പണ്ടെൻ അച്ഛൻ കൈ നീട്ടി
ആകാശ പുഴ കാണിച്ചു
ദൂരെ കണ്ടു മാനത്ത് , അരി വാൾ കല പോൽ അമ്പിളിയും
അതിന്റെ കൂടെ ഉദിച്ചു ഉയർന്നു
പൊന്നിൽ പൂത്തൊരു നക്ഷത്രം
വളരും തോറും അറിഞ്ഞു ഞാൻ
പ്രസ്ഥാനത്തിൻ മാഹാത്യമം
ചോര കൊടുത്തും ഉയിര് കൊടുത്തും
പടുത്തുയർത്തിയ പ്രസ്ഥാനം
പാവപ്പെട്ടവനു അന്നം കിട്ടാൻ
പാടു പെടുന്നൊരു പ്രസ്ഥാനം
ധീര സഖാക്കൾ ചീന്തിയ ചോരയിൽ
ചെംകൊടി ചാർത്തിയ പ്രസ്ഥാനം
വിത്ത് നടാനും ഞാറു നടാനും
കന്നു പൂട്ടാനും ,
പറയൻ വേണം, പുലയൻ വേണം
ചെറുമി പെണ്ണും വേണം
ജന്മി തിന്മകൾക്കതീതമായി
ജാതി ചിന്തക്കതീതമായി
പട്ടിണി മാറ്റുവാൻ ഒന്ന് ചേർന്നവർ
മുഷ്ടി ചുരുട്ടി ആർത്തു വിളിച്ചു
ഇൻകുലാബ് സിന്ദാബാദ്
ഇൻകുലാബ് സിന്ദാബാദ്
പാലും തേനും ഒഴുക്കാതെ
ചെംകൊടി എന്തും കൈകളുമായി
അവകാശങ്ങൾ നേടി എടുക്കാൻ
പാർട്ടി നയിച്ചൊരു മുന്നേറ്റം
ജന ലക്ഷങ്ങൾ ഏറ്റു പറഞ്ഞു
ഇൻകുലാബ് സിന്ദാബാദ്
ഇൻകുലാബ് സിന്ദാബാദ്
.................................................................
കാലം മാറി കഥ മാറി
കോലം കെട്ടിയ പാർടിക്ക് ഒപ്പം
ഓർമ്മകൾ പോലും മൂരാച്ചി
പാർട്ടി വിട്ടവർ "കുലം കുത്തി"
പാർട്ടി പറഞ്ഞാൽ വെട്ടി കൊല്ലും
കാശുള്ളവനെ ഞെക്കി പിഴിയും
കിട്ടിയ ചില്ലി കാശിനു പകരം
ആദർശങ്ങൾ ഒറ്റു കൊടുക്കും
പാർടിക്ക് എന്നും വികസന മന്ത്രം
അഴിമതി അവമതി എന്തായാലും
ആരുണ്ടിവിടെ ചോദിക്കാൻ?
നാടും വീടും നന്നാവേണ്ട
നന്നാക്കാനായി നോകേണ്ട
കട്ടു മുടിച്ചും , കൂട്ട് പിടിച്ചും
വോട്ട് പിടിക്കും എക്കാലം
അഴിമതി അവമതി എന്തായാലും
ആരുണ്ടിവിടെ ചോദിക്കാൻ?
----------------------------------------------------------------
വളരും തോറും അറിഞ്ഞു ഞാൻ
പ്രസ്ഥാനത്തിൻ "മാഹാത്യമം"
ചോര എടുത്തും വെട്ടി കൊന്നും
പടുത്തുയർത്തും പ്രസ്ഥാനം
പാവപെട്ടവനു അന്നം മുട്ടാൻ
ഗുണ്ടകൾ വിളയും പ്രസ്ഥാനം
ചുവപ്പ് മാറി ഉണർന്നു മാനം
വീണ്ടും പൂക്കാനായി
അരികിൽ നിൽക്കും മകനെ ചൂണ്ടി
ആകാശ പുഴ കാണിച്ചു
അവന്റെ ചുണ്ടുകൾ മന്ത്രിച്ചു
വിരിഞ്ഞു നിൽകും പുലരി പൂവിൽ
നവ മുകുളങ്ങൾ വിടരട്ടെ
ഉണർന്ന് ഏഴുനേൽക്കുന്നു ഞങ്ങൾ
പുതിയൊരു പുലരിയെ വര വേൽക്കാൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ