അഞ്ചാം ക്ലാസിൽ പഠിക്കുന്ന എന്റെ മകൾ ആണ് വേണി . പഠിപ്പിൽ മിടുക്കിയായ അനുസരണയുള്ള, സുന്ദരി കുട്ടി. ചിലപ്പോൾ ചെറിയ ഒരു കാര്യം മതി അവൾക്കു കരയുവാൻ . അത് പോലെ നിമിഷങ്ങൾക്കുള്ളിൽ തന്നെ അവൾ അവളുടെ ആ ലോകത്തിലേക്ക് തിരികെ എത്തും.അവളുടെ ക്ലാസ്സ് ലീഡർ ആണ് ഗിരിജ. പഠിപ്പിൽ മിടുക്കിയും എന്നാൽ കുട്ടിത്തം ഇല്ലാതെ വലിയ വായിൽ സംസാരിക്കുകയും ചെയുന്ന ഗിരിജ അവളെ പല നേരങ്ങളിലും കളിയക്കാറുണ്ട് . അപ്പോഴെല്ലാം അവൾ വിഷാദവതി യാകുകയും ചെയാറണ്ട്.
ചില സമയങ്ങളിൽ വേണി അവളുടെതായ ലോകത്ത് ആണ്. 'സിന്ദ്രില്ല' എന്ന കാർട്ടൂണ്‍ രാജകുമാരി ആണ് അവളുടെ റോൾ മോഡൽ . അവളുറെതായ ഒരു സാങ്കല്പിക ലോകം തീർത്തു രാജ് കുമാരിയോടും , തോഴി മാരോടും വർത്തമാനം പറഞ്ഞുള്ള കളി എത്ര നേരം വേണമെങ്കിലും അവൾക്ക് തുടരാം.
അന്ന് രാത്രി കിടക്കുമ്പോൾ അവൾ എന്നോടു ചോദിച്ചു . അച്ഛാ ഈ മഹാബലി ശരിക്കും ഓണത്തിന് നമ്മുടെ വീട്ടിൽ വരുമോ? പൂക്കളം ഇട്ടപ്പോൾ അമ്മ പറഞ്ഞുവല്ലോ മഹാബലി നമ്മുടെ വീടിലും വരുമെന്ന് . പക്ഷെ ഞാൻ അത് പറഞ്ഞപോൾ ഗിരിജ എന്നെ ഒരു പാട് കളിയാക്കി .
അവൾ പറയുകയാ ,എന്റെ വേണി, നീ ഇത്ര മണ്ടി ആയി പോയല്ലോ എന്ന് , ആരാ നിന്നോടു ഇങ്ങനത്തെ നുണ പറഞ്ഞ് തന്നത്. അവൾ മറ്റു കുട്ടികൾ കേൾക്കെ ഇതും പറഞ്ഞു എന്നെ ഒരു പാട് കളിയാക്കി .

അവളുടെ കുഞ്ഞു ഹൃദയം തകർന്ന പോലെ തോന്നി അവൾ ആ സംഭവം വിവരിക്കുംപോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ അവളെ ചേർത്തു പിടിച്ചു . ഉറങ്ങും മുമ്പേ ഇത് പോലെ എന്തെങ്കിലും സംസാരിക്കുക ഞങ്ങളുടെ ഒരു പതിവ് ആണ്. മൃദുല, ആ നേരത്ത് അടുക്കളയിൽ ആയിരിക്കും. അവളെ ഉറക്കേണ്ട ചുമതല എന്റെതാണ് .പിറ്റേന്ന് അതി രാവിലെ എഴുനേറ്റാലെ നേരം തെറ്റാതെ അവൾക്കു സ്കൂളിൽ എത്തുവാൻ കഴിയുകയുള്ളൂ . ഞാൻ അവളെ ആശ്വസിപ്പികുവാൻ ശ്രമിച്ചു. അവളുടെ നെറ്റിയിൽ മൃദുവായി തടവി കൊണ്ട് ഞാൻ പറഞ്ഞു നീ വലിയ കുട്ടി ആയില്ലേ ? ഇത് പോലെ ചെറിയ കാര്യങ്ങൾക്ക് കരയാമോ ?
അവൾ എന്നോടായി വീണ്ടും ചോദിച്ചു അച്ഛാ , മാവേലി നമ്മുടെ വീടിലും വരുമോ ? ഗിരിജ പറയുന്നു മാവേലി എന്ന് പറയുന്നത് ഒരു 'മിറാജ്' പോലെ ആണെന്ന് ?

ഞാൻ അവളോടായി പറഞ്ഞു . ഓല കുട ചുടി , കുട വയറുമായി , സ്വർണ കിരീടവും , ആഭരണങ്ങളും, മെതിയടിയും അണിഞ്ഞു വരുന്ന ആളല്ലേ മോൾക്ക് അറിയുന്ന മാവേലി . അതെ അവൾ നിഷ്കളങ്കയായി പറഞ്ഞു. നന്മയുടെ കാലത്തേക്ക് ഉള്ള ഒരു തിരിച്ചു പോക്കാണ് ഓണം . അത് പോലെ ഒരു ഭരണാധികാരി ഇപ്പോൾ ഉണ്ടായിരുന്നു എങ്കിൽ എന്നുള്ള ഓർമയിലേക്ക്.
മഹാബലി ഉണ്ടെന്നു, അല്ലെങ്കിൽ ഉണ്ടായിരുന്നു എന്ന് വിശ്വസിച്ചാൽ തീർച്ചയായും മഹാബലി ഒരു സാങ്കല്പിക കഥാപാത്രം ആവുകില്ല . ഇനി അങ്ങനെയല്ല മറിച്ചു ചിന്തിക്കുകുയാണെങ്കിൽ ബലി തികച്ചും സാങ്കൽപ്പിക കഥാപാത്രം ആയി മാറും. അവൾക്ക് ഞാൻ പറഞ്ഞത് മനസിലായില്ല എന്ന് തോന്നി.
അവൾ വീണ്ടും ചോദിച്ചു , മാവേലി നമ്മുടെ ഫ്ലാറ്റിലും വരുമോ അച്ഛാ ? ഗിരിജ പറയുന്നത് മഹാബലി ഒരു മിറാജ് ആണെന്ന് എന്താ അച്ഛാ അത്? ഞാൻ അവൾക്കു മനസിലാകുവാൻ ആയി പറഞ്ഞു , മോളു , മിറാജ് എന്നാൽ മരീചിക. മരീചിക എന്നാൽ എന്താണ്? അവൾ ഒന്നും മിണ്ടിയില്ല . ഞാൻ തന്നെ അതിനു ഉത്തരവും കൊടുത്തു . ചുടു കൊണ്ട് എരിയുന്ന മരുഭുമിയിലും ചിലപ്പോൾ വെള്ളത്തിൻ സാന്നിദ്ധ്യം ഉണ്ടെന്നു അല്ലെങ്കിൽ അങ്ങനെ ഉളവാകുന്ന ഒരു തോന്നൽ . ആ തോന്നൽ , ഒരു പക്ഷെ അത് ഒരു മിഥ്യ ആയിരിക്കാം. ആ ഒരു മിഥ്യയാണ് മരീചിക . അല്ലെങ്കിൽ 'മിറാജ്' .അത് കണ്ടറിയുമ്പോൾ പ്രത്യാശയും മുന്നോട്ടു നീങ്ങുവാൻ ഊർജ്ജം തരുന്ന ഒരു കുതിപ്പ്, അത് ഒരു ചെറിയ കാര്യം അല്ലല്ലോ.
ഒരു പക്ഷെ മഹാബലി യഥാർത്ഥത്തിൽ നിലവിൽ ഇല്ലയിരിക്കാം അല്ലെങ്കിൽ പാടി പതിഞ്ഞ ഒരു കഥയായിരിക്കാം ., പക്ഷെ മഹാബലിയുടെ ഓർമ്മകൾ നമ്മളെ കുറച്ചും കുടി സത്യ സന്ധമായി ജീവിതം നയിക്കുവാനും , എല്ലാവരിലും സന്തോഷം പകരുവാനും , അത് പ്രചരിപ്പിക്കുവാനും കഴിയും എന്ന വിശ്വാസം നമ്മിൽ ജനിപ്പിക്കുന്നു . ആ ഊർജം , ആ പ്രത്യാശയുടെ കിരണങ്ങൾ. അതാണ് നമ്മൾ കണ്ട് അറിയേണ്ടത്. എല്ലവരെയും ഒന്ന് പോലെ കാണുവാനും , കള്ളവും ചതിയും ഇല്ലാത്ത ഒരു കാലത്തിൻ ഓർമകളെയും, നന്മയെയും കുറിച്ചുള്ള പ്രതീക്ഷകൾ കൊണ്ട് പൂക്കളം തീർക്കുവാൻ ആണ് നാം ശ്രമികേണ്ടത് . ഈ പ്രതീക്ഷയാണ് മഹാബലി നമുക്ക് തരുന്നത്. നിസ്വാർഥ സ്നേഹം പ്രകടിപ്പികുവാൻ ഉള്ള മാനസികമായ അവസ്ഥയിലേക്ക് മനസിനെ നയിക്കുവാൻ നമ്മെ മഹാബലിയുടെ വരവ് ഓർമ പെടുത്തുന്നു .
അപ്പോൾ നമ്മൾക്കും മഹാബലിയെ പോലെ ആകുവാൻ കഴിയും അല്ലെ അച്ഛാ . അവൾ എന്നെ കെട്ടി പിടിച്ചു ഒരുമ്മ തന്നു. ഇപ്പോൾ ആ കണ്ണുകളിൽ കണ്ണ് നീരിനു പകരം പ്രകാശം പരന്നു. പിന്നെ വലിയ ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ച് ക്ഷണ നേരം കൊണ്ട് കൊച്ചു 'സിന്ദ്രില്ലേയേ' പോലെ അവൾ സുഖമായി നിദ്രയിലേക്ക് വഴുതി വീണു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ