2014, മാർച്ച് 13, വ്യാഴാഴ്‌ച

അഴിമതിയുടെ വസന്ത കാലം



യുപിഎ സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണം അഴിമതിയുടെവസന്തകാലമായിരുന്നു. ഇതുസംബന്ധിച്ച്‌ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന തമാശയുണ്ട്‌. എ ഫോര്‍ ആദര്‍ശ്‌ ഫ്ലാറ്റ്‌ അഴിമതി, ബി ഫോര്‍ ബൊഫോഴ്സ്‌, സി ഫോര്‍ കോമണ്‍വെല്‍ത്ത്‌ എന്നിങ്ങനെ നീളുന്ന പട്ടിക. പത്തുവര്‍ഷം കൊണ്ട്‌ എത്രായിരം കോടി രൂപയുടെ അഴിമതിയാണ്‌ നടന്നതെന്ന്‌ ആര്‍ക്കും വ്യക്തമല്ല. കോണ്‍ഗ്രസ്‌ ഭരണകാലത്ത്‌ നടന്ന സുപ്രധാനമായ അഴിമതിക്കേസുകളെക്കുറിച്ച്‌ ജന്മഭൂമി ദല്‍ഹി ലേഖകന്‍ എസ്‌. സന്ദീപ്‌

ടു ജി സ്പെക്ട്രം: 2001ല്‍ പുതിയ 122 ടെലികോം ലൈസന്‍സുകള്‍ വിതരണം ചെയ്തതില്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ കേന്ദ്രസര്‍ക്കാര്‍ മനപ്പൂര്‍വ്വം വരുത്തിയ വീഴ്ചയുടെ നഷ്ടം 1.76 ലക്ഷം കോടി രൂപ. ഇത്ര വലിയ തുക ആദ്യമായാണ്‌ മിക്ക ഇന്ത്യക്കാരും കേള്‍ക്കുന്നത്‌. 2008ല്‍ പുറത്തുവന്ന ഈ അഴിമതിക്കേസില്‍ ടെലികോം മന്ത്രി ഡി രാജയും കനിമൊഴി എംപിയുമെല്ലാം ജയിലിലായി.

വിവിഐപി ഹെലികോപ്റ്റര്‍: ആദര്‍ശവാനെന്ന പ്രതിച്ഛായ സ്വയം ഉണ്ടാക്കിയിട്ടുള്ള എ.കെ ആന്റ ണി ഭരിക്കുന്ന പ്രതിരോധ വകു പ്പിലുയര്‍ന്ന പ്രധാന അഴിമതിക്കേസ്‌ വിവിഐപി ഹെലികോപ്‌ ടാര്‍ ഇടപാടാണ്‌. ഇറ്റാലിയന്‍ കമ്പനിയില്‍ നിന്നു 3,600കോടി രൂപ മുടക്കി 12 ഹെലികോപ്റ്റര്‍ വാങ്ങാനുള്ള ക രാറില്‍ മുന്‍വ്യോമസേ ന മേധാവി എസ്‌.പി. ത്യാഗിയടക്കം കോഴ വാങ്ങിയിരുന്നു.

കല്‍ക്കരി അഴിമതിക്കേസ്‌: നടപടിക്രമങ്ങള്‍ പാലിക്കാതെ കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്തതു വഴി 1.86 ലക്ഷം കോടി രൂപ ഖജനാവിന്‌ നഷ്ടം ഉണ്ടായെന്നാണ്‌ കേസ്‌. 16 കേസുകളില്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്ത സിബിഐ ഇന്നലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു.
കല്‍ക്കരിമന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങിനു മേല്‍ വ്യക്തിപരമായി ഉയര്‍ന്ന ആദ്യ അഴിമതിക്കേസ്‌ കല്‍ക്കരിപ്പാടം വിതരണം ചെയ്തതിലെ ശതകോടികളുടെ വെട്ടിപ്പാണ്‌. സിബിഐ അന്വേഷണത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടതും തിരുത്തലുകള്‍ നടത്തിയതുമെല്ലാം പുറത്തുവന്നു.

ആന്‍ഡ്രിക്സ്‌ ദേവാസ്‌ കരാര്‍: ആന്‍ഡ്രിക്സ്‌ ദേവാസ്‌ കരാര്‍അഴിമതിയേ തുടര്‍ന്നുണ്ടായ നഷ്ടം 2ലക്ഷം കോടി രൂപയാണ്‌. എന്നാല്‍ ഇക്കാര്യത്തില്‍ സിഎജി നടത്തിയ കണ്ടെത്തലുകള്‍ വലിയ തോതില്‍ വിവാദമാകാതിരുന്നത്‌ ഒരര്‍ത്ഥത്തില്‍ കേന്ദ്രത്തിന്‌ ആശ്വാസം നല്‍കി. ഐ.എസ്‌.ആര്‍.ഒ മേധാവി രാധാകൃഷ്ണന്‍ നായര്‍ മുന്‍മേധാവി മാധവന്‍നായര്‍ക്കെതിരെയാണ്‌ ആരോപണം ഉന്നയിച്ചത്‌.

ടട്ര ട്രക്ക്‌: 750 കോടി മുടക്കി. 1676 ടട്ര ട്രക്കുകള്‍ ഇന്ത്യന്‍ കരസേനയിലേക്ക്‌ വാങ്ങാന്‍ തനിക്ക്‌ 14 കോടി രൂപ ഇടനിലക്കാരന്‍ വാഗ്ദാനം ചെയ്തെന്ന കരസേനാധിപനായിരുന്ന വി.കെ സിങ്ങിന്റെ 2012ലെ വെളിപ്പെടുത്തലില്‍ തുടങ്ങിയ കേസാണിത്‌. നിരവധി കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ പങ്കുണ്ടെന്ന്‌ സ്പഷ്ടമായിട്ടും കേസന്വേഷണം പാര്‍ട്ടിയിലേക്ക്‌ എത്തിയില്ല. സിബിഐയ്ക്ക്കുരുക്കിട്ടതു തന്നെകാരണം.

സ്കോര്‍പ്പിയന്‍ അന്തര്‍വാഹിനി: സ്കോര്‍പ്പിയന്‍ അന്തര്‍വാഹിനിക്കരാറിനായി 500 കോടി രൂപ ഇന്ത്യയിലെ നേതാക്കള്‍ക്ക്‌ നല്‍കാന്‍ തയ്യാറായ വാര്‍ത്ത പുറത്തുവന്നതോടെ വൈകിയ കരാര്‍ പത്തുവര്‍ഷത്തിന്‌ ശേഷം ഇന്ത്യന്‍ നാവികസേനയുടെ അന്തര്‍വാഹിനികള്‍ നാശോന്‍മുഖമായതോടെ വീണ്ടും ചര്‍ച്ചാവിഷയമായിട്ടുണ്ട്‌.

യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായ വലിയ തട്ടിപ്പുകളായ സത്യം കമ്പ്യൂട്ടേഴ്സ്‌ കേസിലും കൊല്‍ക്കത്തയിലെ ശാരദാ ചിറ്റ്ഫണ്ട്‌ കേസിലുമെല്ലാം പ്രതികളെ ശിക്ഷിക്കുന്നതിനു പകരം സംരക്ഷിക്കുന്ന പൊതു നിലപാടാണ്‌ യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചത്‌.

കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌: ദല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസുമായി ബന്ധപ്പെട്ട്‌ 70,000 കോടി രൂപയുടെ അഴിമതി നടന്നതായാണ്‌ കേന്ദ്രവിജിലന്‍സ്‌ കമ്മീഷന്‍ കണ്ടെത്തിയത്‌. മുന്‍കേന്ദ്ര മന്ത്രി സുരേഷ്കല്‍മാഡിയടക്കം പ്രമുഖര്‍ക്‌ക്‍ഇതില്‍ അന്ധമുള്ളതായി തെളിഞ്ഞിരുന്നു.

വോട്ടിന്‌ കോഴ: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ നാണക്കേടിന്റെ പരകോടിയിലെത്തിച്ച കേസാണിത്‌. വിശ്വാസ വോട്ടു തേടാന്‍ ബിജെപി അംഗങ്ങളായ അശോക്‌ അര്‍ഗാളിനും ഫഗാന്‍സിങ്‌ കുലാസ്തേയ്ക്കും മഹാവീര്‍ ഭാഗോരയ്ക്കും അമര്‍സിങ്ങിനെ ഉപയോഗിച്ച്‌ കോണ്‍ഗ്രസ്‌ നേതൃത്വം പണം നല്‍കുകയായിരുന്നു. ഈ പണം ലോക്സഭയില്‍ ഉയര്‍ത്തിക്കാട്ടി, കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി അംഗങ്ങള്‍ പരസ്യമായി രംഗത്തെത്തിയതോടെ ജനാധിപത്യത്തെ കോണ്‍ഗ്രസ്‌ പണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്‌ കണക്കാക്കുന്നതെന്ന്‌ രാജ്യത്തിനു ബോധ്യമായി.

ആദര്‍ശ്‌ ഫ്ലാറ്റ്‌ തട്ടിപ്പ്‌ കേസ്‌: സൈനികര്‍ക്കും സൈന്യത്തില്‍നിന്നും വിരമിച്ചവര്‍ക്കുമായി നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ അനര്‍ഹരായ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തട്ടിയെടുത്ത സംഭവം 2011ല്‍ കേന്ദ്രവിജിലന്‍സ്‌ കമ്മീഷനാണ്‌ പുറത്തെത്തിച്ചത്‌. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിമാരായിരുന്ന നാലുനേതാക്കള്‍ക്ക്‌ പങ്കുണ്ടെന്നാണ്‌ കണ്ടെത്തല്‍. ലക്ഷക്കണക്കിന്‌ കോടി രൂപയുടെ തട്ടിപ്പാണ്‌ ആദര്‍ശ്‌ ഫ്ലാറ്റ്‌ കുംഭകോണം.

ഐപിഎല്‍ അഴിമതി: ഐപിഎല്‍ ക്രിക്കറ്റ്‌ മത്സരങ്ങളുമായി ബന്ധപ്പെട്ട്‌ കോടികളുടെ വാതുവെയ്പ്പ്‌ നടക്കുന്നതായി പോലീസ്‌ കണ്ടെത്തിയിരുന്നു. കേസ്‌ ഉന്നതങ്ങളിലേക്ക്‌ പോകാതെ ചില കളിക്കാരില്‍ മാത്രമായി അവസാനിപ്പിക്കാനാണ്‌ ശ്രമം.

റെയില്‍വേയിലെ അഴിമതി: റെയില്‍വേ ബോര്‍ഡ്‌ അംഗമാകാന്‍ റെയില്‍മന്ത്രിയായിരുന്ന പവന്‍കുമാര്‍ ബന്‍സലിന്റെ ബന്ധുവിന്‌ കൈക്കൂലി നല്‍കുന്നതിനിടെ സിബിഐ നടത്തിയ അറസ്റ്റുകളും പിന്നീട്‌ ബന്‍സലിനു തന്നെ രാജിവയ്ക്കേണ്ടിവന്നതും പത്തുവര്‍ഷം നടത്തിയ അഴിമതികളില്‍ പ്പെടുന്നവയാണ്‌.

തീര്‍ന്നില്ല, അഴിമതിക്കഥകള്‍… ഇവയെല്ലാംഅഴിമതികളില്‍ വലിയ വിവാദമുയര്‍ത്തിയവമാത്രം. ചെറുതും വലുതുമായ മറ്റനവധി അഴിമതികളും ഇക്കാലത്ത്‌ നടന്നിരുന്നു. പലതും മാധ്യമശ്രദ്ധപോലുമാകര്‍ഷിക്കാതെ യവനികയ്ക്കുള്ളില്‍ മറഞ്ഞു. അഴിമതി തന്നെ ഒരു വ്യവസായമായതിനെത്തുടര്‍ന്നാണ്‌ അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ അഴിമതിക്കെതിരെ പ്രക്ഷോഭം തന്നെ ഉയര്‍ന്നത്‌. അഴിമതിക്കെതിരെ ശക്തമായ ലോക്പാല്‍ ബില്ല്‌ വേണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. അവയില്‍ ടു ജി സ്പെക്ട്രം കേസില്‍ പെട്ട ഡിഎംകെ മന്ത്രി എ.രാജ ജയില്‍ കയറിയിരുന്നു. കേസ്‌ നടക്കുകയാണെന്ന സത്യം പോലും പരിഗണിക്കാതെയാണ്‌ രാജയെ ഒരിക്കല്‍ കൂടി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്‌. രാജ മാത്രമല്ല അഴിമതിക്കറ പറ്റിയവര്‍ പലരും ഇപ്പോഴുമുണ്ട്‌ രംഗത്ത്‌.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ