കഴിഞ്ഞ ദിവസം ഒരു സിനിമ കണ്ടു . ചിത്രം സഖാവ് . നിവിൻ പൊളി തകർത്തഭിനയിച്ച ചിത്രം. കമ്മ്യൂണിസ്റ്റ്കാരുടെ കഥ പറഞ്ഞാൽ മാത്രമല്ലേയുള്ളു ഇപ്പോൾ ചിത്രം വിജയിക്കുകയുള്ളു . ആ സിനിമയിലെ ചില സംഭാഷണ ശലകങ്ങൾ ചിത്രം കണ്ടിറങ്ങിയപ്പോളും രവിയുടെ ഓർമയിൽ നിന്നു .
നിവിൻ പൊളി അവതരിപ്പിക്കുന്ന കൃഷ്ണൻ എന്ന കഥാപാത്രം പട്ടർ എന്ന ജന്മിയോട് (പി . ബാലചന്ദ്രൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിനോട്) പറയുന്ന വാക്കുകൾ .
പുച്ഛ ഭാവത്താൽ പട്ടർ ചോദിക്കുന്നു
"കൃഷ്ണൻ എന്ന മാത്രമേയുള്ളു പേര്, അല്ലാതെ കൃഷ്ണൻ നമ്പുതിരി എന്നോ , അല്ലെങ്കിൽ കൃഷ്ണൻ നായർ എന്നോ പിന്നിലുണ്ടോ . പേരിന്റെ വാലിൽ വേറെ ജാതി ഒന്നുമില്ലേ ?"
അതിനുത്തരമായി കൃഷ്ണൻ പറയുന്നു.
"എന്റെ ജാതിയോ , വിശ്വാസമോ ആണ് അറിയേണ്ടതെങ്കിൽ പേരിന്റെ വാലിൽ അല്ല പേരിന്റെ മുൻപിൽ ഉണ്ട് സഖാവ് ! സഖാവ് കൃഷ്ണൻ "
പിന്നെ സ്ലോ മോഷനിൽ സഖാവ് നടന്നു പോകുന്നു. തീയേറ്ററിൽ നിറഞ്ഞ കൈയടി.
ഇപ്പൊൾ ഇത് പറഞ്ഞതിന് ഒരു കാരണം ഉണ്ട്. അത് വഴിയേ പറയാം .
സംഭവം നാലഞ്ചു കൊല്ലം മുന്നെയുള്ളതാണ് .
വീട് പണിയാനുള്ള തീവ്രമായ ആഗ്രഹത്തിൻ പുറത്താണ് ഗോവിന്ദൻ മേസ്തിരിയെ പോയി കാണുന്നത്. മേസ്തിരി നാട്ടിൽ പ്രശസ്തൻ ആണ്. സ്ഥാനം കാണുവാനും മറ്റും ഇപ്പോഴും അന്യ ദേശത്തുനിന്നും പോലും ആളുകൾ മേസ്തിരിയെ വിളിച്ചു കൊണ്ടുപോകാറുണ്ട്.
"വീട് പണി എത്രയും വേഗം തുടങ്ങണം "
മുഖവര കൂടാതെ മേസ്തിരിയോട് കാര്യം പറഞ്ഞു.
"ഇപ്പോൾ നടക്കില്ല രവി, " മേസ്തിരി കട്ടായം പോലെ പറഞ്ഞു.
എനിക്ക് ദേഷ്യം വന്നു . ഒരു മാതിരി മേസ്തിരി മാരുടെ സ്വഭാവം കാണിക്കരുത് എന്ന് പറയുവാൻ വന്നതാ , പക്ഷെ പറഞ്ഞില്ല. പൊതുവെ മേസ്തിരി മാരുടെ സ്വഭാവം അങ്ങെനെ തന്നെയാ . കുറഞ്ഞത് നാലഞ്ചു വീട് പണി എങ്കിലും അവർ ഒറ്റയടിക്ക് ഏറ്റെടുക്കും . എന്നിട്ടു അവിടേയും , ഇവിടേയും തൊടീച്ചിട്ടും . എന്തെങ്കിലും ഒക്കെ ചെയുന്നു എന്നുള്ള തെറ്റുധാരണ ഉടമസ്ഥന് അവർ നൽകും. പൊതുവെ അവരിൽ ഒരാൾ ഏറ്റ പണി മറ്റുള്ളവർ ഏറ്റെടുക്കുകയില്ല. . അത് ഇക്കുട്ടർ തമ്മിലുള്ള രഹസ്യമായ ധാരണയാണ്. ഒരാൾ തൊട്ട പണി മറ്റുള്ളവർ ഏറ്റെടുക്കുവാൻ പറ്റില്ല എന്നുള്ള രഹസ്യ ഉടമ്പടി.
പറഞ്ഞ സമയത്തു പണി തീർക്കാത്തവർ ആണെന്ന് പേര് ദോഷം ഉണ്ടെങ്കിലും മേസ്തിരി രവിയുടെ വീട് പണി പറഞ്ഞ സമയത്തിനുള്ളിൽ തീർത്തു കൊടുത്തു. വീടായില്ലേ ഇനി എന്ത് പ്രശ്‌നം എന്ന് നിങ്ങൾ ചോദിക്കും. ജോലിയിൽ കയറിട്ടു പതിനഞ്ചു വര്ഷമായി. അങ്ങനെ അയാൾക്കും സ്വന്തമായി ഒരു വീട് ഉണ്ടായിരിക്കുന്നു. ഇനി വാടക വീട് തേടി അലയേണ്ട . ഭാര്യയുടെ വീട് വയ്‌ക്കേണ്ട എന്ന സ്ഥിരം പല്ലവി കേട്ട് ഉറങ്ങേണ്ട . ഇതെല്ലാം സമാധാനം തരുന്ന കാര്യങ്ങൾ തന്നെയാണ് . പക്ഷെ ആ വീട് വേറെയൊരു പൊല്ലാപ്പ് ഉണ്ടാക്കി എന്നുപറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ . അതാണ് ഇനി ഞാൻ പറയുവാൻ പോകുന്നത്.
ഇപ്പോൾ രവി നിൽക്കുന്നത് കോർപ്പറേഷൻ ഓഫിസിലാണ് . ബിൽഡിങ് ഇൻസ്പെക്റ്റ്‌റെ മുന്നിൽ ഭവ്യതയോടെ അയാൾ നിൽക്കുന്നു .
ഇൻസ്പക്റ്റർ - "നിങ്ങളോട് ഇത് ഒപ്പിട്ടുവാൻ കഴിയില്ല എന്ന് ഞാൻ പറഞ്ഞില്ലേ "
"അല്ല സാർ , ഫൈൻ അടച്ചാൽ " രവി അർദ്ധോക്തിയാൽ നിറുത്തി.
ഇൻസ്പക്റ്റർ രവിയെ നോക്കി ക്രൂരമായി ചിരിച്ചു.
വീട് ചട്ട പ്രകാരം ഇടിച്ചു കളയണം ,
എന്ത് പറയണം എന്നറിയാതെ രവി പകച്ചു പോയി.
"സാർ വേറെ എന്തെങ്കിലും ഒരു വഴി. "
"ഇവിടെ എന്റെ മുന്നിൽ ഇങ്ങനെ താണു തൊഴിതൊട്ടൊന്നും കാര്യമില്ല. താൻ പോയ്കൊള്ളൂ "
അയാൾ പുറത്തേക്കേറങ്ങിയതും പ്യുൺ നാരായണൻ അയാളെ വിളിച്ചു.
:എന്താ കാര്യം " അയാൾ ആധികാരിതയോടെ ചോദിച്ചു.
"ചെറിയൊരു വയലേഷൻ ഉണ്ട് "
നാരായണൻ ആ ഫയൽ തുറന്നു നോക്കിയിട്ടു പുച്ഛത്തോടെ ഒന്ന് ചിരിച്ചിട്ട് ചോദിച്ചു .
"ഇത് ചെറുതൊന്നുമല്ലല്ലോ , വീട് കെട്ടുമ്പോൾ ബിൽഡിങ് ആക്ട് എന്നൊരു സാധനം ഉണ്ട്. ആർകിടെക്ട് ഒന്നും പറഞ്ഞില്ലേ "
അല്ല , പ്ലാൻ എന്റെ തന്നെ , പിന്നെ മേസ്തിരി കുറച്ചു ഭേദഗതി ചെയ്തു.
സാർ വാ, നമുക്കൊന്നു ചായ കുടിക്കാം . അപ്പുറത്തെ കൈരളി ഹോട്ടലിലേക്ക് അവർ നടന്നു.
"സാറിന് ഇതൊന്നും ശീലമില്ല അല്ലെ? ഇതൊക്കെ ഒരു പതിവായ കാര്യമല്ലേ . നല്ല പുത്തനങ്ങു മടിച്ചു നിക്കാതെ ഇറക്കു സാറേ . സ്വന്തം വീട്ടിന്റെ കാര്യത്തിനല്ലേ . ഇന്ന് വൈകുനേരം സിറ്റി ടൂറിസ്റ്റ് ഹോമിൽ, റും നമ്പർ 217 ൽ സാർ ഉണ്ടാകും. ഒരു അമ്പതിനായിരം കൊണ്ട് പോയി കൊടുക്കു. എന്നാൽ നാളെ സാറിന് വീടിന്റെ നമ്പർ കിട്ടും."
അയാൾ വളരെ ചെറിയ കാര്യം പറയുന്ന പോലെ അങ്ങനെ പറഞ്ഞു.
"അല്ല ഞാൻ ഇത് വരെ അങ്ങനെ കൈക്കൂലി കൊടുത്തിട്ടില്ല . "
"ഇങ്ങനെയൊക്കെ അല്ലെ ഇത് ശീലമാകുന്നത് . സാർ മടിക്കാതെ പോയ്ക്കൊള്ളൂ . ഇവിടെ ഇന്ത്യാ മഹാരാജ്യത്തു കാര്യം നടക്കണം എന്നുണ്ടെങ്കിൽ ഇതൊക്കെ പതിവാ" നാരായണൻ വലിയ ഒരു തത്വം പറയുന്ന പോലെ പറഞ്ഞു.
പോകുന്ന വഴി നാരായണൻ പറഞ്ഞു . "സാർ ഒരു കമ്മ്യൂണിസ്റ് ആണ്. അതുകൊണ്ട് ലാൽ സലാം പറഞ്ഞോളൂ . പിന്നെ സാർ പോകുന്നതിനു മുന്നേ എന്നെ ഫോൺ ചെയ്തറിയിക്കണം . ഇതാണ് എന്റെ നമ്പർ " അയാൾ അയാളുടെ മൊബൈൽ നമ്പർ തന്നു.
നാരായണൻ പറഞ്ഞ പ്രകാരം വൈകുന്നേരം സിറ്റി ടുറിസ്റ് ഹോമിൽ രവി എത്തി.
അവിടെ മുറിയിൽ ബിൽഡിങ് ഇൻസ്‌പെക്‌ടർ ഉണ്ടായിരുന്നു.
രവിയെ കണ്ട ഉടനെ അയാൾ ചോദിച്ചു , കാശ് കൊണ്ടുവന്നിട്ടുണ്ടല്ലോ അല്ലെ .
" അത്രയും കാശ് , ഇത്തിരി കുടുതലാ , എന്തെങ്കിലും ഒരു നീക്കുപോക്ക് "
അതും പറഞ്ഞിട്ട് രവി മുഖം താഴ്ത്തി നിന്ന്. എന്റെ ഒരൊറ്റ ഒപ്പ് മതി നിങ്ങളുടെ വീട് പൊളിക്കാൻ . അത് വേണമോ . "
"സാർ ഒരു സഖാവ് അല്ലെ" എന്നിട്ട് ഇങ്ങനെ .
താൻ നമ്മുടെ പാർട്ടിക്കാരനാണോ , അപ്പോൾ അറിയാമല്ലോ . പണ്ടത്തെപ്പോലെ ആദർശം പറഞ്ഞാൽ ഒന്നും ജീവിക്കുവാൻ പറ്റുകയില്ല .പാർട്ടി പറയുമ്പോൾ കൊല്ലാനും, കല്ല് അറിയുവാനും ആളുകൾ വേണ്ടേ , അവരെ വളർത്തേണ്ട . അതെല്ലാം ഞങ്ങളെ പോലുള്ളവരുടെ ചുമതലയാ . ഞാൻ മേടിക്കുന്നു എങ്കിൽ ഇതിന്റെ ഒരു പങ്ക് പാർട്ടിക്കുള്ളതാ. പിന്നെയുള്ള നക്കാപ്പിച്ച നാരായണൻ അടക്കമുള്ളവർക്കു വീതം വയ്ക്കണം "
രവി ഒന്നും മിണ്ടാതെ തരിച്ചു നിന്ന്. അയാൾ ഒരു കമ്മ്യൂണിസ്റ്റ് കാരനായിരുന്നു . കോളേജിൽ കൈകൂലിക്കെതിരെ സമരം നടത്തിയ രംഗങ്ങൾ അയാളുടെ മുന്നിൽ ചലച്ചിത്രത്തിലെ ഫ്ലാഷ്ബാക്ക് എന്ന പോലെ മുന്നിൽ തെളിഞ്ഞു. അങ്ങനെ എത്രയെത്ര സംഭവങ്ങൾ.
ഇൻസ്‌പെക്‌ടർ അയാളെ ഓർമയിൽ നിന്നും വിളിച്ചുണർത്തി .
പേരെന്താ എന്ന പറഞ്ഞത് .
"സഖാവ് രവീന്ദ്രൻ"
മുഴുവനും പേര് .
"രവീന്ദ്രൻ കർത്താ"
അച്ഛന്റെ പേര്
"|ഉദയപ്പൻ കർത്താ |"
എന്താ രവി സംശയത്തോടെ ചോദിച്ചു.
ഒന്നുമില്ല . അയാളൊന്നു മൂളി .
"എന്നാ ഒരു കാര്യം ചെയൂ , മുപ്പതു തന്നാൽ മതി. ബാക്കി ഇരുപതു ഞാൻ വേണ്ട എന്ന് വയ്ക്കാം ."
ആ വാക്കുകൾ രവിയിൽ ആശ്വാസം നിറച്ചു .
അയാൾ പറഞ്ഞു ." എനിക്കിച്ചിരി അത് കുടുതലാ . ഏത് ? "
അയാൾ തന്നെ ചോദവും , ഉത്തരവും പറഞ്ഞു.
"മറ്റേ സ്പിരിറ്റ് . ജാതി സ്പിരിറ്റ് . ഈ ഒരു കാര്യത്തിൽ മാത്രം ഞാൻ റേറ്റു കുറയ്ക്കും .ഒന്നുമല്ലെമെങ്കിലും നമ്മൾ ഒക്കെ നമ്മുടെ കുലമഹിമയിൽ ആഢ്യത്വം ഉൾകൊള്ളേണ്ടവർ അല്ലെ."
രവി നിസ്സംഗതയോടെ തലയാട്ടി , പോക്കറ്റിൽ നിന്നും അയാൾ പറഞ്ഞ തുകയെടുത്തു കൊടുത്തു. അയാൾ അത് എണ്ണി നോക്കിയശേഷം പോക്കറ്റിലിട്ടു. രവി പിൻ തിരിഞ്ഞു നടക്കുമ്പോൾ ഇൻസ്പെക്റ്റ്‌റെ ചുണ്ടിലെ ഗാനം അയാൾ കേട്ടു .
" നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ"
.
കമ്മ്യൂണിസ്റ്റ്കാരുടെ കഥ പറഞ്ഞാൽ മാത്രമല്ലേയുള്ളു ഇപ്പോൾ ചിത്രം വിജയിക്കുകയുള്ളു.
മറുപടിഇല്ലാതാക്കൂചിരിപ്പിക്കണമെന്നു നിർബന്ധമാ???
stay safe ,stay home
മറുപടിഇല്ലാതാക്കൂ#workathome
good post.In the present scenario , having a proper mentor for career development is very important .
We are also in the business of Software as a leading it company in trivandrum and we are top web development company in trivandrum.
THANKS FOR SHARING