കോളേജ് മുഴുവനും ഉത്സവ പ്രതീതി . വർണ തോരണങ്ങളും , ചിത്രങ്ങളും കൊണ്ട് എങ്ങും അലങ്കരിച്ചിരിക്കുന്നു. കുട്ടികൾ അങ്ങോട്ടേക്കും , ഇങ്ങൊട്ടെക്കുമായി പൂമ്പാറ്റകളെ പോലെ പറന്നു നടക്കുന്നു . ലൌഡ് സ്പീക്കറിൽ നിന്നും ഗാനങ്ങളും , ഇടയ്ക്കിടെ അറിയിപ്പുകളും
മുഴുങ്ങുന്നു. ഓഡിറ്റൊറീയം നിറഞ്ഞു കവിഞ്ഞിരിക്കുന്നു . ഒഴിഞ്ഞ ഒരു കസേരയിൽ ഞാൻ പോയിരുന്നു . ഇന്നാണ് ആനിന്റെ ' ഗ്രാജൂ വേഷൻ ഡേ ' . ആൻ മേരി എന്ന പേര് വിളിച്ചപോൾ ചിരി തുകുന്ന മുഖവുമായി തൊങ്ങൽ ചാർത്തിയ മേലങ്കിയും , തൊപ്പിയും ധരിച്ചു ആൻ വേദിയിലേക്ക് വന്നു. അവൾ നടന്നു വരുമ്പോൾ ഉച്ചത്തിൽ വേദനിക്കും വിധം ഞാൻ കൈകൾ ചേർത്ത് കൊട്ടി. എന്റെ മനസ് സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പി . ഈ നിമിഷം ജേക്കബ് ഉണ്ടായിരുന്നെങ്കിൽ! ഞാൻ വെറുതെ ഓർത്തു പോയി. സ്വർഗത്തിലിരുന്നു മാലാഘമാരോടൊപ്പം ജേക്കബും ഈ കാഴ്ച കാണുന്നുണ്ടാകാം . ജേക്കബിന്റെ കണ്ണുകളും നിറയുന്നുണ്ടാവുമോ ?
വിവാഹം കഴിഞ്ഞ മുന്ന് വർഷങ്ങൾക്കു ശേഷമാണ് ജേക്കബിന് വയനാട്ടിലേക്ക് പോകേണ്ടി വന്നത് . തനിക്കു തീരെ താല്പര്യം ഉണ്ടായിരുന്നില്ല വയനാട്ടിലേക്ക് പോകുവാൻ . ജേക്കബ് ജോർജ് എന്ന പോലിസ് ഉദ്യോഗസ്ഥന് അങ്ങനെ ഒഴിഞ്ഞു മാറുവാൻ കഴിയുമായിരുന്നില്ലല്ലോ . മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിന് ആഭ്യന്തര മന്ത്രാലയം രൂപം നല്കിയ ആന്റി ടെററിസ്റ്റ് വിഭാഗത്തിലെ അംഗമായിരന്നു ജേക്കബ് . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാവോയിസ്റ്റ് അക്രമം വർദ്ധിക്കുകയും ആദിവാസി കോളനികളിൽ അവർ കടന്നു കയറുകയും ചെയ്ത വിവരം വളരെ മുന്നേ തന്നെ കേന്ദ്ര ഇന്റലിജൻസ് വിഭാഗം കേരള പോലിസിനെ അറിയിച്ചിരുന്നു .
കേരളത്തിൽ മാവോയിസ്റ്റുകൾ തങ്ങളുടെ സാനിധ്യം പ്രകടമാക്കിയിട്ടും , പോലീസുമായി നിരന്തരം ഏറ്റുമുട്ടിയിട്ടും അവർക്കെതിരെ ശക്തമായ നടപടി എടുക്കുവാൻ സംസ്ഥാന പോലീസിനു കഴിഞ്ഞിരുന്നില്ല. പ്രത്യേകം പരിശീലനം സിദ്ധിച്ച പോലിസ് ഫോഴ്സിനും മാവോയിസ്റ്റുകളെ കാട്ടിൽ പിന്തുടർന്ന് പിടിക്കുവാൻ ഭയമോ?
വയനാട്ടിലെ ആദിവാസ കോളനിയിൽ നിന്നും വെടിയുതിർത്ത മാവോയിസ്റ്റ് സംഘം കാട്ടിലേക്ക് നീങ്ങിയിട്ടുണ്ട് എന്നുള്ള വാർത്ത ലഭിച്ചിടുണ്ട് . മാവോയിസം കേരളത്തിൽ തഴച്ചു വളരുന്നു എന്നുള്ള വാർത്തകൾ വന്നു തുടങ്ങിയിട്ട് രണ്ടു മുന്ന് വർഷമേ ആകുന്നുള്ളൂ . ആന്ന് വനമേഘലകളിൽ ആദിവാസികൾ തോക്കേന്തിയ അജ്ഞാതരെ കണ്ടു എന്നറിയിച്ചിട്ടും അത് വിശ്വസിക്കുവാൻ പോലീസോ , ഭരണകുടമോ തൈയ്യാറായില്ല. മവോയിസത്തിനു വളക്കൂറുള്ള മണ്ണാണ് കേരളവും എന്ന് വിശ്വസിക്കുവാൻ പ്രയാസമായിരുന്നു . കണ്ണുരിലെയും , മലപ്പുറത്തേയും കോളനികളിൽ പലകുറി മാവോയിസ്റ്റ് സാനിധ്യം രേഖപെടുത്തിയിരുന്നു . അന്നൊക്കെ തിരച്ചിൽ എന്ന പേരിൽ ഒരു പ്രഹസനം നടത്തുക മാത്രമാണ് പോലിസ് ചെയ്തത് .
അന്നത്തെ പോലിസ് സംഘത്തിന് നേത്രുത്വം കൊടുത്തിരുന്ന ഉയർന്ന പോലിസ് ഉദ്യോഗസ്ഥൻ സേനാംഗങ്ങളോട് പറഞ്ഞുവത്രെ വെറുതെ എന്തിനു പുലിവാൽ പിടിക്കണം. ഐ . ജി ലക്ഷ്മണ സാറിന്റെയും , പുലി കോടൻ സാറിന്റെയും കഥകൾ ഓർമയില്ലേ എന്നാണ് . ഈ ഒരു ഭയമായിരിക്കാം പോലീസിനു ഈ വേട്ടയോടുള്ള താല്പര്യകുറവിന് കാരണം എന്നാണ് ജേക്കബ് പറഞ്ഞത്. ജേക്കബിൾ തന്നെയാണ് അവരുടെ പ്രസ്ഥാനത്തെ കുറിച്ച് അറിവുകൾ പകർന്നത് .
എഴുപതുകളിൽ നക്സൽ പ്രസ്താനങ്ങൾക്ക് വിത്ത് പാകപെട്ടപ്പോൾ അതിൽ നിന്നും ചില വിത്തുകൾ മുളച്ച ചരിത്രം പറയുവാനുണ്ട് കേരളത്തിനും . ഒരു നല്ല നാളേക്ക് വേണ്ടി സ്വപ്നം കണ്ട് ആയുധം ഏന്തിയവർ . ചത്തീസ് ഗഡിലെ പോലെയോ , ജാർഘണ്ടിലെ പോലെയോ കേരളത്തിൽ മാവോയിസ്റ്റുകളെ നേരിടുവാൻ പറ്റില്ല എന്നുള്ളത് സത്യമാണ് . മനുഷ്യാവകാശ സംഘടനകൾ കേരളത്തിൽ ശക്തമാണ് . മാവോയിസ്റ്റ് വേട്ടക്കിടയിൽ ആദിവാസികൾ ആരെങ്കിലും കൊല്ലപ്പെട്ടന്നാൽ പിന്നെ പ്രശ്നം സങ്കീർണമാകും .
പക്ഷെ ഇപ്പോൾ സ്ഥിതി മാറി . കമ്മിഷണർ വിജയ് കപൂർ ഉത്തരേന്ത്യക്കാരൻ ആണ് . സേനാംഗങ്ങളെ നയിക്കുവാൻ പ്രാപ്തനായ ഉദ്യോഗസ്ഥൻ . എന്ത് വില കൊടുത്തും മാവോയിസ്റ്റുകളെ ഉന്മുലനം ചെയ്യും എന്ന് ദ്യഢ പ്രതിജ്ഞ ചെയ്തിട്ടുള്ള പോലിസ് ഉദ്യോഗസ്ഥൻ .
ഇന്ത്യൻ കമ്മൂണിസ്റ്റ് പ്രസ്ഥാനത്തിലെ ചൈന - സോവിയെറ്റ് പിളർപ്പിനു ശേഷം ഉരിത്തെരിഞ്ഞ തീവ്ര കമ്യൂണിസ്റ്റുകളെ പൊതുവായി വിളിക്കുന്ന നാമം ആണ് നക്സലുകൾ . പ്രത്യയശാസ്ത്രപരമായി അവർ മാവോയിസം പിന്തുടരുന്നു . ചൈനയുടെ നേതാവായിരുന്ന മാവോ സെതൂങിന്റെ അഭിപ്രായങ്ങളിൽ നിന്നും ഉത്ഭവിച്ച രാഷ്ടതന്ത്രം അതാണല്ലോ മാവോയിസം .
കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഭരതരാജനാണ് എന്നാണ് കേരള പൊലീസ് കണ്ടെത്തിയിരുന്നത്. ഒളിവിൽ പോയ ഭരതരാജന് പത്തിലേറെ മാവോയിസ്റ്റ് ആക്രമണ കേസുകളുമായി ബന്ധം ഉണ്ട് . നിയമ ബിരുദധാരിയാണ് ഭരതരാജൻ . നിയമ പഠനത്തിനടയിൽ എപ്പോഴോ അയാൾ മാവോയിസ്റ്റ് പ്രസ്താനങ്ങളിൽ ആക്രിഷ്ട്നാവുന്നത് .
പോലീസിന്റെ കണ്ണ് വെട്ടിച്ച് ഉൾക്കാട്ടിലേക്ക് നീങ്ങിയെങ്കിലും നിശ്ചയദാർഢ്യത്തോടെ തന്നെ പോലിസ് സംഘം കാട് മുഴുവനും അരിച്ചുപെറുക്കി . എന്ത് വിലകൊടുത്തും ഭരതരാജനെയും സംഘാംഗങ്ങളെയും കീഴ്പെടുത്തണം എന്ന് തന്നെയായിരുന്നു സേനാംഗങ്ങൾക്ക് കിട്ടിയ നിർദേശം.
ഒടുവിൽ പോലിസ് വലിച്ച വലയിൽ ആയാളും , സംഘവും കുടുങ്ങി.
കുട്ടത്തില്ലുള്ളവരിൽ പലരെയും വെടിവച്ച് കൊന്നതിനാൽ അയാൾക്ക് മുന്നിൽ രണ്ടുവഴിയെ ഉണ്ടായിരുന്നുള്ളൂ . ഒന്നുകിൽ ആത്മഹത്യാ അല്ലെങ്കിൽ കീഴടങ്ങുക . കോടതിയിൽ അയാൾക്ക് പറയുവാനുള്ള കാര്യങ്ങൾ പറയുവാൻ കഴിയും എന്ന് അയാൾ ധരിച്ചു . അതുകൊണ്ട് തന്നെ അയാൾ കീഴടങ്ങുവാൻ തിരുമാനിച്ചു . ആയാളും , ഭാര്യയും , പിന്നെ ചിന്നപ്പയും .
അന്നയാൾ ജേക്കബിനോടു മനസ് തുറന്നു . "എന്തുകൊണ്ടാണ് അല്ലെങ്കിൽ എങ്ങനെ മവോയിസ്ടുകൾ സൃഷ്ടിക്കപെടുന്നു എന്ന ചോദ്യത്തിന് ഉത്തരം ഒന്നെയുള്ളൂ . ഭരണകർത്താക്കളുടെ പിടിപ്പുകേടും , അവഗണയും . അർഹത പെട്ടത്തിനുള്ള അവകാശം നിഷേധിക്കപെടുമ്പോൾ അത് നേടുവാനായി ഒരു സമരമാർഗം സ്വീകരിക്കപെടെണ്ടിവരുന്നു . ഇവിടുത്തെ പാവങ്ങളുടെയും , ആദിവാസികളുടെയും ജീവിതം കൊടിവച്ച കാറിൽ പറക്കുന്നവർ കണ്ടിട്ടുണ്ടോ . ഞങ്ങൾ കണ്ടിട്ടുണ്ട് ഒരു നേരത്തിനു ആഹാരത്തിന് വകയില്ലാതെ പട്ടിണി കൊണ്ട് മരണപെടുന്ന ഒരുപാടു പേരുണ്ടിവിടെ"
സംസാരിക്കുമ്പോൾ അയാൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. അയാൾക്ക് കുടിക്കുവാൻ കുറച്ചു വെള്ളം കൊടുത്തു ജേക്കബ് . അതിനു ശേഷം അയാൾ വീണ്ടും തുടർന്നു .
"മനുഷികാഭിലാഷങ്ങൾക്കൊത്ത് ചിന്തിക്കുക എന്നത് അടിസ്ഥാന മനുഷ്യാവകശമാണ് . സ്വന്തം മനസാക്ഷിയെയും , ചിന്തിക്കുവാനുള്ള സ്വാതന്ത്ര്യ ത്തേയും അടിയറവു വയ്കേണ്ട ആവശ്യം മനുഷ്യനില്ലല്ലോ . അനധികൃതർ വനങ്ങൽ കൈയേറി സര്ക്കാർ ഒത്താശയൊടുകൂടി പട്ടയം നേടുമ്പോൾ അതിനു യഥാർത്ഥ അവകാശികളായ കാടിന്റെ മക്കൾ ഒരു തുണ്ട് ഭുമി പോലുമില്ലാതെ , അകറ്റപെടുമ്പോൾ ആരായാലും മാറി ചിന്തിക്കും . മലകളും, വനങ്ങളും തുരന്നെടുക്കുമ്പോൾ ഇവർ എവിടെ പോകും എന്ന് ചിന്തിച്ചിട്ടുണ്ടോ ? കരിങ്കൽ പാറകൾ തുരക്കുന്ന ക്വാറികൾ എത്രയുണ്ട് ഇവിടെയെന്ന് അറിയാമോ ? അവരോടെല്ലാം ഇവിടുത്തെ ഭരണസംവിധാനം നടത്തുന്ന അനുകുല സമീപനം . പക്ഷെ ഞങ്ങളെ പോലുള്ളവർക്ക് അങ്ങനെ കണ്ണടച്ചിരുട്ടാക്കുവാൻ കഴിഞ്ഞെന്ന് വരില്ല. എത്ര ആദിവാസി യുവതികൾ ഇവിടെ മാനഭംഗത്തിനു ഇരയാകുന്നു . അച്ഛൻ ആരെന്നറിയാതെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു .സർക്കാരിന് വെറും വോട്ട് ബാങ്കുകൾ മാത്രമാണീകൂട്ടങ്ങൾ . ഇതെല്ലാം കണ്ടിട്ട് കണ്ടില്ല എന്ന് നടിക്കുവാൻ ചിലർക്ക് കഴിയുമായിരിക്കും. ഒരു പക്ഷെ നിങ്ങൾക്കിപ്പോൾ തോന്നുന്നുണ്ടാകും വിപ്ലവം അടിച്ചമർത്തുവാൻ കഴിഞ്ഞു എന്ന് അല്ലെ? പക്ഷെ വിപ്ലവാശയങ്ങളിൽ ആകൃഷ്ടരായി ചുഷിതവർഗം ഇനിയും ഇവിടെ ബാക്കിയുണ്ട് എന്നുള്ള വസ്തുത ഓർമ വേണം."
ഭരത രാജനെ പിടിച്ച വിവരം ജേക്കബ് , കമ്മീഷണറെ ധരിപ്പിച്ചു . പക്ഷെ കമിഷണറൂടെ പ്രതികരണം അയാളെ അമ്പരിപ്പിച്ചു .
"കിൽ ദോസ് ബാസ്റ്റേർഡസ്. ഐ ഡോണ്ട് വാണ്ട് മൈ ഫോഴ്സ് റ്റു ഗെറ്റ് ഹുമിലിയേറ്റട് എഗെയിൻ. ഇല്ലെങ്കിൽ ഇപ്പോൾ വരും മനുഷ്യാവകാശവും പറഞ്ഞ് ഓരോ സംഘടനകൾ . അവർക്കൊന്നും നഷ്ടപെട്ടിട്ടില്ലല്ലോ . നഷ്ടപെട്ടതു നമുക്കല്ലേ . ഈ ഓപ്പറെഷനിടയിൽ കൊല്ലപെട്ട നമ്മുടെ നാല് പോലിസുകാരാണ് . അവരുടെ ജീവനു വിലയില്ലേ ? അതെന്താ ഈ മനുഷ്യാവകാശം എന്ന് പറഞ്ഞു കുരയ്ക്കുന്നവർ കാണാത്തത്. ഇനി അഥവാ ഇവരെ പിടിച്ചു തടവറയിൽ ഇട്ടു എന്നിരിക്കട്ടെ പക്ഷെ എന്തുറുപ്പാണ് നമ്മുടെ
ജെയിലുകൾക്ക് നല്കാൻ കഴിയുക. ഇനീ ഇവർ തടവ് ചാടിയാലും അതിന്റെ മാനക്കേട് പേറേണ്ടി വരിക പാവം പോലിസ്കാര് തന്നെയല്ലേ. "
തോക്കിൻ കുഴലിലുടെ തന്നെയാണ് ഇവരെ നേരിടേണ്ടത് ആശയപരമായി അല്ല എന്ന തത്വത്തിൽ കമ്മീഷണർ ഉറച്ചു വിശ്വസിക്കുന്നു .
സാർ , അവർ കീഴടങ്ങിയതാണ് , ജേക്കബ് പറയുവാൻ തുടങ്ങി . നോ മോർ ഫർതർ എക്സ് പ്ലനേഷൻ . ഇറ്റ് ഈസ് മൈ ഓർഡർ . "ഡു ഇറ്റ് വാട്ട് ഐ സേ "
ജേക്കബിന് പിന്നെ വേറൊന്നും ചെയുവാൻ ഉണ്ടായിരുന്നില്ല . കമ്മീഷണറുടെ അജ്ഞ അനുസരിക്കുക എന്നല്ലാതെ . അയാൾ കാഞ്ചി വലിച്ചു . മുന്ന് വെടിയൊച്ചകൾ അവിടെ മുഴുങ്ങി.
പിറ്റേന്ന് പ്രഭാതത്തിലെ ദിന പത്രങ്ങളിൽ ആ വാർത്തയുണ്ടായിരുന്നു . മാവോയിസ്റ്റ് നേതാവ് ഭരതരാജനും , ഭാര്യയും അടങ്ങുന്ന മാവോയിസ്റ്റ് സംഘം പോലിസ് ഏറ്റുമുട്ടലിൽ കൊല്ലപെട്ടു എന്നുള്ള വാർത്ത .
കാടിറങ്ങുമ്പോൾ ജേക്കബിന്റെ തോളിൽ ഒരു മുന്ന് വയസുകാരി ഉണ്ടായിരുന്നു . ഭരതരാജന്റെയും , കൗസല്യയുടെയും മകൾ സെൽവ ലക്ഷ്മി . ആ പിഞ്ചു കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ചു പോരുവാൻ അയാൾക്ക് മനസുവന്നില്ല.
മമ്മ , ആൻമേരി വേദിയിൽ നിന്നും ഓടി വന്ന് ബലമായി എന്നെ കെട്ടിപിടിച്ചു . ഞാൻ പറഞ്ഞു " ആൻ എനിക്ക് വേദനിക്കുന്നു '
ആൻ പറഞ്ഞു , " മമ്മ ഇപ്പോൾ സംസാരിക്കുനത് ഒരു രണ്ടാം റാങ്കുകാരിയോടാണ്" . അവൾ അഭിമാനതോടെ പറഞ്ഞു. അപ്പോഴും അവളുടെ കെട്ടിപിടുത്തത്തിൽ നിന്നും ഞാൻ മുക്തയയിരുന്നില്ല..
അപ്പൻ എതിർതിട്ടും ജേക്കബ് ആ തിരുമാനത്തിൽ തന്നെ ഉറച്ചു നിന്നു . അവളെ മകളായി വളർത്തണം എനുള്ള ഉറച്ച തിരുമാനം . പക്ഷെ ഒരിക്കലും ആൻ അറിയരുത് എന്നുണ്ടായിരുന്നു അവളുടെ ഭുതകാലം . അവളുടെ അച്ഛനെയും , അമ്മെയേയും കൊന്നത് ജേക്കബ് ആണെന്ന്. അതറിഞ്ഞാൽ . അവളെ നഷ്ടപെട്ടു പോകുമോ എന്നുള്ള ഭയം . സെൽവ ലക്ഷ്മി അവളുടെ അച്ഛന്റെയും , അമ്മയുടെയും പാതയിലേക്ക് തന്നെ തിരിയുമോ എന്നുള്ള ചിന്ത ജേക്കബിനെ വല്ലാതെ പേടിപ്പിച്ചു. . അതുകൊണ്ട് തന്നെ ഒന്നും അറിയിക്കാതെ അവളെ വളർത്തി . അവളുടെ പപ്പയും , മമ്മയുമായി തങ്ങൾ രണ്ടുപേരും . സെൽവ ലക്ഷ്മി എന്ന പേരുപോലും മറക്കുവാൻ ആഗ്രഹിച്ചിരുന്നു ജേക്കബ്. തന്റെ ആഗ്രഹമായിരുന്നു ഒരു മകൾ ജനിക്കുകയാണെങ്കിൽ അവൾക്ക് ആൻ മേരി എന്ന പേരിടണം എന്ന്. അങ്ങനെ സെൽവലക്ഷ്മി എന്ന ഹിന്ദു പെൺ കുട്ടി ആൻ മേരി എന്ന ക്രിസ്ത്യാനിയായി മാറി . അവൾ പോലുമറിയാതെ .
എന്റെ കണ്ണുകളിൽ നിന്നും സന്തോഷാശ്രുക്കൾ പൊഴിഞ്ഞു . ഞാൻ ബൈബിളിലെ ദൈവ വചനം ഓർത്തു . "ചിലപ്പോൾ നമ്മൾ യാഹോവയോടു പറയുവാൻ വെമ്പുന്ന കാര്യങ്ങൾ വാക്കുകളിലാക്കുവാൻ കഴിയാതെ വരുമ്പോൾ നമ്മുടെ സന്തോഷാശ്രുക്കൾ നമുക്ക് വേണ്ടി സംസാരിക്കുമെന്ന് "
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ