ഇക്കാണും മലയും താണ്ടി
അക്കാണും മേടും കേറി
കാടായ കാടും താണ്ടി പോയാലോ
ഈ കുന്നായ കുന്നും കേറി പോയാലോ
മകര പൊൻ ദീപം പോലെ
മലയാള കരയിൽ വാഴും
അയ്യപ്പൻ വാഴും മല കാണാം
സ്വാമി, അയ്യപ്പൻ വാഴും മല കാണാം
അങ്ങകലെ മല മേലെ
പുലി മേലെ എഴുന്നരുളും
പുരിക കൊടിയാൽ അവിടം
മിഴിയാലെ ഒന്നോഴിയും
മണി വില്ലിൻ ഞാണോളീയാൽ
അതിരുകളെ കാത്തരുളും
അയ്യപ്പൻ വാഴും മല കാണാം
സ്വാമി, അയ്യപ്പൻ വാഴും മല കാണാം
മയിലാടും കുന്നുകളിൽ
നരി വാഴും കാടുകളിൽ
കരിനാഗ പുറ്റുകളിൽ , തല നീട്ടും നാഗത്താൻ
ഉട വാളിൻ കൈ പിടിയാൽ
കാടെല്ലാം കാക്കും ഭഗവാൻ
തെളി നീരായി ഒഴുകും പുഴ പൊൽ
അണയാത്തൊരു ചൈതന്യം
അങ്ങകലെ അലയായി,,,, ശരണം വിളി ഉയരുമ്പോൾ
അയ്യപ്പൻ വാഴും മല കാണാം
സ്വാമി, അയ്യപ്പൻ വാഴും മല കാണാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ