടി മീശ വച്ചോരാൾ . കണ്ടിട്ട്  അധ്യാപകൻ  ആണെന്ന് തോന്നി. എന്റെ കയിൽ ഉള്ള പേപ്പർ നോക്കിയ  ശേഷം എന്നോടു ഗൌരവത്തിൽ പറഞ്ഞു . പുതിയ അഡ്മിഷൻ ആണല്ലേ?  പിന്നെ എന്നെ  അടി മുടി നോക്കിയിട്ട് പറഞ്ഞു.  നിന്റെ വാർഡൻ ഞാൻ ആണ് . മര്യാദക്ക് നടന്നിലെങ്കിൽ എന്റെ ചുരലിന്റെ ചുടു നീ അറിയും. വല്ലാത്ത മുരൾച്ച യോടെ ആ അധ്യാപകൻ എന്നെ നോക്കി പറഞ്ഞു.  പിന്നെ എന്റെ കൈയിലുള്ള ഫോം പിടിച്ചു ഓഫീസ്  റൂമിലേക്ക്‌ കയറി പോയി. ഞാൻ  അധ്യാപകനെ അനുഗമിച്ചു .  ഓഫീസ്  മുറിയിലേക്ക് കയറും  മുമ്പ് എന്നോട്  അവിടെ നില്ക്കുവാൻ പറഞ്ഞു.  കുറച്ചു കഴിഞ്ഞ ശേഷം തിരികെ വന്നു  മാഷ്  പറഞ്ഞു . 8 ഇ യിൽ ആണ് നിന്റെ ക്ലാസ്സ്‌ .. അടുത്ത വർഷം  നന്നായി പഠിച്ച്  മാർക് മേടിച്ചാൽ  നിനക്ക് 9 എ യില്ലേക്ക് മാറ്റാം . എന്തോ വലിയ ഔദാര്യം ചെയ്യും പോലെ വാർഡൻ പറഞ്ഞു. പിന്നെ എനിക്ക് മനസിലായി എ ഡിവിഷനിൽ ആണ് നല്ല കുട്ടികൾ പഠിക്കുന്നത്. അപ്പോൾ ഉഴപ്പൻ മാരെല്ലാം അതിനു താഴോട്ടുള്ള ഡിവിഷനിൽ ആയിരുക്കുമാല്ലോ ? ഞാൻ എന്നോടു തന്നെ ചോദിച്ചു . അന്ന് ക്ലാസ്സ്‌ ഉള്ള ദിവസം ആയിരുന്നില്ല . അതുകൊണ്ട് സ്കുളിൽ കുട്ടികൾ ഉണ്ടായിരുന്നില്ല . വാർഡൻന്റെ പിറകെ ഞാൻ നടന്നു . ഹൊസ്റ്റലിൽ എന്റെ മുറി വാർഡൻ കാണിച്ചു തന്നു . എന്റെ മുറി എന്ന് പറയുവാൻ കഴിയില്ല . മുന്ന് കട്ടിലുകൾ . അതിൽ ഒഴിഞ്ഞ ഒരു കട്ടിൽ കാണിച്ചു പറഞ്ഞു അതാണ് നിന്റെ കട്ടിൽ . അതിനോട് ചേർന്ന് വലിയ ഒരു അലമാര അതിൽ ഒരു തട്ട് എനിക്ക് ഉപയോഗിക്കാം . ഒരു കട്ടിലിനു താഴെ പട്ടാളകാർ ഉപയോഗിക്കുന്ന പോലെ വലിയ ട്രങ്ക്  പെട്ടി. ചുവന്ന ബനിയൻ ഇട്ട സിനിമ നടൻ  ജയന്റെ ഒരു പോസ്റ്റർ ചുവരിൽ തുക്കി ഇട്ടിടുണ്ട് .  പിന്നെ  കൈയിൽ ബോൾ പിടിച്ചു ചാടി എറിയുവാൻ നിൽകുന്ന  വെള്ള സ്വെറ്റർ ഇട്ട കപിൽദേവിന്റെ വലിയ ചിത്രം. മുഴിഞ്ഞ കുറെ തുണികൾ ഒരറ്റത്ത് കുട്ടി ഇട്ടിരിക്കുന്നു.  എല്ലാം കാണിച്ച തന്ന ശേഷം വാർഡൻ പോയി. എനിക്കെന്തോ ശ്വാസം മുട്ടുന്ന പോലെ തോന്നി . വീട്ടിലെ അന്തരീക്ഷത്തിൽ നിന്നും മാറി താമസിക്കുവാൻ ഉള്ള വിമുഖത. എനിക്ക് വലിയ ഏകാന്തത അനുഭവപെട്ടു .  ജനാല തുറന്നു കിടക്കുന്നു . പുറത്തേക്കു നോക്കി വെറുതെ ഇരുന്നു .

കുറെ നേരം അങ്ങനെ ബെഡിൽ തുങ്ങി പിടിച്ചു ഇരുന്നു . എനിക്ക് കരച്ചിൽ വന്നു. ആദ്യമായി വീട്ടിൽ  നിന്നും മാറി നില്ക്കുകയാണ് . ഇത്ര വലുതയെങ്കിലും ഇന്നും ഞാൻ അമ്മയുടെ ചെല്ല കുട്ടിയാണ് . രാത്രി തനിച്ചു കിടക്കുവാൻ പേടിയുള്ള , പ്രേത  ഭയമുള്ള ഒരു സാധാരണ കുട്ടി. കുറച്ചു നേരം കുടി കഴിഞ്ഞു .  ഇരുട്ട് വീണു തുടങ്ങി ഇരിക്കുന്നു . അപ്പോളാണ് വാതിൽ തള്ളി തുറന്നു കൊണ്ട് മറ്റൊരാൾ ആ മുറിയിൽ  പ്രവേശിച്ചത്‌ . അത് ജീവൻ  ജോർജ് ആയിരുന്നു.  എന്റെ റൂം  മേറ്റ്‌ . ഞാൻ വന്നത് അവനു ഇഷ്ടപെട്ടില്ല എന്ന്  തോന്നി . അവന്റെ സാമ്രാജ്യത്തിൽ അനധികൃതമായി ഒരാൾ കുടി വന്നു എന്നുള്ള തോന്നൽ . രാത്രി  അവന്റെ കുടെ മെസ്സിലേക്ക് പോയി.  പച്ചരി ചോറ് ,   ചിക്കൻ കറിയുടെ ചാർ ,  കഷ്ണങ്ങൾ ഉണ്ടായിരുന്നോ . പിന്നെ രണ്ടു ഉണക്ക ചപ്പാത്തിയും. ഭക്ഷണം കണ്ടിട്ട് എനിക്ക് കഴിക്കുവാനോ ഇറക്കുവാനോ  തോന്നിയില്ല.  ഞാൻ തിരുമാനിച്ചു എനിക്ക് ഇവിടം ശരിയാവില്ല .

എന്റെ ഒരു അമ്മാവനെ കുറിച്ച് മറ്റു അമ്മാവൻമാർ  പറയുന്ന കഥ ഉണ്ട് . കഥ  അല്ല അത് സത്യം ആയിരുന്നു . പണ്ട് പുള്ളിക്ക് ബോംബയിൽ ജോലി കിട്ടി . പക്ഷെ അമ്മാമ്മക്ക്  നാട് വിട്ടു  ബോംബെക്ക് പോകുവാൻ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല . അമ്മാവനെ മറ്റുള്ളവർ കൊണ്ട്  റെയിൽവേ സ്റ്റേഷനിൽ ചെന്നാക്കി .ട്രെയിൻ പോയ ശേഷം അവർ വീട്ടിൽ തിരിച്ചു എത്തി . അപ്പോൾ അമ്മാവൻ അവിടെ ഇരുന്നു കഞ്ഞി കുടിക്കുന്നു . ട്രെയിനിന്റെ മറ്റേ വാതിൽക്കൽ കുടി പുള്ളിക്കാരൻ ഇറങ്ങി പോയി അടുത്ത ബസ് പിടിച്ചു നേരെ വീട്ടിലേക്ക്‌ പോയി. അങ്ങനെയുള്ള അമ്മാവന്റെ മരുമകൻ ആണ് ഞാൻ.

രാത്രി  നേരത്തേ കിടക്കുന്ന കുട്ടത്തിൽ ആണ് ഞാൻ . അന്ന് എനിക്ക്  ഉറക്കം വന്നില്ല . ഒടുവിൽ ഞാൻ തിരുമാനിച്ചു എങ്ങനെയെങ്കിലും എനിക്ക് വീട്ടിൽ പോകണം . ഉറങ്ങാൻ തൈയാർ എടുക്കുന്ന ജീവനെ ഞാൻ കാര്യം ബോധിപ്പിച്ചു .

അവൻ എനിക്ക് ഹൊസ്റ്റലിൽ താമസിക്കുന്ന ഗുണാപദാനങ്ങൾ     പാടി കേൾപ്പിച്ചു . പഠിക്കുവാൻ ആരും നിർബന്ധിക്കില്ല. ശനിയും, ഞായറും വീട്ടിലേക്കു എന്ന്   പറഞ്ഞു മുങ്ങി സിനെമക്കോ വേറെ എവിടെ വേണെമെങ്കിലും പോകാം.    കാശും അത്യാ വശത്തിനു കൈയിൽ കാണും .  അങ്ങനെ ഒരു പാടു  ഗുണങ്ങൾ അവൻ പറഞ്ഞു . പക്ഷെ ഞാൻ വഴങ്ങിയില്ല .  എന്റെ  ദൃഢ നിശ്ചയം കണ്ടിട്ട് അവൻ പറഞ്ഞു ഒരു വഴിയുണ്ട് . 'മെർക്കുറിയെ ' പിടിച്ചാൽ കാര്യം നടക്കും . ഞാൻ ചോദിച്ചു മെർക്കുറിയോ . അതെ നമ്മുടെ വാർഡൻ . അതെന്താ അങ്ങേരെ അങ്ങനെ വിളീക്കുനതു . അങ്ങേരു പോകുന്ന കണ്ടിട്ടില്ലേ ഉരുണ്ടു ഉരുണ്ടു . രസ കുമിളകളെ പോലെ ഉരുണ്ടു പോകുന്ന അങ്ങേർക്ക് ചേരുന്ന പേരല്ലേ ?   ഇവിടത്തെ പ്യൂണ്‍ ആണ് പുള്ളി. പക്ഷെ ഇവിടത്തെ പ്രിൻസിപ്പലിനെക്കൾ പവർ ആണ് മെർക്കുറിക്ക് . അപ്പോൾ അങ്ങേരു  ഇവിടത്തെ സാർ അല്ലെ?. ഞാൻ അതിശയത്തോടെ  ചോദിച്ചു .  പിന്നെ ഒരു സാറ്,  ജീവൻ ചിറി  കൊട്ടികൊണ്ട് പറഞ്ഞു.

നമ്മളിൽ ആരെങ്കിലും കൈകുലി കൊടുക്കാത്തവർ ഉണ്ടോ?  ഉണ്ടാവില്ല അല്ലെ? ആരാണ് നമ്മളെ കൈകുലി  കാരക്കി മാറ്റുന്നത് .ചെറുപ്പത്തിൽ അച്ഛൻ അമ്മമാർ നമ്മളെ ചെറു സമ്മാനങ്ങൾ  തന്നു നമ്മളെ പ്രലോഭിതരാക്കുന്നു . അപ്പോൾ നമ്മൾ ജീവിക്കുന്ന ഈ  സമൂഹം  തന്നെ അല്ലെ നമ്മളെ കൈകുലി ക്കാരക്കി മാറ്റുന്നത് .അങ്ങനെ ഞാനും ഒരു കൈകുലിക്കാരൻ ആയി .

പറഞ്ഞു  വരാൻ തുടങ്ങിയത് ചിത്രാംഗദൻന്റെ   കാര്യം അല്ലെ.  ചിത്രാംഗദൻ എന്ന് ആദ്യം കേൾക്കുമ്പോൾ നിങ്ങൾക്ക്  തോന്നും ഇത് മറ്റേ പുള്ളി അല്ലെ എന്ന്. ഏതു  നമ്മുടെ കാലന്റെ കണക്കപ്പിള്ള.  അവിടെ നിങ്ങക്ക് തെറ്റി . അത്  ചിത്ര ഗുപ്തൻ ആണു . സാരമില്ല ഈ പേര് ആദ്യം കേട്ടപ്പോൾ ഞാനും അങ്ങേനെയാ വിചാരിച്ചത് .

പൊക്കം കുറഞ്ഞു , ഉരുണ്ടു  ചിത്രാംഗദൻ  അങ്ങനെ  എന്റെ ആദ്യത്തെ  ഇര യായി മാറി. അതോ അയാൾ എന്റെ വേട്ടക്കരനോ?

പന്ത്രണ്ടു രൂപ . അന്ന് അത് ചെറിയ തുകയല്ല . സ്കൂൾ കുട്ടിക്ക് അതിൽ കുടുതൽ രൂപ  കൈയിൽ ഉണ്ടാകില്ല .ഞാൻ ജീവനുമായി  അടി പിടി കുടി എന്നും , പിടിച്ചു മാറ്റുവാൻ ചെന്ന  ചിത്രാംഗദനെ   തള്ളി എന്നും പറഞ്ഞു അങ്ങേരു തന്നെ ഒരു കുറിപ്പ്  ഉണ്ടാക്കി.  പിന്നെ  അതിനടിയിൽ വലിയ ഒരു കൈ ഒപ്പും.  ചിത്രാംഗദൻ എന്ന് തന്നെ .  പേരും, ഒപ്പും ഒരുപോലെ.  എന്തായാലും  കാര്യം നടന്നില്ല . എനിക്ക് ടി. സി  കിട്ടിയുമില്ല. . ഞാൻ അവിടെ തന്നെ പഠിത്തം തുടർന്നു എന്നുള്ളത്  വേറെ കാര്യം . അങ്ങനെ എന്റെ ആദ്യത്തെ കൈകുലി  ഗോപി ആയി  എന്ന്ത്  ബാക്കിപത്രം .

അതിനിടക്ക് എന്റെ ഊഴം വന്നു . ഞാൻ ഫീസ്‌ അടച്ചു എന്റെ പാട്ടിനു പോയി.

2015 സെപ്റ്റംബർ 9, ബുധനാഴ്‌ച

എലിജിബിൾ ബാച്ചലർ


ഇത്  ജോർജിന്റെയും , മലരിന്റെയും കഥയല്ല.  ഇത്  വിഷ്ണുവിന്റെ കഥയാണ് . ഞാൻ ഈ കഥ പറയുവാൻ പോകുന്ന ദിനം വിഷ്ണുവിനെ സംബന്ധിച്ച് വളരെ മോശം ദിവസം ആയിരുന്നു. ഗീതയും , വിഷ്ണുവും തമ്മിൽ പിരിയുവാൻ തിരുമാനിച്ച  ദിനം .

പ്രേമിക്കുന കാര്യത്തിൽ അവൻ ഒരു 'നിവിൻ പൊളി ' ആയിരുന്നു  . സ്കുളിൽ പഠിക്കുമ്പോൾ തൊട്ടേ അവൻ പ്രേമിച്ചിട്ടുണ്ട് . 7 ഇ യിൽ വച്ച് മോളിയോടയിരുന്നു അവനു ഇഷ്ടം . മോളിക്ക് വേണ്ടി അവൻ ജിജൊയുമയി ഇടി വരെ കുടിയിട്ടുണ്ട് . പക്ഷെ അവൾക്കു അവനെ ഇഷ്ടമായില്ല . പിന്നെ ഒൻപതിൽ വച്ച് മായയോടായി . സ്കുളിലെ താരമായ  മായയെ ഒരു പാടു പേർ പ്രേമിച്ചു . കുട്ടത്തിൽ  അവനും . പ്രേമിച്ചു  നടക്കാൻ കണ്ട  ഒരു പ്രായം , ചെവിയിൽ ഒരു നുള്ളും , ചന്തിയിൽ രണ്ടു ചുരൽ പെടയും മാരാർ സാറിന്റെ കൈയിൽ നിന്ന് കിട്ടിയതോടെ അവൻ മായയെ മനസില്ലാ മനസോടെ വേണ്ട എന്ന് വച്ചു . പിന്നെ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ സുസനോടായി പ്രണയം .സുസന്റെ  ഡാഡിക്ക് ടൌണിൽ ഒരു ബേക്കറി ഉണ്ടായിരുന്നു. ആദ്യമായി അവനെ പ്രേമിക്കുന്ന  പെണ്‍കുട്ടി സുസൻ ആയിരുന്നു.പക്ഷെ അത് വീട്ടിൽ പാട്ടായി . കളി കാര്യം ആയതോടെ നടക്കില്ല മോനെ എന്ന് അച്ഛൻ അച്ചട്ടായി പറഞ്ഞു . അല്ലെങ്കിലും പ്രേമിക്കുന്ന കാര്യം വരുമ്പോൾ അച്ഛനും അമ്മയും മുരാച്ചി മാരണല്ലോ . ജാതി വേറെ,  അങ്ങനെ ഒരു പാടു ഗുണ ദോഷങ്ങൾ . അവസാനം അതും വേണ്ട എന്ന് വച്ചു .

ഇപ്പോൾ അവൻ എഞ്ചിനീയറിംഗ് രണ്ടാം വർഷം .  മെക്കാനിക്കൽ എഞ്ചിനീയറിംഗ്. വളരെ കഷ്ടം പിടിച്ച ബാച്ച് ആണ്  മെക്കാനിക്കൽ. ഒരു പെണ്‍ കുട്ടി പോലും ഇല്ലാത്ത ബാച്ച് . അവന് മറ്റു ബാച്ച് കരോട് അസുയ തോന്നി. ഇവിടെ മാത്രമാണല്ലോ അച്ഛന് ചേർക്കുവാൻ  തോന്നിയത്.കഷ്ടം . അല്ലെങ്കിലും അച്ഛൻ , അമ്മമാർ  എന്നും മുരാച്ചി മാരണല്ലോ.  സെക്കന്റ്‌ ഇയർ പിള്ളേരെ റാഗ് ചെയുമ്പോൾ ആണ് ആദ്യമായി ഗീതയെ കണ്ടത് . പേടിച്ചു ഇരുണ്ട ഒരു മാൻപേട. പുസ്തകം മാറോടു ചേർത്ത് പിടിച്ച ഭയപാടോടെ നിൽകുന്നു . ജോണ്‍ ചോദിചപ്പോൾ അവൾ പേരും,  കോഴ്സും എല്ലാം പറഞ്ഞു.  ജോണ്‍ തിരിച്ചു അവളോടു ചോദിച്ചു, നിനക്ക് എന്റെ പേര് അറിയണം എന്നില്ലേ? എഞ്ചിനീയർ സാറ്‌ മാരോട് പേര് ചോദിക്കുന്ന രീതി ഒന്ന് വേറെ തന്നെ യാണ് .

“O mighty mighty  senior sir,
I am dirty dirty Junior
Honorable, Respectable Engineer Sir,

May I know your name place “


വല്ലാതെ പേടിക്കുന്നു  എന്ന് തോന്നിയപ്പോൾ അവൻ   ജോണിനോട് അവളെ വിട്ടെക്കുവാൻ പറഞ്ഞു.  പേടിച്ചു ഇരുണ്ടു അവൾ നടന്നു പോകുന്നത് അവൻ നോക്കി നിന്ന്. ശാലീന സുന്ദരി ആയ അവളെ  കണ്ട മാത്രേ അവനു അവളോടു ഇഷ്ടം തോന്നി. പ്രേമത്തിന് കണ്ണില്ല എന്നല്ലേ പറയുന്നത് . ഇത് വരെ അവൻ പ്രേമിച്ച എല്ലാ പെണ്‍കുട്ടികളെയും അവനു കണ്ട മാത്രയിൽ ഇഷ്ടം തോന്നിയതാണ് . പക്ഷെ,  ഗീതയോ?   ഗീതയെയും അവനു കണ്ട മാത്രയിൽ ഇഷ്ടം തോന്നി. അവൻ ജോണിനോട്‌ പറഞ്ഞു, അളിയാ  ഇതാഡാ  ഞാൻ തിരഞ്ഞ പെണ്ണ് . ഇതേ വാചകം അവൻ സ്കുൾ തലം തൊട്ടേ പറഞ്ഞിട്ടുണ്ട് . സാക്ഷികൾ മാത്രം മാറി എന്ന് മാത്രം.ഉണ്ണിയോടും,  ദാമോടദരനോടും , കുമാറിനോടും , പിന്നെ ഇപ്പോൾ ജോണിനോടും .   ഗീത വിഷ്ണു , ഹാ എത്ര ചേർച്ച , മോളി വിഷ്ണു, സുസൻ വിഷ്ണു അങ്ങനെ നോക്കുമ്പോൾ എന്തുകൊണ്ടും ഈ പേരിനു ചേർച്ച കുടും. അവൻ കുറച്ചു ഉറക്കെ തന്നെ പറഞ്ഞു

എന്ജിനിയറിഗ് രണ്ടാം വർഷം എന്ന് വച്ചാൽ അവർ ജൂനിയറിൽ നിന്ന് സീനിയർ ആകുന്നു. അതായത് പ്രൊമൊഷൻ കിട്ടി എന്ന് വേണേൽ പറയാം .  പിന്നെ വേണമെങ്കിൽ റാഗ് ചെയ്യാം , ജുനിയെർസിനെ പ്രേമിക്കാം അവന്റെ ജീവിതം പുഷ്പ സുരഭിലമായി . ആദ്യ ദിനം തന്നെ രക്ഷകൻ ആയി അവതരിച്ച വിഷ്ണുവിനോടു അവൾക്കും ചെറിയ താല്പര്യം  തോന്നി. അങ്ങനെ കാന്റീനിലും , ലൈബ്രറിയിലും ഒക്കെ ആയി അവരുടെ പ്രേമം പുത്തു തളിർത്തു.  അവൻ തന്നെ ടോയിലറ്റിൽ വിഷ്ണു + ഗീത എന്ന് എഴുതി വച്ചു . അത് വായിച്ചു അവൻ തന്നെ നിർവ്രതി അടഞ്ഞു.  അങ്ങനെ കുറെ ദിനങ്ങള്‍ കടന്നു പോയി. പക്ഷെ പതിവ് പോലെ തന്നെ ഈ പ്രേമവും  ചീറ്റി .    ന്യൂ ജെനെറെഷൻ  ഭാഷയിൽ പറഞ്ഞാൽ "പ്ലിംഗ്" ആയി എന്നർത്ഥം . ഗീത പോയതോടു കുടി അവൻ ആകെ വല്ലാതായി .ആത്മഹത്യക്ക് കുറിപ്പ് വരെ അവൻ എഴുതി.    അവൻ എഴുതിയ കുറിപ്പിൽ  തന്റെ ആത്മഹത്യയ്ക്ക് ആരെയും അവൻ കുറ്റപ്പെടുത്തി യില്ല.  ഇനി അത് എങ്ങനെ പ്രാവർത്തികം  ആക്കാം എന്ന് അവൻ ഗാഢമായി ചിന്തിച്ചു . ആത്മഹത്യാ നടപ്പാക്കാൻ കുറിപ്പ്  ഒരുക്കിയ ശേഷം  റെയിൽവേ ട്രാക്ക് , തുങ്ങി ചാകുവാൻ  ,  കൈത്തണ്ട മുറിക്കുക എന്നി  ഓപ്ഷനുകൾ  അവൻ വിശദമായി  ആലോചിച്ചു . വേദന ഇല്ലാതെ ജീവൻ ചീന്തണം . അതിനു ഏതാണ് ഏറ്റവും പറ്റിയ മാർഗം .  ഏറ്റവും വേദനയില്ലാത്ത വഴികൾ  തിരഞ്ഞു കണ്ടു പിടിക്കുക അത്ര എളുപ്പം അല്ല.  ഗൂഗിളിലും അവൻ തിരഞ്ഞു . അവൻ ആ ആത്മഹത്യ കുറിപ്പ് ഒരിക്കൽ കുടി വായിച്ചു നോക്കി.   തന്റെ മാതാപിതാക്കളെ  വിട്ടു പിരിയുന്നതിൽ  ഖേദിക്കുന്നു എന്നും അവരെ  അസഹ്യപ്പെടുത്തുന്നതു എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതെല്ലാം ക്ഷമിക്കണം എന്നും അവൻ എഴുതി ചേർത്തു . അവൾ അവനെ ആഗ്രഹിക്കുന്നിലെങ്കിലും , ഗീതയെ ഇതിലേക്ക് വലിച്ചിറക്കുവാൻ അവന്റെ മനസാക്ഷി സമ്മതിച്ചില്ല .    എന്നാൽ പെട്ടെന്നു അവനെ കൂടാതെ തന്റെ മാതാപിതാക്കളുടെ ജീവിതം  എങ്ങനെ യായിരിക്കും എന്ന് അവൻ സങ്കല്പിക്കുകയും ആത്മഹത്യ എന്ന തന്റെ ആശയം ഒഴിവാക്കി.അവൻ വീണ്ടും കോളേജിൽ പോകുവാൻ തിരുമാനികുകയും ചെയ്തു .   അങ്ങനെ അവൻ വീണ്ടും  ഒരു "എലിജിബിൾ ബാച്ചലർ "ആയി.

ഗീതയെ പിരിഞ്ഞശേഷം അവൻ മൂഡി തന്നെ  ആയിരുന്നു .ഒരാഴ്ച്ചത്തേ  ദുഃഖത്തിനു ശേഷം അവൻ കോളേജിൽ  പോയി. തുടങ്ങി എന്ന് പറഞ്ഞല്ലോ . സുഹൃത്തുക്കളുമായി കോളേജ് കാന്റീനിൽ പോയി സമോസ കഴിക്കുമ്പോൾ ആണ് അവൻ അവളെ കണ്ടത് .  ഇത്ര സുന്ദരി ആയിട്ടും അവളെ  എങ്ങനെ കാണാതെ പോയി .  കോളേജിലെ ഏതാണ്ട് എല്ലാ പെൺകുട്ടികളെയും അവനു അറിയാമായിരുന്നു അവൻ അവരുടെ പേര്, ബ്രാഞ്ച് , നാട്  മുതലുള്ള അവർ പോലും അറിയുവാൻ ഇടയില്ലാത്ത കാര്യങ്ങൾ അവൻ മനസിലാക്കി.  ഇത്രയ്ക്കു ശ്രദ്ധ അവൻ പഠന കാര്യത്തിൽ കാണിച്ചു എങ്കിൽ ഫസ്റ്റ് യീറിലെ  ഏഴോളം പേപ്പറുകൾ  സപ്ലി ആയി എഴുതേണ്ടി വരികില്ല ആയിരുന്നു . മേത്തരമായ വിശദാംശങ്ങൾ  എല്ലാം ഒരു സുപ്പർ കംബ്യൂട്ടറിന്റെ ഹാർഡ്ഡിസ്ക് എന്ന പോലെ അവന്റെ തല ചോറിൽ ശേഘരിച്ചു വച്ചിരുന്നു . അതിനിടയിൽ എങ്ങനെ ഇവളെ മിസ്‌ ചെയ്തു? ഹോ വിശ്വസിക്കുവാൻ പറ്റുന്നില്ല.

അതോർക്കുംപോൾ അവനു വീണ്ടും അതിശയം . പിന്നെയും ആ ചോദ്യം അവൻ ചോദിച്ചു . ഇവള  എങ്ങനെ  മിസ്സ്‌ ആയി.  വീണ്ടും അവന്റെ മനസ്സിൽ ആ സ്പാർക്ക്  അനുഭവപെട്ടു. അതെ  വീണ്ടും ലഡ്ഡു പൊട്ടി.  അതെ ഇവൾ തന്നെ . ഇവളെയല്ലേ താൻ ഇത്രയും കാലം തിരഞ്ഞത്. ഗീത പോയത് ഒരു വിധത്തിൽ നന്നായി . അവൻ അല്പം ആശ്വസിച്ചു .  ഇനിയുള്ള ദിനങ്ങൾ ഏറെ കടമ്പ കടക്കുവാൻ ഉണ്ട്.

ദിവസം മുഴുവനും കഠിനാധ്വാനം ചെയ്തു അവൻ അവളെ കുറിച്ചുള്ള സകല വിവരവും കരസ്ഥമാക്കി . അവൾ ജ്യോതിക . 1st ഇയർ  ഇലക്ട്രോണിക്സ് വിദ്യാർഥിനീ.  വീട് തെവരയിൽ . അച്ഛൻ ബാങ്ക് മാനേജർ , ചേട്ടൻ ഇല്ല. അത് നന്നായി  ഉള്ളത് ഒരു ചേച്ചി . അവരുടെ കല്യാണം കഴിഞ്ഞു. അമ്മയ്ക്ക് ജോലി ഇല്ല.  ഒരാഴ്ച കൊണ്ട് അവൻ ജ്യൊതികയുമാ യി സൗഹൃദം സ്ഥാപിച്ചു ക്രമേണ ജ്യോതികക്ക് എന്തും പറയുവാൻ ഉള്ള  ഒരു സുഹൃത്തായി അവൻ മാറി കഴിഞ്ഞിരിക്കുന്നു

 സൗഹൃദത്തിൽ  നിന്നാണല്ലോ പ്രണയം തളിരിടുനത് . അന്ന് ഫെബ്രുവരി 14th ആയിരുന്നു . അന്നത്തെ ദിവസത്തിൻ പ്രാധാന്യം എ ല്ലാ ർക്കും അറിവുള്ളതാണല്ലോ . അന്നാണ് അവൻ അവളെ പ്രോപോസ് ചെയ്തത് . അത് അവൾ സന്തോഷ പുർവം അംഗീകരികുകയും ചെയ്തു. താമസിയാതെ കോളേജ് പുതിയ ദമ്പതികളെ കുറിച്ച്   ശ്രുതി വ്യാപിച്ചു.  അവരെ കുറിച്ചുള്ള ചർച്ചകൾ ആ ഇണ കുരുവികൾ അറിഞ്ഞില്ല. അല്ലെങ്കിൽ അതറിയുവാൻ അവർക്ക് നേരം ഉണ്ടായില്ല. അവരുടെ ചാറ്റിങ്ങുകൾ പാതി രാത്രി വരെ നീണ്ടു. മൊബൈൽ കമ്പനികൾ ജന്മം എടുത്തിരിക്കുനത്  ഇത് പോലെയുള്ള കാമുകി കാമുകന്മാർക്കു  വേണ്ടി യാണല്ലോ .

  അവർ തങ്ങളുടെ ചാറ്റ് 8 മണിക്കൂർ, 10 മണിക്കൂർ, അങ്ങനെ ഒരു പുതിയ റെക്കോഡ് ഓരോ ദിവസവും  ശ്രിഷ്ടിച്ചു കൊണ്ടേ ഇരുന്നു. .. ഭൂമി ഭ്രമണം ചെയുനത് അവർക്ക് വേണ്ടി എന്നാ പോലെ.

പക്ഷെ സന്തോഷത്തിനു ആയുസ് കുറവാണല്ലോ . അങ്ങനെ അധികം താമസിയാതെ അവർ വഴി
പിരിയുവാൻ തിരുമാനിച്ചു.

അവൻ വീണ്ടും  വിഷാദരോഗത്തിന്  അടിമപെട്ടു .  അവൻ മനസ്സിൽ  പിന്നെയും ആത്മഹത്യ എന്ന ആശയം ഉടലെടുത്തു . എന്നാൽ മരണം ഒന്നിനും ഉള്ള പരിഹാരം അല്ലല്ലോ.  താൻ  ആയി വീട്ടുകാര്ക്ക് ഒരു പേര് ദോഷം ഉണ്ടാക്കുക എന്ന് വച്ചാൽ  ?... അതോടെ ആ ആശയം   അവൻ ഒഴിവാക്കി.

വിഷാദരോഗത്തിന്  അടിമപെട്ട് ഒരു ആഴ്ച പിന്നിട്ട ശേഷം അവൻ വീണ്ടും ജീവിതം മുന്നോട്ടു കൊണ്ട് പോകുവാൻ തീരുമാനിച്ചു . അവന്റെ സുഹൃത്തിന്റെ പിറന്നാൾ പാർട്ടിയിൽ  പങ്കെടുക്കാൻ അവൻ പോയി.  രോഹന്റെ പിറന്നാൾ . അവിടെ വച്ച് അവൻ അവളെ കണ്ടു...

വീണ്ടും ആദ്യ കാഴ്ചയിൽ തന്നെ ...

അവൻ തന്റെ യഥാർത്ഥ സ്നേഹം കണ്ടുമുട്ടും  വരെയും  ഈ കഥ തുടർന്നു  കൊണ്ടേ ഇരിക്കും. ഇനിയും ഞാൻ പറഞ്ഞാൽ  അത് വലിയ ബോർ ആയി മാറും.  അത് കൊണ്ട് നിറുത്തുന്നു . വിഷ്ണു ഓൾ ദി ബെസ്റ്റ്.

2015 ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

കന്യാകുമാരിയിലെ സൂര്യൊദയം





ട്രെയിൻ പതിയെ നീങ്ങി കൊണ്ടേ ഇരുന്നു. എറണാകുളം ജംഗ്ഷൻ അടുക്കാറായി . ഇറങ്ങുവാൻ ഉള്ള ആളുകൾ വരി വരി ആയി പെട്ടിയും വലിച്ചു , ബാഗും തുക്കി നിൽകുന്നു . അക്ഷമ  പ്രതി ഭലികുന്ന മുഖങ്ങൾ.  സ്റ്റേഷനിൽ ചായയും വടയും വിൽക്കുന്നവർവണ്ടി നിറുത്തുമ്പോൾ കയറുവാനായി ഒരുങ്ങി നിൽക്കുന്നു.      കുരച്ചുകൊണ്ടു  കൊണ്ട് ട്രെയിൻ ജംഗ്ഷനിൽ വന്നെത്തി.

ആളുകൾ ബഹളം വച്ച് കൊണ്ട് നിറുത്തിയ ട്രെയിനിൽ നിന്നും ഇറങ്ങി തുടങ്ങി.  കയറുവാൻ വലിയ തിരക്ക് ഇല്ല. ഒരു മധ്യ വയസ്സനും , പിന്നെ അയാളുടെ ഭാര്യയും , രണ്ടു കുട്ടികളും അവൾക്കു അഭി മുഘമായി വന്ന്  ഇരുന്നു.  അധികം നേരം അവിടെ സ്റ്റോപ്പ്‌ ഇല്ലായിരുന്നു. ചുളം വിളിച്ചു കൊണ്ട് ട്രെയിൻ പതിയെ നീങ്ങി തുടങ്ങി.  പെട്ടെന്ന് ഒരു ചെറുപ്പക്കാരൻ ഒരു സർക്കസ് സർക്കസ് അഭ്യസിയുറെ  മെയ് വഴക്കതോടെ ഓടുന്ന ട്രെയിനിലേക്ക്‌ ചാടി കയറി. ഒന്ന് തെറ്റി പോയാൽ ചതഞ്ഞു അരഞ്ഞു പോകുന്ന ജീവിതം. ചുമലിൽ ഒരു ബാഗ്‌ തുക്കി ഇട്ടിടുണ്ട് . ടീ ഷർട്ടും , ജീന്സും ആണ് വേഷം. വൃത്തി യായി  ഷേവ് ചെയ്ത മുഖം.   തിടുക്കത്തിൽ നടക്കുന്നതിൻ ഇടെക്ക് എപ്പോഴോ ആണ്  അയാൾ മുമ്പിൽ ഇരുന്ന മധ്യ വയസ്സനുമായി കുട്ടി ഇടികുനത്. നന്നായി രണ്ടു പേർക്കും വേദനിച്ചു എന്ന് തോന്നി.  അയാൾ അവനെ രൂക്ഷമായി നോക്കി. ഒരു ക്ഷമാപണതോടെ കുനിഞ്ഞ്  ഇടിച്ച മുട്ട് തിരുകി അവൻ  വേച്ച് വേച്ച്  നടന്ന്  പോയി.

ട്രെയിനിന്റെ വേഗത കുടുക്യാണ് .  മരങ്ങളും , കുളങ്ങളും  കന്നുകാലികളും , പൂക്കളും എന്ന് വേണ്ട ഇലക്ട്രിക്‌ പോസ്റ്റ്‌ പോലും ഓടി മറയുന്നു.  ദൂര കാഴ്ചകൾ അകന്നു പോകുന്നത് കാണുവാൻ ഒരു രസം ആണ്. തണുത്ത കാറ്റു വീശുന്ന കാരണം അവൾ സ്കാർഫ് എടുത്തു തലയും , മുഖവും മറച്ചു. കട്ലറ്റ് വേണമോ എന്ന് ചോദിച്ചു ഒരാൾ  അത് വഴി ഉറക്കെ ഒച്ച വച്ച് പോയി. മുമ്പിൽ ഇരിക്കുന്നവരെ ശ്രദ്ധിക്കാതെ അവൾ ജനൽ പാളിയിലൂടെ കാഴ്ചകൾ നോക്കി ഇരുന്നു. ട്രെയിൻ  ചേർത്തല കഴിഞ്ഞിരിക്കുന്നു . അടുത്ത സ്റ്റോപ്പ്‌ ആലപുഴ യാണ്. പിന്നെ കായംകുളവും , കൊല്ലവും . എട്ടെ മുക്കലോടു കുടി വണ്ടി തിരുവനന്തപുരത്ത് എത്തുമായിരിക്കും.

ചായ വേണോ , ചായ എന്ന് ചോദിച്ചു കൊണ്ട് ഒരാൾ കുടി  വന്നു . എതിരെ ഇരുന്ന ചെറുപ്പകാരി ഭർത്താവിനോട് ചോദിക്കുന്ന കേട്ടു  ചായ വേണ്ടേ?  വേണം . ഇളയകുട്ടി ഇരുന്നു ഉറങ്ങുന്ന കൊണ്ടാകാം അയാൾ പറഞ്ഞു മുന്ന് ചായ. പിന്നെ പേഴസ് എടുക്കുവാൻ തുടങ്ങുമ്പോൾ സം ഭൂമത്തോടെ അയാൾ പറഞ്ഞു അയ്യോ എന്റെ പേഴസ് . പിന്നെ വെപ്രാളത്തോടെ അയാൾ  പോക്കറ്റു തപ്പി , പിന്നെ കുനിഞ്ഞു  സീറ്റിൻ  അടിയിലേക്ക് എത്തി നോക്കി. അയാളുടെ പരിഭ്രമം കണ്ടിട്ട് അവൾ പറഞ്ഞു . ഇനി തപ്പേണ്ട. അത് പോയി. അയാൾ അവളെ ചോദ്യ ഭാവത്തിൽ നോക്കി. ശാന്തയായി അവൾ പറഞ്ഞു അത് പോകറ്റ് അടിച്ചു പോയി. ആ ചെക്കനുമായി കുട്ടി ഇടിചില്ലേ . അവൻ ചേർത്തല ഇറങ്ങി അടുത്ത വണ്ടിക്കു നോക്കുന്നുണ്ടാവും ഇപ്പോൾ.

അടുത്ത ഇരുന്ന  നീല ഷർട്ട്‌ ഇട്ട, പല്ല് പൊന്തിയ ,  കഷണ്ടി തലയൻ ൻ ചോദിച്ചു . എത്ര രൂപ ഉണ്ടായിരുന്നു. അയാൾ വ്യസനതോടെ പറഞ്ഞു നാലായിരം,  വേറെ എന്തെങ്കിലും പോയോ. ഇല്ല  എന്ന് പറഞ്ഞു എങ്കിലും അയാളുടെ മുഖത്ത് നഷ്ടത്തിൻ നിരാശ ഉണ്ടായിരുന്നു. വന്നു  വന്നു ട്രെയിനിൽ യാത്ര ചെയുവാൻ വയ്യ എന്നായിരിക്കുന്നു. വേറെ  ആരോ സഹതാപത്തോടെ പറഞ്ഞു. ഇനി വല്ല കംപ്ലൈന്റ്റ്‌ വല്ലതും കൊടുക്കാനോ . അത് കേട്ട് അവൾ പറഞ്ഞു  പോലീസിനെ അറിയിച്ചിട്ടു എന്ത് കാര്യം. നിങ്ങളുടെ സമയം പോകും എന്നല്ലാതെ ?  പോയത് പോയി അത്ര തന്നെ.  അത് ശരിയാ അവളുടെ അഭിപ്രായത്തോട്  കഷണ്ടി തലയൻ യോജിച്ചു .   ഭാഗ്യത്തിന് കുറച്ചു രൂപ മാറ്റി വച്ചിരുന്നു .   അയാളുടെ ഭാര്യ അവളോടായി പറഞ്ഞു.  കാറ്റത്തു അവളുടെ മുടി പാറൂന്നുണ്ടായിരുന്നു. അവൾ ഒന്നും ശ്രദ്ധിക്കാതെ പുറത്തേക്കു കണ്ണ് ഓടിച്ചു കൊണ്ടേ ഇരുന്നു.  ഒന്നിലും ശ്രധികാതെ  വെറുതെ ഇരിക്കുന്ന അവളെ നോക്കി അവർ ചോദിച്ചു തിരുന്തോരതെക്കാ ല്ലെ ? അവൾ മുളി. പിന്നെ ചോദിച്ചു അവിടെ എവിടെയാ .  'വട്ടിയൂർ കാവിൽ' ഉത്തരം മുഴുമിപ്പിക്കും മുമ്പേ അവർ വീണ്ടും ചോദിച്ചു  ജോലി?  അവൾ ഒറ്റ വാക്കിൽ  പറഞ്ഞു 'സെക്രട്ടരിയെറ്റിൽ'. പിന്നെ എന്തോ ചൊദികുവാനായി ആ സ്ത്രീ  മുഖം ഉയർത്തി . പക്ഷെ അത് അവഗണിച്ചു അവൾ വീണ്ടും പുറത്തേക്കു തന്നെ നോക്കി ഇരുന്നു.

എട്ടെ മുക്കലോടുകുടി   'ജൻ  ശതാബ്ദി'   തിരുവനന്ത പുരത്ത് എത്തി. ആളുകൾ  തിരക്കിട്ട് ഇറങ്ങി കൊണ്ടേ ഇരുന്നു.  ആൾ ഒഴിയുവനായി അവൾ കാത്തിരുന്നു . പിന്നെ മുകളിൽ നിന്നും ബാഗ്‌ വലിച്ചു എടുത്തു . അതും തുക്കി അവൾ പതിയെ പുറത്തേക്ക് നടന്നു. എസ് കലെറ്റ്ർ ഉണ്ടെങ്കിലും അത് ഓടുന്നില്ല .  ബാഗും തുക്കി പടികൾ കയറി അവൾ തിരക്കിലൂടെ ഊളയിട്ടു. നേരിയ തണുപ്പ് വീശുന്നതിനാൽ അവൾ വീണ്ടും ആ മഞ്ഞ സ്കാർഫ് ഇട്ടു തലയും മുഖവും മറച്ചു. പുറത്തേക്ക് ഇറങ്ങിയ ശേഷം അവൾ ചിന്തിച്ചു . നടക്കാവുന്ന ദൂരമേയുള്ളൂ . ഓട്ടോ പിടിക്കണോ ? പിന്നെ വേണ്ട എന്ന് കരുതി  ഓരം  ചേർന്നു നടന്നു.  അകെലെ ആയി 'ആര്യ നിവാസ് '  കാണാം. ഭക്ഷണവും , താമസവും അവിടെ ആവാം .  തിരുവനന്തപുരത്തെ ഭക്ഷണം അവൾക്കു അത്ര പിടിക്കില്ല. 'ആര്യ നിവാസിൽ' നല്ല സസ്യ ഭക്ഷണം ലഭിക്കും .  മുറി ഒഴിവ് ഉണ്ടായിരുന്നു . ബാഗ് , മുറിയിൽ കൊണ്ട് വച്ച ശേഷം ഭക്ഷണം കഴിക്കാം എന്ന് അവൾ തിരുമാനിച്ചു. '402'  എന്ന മുറി പയ്യൻ തുറന്നു തന്നു. വിശാലമായ മുറി ഒന്നും അല്ല. എന്നാൽ  തീരെ ചെറുതും അല്ല . നല്ല വൃത്തി യുള്ള മുറി. എ സി യില്ല എന്ന് മാത്രം.  പുറത്തേക്കു നോക്കിയാൽ നിരത്തിലൂടെ വാഹനങ്ങൾ പോകുന്ന കാണാം .  കുളി മുറിയിലെ പൈപ്പ് തുറന്നു തണുത്ത വെള്ളം കുറെ നേരം മുഖത്തേക്ക് കോരി ഒഴിച്ചു.  മുഖം തുടച്ച ശേഷം കട്ടിലിൽ കുറെ നേരം കിടന്നു. പയ്യൻ ഓണ്‍ ചെയ്ത ടിവിയിൽ മോഹൻലാൽ  നായകനായ് 'ദൃശ്യം' മലയാള സിനിമ . അവൾ റിമോട്ട് എടുത്തു ടിവി ഓഫ്‌ ചെയ്തു.
പിന്നെ എന്തോ ചിന്തിക്കുന്ന പോലെ കൈകൾ കൊണ്ട് മുഖം മറച്ചു കുറെ നേരം ഇരുന്നു. താഴെ റെസ്റ്ററൻറ്റിൽ പോകാം എന്ന് ആദ്യം കരുതി എങ്കിലും പിന്നെ വേണ്ട എന്ന് വച്ചു . റൂം സെർവിസിൽ വിളിച്ചു  ചപ്പാത്തിയും , വെജ് കറിയും പറഞ്ഞു.  പിന്നെ എന്തോ ഓർത്തിട്ടു എന്ന പോലെ അവൾ പറഞ്ഞു നാളെ രാവിലേക്ക് ഒരു ടാക്സി വേണം. കന്യാകുമാരിയിലേക്ക് പോകുവാൻ.

ഭക്ഷണം കഴിച്ച ശേഷം  അവൾ ഉറങ്ങി.  പിറ്റേന്ന് രാവിലെ എഴു മണിയോടെ അവൾ കുളിച്ചു ഒരുങ്ങി . റൂമിലേക്ക്‌ ഇട്ട 'ഹിന്ദു'   പേപ്പറിൻ തല കെട്ടുകൾ അവൾ  കണ്ണോടിച്ചു. ഏഴരയോടെ ടാക്സി വന്നു . റൂം ചെക്ക്‌ ഔട്ട്‌ ചെയ്ത ശേഷം അവൾ ടാക്സിയിൽ കയറി. ചെറുതായി പെയുന്ന മഴ . ഡ്രൈവറോടായി  പറഞ്ഞു 'പഴവങ്ങടിയിൽ' കയറിട്ടു പോകാം.   ക്ഷേത്രത്തിൻ അടുത്തു എത്തിയപ്പോൾ അവൾ പറഞ്ഞു ഇവിടെ പാർക്ക്‌ ചെയ്തു കൊള്ളൂ . ഞാൻ കാറിൽ ഇരുന്നു കൊള്ളാം. ഒരു തേങ്ങ ഉടക്കണം . നുറിന്റെ ഒറ്റ നോട്ട് അയാൾ അവൾക്കു കൊടുത്തു. അയാൾ ചോദ്യ ഭാവത്തിൽ ഒന്ന്  നോക്കിയ ശേഷം അമ്പലം ലക്ഷ്യമാക്കി നടന്നു. വെറുതെ കാറിൽ ഇരുന്നു പരിസരം വീക്ഷിച്ചു.  പഴവങ്ങാടി ഗണപതിയെ ദർശിച്ചു അനുഗ്രഹം തേടാൻ എത്തുന്നവർ . ദർശനം കഴിഞ്ഞു വരുന്നവരെ തേടി ഭാഗ്യം വിളമ്പുന്ന ഒരു ലോട്ടറി വില്പനക്കാരൻ . പിന്നെ  കാഷായ വേഷം ധരിച്ചു , താടി നീട്ടി  വളർത്തിയ ഒരു സ്വാമി.   തെരുവിലൂടെ ചീറി പോകുന്ന വാഹനങ്ങൾ. മഴയുടെ ശക്തി കുടുന്നു എന്ന് തോന്നി.  റോഡിന്റെ അപ്പുറത്ത് 'അന്നപുർണ' എന്ന് എഴുതിയ  വെജിറ്റേറിയെൻ ഹോട്ടൽ.  കാഷായ വേഷം ധരിച്ച സ്വാമി ശീല നരച്ച കാലൻ കുടയുമായി ഹോട്ട്ലിനെ ലക്ഷ്യമാക്കി നടക്കുന്നു.  നഗര കാഴ്ചകൾ കണ്ടു കൊണ്ട് ഇരിക്കവേ ഡ്രൈവർ വന്നു.

ഇനി എവിടെയെങ്കിലും പോകണമോ എന്ന ചോദ്യത്തിന് വേണ്ട എന്ന അവൾ തലയാട്ടി.  യേശു ദേവന്റെയും,  ഗണപതിയുടെയും ചിത്രം മുമ്പിൽ പ്രതിഷ്ടിച്ചിടുണ്ട് . ഒരു  നാൽപ്പതിൻ അടുത്തു പ്രായം തോന്നിക്കും . കറുത്ത , പൊക്കം കുറഞ്ഞു ശരീരം , ചെറിയ ഒരു കുട വയർ  ഉണ്ട്. വളയം പിടിച്ച തഴംബിച്ച കൈകൾ . ചന്ദന നിറത്തിൽ ഉള്ള ഷർട്ടും, ചാര  നിറത്തിൽ  ഉള്ള പ്യന്റ്സും ആണ് അയാൾ ധരിചിരുനത്. പിറകിൽ  വരുന്ന വണ്ടിയെ കടത്തി വിടുമ്പോൾ അയാളാടായി  ചോദിച്ചു . എന്താ പേര് . 'ഷിബു  ' അയാൾ പിറകിലേക്ക് നോക്കി പറഞ്ഞു.  ഇത് ബിജുവിന്റെ  വണ്ടി ആണോ. അതെ , ഇങ്ങനെ രണ്ടു മുന്ന് വണ്ടികൾ  കുടെ യുണ്ട്. ഇപ്പോൾ സീസണ്‍  അല്ല. ഓട്ടം തീരെ കുറവാണു .  ജൂണ്‍ , ജൂലൈ പൊതുവെ മഴക്കാലം അല്ലെ? നവംബർ തൊട്ടു ഫെബ്രുവരി വരെ യാണ് ശരിക്ക് സീസണ്‍ . അപ്പോൾ ഒരു പാടു ടുരിസ്ടുകൾ വരും. ഇടക്കിടക്ക് അയാൾക്ക് ചില ഫോണ്‍ വരുന്നുണ്ടായിരുന്നു. അപ്പോഴെല്ലാം അയാൾ പറഞ്ഞു   ഓടത്തിൽ ആണ്. അവർക്ക് വേണ്ടി അയാൾ തന്നെ മറ്റു  ചില ഡ്രൈവർ മാരെ വിളിച്ചു ശരിപെടുതി കൊടുക്കുനുണ്ടായിരുന്നു. പിന്നെ അയാൾ പറഞ്ഞു വെറുതെ നിൽക്കുമ്പോൾ ആരും ചിലപ്പോൾ വിളിക്കില്ല. വണ്ടി ഒട്ടതിൻ ഇടയ്ക്കനെങ്കിൽ ഇത് പോലെ വിളികൾ വന്നു കൊണ്ടേ ഇരിക്കും.  ഫോണ്‍ വിളി തീർന്ന ശേഷം അയാൾ ചോദിച്ചു കന്യാകുമാരിക്ക് പോകുന്ന വഴി പല 'tourist spots'  കാണുവാൻ ഉണ്ട് . ചോദിക്കാതെ തന്നെ അയാൾ പറഞ്ഞു .

പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോകണമോ. ഇപ്പോൾ ലോകത്തിലെ തന്നെ സമ്പന്നമായ ക്ഷേത്രം  ക്ഷേത്രം  അല്ലെ അത്. പണ്ടൊന്നും തിരക്കെ ഉണ്ടായിരുന്നില്ല. ഇപ്പോൾ അതല്ലല്ലോ   അവൾ ഒന്നും മിണ്ടിയില്ല . അയാൾ  വീണ്ടും തുടർന്നു.   പിന്നെ 'പൂവാർ ഡാം' ഉണ്ട് . ബോട്ടിംഗ്  അവിടെ ഒരു അനുഭവം ആണ്. കണ്ടൽ കാടുകൾ ക്കിടയിലൂടെ  യുള്ള  ബോട്ട് യാത്ര . അപൂർവ ഇനങ്ങളിൽ ഉള്ള പക്ഷികളെ അവിടെ കാണുവാൻ കഴിയും . പിന്നെ അതി സുന്ദരമായ്‌ ബീച്ചും . വെള്ളത്തിൽ  ഒഴുകി നടക്കുന്ന "floating  restaurants'  ഒക്കെ ഉണ്ട് അവിടെ.  മാഢത്തിന് പോകണം എന്നുണ്ടോ അവിടെ .   അത്  കുടാതെ കാണുവാൻ ഇനിയും ഏറെ സ്ഥലങ്ങൾ ഉണ്ട്. ശുചീന്ദ്രം ക്ഷേത്രം , പദ്മനാഭപുരം  കൊട്ടാരം  ഇതെല്ലം പോകുന്ന വഴി കളിലുടെ  തന്നെ ആണ്.   മാഢത്തിന് താല്പര്യം ഉണ്ട് എങ്കിൽ ഇവിടെ ഒക്കെ പോകാം. അവൾ ഒന്നും മിണ്ടിയില്ല.  കൗശല ക്കരാൻ ആയ ഒരു 'guide' നെ പോലെ അയാൾ പറഞ്ഞു കൊണ്ടേ ഇരുന്നു.  കുറച്ചു നേരത്തെ  മൌനത്തിൻ ഇട വേളക്ക് ശേഷം അയാൾ വീണ്ടും ചോദിച്ചു.   കന്യാകുമാരിയിലെ സുര്യോദയം കണ്ടിടുണ്ടോ മാഢം? . അത് അവളെ സ്പര്ശിച്ചു എന്ന് തോന്നി. "കന്യാകുമാരിയിലെ സുര്യോദയം." അവൾ   മനസ്സിൽ പറഞ്ഞു.  ഷിബു  പറഞ്ഞു  കൊണ്ടേ ഇരുന്നു. ഏറ്റവും മനോഹരമായി ഉദയം കാണുക ഒരു പക്ഷെ ഇവിടെ ആയിരിക്കാം . കടലിൽ നിന്ന് പൊട്ടു  പോലെ പൊങ്ങുന്ന സുര്യൻ . സുര്യൻ ഉയർന്നു  പൊങ്ങുമ്പോൾ കുങ്കുമ സുര്യന്റെ  പ്രതിഭലനം നമുക്ക്  താഴെ കടലിൽ കാണുവാൻ കഴിയും. മഞ്ഞയും, കുങ്കുമവും അണിഞ സുര്യൻ.  കന്യാകുമാരിയുടെ കഥ മാഢത്തിന് അറിയാമോ. അവളുടെ ഉത്തരം  പ്രതീക്ഷിക്കാതെ  തന്നെ അയാൾ ആ കഥ പറഞ്ഞു തുടങ്ങി.

കന്യാകുമാരി എന്ന പേര് വന്നതിൻ  ഐതിഹ്യം അയാൾ വിവരിക്കുവാൻ ആരംഭിച്ചു.

അസുര രാജാവ് ആയ ബാണാസുരൻ ദേവലോകം കീഴടക്കി.  അതോടെ എവിടെയും അധർമം നടമാടി. ബാണാസുരനെ  നശിപ്പുകുവാൻ ഉള്ള ഉപായം തേടി ദേവന്മാർ വിഷ്ണുവിനെ സമീപിച്ചു. അതീവ ശക്തി ശാലിയായ ബാണാസുരനെ വധികുവാൻ കന്യക രൂപത്തിൽ ഉള്ള പരാ ശക്തിക്ക്  മാത്രമേ കഴിയു എന്ന് വിഷ്ണു ഭഗവാൻ ഉപദേശിച്ചു. ദേവന്മാരുടെ  അഭ്യർത്ഥന മാനിച്ചു ദേവി കന്യക ആയി അവതരിച്ചു .

ശക്തി ആയി അവതരിച്ചാൽ ദേവി  ശിവനോട് ഒന്നിക്കും.  കന്യക രൂപത്തിൽ അവതരിച്ച പരാശക്തി കഠിന തപത്തിലുടെ  പരമ ശിവനെ വിവാഹം കഴിക്കുവാൻ ആഗ്രഹിച്ചു .  ദേവിയുടെ അഭീഷ്ടം സാധിച്ചു കൊടുക്കുവാൻ ഭഗവാൻ തിരുമാനിച്ചു.  അവരുടെ വിവാഹം നിശ്ചയിച്ചു . വിവാഹ മുഹർത്തം രാത്രിയിൽ ആയിരുന്നു. ഈ വിവാഹം നടന്നാൽ ബാണാസുര വധം നടക്കില്ല എന്നറിഞ്ഞു  ദേവൻമാർ  നാരദനെ സമീപിച്ചു . കൗശലക്കരാൻ ആയ നാരദൻ  ശുചീചീന്ദ്രത്  നിന്ന് ഭഗവൻ ശിവൻ പരിവര സമേതം വിവാഹത്തിന് വരുമ്പോൾ 'വഴുക്കാം പാറ' എന്ന സ്ഥലത്ത് വച്ച്  ഒരു കോഴിയുടെ രൂപത്തിൽ കുവി. കോഴി കുവിയതിനാൽ മുഹുർത്തം  തെറ്റി  'നേരം വെളുത്തു ' എന്ന കാരണത്താൽ വരനും സംഘവും മടങ്ങി പോയി അത്രേ.  അങ്ങനെ ആ വിവാഹം മുടങ്ങി.

വിവാഹം മുടങ്ങിയ ദേഷ്യത്തിൽ ദേവി വിവാഹത്തിന് കരുതിയ സാധനങ്ങൾ  എല്ലാം വാരി എറിഞ്ഞു. ദേവി കോപം കൊണ്ട്  അങ്ങനെ എറിഞ്ഞതിനാൽ ആണത്രേ കന്യാകുമാരിയിലെ ചില ഇടങ്ങളിൽ മണ്ണ് ചുവന്നു ഇരിക്കുനത്.

ദേവിയുടെ സൌന്ദര്യം കേട്ടറിഞ്ഞു  കാമാന്ധനായ ബാണാസുര്ൻ ദേവിയെ വിവാഹം കഴിക്കുവാൻ ആഗ്രഹിച്ചു.  ദേവി ആ ആശയം നിരസിക്കയും  തന്മൂലം കുപിതനായ അസുരൻ  ദേവിയെ ബലമായി കീഴ്പെടുതുവാൻ തുനിയുന്നു. അതി ഭയങ്കരമായ് യുദ്ധത്തിൻ ഒടുവിൽ ദേവി ബാണാസുരനെ വധിക്കുന്നു. ഇവിടെ തപം ചെയ്തു. ദേവിക്ക്  തന്റെ അഭിലാഷം നേടിയെടുക്കാൻ കഴിഞ്ഞില്ല. ദേവിയുടെ കാൽ പാദം കന്യാകുമാരിയിൽ ഉണ്ടത്രേ .   ഇപ്പോഴും കന്യക ആയി ഇരിക്കുന്നു എന്നുള്ളതിനാൽ ആണത്രേ അത്രേ ഈ പ്രദേശത്തിന് 'കന്യാകുമാരി' എന്ന നാമം ലഭിച്ചത്.  ഷിബു പറഞ്ഞു നിറുത്തി .

കന്യാകുമാരി , അവൾ വെറുതെ മന്ത്രിച്ചു . ഗിരീഷ്‌ ഇപ്പോൾ എവിടെ ആയിരിക്കും. വിവാഹം കഴിഞ്ഞിട്ടുണ്ടാകുമോ? ഗിരീഷിനെ വിവാഹം കഴിക്കുവാൻ താൻ ആത്മാർഥമായി  ആഗ്രഹിചിരുന്നില്ലേ? അപർണ - ഗിരീഷ്‌ എന്ന എത്ര വട്ടം മനസ്സിൽ എഴുതി പിടിപ്പിചിരുന്നില്ലോ ? വിവാഹം വരെ ഉറപ്പിച്ച ശേഷം എന്തിനാണ് ഗിരീഷ്‌ പിൻ വാങ്ങിയത്. ഒരു വാക്ക് പോലും മിണ്ടാതെ ,  ഒരു പക്ഷെ ഇനി ഗിരീഷിനെ വീണ്ടും  കാണുവാൻ കഴിയുമോ? ഒരിക്കൽ എങ്കിലും കാണുക യാണെങ്കിൽ ഗിരീഷിനോട് തന്നെ ചോദിക്കണം എന്ന് കരുതിയ ചോദ്യങ്ങൾ . അല്ലെങ്കിൽ ഇനി എന്തിനാണ് അത് എല്ലാം ഓർക്കുന്നത്.


കാർ  'ലക്ഷ്മി ടൂറിസ്റ്റ് ഹോം' മുന്നിൽ  നിറുത്തി . രൂപ കൊടുത്തു ഷിബുവിനെ പറഞ്ഞു വിട്ടു. . തിരിച്ചു പോകാൻ നല്ലത് വേറെ വണ്ടി യാണെന്ന്  തോന്നൽ .   ഇടത്തരം   ഹോട്ടൽ . സാരമില്ല ഒരു ദിവസേതെക്ക് ഇത് തന്നെ ധാരാളം.  അപർണ  എന്ന പേരിന്  പകരം ജ്യോതി എന്ന പേര് നല്കുവാൻ തോന്നി. ഇതിപ്പോൾ ഒരു ശീലമായിരിക്കുന്നു.  അല്ലെങ്കിലും ഒരു പേരിൽ എന്താണ് കാര്യം.  കാഷ്യർ റൂം കീ തരുമ്പോൾ ഒരു ഫോണ്‍ ശബ്ദിച്ചു . അയാൾ ജ്യോതി എന്ന് ഉറക്കെ സംസാരിക്കുന്ന കേടിട്ടു അവൾ  ചോദിച്ചു എനിക്കാണോ ഫോണ്‍. അയാൾ അവളെ നോക്കി . പിന്നെ  റെജിസ്റ്റർ നോക്കിയാ ശേഷം ആ റിസിവർ അവൾക്കു നേരെ  നീട്ടി. അതിനിടെ വേറെ ആരോ മുറി എടുക്കുവാൻ വന്നു. കാഷ്യർ അവരെ ശ്രദ്ധിക്കുന്ന തിരക്കിൽ  ആയിരുന്നു. ഫോണിൽ തോമസ്‌ ആയിരുന്നു. ഹെഡ് കോണ്‍സ്റ്റബിൾ തോമസ്‌ മാത്യു . സാർ എത്തിയോ എന്ന് അറിയുവാൻ   വേണ്ടി വിളിച്ചതാണ് .  സമയം പറഞ്ഞിരുന്നല്ലോ . അവൾ കഷ്യേറെ ശ്രദ്ധിച്ച ശേഷം പറഞ്ഞു  അതെ ഇപ്പോൾ എത്തിയാതെ ഉള്ളു. തോമസ്‌ വിളിക്കുന്നത്‌ മൊബൈലിൽ നിന്ന് അല്ലല്ലോ? അല്ല , ലോകൽ കാൾ ആണ്.  സാർ  പറഞ്ഞ പോലെ മൊബൈൽ നാട്ടിൽ സ്വിച്ച് ഓഫ്‌ ചെയ്തിട്ടാണ് വന്നിട്ടുളത് . ശരി  തോമസ്‌ ഇവിടെ വന്നത് ആരെങ്കിലും അറിഞ്ഞിട്ടുണ്ടോ. ഇല്ല   . അത് കേട്ട് അവൾ തല യാട്ടി. തികച്ചും 'confidential ' ആകണം എന്ന് നിർദ്ദേശിച്ചത്  ഈ ഓപറേഷൻ  ആരും അറിയതിരിക്കുവാൻ വേണ്ടി ആണ് .  അവൻ  അവിടെ തന്നെ ഉണ്ടല്ലോ അല്ലെ  ? സാർ . അവൻ കസ്റ്റഡിയിൽ തന്നെ ഉണ്ട് . കഴിഞ്ഞ രണ്ടാഴ്ച യായി  ഞാൻ അവനെ നിരീക്ഷിച്ചു വരിക ആയിരുന്നു. അവൻ ഇവിടെ യുണ്ട് എന്ന് വിവരം കിട്ടിയിരുന്നു. അത് കൊണ്ട് തന്നെ യാണ് തോമസിനോട് അവനെ  നിരീക്ഷിക്കുവാൻ ആവശ്യ പെട്ടത് . അവന്റെ  .  അറസ്റ്റ്   രേഖ പെടുത്തി യിട്ടിലല്ലോ അല്ലെ?  ഇല്ല എന്നാ ഉത്തരം കേട്ടപ്പോൾ  ഒരു  ദീർഘ ശ്വാസത്തിന് ശേഷം അവൾ പറഞ്ഞു. ഞാൻ അങ്ങോട്ടെക്കു  വരം.

കുറച്ചു കഴിഞ്ഞു ശേഷം അവൾ  ആ ഒഴിഞ്ഞ കെട്ടിടത്തിലേക്ക് പോയി.  അവളെ കണ്ടതും തോമസ്‌ അവളെ സലുട്ട് ചെയ്തു. ആൾ ഒഴിഞ്ഞ ഒരു കെട്ടിടം . വൃത്തി ഹീനമായ ഇടം. അവൻ അവിടെ ഉണ്ടായിരുന്നു . 'സുലെമാൻ' . വസുരി കുത്തുള്ള, ക്രൂര മുഖം. അഞ്ചടി ഏഴിഞ്ച്ന് അടുത്ത ഉയരം. ഒത്ത തടി. വിവാഹ തട്ടിപ്പ് വീരൻ . പോലിസ്  ഡിപ്പാർട്ട്മെന്റ് കണക്കു സുലെമാൻ പത്തോ , പതിനൊന്നോ വിവാഹം കഴിചിടുണ്ട്. വിവാഹം കഴിച്ച ശേഷം ഏറിയാൽ മുന്ന് മാസം അത് കഴിഞ്ഞു അവൻ  വധുവിന്റെ  സ്വർണവും , സമ്പാദ്യവും കൊണ്ട് നാട്  വിടും. പിന്നെ വേറെ നാട്ടിൽ .  ഒന്നോ രണ്ടോ പെണ്ണുങ്ങളെ അവൻ ചുവന്ന് തെരുവിൽ വിറ്റിട്ടും ഉണ്ട് . അത് കുടാതെ രണ്ടോ , മുന്നോ ബലാത്സംഗ കേസിലെ പ്രതി കുടി യാണവൻ. പെണ്ണുങ്ങളെ ചൂഷണം ചെയത് ജീവിക്കുന്ന അസുര ജന്മം .  ഒരു തവണ അവൻ പോലീസിന്റെ വലയിൽ കുടുങ്ങിയതാണ് . പക്ഷെ അന്ന് അവൻ സമർത്മയി രക്ഷപെട്ടു. ഇനി അതിനു ഇട വരില്ല.

അവളെ കണ്ടതും അവൻ അവളെ നോക്കി  ശ്ര്യംഗാര ഭാവത്തിൽ ഒന്നിളിച്ചു . ഒറ്റ നിമിഷം അവന്റെ മുഖത്തെ ആ വളിച്ച ചിരി മാഞ്ഞു . അവളുടെ കൈ പത്തിയുടെ ശക്തി അവൻ അറിഞ്ഞു . വേദനിക്കുന്ന കവിൾ തടവുന്നതിൻ മുമ്പേ അവളുടെ ബൂടിന്റെ ചവിട്ടു അവന്റെ നെഞ്ചിൽ അമർന്നു . ചുമരിലേക്കു തെറിച്ച വീണ അവനെ അവൾ വീണ്ടും വീണ്ടും ചവിട്ടി . ദയനീയ വീണു   പട്ടിയെ പോലെ മോങ്ങുന്ന അവന്റെ മർമ  ഭാഗം അവൾ ബൂട്ട് കൊണ്ട് ചവിട്ടി അരച്ചു .  അലറി കരയുന്ന അവനെ അവൾ വലിച്ചു നിവർത്തി . പിന്നെ ആ നെഞ്ചിൻ കുടു നോക്കി ശക്തമായി  പ്രഹരിച്ചു. ചങ്കു പൊട്ടുന്ന വേദന അവൻ ആദ്യമായി അറിഞ്ഞു. അവന്റെ കരച്ചിൽ  ആ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങി. എത്ര ഉറക്കെ കരഞ്ഞാലും ആരും വരാത്ത ഇടം. കളരി മർമം അറിയുന്ന അവളുടെ കൈകൾ   അവനെ  ശിരോ താഢനം ചെയ്തു.  ഒരു ചതവോ  അല്ലേൽ  ഒരു തുള്ളി ചോര  പോലും പൊടിയാത്ത അവളുടെ പ്രയോഗം കണ്ടു തോമസ്‌ അമ്പരന്നു .  പിടയുന്ന വേദനയിൽ തല പൊത്തി ഇരിക്കുന്ന അവനെ കണ്ടിട്ട് അവൾ ആക്രോശിച്ചു . ഇനി ഈ കൈകൾ കൊണ്ട് ഒരു പെണ്ണിനെ പോലും നിനക്ക്  തൊടുവാൻ തോന്നരുത്.  മോങ്ങുന്ന അവനു ഒരു ചവിട്ടും കുടി  കൊടുത്ത ശേഷം  അവൾ പുറത്തേക്കു നടന്നു. അവളുടെ അടുത്തേക്ക് തോമസ്‌ ഓടി ചെന്നു . മാഢം  അവന്റെ അറസ്റ്റ് രേഖ പെടുത്തേണ്ട?  നടക്കുനതിൻ ഇടെ അവൾ പറഞ്ഞു . വേണ്ട. ചത്ത്‌ തുലയട്ടെ ഇവൻ ഒക്കെ.  ഇന്നേക്ക് നാലാം ദിനം സുര്യോദയം കാണുവാൻ അവൻ ഉണ്ടാകില്ല.

കത്തി എരിഞ്ഞ സുര്യൻ അപ്പോൾ കടലിൻ  അഗാധതയിലേക്ക്  താഴുന്നുണ്ടായിരുന്നു . പുതിയ ഒരു സുര്യൊദയതിനു വേണ്ടി..