2017, മാർച്ച് 3, വെള്ളിയാഴ്‌ച

വെറുതെ ഒരു പിണക്കം (കഥ)



"ലതികാ , നിനക്ക് ഇതൊന്നു നിറുത്താറായില്ലെ , എപ്പോ നോക്കിയാലും    സാ   രീ   ഗാ "  , ഒന്ന് മര്യാദക്ക് ഉറങ്ങുവാൻ പോലും സമ്മതിക്കില്ല" .  അയാൾ ദേഷ്യത്തോടെ അവളോടായി  ചോദിച്ചു . ഒരു മാസം ആകുന്നു അയാൾ ജോലിയിൽ നിന്നും വിരമിച്ചിട്ട്.  ഇത്രയും നാളും അയാൾക്ക് തിരക്ക് തന്നെ ആയിരുന്നു . എന്നും രാവിലെ എഴുന്നേറ്റ്  ജോലിക്ക് പോകുക, മീറ്റിങ്ങുകളിൽ  പങ്ക് കൊള്ളുക. ഓരോ ദിവസവും   ടാർജറ്റ്  മീറ്റ്‌ ചെയ്തോ എന്ന്  നോക്കുക.   അതിനനുസരിച്ച് നിർദേങ്ങൾ  കൊടുക്കുക . പിന്നെ  ആഴ്ചകളിൽ  ഓരോ തവണ വീതം  കമ്പനിയുടെ  ഏതെങ്കിലും  ശാഘകൾ  സന്ദർശിക്കുക . അങ്ങനെ ഒരു ചിട്ടയായ ജീവിതം . അയാളുടെ അടുക്കും ചിട്ടയും ലതികയ്ക്ക് നന്നായി അറിയാവുന്നതാണ് .

അയാളുടെ കുറ്റപെടുത്തൽ കേട്ടപ്പോൾ  ബ്രേക്ക്‌ ഇട്ട പോലെ  ലതിക അവൾ പാടിയ  കീർത്തനം നിറുത്തി.  ചുറ്റും ഇരിക്കുന്ന കുട്ടികളും  ആക്ഷണത്തിൽ  തന്നെ  അവർ പാടിയ വരികൾ മുഴുമിപ്പികതെ നിറുത്തി. ലതിക  ഒരു സംഗീത  അധ്യാപികയാണ് . വീട്ടിൽ കുറച്ചു കുട്ടികൾ വരും. ലതികക്ക്‌  സമയം ഉള്ള പോലെ അവൾ  അവരെ സംഗീതം അഭ്യസിപ്പിക്കുന്നു.


ലതികയുടെ ഇഷ്ട വിഷയം  സയൻസ് ആയിരുന്നു. കുട്ടിആയിരുന്നപ്പൊൽ മുതൽ അവൾ സംഗീതം അഭ്യസിച്ചു തുടങ്ങിയതാണ് .  പിന്നെ കുറച്ചു നാൾ 'ഹിന്ദുസ്ഥാനിയും' പഠിച്ചു .  ഇപ്പോഴും ലതിക സമയം കണ്ടെത്തി  പഠനം തുടരുന്നു .  മാസത്തിൽ രണ്ടു ദിവസം  എന്ന  കണക്കിൽ ലതിക അവളുടെ  ആധ്യാപികയുടെ അടുത്ത് തന്നെ ചെന്ന്  സംഗീതം അഭ്യസിക്കുവാറുണ്ട് .

അയാൾ ലതിക കേൾക്കെ പിറ് പിറുത്തു ' എനിക്ക് ഇത് സഹിക്കുവാൻ കഴിയുന്നില്ല. . ഏതു  നേരവും ഈ ഒരറ്റ വിചാരം മാത്രം .  ഇനി എങ്കിലും ഒന്ന് സ്വസ്ഥമായി കഴിയാം എന്ന്  കരുതുമ്പോൾ ആണ് അവളുടെ ഒരു  പാട്ടും , കുത്തും "

ലതിക ഒന്നും മിണ്ടിയില്ല. അവൾക്ക്  അയാളെ നന്നായി അറിയാവുന്നതല്ലേ?  ഇത്രയും നാൾ തിരക്ക് പിടിച്ചു് ജോലി ചെയ്തിട്ട് ഇപ്പോൾ ഒന്നും ചെയുവാൻ ഇല്ല എന്നുള്ള അവസ്ഥ .   അയാളുടെ  നിരാശ  അവൾക്കു മനസിലാക്കുവാൻ കഴിയുമായിരുന്നു.


അവൾ കുട്ടികളോടായി പറഞ്ഞു . "ഇന്ന് ഇത്ര മതി . ബാക്കി നാളെ ആകാം ." കുട്ടികൾക്ക്  കേട്ട  മാത്രിൽ  എഴുനേറ്റു , അവളോടു യാത്ര പറഞ്ഞു പോയി.

 അയാൾക്കും സംഗീതത്തിനോടു അത്രയ്ക്ക് ഒന്നും ഇഷ്ടകേടില്ല.  ഒരു പക്ഷെ ശാസ്ത്രീയ സംഗീതത്തേക്കാൾ അയാൾ ഇഷ്ടപെട്ടിരുന്നത് സിനിമാ ഗാനങ്ങളെ ആയിരുന്നു.  റാഫിയെയും , കിഷൊറിന്ടെയും പഴയ  പാട്ടുകൾ അയാൾ മുളുമായിരുന്നു.  സംഗീതം ഇഷ്ടമാണെങ്കിലും ലതികയുടെ  അത്ര അഭിനിവേശം ഒന്നും അയാൾക്ക് ഉണ്ടായിരുനില്ല എന്ന് മാത്രം.

ലതിക  ഇങ്ങനെ ഒരു ആശയം മുന്നിൽ വച്ചപ്പോൾ അയാൾ എതിർത്തില്ല. പല ദിവസങ്ങളിലും അയാൾ തീരെ താമസിച്ചേ വീട്ടിൽ എത്തുകയുണ്ടായിരുന്നുള്ളു.   ഒരു പക്ഷെ അയാൾ ചിന്തിച്ചിട്ടുണ്ടാകണം , സമയം പോകുവാൻ അവൾക്കും എന്തെങ്കിലും ഒരു ഉപാധി വേണ്ടേ എന്ന്?
      
 അയാൾക്കുള്ള ഫിൽറ്റർ കോഫീ ഉണ്ടാക്കുവാനായി ലതിക   അടുക്കളയിലേക്ക് പോയി.  ഉണർന്നു എഴുനേറ്റു കഴിഞ്ഞാൽ  ആവി പറക്കുന്ന   കാപ്പി  അത്   അയാൾക്ക് നിര്ബന്ധം ആണ്.


കാപ്പിയുമായി ചെല്ലുമ്പോഴും  അയാളുടെ ദേഷ്യം ആറിയിരുന്നില്ല.

"ഞാൻ പറഞ്ഞല്ലോ   "ഇനി ഇവിടെ പഠിപ്പിക്കൽ വേണ്ടാ  എന്ന് ,

ഒരു നിമിഷം പോലും സ്വസ്ഥത തരില്ല എന്ന് വച്ചാൽ"  ,


അവൾ മടിച്ചു മടിച്ചു പറഞ്ഞു " ഇവിടെ വേണ്ടാ എന്ന് വച്ചാൽ ..........   കഴിഞ്ഞ ആഴ്ചയും ആ ഹാർമണിക്കാർ  വിളിച്ചിരുന്നു . അവർക്ക്  ഇപ്പോഴും  പാട്ട് ടീച്ചറെ കിട്ടിയിട്ടില്ല.   അവിടെ ചെന്ന് പാട്ട് പഠിപ്പികുവാൻ ഒക്കുമോ എന്ന് ചോദിച്ചിരുന്നു. "


"എനിക്ക് താല്പര്യം ഇല്ല. പിന്നെ നിന്റെ ഇഷ്ടം പോലെ ചെയ്തൊളു  "   അയാൾ നീരസത്തോടെ പറഞ്ഞു . അയാൾക്ക് അവളുടെ ഇഷ്ടങ്ങൾ നന്നായി   അറിയാമായിരുന്നു . സംഗീതം അവൾക്ക് ജീവനാണ് .  അത് അയാൾ  അംഗീകരിച്ചിട്ടും ഉണ്ട് .

കാപ്പി ഒരു കവിൾ  ഇറക്കിയ ശേഷം അയാൾ ചോദിച്ചു .

"അടുത്ത ആഴ്ച നമുക്ക് നാട്ടിലേക്കു ഒന്ന് പോയാലോ ,  കുറച്ചു നാൾ ആയില്ലേ നാട്ടിൽ പോയിട്ട് "

 ആ ചോദ്യം ലതികയിൽ   ഉന്മേഷം നിറക്കേണ്ടത് ആയിരുന്നു.  കുറച്ചു നേരത്തെ മൌനത്തിനു ശേഷം ലതിക പറഞ്ഞു

" ഞാൻ പറഞ്ഞിരുന്നില്ലേ , അടുത്ത ആഴ്ച ക്ഷേത്രത്തിൽ ത്യാഗ രാജോൽസവം ഉണ്ടെന്നു . ഞാനും അതിൽ പാടുന്നുണ്ട്; അത് കഴിഞ്ഞീട്ടു പോയാൽ പോരെ "

അയാൾക്ക് വീണ്ടും ദേഷ്യം വന്നു .

"ഇതാണ് ഞാൻ പറഞ്ഞത് .

"ഈയിടെയായി നിനക്ക് ഞാൻ പറയുന്നതിൽ ഒന്നും  ഒരു ശ്രദ്ധയും ഇല്ല. എല്ലാം തന്നിഷ്ടം പോലെ. എന്നെ പറഞ്ഞാൽ   മതിയല്ലോ , ഇതിനെല്ലാം വളം വച്ച് തന്നിട്ട്

ഞാൻ ഓഫീസിൽ പോകുമ്പോൾ നിനക്കും ഒന്ന് 'എൻഗേജു്' ആകുവാൻ ആണ് ഞാൻ  പാട്ട് പഠിപ്പിച്ചോളാൻ പറഞ്ഞത് . ഇപ്പോൾ വലിയ  സുബ്ബലക്ഷ്മി യാണെനെന്നാ  ഭാവം "

അയാളുടെ ആ മറുപടി  അവളെ വേദനിപ്പിച്ചു .

  "ഇല്ല ഞാൻ എവിടെയും പോകുന്നില്ല, പോരെ" അവൾ സങ്കടതോടെയും അതിൽ ഏറെ ദേഷ്യ ത്തോടെയും ആയി പറഞ്ഞു

""അതാ നല്ലത്" .        ആയാളും  മറുപടി പറഞ്ഞു. അവൾ  ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി.  പത്രങ്ങൾ  തട്ടിയും,  മുട്ടുന്നതും ,  കറിക്ക്  അരിയുന്നതുമായ  ശബ്ദം അയാളുടെ കാതിൽ വന്നലച്ചു .

അയാൾ  അവളെ ചൊടിപ്പികുവാനായി അടുക്കളയിലേക്ക് ചെന്നീട്ട് ചോദിച്ചു .

"  എന്ത് തിരുമാനിച്ചു , നീ ഹാർമണിയിൽ പോകുനുണ്ടോ "     അവൾ ആ ചോദ്യം കേൾക്കാതെ ജോലിയിൽ    വ്യാപ്രതയായി
     
അവൾ ഒന്നും മിണ്ടുന്നില്ല എന്ന്  കണ്ടിട്ട്   കനപ്പിച്ചു അവളോടായി പറഞ്ഞു 

" നീ ഹാർമണിയിൽ പാട്ട് പഠിപ്പികുവാൻ പോകേണ്ടാ . അത് എനികിഷ്ട്മല്ല "

ലതിക അയാളെ ഒന്ന് നോക്കിയാ ശേഷം പത്രം കഴുകുന്നതിൽ മുഴുകി. 

നീണ്ട ഒരു മൌനത്തിനു ശേഷം അയാള്  പതിയെ പറഞ്ഞു 

"നാളെ തൊട്ടു പതിവ് പോലെ ഇവിടെ പഠിപ്പിച്ചാൽ മതി" .  പാത്രം  കഴുകുന്നതിൻ ഇടയിൽ അവൾ മുഖം തിരിച്ചു അയാളെ നോക്കി. 

ഗൌരവഭാവത്തിൽ അവളെ നോക്കിയിട്ട്  അയാൾ പറഞ്ഞു ." ആ പൈപ്പിലെ വെള്ളം അടച്ചെക്കു.. വെറുതെ വാട്ടർ  ചാർജ് കുട്ടേണ്ടാ"  അത് പറഞ്ഞ ശേഷം അയാൾ  അകത്തേക്ക് പോയി. 
  
അയാൾ  , ലതികെയെ നോക്കി ഒന്ന് ചിരിച്ചോ , ചിലപ്പോൾ  അവൾക്ക്  തോന്നിയതാവാം   നടന്നു പോകുന്ന അയാളെ അവൾ  നോക്കി, അപ്പോൾ അയാളുടെ ചുണ്ടിൽ നിന്നും   അവളുടെ പ്രിയപ്പെട്ട രാഗം "ഹംസധ്വനി" മുഴുങ്ങുന്നുണ്ടായിരുന്നു .
































അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ