കഴിഞ ദിവസം നാട്ടിലേക്കു വിളിച്ചപ്പോൾ ആണ് ഭാര്യ പറഞ്ഞത് മോൾടെ ഫീസ് അടക്കണം. അവധിക്കു നാട്ടിൽ പോയ ഭാര്യും , കുട്ടികളും വരുവാൻ രണ്ടാഴ്ച ഇനിയും ഉണ്ട് . ഒരാഴ്ച്ചത്തെ സ്കൂൾ കളഞ്ഞിട്ടാണ് നാട്ടിൽ നിൽക്കുന്നത്. ഇനി ഫീസ് അടച്ചില്ലെങ്കിൽ മതി വേറെ പോല്ലപ്പിന് പിറ്റേന്ന് ശനി ആഴ്ച യാണ്. കഴിഞ്ഞ വ്യാഴാഴ്ച ആണ് സ്കൂൾ തുറന്നത്. സ്കൂൾ അടക്കുംപോഴും, തുറക്കുംപോഴും ശരിയായ സമയത്ത് എത്തണം എന്ന് ഉണ്ടെങ്കിൽ വിമാന കമ്പനിക്കാർ കനിയണം . അവർക്ക് തോന്നും പോലെയല്ലേ നിരക്ക് കുത്തനെ ക്കൂട്ടുന്നത്.
ഭാര്യ ഇല്ല . അത് കൊണ്ട് തന്നെ ശരാശരി മലയാളി ചെയുന്ന പോലെ രാത്രി മുഴുവനും മുക്കറ്റം കുടിച്ചു . പിറ്റേന്ന് ബോധം വന്നപ്പോൾ പത്തു മണി. ശനിയാഴ്ച അവധി ദിനം ആയതു കൊണ്ട് എല്ലാ കാര്യത്തിനും അലസത . പല്ല് തേച്ചു കൊണ്ടിരിക്കുമ്പോൾ ആണ് തലേന്ന് ഭാര്യ പറഞ്ഞ ഫീസിന്റെ കാര്യം ഓർമ വന്നത്. ചായ കുട്ടി കുടിച്ചിട്ട് നേരെ സ്കുളിലേക്ക് പോയി. അവിടെ ചെന്നപ്പോളാ ഒരു അന്തോം , കുന്തോം ഇല്ലാത്ത അത്ര തിരക്ക്. 'അനകൊണ്ട' യുടെ വാല് പോലെ നീണ്ട നീണ്ട നിര. ആ നീണ്ട നിരയുടെ അറ്റത്ത് ഒരുവനായി ഞാനും കുടി .
-------------------------------------------------------------------------------------------------------------------
ഇല്ല , ഞാൻ തറപ്പിച്ചു പറഞ്ഞു . അച്ഛൻ അപ്പോൾ അതിനെക്കാൾ തറപ്പിച്ചു പറഞ്ഞു . ഈ കാര്യത്തിൽ തർക്കികുവാൻ ഒന്നും ഇല്ല. നീ ഹോസ്റ്റ്ലിൽ നിന്ന് പഠിച്ചാൽ മതി. അച്ഛൻ പറഞ്ഞാൽ പറഞ്ഞതാ . ഇനി അതിനു അപ്പുറം മറുവക്കില്ല.
കുത്തനെയുള്ള റോഡ്, അത് കഴിഞ്ഞു വലിയ ഒരു ചെരിവ് . അവിടെ നിന്ന് നോക്കിയാൽ കാണാം സ്കൂൾ . വിശാലമായ മൈതാനം , ചുറ്റും ചെറിയ പുൽ ചെടികൾ . മലർക്കെ തുറന്നിട്ട പഴയ വലിയ മര വാതിൽ കടന്നു ഇട നാഴിയിലുടെ ഞാൻ നടന്നു. ഒരു പക്ഷെ അന്നേരം ഒരായിരം ചിന്തകൾ എന്റെ മനസിലുടെ പറന്ന് പോയിട്ടുണ്ടാകാം. ഹേയ് , പിറകിൽ നിന്നുള്ള വിളി കേട്ട് ഞാൻ തിരിഞ്ഞു നിന്നു. അപ്പോൾ കൈയിൽ ഒരു ചുരലുമയി . പൊക്കം കുറഞ്ഞു , ആവശ്യത്തിൽ കുടുതൽ തടിയുള്ള കട്ടി മീശ വച്ചോരാൾ . കണ്ടിട്ട് അധ്യാപകൻ ആണെന്ന് തോന്നി. എന്റെ കയിൽ ഉള്ള പേപ്പർ നോക്കിയ ശേഷം എന്നോടു ഗൌരവത്തിൽ പറഞ്ഞു . പുതിയ അഡ്മിഷൻ ആണല്ലേ? പിന്നെ എന്നെ അടി മുടി നോക്കിയിട്ട് പറഞ്ഞു. നിന്റെ വാർഡൻ ഞാൻ ആണ് . മര്യാദക്ക് നടന്നിലെങ്കിൽ എന്റെ ചുരലിന്റെ ചുടു നീ അറിയും. വല്ലാത്ത മുരൾച്ച യോടെ ആ അധ്യാപകൻ എന്നെ നോക്കി പറഞ്ഞു. പിന്നെ എന്റെ കൈയിലുള്ള ഫോം പിടിച്ചു ഓഫീസ് റൂമിലേക്ക് കയറി പോയി. ഞാൻ അധ്യാപകനെ അനുഗമിച്ചു . ഓഫീസ് മുറിയിലേക്ക് കയറും മുമ്പ് എന്നോട് അവിടെ നില്ക്കുവാൻ പറഞ്ഞു. കുറച്ചു കഴിഞ്ഞ ശേഷം തിരികെ വന്നു മാഷ് പറഞ്ഞു . 8 ഇ യിൽ ആണ് നിന്റെ ക്ലാസ്സ് .. അടുത്ത വർഷം നന്നായി പഠിച്ച് മാർക് മേടിച്ചാൽ നിനക്ക് 9 എ യില്ലേക്ക് മാറ്റാം . എന്തോ വലിയ ഔദാര്യം ചെയ്യും പോലെ വാർഡൻ പറഞ്ഞു. പിന്നെ എനിക്ക് മനസിലായി എ ഡിവിഷനിൽ ആണ് നല്ല കുട്ടികൾ പഠിക്കുന്നത്. അപ്പോൾ ഉഴപ്പൻ മാരെല്ലാം അതിനു താഴോട്ടുള്ള ഡിവിഷനിൽ ആയിരുക്കുമാല്ലോ ? ഞാൻ എന്നോടു തന്നെ ചോദിച്ചു . അന്ന് ക്ലാസ്സ് ഉള്ള ദിവസം ആയിരുന്നില്ല . അതുകൊണ്ട് സ്കുളിൽ കുട്ടികൾ ഉണ്ടായിരുന്നില്ല . വാർഡൻന്റെ പിറകെ ഞാൻ നടന്നു . ഹൊസ്റ്റലിൽ എന്റെ മുറി വാർഡൻ കാണിച്ചു തന്നു . എന്റെ മുറി എന്ന് പറയുവാൻ കഴിയില്ല . മുന്ന് കട്ടിലുകൾ . അതിൽ ഒഴിഞ്ഞ ഒരു കട്ടിൽ കാണിച്ചു പറഞ്ഞു അതാണ് നിന്റെ കട്ടിൽ . അതിനോട് ചേർന്ന് വലിയ ഒരു അലമാര അതിൽ ഒരു തട്ട് എനിക്ക് ഉപയോഗിക്കാം . ഒരു കട്ടിലിനു താഴെ പട്ടാളകാർ ഉപയോഗിക്കുന്ന പോലെ വലിയ ട്രങ്ക് പെട്ടി. ചുവന്ന ബനിയൻ ഇട്ട സിനിമ നടൻ ജയന്റെ ഒരു പോസ്റ്റർ ചുവരിൽ തുക്കി ഇട്ടിടുണ്ട് . പിന്നെ കൈയിൽ ബോൾ പിടിച്ചു ചാടി എറിയുവാൻ നിൽകുന്ന വെള്ള സ്വെറ്റർ ഇട്ട കപിൽദേവിന്റെ വലിയ ചിത്രം. മുഴിഞ്ഞ കുറെ തുണികൾ ഒരറ്റത്ത് കുട്ടി ഇട്ടിരിക്കുന്നു. എല്ലാം കാണിച്ച തന്ന ശേഷം വാർഡൻ പോയി. എനിക്കെന്തോ ശ്വാസം മുട്ടുന്ന പോലെ തോന്നി . വീട്ടിലെ അന്തരീക്ഷത്തിൽ നിന്നും മാറി താമസിക്കുവാൻ ഉള്ള വിമുഖത. എനിക്ക് വലിയ ഏകാന്തത അനുഭവപെട്ടു . ജനാല തുറന്നു കിടക്കുന്നു . പുറത്തേക്കു നോക്കി വെറുതെ ഇരുന്നു .
കുറെ നേരം അങ്ങനെ ബെഡിൽ തുങ്ങി പിടിച്ചു ഇരുന്നു . എനിക്ക് കരച്ചിൽ വന്നു. ആദ്യമായി വീട്ടിൽ നിന്നും മാറി നില്ക്കുകയാണ് . ഇത്ര വലുതയെങ്കിലും ഇന്നും ഞാൻ അമ്മയുടെ ചെല്ല കുട്ടിയാണ് . രാത്രി തനിച്ചു കിടക്കുവാൻ പേടിയുള്ള , പ്രേത ഭയമുള്ള ഒരു സാധാരണ കുട്ടി. കുറച്ചു നേരം കുടി കഴിഞ്ഞു . ഇരുട്ട് വീണു തുടങ്ങി ഇരിക്കുന്നു . അപ്പോളാണ് വാതിൽ തള്ളി തുറന്നു കൊണ്ട് മറ്റൊരാൾ ആ മുറിയിൽ പ്രവേശിച്ചത് . അത് ജീവൻ ജോർജ് ആയിരുന്നു. എന്റെ റൂം മേറ്റ് . ഞാൻ വന്നത് അവനു ഇഷ്ടപെട്ടില്ല എന്ന് തോന്നി . അവന്റെ സാമ്രാജ്യത്തിൽ അനധികൃതമായി ഒരാൾ കുടി വന്നു എന്നുള്ള തോന്നൽ . രാത്രി അവന്റെ കുടെ മെസ്സിലേക്ക് പോയി. പച്ചരി ചോറ് , ചിക്കൻ കറിയുടെ ചാർ , കഷ്ണങ്ങൾ ഉണ്ടായിരുന്നോ . പിന്നെ രണ്ടു ഉണക്ക ചപ്പാത്തിയും. ഭക്ഷണം കണ്ടിട്ട് എനിക്ക് കഴിക്കുവാനോ ഇറക്കുവാനോ തോന്നിയില്ല. ഞാൻ തിരുമാനിച്ചു എനിക്ക് ഇവിടം ശരിയാവില്ല .
എന്റെ ഒരു അമ്മാവനെ കുറിച്ച് മറ്റു അമ്മാവൻമാർ പറയുന്ന കഥ ഉണ്ട് . കഥ അല്ല അത് സത്യം ആയിരുന്നു . പണ്ട് പുള്ളിക്ക് ബോംബയിൽ ജോലി കിട്ടി . പക്ഷെ അമ്മാമ്മക്ക് നാട് വിട്ടു ബോംബെക്ക് പോകുവാൻ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല . അമ്മാവനെ മറ്റുള്ളവർ കൊണ്ട് റെയിൽവേ സ്റ്റേഷനിൽ ചെന്നാക്കി .ട്രെയിൻ പോയ ശേഷം അവർ വീട്ടിൽ തിരിച്ചു എത്തി . അപ്പോൾ അമ്മാവൻ അവിടെ ഇരുന്നു കഞ്ഞി കുടിക്കുന്നു . ട്രെയിനിന്റെ മറ്റേ വാതിൽക്കൽ കുടി പുള്ളിക്കാരൻ ഇറങ്ങി പോയി അടുത്ത ബസ് പിടിച്ചു നേരെ വീട്ടിലേക്ക് പോയി. അങ്ങനെയുള്ള അമ്മാവന്റെ മരുമകൻ ആണ് ഞാൻ.
രാത്രി നേരത്തേ കിടക്കുന്ന കുട്ടത്തിൽ ആണ് ഞാൻ . അന്ന് എനിക്ക് ഉറക്കം വന്നില്ല . ഒടുവിൽ ഞാൻ തിരുമാനിച്ചു എങ്ങനെയെങ്കിലും എനിക്ക് വീട്ടിൽ പോകണം . ഉറങ്ങാൻ തൈയാർ എടുക്കുന്ന ജീവനെ ഞാൻ കാര്യം ബോധിപ്പിച്ചു .
അവൻ എനിക്ക് ഹൊസ്റ്റലിൽ താമസിക്കുന്ന ഗുണാപദാനങ്ങൾ പാടി കേൾപ്പിച്ചു . പഠിക്കുവാൻ ആരും നിർബന്ധിക്കില്ല. ശനിയും, ഞായറും വീട്ടിലേക്കു എന്ന് പറഞ്ഞു മുങ്ങി സിനെമക്കോ വേറെ എവിടെ വേണെമെങ്കിലും പോകാം. കാശും അത്യാ വശത്തിനു കൈയിൽ കാണും . അങ്ങനെ ഒരു പാടു ഗുണങ്ങൾ അവൻ പറഞ്ഞു . പക്ഷെ ഞാൻ വഴങ്ങിയില്ല . എന്റെ ദൃഢ നിശ്ചയം കണ്ടിട്ട് അവൻ പറഞ്ഞു ഒരു വഴിയുണ്ട് . 'മെർക്കുറിയെ ' പിടിച്ചാൽ കാര്യം നടക്കും . ഞാൻ ചോദിച്ചു മെർക്കുറിയോ . അതെ നമ്മുടെ വാർഡൻ . അതെന്താ അങ്ങേരെ അങ്ങനെ വിളീക്കുനതു . അങ്ങേരു പോകുന്ന കണ്ടിട്ടില്ലേ ഉരുണ്ടു ഉരുണ്ടു . രസ കുമിളകളെ പോലെ ഉരുണ്ടു പോകുന്ന അങ്ങേർക്ക് ചേരുന്ന പേരല്ലേ ? ഇവിടത്തെ പ്യൂണ്‍ ആണ് പുള്ളി. പക്ഷെ ഇവിടത്തെ പ്രിൻസിപ്പലിനെക്കൾ പവർ ആണ് മെർക്കുറിക്ക് . അപ്പോൾ അങ്ങേരു ഇവിടത്തെ സാർ അല്ലെ?. ഞാൻ അതിശയത്തോടെ ചോദിച്ചു . പിന്നെ ഒരു സാറ്, ജീവൻ ചിറി കൊട്ടികൊണ്ട് പറഞ്ഞു.
നമ്മളിൽ ആരെങ്കിലും കൈകുലി കൊടുക്കാത്തവർ ഉണ്ടോ? ഉണ്ടാവില്ല അല്ലെ? ആരാണ് നമ്മളെ കൈകുലി കാരക്കി മാറ്റുന്നത് .ചെറുപ്പത്തിൽ അച്ഛൻ അമ്മമാർ നമ്മളെ ചെറു സമ്മാനങ്ങൾ തന്നു നമ്മളെ പ്രലോഭിതരാക്കുന്നു . അപ്പോൾ നമ്മൾ ജീവിക്കുന്ന ഈ സമൂഹം തന്നെ അല്ലെ നമ്മളെ കൈകുലി ക്കാരക്കി മാറ്റുന്നത് .അങ്ങനെ ഞാനും ഒരു കൈകുലിക്കാരൻ ആയി .
പറഞ്ഞു വരാൻ തുടങ്ങിയത് ചിത്രാംഗദൻന്റെ കാര്യം അല്ലെ. ചിത്രാംഗദൻ എന്ന് ആദ്യം കേൾക്കുമ്പോൾ നിങ്ങൾക്ക് തോന്നും ഇത് മറ്റേ പുള്ളി അല്ലെ എന്ന്. ഏതു നമ്മുടെ കാലന്റെ കണക്കപ്പിള്ള. അവിടെ നിങ്ങക്ക് തെറ്റി . അത് ചിത്ര ഗുപ്തൻ ആണു . സാരമില്ല ഈ പേര് ആദ്യം കേട്ടപ്പോൾ ഞാനും അങ്ങേനെയാ വിചാരിച്ചത് .
പൊക്കം കുറഞ്ഞു , ഉരുണ്ടു ചിത്രാംഗദൻ അങ്ങനെ എന്റെ ആദ്യത്തെ ഇര യായി മാറി. അതോ അയാൾ എന്റെ വേട്ടക്കരനോ?
പന്ത്രണ്ടു രൂപ . അന്ന് അത് ചെറിയ തുകയല്ല . സ്കൂൾ കുട്ടിക്ക് അതിൽ കുടുതൽ രൂപ കൈയിൽ ഉണ്ടാകില്ല .ഞാൻ ജീവനുമായി അടി പിടി കുടി എന്നും , പിടിച്ചു മാറ്റുവാൻ ചെന്ന ചിത്രാംഗദനെ തള്ളി എന്നും പറഞ്ഞു അങ്ങേരു തന്നെ ഒരു കുറിപ്പ് ഉണ്ടാക്കി. പിന്നെ അതിനടിയിൽ വലിയ ഒരു കൈ ഒപ്പും. ചിത്രാംഗദൻ എന്ന് തന്നെ . പേരും, ഒപ്പും ഒരുപോലെ. എന്തായാലും കാര്യം നടന്നില്ല . എനിക്ക് ടി. സി കിട്ടിയുമില്ല. . ഞാൻ അവിടെ തന്നെ പഠിത്തം തുടർന്നു എന്നുള്ളത് വേറെ കാര്യം . അങ്ങനെ എന്റെ ആദ്യത്തെ കൈകുലി ഗോപി ആയി എന്ന്ത് ബാക്കിപത്രം .
അതിനിടക്ക് എന്റെ ഊഴം വന്നു . ഞാൻ ഫീസ് അടച്ചു എന്റെ പാട്ടിനു പോയി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ