മല മേലെ വാഴുന്ന സൂര്യന്റെ കിരണങ്ങൾ
ഉടയാട തീർക്കുന്നുവോ , സ്വാമിക്ക്
ഉടയാട തീർക്കുന്നുവോ?,
പൂനിലാ കുളിരിൽ പൂന്തേൻ ചാലിച്ച
പൈമ്പാൽ ചുരത്തുന്നുവോ?
പൗർണമി പൈമ്പാൽ ചുരത്തുന്നുവോ?
താരക മുത്തുക്കൾ മലർ മാലയായി
പൂണൂൽ കൊരുക്കുന്നുവോ?
അയ്യന്റെ മാറിൽ തളിർക്കുന്നുവോ?
മാമല വാഴുന്ന സൂര്യന്റെ കിരണങ്ങൾ
ഉടയാട തീർക്കുന്നുവോ , സ്വാമിക്ക്
ഉടയാട തീർക്കുന്നുവോ ,
സൂര്യനും ചന്ദ്രനും താരക ക്കൂട്ടവും
ഒരുമിച്ചു ചെരുന്നുവൊ?
ഇരു മുടി കെട്ടെന്തി അഭിഷേക നെയ്യാടി
ഒരുമിച്ചു പടിയെറുന്നോ
തൃപ്പടി ഒരുമിച്ചു കയറുന്നുവോ
ഇക്കാടും മലകളും താണ്ടി , അക്കാണും മേടും കരേറി
വിശ്വാസ പൂത്തിരി കത്തിച്ച നെയ് വിളക്കേന്തി നീ വീശുന്നുവോ
മന്ദ മാരുതൻ പാടുന്നുവോ ?
ജപമാല ചൂടി , മന്ത്രങ്ങൾ ചൊല്ലി ഹിമ ഗംഗ യായിട്ടൊഴുകി
നീരാടും അയ്യന്റെ പുണ്യം നുകർന്ന് നീ പമ്പ യായി പണ്ടേ നീ മാറി
പുണ്യ പമ്പ യായി പണ്ടേ നീ മാറി
മാമല വാഴുന്ന സൂര്യന്റെ കിരണങ്ങൾ
ഉടയാട തീർക്കുന്നുവോ , സ്വാമിക്ക്
ഉടയാട തീർക്കുന്നുവോ ,
പൂനിലാ കുളിരിൽ പൂന്തേൻ ചാലിച്ച
പ്യ്മ്പാൽ ചുരത്തുന്നുവോ
പൌർണമി പ്യ്മ്പാൽ ചുരത്തുന്നുവോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ