2014, ജനുവരി 26, ഞായറാഴ്‌ച

ബ്ലാക്ക്‌ കാർ .




വൈകുനേരങ്ങളിൽ ബീച്ചിലുള്ള അയാളുടെ സായാഹ്ന സവാരി പതിവുള്ളതാണ്. നനഞ്ഞ മണ്ണിലൂടെ കാൽ പാദം മണ്ണിൽ ഊന്നി നടക്കുമ്പോൾ ചെറു തിര വന്നു കാൽ കഴുകി തിരിച്ചു പോകും. വീണ്ടും ഒരാവർത്തനം , വെൺ തിര വന്നു തലോടുമ്പോൾ ലഭിക്കുന്ന ഒരു പ്രത്യേക അനുഭൂതി അയാളിൽ കുളിർ പകരും. എത്ര തിരക്കുണ്ടെങ്കിലും
 വൈകുന്നേരത്തെ ഈ പതിവ് സവാരി  അയാൾ മുടക്കാറില്ല. വീശി അടിക്കുന്ന തണുത്ത കാറ്റിൽ  അയാളുടെ മുടി  അനുസരണ ഇല്ലാതെ ആടി ഉലഞ്ഞു .

നടത്തം മതിയാക്കി ബീച്ചിന്റെ ഓരത്തെ ചാരു ബെഞ്ചിൽ പോയി അയാൾ ഇരുന്നു. അങ്ങകലെ ഒരു ചെറിയ വഞ്ചി തിരമാലകളിൽ ആടി  ഉലഞ്ഞു പതിയെ തീരത്തേക്ക് അണയുന്നു.  സൂര്യൻ അന്നത്തെ  യാത്ര മതിയാക്കി വിടപറയുവാൻ ഒരുങ്ങി നിൽക്കുന്നു .നിമിഷങ്ങൾക്കുള്ളിൽ സന്ധ്യയാവാം . തിരികെ നടന്നാലോ എന്നാലോചിക്കുമ്പോൾ ആണ്  ആ ബെഞ്ചിന്റെ മറ്റേ അറ്റത്തിരിക്കുന്ന ഒരു കൊച്ചു കുട്ടിയെ അയാൾ ശ്രദ്ധിച്ചത്. അയാൾ അവളെ ശ്രദ്ധിക്കുന്നു എന്ന് കണ്ടവൾ ചോദിച്ചു.

" ഡാഡി , എന്താ ഇങ്ങനെ നോക്കുന്നേ ? "

അയാൾ അവളുടെ  മിഴി പോയ ദിശയിലേക്കു നോട്ടം പായിച്ചു . അങ്ങ് ദൂരെ കുട്ടികൾ പട്ടം പറത്തി കളിക്കുന്നുണ്ടായിരുന്നു .

"ഡാഡി,"  ഇത്തവണ അല്പം ഉറച്ച ശബ്ദത്തിൽ അവൾ വീണ്ടും  വിളിച്ചു. അയാൾ അവളെ തുറിച്ചു നോക്കി. പിന്നെ ആംഗ്യം കൊണ്ട്  താൻ  തന്നെ  ആണോ എന്നർത്ഥത്തിൽ അവളെ നോക്കി. അതെ എന്ന് അവൾ തല കുലുക്കി.

അവൾ ഫ്രൊകിന്റെ പോക്കറ്റിൽ നിന്ന്   കാഡ്ബറി  ചോക്ലേറ്റ് എടുത്തയാൾക്ക്  നേരെ നീട്ടി . വേണ്ട എന്നാ അർഥത്തിൽ   അയാൾ തലയാട്ടി . പിന്നെ അയാൾ  അവളോടായി ചോദിച്ചു .

"ആരുടെ കൂടെയാണ് മോൾ ഈ ബീച്ചിൽ വന്നത്."

" വിത്ത്‌ യു ഡാഡി . "

അവൾ നിഷ്കളങ്കമായി പറഞ്ഞു. അയാൾ  ഒന്ന്   പരിഭ്രമിച്ചു .  പിന്നെ പറഞ്ഞു .

"സ്വീറ്റി,  ഐ അം നോട് യുവർ ഡാഡി." അവൾ അവനെ വിഷാദഭാവത്തിൽ നോക്കി.

ഓക്കേ , അയാൾ  വിഷയം മാറ്റികൊണ്ട്  ചോദിച്ചു

" ഈ ചൊക്ലറ്റെസ് ആരാ മോളുവിന്‌ തന്നത് ."

" യു,... ഡാഡി."    അവൾ പറഞ്ഞു.  അവൻ അല്പ ദീർഘനിശ്വാസം എടുത്തു പിന്നെ പതിയെ മനസ്സിൽ പറഞ്ഞു.

" ഓക്കേ, ഓക്കേ ."

"കാറിൽ വച്ച് ഡാഡി അല്ലെ ചൊക്ലറ്റെസ് തന്നത് . അധികം കഴിക്കരുത്  എന്ന് പറഞ്ഞില്ലേ. അധികം ചൊക്ലറ്റെസ് കഴിച്ചാൽ പല്ല് മീരയുടെ പോലെ പുഴു പല്ലാവും ,  ഇല്ലേ ഡാഡി . "  അയാൾ അവളോട്‌ പറഞ്ഞപോലെ അവൾ സംസാരിച്ചു .

അവൾ കുഞ്ഞിനെ പോലെ സംസാരിക്കുന്നകെട്ടിട്ട്   അയാൾക്ക്  നല്ലവണ്ണം  ദേഷ്യം വന്നു. പൊട്ടി തെറിച്ചു കൊണ്ട് അയാൾ ചോദിച്ചു .

"എപ്പോൾ   ചൊക്ലറ്റ്‌സ്  തന്നു ഞാൻ ?"

 അവന്റെ ഭാവ മാറ്റം കണ്ടിട്ട് പേടിയോടെ അവൾ പറഞ്ഞു .

" ഇന്ന് ബീച്ചിൽ,  കാറിൽ വരുമ്പോൾ ."

"ആരുടെ കാറിൽ"  അവൻ വീണ്ടും അവളോടായി ചോദിച്ചു .

" ഡാഡിയുടെ ബ്ലാക്ക്‌ കാറിൽ ." അവൾ പതിയെ പറഞ്ഞു.

കുറച്ചു നേരം കണ്ണുകൾ അടച്ചു അയാൾ ഇരുന്നു.  പിന്നെ അവളോടായി   പറഞ്ഞു ,

"അതിനു എനിക്ക് ബ്ലാക്ക്‌ കാർ ഇല്ലല്ലോ  കുട്ടി "

". ഡാഡി യു ആർ ലയിംഗ് . യു ഗോട്ട് ദിസ്‌ കാർ ആസ് എ ഗിഫ്റ്റ്  ഫ്രം
 ഗ്രാന്റ് പാ "

ദേഷ്യവും അമർഷവും അയാളെ മൂടി.   ആരാണിവൾ?  ഒരു പരിചയും ഇല്ലാതെ തികച്ചും  ആധികാരികമായി ഇങ്ങനെ സംസാരിക്കുവാൻ ഉള്ള ബന്ധം എന്താണ്? മനസിനെ മയപെടുത്തി കൊണ്ട് അയാൾ വീണ്ടും അവളോടായി  ചോദിച്ചു .

" എന്റെ പേര് എന്താണ് ?"

 അവൾ ഒരു നിമിഷം പോലും വൈകാതെ  അയാളുടെ പേര്  കൃത്യമായി പറഞ്ഞു.

അയാൾക്കു ക്ഷമ നശിച്ചു.  വീണ്ടും അവളോടായി പറഞ്ഞു.

" നോക്കു കുട്ടി ഞാൻ നിന്റെ ഡാഡി അല്ല. എവിടെയാ  നിന്റെ വീട് ഞാൻ അവിടെ കൊണ്ട് പോയി വിടാം."

അവൾ  താമസിക്കുന്ന അപ്പാർട് മെൻറ്സിന്റെ  പേര് അവൾ പറഞ്ഞു. അയാളുടെ രോമ കൂപങ്ങൽ വിടർന്നു  ഭയം അയാളെ കാർന്നു  തുടങ്ങി. അവളുടെ പല്ലുകളിൽ നിന്ന് രണ്ടു ദംഷ്ട്രകൾ താഴേക്ക് ഇറങ്ങി വരുന്ന പോലെ അയാൾക്ക് തോന്നി.

അവൾ തന്നെ കൊല്ലുമോ എന്ന് അയാൾ ഭയന്നു . അയാൾ അലറി കൊണ്ട് അവിടെ നിന്ന് ഓടി .  പിറകിൽ ഡാഡി എന്ന് വിളിച്ചു കൊണ്ട് അവളുടെ ശബ്ദം കേട്ടു .  എത്ര നേരം ഓടി എന്നയാൾക്ക് അറിയില്ല. പിന്നെ തിരിഞ്ഞു നോക്കിയപ്പോൾ പിറകിൽ ആരും ഇല്ല. അവൾ ആ ഇരുട്ടിൽ  അലിഞ്ഞു പോയ പോലെ. അണപ്പ്‌ തീരും വരെയും അയാളുടെ കണ്ണുകൾ അവളെ പരതി കൊണ്ടേയിരുന്നു.  പതിയെ അയാൾ   സ്ഥലകാല  ബോധം വീണ്ടെടുത്തു .

ഒരു പക്ഷെ തന്റെ തോന്നലാകാം. മനസ് ചിലപ്പോൾ അങ്ങനെയാണ്. കാണാത്തത് കണ്ടു എന്ന് തൊന്നിപ്പിക്കും.ഭൂത പ്രേത പിശാചുകളെ കണ്ടു എന്നൊക്കെ ആളുകൾ പറയുന്നത് ഈ തോന്നലിന്റെ  അനുഭവത്തിൽ ആയിരിക്കും അല്ലെ?  മാന്ത്രികന്റെ കൈ അടക്കതേക്കാൾ മനസ്   ചിലപ്പോൾ  നമ്മളിൽ  വിഭ്രാന്തി   സൃഷ്ടിക്കും. അയാൾ വെറുതെ ചിരിക്കുവാൻ ശ്രമിച്ചു.

ചാരിയ വാതിൽ തുറന്നു അയാൾ അകത്തേക്ക് കയറി. വാതിൽക്കൽ  എലിസബത്ത്  ഉണ്ടായിരുന്നു. വയറും താങ്ങി പിടിച്ചു പതിയെ അവൾ നടന്നു. അയാൾ കൈകൾ  കൊണ്ടവളെ  ചേർത്തു പിടിച്ചു.  അടുത്തമാസമാണ് അവളുടെ ഡേറ്റ്  പറഞ്ഞിരിക്കുന്നത്.


അകത്തു പപ്പയും , മമ്മയും സംസാരിക്കുന്ന ശബ്ദം കേട്ടു . അയാളുടെ ശബ്ദം കേട്ടിട്ട് അവർ അയാളുടെ മുറിയിലേക്ക് വന്നു. പിന്നെ  ശബ്ദം ഉയർത്തി രണ്ടു പേരും കൂടി പറഞ്ഞു .

 "ഹാപ്പി ബർത്ത് ഡേ  മൈ സണ്‍ ".

തലകുനിച്ചയാൾ   അവരുടെ അനുമോദനം സ്വീകരിച്ചു .


പപ്പാ അയാളെ ചേർത്ത് പിടിച്ചു . പിന്നെ  കോട്ടിന്റെ പോക്കറ്റിൽ  നിന്നും ഒരു കാർ കീ എടുത്തു അയാളുടെ കൈയിൽ വച്ചു കൊടുത്തു.  പിന്നെ താഴേക്കു  കൈ ചൂണ്ടി . ഇരുണ്ട വെളിച്ചത്തിൽ താഴെ കിടക്കുന്ന കാർ അയാൾ കണ്ടു.  ഒരു ബ്ലാക്ക്‌ കാർ .



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ