മടിക്കല്ലേ ഭഗവതി അടിയനെ തുണക്കുവാൻ
ഇനി എന്തു താമസം പരദേവതെ
ദുഷിച്ചവർ വന്നെന്നെ പിടിച്ചങ്ങു വലയ്ക്കുംമ്പോൾ
തടുക്കുവാൻ നീ വേണം പരദേവതെ
തിരുപ്പാദം വണങ്ങി ഞാൻ ഇരിക്കുന്ന നേരവും
കയറിട്ടു വലിക്കുന്നു കരുത്തില്ലയ്കിൽ
തിരു നെറ്റി തടത്തിലെ കനൽ കണ്ണിൽ എരിയുന്ന
അഗ്നി കൊണ്ടാ ദുഷിപ്പെല്ലാം ഏരിച്ചിടേണം
ഞാനെന്നും എനിക്കെന്നും നിനച്ചോരോ കർമങ്ങൾ
അഹംബോധത്തോടെ എത്ര ചെയ്തു വെന്നോ
അറിവില്ലാ പൈതലിൻ അവിവേകം എന്ന പോൽ
അടിയന്റെ അവിവേകം ക്ഷമിച്ചീടണേ
ഗുണം പോര എനികെന്നു വരികിലും ഭഗവതി
അവിടുത്തെ കൃപ എന്നിൽ ചൊരിഞ്ഞിടെണം
ഒടുക്കം ഞാൻ അടുക്കുമ്പോൾ അടുക്കൽ നീ വന്നിടേണം
തിരുനാമം സ്മരികുവാൻ അരുളിടേണം
യമൻ തന്റെ പുരതിലെക്കയക്കല്ലേ ഇനി എന്നെ
ശിവേ നിന്റെ പുരത്തിലേക്കയച്ചിടേണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ