2014, ജനുവരി 10, വെള്ളിയാഴ്‌ച

ഒരു കുട കീഴിൽ (കഥ )




മോളെ  ഇനി പോയി കിടന്നോളു ,  പുലർച്ചെ അല്ലെ ട്രെയിൻ  അമ്മ അകത്തു നിന്ന് വിളിച്ചു പറഞ്ഞു .  ഉറക്കം വരുന്നില്ല . അത്യാവശ്യം വേണ്ട വസ്ത്രങ്ങൾ എല്ലാം ബാഗിൽ എടുത്തു വച്ചിടുണ്ട്. രാവിലെ മുന്ന് മണിക്ക് അമ്മമ്മ വരാം എന്ന് പറഞ്ഞിടുണ്ട് .  മേശപുറത്തെ ടൈംപീസിൽ സമയം പതിനൊന്നു ആകുന്നു. ഒന്നും കൂടി നോക്കിയ  ശേഷം കട്ടിലിൽ വന്നു ഇരുന്നു. പിന്നെ എന്തോ ഓർത്തിട്ടു എന്നാ പോലെ മേശപുറത്തിരുന്ന ചെറിയ കാള കൂറ്റനെ എടുത്തു അവൾ ഹാൻഡ്‌ ബാഗിൽ വച്ചു.  ഒന്ന് ഉറങ്ങി എന്ന് തോന്നി യപോഴേക്കും അലാറം അടിച്ചു . അപ്പുറത്ത് അമ്മാമയുടെ  ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ടു . ഇത്ര നേരത്തെ അമ്മാമ്മ വന്നോ പല്ലുതേക്കുമ്പോൾ അവൾ ആലോചിച്ചത് അതായിരുന്നു. അല്ലെങ്കിലും അമ്മാമ്മ കണിശ കാരനാണ് . തന്റെ കാര്യത്തിൽ ഒരു പ്രതേക വാത്സല്യം ഉണ്ട്. അമ്മയോട് പലപ്പോഴും ദേഷ്യപെട്ട് സംസാരിക്കും എങ്കിലും ആ ഉള്ളം നിറയെ സ്നേഹം ആണെന്ന് അമ്മ പറയാറുണ്ട്. മുശേട്ട സ്വഭാവം കൊണ്ട് ആവരണം ചെയ്യപെട്ടിടുന്ടെങ്കിലും  ആ മനസിന്റെ നൈർമല്യം താൻ തോട്ടറിഞ്ഞിട്ടുണ്ട്. അച്ഛനും ഒന്നിച്ചു അമ്മ ജീവിക്കുവാൻ തിരുമാനിച്ചപോൾ പടക്ക് പുറപെട്ട അതെ അമ്മമ്മ തന്നെയാണ് അച്ഛൻ മരിച്ചപോൾ കുഞ്ഞു പെങ്ങള്ക്ക് തുണയായതും.അമ്മയെ ചേർത്ത് നിറുത്തി വിങ്ങി പൊട്ടുന്നതു താൻ കണ്ടിടുണ്ട്.

 തന്നെ ബാൻഗ്ലൂർക്കു ജോലിക്ക് വിടുവാൻ അമ്മാമ്മക്ക് താല്പര്യം ഒട്ടും തന്നെ യില്ല. എപ്പോഴും അമ്മാമ്മയുടെ തണലിൽ കഴിയുവാൻ ആകില്ലല്ലോ. അതിനു ഒരു ജോലി ആവശ്യമായിരുന്നു. അവസാനം തന്റെ നിർബന്ധത്തിനു അമ്മാമ്മ വഴങ്ങി.  അവിടം വരെയും അമ്മമ്മ വരുവാൻ ഒരുക്കവും ആയിരുന്നു. പക്ഷെ താൻ  തന്നെയാണ്  പോക്കോളം എന്ന് പറഞ്ഞത്. ദേഷ്യക്കാരനയ   അമ്മമ്മ അവിടെയും തനിക്കു വേണ്ടി വഴങ്ങി.  അവിടെ സ്റ്റേഷനിൽ നേഹ വരാം എന്ന് പറഞ്ഞിട്ടുണ്ട്. അവൾ വഴിയാണ് ഈ ജോലി തരപെട്ടതും. നേഹ കൂടിനു ഉണ്ടല്ലോ എന്ന വിശ്വാസം ആണ് തന്നെ ഒറ്റയ്ക്ക് ആ വലിയ നഗരത്തിലേക്ക് അയക്കുവാൻ  അമ്മയെയും പ്രേരിപിച്ചത്‌ .

ട്രെയിൻ  പോകുവോളം അമ്മമ്മ സ്റ്റേഷനിൽ കൂട്ട്  നിന്നു . പക്ഷെ ഉപദേശം ഒന്നും അമ്മമ്മയുടെ ഭാഗത്ത്‌ നിന്നുണ്ടായില്ല. താൻ വലിയ കുട്ടി ആയി എന്നുള്ള അറിവായിരിക്കും. അല്ലെങ്കിൽ ഒറ്റയ്ക്ക് കാര്യങ്ങൾ ചെയുവാൻ പ്രാപ്ത ആയി എന്ന് അമ്മാമ്മക്ക് തോന്നിയിട്ടുഉണ്ടാകാം .  ട്രെയിൻ പോകുമ്പോൾ കാലൻ കുട പിടിച്ചു പതിയെ നടന്നു പോകുന്ന അമ്മാമയെ കണ്ടപ്പോൾ എന്തോ ഒരു മനസ്താപം.

സ്പെഷ്യൽ ട്രെയിൻ ആയിട്ടും ട്രെയിനിൽ വലിയ തിരക്ക് ഉണ്ടായില്ല. ജനാലയിലൂടെ തണുത്ത കാറ്റ് അനുവാദം ചൊദിക്കാതെ മുടി ഇഴകളെ തഴുകി കൊണ്ടിരുന്നു. ആദ്യമായിട്ടാണ് ഒറ്റക് ട്രെയിനിൽ യാത്ര ചെയുനതു. അമ്മാമ്മ വരാം എന്ന് പറഞ്ഞിട്ടും താൻ തന്നെയാണ് വേണ്ട എന്ന് പറഞ്ഞത്. എന്തിനു ഇനിയും വെറുതെ അമ്മാമ്മയെ ബുദ്ധി മുട്ടിക്കണം ,  അമ്മാമ്മക്ക് അതൊരു ബുദ്ധിമുട്ട് അല്ലെങ്കിൽ കൂടിയും. ഒറ്റ ക്കായപോൾ മനസിലുള്ള ധൈര്യം  എല്ലാം പറന്നു അകന്ന പോലെ.

 അവൾ ബാഗ്‌ തുറന്നു ആ ചെറിയ കാള കൂട്ടനെ എടുത്തു മടിയിൽ വച്ചു മണിയൻ അതാണ് അവന്റെ വിളി  പേര് . അഴകുള്ള ചെറിയ കാള കുട്ടി . അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു . ഇപ്പോഴും ഇതിന്റെ പുതുമ നഷ്ടപെട്ടില്ല. ചെറിയ മണി കഴുത്തിൽ കെട്ടി തൂകിയിട്ടുണ്ട് . ചെറിയ കൊമ്പുകൾ . വാലിൽ നിറയെ രോമം. കുളമ്പുകൾ വരെ വ്യക്തം . ഇതുണ്ടാകിയ ശില്പിയെ പ്രണമിക്കാതെ വയ്യ.  മാർ  അതനെഷിൽ അഡ്മിഷൻ കിട്ടിയപോൾ ആധി ആയിരുന്നു. വീട്ടിൽ നിന്നും മാറി താമസിക്കണം . പക്ഷെ അച്ഛന് നിര്ബന്ധം ആയിരുന്നു അവിടെ തന്നെ പഠിക്കണം എന്ന്. അമ്മയെയും തന്നെയും ഒരു അല്ലല്ലും അറിയിക്കാതെ യാണ് അച്ഛൻ വളർത്തിയത്‌.  ഹോസ്ടൽ കോളേജിന്റെ അടുത്തു തന്നെ ആയിരുന്നു. വെള്ളിയാഴ്ചകളിൽ വീടിലേക്ക്‌ പോകും.  ചേർന്ന ആദ്യ ദിനങ്ങളിൽ എന്തോ സഹ പ്രവർത്തകരുടെ ചോദ്യം ചെയലുകളിൽ താൻ കരഞ്ഞതായി  ഓർക്കുന്നു . പിറ്റേ ദിനം  അപ്രതിക്ഷിതമായി മഴ പെയ്തു. കുട എടുക്കാ തെയാണ് താൻ ഹോസ്റ്റലിൽ നിന്നും ഇറങ്ങിയത്‌. അധികം ദൂരം ഒന്നും നടക്കുവാൻ ഇല്ല.  പക്ഷെ ചെറു ചാറ്റൽ മഴയല്ല . മുഴുവനും നനഞു എങ്ങനെ ക്ലാസ്സിലേക്ക് പോകും. കടയോരത്ത് മഴ  മാറുനത്തും നോക്കി  നില്കെ ,  അപ്പോഴാണ് ആ  അവൻ അടുത്തേക്ക്  നടന്നു വന്നത്. പിന്നെ പതിയെ  പറഞ്ഞു വരൂ. ഞാൻ ക്ലാസ്സിൽ കൊണ്ടുപോയി ആക്കം. മടിച്ചു നിന്നപോൾ അവൻ പറഞ്ഞു ബെൽ അടിച്ചു. മഴ ഇപ്പോൾ തീരും എന്ന് തോന്നുന്നില്ല. മടിയോടെ അവന്റെ കൂടെ നടന്നു. ഒന്നും ചൊദിക്കാതെ തന്നെ അവൻ തന്നെ തന്റെ ക്ലാസ്സിൽ കൊണ്ടുവന്നാക്കി . പിന്നെ കുട മടക്കി ചുമരിനോടു ചേർത്ത് വച്ച് അവൻ   പിറകിലത്തെ ഒരു ബെഞ്ചിൽ പോയി ഇരുന്നു. അവൻ ഈ ക്ലാസ്സിൽ തന്നെ ആയിരുണോ? അവനെ താൻ ശ്രദ്ധിചിരുന്നത്തെ യില്ല. അന്ന് തന്നെ ഫ്രീ പിരിടിൽ അയാൾ  വന്നു സംസരിച്ചു. കെമിസ്ട്രി ലാബിൽ അറിയാതെ കൈ തട്ടി അപ്പരടുസ് താഴെ വീണു പൊട്ടിയപ്പോൾ   സൽഫുറിക്ക് ആസിഡ് എന്ന അപര നാമത്തിൽ അറിയ പെടുന്ന അറ്റ്ണ്ട്ർ   ദാമോദരൻ പിള്ള എല്ലാവരുടെയും മുമ്പിൽ വച്ച് വഴക്ക് പറഞ്ഞപോൾ കണ്ണുകൾ നനഞ്ഞു ഒഴുകി . അപ്പോൾ  അയാളോട് തട്ടി കയറിയത് അവൻ ആയിരുന്നു.    രോഹിത്‌ . എല്ലാം കഴഞ്ഞപോൾ അവൻ  പറഞ്ഞു താൻ ഇങ്ങനെ  ഒരു തൊട്ടാവാടി ആവല്ലേ . കുറച്ചൊക്കെ ധൈര്യം വേണ്ടേ? ബി എ ന്യ്റ്റ്ര്സ് ഒക്സയിട് .


പിറ്റേന്ന് അവൻ തനിക്കു ഒരു ചെറിയ ഗിഫ്റ്റ് കവറിൽ പൊതിഞ്ഞു ഒരു സമ്മാനം തന്നു.  താൻ ഹോസ്റ്റലിൽ കൊണ്ടുപോയി തുറന്നു നോക്ക്. ഇനി കൂടിന്നു ഇവൻ ഉണ്ടാകും. എന്ത് വിഷമവും തനിക്കു ഇവനോട് പറയാം. ആശ്വാസം കിട്ടും നോക്കികോളു  .  അങ്ങനെ ആയിരുന്നു മണിയന്റെ വരവ്. അവൻ പറഞ്ഞ പോലെ തന്നെ ഹോസ്റ്റലിൽ ഒറ്റകാവുമ്പോൾ താൻ അവനോടു ഒരു പാട് സംസാരിച്ചു.  താൻ പറയുന്നത് മുഴുവനും അവൻ കൊമ്പ് കുലുക്കി കേൾകുന്ന പോലെ തന്നെ ആയിരുന്നു. വീട്ടു പിരിയാത്ത  കൂടായിരുന്നു മണിയൻ പിനീടാങ്ങോട്ടെക്ക്. താൻ എവിടെ പോകുമ്പോഴും അവൻ തന്റെ കൂടെ തന്നെ വരുമായിരുന്നു. ഉറങ്ങുപോൾ പോലും അവൻ തന്നോടു ചേർന്നു കിടക്കുമായിരുന്നു.

അപ്രതീക്ഷിതമായ കാര്യങ്ങൾ സംഭാവികുനത് പെട്ടന്നയിരിക്കുമല്ലോ. അത് തന്നെയാണ് തന്റെ  ജീവിടത്തിലും  സംഭവിച്ചത് . അന്ന് ക്ലാസ്സിൽ ഇരിക്കുമ്പോളാണ് പ്യൂണ്‍ മോഹനൻ  വന്നു  തന്റെ പേര് വിളിച്ചത് .  സാറിൻറെ അനുമതിയോടെ മോഹന്റെ പുറകെ നടക്കുമ്പോൾ ദൂരെ യായി നില്കുന്ന അമ്മാമയെ കണ്ടു. അതും വർഷങ്ങൾക്കു ശേഷം. അമ്മയുടെ വിവാഹത്തിന് ശേഷം ഒരിക്കലും അമ്മാമ തന്റെ വീടിലേക്ക്‌ വന്നിട്ടില്ല. ആ ജന്മ ശത്രുവിനെ പോലെ യാണ് അച്ഛനെ കണ്ടിരുനത് .  അമ്മാമയുടെ കൂടെ ഇറങ്ങുപോൾ ഒന്ന് മാത്രം പറഞ്ഞു അച്ഛന് ഒരു അപകടം പറ്റി  കുട്ടി , ആശുപത്രിയിൽ ആണ്. കുടുത്തൽ ഒന്നും പറയാനോ ചോദികുവാണോ ഒന്നും അമ്മമ്മ  അനുവദിച്ചുമില്ല. ഹൊസ്റ്റലിൽ നിന്നും ബാഗും എടുത്തു  പുറത്തേക്കു വരുമ്പോൾ അന്ന് ഓർത്തി രുനില്ല  ഇനി ഒരിക്കലും ആ കാമ്പസിലേക്ക്‌ തിരിച്ചു പോകും എന്ന്  . അച്ഛന്റെ മരണം അത്  അമ്മയ്ക് ഏല്പിച്ച    ആഘാതം വളരെ വലുതായിരുന്നു.  നിസ്സഹാആയി കരയുന്ന അമ്മയെ കണ്ടപ്പോൾ അമ്മാമയുടെ മനം  അലിഞ്ഞിട്ടുഉണ്ടാകാം.

ആ വർഷം പിന്നെ കോളേജിൽ പോകുക ഉണ്ടായില്ല. പിന്നെയാണ് ഇവിടുത്തെ കൊല്ലെജിൽ തുടർ പഠനം ആരംഭിച്ചത്. അഞ്ചു വർഷങ്ങൾ . ഇതിനിടക്ക് എപ്പോഴെക്കെയോ രോഹിതിനെ ഓർത്തു . പിന്നെ പിന്നെ ആ ഓർമ്മകൾ പതിയെ മങ്ങി  തുടങ്ങി. രോഹിതിനു തന്നോടു പ്രണയം  ഉണ്ടായിരുന്നോ. അറിയില്ല .   അല്ലെങ്കിൽ അവൻ ഒരിക്കലും അവന്റെ പ്രണയം തന്നെ  അറിയിച്ചിട്ടില്ല.  ഇനി തനിക്കു അവനോടു പ്രണയം തോന്നിയിരുന്നോ . അതും അറിയില്ല . ആരോടും പറയാതെ അമ്മാമയുടെ പിറകെ നടന്നു  പോന്നതാണ് . ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.

 അവൻ പറഞ്ഞ ന്യ്ട്ര്സ് ഒക്സിഡ  അർഥം പിന്നെയാണ് മനസിലായത്.  N2o എന്നാ അപര നാമത്തിൽ അറിയ പെടുന്ന   ലാഫിംഗ് ഗ്യാസ്. ഇപ്പോൾ അവൻ  എവിടെ ആയിരിക്കും. ഒരു പക്ഷെ തന്നെ മറന്നു കഴിഞ്ഞിട്ടുണ്ടാകും. ഇനി അതെല്ലാം ഓർത്തിട്ടു എന്ത് കാര്യം. ഒരു ശിശിരമാസത്തിൽ കണ്ടു മുട്ടി പറന്നകന്ന കിളികളെ പോലെ. ഓർമ്മകൾ എന്നും സുഘമുള്ള ഒരു നൊമ്പരം ആണല്ലൊ ?

 വണ്ടി മജ്സ്റിക്  സ്റ്റേഷനിൽ എത്തിയപോഴേക്കും ആളുകൾ എല്ലാം ഇറങ്ങി കഴിഞ്ഞിരുന്നു. നേഹ പറഞ്ഞിരുന്നു അവൾ ഈ സ്റ്റേഷനിൽ കാത്തു നില്ക്കാം എന്ന്. സമയം  മുന്നരയോടടുക്കുന്നു. പുറത്തു മഴ പെയുനതിനാൽ സൂര്യ വെളിച്ചം കുറഞ്ഞിരിക്കുന്നു.  നെഹയെ നോക്കിയിട്ട്  കാണുന്നില്ല.ഇനി അവൾ വന്നിട്ടില്ല എന്ന് വരുമോ. മൊബൈൽ എടുത്തു അവളെ വിളിക്കുവാൻ ശ്രമികുംപോൾ പിറകില നിന്നും ആരോ വിളിച്ച പോലെ തോന്നി. ഹലോ  n2o     തിരിഞ്ഞു നോകിയപ്പോൾ രോഹിത് . അപ്രതീക്ഷിതമയിട്ടുള്ള കണ്ടുമുട്ടൽ . ഒരു മാറ്റവും ഇല്ല രോഹിതിന് . അന്നത്തെ പോലെ തന്നെ . ചിരിക്കുംപോൾ വിരിയുന്ന നുണ കുഴികൾ . രോഹിത് എന്താ ഇവിടെ? അതു കൊള്ളം . അതൊക്കെ പറയാം വരൂ. ഒരു നിമിഷം ശങ്കിചു നിന്നപോൾ രോഹിത് പറഞ്ഞു. ഇല്ല നേഹ വരില്ല .ചോദ്യ ഭാവത്തിൽ അവനെ നോക്കിയപോൾ രോഹിത് പറഞ്ഞു മടികേണ്ട ഞാനും അതെ കമ്പനിയിൽ ആണ്. താൻ  വരുന്ന കാര്യം നേഹ പറഞ്ഞിരുന്നു. അവൾക്കു വരുവാൻ കഴിഞ്ഞില്ല പകരം ആണ് ഞാൻ വന്നത്. വരൂ. അനുവാദം ചോദികാതെ തന്റെ ബാഗ്‌ എടുത്തു അവൻ നടന്നു.  സറ്റേഷനു  പുറ ത്തു അപ്പോഴും മഴ പെയുനുണ്ടായിരുന്നു. കുടയിൽ അവനോടൊപ്പം ചേർന്ന് നടക്കുമ്പോൾ അനുസരണ യില്ലാത്ത ആ കാറ്റ് അവളെ തഴുകി കൊണ്ടേ യിരുന്നു.







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ