ശംഭോ മഹാ ദേവ ശങ്കര ശ്രീകന്ട
ഗൗരി പതേ ദേവ കൈ തൊഴുന്നേ
ശ്രിംഗാരാ രൂപിയം നിൻ നടനം
എന്നും ഭക്തർ തൻ ചിത്തതിൽ ആനന്ദം, അമൃതം
ശംഭോ മഹാ ദേവ ശങ്കര കണ്ഠം
ഗൗരി പതേ ദേവ കൈ തൊഴുന്നേ
അമ്പല കെട്ടിലെ മതിലകത്ത്
സ്വർണ തളികയിൽ നേദിച്ച പൂക്കളുമായി (2)
ഭഗവതി ഹൊമിച്ച ശിവ രാത്രി
ഭവാൻ ത്രി കണ്ണിൽ ഉഴിയുന്ന ശിവ രാത്രി
ശംഭോ മഹാ ദേവ ശങ്കര ശ്രീകൻട
ഗൗരി പതേ ദേവ കൈ തൊഴുന്നേ
ദേവാദി ദേവകൾ കാത്തിരുന്നു
പ്രാർത്ഥനയോടവർ കൂട്ടിരുന്നു (2)
ഭക്തർ തൻ സങ്കടം കാണുമ്പോൾ അലിയുന്ന ആ
ഹൃത്തിൻ മാഹാത്മ്യം ഓർത്തിരുന്നു
ശംഭോ മഹാ ദേവ ശങ്കര ശ്രീകൻട
ഗൗരി പതേ ദേവ കൈ തൊഴുന്നേ
ഉള്ളത്തിൽ നിറയുന്ന ഭക്തി തൻ പുഷ്പങ്ങൾ
ചാലിച്ചു ഞാനിന്ന് നൊംബെടുത്തു (2)
നന്ദിയെ പോലെ നിന്റെ ചാരത്തു വാഴുവാൻ
ശംഭോ എനിക്കും വരം തരണേ
ശംഭോ മഹാ ദേവ ശങ്കര ശ്രീകൻട
ഗൗരി പതേ ദേവ കൈ തൊഴു
ലോകരെ കാക്കുവ്വാൻ ഉഗ്ര വിഷത്തെ
കണ്ഠത്തിൽ ഏറ്റിയ ദേവ ദേവാ
പഞ്ചാക്ഷരി പൂക്കൾ അർപ്പിച്ചു ഞാനിന്നു
ശുദ്ധിയാൽ ത്രി പാദ പൂജ ചെയ്യാം (2)
ശംഭോ മഹാ ദേവ ശങ്കര ശ്രീകൻട
ഗൗരി പതേ ദേവ കൈ തൊഴുന്നേ
ശ്രിംഗാരാ രൂപിയം നിൻ നടനം
എന്നും ഭക്തർ തൻ ചിത്തതിൽ ആനന്ദം അമൃതം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ