വാഗ്ദേവതേ ദേവി വാണി സരസ്വതി
വാണിടേണം എൻ നാവിനുള്ളിൽ
വാചാല മാവാൻ , വിജയം ഭവിക്കാൻ (2)
വിമലേ നിൻ നാമം ഒന്ന് മാത്രം
വാഗ്ദേവതേ ദേവി വാണി സരസ്വതി
ജപ മാല പോലെന്നിൽ നിൻ നാദ മാധുരി
ലയമായി, ശ്രുതി ആയി കൊരുക്കുംപോൾ (2)
ആ ദിവ്യ രാഗത്തിൻ ആനന്ദ ലഹരിയിൽ
സൌപർണികയിൽ ആറാടി
വാഗ്ദേവതേ ദേവി വാണി സരസ്വതി
അജ്ഞത മാറ്റുന്ന വേദ സ്വരുപിണി
അറിവായി , ഉണർവായി പുൽകുമ്പോൾ (2)
ആ പ്രേമ ലഹരിയിൽ നീന്തി തുടിക്കുന്ന
അരയന്നമായി ഞാൻ മാറട്ടെ
വാഗ്ദേവതേ ദേവി വാണി സരസ്വതി
പശ്യതി , ശ്രുതി മീട്ടി പാടുമ്പോൾ
കാൽ ചിലമ്പ് അണിഞ്ഞു നീ ആടുമ്പോൾ (2)
സുന്ദരി , ശുഭദേ നിൻ പാദ പത്മം
കണ്ടണയാൻ ഒരു വരമേകു
വാഗ്ദേവതേ ദേവി വാണി സരസ്വതി
വാണിടേണം എൻ നാവിനുള്ളിൽ
വാചാല മാവാൻ , വിജയം ഭവിക്കാൻ (2)
വിമലേ നിൻ നാമം ഒന്ന് മാത്രം
NB: നവരാത്രി ഉത്സവത്തിന് വേണ്ടി ചിട്ട പെടുത്തിയ ഗാനം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ