2014, ഫെബ്രുവരി 7, വെള്ളിയാഴ്‌ച

ദൃശ്യം (നിരൂപണം)





കോടികളുടെ കിലുക്കവുമായി ഒരു മലയാള സിനിമ ഇത് പണ്ട് മാതൃഭൂമി ആഴ്ച പതിപ്പിൽ മുഘ ചിത്ര പേജിൽ വന്ന ഒരു റിപ്പോർട്ട്‌ ആണ്. അത് സിനിമ കിലുക്കം . വലിയ സിനിമ ആസ്വാദകൻ ആയിട്ടും ഞാൻ എന്റെ ബ്ലോഗിൽ ഇതു വരെയും ഒരു സിനിമയെ കുറിച്ചും എഴുതി യിട്ടില്ല.  ഇന്ന് മലയാളത്തിലെ  ഇത് വരെ ഇറങ്ങിയ എല്ലാ ചിത്ര ങ്ങല്‌ ലുറ്റെയും  കളക്ഷൻ  റെകൊർഡുകൾ തകർത്ത ഈ ചിത്രത്തെ പറ്റി എഴുതാം എന്ന് കരുതിയത് ഇത് കൊണ്ട് തന്നെ യാണ് . 

കുറ്റകൃത്യവും ദുരൂഹതയും അന്വേഷണവും മലയാള  സിനിമയില്‍ അത്ര പുതിയ സമവാക്യം ഒന്നുമല്ല . ആദ്യചിത്രമായ ‘ഡിറ്റക്ടീവി’ലുടെയും മുന്നാമത്തെ ചിത്രമായ ‘മെമറീസി’ലൂടെയും ഇത് തെളിയിച്ച സംവിധായകനാണ് ജീത്തു ജോസഫ്. പക്ഷെ ദൃശ്യം ഇവിടെ  വേറിട്ട്‌ നിൽക്കുന്നതു മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത കുടുംബത്രില്ലര്‍ ഗണത്തിലായത് കൊണ്ടാണ്. മലയോരഗ്രാമത്തിലെ സാധാരണ കുടുംബത്തിലുണ്ടാകുന്ന ഗൗരവകരമായ പ്രതിസന്ധി തന്ത്രപരമായി കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന് ത്രില്ലടിപ്പിക്കും വിധം പറഞ്ഞാണ് ദൃശ്യത്തെ സംവിധായകന് സമ്പന്നമാക്കുന്നത്. കൂട്ടിന് മോഹന്ലാലിനെ അഭിനയവഴക്കവും. ഇവ രണ്ടുമാകുമ്പോള് ദൃശ്യംദൃശ്യാനുഭവമാകുന്നു.

ഇടുക്കിയിലെ രാജാക്കാട്ടെ സാധാരണ കേബിള്‍ ഓപറേറ്റാണ് ജോര്‍ജുകുട്ടി (മോഹന്‍ലാല്‍). ഭാര്യ റാണിയും (മീന), രണ്ടു പെണ്‍മക്കളും (അന്‍സിബ, എസ്തര്‍) അടങ്ങുന്ന സന്തുഷ്ട കുടുംബം. പ്ളസ്ടുകാരിയായ മൂത്തമകളുടെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന വരുണ്‍ എന്ന യുവാവ് അവരുടെ കുടുംബതാളം തെറ്റിക്കുന്നു. തുടര്‍ന്ന് ഇതില്‍നിന്ന് കരകയറാന്‍ ജോര്‍ജുകുട്ടിയുടെ  കുടുംബം നടത്തുന്ന ചെറുത്തുനില്‍പ്പാണ് ഈ സാധാരണ ചിത്രത്തിന്റെ കഥാസാരം.

നിഷ്കളങ്ക നാട്ടുപുറത്തുകാരനായി ലാലിനെ പണ്ടേ തൊട്ടു മലയാളികൾ കണ്ടിട്ടുണ്ട്. ആദ്യ പകുതിയിൽ  ചിലപ്പോഴെങ്കിലും ബാലേട്ടനോ, ഇവിടം സ്വര്‍ഗമാണോ അതുപോലെ വേറെന്തെങ്കിലുമോ ആയിപോകുമോ എന്നു പ്രേക്ഷകര്‍ക്ക് തോന്നിപ്പോകും വിധത്തിൽ ചിത്രം തുടങ്ങുനത്‌ . വലിയ പുതുമ അവകാശ പെടാൻ ഇല്ലാത്ത ആദ്യപകുതി അവിടെ നിന്നും സാധാരണമായ ഈ കഥപറച്ചിലില്‍ നിന്ന് രണ്ടാംപകുതിയില്‍ ഒരു മികച്ച ത്രില്ലറായി മാറുന്നിടത്താണ് ദൃശ്യം വ്യത്യസ്തമാകുന്നത്.

നാലാംക്ളാസുകാരനായ ജോര്‍ജുകുട്ടിയുടെ   തിരുമാനങ്ങൾ സംശയസ്പദ് മില്ലാതെ പ്രേക്ഷകർ കിടയിലേക്ക് എത്തിച്ച ജിത്തു തീർച്ചയായും  അഭിനന്ദനം അർഹിക്കുന്നു.എന്നാലും അത്ര ഉദാത്ത മായ സൃഷ്ടി ഒന്നുമല്ല ദൃശ്യം . ഉദാഹരണത്തിന്  ജോർജ്  കുട്ടി വരുണിന്റെ മൊബൈൽ കാർഡ്‌ മാറ്റുവാൻ കടയിൽ കയറുനത് പോലീസ് കണ്ടേത്താതത്. പിന്നെ സിനിമ ഭ്രമം മുത്ത്‌ പ്രായമായ മകളും ഭാര്യം ഉള്ള സ്വന്തം വീടിലേക്ക്‌ ചില  രാത്രികൾ പോലും ചെല്ലാത്തത് . ഇതിൽ എല്ലാം ചെറിയ തിരകഥ പാളിച്ചകൾ ഉണ്ടെങ്കിലും അതിനൊന്നും ചോദ്യം ചെയ്യിക്കുവാൻ ഇട വരുത്താത്തെ ചിത്രത്തിലെ       .ഈ ചെറിയ പാളീച്ചകൾ പോലും  നായകന്റെ ചില ശീലങ്ങളിലൂടെ ബുദ്ധിപരമായി സംവിധയകാൻ കൊർത്തിണക്കിയിട്ടുണ്ട് .രണ്ടാംപകുതിയില്‍ ചിലേടത്ത് എങ്കിലുമുള്ള ഈ  പ്രശ്നങ്ങള്‍ പ്രേക്ഷകര്‍ക്ക് പോരായ്മയാ തോന്നാത്തത് ഈ  പറഞ്ഞ ഈ തിരക്കഥയിലെ അച്ചടക്കവും വേഗവും തന്നെയാണ്. കൂടാതെ ചടുലതക്കൊപ്പം, പ്രേക്ഷകന്റെ മനസിനത്തെന്നെ പിടിച്ചുലക്കുന്ന രീതിയില്‍ വൈകാരികമായി തന്നെ തിരക്കഥ ഇടപെടുന്നതും ‘ലൂപ്പ് ഹോള്‍സ്’ മറികടക്കാന്‍ സംവിധായകനെ ഏറെ സഹായിച്ചു. സ്വന്തം അനുഭവം പോലെ ശ്വാസമടക്കിപ്പിടിച്ച് കാണുന്ന രീതിയിലേക്ക് പ്രേക്ഷകനെ ഈ ആഖ്യാനശൈലി എത്തിക്കും.

മോഹന്‍ലാല്‍ എന്ന നടനെ കുടുംബങ്ങള്‍ ഇഷ്ടപ്പെടുംവിധത്തില്‍ ഏറെ നാളുകള്‍ക്ക് ശേഷം ‘ദൃശ്യം’ തിരികത്തെന്നു. ഈവര്‍ഷം അദ്ദേഹത്തിന്റെ പ്രതിഭയെ അല്‍പമെങ്കിലും ഉപയോഗിച്ച സിനിമകള്‍ ഉണ്ടായില്ലെന്ന പരാതിക്ക് വര്‍ഷാന്ത്യം കിട്ടിയ മറുപടി. ജോര്‍ജുകുട്ടിയുടെ പ്രതിസന്ധികള്‍ ഇത്രയും യാഥാര്‍ഥ്യബോധത്തോടെ അവതരിപ്പിക്കാന്‍ മലയാളത്തില്‍ മറ്റൊരു നടന്‍ ഇല്ലെന്നതും മറ്റൊരു സത്യം. എങ്കിലും അനേകം ഭാവവൈവിധ്യങ്ങളിലൂടെ ഇതിനുമുമ്പും കടന്നുപോയിട്ടുള്ള മോഹന്‍ലാലിന്റെ മാസ്റ്റര്‍ പീസ് വേഷമൊന്നുമായില്ല ജോര്‍ജുകുട്ടി.

എടുത്തുപറയേണ്ട വേഷം കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച ദുഷ്ടനായ സഹദേവന്‍ പൊലീസിന്റെതാണ്. മിമിക്രി, കോമഡി വേഷങ്ങളില്‍ തളച്ചിടപ്പെട്ട മികച്ച അഭിനേതാവിന്റെ ഭാവഭേദം!മീനക്ക് ശക്തമായൊരു തിരിച്ചുവരവാണ് രണ്ടുകുട്ടികളുടെ അമ്മയായ റാണിയുടെ വേഷം. ജോര്‍ജുകുട്ടിയുടെ ഇളയമകളായി വന്ന എസ്തറാണ് വിസ്മയിപ്പിച്ച മറ്റൊരുതാരം. കൈ്ളമാക്സിലുള്‍പ്പെടെ എസ്തറിന്റെ പ്രകടനം ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. ആശാ ശരതും സിദ്ദിഖും അഭിനയമികവ് തെളിയിച്ചു.

പോലീസിനെ തെറ്റിധരിപ്പിച്ച സ്വന്തം കാര്യത്തിന് വേണ്ടി നില നിലക്കുന ജോർജ് കുട്ടിയിലൂറെ ചിത്രം നല്കുന്ന സന്ദേശം തെറ്റാണെങ്കിലും . നേരിട്ടല്ലെങ്കിലും കൗമാരക്കാര്ക്ക് ചെറിയൊരു നല്ല  ഉപദേശവും ചിത്രം നല്കുന്നു.പ്രശ്നങ്ങള് മാതാപിതാക്കളെ അറിക്കേണ്ടപ്പോള്‍ അറിയിച്ചാല് എത്രമാത്രം പിന്തുണ അവര് നല്കുമെന്ന ഓര്മപ്പെടുത്തല് കൂടിയാണിത് ഈ ചിത്രം നൽകുന്നത് . അതു പോലെ തന്നെ മാതാ പിതാക്കളെ ഒളിപ്പിച്ച സ്വന്തം റൂമിൽ ഒരു പ്രൈ വസിയുറ്റെയും ആവശ്യമില്ല എന്നും , മക്കൾ എന്ത് ചെയുന്നു എന്ന് മാതാ പിതാക്കൾ അറിഞ്ഞിരിക്കേണം എന്നും    സിദ്ദികിലൂറ്റെ സംവിധയകാൻ പറയുവാൻ ശ്രമിക്കുനുണ്ട്‌ .


 സിനിമ ഒരു വിനോദ മാധ്യമമായി കാണുന്ന ഒരാളാണ് ഞാൻ . അത് കൊണ്ട് ഈ ചെറിയ കുറവുകൾ ഒരു കുറവായി ഞാൻ കാണുന്നില്ല. വിമർശിച്ചു കീറി മുറിക്കുവാൻ ഞാൻ ഒരു നിരൂപകനൊ , ബുദ്ധി ജീവിയോ അല്ല.  ഒരു പക്ഷെ മറ്റുള്ളവർക്ക് അഭിപ്രായ വ്യതാസം ഉണ്ടായേക്കാം. ഒരു മികച്ച തിരക്കഥകൃത്തിന്റെ ചിത്രമാണ് ‘ദൃശ്യം’. അത് ഭംഗിയായി പകര്‍ത്താനുള്ള സംവിധാന മികവും പകർന്നാടാൻ കഴിവുള്ള  അസാമാന്യപ്രതിഭകളും കൂടിയായപ്പോള്‍ അടുത്തിടെ വന്ന മികച്ച കുടുംബ ത്രില്ലറായി ചിത്രം മാറുന്നു. അത് തന്നെയാണ് ഈ ചിത്രത്തിന്റെ വൻ വിജയുവും തെളിയിക്കുനത് .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ