2019, ഏപ്രിൽ 15, തിങ്കളാഴ്‌ച

വിഷുക്കണി


വിഷുക്കണി


വിഷുക്കാലമല്ലേ എന്നറിയുന്നു ഞാൻ
എൻ കണിക്കൊന്ന പൂക്കുംനേരം മലർവാടിയിൽ

ചിരിക്കുന്ന കൊന്നപൂവേ
നിനക്കാര്  നൽകി എൻ അരഞ്ഞാണ
മണിയിലെ തിളങ്ങുന്ന സ്വർണ നിറം

ഉറക്കത്തിൽ ആരോ എന്നെ വിളിച്ചുണർത്തും
നിറദീപം തെളിയും ഇരുളിൽ കണി കാണ്മാനായി

ഓട്ടുരുളി കിണ്ണം നിറയെ അരിയും , നെല്കതിരും തൂവി
കണി വെള്ളരി കണ്ടു ഞാൻ, മാമ്പഴവും , കദളി പഴവും
പുതു കസവിൻ   ചേല തുമ്പും , വാൽ ദർപ്പണവും

അതിനെല്ലാം മേലെ കണ്ടു ചിരിക്കുന്നൊരു ഉണ്ണി കണ്ണൻ
പൊന്നോട കുഴലും ചാർത്തി , ശ്രീ വത്സ മുദ്രയുമായി

ചിരിക്കാൻ മറക്കുന്ന ഉണ്ണി കിടാങ്ങളെ
മറക്കല്ലേ  നിങ്ങൾ ആ മലനാട്ടിൻ പൈതൃകം
ഇനി എന്നും വിടരട്ടെ പുലരിതൻ വിഷുക്കാലം
കണി കാണും കണ്ണുകളിൽ നിറയട്ടെ പൂക്കാലം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ