2016 സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ഒരു പിറന്നാളിന്ടെ ഓർമയ്ക്ക് (കഥ)



"അപ്പുപ്പാ" ,

ചന്ദ്രശേഖരൻ നായർ       ഉമ്മറത്തെ  ചുരൽ കസേരയിൽ ഇരുന്നു പത്രം  വായിക്കുകയായിരുന്നു.

അമ്മു അയാളോട് പറ്റി ചേർന്നു നിന്നു .

അയാൾ കണ്ണട മേൽപ്പോട്ട് നിവർത്തി  അവളെ നോക്കി പുഞ്ചിരിച്ചു ,

"എന്താ  അമ്മുകുട്ടി" , അയാൾ വാത്സല്യ പുർവം അവളോടായി  ചോദിച്ചു.

അമ്മു , അയാളോട് ഒട്ടി നിന്നു . അവൾക്ക്  എന്തോ കാര്യം കാണുവാൻ ഉണ്ട്  എന്ന്  അയാൾക്ക് മനസിലായി .

"അപ്പുപ്പാ "

അവൾ വീണ്ടും വിളിച്ചു.

"ഉം " അയാൾ മുളി 


"  നാളെ എന്റെ 'ബർത്ത് ഡേയ് ' ആണ് "

അയാൾ  അവളെ നോക്കി പറയു എന്നർത്ഥത്തിൽ തലയാട്ടി .

'My friends are asking for a treat "

"want to give a pizza party for them"

വാതിലിൽ ചാരി നിന്ന്  അമ്മു പറയുന്നത്  മഞ്ജു കേൾകുന്നുണ്ടായിരുന്നു . അവൾക്ക് അറിയാം കാര്യം സാധികണം എന്നുണ്ടെങ്കിൽ അപ്പുപ്പൻ തന്നെ വേണം എന്ന് .

അയാൾ തല തിരിച്ചു അവളെ നോക്കി ,  മോളെ ആ പേർസ് എടുത്ത് കൊണ്ട് വരൂ.

ഈ അച്ഛനാ അവളെ ഇങ്ങനെ കൊഞ്ചിച്ച്‌  വഷളാകുന്നെ  , അവൾ   അയാളെ  നോക്കി പറഞ്ഞ  ശേഷം  മേശ വരിപ്പിൽ നിന്നും അയാളുടെ  പേർസ്  എടുത്ത് അയാൾക്ക് നേരെ നീട്ടി .

പേർസിൽ നിന്നും  നുറിന്റെ കുറച്ചു രൂപ എടുത്തു അയാൾ  അമ്മുവിന്  കൊടുത്തു .

"thank you    അപുപ്പാ ",  അമ്മു ,  അയാളുടെ കവിളിൽ ഉമ്മ വച്ച ശേഷം ഉത്സാഹവതിയായി അകത്തേക്ക് പോയി.


-----------------------------------------------------------------------------------------------------------

"അമ്മെ   "

മഞ്ജു അരികിൽ നിന്ന അമ്മയെ നോക്കി വിളിച്ചു .  സംഗീത  പുറത്തു നനച്ചിട്ട തുണികൾ എടുത്ത് മടക്കി വയ്ക്കുകയായിരുന്നു.

"നാളെ എന്റെ ബർത്ത് ഡേയ് അല്ലെ "  . അവൾ മൊഴിഞ്ഞു .

"അച്ഛനോട് പറയാമോ എനിക്ക് ഒരു സൈകിൾ മേടിച്ചു തരുവാൻ "  .

ഗായത്രിക്കും,  വീണയ്കും , അഭിനവിനും  എല്ലാം ഉണ്ട് സൈകിൾ.  എനിക്ക് മാത്രം ഇല്ല.".  മഞ്ജു സങ്കടത്തോടെ പറഞ്ഞു .

സംഗീത ഒന്നും മിണ്ടാത്ത  കൊണ്ടാകാം  അവൾ  വീണ്ടും ആ ചോദ്യം ആവർത്തിച്ചു .

"അച്ഛനോട് ഒന്ന് പറയാമോ "  .  സംഗീത അപ്പോഴും ഒന്നും മിണ്ടിയില്ല .


പക്ഷെ അന്ന് രാത്രി ചന്ദ്രൻ   ജോലി കഴിഞ്ഞു  വന്നപ്പോൾ സംഗീത ചോദിക്കുന്നത്,   മഞ്ചു കേട്ടു.

"മോൾക്ക്‌ ഒരു സൈകിൾ  വേണം എന്ന് ,  അവളുടെ പിറന്നാളിനു  "

അയാൾ  സംഗീതയോയോടായി പറഞ്ഞു ,

"നിനക്ക് അറിയാമല്ലോ ഇപ്പോഴാതെ നമ്മുടെ അവസ്ഥ . ഇവിടെ ഒരു മാസം  എങ്ങെനെയാ  കഴിയുന്നത് എന്ന്?.   വാടക കൊടുത്തിട്ടില്ല.  പീറ്റർ ഇന്നലെയും ഓർപ്പിച്ചു .  ഞാൻ  അവധി പറഞ്ഞിരിക്കുകയാ "

"രണ്ടു മാസം കഴിയട്ടെ , നമുക്ക് നോക്കാം  " .  അയാൾ നിസ്സാരമെന്ന പോലെ പറഞ്ഞു .

സംഗീതയുടെ കണ്ണുകൾ നിറഞ്ഞു ,

"അവൾക്കും കാണില്ലേ  മോഹങ്ങൾ ,  അടുത്ത വീട്ടിലെ  എല്ലാ കുട്ടികൾക്കും ഉണ്ട് സൈകിൾ . അവൾക്ക് മാത്രം ഇല്ല"

ഷർട്  ഊരി  അയയിൽ ഇട്ടശേഷം  കൈലി ഉടുക്കുന്നതിനിടയിൽ ചന്ദ്രൻ   പറഞ്ഞു .

" നീ  കൂടി ഇങ്ങനെ പറഞ്ഞാൽ, നിനക്കും എന്നെ മനസിലാകില്ല എന്ന് വച്ചാൽ"

" എനിക്ക് മനസിലാകും പക്ഷെ അവൾക്കോ?"   സംഗീത   ശബ്ദം താഴ്ത്തി മറുപടി പറഞ്ഞു.

" അവൾ  കുഞ്ഞല്ലേ , എത്ര ദിവസം ആയി അവളെയും കുട്ടി നമ്മൾ ഒന്ന്  പുറത്തു പോയി ആഹാരം കഴിച്ചിട്ട് ,  ഒന്ന് പാർക്കിൽ പോയിട്ട്, അവൾക്കു ഇടുവാൻ നല്ല ഒരു ഉടുപ്പ് പോലും ഇല്ല.  പല ഫ്രോക്കും അവൾക്കു ചെറുതായി "


"അവൾ അതെല്ലാം അടക്കി വയ്ക്കുന്നില്ലേ ,  എന്ന് തീരും നമ്മുടെ ഈ ദാരിദ്ര്യം"

സംഗീത  വിഷമതോടെ  പറഞ്ഞു


മഞ്ചു , അവർ പറയുന്നതു കുടുതൽ കേൾക്കാതെ നിരാശയോടെ അവളുടെ മുറിയിലേക്ക് പോയി.

  
പിറ്റേ ദിനം പതിവ് പോലെ കടന്നു പോയി. രാവിലെ  അവൾ  ഉണർന്ന്  എഴുനേൽക്കും  മുമ്പേ ചന്ദ്രൻ പോയിരുന്നു.

സംഗീത അവളുടെ കവിളിൽ ചുംബിച്ചു കൊണ്ട് പിറന്നാൾ ആശംസകൾ  നേർന്നു .  ചന്ദ്രൻ അന്ന്  പതിവിലും താമസിച്ചാണ്  വീട്ടിൽ  എത്തിയത്.  അച്ഛന്ടെ  കൈയിൽ  ഒരു പിറന്നാൾ സമ്മാനം അവൾ പ്രതീക്ഷിച്ചിരുന്നു.
പക്ഷെഅതുണ്ടായില്ല..

 ബാക്കിയുള്ള കുട്ടികൾ അച്ഛനും , അമ്മയും ഒരുമിച്ച്  വലിയ ഹോട്ടലിൽ   പിറന്നാൾ  ദിനം ആഹാരം കഴികുമ്പോൾ അവർ ആ ചെറിയ തീൻ മേശക്കരികിൽ  ഇരുന്നു സംഗീതയുണ്ടാക്കിയ സ്വാദിഷ്ടമായ ആഹാരം കഴിച്ചു .

 മഞ്ചു  കഴിക്കാതിരിക്കുനത് ചന്ദ്രൻ ശ്രദ്ധിച്ചു .

 " എന്താ മോളെ ഒന്നും കഴിക്കാത്തത് "  ..   അയാൾ ചോദിച്ചു ,

മഞ്ചു , അതിനു ഉത്തരം ഒന്നും പറഞ്ഞില്ല . സംഗീതക്ക് അറിയാമായിരുന്നു അവളുടെ വിഷമം . പക്ഷെ അവൾക്ക് എന്ത് ചെയുവാൻ കഴിയും.  അവൾക്കും അറിയാമല്ലോ ചന്ദ്രന്റെ അവസ്ഥ  അയാളുടെ   ബിസിനസ് ഇപ്പോൾ   നഷ്ടത്തിൽ ആണ് . കടം കുടി കുടി വരുന്നു . എന്ത് ചെയണം എന്ന്   അറിയാൻ വയ്യ ?


ഉണ് കഴിഞ്ഞ ശേഷം ചന്ദ്രൻ അയാളുടെ ബാഗ് തുറന്നു ഒരു  ചോക്ലേറ്റ്    ബോക്സ് എടുത്തു അവൾക്ക് നീട്ടി . എന്നിട്ട് പറഞ്ഞു  '"ഹാപ്പിബർത്ത്ഡേ മോളു "

താത് പര്യതോടെ  അല്ലെങ്കിലും  മഞ്ചു  കൈ നീട്ടി അച്ചൻ തന്ന സമ്മാനം  മേടിച്ചു . ബഹുവർണ കടലിൽ പൊതിഞ്ഞ ഒരു ചെറിയ പെട്ടി,

പുറത്തു ആരോ അപ്പോൾ കാളിംഗ് ബെൽ അമർത്തി .

പാത്രം കഴുകി കൊണ്ടിരിക്കുന്ന സംഗീത മഞ്ചുവിനോടായി പറഞ്ഞു ,

"മോളെ ഒന്ന്  പോയി നോക്കൂ  അരാ  എന്ന് ?" ,  അവൾ   മടിയോടെ വാതിലിൻ അരികിലേക്ക് നടന്നു .


പുറത്തു സേവിയർ ആയിരൂന്നു . ചന്ദ്രന്റെ കടയിൽ ജോലി ചെയുന്നയാൾ . അവൾ  ചന്ദ്രനെ വിളിക്കുവാനായി തിരിഞ്ഞു .

പെട്ടെന്ന് അവൾ വീണ്ടും  തിരിഞ്ഞു സേവിയറിനെ നോക്കി.   സെവിയറുടെ  പിറകിൽ  "പിങ്ക് നിറമുള്ള 'ലേഡി സിന്ദ്രില്ല  എന്ന് എഴുതിയ സൈകിൾ  '   അവളുടെ  മുഖം തുടുത്തു .

"മോൾക്ക്‌ ഇഷ്ടമായോ"  സേവിയറുടെ  ചോദ്യം  അവൾ കേട്ടില്ല എന്ന് തോന്നി . അവൾ ഓടി പോയി സൈകിളിൽ തൊട്ടു  ഭംഗി  ആസ്വദിച്ചു . പിന്നെ അതിനെ ബെൽ "ക്ലിം  ക്ലിം"  എന്ന ശബ്ദത്തിൽ മുഴക്കി

-----------------------------------------------------------------------------------------------------------------------

പുറത്തു സൈകിളിൽ   ആരുടെയോ  ബെൽ ശബ്ദം അവളുടെ കാതിൽ  മുഴുങ്ങി, അവൾ ഓർമകളിൽ  നിന്നും ഉണർന്നു .


"മോളെ കുറച്ചു ചായ കൊണ്ട് വാ"  മഞ്ചുവിനെ നോക്കി ചന്ദ്രശേഖരൻ നായർ  പറഞ്ഞു.   "ഒരു മിനുട്ട് അച്ഛാ "....   അവൾ അകത്തേക്ക് പോയി. അപ്പോഴും മഞ്ചുവിന്റെ കാതിൽ ആ പിങ്ക്  നിറമുള്ള  സൈക്കിളിന്റെ മണിയടി നാദം മുഴുങ്ങുന്നുണ്ടായിരുന്നു ....


2016 സെപ്റ്റംബർ 17, ശനിയാഴ്‌ച

ഹർത്താൽ (കഥ)

തുടക്കം തന്നെ പറയട്ടെ ഈ കഥയിലെ കഥാപാത്രങ്ങൾക്ക് ജീവി ച്ചിരിക്കുന്നവരോ , മരിച്ചവരോ, ഇനി ജനിക്കുവാൻ പോകുന്നവരോ അല്ലെങ്കിൽ മരിക്കുവാൻ  പോകുന്നവരോ ആയിട്ട് ഒരു സാദ്ര്യശ്യവും ഇല്ല. ഇനി  നിങ്ങൾക്ക് അങ്ങനെ തോന്നുന്ന എങ്കിൽ അത് തികച്ചും യാദൃശ്ചികം  മാത്രമാണ്.  ഈ  കഥയിലെ കഥാപാത്രങ്ങൾ നിങ്ങളെ അലസോര പെടുത്തുന്നുവെങ്കിൽ അഥവാ നിങ്ങൾ ഒരു കമ്മ്യൂണിസ്റ് കാരനാണെങ്കിൽ  ലോനപ്പൻ എന്ന കഥാപാത്രത്തെ മാറ്റി അവിടെ സുകുമാരനെ പ്രതിഷ്ടിക്കുവാനുള്ള  നിങ്ങൾക്ക് അവകാശത്തെ ഞാൻ ചോദ്യം ചെയ്യുന്നില്ല.   ഇനി അഥവാ നിങ്ങൾ ഒരു കോൺഗ്രസ് അനുഭാവി ആണെങ്കിൽ സുകുമാരൻ എന്ന കഥാപാത്രത്തെ മാറ്റി അവിടെ ലോനപ്പനെ പുനസ്ഥാപിക്കുവാൻ ഉള്ള അവകാശവും  നിങ്ങളിൽ നിക്ഷിപ്‌തമായിരിക്കുന്നു എന്ന് വിനയപുരസ്സരം അറിയിക്കുന്നു .   ഈ ചെറിയ ഒരു മുന്നറിയിപ്പോടുകൂടി നമുക്ക് കഥയിലേക്ക്‌ കടക്കാം .


ഇന്ന് ഹർത്താൽ ആണ്.  കേരളത്തിന്റെ ദേശീയ ഉത്സവം.  ഓണവും , വിഷുവും, ബക്രീദും ഒന്നുമല്ലല്ലോ ഇപ്പോൾ മലയാളിയുടെ ഉത്സവങ്ങൾ.
ഏത് പാര്‍ട്ടി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആണെങ്കിലും കേരളത്തില്‍ അത് എന്നും എപ്പോഴും പൂര്‍ണമാണ്. എതിരഭിപ്രായം നിങ്ങൾക്ക് ഉണ്ടാകില്ല എന്ന് ഞാൻ കരുതുന്നു.

അങ്ങനെയുള്ള ഹർത്താൽ ദിനത്തിൽ അണ്  ഞങ്ങൾ കൂടിയത് . ഞങ്ങൾ എന്ന് വച്ചാൽ വക്കീൽ തോമാച്ചൻ . തോമസ് മാത്യു എന്ന തോമാച്ചൻ ഒരു കേസില്ല വക്കീൽ ആണ് . കൊടതിയിൽ  പോകുന്ന ദിനം തന്നെ അപൂർവ്വം.  പിന്നെ സഖാവ് ലോനപ്പൻ. മൂത്ത  കമ്മ്യൂണിസ്റ്കാരൻ . പാർട്ടി പത്രം മാത്രം വായിച്ചു അതിലെ വാർത്തകൾ തൊടാതെ വിഴുങ്ങുകയും, ആ വാർത്ത  മാത്രം ശരിയാണ് എന്ന്  കരുതി ജീവിക്കുകയും ,വിളമ്പുകയും ചെയുന്നതിൽ മുമ്പൻ.   കക്ഷി ലോക്കൽ കമ്മിറ്റിയിലെ മെമ്പർ ആണ് . അതിന്റെ അഹന്ത ആവോളം ഉണ്ട് താനും.

ഇതുപോലെയുള്ള ദിനങ്ങളിൽ ഞങ്ങൾ ഒത്തുകൂടും . മദ്യപിക്കുവാൻ ഓരോ കാരണം വേണ്ടേ ? എന്റെ ഗോഡൗണിൽ ഷട്ടർ ഇട്ട് മദ്യപാനത്തിനുള്ള വട്ടം കൂട്ടുകയായിരുന്നു ഞങ്ങൾ . കുപ്പി തലേദിവസം തന്നെ സംഘടിപ്പിച്ചിരുന്ന . ഹർത്താൽ ആയതു കൊണ്ട് ബിവെറേജ് തുറക്കില്ല എന്നത്  ഏതൊരു മലയാളിക്കും അറിയാവുന്ന കാര്യമാണല്ലോ.

സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹര്‍ത്താല്‍ എന്നു വേണമെങ്കില്‍ പറയാം. അതുകൊണ്ടു തന്നെ ആരും ജോലിക്കു പൊയില്ലെലും അന്നത്തെ ശംബളം കൃത്യമായും വീണിരിക്കും. കംപ്യൂട്ടർ ഗോ ബാക് എന്ന പ്രഘ്യപിച്ച പാർട്ടിയുടെ തലവനായ  മുഘ്യമന്ത്രി തന്നെ നവമാധ്യമമായ ഫേസ് ബൂക്കിലൂടെ ഹർത്താലിന് ആശംസകളും വിജയിപ്പിക്കണം എന്ന ആഹ്വാനം ചെയ്തതും വാർത്ത ആയിരുന്നു, കുപ്പി പൊട്ടിച്ചു മദ്യം ഗ്ലാസ്സിലേക്കു പകർത്തുമ്പോൾ ലോനപ്പൻ പറഞ്ഞു . 

"ഇന്നലെ ഞാൻ ഭാര്യയേയും കൂട്ടി അമ്പലത്തിൽ പോയിരുന്നു.  അവിടെയും നമ്മുടെ ദേശീയ പാനീയത്തിന്റെ മാഹാത്മ്യം വർണിക്കുന്നുണ്ടായിരുന്നു"

അതിനിടയിൽ വക്കീൽ "നിങ്ങടെ പാർട്ടി പ്രത്യയശസ്ത്ര പരമായി ദൈവ വിശ്വാസത്തിനു എതിരല്ലേ?"


ലോനപ്പൻ ഒന്ന് ഉരുണ്ടുകൊണ്ടു പറഞ്ഞു 
"അതെ, പക്ഷെ എന്റെ ഭാര്യക്കു വിശ്വാസം ഉണ്ടെങ്കിൽ അമ്പലത്തിൽ പോകുന്നതിൽ തെറ്റില്ലല്ലോ . സഖാവ് ഇ.എം.എസ് ,  സഖാവ് നായനാർ എന്നീ സഖാക്കന്മാരുടെ ഭാര്യമാരും ദൈവ വിശ്വാസികൾ ആയിരുന്നു."

വക്കീൽ വീണ്ടും ലോനപ്പനെ ചൊറിഞ്ഞു.
"സ്വന്തം  ഭാര്യയെപോലും നിങ്ങളിൽ വിശ്വാസം ചെലുത്താഞ്ഞിട്ടാണോ പാവം ജനങ്ങളോട്   ആരാധനാലയങ്ങളിൽ അതും ഹൈന്ദവ ആരാധനാലങ്ങളിൽ കയറരുത് , അവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കരുത് എന്നൊക്കെ വച്ച് കാച്ചുന്നത് . അവന്മാര് പൊട്ടന്മാരാ കേൾക്കും നിങ്ങടെ പാർട്ടിക്ക് ചുണയുണ്ടെങ്കിൽ ഞങ്ങളുടെ മാമോദിസ നിറുത്തലക്ക് , അല്ലെങ്കിൽ പള്ളിയിൽ പോകേണ്ട എന്ന് പറഞ്ഞു നോക്ക്. വിവരം അറിയും. " . 
   
സംഗതി കുഴിയും എന്ന് മനസിലാക്കിയ ഞാൻ വീണ്ടും ചോദ്യം മാറ്റി.

"ദേശീയ പാനീയത്തിന്റെ മാഹാത്മ്യം അമ്പലത്തിൽ പറഞ്ഞുവെന്നോ? 

 " ചുമ്മാ തള്ളാതെ ലോനപ്പാ ..."

ദൈവത്തിനാണെ സത്യം . ലോനപ്പൻ സത്യ വാചകം ചൊല്ലി.

വക്കീൽ ചോദിച്ചു , അതിനു തനിക്കു ദൈവമുണ്ടോ ...

ലോനപ്പൻ ഉടനെ തിരുത്തി.  "എന്നാൽ കാറൽ മാർക്സ് മുത്തപ്പനാണേ സത്യം"

"അമ്പലത്തിൽ ഞാൻ കേട്ടതാ"  എന്ത് ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു ചോദിച്ചു.

നമ്മ മലയാളികളുടെ ആഘോഷം എന്ന് വച്ചാൽ ഇത് തന്നെയല്ലേ.  കുട്ടി ജനിക്കുമ്പോഴും, കല്യാണത്തിനും, മരിക്കുമ്പോഴും എല്ലാം . കുപ്പി പൊട്ടിച്ചില്ലെങ്കിൽ പിന്നെ നമുക്ക് എന്ത് ആഘോഷം " 

"അമ്പലത്തിൽ ഇതിനെക്കുറിച്ചു പറഞ്ഞു വെന്നോ" എനിക്ക് വിശ്വാസം വന്നില്ല ഞാൻ  വേണ്ടും ചോദ്യം ആവർത്തിച്ചു  

"അതെന്ന്   

"കുടി  യല്ലോ  ജനിക്കുന്ന നേരത്തും 
കുടി യല്ലോ  മരിക്കുന്ന  നേരത്തും 
മദ്യം ഇങ്ങനെ കാണുന്ന നേരത്തും 
മത്സരിക്കുന്നു നാം" 

രാമായണത്തിൽ പോലും മദ്യത്തിന്റെ ഗുണങ്ങളെ കുറിച്ച് വിശകലനം ചെയ്തിട്ടുണ്ട്. അത് എനിക്ക് ഇപ്പോഴാ മനസിലായത് ."   ലോനപ്പൻ ഒരു പണ്ഡിതനെപോലെ വിശദീകരിച്ചു    

അത് കേട്ടിട്ട് ഞാൻ പറഞ്ഞു .

"അങ്ങനെയല്ല ലോനപ്പാ , "ഇത് രാമായണത്തിലെ വരികൾ ഒന്നുമല്ല . ഇത് സാക്ഷാൽ പൂംന്താനത്തിന്റെ ജ്ഞാനപാനയിലെ   ഈരടികൾ ആണിവ "
  
'കൂടിയല്ലോ  പിറക്കുന്ന നേരത്തും   
കൂടിയല്ലോ  മരിക്കുന്ന  നേരത്തും     
മദ്ധ്യയിങ്ങനെ കാണുന്ന നേരത്തും 
മത്സരിക്കുന്നതെന്തിന് നാം വൃഥാ' 


ഞാൻ അവർക്കു വേണ്ടി അർഥം വിശദീകരിച്ചു . 

ആരുടെയും കൂട്ടില്ലാതെ  നമ്മൾ ജനിക്കുന്നു. അതുപോലെ മരിക്കുന്ന നേരത്തും നമുക്ക് ആരും കൂട്ടില്ല . നമ്മുടെ ജീവിതമെന്ന സംസാര ചക്രത്തിൽ എവിടെയെങ്കിലും വച്ചിട്ട് നമ്മൾ പരസ്പരം കണ്ടുമുട്ടുന്നു.അങ്ങനെ കണ്ടു മുട്ടുമ്പോൾ എന്തിനു നാം തമ്മിൽ മത്സരിക്കുന്നു  അഥവാ അന്യോന്യം എന്തിനു വെറുതെ പോരാടുന്നു.  എന്ന തത്വം ആണ്  പൂന്താനം ഇവിടെ പ്രതിപാദിച്ചിരിക്കുന്നു"

ഞാൻ ഇത് പറഞ്ഞപ്പോൾ വകീൽ തോമാച്ചൻ പറഞ്ഞു. അതിനു ഇയാൾക്കു വല്ല വിവരവും വേണ്ടേ . സ്‌കൂളിന്റെ പടി കയറാതെ 'ദേശാപമാനീ'  മാത്രം വായിച്ചാൽ എല്ലാമായി എന്നാ വിചാരം. 

തന്തക്കു വിളിച്ചാൽ ലോനപ്പൻ സഹിക്കും.  പക്ഷെ പാർട്ടിയെയോ,   പാർട്ടി പത്രത്തെയോ കുറിച്ച് വല്ലതും സംസാരിച്ചാൽ  അത് മാത്രം ലോനപ്പന് ദഹിക്കില്ല. 
  
അയാൾ പറഞ്ഞു "താൻ കോടതീയിൽ പോകുന്നതിനേക്കാൾ കുടുതൽ ഞാൻ സ്‌കൂളിൽ പോയിട്ടുണ്ട്. വലിയ വിവരം ഉണ്ടായിട്ടാണോ കേസില്ല വക്കീലായി ഇപ്പോഴും ഇവിടെ ഇരിക്കുന്നത്.  " ലോനപ്പന്  മുഷിഞ്ഞു എന്ന് മനസിലാക്കിയ ഞാൻ രംഗം  കുടുതൽ വഷളാക്കേണ്ട എന്ന് കരുതി വിഷയത്തെ ലഘുകരിച്ചുകൊണ്ടു പറഞ്ഞു. 

അല്ല ലോനപ്പാ ഇന്ന് എന്തിനാ ഈ ഹർത്താൽ .

"കർഷക ദോഷത്തിനു എതിരായി ആണ് ഇന്നത്തെ ഹർത്താൽ "

ഞാൻ ചോദിച്ചു , അതിനു കേരളത്തിൽ പച്ചക്കറിയും , അരിയും കൊണ്ടു വരുന്ന അയൽ സംസ്ഥാനങ്ങളിൽ നിന്നല്ലേ. അതിനു തമിഴ് നാട്ടിലും , മഹാരാഷ്ട്രയിലും ഒന്നും ഈ ഹർത്താൽ ഇല്ലല്ലോ?" 

ലോനപ്പൻ ഉഷാറായി .   കേന്ദ്ര സർക്കാരിന്റെ പെട്രോൾ വില വർധനക്കെതിരെ , ഉദാര വൽക്കരണത്തിനെതിരെ  മാത്രവുമല്ല  നവ ലിബറൽ നയങ്ങളും , സാമ്രാജിത്വ  അടിമത്തവുമായ മുന്നോട്ടുപോകുന്ന സർക്കാരിന് എതിരായി പുതിയ കരുത്തൻ മുന്നേറ്റത്തെ മത നിരപേക്ഷ കക്ഷികളുടെ കൂട്ടായ്മയുറെ വികാര പ്രതിഭലനമാണ് ഇന്നത്തെ ഹർത്താൽ"  

വക്കീലും, ഞാനും പരസ്പരം നോക്കി. ലോനപ്പൻ പറഞ്ഞത് എന്താണ് എന്ന്  ഞങ്ങൾക്ക് രണ്ടുപേർക്കും മനസിലായില്ല . ഇനി ലോനപ്പൻ പറഞ്ഞത് ലോനപ്പന് മനസിലായി കാണുമോ ആർക്കറിയാം .

ഞങ്ങൾക്ക് ഗുട്ടൻസ് പിടി കിട്ടി എന്ന് മനസിലാക്കിയ ലോനപ്പൻ വേറെ വിഷയം എടുത്തിട്ടു. "ഇന്നത്തെ ഹർത്താൽ എന്തായാലും വൻ വിജയമാക്കിതന്ന എല്ലാ ജനാധിപത്യ വിശ്വാസികൾക്കും എന്റെ പേരിലും പാർട്ടിയുടെ പേരിലും ഞാൻ നന്ദി അറിയിക്കുന്നു.  പക്ഷെ അതിന്റെ ഇടയിലും ചില കരിങ്കാലികൾ ഉണ്ടല്ലോ . സുകുമാരന്റെ കാര്യം ആണ് അയാൾ പറഞ്ഞു വന്നത് " 

സുകുമാരന് ഒരു പണി കൊടുക്കണം എന്ന് ലോനപ്പൻ കരുതിയിട്ടു നാള് കുറച്ചായി.സുകുമാരൻ ആ കോളനിയിലെ തന്നെ താമസക്കാരൻ ആണ് . ആള് മുടിഞ്ഞ കോൺഗ്രസ് പ്രവർത്തകൻ ആണ് . അച്ചൻ കേശവൻ വൈദ്യർ കോൺഗ്രസ് കാരനായിരുന്നു . അച്ഛന്റെ അച്ഛൻ പുകയില വില്പനക്കാരൻ നാരായണനും കോൺഗ്രസ് കാരനായിരുന്നു. അത് മാത്രവുമല്ല സുകുമാരന്റെ ഭാര്യയും , അനിയത്തിയും, അളിയനും എന്ന് വേണ്ട മുള്ളിത്തെറിച്ച ബന്ധത്തിൽ ഉള്ളവർ വരെ കോൺഗ്രസ് പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവരാണ് . 

അതുകൊണ്ടു തന്നെ ലോനപ്പന് , സുകുമാരനെയും , സുകുമാരന് ലോനപ്പനെയും കണ്ടുകൂടാ . ശരിക്കും പറഞ്ഞാൽ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ എന്ന് പറയാം.  

ഹർത്താൽ ദിനം രാവിലെ സുകുമാരൻ സ്‌കുട്ടിയുമായി  പാല് മേടിക്കുവാൻ ഇറങ്ങിയതായിരുന്നു . ലോനപ്പനും , കുറച്ചു കുട്ടി സഖാക്കളുമായി കവലയിൽ ഇരയെ തേടി നടക്കുന്ന സമയം. ആ സമയത്താണ് ഒരു ഓട്ടോക്കാരൻ അവരുടെ മുന്നിൽ വന്നു പെട്ടത് . കണ്ണുകൾ ചുവന്നു കലങ്ങിയ ദാസപ്പന്റെ കൈയിൽ ഒരു വലിയ മര കഷ്ണം ഉണ്ടായിരുന്നു . ആ ദണ്ഡ് ഉയർത്തി അയാൾ ഓട്ടോയുടെ മുന്നിലെ ചില്ല് തകർത്തു .

" ഹേയ് എന്താ ഈ കാണിക്കുന്നേ?"  ഡ്രൈവർ തടയുവാൻ ശ്രമിച്ചു .

"ഡാ നിനക്കു അറിഞ്ഞുകൂടെ ഇന്ന് ഹർത്താൽ ആണെന്ന് . അതും ഞങ്ങളുടെ പാർട്ടിയുടെ "  കൂട്ടത്തിൽ ഉള്ള ഏതോ സഖാവ് ഡ്രൈവറോട് തട്ടിക്കയറി. 

"ഹർത്താൽ ആണെന്ന് വച്ച് വണ്ടി തല്ലി തകർക്കാനോ?"  ഓട്ടോ ഡ്രൈവർ ചോദിച്ചു.

"മിണ്ടിപോകരുത് , മിണ്ടിയാൽ നിന്നെയും , ഈ പാട്ട വണ്ടിയും ഇവിടെ പെട്രോൾ ഒഴിച്ചു കത്തിക്കും.  കാണണോ നിനക്ക് "
ഓട്ടോ ഡ്രൈവർ ഒന്നും മിണ്ടിയില്ല. അയാളുടെ കണ്ണുകളിൽ ഭയം അലയടിച്ചു.

ഇങ്ങനെ ഒരു സംഭവം കവലയിൽ അരങ്ങേറുമ്പോൾ ആണ് സുകുമാരൻ സ്‌കൂട്ടിയിൽ വരുന്നത് . സുകുമാരനെ കണ്ടതോടെ  അടുത്ത ഇരയെ കിട്ടിയ സന്തോഷത്തിൽ അക്രമികൾ അയാളുടെ മുന്നിലേക്ക് ചാടി വീണു. അവനെ  നോക്കിയിട്ടു ലോനപ്പൻ ചോദിച്ചു .

"ഇന്ന് ഹർത്താൽ ആണെന്ന് നിനക്കറിയില്ലേ? "

സുകുമാരൻ ഇന്നും മിണ്ടിയില്ല . "എടാ നായിന്റെ മോനെ  നിന്നോടാ ചോദിച്ചത്?"

ഉള്ളിൽ വമിച്ച ദേഷ്യം സുകുമാരൻ മറച്ചു പിടിച്ചു . സുകുമാരൻ ഒന്നും മിണ്ടാത്തത് കൊണ്ട് ലോനപ്പന്റെ കലി വർദ്ധിച്ചതേയുള്ളൂ .  അയാൾ റഫീഖിനെ നോക്കി പറഞ്ഞു

 "അഴിക്കേടാ വണ്ടിയുടെ കാറ്റ്‌ "

സുകുമാരൻ പറഞ്ഞു . ലോനപ്പാ , "ഇത് സ്കുട്ടിയല്ലേ"

"അതിനു , എന്താ ഇത് വാഹനം അല്ലെ?"  ഒരു വാഹനവും ഇതുവഴി  ഓടുവാൻ ഞങ്ങൾ അനുവദിക്കുകയില്ല. 

സുകുമാരൻ തിരിഞ്ഞു നോക്കിയപ്പോഴേക്കും  റഫീഖ് കാറ്റ് കുത്തി കളഞ്ഞിരുന്നു . 

വണ്ടിയും തള്ളി നടക്കുമ്പോൾ സുകുമാരൻ  വിളിച്ചു പറഞ്ഞു , "എടാ ലോനപ്പാ എനിക്കും ഒരു ദിവസം വരും അപ്പോൾ നിന്നെ എടുത്തോളം."

"ഓ , നീ പോയി പിന്നീട് വാ,  അപ്പം ഞാൻ നിന്ന് തരാം എന്നെ എടുക്കുവാൻ"  ലോനപ്പന്റെ വഷളൻ തമാശയിൽ കുട്ടി സഖാക്കൾ പങ്കുകൊണ്ടു .

ഈ സംഭവത്തെ ഒരു ആന കാര്യം ആക്കിയാണ് ലോനപ്പൻ ഞങ്ങളുടെ മുന്നിൽ അവതരിപ്പിച്ചത് . സുകുവിനോടുള്ള ചെരുക്ക്‌ ഇങ്ങനെയെങ്കിലും കാണിക്കുവാൻ കഴിഞ്ഞതിൻ സന്തോഷത്തിൽ ആയിരുന്നു ലോനപ്പൻ .

ഞങ്ങൾ അങ്ങനെ കള്ളും കുടിച്ചു തള്ളും പറഞ്ഞിരിക്കുമ്പോൾ ലോനപ്പന്റെ ഫോൺ ശബ്ദിച്ചു . ഞാൻ ആ റിങ് ടോൺ ശ്രദ്ധിച്ചു 

'ചോര വീണ മണ്ണിൽ നിന്നുയർന്ന വന്ന പുമരം      
ചേതനയിൽ നൂറു നൂറു പൂക്കളായി പൊലിയവെ'  അറബിക്കഥയിലെ പാട്ടിന്റെ സംഗീതം.  

ഫോൺ എടുത്തപ്പോൾ ലോനപ്പൻ കൈ കൊണ്ട് ഞങ്ങളോട് നിശബ്ദനാവാൻ ആംഗ്യം കാണിച്ചു. പിന്നെ ബഹുമാന പൂർവ്വം ശബ്ദം താഴ്ത്തി എന്തോ സംസാരിക്കുന്ന കേട്ടു. പാർട്ടി ഓഫീസിൽ നിന്നോ, ഏതെങ്കിലും  ലോക്കൽ കമ്മിറ്റീ നേതാവ് ആയിരിക്കും എന്ന് ഞങ്ങൾ ഊഹിച്ചു . അല്ലെങ്കിൽ ഇത്രയ്ക്കു ബഹുമാനം വേണ്ടല്ലോ. അവസാനം കുഴപ്പമാണോ എന്നാൽ ശരി ഞാൻ ഇപ്പോൾ തന്നെ  വരാം എന്ന് മാത്രം പറയുന്നത് കേട്ടു. 

 ഞാൻ  ചോദിച്ചു. " എന്ത്  പറ്റി ,"

ലോനപ്പൻ ബാക്കി ഇരുന്ന് ഗ്ലാസിലെ മദ്യം ഒറ്റ വലിക്കു കുടിച്ച ശേഷം അച്ചാർ തൊട്ടു നക്കി കൊണ്ട് പറഞ്ഞു 
"വീട്ടിലെന്നാ ഭാര്യ വിളിച്ചതാ , മോൾ കോണീ  പടിന്നു ഒന്ന് വീണു . ആശുപത്രിയിൽ കൊണ്ടുപോകണം".

ലോനപ്പൻ വലിയ നേതാവ് ആണെങ്കിലും സോണിയ ഗാന്ധിയെ കണ്ട മൻ മോഹൻ സിംഗിനെപ്പോലെയാണ്  സ്വന്തം ഭാര്യയുടെ മുന്നിൽ. വീട്ടിൽ  നേതാവിനു വലിയ പ്രതിച്ഛായ ഇല്ല എന്ന നഗ്ന സത്യം ഞങ്ങൾക്ക് മനസിലായി. പ്രതിപക്ഷബഹുമാനം ആവോളം കാണിക്കേണ്ടിതു കാണിച്ചല്ലെ പറ്റുകയുള്ളൂ.

ചിറി തുടച്ച ശേഷം ദേശാഭിമാനി പത്രം  ചുരുട്ടി കക്ഷത്തു വച്ച  ശേഷം ലോനപ്പൻ സ്റ്റാൻഡ് വിട്ടു. 

തോമാച്ചൻ എന്നെ നോക്കി ഒരു ചിരി ചിരിച്ചു . എന്താ ,  ഞാൻ ആംഗ്യം കാണിച്ചു . "അല്ല നേതാവിന്റെ വെപ്രാളം കണ്ടില്ലേ  ഭാര്യ വിളിച്ചപ്പോൾ . ഭാര്യയുടെ മുമ്പിൽ  ഇങ്ങേരു വെറും പൂച്ചയാ" . തോമാച്ചൻ പറഞ്ഞു.   

" ഇന്നത്തെ ഹർത്താൽ കൊണ്ട് ആർക്കാണ് ഒരു ഗുണം . ഇവന്മാര് ജോലി ചെയ്യുകയുമില്ല ,  ആരെയും ജോലി ചെയുവാൻ അനുവദിക്കുകയുമില്ല. നേതാക്കന്മാർക്ക്  കൊടിവച്ച  കാറിൽ പറന്നു നടന്നാമതിയല്ലോ.  ഈ അണികൾ എന്ന് പറയുന്നവർ ഇത്രമാത്രം കഴുതകൾ ആണോ? അല്ലെങ്കിൽ എന്തിനു പറയുന്നു . നമ്മളെ മാത്രം പറഞ്ഞാൽ മതിയല്ലോ. ആര്‍ക്കും സുഖമായി ഹര്‍ത്താല്‍ നടത്താനുള്ള ഇടമായി കേരളം അധ:പതിച്ചിരിക്കുന്നു എന്നല്ലേ ഈ ഹർത്താലുകൾ നമുക്ക് കാണിച്ചു തരുന്നത് .കേരളത്തില്‍ എന്തുമാവാം എന്ന ചിന്തയുടെ ഭാഗമാണോ ഇത്?. "

തോമാച്ചനോടൊപ്പം ഞാനും കൂടി . ഹര്‍ത്താല്‍ നടത്തുന്ന കാര്യത്തില്‍ നമ്മൾ  മലയാളികൾക്കു അത്രയ്ക്ക് ആത്‌മവിശ്വാസം ആണ്.  ഏതു ഈർക്കിലി പാർട്ടി വിചാരിച്ചാലും ഇവിടെ ജന ജീവിതം സ്തംഭിപ്പിക്കാം. ഇതര സംസ്ഥാനങ്ങളിൽ എവിടെയും വിജയിച്ചില്ലെങ്കിലും കേരളത്തിൽ നമ്മൾ വിജയിപ്പിക്കും. 
 ദൈവത്തിന്‍റെ സ്വന്തം നാടിനും നാട്ടാര്‍ക്കും  അക്കാര്യത്തിൽ അഭിമാനിക്കാം . അയല്‍‌പക്ക സംസ്ഥാനങ്ങളിലേക്ക് ഇടംകണ്ണിട്ട് നോക്കിയാലും കണ്ണിറുക്കി നോക്കിയാലും ഒരു ഹര്‍ത്താലോ ബന്ദോ ഒന്നും കാണാന്‍ കഴിയില്ല എന്നതാണ് ഇതിനെല്ലാം പിന്നില്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊരു സത്യം." 

വിജയകരമായ ഒരു ഹർത്താൽ ദിനം കുടി കടന്നുപോയി.     
പിറ്റേ ദിനം ഞാൻ സുകുമാരനെ കണ്ടു.  സുകുമാരൻ എന്നോട് പറഞ്ഞു . "ഇന്നലെ ഞങ്ങൾ ലോനപ്പന് ഒരു ഗമണ്ടൻ പണി കൊടുത്തു. 

"എന്നതാ, ഞാൻ ചോദിച്ചു" .  

"ഇന്നലെ ഉച്ച കഴിഞ്ഞു നമ്മുടെ പാർട്ടി വക ഒരു  അവലോകനം ഉണ്ടായിരുന്നു . ജന ദ്രോഹപരമായ ഹർത്താലും അതിന്റെ ഭവിഷത്തും എന്ന വിഷയത്തെ കുറിച്ച് ഞങ്ങൾ വിശദമായി ചർച്ച ചെയ്തു..
അത് കഴിഞ്ഞു നമ്മുടെ വാസു കുട്ടനും,  മത്തായിയും,  ചന്ദ്രപ്പനും , പിന്നെ മട്ടഞ്ചേരിയിലെ  കുറച്ചു പിള്ളേരുമായി കവലയിൽ വന്ന തോമാച്ചന്റെ കട  തുറപ്പിച്ചു .  കട  തുറപ്പിച്ചത് നമ്മുടെ പിള്ളേർക്ക് രണ്ടെണ്ണം വീശുവാൻ  വേണ്ടി ആയിരുന്നു. അല്ലാതെ ഉച്ച  നേരത്തു ആർക്കുവേണം ചായ.   മഹാത്മാജിയുടെ ചിത്രം വച്ച പാർട്ടി ഓഫീസിൽ ഇരുന്നു കുടിക്കുന്നതു ശരിയല്ലല്ലോ ,  അപ്പോഴാ ഞാൻ  ലോനപ്പന്റെ  കാർ  വരുന്നത്  കണ്ടത്  . അവൻ രാവിലെ എനിക്കിട്ട് ഒരു പണി തന്നതാ .  അത് തിരിച്ചു കൊടുത്തില്ലെമെങ്കിൽ പിന്നെ ഉറക്കം വരികയില്ല."

ഞാൻ പിള്ളേരോട് പറഞ്ഞു ,

"ആ കാറിൽ വരുന്നവനു ഒരു ബംബർ കൊടുക്കണം . അവൻ മറ്റേപ്പാർട്ടിയുടെ വലിയ കൊണാണ്ടർ  ആണ്  എന്നാണ് അവന്റെ വിചാരം . അവന്റെ വണ്ടി ഇതുവഴി കടത്തി  വിടെണ്ടാ.   ഇപ്പം അവന്റെ ഒറ്റയാൾക്കാരും ഇവിടെയില്ല . ഹർത്താൽ വിജയിപ്പിച്ച സന്തോഷത്തിൽ നന്നായി വീശിയിട്ടു ബോധം ഇല്ലാതെ ഉറങ്ങുന്നുണ്ടാകും.  ഹർത്താലിന്റെ ബുദ്ധിമുട്ട് അവനും ഒന്നനുഭവിക്കട്ടെ . . അവരീ     ഫീൽഡിൽ പുതിയതാ . അതുകൊണ്ടു  തന്നെ നല്ല ഉശിരും ഉണ്ട് .  മട്ടാഞ്ചേരിക്കാർക്കു അറിയില്ലല്ലോ ഇങ്ങേരു ഇവിടെത്തെ വലിയ  സഖാവ്     ആണെന്ന് . അവന്മാർ ഒരു കാരണം കിട്ടുവാൻ നോക്കിയിരിക്കുകയാ . അവര് ചെന്ന്  കാർ തടഞ്ഞു, ലോനപ്പൻ  അവരെ ഒന്ന് വിരട്ടുവാൻ നോക്കി "

വാസുക്കുട്ടൻ നല്ല വെള്ളത്തിലായിരുന്നു . അവനു പിന്നെ മേലും , കീഴും ഒന്നും നോക്കുവാൻ ഇല്ലല്ലോ . "ഇറങ്ങടാ നായിന്റെ മോനെ എന്ന് പറഞ്ഞു ഒരൊറ്റ അലർച്ച . നീങ്ങടെ പാർട്ടി  ഇന്ന് ഹർത്താൽ   നടത്തി  ജനങ്ങളെ മുഴുവനും വലച്ചതല്ലേ .  അതിനു നീയും ഉണ്ടായിരുന്നല്ലോ മുൻനിരയിൽ.  എന്നിട്ട് നേതാവ് ഇപ്പോൾ സുഖമായി അങ്ങനെ സവാരി ഗിരിഗിരി നടത്തേണ്ട ."

 ഞാൻ ഒരു കാഴ്ചക്കാരനെ പോലെ ഇവിടെയെരിന്നു കളി  കണ്ടു രസിച്ചു . അവൻ എന്തോ പറഞ്ഞു, അവന്റെ മോളെ ആശുപത്രിയിൽ കൊണ്ടുപോകണം എന്നൊക്കെ . അവന്മാര് വിടുമോ.  ബാസ്റ്റിൻ പറഞ്ഞു , അത്രയ്ക്ക് തന്റെടം ഉണ്ടെങ്കിൽ നീ വണ്ടി എടുത്തോ. പക്ഷെ  ഇവിടെ നിന്ന് മുന്നോട്ടു എടുത്താൽ ഞങ്ങൾ ആ സ്പോട്ടിൽ ഈ വണ്ടി കത്തിക്കും  . അവനെ കണ്ടാൽ തന്നെ ആരും  ഒന്ന് പേടിക്കും . ഒരു കൊലക്കേസിലെ പ്രതിയായ അവൻ . അവൻ പറഞ്ഞാൽ പറഞ്ഞതാ . അവൻ ലോനപ്പന്റെ താടിക്കു ഒരു കിഴുക്കും  വച്ച് കൊടുത്തു . ലോനപ്പന്റെ മുട്ടിടിച്ചു.  അവൻ ഒന്ന്നും, രണ്ടും അവിടെ തന്നെ കഴിക്കും എന്ന് ഞാൻ കരുതി.
നേതാവ് വാലും ചുരുട്ടി കാറിൽ കയറി തിരികെ പോയി.  നേതാവ് ആണ് പോലും. " സുകുമാരൻ പുച്ഛ തോടെ പറഞ്ഞു നിറുത്തി.

ഞാൻ പറഞ്ഞു "അല്ലെങ്കിലും  അവനു നാലാൾ ഉണ്ടെങ്കിലേ ധൈര്യംവരു.
സാധാരണക്കാരുടെ നെഞ്ചത്ത് കയറുവാൻ അല്ലെ  എല്ലാ പാർട്ടികൾക്കും  കഴിയുകയുള്ളൂ ."  ഞാൻ പറഞ്ഞത്തിൻ    ആർത്ഥം സുകുവിന്  മനസിലായില്ല  എന്ന് തോന്നി.  അവൻ ആവേശത്തിൽ ആയിരുന്നു .

"അവനു മനസിലായിട്ടുണ്ടാകും ഇതിന്റെ പിറകിൽ ഞാൻ ആണെന്ന് . സുകു ഒരു വഷളൻ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു  കളിക്കാൻ അറിയാമെങ്കിൽ പിറകിൽ ഇരുന്നു കളി   കണ്ടാൽ പോരെ, ഗോള് , പിള്ളേർ അടിക്കട്ടെ .  അതല്ലേ അതിന്റെ ഒരിത് ."

 സുകുമാരൻ  എന്നെ നോക്കിയിട്ടു  പറഞ്ഞു .." അല്ലെ, എന്താ തന്റെ അഭിപ്രായം."

ഞാൻ പറഞ്ഞു. "പിന്നല്ലതെ .  കൊടുക്കുമ്പോൾ നല്ല എട്ടിന്റെ പണി തന്നെ കൊടുക്കണം. "





2016 ഓഗസ്റ്റ് 31, ബുധനാഴ്‌ച

കോഫീ ഡേ (കഥ)

ഖുറും ബീച്ചിനു സമീപമുള്ള കോഫീ ഡേ റെസ്റ്റ്റന്റ് . ഇന്ന് ചൊവാഴ്ച . അടുത്ത തിങ്കളാഴ്ചക്ക് മുമ്പ് തന്നെ ഈ  പ്രസന്റേഷൻ  സമർപ്പിക്കേണ്ടതുണ്ട്. പ്രൊഫസർ കുര്യൻ പറഞ്ഞ വിഷയങ്ങൾ പ്രിയ മനസ്സിൽ ഓർത്തു. സാമൂഹികവും, രാഷ്ട്രീയവും  ആയവ ഒഴിവാക്കി തുടിക്കുന്ന ജീവിതം ആണ് നിങ്ങൾ  പറയേണ്ടത് . നുവാചകരുടെ  ഹൃദയത്തെ സ്പർശിക്കുവാൻ കഴിയണം . അത് ഒരു വാചകം ആണെങ്കിൽ പോലും.  പക്ഷെ ഒന്നിനും ഒരു പൂർണ രൂപം കിട്ടുന്നില്ല.

പുറത്തു നന്നായി മഴ പെയ്യുന്നു. കുടാതെ തണുത്ത കാറ്റും . പ്രിയ   തന്റെ ലാപ്ടോപ് തുറന്നു പതിവായി ഇരിക്കാറുള്ള ചില്ല് ജനാലയുടെ അരികിലുള്ള കസേരയിൽ  അവൾ  ഇരുന്നു.  ജനാലയിലുടെ നോക്കിയാൽ അകലെ മനോഹരമായ കടൽ തീരം കാണാം . ചാറ്റൽ  മഴ പെയ്യുന്ന കൊണ്ട് ജനനിബിഡമല്ല ഇന്നവിടെ. കുറച്ചു വിദേശികൾ, പിന്നെ തെരുവിന്റെ സന്തതികളായ കുറെ കുട്ടികൾ, അവർ മാത്രം നീന്തി തുടിക്കുന്നുണ്ട്.  നാല് കിലോമീറ്ററോളമായി വ്യാപിച്ചു കിടക്കുന്ന മനോഹരമായ ബീച്ചാണ് ഖുറം ബീച്ച് . വെയിലുണ്ടെങ്കിൽ സഞ്ചാരികളുടെ ഒരു പറുദീസയാണീ തീരം .

സായം സന്ധ്യയിൽ സൂര്യൻ കടലിലേക്ക് ഇറങ്ങി പോകുന്ന കാഴ്ച അവർണനീയം തന്നെ . വേലിയിറക്ക സമയത്തു കടലിന്റെ അഗാധതയിലേക്കു നടന്നു ചെല്ലാം . ഒരു പാട് നടന്നാലും  അരക്കു മുകളിലോ, കഴുത്തിനു താഴേയോ മാത്രമേ വെള്ളം കാണുകയുള്ളു .  അതാണീ ബീച്ചിന്റെ ഏറ്റവും വലിയ സവിശേഷത . വേലിയേറ്റ സമയത്തു വെള്ളം കയറി നനയുമ്പോൾ മണലിന് ഉറപ്പു കുടും . അപ്പോൾ  സ്വദേശികൾ അവരുടെ ഫോർവീൽ വാഹനങ്ങൾ മണലിലൂടെ ഇരപ്പിച്ച് പറപ്പിക്കും. ചില മാസങ്ങളിൽ ഇവിടെ ബീച്ച് ഫെസ്റ്റിവൽ നടത്താറുണ്ട് .കടലിലേക്ക്  ഒരു സാഹസികയാത്ര, വിനോദ പരിപാടികൾ , പ്രദർശനങ്ങൾ  എന്നിവ ആഘോഷത്തിൻ ഭാഗമായി ഇവിടെ ഒരുക്കാറുണ്ട് . സായാഹ്നത്തിൽ വിശ്രമിക്കുവാനും  മറ്റും വെള്ളിയാഴ്ച്ചകളിൽ ഒരുപാട് കുടുംബങ്ങൾ ഇവിടെ എത്തിച്ചേരാറുണ്ട് .

 മനോഹരമായ് ചായം തേച്ചുമിനുക്കിയ കൈ വിരൽ  കൊണ്ട് പ്രിയ ലാപ്‌ ടോപ്പിൽ താളമിട്ടു. ശൂന്യമായ 'word ' താൾ തുറക്കും വരെ അവളുടെ കൈ വിരലുകൾ അങ്ങനെ ചലിച്ചു കൊണ്ടേ ഇരുന്നു.

"Morning Priya", നിറഞ്ഞ ചിരിയോടെ  മുന്നിൽ വെനിറ്റ്  ഡിസൂസ. ചുടു കാപ്പി യുടെ മണം അവളെ പിൻ തുടരുന്ന പോലെ തോന്നി. എപ്പോഴും മനോഹരമായി ചിരിക്കുന്ന വെനീറ്റ് , അവളുടെ ഇഷ്ടപെട്ട 'waitress '.

"What do you want?"

"Black Coffee, Cappuccino, irish latte, café mocha, iced eskimo, lemon tea "
 നിറുത്താതെ  മെനു  കാർഡ്‌ തരാതെ ഒറ്റ ശ്വാസത്താൽ വെനീറ്റ് ചോദിച്ചു.
"choco frappe please"

ചിരിയോടെ പ്രിയ പറഞ്ഞു. 
" You smart darling,   Please wait for 10 minutes and your order will be ready ."

order  ചെയ്ത ശേഷം പ്രിയയെ നോക്കി വെനീറ്റ്  ചോദിച്ചു .

"Preparing for your final semester?"

"Ya, but this is my free journal. I need to develop a story."  പ്രിയ അലസമായി മറുപടിപറഞ്ഞു .

പുറത്തെ മഴ നോക്കി കൊണ്ട് വെനീറ്റ്  പറഞ്ഞു . വല്ലാത്ത മഴ അല്ലെ

"It could be wonderful, if I could be at home.I can sleep with my babies"

വെനിറ്റ് ചിരിയോടെ പറഞ്ഞു. വെനിറ്റിനു  ആറു വയസ്സും, നാല് വയസ്സും വീതമുള്ള രണ്ടു ആണ്‍കുട്ടികൾ ആണ് ഉള്ളത്. മുന്നിലെ കസേര വലിച്ചിട്ടു വെനിറ്റ് മുന്നിൽ ഇരുന്നു.  വെനിറ്റിനോട്സംസാരിക്കുവാൻ പ്രിയക്കും ഏറെ ഇഷ്ടമാണ് . മഴയുള്ളത് കൊണ്ടാകാം 'കൊഫീ  ഡേയിൽ  '  പതിവുകാർ ആരും ഇല്ല.

തിരക്ക് ഒഴിഞ്ഞത് കൊണ്ട്   റോണി  cd  മാറ്റി  മറ്റൊരു disk എടുത്തിട്ടു."it felt so right" സാറ ജെറോനിമോയുടെ കാല്‌പനികമായ പ്രണയ ഗാനം ഒഴുകി വന്നു.

വെനിറ്റ്  വീണ്ടും ചോദിച്ചു ,
"what do you want to write ?"

പ്രിയ മറുപടി പറഞ്ഞു

"anything , that should be touching to heart"


വെനിറ്റ്   അല്പം കുടി മുന്നിലേക്ക്‌ ചാഞ്ഞ്‌ ഇരുന്നു.

" ഒരു പക്ഷെ എനിക്ക് നിന്നെ സഹായിക്കുവാൻ കഴിയുമായിരിക്കും . എന്റെ ഉറ്റസുഹൃത്ത്‌  മെർലിയുടെ കഥ. എനിക്കറിയില്ല ഈ കഥ നിന്നെ  സഹായിക്കുമോ എന്ന്? "

 വെനിറ്റ്   പകുതിയാക്കി  നിറുത്തി . പ്രിയ തലയാട്ടിയിട്ട് പറഞ്ഞു , "കേൾക്കട്ടെ എന്നിട്ട് തീരുമാനിക്കാം ."

 വെനിറ്റ്  തിരിഞ്ഞു നോക്കി. റോണി പാട്ട് കേട്ട് പുറത്തേക്ക് നോക്കി ഇരിക്കുന്നു .


വെനിറ്റ് പറയുവാൻ ആരംഭിച്ചു .

" ഇത് എന്റെ സുഹൃത്തിന്റ  കഥയാണ് . മെർലിയുടെ കഥ.. എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി .വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു സംഭവം , അതിന്  കഥ എന്ന് പറയാമോ എന്ന് എനിക്ക് അറിയില്ല."   

 മുഖവരയെന്നോണം വെനിറ്റ്  ഒന്ന് നിറുത്തിയിട്ടു വീണ്ടും പറയുവാൻ ആരംഭിച്ചു . മെർലിയും , ഞാനും ഒരുമിച്ചു കളിച്ചു വളർന്നവർ  ആയിരുന്നു. ചെറുപ്പം മുതലേ ഒരേ ക്ലാസിൽ പഠനം . സ്‌കൂൾ മത്സരങ്ങളിൽ എല്ലാം തന്നെ മെർലി പങ്കെടുക്കുമായിരുന്നു  മാത്രവുമല്ല മിക്ക മത്സരങ്ങളിലും  ഒന്നാം സമ്മാനം അവൾക്കായിരിക്കും. നാടകത്തിനോട്  മെർലിക്ക് വല്ലാത്ത  ഒരു  അഭിനിവേശം തന്നെ ആയിരുന്നു. നാടകത്തിനോടുള്ള അവളുടെ താല്പര്യം ആദ്യം മനസിലാക്കിയത് അവളുടെ  മമ്മ തന്നെ ആയിരുന്നു.  മമ്മയുടെ  വലിയ ആഗ്രഹം ആയിരുന്നു മെർലിയെ പ്രശസ്തയായ ഒരു  നടിയായി കാണണം എന്ന്.  ഒഥല്ലോയിലെ 
ബിയൻസയായിട്ടും , ക്ലിയോ പാട്രയുടെ  സഹചാരിണിയായ ചാർമിയോൻ ആയും, ലേഡി മാക് ബാത് ആയിട്ടും , ട്വൽത് നെറ്റിലെ വയോലയായും അവൾ കണ്ണാടിയുടെ മുന്നിൽ സ്വയം  മറന്നു രൂപാന്തരം പ്രാപിച്ചു . 

കലാ രംഗത്ത് അവളുടെ ഗുരുവും, വഴികാട്ടിയും എല്ലാം അവളുടെ മമ്മ തന്നെയായിരുന്നു. അവളുടെ കഴിവുകൾ കണ്ടറിഞ്ഞിട്ടാണ്  അവർ  അവളെ  ഒരു നാടക ട്രൂപ്പിൽ ചേർത്തത്. നാടകത്തിലൂടെയും, ന്യത്തത്തിലൂടെയും മകൾ ശ്രദ്ധിക്കപ്പെടും എന്ന പ്രതീക്ഷ അവരിൽ ഉടലെടുത്തിരുന്നു. വലിയ കണിശക്കാരിയായിരുന്നു അവളുടെ മമ്മ. പല സംവിധായകരും മെർലി വലിയ   നടിയാകും എന്നുള്ള പ്രവചനം തന്നെ നടത്തി . പേരും പ്രശസ്തിയും  ലഭിക്കണം എന്നുണ്ടെങ്കിൽ ആ വർഷത്തെ ഡാൻസ്  ഫെസ്റ്റിവലിൽ മെർലി പങ്കെടുക്കണം എന്നും , അതിൽ വിജയിക്കണം എന്ന് ഉപദേശിച്ചത്  നാടക സംവിധായകൻ ആയ ശശാങ്കാണ് . 

മത്സരത്തിൽ പങ്കെടുക്കണം ,വിജയി ആകണം എന്ന് മെർലിയും  അതിയായി ആഗ്രഹിച്ചിരുന്നു . ഒരു പക്ഷെ ഒരു സിനിമാ നടി ആകണം എന്നത്  അമ്മയുടെ ആഗ്രഹം പോലെ തന്നെ അവളുടെയും ജീവിതാഭിലാഷം ആയിരുന്നിരിക്കാം . കാലം അവരുടെ മോഹം അവരുടെ മകളിലൂടെ നടത്തി കൊടുക്കും എന്ന് അവർ ആശിച്ചിട്ടുണ്ടാകാം. 

പ്രിയ ചോദിച്ചു, മെർലി  അത്ര നല്ല നർത്തകി ആയിരുന്നോ?വെനിറ്റ്  മറുപടി പറഞ്ഞു."yes , she was  a well trained professional dancer".


പ്രിയ ലാപ്ടോപ് അടച്ചു കൊണ്ട് ചോദിച്ചു ?

"Did  she participated in that event ?"

Allow me to say , വെനിറ്റ് അല്പം ഗൗരവത്തോടെ പറഞ്ഞു.

"Sorry, go ahead "  പ്രിയ പറഞ്ഞു

മെർലിയുടെ അമ്മ വലിയ കണിശക്കാരി ആണെന്ന് പറഞ്ഞുവല്ലോ ? അത് കൊണ്ട് തന്നെ മെർലിക്കു ഞാൻ ഒഴിച്ചു വേറെ കൂട്ടുകാരികൾ  ആരും ഉണ്ടായിരുന്നില്ല.

പ്രിയ ഇടക്ക് കയറി ചോദിച്ചു .  "Does she have a  boy friend?"
  
അതിനു മറുപടി എന്നോണം വെനിറ്റ് പറഞ്ഞു .  "ഇല്ല . 
 ഒരു ആണ്‍ സുഹൃത്ത് പോലും അവൾക്കുണ്ടായിരുന്നില്ല."

"She never dated? " 

പ്രിയ വീണ്ടും ചോദിച്ചു. "no  she was never allowed"   വെനിറ്റ്   പറഞ്ഞു
അവൾ അങ്ങനെയാണ് വളർന്നത് , അല്ല വളർത്തിയത് .

പക്ഷെ "she met a boy" 
അപ്പോൾ   കഥയിൽ ഒരു വഴിത്തിരുവ് ഉണ്ടല്ലേ? പ്രിയക്ക് അല്പം ആവേശത്തോടെ ചോദിച്ചു. 

ഒന്നും മിണ്ടാതെ വെനിറ്റ്  തുടർന്നു .

അത്  ജോണ്‍ ആയിരുന്നു . അതെ   ജോണ്‍ ഹാൻസൻ . പേര് പോലെ തന്നെ സുന്ദരൻ ആയ നീല കണ്ണുകൾ ഉള്ള ,  മുടി  കുതിര വാൽ പോലെ അറ്റം കെട്ടിയിട്ട്  , ഒറ്റ കാതിൽ കടുക്കനിട്ട , ഗണ്‍ ബൂട്ടും , കറുത്ത തുകൽ കുപ്പായം അണിഞ്ഞ എൻഫീൽഡ് ബൈക്കിൽ  വന്നിരുന്ന  ജോണ്‍ . 
ശരിക്കും ഒരു റോമിയോ തന്നെ ആയിരുന്നു ജോണ്‍. കൂടാതെ കോളേജിൽ ശ്രദ്ധിക്കപെടുവാൻ ഒരു കാരണം ഉണ്ടായിരിക്കുന്നു. നല്ലൊരു ജിംനാസ്റ്റിക്  ആയിരുന്നു ജോൺ. ശക്തിയും , ശരീരവടിവും , ചലനനിയന്ത്രണവും,
വേഗതയും ആവോളം വേണ്ടുന്ന കായിക ഇനമാണല്ലോ ജിംനാസ്റ്റിക്സ് .ഈ പറയുന്ന എല്ലാ സവിശേഷതകളും ജോണിന് ഉണ്ടായിരുന്നു.


ഒരു നിമിഷത്തെ മൌനത്തിനു ശേഷം വീണ്ടും വെനിററ്  പറഞ്ഞു തുടങ്ങി. കാമ്പസിലെ മറ്റു കുട്ടികൾക്കില്ലാത്ത  എന്തോ ഒരു പ്രത്യേകത ജോണ്‍ അവളിൽ ദർശിച്ചു . അവൻ അവളോടു അടുക്കുവാൻ ശ്രമിക്കുംപോഴും അവൾ അവനിൽ നിന്നും അകലം പാലിക്കുവാൻ ശ്രമിച്ചിരുന്നു . അവൻ അവളെ ജിംനാസ്റ്റിക്സിൽ തന്റെ പങ്കാളിയാക്കുവാൻ ഏറെ നിർബന്ധിച്ചു. 
വേറെ ഏതൊരു പെൺകുട്ടിയാണെങ്കിലും അവന്റെ ക്ഷണം ഒരു മടിയും ഇല്ലാതെ സ്വീകരിക്കുമായിരുന്നു.  പക്ഷെ മെർലി ജോണിന് അനുകൂലമായ ഉത്തരമല്ല നൽകിയത്.  അവൾക്ക് അമ്മയുടെ മോഹം നല്ലവണ്ണം അറിയാമായിരുന്നു. അവൾ അറിയപ്പെടുന്ന താരമാകണം.  


പക്ഷെ, എത്ര ഒക്കെ നിബന്ധനകൾ ഉണ്ടെങ്കിലും  മെർലിക്ക്  , ജോണിനെ അവഗണിക്കുവാൻ  കഴിഞ്ഞിരുന്നില്ല. അവന്റെ  ആകർഷണ വലയത്തിൽ അവൾ വീണു പോയി. ഫ്ലോറിൽ അവർ ഒഴുകി നടന്നു . പ്രേമം എന്ന വികാരം അറിയാതിരുന്ന മെർലി ജോണിന് മുമ്പിൽ തരളവതിയായി. ജോണിനെ  പോലെ ഒരാളുമായുള്ള ബന്ധം മമ്മ ഒരിക്കലും സമ്മതിക്കില്ല എന്ന് മെർലിക്കു അറിയാമായിരുന്നു. എനിക്ക് മാത്രം അവരുടെ ബന്ധം അറിയാമായിരുന്നു. 

ഞാൻ അവളോടു ചോദിച്ചിരുന്നു . "നീ ഒരു പൊട്ടി പെണ്ണാണ്‌ . ജോണിനെ എന്ത് ഉറപ്പിൽ ആണ് നീ വിശ്വസിക്കുനത്."

 അവൾ പറഞ്ഞു "എനിക്കറിയാം ജോണിന് എന്നെ ചതിക്കുവാൻ ആവ്വില്ല എന്ന്."

 അത്ര മാത്രം അവൾ ജോണിനെ ഇഷ്ടപെട്ടിരുന്നു.

 പക്ഷെ ഈ ബന്ധം മമ്മ അറിയാതിരിക്കുവാൻ മെർലി പരമാവധി ശ്രമിച്ചു എന്ന് ഞാൻ പറഞ്ഞുവല്ലോ . ജോണിനോട് ഒപ്പം ചിലവഴിക്കുവാൻ വേണ്ടി നൃത്ത  വിദ്യാലയത്തിൽ പോകുന്നത്  പോലും അവൾ ഒഴിവാക്കി. അതിനായി അവൾ ഓരോരോ കള്ളങ്ങൾ കണ്ടെത്തി.

ഫ്ലോറിൽ വച്ചുള്ള  വീഴ്ച മൂലം  കാലൊടിഞ്ഞ അവൾ  ആശുപത്രിയിലായി.  
അങ്ങനെ ഒരു ദിനം അവൾ പേടിച്ചത് തന്നെ സംഭവിച്ചു.  ജോണുമായുള്ള  അവളുടെ ബന്ധം  മമ്മ അറിഞ്ഞു.   അസ്സ്പത്രിയിൽ  നിന്നും അവർ 
അറിഞ്ഞു മെർലി  ഗർഭിണി ആണെന്നുള്ള വിവരം. ആ വിവരം അറിഞ്ഞതോടെ മെർലിയുടെ മമ്മ  തകർന്നു പോയി. അവരുടെ പ്രതീക്ഷകൾ ആണ് ഒറ്റ നിമിഷം കൊണ്ട് മെർലി തകർത്തു കളഞ്ഞത് . 

എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും മെർലി ഒരു താരമായി മാറും എന്ന് അവർ കണക്കുകൂട്ടിയിരുന്നു . അത് അവരുടെ സ്വപ്നം  ആയിരുന്നില്ല. അതിനുവേണ്ടിയായിരുന്നല്ലോ അവർ ഇത്രയും കാലം ജീവിച്ചത് . അകലെ കണ്ട ഒരു വെളിച്ചം തേടി തന്നെ തനിച്ചാക്കി അവൾ നടന്നകലുമെന്നു അവർ കരുതിയിരുന്നില്ല. രാത്രിയുടെ അന്ത്യയാമങ്ങളിലും , നക്ഷത്രങ്ങൾ ചിമ്മുമ്പോഴും , നിശാഗന്ധികൾ പൂക്കുമ്പോൾ പോലും അവരുടെ മനസിൽ തളിരിട്ട വികാരം അല്ലെങ്കിൽ വിചാരം മകളെ നല്ല ഒരു നടിയായി കാണണം എന്ന് തന്നെയായിരുന്നു . അത് അവരുടെ സ്വപ്നം ആയിരുന്നോ ?  ആയിരുന്നില്ല. അത് തന്നെയായിരുന്നു അവരുടെ ജീവിതം .

ജോണിനെപോലെയൊരാളിൽ നിന്നും ഇതുപോലെയോരു ദുരനുഭവം ഉണ്ടായാൽ . അതിനുവേണ്ടിയാണോ ഇത്രയും കാലംതാൻ ജീവിച്ചത്. അവർക്കു അവരോട് തന്നെ പുച്ഛം തോന്നി.  

വിശ്വസിക്കുവാൻ ആകാതെ പ്രിയ ചോദിച്ചു , "You  mean  pregnant" .

വെനിറ്റ് തല കുലുക്കി. അത് കേട്ട പാടെ പ്രിയ തലയിൽ കൈ വച്ച് ഇരുന്നു  പോയി.

അവളുടെ മമ്മക്കു മുന്നിൽ ഒരു വഴിയെ ഉണ്ടായിരുന്നുള്ളു .

"Abortion" and get her back into the world  of dance and drama  "

"മെർലി അത് സമ്മതിച്ചോ ?"

പ്രിയ ആകാംഷയോടെ ചോദിച്ചു .

ഇല്ല . അവൾക്കാ കുഞ്ഞിനെ കൊല്ലുവാൻ കഴിയില്ലായിരുന്നു .
ഒരു വശത്ത് ഏറെ സ്വപ്നം കണ്ട 'career' .  മറു  വശത്ത് എല്ലാം ഉപേക്ഷിച്ച് ജോണുമായി ഒരു ജീവിതം . ഏതു തിരഞ്ഞെടുക്കണം എന്നറിയാതെ അവൾ വീർപ്പുമുട്ടി . ജോൺ അവളെ ഉപേക്ഷിക്കുമെന്നും , പിന്നെ അവൾ ആ തീരുമാനത്തെ കുറിച്ച് ദുഃഖി ക്കുമെന്നും  മമ്മ അവളെ ഓർമ പെടുത്തി. ജോണിനെ ദൃഢമായി സ്നേഹിച്ച അവൾ , ജോൺ അവളെ ഒരിക്കലും ചതിക്കുകയില്ല എന്ന് തന്നെ കരുതി . 

മമ്മയുടെ എതിർപ്പിനെ അവഗണിച്ച് അവൾ ജോണുമായി ജീവിക്കുവാൻ  തന്നെ  തിരുമാനിച്ചു  മെർലിയുടെ ആ തീരുമാനം മമ്മയെ വല്ലാതെ ഉലച്ചു . 

"ജോണ്‍ അവളെ സ്വീകരിച്ചോ? അതോ അവൻ അവളെ ചതിച്ചോ? " 

പ്രിയ വീണ്ടും ചോദിച്ചു ?    വെനിറ്റ് പറഞ്ഞത്  അതിനുത്തരമായിരുന്നില്ല..  

അവൾ പ്രസവിച്ചു . ഒരു ആണ്‍  കുഞ്ഞ്‌ . പക്ഷെ  ആ സമയത്തു ജോൺ അവിടെയുണ്ടായിരുന്നില്ല . 

"അവൻ  എവിടെ പോയി ", പ്രിയ ചോദിച്ചു . 

"did he cheat her ?" 

അതിനുത്തരം  വെനിറ്റ്ന്  പറയുവാൻ ആയില്ല. അപ്പോഴേക്കും കോഫീ  ഡേയിലേക്ക്    വിദേശികളായ  ഒരു സായിപ്പും, മദാമ്മയും കയറി വന്നു.  വെനിറ്റ് എഴുനേറ്റു അവരുടെ അടുത്തേക്ക് പോയി.

പ്രിയയുടെ മനസ്സിൽ വീണ്ടും ആ ചോദ്യം  ഉരുത്തെരിഞ്ഞു 

"did he cheat her? "    ഒരു പക്ഷെ അവൻ അവളെ ചതിച്ചിട്ടു വേറെ പരസ്ത്രീകളെ തേടി പോയിട്ടുണ്ടാകാം . മെർലിയെ പോലൊരു പെൺകുട്ടിക്ക് ഇതിനപ്പുറം എന്ത് സംഭവിക്കുവാൻ ആണ് .  കരിയറും, ജീവിതവും അവന്റെ മുമ്പിൽ അടിയറ വെയ്‌ക്കേണ്ടി വന്ന മെർലിയോട് അവൾക്ക് സഹതാപം തോന്നി. മെർലിയുടെ അമ്മയുടെ അവസ്ഥ  എന്തായിരിക്കും. അപമാനഭാരത്താൽ കുനിഞ്ഞ തലയുമായി  അഭിമാനിയായ അവർ ജീവിക്കുമോ ? ഇതുപോലെയുള്ള പല കഥകളും പ്രിയ കേട്ടിട്ടുണ്ട് . സിനിമ എന്ന മായികലോകത്തിൽ    ഭ്രമിച്ചു വെറും എക്സ് ട്രാ നടിമാരായി , ശരീരം വിറ്റു ജീവിക്കുന്നവരെ പറ്റി. മെർലിക്കും സംഭവിച്ചത് അത് തന്നെയായിരിക്കും . ജോണിനെ പോലൊരു വഞ്ചകനെ എങ്ങനെ അവൾ വിശ്വസിച്ചു ?

ഉത്തരം കിട്ടാതെ പ്രിയക്ക് അവിടെ നിന്ന് പോകുവാൻ കഴിയില്ലായിരുന്നു . തിരക്ക് ഒഴിയട്ടെ എന്ന് കരുതി അവൾ കാത്തു നിൽക്കുവാൻ തീരുമാനിച്ചു.  പക്ഷെ മഴ മാറിയതിനാൽ കോഫീ ഡേയിൽ തിരക്ക് കൂടി കൂടി  വന്നതേയുളളൂ . വെനിറ്റ്  നിറഞ്ഞ  ചിരിയോടെ ഓരോരുത്തരേയും ആനയിച്ച് ഇരുത്തി . അവർക്ക് വേണ്ടത് എന്താണ് എന്ന് ചോദിച്ചു കൊടുത്തു കൊണ്ടേ ഇരുന്നു. പ്രിയക്ക്  അവൾക്ക്  അവതരിപ്പിക്കേണ്ട  പ്രസന്റേഷനെ  കുറിച്ചുപോലും മറന്നു. മെർലിയുടെ കഥയറിയാതെ അവൾക്കിനി മുന്നോട്ടു പോകുവാൻ കഴിയുകയില്ല . 

എത്ര മനോഹരമായിട്ടാണ്  വെനിറ്റ്  ചിരിക്കുന്നത് . ഒരു waitress ആയിട്ടും എത്ര സന്തോഷവതിയാണ് ഇവൾ.  ഇവളുടെ കളികൂട്ടുകാരിയായിരുന്ന മെർലിക്ക് ഇങ്ങനെ ഒരു അപകടം സംഭവിച്ചിട്ടും ഒന്നും അറിയാത്തപോലെ ഇങ്ങനെ  ചിരിച്ചു പെരുമാറുവാൻ വെനീറ്റിനു  എങ്ങനെ കഴിയുന്നു .  മെർലിയുടെ കഥ കേട്ടിട്ട് അവളെ   ഒട്ടും പരിചയമില്ലാഞ്ഞിട്ടും തനിക്ക് എന്തേ  നീറുന്നു . വെനിറ്റിന്റെ  പ്രകടനത്തെ  ശരിക്കും ഒരു നാടകക്കാരിയെ എന്ന പോലെ അവൾ നോക്കിക്കണ്ടു .

അപ്പോഴാണ് വാതിൽ തള്ളി തുറന്നു  രണ്ടു കുട്ടികൾ  കോഫിഡേ യിലേക്ക്  ഓടി   വന്നത്. വന്ന പാടെ അവർ മമ്മി എന്ന് വിളിച്ചു കൊണ്ട് വെനിറ്റിന്  അരികിലേക്ക് ഓടി പോയി. വെനിറ്റ്   മുട്ട് കുത്തി നിന്ന് രണ്ടു പേരെയും ചേർത്തു പിടിച്ചു . ആറു വയസ്സും , നാല് വയസ്സും പ്രായം ചെന്ന് രണ്ടു കൊച്ചു മിടുക്കന്മാർ .  

അത് കഴിഞ്ഞു വാതിൽ തള്ളി തുറന്നു ഒരാൾ അവിടെ പ്രവേശിച്ചു.
കറുത്ത തുകൽ ജാക്കറ്റു  ധരിച്ച, ഒറ്റ കമ്മൽ ധരിച്ച , പിന്നിലോട്ടു കെട്ടിയിട്ട    മുടി ഇഴകളുമായി , നീല കണ്ണുകൾ ഉള്ള ഒരാൾ . വന്ന പാടെ അയാൾ വെനീറ്റിനെ നോക്കി പറഞ്ഞു 

 "hi മെർലി " ,

 പ്രിയ അയാളെ നോക്കിയിരുന്നു , അവളുടെ മനസ് മന്ത്രിച്ചു. 
ഗൺ ബൂട്ടും , തുകൽ ജാക്കറ്റും , പോണി ടൈലുമുള്ള ജോൺ , ജോൺ ഹാൻസൻ .  

" അപ്പോൾ മെർലി ?" . അവളുടെ മുന്നിൽ ഒരു ചോദ്യചിഹ്നമുയർന്നു .

പ്രിയ മുന്നോട്ടു വന്നു ജോണിന് കൈ കൊടുത്തു.

"It's nice to meet you john "  പ്രിയ വെനിറ്റിനെ നോക്കി പറഞ്ഞു . 

വെനീറ്റിന്റെ കണ്ണുകളിൽ ഒരു കള്ള ചിരി പടർന്നു .

ഒന്നും മനസിലാകാതെ നില്കുന്ന ജോണിനെ നോക്കി ചിരിച്ചിട്ട് ലാപ്ടോപ് ബാഗ്‌ തോളിലിട്ടു പ്രിയ നടന്നകന്നു.



2016 ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

സത്രത്തിൽ ഒരു രാത്രി (കഥ)


ഒരു കോൺഫറൻസിൽ  പങ്കെടുക്കുവാൻ വേണ്ടിയാണ് ആയാളും , സുസനും  ആ വലിയ നഗരത്തിൽ എത്തിയത് . പതിവ് പോലെ തന്നെ ഫ്ലൈറ്റ്  താമസിച്ചു .  അത് കൊണ്ട് വൈകുന്നേരം എത്തേണ്ടത്തിന് പകരം നഗരത്തിൽ എത്തിയപ്പോൾ  സന്ധ്യ കഴിഞ്ഞിരുന്നു . പിന്നെ ഒരു ടാക്സി പിടിച്ച് ആയാളും , സുസനും അവർക്ക്  ഏർപ്പാട്   ചെയ്തിരിക്കുന്ന ഹോട്ടലിലേക്ക് പോയി.  പിറ്റേ ദിനം ആണ്   കോൺഫറൻസ്.

ഒരു പുതിയ പ്രോഡക്റ്റ്    ലോൻജു് ചെയുകയാണ്. അതിന്റെ സാങ്കേതികവും ,   കച്ചവടപരവും ആയ വിശകലനങ്ങൾ അവലോകനം ചെയ്തു മാനേജു്മെന്റിനെ അറിയിക്കുക എന്നതാണ്   ഞങ്ങളുടെ ഈ  വരവിന്റെ ഉദ്ദേശം . ഇപ്പോൾ പൊതുവെ  ഒരു മാന്ദ്യം ആണ്. പല കമ്പനികളും ചെക്കുകൾ മടകുന്നു , അല്ലെങ്കിൽ കിട്ടുവാനുള്ള  സംഖ്യാ,  തവണകളായി   മാറ്റുന്നു. ഇങ്ങനെയുള്ള കാലത്ത്  ഒരു പുതിയ സംരംഭം തുടങ്ങുക,  അങ്ങനെ എങ്കിൽ  ഇതിന്റെ വിജയ  സാദ്ധ്യത എന്തായിരിക്കും . ഇതെല്ലാം നാളെത്തെ മീറ്റിംഗിൽ പങ്കെടുക്കുമ്പോൾ ഓർത്തുവയ്ക്കേണ്ട  ഘടകം ആണ് .

ഇപ്പോൾ എവിടെ നോക്കിയാലും ഒരൊറ്റ വാക്ക് മാത്രമേ കേൾക്കുവനുള്ളൂ.  'കോസ്റ്റ് കട്ടിംഗ് ' . ഇപ്പോൾ   താമസിക്കുന്ന ഈ  ഹോട്ടലിനു തന്നെ ഒരു സത്രത്തിന്റെ നിലവാരമേയുള്ളൂ .

ഇനി  ഇങ്ങനെയുള്ള ഒരു പരീക്ഷണം? ഒരു പക്ഷെ  ഇത് വിജയം കണ്ടേക്കാം. ഈ പ്രോഡക്റ്റ് , മാർക്ക്റ്റിൽ പുതിയതാണ്. ചിലപ്പോൾ ചലനം ഉണ്ടാക്കി എന്ന് വന്നേക്കാം . അങ്ങനെയാണെങ്കിൽ  വിശാലമായ്ത  ആ തലം മുന്നിൽ കണ്ടിട്ട് ആകുമോ 'MD'  ഇങ്ങനെയുള്ള അവസ്ഥയിലും തങ്ങളെ  ഈ  കോൺഫറന്സിനു അയച്ചത്?    ഇതിനോട് അനുകുലമായ  ഒരു  നിലപാട് ആയിരിക്കുമോ MD  എടുക്കുവാൻ തുടങ്ങുന്നത്?. അയാൾ ആ കമ്പനിയിലെ മാർക്കറ്റിംഗ് മാനേജറും , സുസൻ  ബിസിന്സ് ഡെവലപ്പ്മെന്റ് ടീമിലെ അംഗവും ആണ്.

രാത്രി ഭക്ഷണം കഴിച്ചു അയാൾ മുറിയിൽ എത്തിയ ശേഷം  ഉറങ്ങുവാൻ  തൈയ്യാർ എടുക്കുകയായിരുന്നു . അപ്പോഴാണ്  'ഇന്റർകോം' മുഴുങ്ങിയത് . എടുത്തപ്പോൾ സുസൻ. "എന്താ സുസൻ" അയാൾ ചോദിച്ചു . സുസൻ  അയാളോട് അവളുടെ മുറിയിലേക്ക് ഒന്ന് വരുവാൻ ആവശ്യപെട്ടു . അയാൾ വരാം എന്ന് സമ്മതിച്ചതിന് ശേഷം ചിന്തിച്ചു . എന്തിനാണ് സുസൻ ഇപ്പോൾ വിളിക്കുനത്‌ . ഇപ്പോൾ ആഹാരം കഴിഞ്ഞു വന്നതല്ലേയ്യൂള്ളൂൂ .  സുന്ദരിയായ ഒരു പെണ്ണ് , രാത്രിയിൽ   മുറിയിലേക്ക് വിളിക്കുക എന്ന് വച്ചാൽ . സ്വപ്നം ആണോ ? അയാൾ വെറുതെ ഒന്ന് കിള്ളി നോക്കി .

സുസൻ  അയാളെ കാത്തിരികുന്നുണ്ടായിരുന്നു. അയഞ ഒരു ടി ഷർട്ടും , മുട്ടിനു കീഴെ വരെ നിൽകുന്ന പൈജാമയും ആയിരുന്നു അവളുടെ വേഷം. മുടി അലസമായി ക്ലിപ്പ് ചേർത്ത്  കെട്ടി വച്ചിരിക്കുന്നു . അയാളെ കണ്ടതും അവൾ ഉത്സാഹഭരിതയായി .

" ഇത് കണ്ടോ "  അവൾ അയാളെ കൗതുകത്തോടെ ഒരു പലക കാണിച്ചു . കുറെ ഇംഗ്ലീഷ് അക്ഷരങ്ങളും , കുറച്ചു അക്കങ്ങളും ഉള്ള  ഒരു പലക . അയാൾ അവളോടായി ചോദിച്ചു . " ഇതെന്താ , ഈ കുന്തം കാണിക്കുവാനാണോ എന്നെ വിളിച്ചത് . ഇത് എവിടെ നിന്ന് കിട്ടി "

അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു . അവൾ പറഞ്ഞു " ഇത് കണ്ടിട്ടില്ല? ,  ഇതാണ് ഓജാ ബോർഡ്‌ . ഇത് ആ വാർഡ്‌റോബിൽ നിന്നും കിട്ടിയതാ" . അവൾ അരികിലുള്ള അലമാര ചുണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു" . ഒരു പക്ഷെ  ആരോ മറന്നു വച്ചതായിരിക്കാം ....."

"ഇതെന്ത് സാധനമാ " , അയാൾ  മനസിലാവാതെ പോലെ  ചോദിച്ചു . അയാൾക്ക് ഒന്നും പിടി കിട്ടിയില്ല. .  അവൾ ഒരു ചിരിയോടെ പറഞ്ഞു

'മരണാനന്തര  ജീവിതത്തിൽ ജെറീക്ക് വിശ്വാസം ഉണ്ടോ ? "                           

കുറച്ചു നേരത്തിനു ശേഷം അയാൾ പറഞ്ഞു . "ഇല്ല "

"അതാണ്‌" .   അവൾ മൊഴിഞ്ഞു

"ഇതിനെയാണ്  ഓജോ ബോർഡ്‌  എന്ന് വിളിക്കുന്നത്  "
"ഇത് കൊണ്ട് നമുക്ക് ആത്മാക്കളെ വിളിച്ചു വരുത്താം,  ആത്മാക്കളുമായി സംവേദനം  നടത്തുവാൻ ഉപയോഗിക്കുന്ന ഒരു തലം .  അവൾ ഒരു നാണയം  ഉയർത്തി കാണിച്ച   ശേഷം പറഞ്ഞു. ഈ നാണയം കൊണ്ട് നമുക്ക് ആത്മാക്കളുമായി സംവദിക്കാനാവും . നമ്മൾ ചോദിക്കുന്ന ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം നൽകുവാനായി നമ്മുടെ വിരലുകൾ    നമ്മൾ അറിയാതെ ഈ നനയാതെ ചലിപ്പിക്കുന്നു .

"ആത്മാക്കളോ , പിന്നെ ചുമ്മാ "  അയാൾ വിശ്വാസം വരാതെ പറഞ്ഞു .

"സത്യം . ഞങ്ങൾ ഇത് വച്ച് കോളേജിൽ കളിച്ചിട്ടുണ്ട് ."

"we can invite spirits ,   they  will tell your present , past and future "  അവൾ  അല്പം വശ്യമായ സ്വരത്താൽ പറഞ്ഞു.

അയാൾക്ക് വിശ്വാസം വന്നില്ല.

അവൾ  ചിരിച്ചിട്ട്  ചോദിച്ചു , "വിശ്വാസം വരുന്നില്ല അല്ലെ  കണ്ടറിഞ്ഞാൽ വിശ്വാസം വരുമല്ലോ അല്ലെ? "

അവൾ അല്പം കളിയോടെ പറഞ്ഞു ,  "don’t  you  afraid of  ghosts?"  . അയാൾ ഒന്നും മിണ്ടിയില്ല. .

അവളുടെ ആ ഭ്രാന്തിന് പങ്ക് കൊള്ളണമോ,   അയാൾ ചിന്തിച്ചു ...

അയാളുടെ മനോഗതം  വായിച്ചറിഞ്ഞ പോലെ അവൾ പറഞ്ഞു ..

" ഇത് ഭ്രാന്ത്‌ ഒന്നുമല്ല. സത്യമാണ് . ഞാൻ അനുഭവസ്ഥയാണ് "  .

അവൾ  ആദ്യം പോയി വാതിലും , ജനാലും അടച്ചോ എന്ന്  പരിശോദിച്ചു. പിന്നെ ബാത്ത് റുമിലെ നേരീയ വെളിച്ചം മാത്രം അകത്തേക്ക് വരുന്ന രീതിയിൽ മുറിയിലെ വെളിച്ചം ക്രമീകരിച്ചു . ഇപ്പോൾ  ഒരു നീല വെളിച്ചം മാത്രം. മുറിയിൽ പരന്നു .

 അവൾ ചമ്രം പടിഞ്ഞു  ഇരുന്നു . പിന്നെ പതിയെ ആ ബോർഡ്‌ തുറന്നു മടിയിൽ വച്ചു.  അയാൾ  ചോദിച്ചു , "സുസൻ, നീ എന്താ ചെയുവാൻ പോകുന്നേ ?"  അതിനു ഉത്തരമായി അവൾ  കൈ ചുണ്ടിൽ തൊട്ടു നിശബ്ദത പാലിക്കുവാൻ ആജ്ഞാപിച്ചു.

വല്ലാത്ത നിശബ്ദത. അവൾ  മേശ വരിപ്പിൽ ഇരിക്കുന്ന  ടിഷ്യൂ   ബോക്സ്‌ എടുത്ത് തരുവാൻ    ആംഗ്യം  കാണിച്ചു.  .പിന്നെ  ആ ടിഷ്യൂ  കൊണ്ട്  സുസൻ  ബോർഡ്‌ വൃത്തിയാക്കി .  പിന്നെ  ബോർഡിൽ  നടുവിൽ ആ നാണയം  എടുത്തു വച്ചു

അവൾ കണ്ണടച്ചു മന്ത്രിച്ചു .

  “Good Spirit Please  Come…. Good Spirit Come"

കുറെ നേരം  അങ്ങനെ  അവൾ  ഇരുന്നു . ഒന്നും സംഭവിച്ചില്ല .  അവൾ കണ്ണ് തുറന്നു ബോർഡിലേക്ക് നോക്കി. പിന്നെ ആ ബോർഡ്‌ മടക്കുവാനായി കൈകൾ നിവർത്തി .  പെട്ടെന്ന് അവിടെ ആകെ ഒരു മുടൽ മഞ്ഞ് പോലെ അനുഭവപെട്ടു . അടച്ചിട്ട ചില്ല് ജനലയിലുടെ മഞ്ഞിൻ കണികകൾ . അത് അവർക്ക് അനുഭവിക്കുവാൻ കഴിഞ്ഞു. ബാത്ത് റുമിലെ വെളിച്ചം മിന്നുകയും , മറയുകയും ചെയും പോലെ ...

അയാൾക്ക് വല്ലാത്ത ഒരു ഭീതി അനുഭ പെട്ടു .   സുസൻ  ചോദിച്ചു 

"are you with us "

അപ്രതീക്ഷിത്മായി  ആ നാണയ തുട്ട് ചലിച്ചു.  ഓരോ അക്കങ്ങളായി  ആ അക്ഷരങ്ങൾ  അവർ വായിച്ച് എടുത്തു.    ' y    e     s "

അവൾ അയാളെ നോക്കി . പിന്നെ പറഞ്ഞു . "yes spirit is here "

അവളിൽ വല്ലാത്ത ഒരു ആവേശം അനുഭവപെട്ടു 
അവൾ ചോദിച്ചു 

"How many of you are  present "

നാണയം '1 ' എന്ന അക്ഷരത്തിനു നേരെ പതിയെ നീങ്ങി.

അവൾ വീണ്ടും ചോദിച്ചു , 


“May I know who is this?”

നാണയം ഓരോ അക്ഷരങ്ങളുടെ കടന്നു പോയി.  അവർ ആ പേര് വായിച്ച് എടുത്തു . 

's  a  r  a"

അവൾ എന്നെ വിശ്വാസം വരുത്തുവാനായി ചോദിച്ചു .

"who is this man" 

അയാളെ  അത്ഭുത പെടുത്തി കൊണ്ട് ആ നാണയം  അയാളുടെ  പേര് എഴുതി കാണിച്ചു

വീണ്ടും അയാളിൽ  വിശ്വാസം  വരുത്തുവാൻ ആയി സുസൻ ചോദിച്ചു

“What is jerry’s wife doing now”

നാണയം വീണ്ടും  ഓരോ അക്ഷരത്തിലൂടെ  സഞ്ചരിച്ചു . 

“Telling bed time stories to kids”

അയാൾ  അവളെ അവിശ്വസനീയതയോടെ നോക്കി .    

അയാൾ ഭാര്യയെ വിളിക്കുവാനായി മൊബൈൽ ഫോൺ എടുത്തു .

അവൾ വീണ്ടും ചോദിക്കുന്നത്  കേട്ടു 


“Why you came here”


നമ്പർ ഡയൽ ചെയുന്നതിൻ ഇടയിൽ അയാൾ അക്ഷരങ്ങൾ ശ്രദ്ധിച്ചു .

“m   u   r   d  e  r “

ആ ഉത്തരം അവരെ ഞെട്ടിച്ചു .

അല്പം ഭീതിയോടെ അവൾ ചോദിച്ചു  ,  

Whom do you want to kill”

അക്ഷരങ്ങൾ തെളിഞ്ഞു 

“Y   o   u”

സുസൻ നടുക്കത്തോടെ പിറകിലേക്ക് ചാഞ്ഞു . 

പെട്ടെന്ന് ആ നാണയം മുകളിലേക്ക് ആരോ വലിച്ച് എറിഞ്ഞ പോലെ തെറിച്ചു പോയി . മാംസം  കത്തി എരിഞ്ഞ പോലെ  വല്ലാത്ത ഒരു രൂക്ഷ ഗന്ധം ആ മുറിയിൽ നിറഞ്ഞു. 

അയാൾക്കാക്കെ തല ചുറ്റുന്ന പോലെ , മേശ പുറത്തു ഇരികുന്ന  പുസ്തകവും, വാലറ്റും ,   പേനയും എല്ലാം ആന്തരീക്ഷത്തിൽ കറങ്ങുന്ന പോലെ .

വാ നമുക്ക് പോകാം , അവൾ അയാളോടായി പറഞ്ഞു .   വാതിലിൻ അടുത്തേക്ക് ഒടുന്നതിൻ ഇടയിൽ ശക്തമായ ക്ഷതം ഏറ്റ പോലെ സുസൻ ദുരേക്ക് തെറിച്ചു വീണു . അയാൾ അവളെ പിടിച്ചു എഴുനേൽപ്പികുവാൻ  ശ്രമം നടത്തി.

അയാൾ  ഉറക്കെ വിളിച്ചു , "സുസൻ , അവളുടെ കണ്ണുകൾ ഭയം കൊണ്ട് തുടുത്തു .  അവൾ ആരെയോ കാണുന്ന പോലെ ...

ആ നിമിഷത്തിൽ തന്നെ അയാളെ ആരോ ശക്തമായി എടുത്തു ഉയർത്തി ചുമരിലേക്കു എറിഞ്ഞപോലെ അയാൾ   ദുരെക്ക്  തെറിച്ചു വീണു.

എല്ലുകൾ ചതയുന്ന വേദന അയാൾക്ക് അനുഭവപെട്ടു . അല്പം ദുരെ ആയി അയാൾക്ക്  വ്യക്തമായി കാണാനായി ,  മഞ്ഞിൻ  പ്രതലതിൻ  ഇടയിലുടെ   ഒരു ചീഞ്ഞ് അഴുകിയ സ്ത്രീ രൂപം . കണ്ണുകളുടെ സ്ഥാനത് രണ്ടു കുഴികൾ മാത്രം. കവിൾ തുങ്ങി , ജട പിടിച്ച മുടി ഇഴകളോടെ  നീണ്ട നഖങ്ങളോടെ അവൾ അയാളുടെ അരികിലേക്ക് നടന്ന് വരുന്നു . 

അയാൾ  എഴുനേൽക്കവാൻ ശ്രമിച്ചു . മരണത്തിൻ കാലൊച്ച അയാൾ  കേട്ടു .   അടച്ചിട്ടിരിക്കുന്ന വാതിലിൻ അരികിലേക്ക്    മുടന്തി , മുടന്തി  അയാൾ ഓടി .  അയാളുടെ പിറകിലായി അവൾ ഉണ്ടെന്നു അയാൾക്ക് അറിയാമായിരുന്നു . ഒരു പക്ഷെ തൊട്ടു പിറകിൽ  , തൊടാവുന്ന അരികിലായി .   
  
അയാൾ പിറകിലേക്ക് നോക്കാതെ   അടഞ്ഞു കിടക്കുന്ന വാതിലിലേക്ക്  നോക്കി അലറി കരഞ്ഞു ...  

"please help ,,   please help,   Leave me"

ആര് കേൾക്കുവാൻ .  അയാൾക്ക് അറിയാമായിരുന്നു അത് അയാളുടെ അവസാന ദിനം ആണെന്ന് . വാതിൽ തുറക്കുവാനായി അയാൾ  ശ്രമിച്ചു. അയാളുടെ ശ്രമം വിഭലമായി . അയാൾ  ശക്തിയിൽ വീണ്ടും വാതിലിൽ തള്ളി.  അതിനിടയിൽ എപ്പോഴോ അവളുടെ  മഞ്ഞു പോലെ തണുത്ത കൈ വിരലുകൾ അയാളുടെ കഴുത്തിൽ സ്പർശിച്ചു . അയാൾ വീണ്ടും അലറി വിളിച്ചു....


ഫോൺ നിലക്കാതെ അടിക്കുന്ന ശബ്ദം കേടിട്ടു അയാൾ കണ്ണ് തുറന്നു.    അയാൾ കഴുത്തിൽ വിരൽ ഓടിച്ചു.  ഇല്ല , അവൾ പോയിരിക്കുന്നു. അപ്പോൾ കണ്ടത് സ്വപ്നം ആയിരുന്നോ . ഉറക്കത്തിലും അയാൾ വല്ലാതെ വിയർത്തു കുളിച്ചു .  അയാൾക്ക്  വല്ലാത്ത ഒരു  ആശ്വാസം അനുഭവപെട്ടു . അപ്പോഴും അയാളുടെ നെഞ്ചിടിപ്പിൻ താളം  താഴ്ന്നിരുന്നില്ല. ചുവരിലെ ക്ലോക്കിലേക്ക് നോക്കി. സമയം രണ്ടു മണി കഴിഞ്ഞിരിക്കുന്നു .  

ഫോൺ അപ്പോഴും നിറുത്താതെ റിംഗ് ചെയുന്നുണ്ടായിരുന്നു . അയാൾ കൈ നീട്ടി ആ ഫോൺ എടുത്തു . മറു തലക്കൽ അയാളുടെ ഭാര്യ .

"ജെറി , എനിക്ക് കിടന്നിട്ടു ഉറക്കം വരുന്നില്ല.   കുട്ടികൾക്ക് കഥ പറഞ്ഞു കൊടുത്തു അവരും ഉറങ്ങാൻ വൈകി , വല്ലാത്ത ദുസ്വപ്ങ്ങൾ . ജെറി അവിടെ കുഴപ്പം ഒന്നും ഇല്ലാലോ അല്ലെ?"  ഭാര്യയുടെ വിങ്ങുന്ന സ്വരം അയാൾ കേട്ടു .  

അയാൾ പെടുന്നനെ പൊട്ടി കരഞ്ഞു . ഒരു കൊച്ചു കുട്ടിയെ പോലെ , കരച്ചിലിനിടെ  അയാൾ പറഞ്ഞു. 

" Thanks for calling me Reema....    thanks   a   lot ,   Love you saw much" .  അയാൾക്ക്   ആ വാക്കുകൾ മുഴുമിപ്പികുവാനായില്ല . അപ്പോഴും അയാൾ കരയുകയായിരുന്നു.  ഒരു കൊച്ചു കുട്ടിയെ പോലെ ....


   








2016 ഓഗസ്റ്റ് 3, ബുധനാഴ്‌ച

നക്ഷത്രങ്ങളെ സാക്ഷി (കഥ)



ജീവിതം   അയാൾക്ക്  ആഘോഷമായിരുന്നു .  ബന്ധങ്ങളിൽ അയാൾക്ക്  വിശ്വാസം ഉണ്ടായിരുന്നില്ല. വലിച്ചെറിയുന്ന മദ്യകുപ്പികളെ പോലെ തന്നെയായിരുന്നു അയാൾക്ക് സ്ത്രീകൾ . അവസാനതുള്ളിവരെ ഊറ്റി  കുടിച്ചശേഷം എറീഞ്ഞുടക്കുന്ന  കാലികുപ്പികൾ .  ഒരു  കുട്ടൂമില്ലാതെ തനിയെ ജീവിക്കുവാൻ അയാൾ  എന്നെ ശീലിച്ചു .


എന്നാൽ ഇപ്പോൾ അയാൾക്ക് ഒരു മടുപ്പ് തോന്നിതുടങ്ങിയിരിക്കുന്നു . വല്ലാത്ത   ഏകാന്തത . മദ്യപിക്കുന്നതിൽ രസം നഷ്ടപെട്ടിരിക്കുന്നു . പറയുമ്പോൾ അയാൾ പ്രശസ്തനായ  ഒരു എഴുത്തുകാരൻ ആണ്.  ഒരുപാടു ആരാധകരുള്ള ഒരു എഴുത്തുകാരൻ . പത്രമോഫ്ഫിസിലും അയാൾക്ക് പറയത്തക്ക സുഹൃത്തുക്കൾ ഒന്നുമില്ല. കാരണം അയാളുടെ മോശടൻ സ്വഭാവം തന്നെ .   മൂക്കത്താണ്     ശുണ്ഠി. പിന്നെ ഒരു  ബുദ്ധിജീവിക്കുള്ള മിനുമം  'കോളിഫിക്കേഷൻ'  ആയ അഹങ്കാരം, ദ്ധാർഷ്ട്ര്യം ഇവയെല്ലാം അയാളിൽ ക്രമത്തിൽ ചേരുംപടി ചേർന്നിട്ടുണ്ട് .  ഇതെല്ലംകൊണ്ട് തന്നെ  സഹ പ്രവർത്തകർ  പോലും അയാളൊട്  കൃത്യമായ അകലം പാലിച്ചു .

അയാളുടെ ഭാഷയിൽ പറഞ്ഞാൽ അന്തമില്ലാതെ കിടക്കുന്ന ജീവിത പാതയിൽ  സഡൻ  ബ്രേക്ക്‌ ഇടേണ്ട ആവശ്യം ഇല്ല എങ്കിലും ഈയിടെയായി ഒരു വിരസത അയാളെ കാർന്നു  തിന്നു തുടങ്ങിയിരിക്കുന്നു .  ഭാര്യയോ , മക്കളോ അടുത്ത പറയത്തക്ക ബന്ധുക്കളോ  അയാൾക്കില്ല.  ഇന്ന   ദിവസം വരെ ജീവിച്ചിരിക്കമെന്നൊ , ഇന്ന കാര്യങ്ങൾ ചെയ്തു തീർക്കുവാനോ  പ്രതേകിച്ചും ഒന്നും തന്നെയില്ല .

അതുകൊണ്ടുകുടിയാണ് ഒരു ഫുൾ സ്റ്റോപ്പ്‌ ഇടണം എന്ന് അയാൾക്ക്  തോന്നി തുടങ്ങിയത് .  അങ്ങനെ അയാൾ   ആ തിരുമാനത്തിൽ എത്തി .  ജീവിതം മടുത്തിരിക്കുന്നു . അതുകൊണ്ട് തന്നെ ഒടുവിൽ അയാൾ ജീവിതമവസാനിപ്പികുവാൻ   തിരുമാനിച്ചു . അത് എങ്ങനെ വേണം എന്നുള്ളതിനെ കുറിച്ചായി പിന്നെ അയാളുടെ ആലോചന .   ഇപ്പോൾ താമസിക്കുന്ന ഫ്ലാറ്റിന്റെ മുകളിൽ കയറി താഴേക്ക് ചാടിയാലോ .  പതിനാലാം നിലയിൽ നിന്നും .  താഴേക്ക് എല്ലാ ഭാരവും ഒഴിവാക്കി ഒരു തുവൽ പോലെ താഴേക്ക് വന്നു പതിക്കുക . ശുഭം . പക്ഷെ ആ മരണത്തിനു ഒരു കിക്ക്  കിട്ടില്ലല്ലോ .  അതുകൊണ്ട്  തന്നെ അങ്ങനെയൊരു മരണം  അതുവേണ്ടാ എന്ന്   തീരുമാനിച്ചു  അയാൾ .


പിന്നെ തിരുമാനിച്ചത്  വിഷം  കഴിച്ചു ആത്മഹത്യ ചെയുവാനാണ് . ലഹരിയിൽ മുങ്ങി ബോധം മറന്നു മയങ്ങുമ്പോൾ മരണം  വന്നു വിളിക്കണം.  പക്ഷെ  മരണം പടിവതിലിൽ വന്നു വിളിക്കുമ്പോൾ  ഒന്നും അറിയാതെ  പോയാൽ ?   പിറ്റേന്നു താൻ ജോലി   ചെയുന്ന പത്രത്തിൽ വെണ്ടക്ക അക്ഷരത്തിൽ  വാർത്ത‍യായി അത്  നിറയും. പ്രശസ്തനായ  എഴുത്തുകാരനും , വാഗ്മിയും ആയ ഇന്ന ആൾ ആത്മഹത്യ ചെയ്തു എന്ന്. അതും    വിഷം കഴിച്ച്‌  . ആത്മഹത്യ തന്നെ ഭീരുത്തത്തിന്റെ ലക്ഷണം അല്ലെ ? അപ്പോൾ വിഷം കഴിച്ചു മരണത്തിനോട്‌ അടുക്കുക എന്ന് വച്ചാൽ അത്  അതിലേറെ ഭീതിജനകം . അതും വേണ്ടാ എന്നയാൾ തിരുമാനിച്ചു .

പിന്നെ അയാൾ   ആലോചിച്ചത് അമിതവേഗത്തിൽ കാറോടിച്ചു  'വെമ്പളം കുന്നിനു'  മുകളിൽ  നിന്നും താഴേക്ക് പറന്നാലോ.  അത് കൊള്ളാം . കേൾക്കുമ്പോൾ തന്നെ ഒരു രസമുണ്ട് . സാഹിത്യകാരൻ കൊക്കയിൽ വീണു മരിച്ചു എന്ന് .  അതാകുമ്പോൾ ഒരു അപകടമരണമോ , ആത്മഹത്യയോ  എന്തുവേണേൽ ആകാം .പിന്നെ കുറച്ചു കാലം ചാനലുകൾക്ക്  അന്തിക്ക് വിളമ്പുവാൻ പാകത്തിലുള്ള വിഭവമായി മാറാൻ അത്  മാത്രം മതി .


അയാൾ  കണ്ണാടിയുടെ മുമ്പിൽ പതിവിലേറെ സമയം ചിലവിട്ടു . അയാളുടെ മുഷിഞ്ഞ ജുബ്ബ മാറ്റി അലമാരയിൽ നിന്നും തേച്ച , കറ പുരളാത്ത വരയൻ മുണ്ടും , അതിനൊത്ത പച്ച ജുബ്ബയും അയാൾ ധരിച്ചു.    പരുത്ത  പോറലുള്ള മുഖം പൌഡറിട്ട്  വെളുപ്പിച്ചു . പഴമക്കാര് പറയും പോലെ ചത്ത്‌ കിടന്നാലും ചമഞ്ഞു കിടക്കേണ്ടേ . ഒന്നുമില്ലേലും പത്രത്തിലും , ചാനലിലും പടം വരുവാനുള്ളതല്ലേ ?

അയാൾ  അയാളുടെ പഴയ മാരുതി ആൾടോയിൽ കയറി .  നിരത്തിലുടെ വണ്ടി പായിച്ചു .  ഏതാനും നിമിഷങ്ങൾ മാത്രം . ടൌൺ കടന്നു പോയാൽ പിന്നെ തിരക്ക് ഒഴിയും . വൈകുന്നേരം ആയിരിക്കുന്നു . ഏകദേശം ഒരു പതിനാറ് കിലോമീറ്റർ  വണ്ടി  ഓടികേണ്ടി വരും . അയാൾ    അയാൾക്കിഷ്ടപെട്ട  പഴയ സൈഗാളിന്റെ  CD  ഇട്ടു . സൈഗാളിന്റെ ശബ്ദം  ' സൊ ജാ രാജകുമാരി , സൊ ജാ  ....'


 സിഗ്നലിൽ  ചുവപ്പുകണ്ട് അയാൾ  ബ്രേക്ക്‌ ചവിട്ടി . 180  മിനുട്ട് എന്ന് കാണിക്കുന്ന സിഗ്നൽ സമയം .   അത് പതിയെ കുറഞ്ഞു വരുന്നു . ഈ സിഗ്നൽ കഴിഞ്ഞാൽ പിന്നെ  ഏറിയാൽ ഒരു  ഒൻപതു കിലോമീറ്റർ .  റോഡ്‌ അത്ര നല്ലതല്ല.  അങ്ങോട്ടേക്ക് ഇനി തിരക്കൊന്നും ഉണ്ടാകില്ല .  വികസനത്തിന്റെ  മുദ്രവാക്യവുമായി ചിരിച്ചു നില്കുന്ന  സ്ഥാനാർത്തിയുടെ മുഖം.  ഇടവഴികളും , കയറ്റവും , വളവും ,  ഇറക്കവുമായി  ഉള്ള ഒരു യാത്ര.   അല്ലെങ്കിലും ജീവിതം തന്നെ ഇടവഴിയിലുടെയുള്ള യാത്രയല്ലേ ?

മലയാടിവാരത്തിൽ  എത്തിയാൽ കുത്തനെയുള്ള കയറ്റമുണ്ട് . . വണ്ടി വലിക്കുവാൻ പാടുപെടും . കഴിഞ്ഞതവണ  മെക്കനിക്ക്  ടോണി പറഞ്ഞതാ  ഈ വണ്ടി മാറ്റുവാൻ  .  അല്ലേലും ആരേങ്കിലും പറഞ്ഞാൽ  അത് കേൾകുന്ന  സ്വഭാവം പണ്ടേയില്ലല്ലോ അയാൾക്ക് .  അയാൾക്ക്  ഒരു സിഗരറ്റു വലിക്കണം എന്ന് തോന്നി . ഡാഷ് ബോർഡിൽ അയാൾ തപ്പി. നാശം  സിഗരട്ട് ഇല്ല.

അപ്പോഴാണ് അയാളുടെ കാറിന്റെ ജനാലയിൽ ഒരു  മുഖം  അയാൾ ശ്രദ്ധിച്ചത് .   അയാൾ ചില്ല്  താഴ്ത്തി .      അത്  ഒരു കുട്ടിയായിരുന്നു . "സാർ" അവൻ കൈ നീട്ടി .  സ്കുളിൽ പഠിക്കേണ്ട പ്രായം .  ഭിക്ഷാടന മാഫിയയെ കുറിച്ച് അയാൾ തന്നെ ഒരു ഫീച്ചർ  എഴുതിയിരുന്നു . അതിലെ ഒരു കണ്നിയവാം .     "ഒന്നും     കഴിച്ചിട്ടില്ല സാർ , എന്തെങ്കിലും തരണം " . അവൻ  ദയനീയ ഭാവത്തിൽ അയാളെ നോക്കി.  അയാൾ പോക്കറ്റ് തപ്പി . പിന്നെ ഒരു നുറിന്റെ നോട് അവനു കൊടുത്തു .   അവൻ അയാളെ  നന്ദിയോടെ നോക്കി.
സിഗ്നൽ  തീരുവാറായി എന്ന  അറിയിപ്പ് പോലെ  അക്കങ്ങൾ  കുറഞ്ഞു കുറഞ്ഞു വരുന്നു.  അയാൾ ഗിയർ   മാറ്റി   ഫസ്ടിലെക്കിട്ടു .   അവൻ  അയാൾ കൊടുത്ത രൂപ കൈയിൽ  ചേർത്ത്  പിടിച്ചു  അവിടെ തന്നെ നില്പുണ്ടായിരുന്നു . അയാൾ   അവന്റെ കണ്ണുകളിലേക്കു നോക്കി . അവിടെ ദൈന്യത  തളംകെട്ടി  നിൽക്കുന്നു .ഇതുപോലെ എത്ര കുട്ടികൾ .  അയാൾക്ക്  അവനൊട്  എന്തൊ  അലിവുതോന്നി . അയാൾ  അവനോടു ചോദിച്ചു " നീ വരുന്ന്നോ എന്റെ കുടെ ."

എങ്ങോട്ട്   എന്ന് അവൻ ചോദിച്ചില്ല .  "നിന്നെ ഞാൻ സ്കുളിൽ ചേർക്കാം . പഠിപ്പിക്കാം . "  അയാൾ    അവനെ  നോക്കി പറഞ്ഞു.  എന്തിനാണ്  അയാൾ അങ്ങനെ പറഞ്ഞത് ?    ആരോടും ഒരു മമതയും തോന്നാത്ത  പ്രകൃതം അങ്ങനെ ആയിരുന്നല്ലോ  ഇതുവരെ ..  എന്നിട്ടും  അയാൾ  അവനെ നോക്കി വിളിച്ചു .

"വരുന്നോ   നീ ." അവൻ  അപ്പോഴും ഒന്നും മിണ്ടിയില്ല .

അയാൾ  കാറിന്റെ വാതിൽ അവനുവേണ്ടി തുറന്നു കൊടുത്തു .  അവൻ മടിയോടെ  ആ കാറിൽ കയറി.   അയാൾ  വാതിൽ  വലിച്ചടച്ചു .  അവൻ ഭയന്നപോലെ തോന്നി. അയാൾ  കണ്ണുകൾ ഒന്നടച്ചു . പിന്നെ ശ്വാസം എടുത്തു . പിറകിൽ നിറുത്താതെ  ഹോറൺ  മുഴുങ്ങി.  അയാൾ  ആകാശത്തു തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി.  അവ  മിന്നി തിളങ്ങുന്നു . പുതിയ ഊർജം  അയാളുടെ സിരകളിലേക്ക് പ്രവേശിച്ചപോലെ .  പിന്നെ സിഗ്നലിൽ  നിന്നും  വണ്ടി  യു ടേൺ എടുത്തു . നിരത്തിലുടെ   ഒഴുകുന്ന വാഹനക്കൂട്ടത്തിൽ  ഒന്നായി  അയാളുടെ ആൾടോയും അലിഞ്ഞു ചേർന്നു .









2016 ജൂൺ 19, ഞായറാഴ്‌ച

ഇടവഴിയിലുടെ നടക്കുമ്പോൾ (കഥ)


ആ ഹോസ്പിറ്റലിൽ  ഒഴിഞ്ഞ കസേരയിൽ  രാത്രിയുടെ ഏകാന്തതയിൽ ഇങ്ങനെ ഈ ഇരിക്കുവാൻ തുടങ്ങിയിട്ട്   കുറെ നേരമാകുന്നു.  വരാന്തയിലെ  തുറന്നിട്ട  ജനാലയിലുടെ  തണുത്ത  കാറ്റ്‌ അനുവാദം ഇല്ലാതെ  ഇടയ്ക്ക് കയറി വന്നു വിശേഷം തിരക്കുന്നു .   ഇത് പോലെയുള്ള ഒരു  മെയ് മാസത്തിൽ തന്നെയല്ലേ  അവളെ ആദ്യം കാണുന്നത് .

അവൾക്ക് അന്ന് എത്ര വയസ് ഉണ്ടാകാം ?  ഇരുപത്തി രണ്ടോ  , അതോ ഇരുപത്തി മുന്നോ?  വെബ്‌  ഡെവലപ്പർ  ആയി ആദ്യം കിട്ടിയ ജോലി .   ഓഫീസിൽ ജോയിൻ ചെയ്‌തപ്പോൾ ആദ്യം പരിചയപെട്ട മുഖങ്ങളിൽ ഒന്ന് അവളുടെ ആയിരുന്നു . അവൾക്ക്  'ഹുമൻ റിസൊർസിൽ'  ആയിരുന്നു ജോലി.   . എപ്പോഴും  ചിരിക്കുന്ന , പ്രസരിപ്പാർന്ന മുഖം. അവളുടെ ചലനത്തിലും , വാക്കിലും എല്ലാം ആ പ്രസരിപ്പ് ഉണ്ടായിരുന്നു.


താരാപഥത്തിൽ നിന്നും ഇറങ്ങി വന്ന യവന സുന്ദരിയെ പോലെ  ആ കണ്ണുകളിലെ തിളക്കം എന്നെ ഓർമിപ്പിച്ചു .  ആദ്യ ദിനം ഓഫിസിലുള്ള പലരും ഇങ്ങോട്ട് വന്നു പരിചയ പെട്ടു എങ്കിലും എനിക്ക്  അവരുടെ ആരുടെയും പേര്  ഓർമയിൽ തങ്ങി നിന്നില്ല.  പക്ഷെ ഞാൻ അവളുടെ പേര് മാത്രം മറന്നില്ല. എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ അവളെ പിൻ തുടർന്നു . അവളെ പോലെ വാചാലത എനിക്കുണ്ടായിരുന്നില്ല. ഏതു കാര്യം ആയാലും തിടുക്കം ഇല്ലാതെ പതിയെ ചെയുന്ന ഒരു പ്രകൃതം ആയിരുന്നു എന്റേത് . 

അന്ന് ഓഫീസില കഫെറ്റെറിയിൽ  ഞാൻ ഉച്ച ഭക്ഷണം കഴികുമ്പോൾ അവൾ അരികിൽ വന്നിരുന്നു. അവൾ ഒരു 'ബ്രെഡ്‌ സാൻഡവിച്'  ആണ്  ഓർഡർ ചെയ്തത് . ഞാൻ ഒരു ദോശയും . അവൾ ആ സാൻഡവിച്'   കഴിക്കുമ്പോഴും നിറുത്താതെ സംസാരിച്ചു കൊണ്ടേ ഇരുന്നു. അവളുടെ ചായം തേച്ച ചുവന്ന് ചുണ്ടുകളിൽ   റൊട്ടിയുടെ ചെറു തരികൾ പറ്റി പിടിച്ചു . റ്റിഷ്യു  വച്ച് അവൾ ചുണ്ട്  തുടച്ചു . സ്വാദ്  നോക്കുവാനായി ദോശയുടെ ഒരു ചെറു കഷ്ണം അവൾ മുറിച്ചെടുത്തു . ഭംഗിയായി പോളിഷ് ചെയ്ത നഘങ്ങൾ. ദോശ ,  ചട്നിയിൽ  ഒന്ന് മുക്കി കഴിച്ചിട്ടു  അവൾ പറഞ്ഞു "എരിവു കുടുതൽ ആണല്ലോ ." ഞാൻ ഒരു കാര്യം അവളിൽ നിന്നും മനസിലാക്കി . സംസാരിക്കുമ്പോൾ മാത്രമല്ല ചെയുന്ന ഏതു ജോലിയും അവൾ ആസ്വദിക്കുന്നു എന്ന് അത്  ഭക്ഷണം ആയാലും. 
 ഓരോ നിമിഷവും അവളുടെ ആകർഷണീയത കുടുന്ന പോലെ എനിക്ക് തോന്നി. ആ കണ്ണുകൾ ഒരു ചാട്ടുളി പോലെ എന്നിൽ വന്നു തറച്ചു.   അവൾ നിറുത്താതെ സംസാരിച്ചു കൊണ്ടേ ഇരുന്നു .  അവളുടെ വീടിനെ പറ്റി , അവളുടെ ഇഷ്ടങ്ങളെ പറ്റി , പാട്ടുകളെ പറ്റി . അങ്ങനെ സമയം പോയത് അറിഞ്ഞില്ല .     
പിറ്റേന്നു രണ്ടു  ദിവസം  ശനിയും , ഞായറും ആയിരുന്നതിനാൽ ഓഫീസിന് അവധി ആയിരുന്നു. അവധി കഴിഞ്ഞു  ഞാൻ ഓഫീസിൽ  എത്തിയപ്പോൾ എന്റെ കണ്ണുകൾ  ആദ്യം തിരഞ്ഞത് അവളെ ആയിരുന്നു.  അവളുടെ 'ഡെസ്ക് ' ഒഴിഞ്ഞു കിടക്കുന്നു . ഞാൻ  എന്റെ ജോലിയിൽ  മുഴുകിയെങ്കിലും ഇടക്ക് എന്റെ കണ്ണുകൾ അവളെ തിരഞ്ഞു കൊണ്ടേ ഇരുന്നു . അവൾ ഇല്ലാത്ത ആ ഓഫീസ് പൂർണമായും നിശബ്ദമായ പോലെ  എനിക്ക് അനുഭവപെട്ടു .

ആ അവസ്ഥയിൽ ഞാൻ തിരിച്ച് അറിഞ്ഞു . ഞാൻ അവളെ സ്നേഹിക്കുന്നു . ഒരു നിമിഷം അവളെ കാണാത്ത കൊണ്ട്  ഞാൻ അനുഭവിക്കുന്ന വേദന അതെന്നെ വല്ലാതെ ഉലയ്കുന്നു  ആദ്യ    കാഴ്ചയിൽ പ്രേമം ഉടൽ എടുക്കുമോ ? അങ്ങനെ ഞാൻ കരുതി ഇരുന്നില്ല .  

അന്നെ ദിവസം  അവൾ  വന്നില്ല .  വൈകുനേരം വീട്ടിൽ എത്തിയിട്ടും എന്നിൽ വല്ലാത്ത ഒരു നഷ്ട ബോധം ഉളവായി . അവളെ കാണണം എന്ന് തോന്നൽ . അവളോടു സംസരിക്കണം എന്ന തോന്നൽ .  എങ്ങനെയെങ്കിലും ആ രാത്രി ഒന്ന്  കഴിഞ്ഞു കിട്ടിയിരുന്നു എങ്കിൽ . പിറ്റേ ദിനം
 ഞാൻ ഓഫീസിൽ എത്തിയപ്പോഴും അവളെ കണ്ടില്ല. പിന്നെ  അന്വേഷിച്ചപോൾ  അറിയുവാൻ കഴിഞ്ഞു അവൾ ജോലി രാജി വച്ചു  എന്ന്.

അവളുടെ നമ്പറിൽ വിളികുവാൻ നോക്കിയപ്പോൾ മറുപടി കിട്ടിയത് ' മൊബൈൽ സ്വിച്ച് ഓഫ്‌ ' ആണെന്നാണ് . എവിടെ പോയി തിരയും. ആർകും അവളുടെ വീട്  പോലും അറിയില്ല. അവൾ ജോലി രാജി വയ്ക്കുവാനുള്ള  കാരണവും അറിയില്ല. ഒരു കാരണവും ഇല്ലാതെ ആരോടും പറയാതെ  എന്തിനാണ് ഈ ഒളിച്ചോട്ടം . എത്ര ആലോചിച്ചിട്ടും  എനിക്കത് മനസിലായില്ല.  പിന്നീടുള്ള ദിനങ്ങളിൽ ഞാൻ അവളെ തിരഞ്ഞു കൊണ്ടേ ഇരുന്നു. ബസിൽ , ട്രെയിനിൽ , ഷോപ്പിംഗ്‌ മാളിൽ എന്ന് വേണ്ടാ എല്ലായിടത്തും . പക്ഷെ നിരാശയായിരുന്നു  ഭലം. 
അങ്ങനെ രണ്ടു മുന്ന് വർഷങ്ങൾ.  അതിനിടയിൽ  എപ്പോഴോ ഞാൻ ആ ജോലി  മാറി . ഒരു ദിവസം ഒരു മീറ്റിങ്ങിനു വേണ്ടി കൊയംബതുരിൽ പോകേണ്ടി വന്നു. മുറി  കിട്ടുവാൻ  കുറച്ചു താമസം എടുക്കും എന്നറിയിച്ചതിനാൽ ലോബിയിൽ ഇരുന്നു സിഗരട്ട് വലിക്കുമ്പോൾ  ഒരു മിന്നായം പോലെ  ഞാൻ ഒരു മുഖം കണ്ടു.

 എത്ര ദുരത്തു നിന്ന് ആണെങ്കിലും  ഇനി പിറകിൽ  നിന്നാണ് എങ്കിലും കുടിയും  എനിക്ക് അവളെ തിരിച്ചു അറിയുവാൻ കഴിയുമായിരുന്നു.  സിഗരട്ട് താഴെയിട്ടിട്ട് ഞാൻ ആ യുവതിയുടെ  അരികിലേക്ക് പോയി. കാൽ പെരുമാറ്റം കേട്ടിട്ട് എന്ന പോലെ അവൾ  തല തിരിച്ചു . . ഇത്രയും നാൾ ഞാൻ ആരെ തേടി നടന്നുവോ അവൾ തൊട്ട്  മുന്നിൽ . എനിക്ക്  എന്നെ തന്നെ വിശ്വസികുവാൻ കഴിഞ്ഞില്ല.

അവൾ ചോദിച്ചു   " ഹൈ, എന്താ ഇവിടെ "

ഞാൻ അതിനു ഉത്തരം പറഞ്ഞില്ല.  പക്ഷെ ഞാൻ തിരിച്ചു ചോദിച്ചു .

"നിന്നെ ഞാൻ എവിടെ ഒക്കെ തിരഞ്ഞു, ഇത്ര നാൾ  നീ എവിടെ ആയിരുന്നു . ഒരു വാക്ക് പോലും പറയാതെ .  എത്ര തവണ ഞാൻ നിന്നെ വിളിച്ചു . എവിടെ ആയിരുന്നു ഇത്ര നാൾ"

അവൾ പറഞ്ഞു .

"നമ്മൾ പിരിഞ്ഞ  ആ രാത്രിയിൽ ആയിരുന്നു അച്ഛന്റെ മരണം.  എനിക്കും , അമ്മയ്ക്കും അത് വലിയ ഒരു ഷോക്ക്‌ ആയിരുന്നു.  ഞങ്ങൾക്ക്  നാട്ടിൽ പോകേണ്ടി വന്നു . എല്ലാം പെട്ടെന്നായിരുന്നു . നാട്ടിൽ പോകുന്ന തിരക്കിൽ ഞാൻ മൊബൈൽ എടുക്കുവാൻ മറന്നു. പിന്നെ നാട്ടിൽ ഒരു പാടു പ്രശ്നങ്ങൾ . അച്ഛന്റെയും അമ്മയുടെയും ഒരു മിശ്ര വിവാഹം ആയിരുന്നു. അത് മുല്മുള്ള പ്രശ്നങ്ങൾ  അവസാനിച്ചിരുന്നില്ല  .

 അമ്മയ്ക്ക് ഒന്നിനും കഴിവുണ്ടയിരുന്നില്ല. . വെറും ഒരു പാവം . ആകെ തകർന്ന അമ്മയ്ക്ക് ഞാൻ കുടി ഇല്ലാതെ ഇരുന്നാൽ . എന്റെ മനസിലും  അപ്പോൾ വേറെ ഒന്നും ഉണ്ടായിരുന്നില്ല.  സാമ്പത്തികമായും ഒരു പാടു പ്രശ്നങ്ങൾ . നാട്ടിൽ നിൽകേണ്ടി വരും എന്നറിഞ്ഞതിനാൽ ഈമെയിലിൽ ഞാൻ  എന്റെ രാജി അറിയിച്ചു "

ഞാൻ പിന്നെയും പറഞ്ഞു.

"നിനക്ക് ഒരിക്കൽ പോലും എന്നെ ഒന്ന് കാണണം എന്ന് തോന്നിയില്ലേ ? ഞാൻ അനുഭവിച്ച വേദന അത് നിനക്ക് പറഞ്ഞാൽ മനസിലാകില്ല.  ആർക്കും നിന്നെ പറ്റി അറിവില്ലായിരുന്നു . എവിടെ എന്ന് വച്ച് ഞാൻ നിന്നെ അന്വേഷിക്കും "

എന്റെ വാക്കുകൾ കേട്ടിട്ട് അവൾ കുറച്ചു നേരം മിണ്ടാതെ ഇരുന്നു.  പിന്നെ പറഞ്ഞു
" എനിക്ക് അറിയില്ലായിരുന്നു . നിനക്ക് എന്നെ" ,   അവൾ പറഞ്ഞു നിറുതതി.

ഞാൻ അവളുടെ കൈകളിൽ ചേർത്ത് പിടിച്ചു

" നീ എന്നോടു പറഞ്ഞിരുന്നില്ല. ഞാനും എന്റെ പ്രണയം നിന്നോടു പറഞ്ഞിട്ടില്ല. പക്ഷെ നീ നഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ ഞാൻ അനുഭവിച്ച വേദന "

അവൾ പറഞ്ഞു

" എനിക്ക് അറിയില്ലായിരുന്നു . സത്യം ,  നിനക്ക് എന്നെ ഇഷ്ടം ആയിരുന്നോ? അതിനു  .  ഞാൻ ഒന്നും പറഞ്ഞില്ലല്ലോ " അവളുടെ കണ്ണുകൾ നനഞ്ഞിരുന്നോ ?

 ഞാൻ  ആ കൈകളിൽ മൃദുവായി ചുംബിച്ചു .

"ഞാൻ നിന്നെ എന്നെക്കാൾ ഏറെ ഇഷ്ടപെടുന്നു ."

 അപ്പോൾ ദുരെ യായി അസ്തമയ സുര്യൻ മറയുവാൻ വെമ്പുന്ന പോലെ ,  ആ സുര്യൻ മറഞ്ഞ പോലെ രാത്രിയുടെ ഇരുട്ടിയിരുന്നു എനിൽ എന്നും.  

പിന്നെ അൽപ സമയത്തെ നിശബ്ദ്തക്ക് ശേഷം ഞാൻ വീണ്ടും പറഞ്ഞു

"will you marry me ? "


അവൾ എന്നെ നോക്കി നിന്നു. പിന്നെ എന്റെ കൈകളിൽ അവൾ ചേർത്തു പിടിച്ചു.

ജീവിതം അപ്രതീക്ഷിതം  ആണ് എന്ന് ചിലപ്പോൾ തോന്നും. . നഷ്ടപെട്ടു  എന്ന് നാം കരുതിയവ ചിലപ്പോൾ  ഒരു  നിമിഷത്തെ  ഇടവേളക്ക് ശേഷം
നമ്മുടെ മുന്നിൽ നാം പോലും പ്രതീക്ഷിക്കാതെ  ,  മുന്നിൽ  കൊണ്ടുപോയി തരും.   എനിക്കും ,  അവൾക്കും ഒരേ ഹോടലിൽ   കോൺഫറനസ് നടക്കുക എന്ന് വച്ചാൽ.  പിന്നീട് എപ്പോഴോ ഞാൻ അവളോടു ചോദിച്ചിട്ടുണ്ട് " ഈ സ്നേഹം എന്ന ഫീലിംഗ് മനുഷ്യർക്ക് ഇല്ലായിരുന്നു എങ്കിൽ നമ്മൾ ഇത്ര ശ്വാസം മുട്ടില്ലായിരുന്നു അല്ലെ? "

 .
രണ്ടു മാസത്തിനുള്ളിൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞു .  അതിനിടയിൽ ഞങ്ങൾ പല വട്ടം വഴക്കിട്ടു. ഓരോ യുദ്ധം കഴിയുമ്പോഴും പൂർവാധികം ശക്തമായി തന്നെ വീണ്ടും  പ്രണയിച്ചു .  ഒരു മഴയുള്ള രാത്രിയിൽ ഞാൻ അവളോടായി പറഞ്ഞു .

"നിന്നെ കാണാതെ തിരഞ്ഞു നടകുന്ന യാത്രകളിൽ പല മുഖങ്ങളും ഞാൻ കണ്ടിട്ടുണ്ട് . മുഖങ്ങളുടെ എണ്ണം കുടി കുടി വരുമ്പോഴും എന്റെ മനസ് എന്നെ ഓർമപെടുത്തി . എനിക്ക് ഒരിക്കലും നിന്നെ മറക്കുവാൻ കഴിയില്ല എന്ന്. ഒരു ദിവസം ഞാൻ നിന്നെ കണ്ടെത്തും എന്ന് .  ആ ഒരു വിശ്വാസം എന്നിൽ ഉണ്ടായിരുന്നു. അതിനു വേണ്ടി എത്ര കാത്തിരിക്കുവാനും ഞാൻ തെയാർ ആയിരുന്നു."

അവൾ ഒന്നും പറയാതെ എന്റെ നെറ്റിയിൽ ചുംബിച്ചു . ഇനി എന്തിനു അതെല്ലാം ഓർക്കണം  ഞാൻ നിന്റെ കുടെ തന്നെയില്ലേ എന്നൊർമിപ്പിചു കൊണ്ട്..

അവൾ പറഞ്ഞു "നീ പറഞ്ഞാലും ഞാൻ ഇനി നിന്നെ വിട്ടു പോകില്ല"  ഞാൻ ചോദിച്ചു " ഉറപ്പാണോ"

"അതെ ഇനി മരണം വിളിച്ചാലും ഞാൻ ഈ നെഞ്ചിൽ നിന്നും പോകില്ല ചിലപ്പോൾ തോന്നും ഈ ലോകത്ത് ഏറ്റവും ഭാഗ്യവതി ഞാൻ ആണെന്ന് " അത് പറഞ്ഞു   അവൾ വശ്യമായി മന്ദഹസിച്ചു .
    
 യുദ്ധവും , സമാധാനവുമായി ഞങ്ങളുടെ ജീവിതം അങ്ങനെ മുന്നോട്ട് പോയി.  ഒരു പാട് യാത്രകൾ ഞങ്ങൾ ഒരുമിച്ചു പോയി. രണ്ടു കുട്ടികൾ , ഞങ്ങളുടെ സ്നേഹത്തിൻ പ്രതിഭലനം പോലെ . എന്റെ താഴ്ചയിലും, ഉയർച്ചയിലും അവൾ  എന്നും  കുടെ  ഉണ്ടായിരുന്നു. അങ്ങനെ മുപ്പത്തി രണ്ടു വർഷങ്ങൾ . ഒരിക്കൽ പോലും ഞങ്ങളുടെ സ്നേഹത്തിനു മുറിവ് പറ്റിയില്ല.

ഞാൻ ഒരിക്കൽ കുടി അവൾ കിടക്കുന്ന മുറിയിലേക്ക് ചെന്നു.  ഡോക്ടർ
എന്നോടെന്തോ  പറയുന്നുണ്ടായിരുന്നു . പക്ഷെ ഞാൻ ഒന്നും കേൾക്കുനുണ്ടയിരുന്നില്ല.  നരകിപ്പികുന്ന വേദന അവൾ ഏറെ സഹിച്ചിരുക്കുന്നു .  അവൾക്കു അപ്പോഴും ബോധം ഉണ്ടായിരുന്നില്ല. ഞാൻ എന്നതെയും പോലെ ആ കൈകൾ ചേർത്ത് പിടിച്ചു . പിന്നെ അവൾക്ക് ഇഷ്ടമാവുന തരത്തിൽ മൃദുവായി ചുംബിച്ചു . കണ്ണ് നീർ തുള്ളികൾ അവളുടെ കൈകളിലേക്ക് ഉതിർന്നു വീണു. എത്ര  അബോധാവസ്ഥയിലും എനിക്ക് അറിയാം അവൾക്കു എന്റെ നിശ്വാസം ശ്രവിക്കുവാൻ കഴിയും എന്ന്. എന്റെ ചിന്തകൾ അവൾക്കു മനസിലാക്കുവാൻ കഴിയും . അവൾ ഒരിക്കൽ കുടി എന്റെ കൈകളിൽ ചേർത്ത് പിടിച്ചിരുന്നു എങ്കിൽ . ഒരിക്കൽ കുടി എന്റെ നെഞ്ചിൽ ചേർന്ന് കിടന്നിരുന്നെങ്കിൽ  എന്ന് ഞാൻ ആശിച്ചു. അവളുടെ നെറ്റിയിൽ ഞാൻ പതിയെ തടവി കൊണ്ടേ ഇരുന്നു .  എത്ര നേരം എന്ന് എനിക്കറിയില്ല.  അങ്ങനെ ചെയുന്നത് അവൾക്കു  എന്നും  ഇഷ്ടമായിരുന്നു.

അവളുടെ തണുത്ത കൈകൾ ചേർത്ത് പിടിച്ചു ഞാൻ അവളോടു സംസാരിച്ചു . ഇനിയും നീ എനിക്ക് വേണ്ടി വേദന സഹിക്കണം എന്ന് ഞാൻ ആശിക്കുന്നില്ല .  ഉറങ്ങിക്കോളു  ശാന്തമായി .  എനിക്കറിയാം നീ എനിക്ക് വേണ്ടി കാത്തിരിക്കും എന്ന്.  കാരണം നീയില്ലാതെ ഞാൻ അപൂർണൻ ആണെന്ന് എന്നെകാളും നന്നായി നിനക്കും അറിയാവുന്നതല്ലേ ? സായം സന്ധ്യകളിൽ നിന്റെ കൈ പിടിച്ച്  ഏറെ ദൂരം നടക്കണം എന്ന് ഞാൻ കരുതിയിരുന്നു. ഇനി അത് വേണ്ടല്ലോ?

നീ ഇല്ലാതെ എനിക്കിനിയും ആടുവാൻ  ജിവിതം  ബാകിയുണ്ടോ? .  അറിയില്ല പക്ഷെ താമസിയാതെ തന്നെ  ഞാനും വരും നിന്റെ അടുത്തേക്ക്   ഒരിക്കൽ കുടി അവളുടെ നെറ്റിയിൽ ചുംബിച്ച ശേഷം ഞാൻ ഡോക്ടറെ  നോക്കി തല കുലുക്കി.  പിന്നെ ICU വാതിൽ കടന്നു പുറത്തേ ഇട വഴിയിലുടെ വെറുതെ നടക്കുവാൻ തുടങ്ങി.  










T

2016 ജൂൺ 8, ബുധനാഴ്‌ച

തലമുറകൾ (കഥ)



വാതിൽ അടച്ചു കിടക്കും മുമ്പാണ് ബാലൻ മാഷ് അക്കാര്യം ഓർമിച്ചത്‌ . പശുക്കൾക്ക്‌  കൊടുക്കാനുള്ള തീറ്റ എടുത്തു പുറത്തു വച്ചിട്ടില്ല. ചാക്ക് തുറന്നു കാലി  തീറ്റയും പിണ്ണാക്കും  കുറച്ചു  തവിടും കുടി ചേർത്ത  ശേഷം ജനാല തുറന്നു മാഷ് ഉറക്കെ വിളിച്ചു . 'തിമ്മയ്യ' ,   എവിടെ കേൾക്കാൻ , അവനും ഭാര്യ കർപ്പകവും ,  പിന്നെ   തിമ്മയ്യയുടെ , സഹോദരൻ
വേലു ചാമി ,  . അവരുടെ വകയിൽ ഉള്ള ഒരു ബന്ധു മുരുകൻ,   പിന്നെ തിമ്മയ്യയുടെ  രണ്ടു കുട്ടികൾ ഇവർ  എല്ലാവരും  അപ്പുറത്ത്  പണിയിച്ച   ആസ് ബസ്റ്റോസ്  കെടിടത്തിൽ   ആണ് കഴിയുന്നത്‌.

തിരുനെൽവേലിയിലെ  'അയ്യനാർകുളം' എന്ന ഗ്രാമത്തിൽ നിന്നാണ്    അവർ  വന്നിരിക്കുന്നത് .ഒരവർത്തി  കൂടി    ബാലൻ മാഷ് ഉറക്കെ നീട്ടി  വി ളിച്ചു .  ചുറ്റും കട്ടപിടിച്ച  ഇരുട്ട് മാത്രം.   വല്ല പട്ട ചാരയം അടിച്ചു   കിടപ്പുണ്ടാകും എല്ലാം.  മാഷ് തന്നെ പുറത്തേകുള്ള ലൈറ്റ് ഇട്ടു . വെളിച്ചം നന്നേ  കുറവ് .  വലിയ  മുന്ന് ബക്കറ്റുകളിൽ  നിറച്ച കാലി തീറ്റ ബാലൻ മാഷ് തന്നെ  ബദ്ധപ്പെട്ട്  പുറത്തു കൊണ്ട് പോയി വച്ചു . രാവിലെ  പശുക്കൾക്കുള്ള  തീറ്റ മുരുകനൊ , വേലുചാമിയോ , ആരെങ്കിലും കൊടുത്തു കൊളളും.

ബാലൻ മാഷിന്റെ മുഴുവനും ആയ പേര് ബാലൻ    കെ   നായർ  എന്നാണ്.   അതെ നമ്മുടെ മനസിൽ ആ പേര് കേൾക്കുമ്പോൾ ഓർമ  വരുന്ന ഒരു രൂപം ഇല്ലേ?  കൈയിൽ  ഒരു  പൈപ്പും , കൊട്ടും , സുട്ടും ധരിച്ച , കൊമ്പൻ മീശയും ധരിച്ച സാക്ഷാൽ ബാലൻ കെ  നായരേ .  സിനിമയിൽ വില്ലൻ  ആയിരുന്നു എങ്കിലും  ജീവിതത്തിൽ  തീരെ വില്ലത്തം ഇല്ലാത്ത   ഒരു നല്ല മനുഷ്യൻ ആയിരുന്നു എന്ന് അടുപ്പം ഉള്ളവർ  ആ നടനെ കുറിച്ച്  പറഞ്ഞു കേട്ടിടുണ്ട്

 നമ്മുടെ കഥാപാത്രം  ഒരു സാധു  മലയാളം മാഷ്  ആയിരുന്നു.  ആയിരുന്നു എന്ന് വച്ചാൽ ഇപ്പോൾ  അദ്ധ്യാപക ജോലിയിൽ  നിന്നും വിരമിച്ചിട്ട്  15 വർഷങ്ങൽ കഴിഞ്ഞിരിക്കുന്നു. അത്രയൊന്നും അറിയാപെടാത്ത  ഒരു    സർക്കാർ  സ്കുളിലെ അദ്ധ്യാപകൻ  ആണെങ്കിലും  ഒരു  വർഷം  ഏകദേശം 200 വിദ്യാർത്ഥികൾ  എന്ന കണക്കിന് 6000ത്തിൽ അധികം   വിദ്യാർത്ഥികൾ അദേഹത്തിന് ശിഷ്യ   സമ്പത്ത് ആയിട്ടുണ്ട്‌. MLA   മുതൽ  കളക്ടറും  , എഞ്ചിനീയർമാരും , ഡോക്ടർ മാരും , പോലിസുകാരും എല്ലാം ആയി ഒരു വലിയ നീണ്ട നിര.    .  നിരത്തിലേക്ക് ഇറങ്ങിയാലോ , അല്ലേൽ  വല്ല കല്യാണത്തിന്  പോയാലോ  ഇപ്പോഴും ചിലർ  മാഷെ  എന്ന് വിളിച്ചുകൊണ്ടു അടുത്തുകൂടും . പലരെയും ഓർമ്മയിലെങ്കിലും ഞാൻ മാഷിന്ടെ  പഴയ 'സ്റ്റുഡന്റ്'  ആണ്  എന്ന് പറഞ്ഞു അവർ മുന്നിൽ വന്നു നിൽക്കും  .

10 എ യിൽ പഠിച്ച ബാലഗോപാൽ അല്ലെങ്കിൽ  9 സി ,  യിലെ ച്ച ബീന  ടി,. വി    എന്നൊക്കെ  പറഞ്ഞു  വിദ്യാർഥികൾ  മുന്നിൽ വരും. പല മുഖങ്ങളും ഓർമയിൽ  തെളിയില്ല  എങ്കിലും അപ്പോഴെല്ലാം മാഷിന്റെ മനസ്സിൽ ഒരു മൃദു മന്ദഹാസം വിടരും.  അഭിമാനത്തോടെ  മകൾ  കേൾക്കെ  തന്നെ പറഞ്ഞിട്ടുണ്ട് . കണ്ടോ ഇതാണ്  ബാലൻ മാഷുടെ  സമ്പാദ്യം  എന്ന് .

ബാലൻ മാഷിന് ഒറ്റ മകളെയുള്ളൂ .  അനുപമ ,  MSC ക്ക് പഠിക്കുന്ന സമയത്ത് ആയിരുന്നു   അവളുടെ വിവാഹം  .  വിവാഹ സമയത്ത് വിപിൻ കുമാർ എന്നാ വിപിന് ടാറ്റാ കൺസൽട്ടന്സിയിൽ ആയിരുന്നു ജോലി. മോഹിപ്പിക്കുന്ന ശമ്പളം .    പക്ഷെ മുന്ന് വർഷം   മുമ്പേ വിപിൻ  ആ ജോലി രാജി വച്ചു.  അനുപമയും , മാഷും അവളുടെ അമ്മ സരോജിനിയും എതിർത്തിട്ടും അവൻ അവരെ  ഒരു വിധത്തിൽ സമ്മതിപ്പിച്ചു . ധീരമായ തിരുമാനം  തന്നെ ആയിരുന്നു അത്.  അല്ലെങ്കിൽ വളരെ അപകടകരവും , വെല്ലുവിളികൾ നിറഞ്ഞ പാതയിലുടെ സഞ്ചരിക്കുവാൻ ആണ് വിപിൻ ഇഷ്ടപെട്ടത് .
നമ്മൾ ഇഷ്ടപെടുന്ന ജോലി  ചെയുക , അതിൽ സന്തോഷം കണ്ടെത്തുക അതെല്ലേ അച്ഛാ  നമുക്ക് വേണ്ടത് .    ആകെകൂടിയുള്ള
ഈ  ജീവിതത്തിൽ  മറ്റുള്ളവരുടെ ഇഷ്ടത്തെക്കാൾ നമ്മുടെ ഇഷ്ടത്തിനു  തന്നെയല്ലേ പ്രാധാന്യം  കൊടുക്കേണ്ടത്. ഡെഡ് ലൈനും , പ്രോജക്ടും അങ്ങനെ എത്ര നാൾ . സ്വസ്ഥതയില്ലാത്ത ജീവിതം .


അവൻ ബാലൻ മാഷിനോട് ചോദിച്ച ചോദ്യം അതായിരുന്നു .മാഷിന് തിരിച്ച് ഒന്നും പറയുവാൻ ഇല്ലായിരുന്നു. ഒരു  സ്നേഹിതന്റെ കുടെ ഇവിടെ ഈ  പഴനിക്ക്   അടുത്തു  അവർ ഒരു ഫാം  ആരംഭിച്ചു .   'ഗോകുലം ഫാംസ്' .  തോമസും  , വിപിനും ഒരുമിച്ചു  ജോലി ചെയുന്നവർ  തന്നെ ആയിരുന്നു . പളനിക്ക്  അടുത്തു      എട്ട് ഏക്കർ  സ്ഥലം അവർ മേടിച്ചു. പത്തു പശുക്കളുമായി  തുടങ്ങിയ ഗോകുലം ഫാംസിൽ  ഇന്ന് അറുപതോളം മുന്തിയ ഇനം പശുക്കൾ  ഉണ്ട്.   എൺപതോളം  ആടുകൾ ഉണ്ട്. പശുകൾക്ക്  തിന്നുവാൻ ഉള്ള പുല്ലും അവിടെ തന്നെ ഉൽപാദിപ്പികുന്നുണ്ട്.

പിന്നെ  അത്യാവശത്തിന്  കൃഷിയും.  കൃഷി എന്ന് പറഞ്ഞാൽ കപ്പ , വാഴ ,  തക്കാളി , ബീറ്റ്റുട്ട് , വെള്ളരി , ചീര , മുളക് അങ്ങനെ പലവക. കഴിഞ്ഞ മുന്ന് വർഷങ്ങൾ കൊണ്ട്  അവർ ആ വരണ്ട ഭുമിയെ ഭലഭുയിഷ്ടമാക്കി തീർത്തു .  ബോർവെൽ കുഴിച്ചു വെള്ളം കണ്ടെത്തുന്ന രീതി ശ്രമകരം ആയിരുന്നു. പക്ഷെ  അവരുടെ പരിശ്രമം ഫലം കണ്ടു .   തോമാച്ചൻ  ഒരു കാർഷിക കുടുംബത്തിലെ അംഗം ആയിരുന്നു.  അവന്റെ  അപ്പനും , അപ്പപ്പന്മാരും  പാരമ്പര്യമായി  കൃഷി  ഇറക്കുന്നവർ  തന്നെ ആയിരുന്നു.  അവരുടെ എല്ലാം  ചേർന്നുള്ള  അധ്വാനം .അനുവും , വിപിനും, തോമാച്ചനും, എൽസിയും , കൊച്ചു വർക്കിയും.  പിന്നെ വർക്കി നാട്ടിൽ നിന്നും കൊണ്ട് വന്ന കുറച്ചു    പണിക്കാരും . അങ്ങനെ  അവർ എല്ലാം ഒരുമിച്ച് യത്നിച്ചു .  ഇപ്പോൾ   എന്തായാലും മാഷിന്  സംതൃപ്തി ഉണ്ട്. മണ്ണിനോട് പടവെട്ടിയാണല്ലോ  മകളും , മകനും ജീവിക്കുന്നത്.

പാലക്കാട്ടുള്ള  സരോജിനിയെ വിട്ടു മാഷ് ഇപ്പോൾ ഇവിടെ വന്നീട്ടു ഒരാഴ്ച കഴിഞ്ഞിരിക്കുന്നു.  മക്കൾ ആറു  ദിവസത്തേക്ക്   സിംഗപൂർ , മലേഷ്യ യാത്രക്ക്  പോയിരിക്കുകയാണ് . തോമസും , കുടുംബവും അവരുടെ കുടെ ഉണ്ട്.   അവർ കണ്ട്രി  ക്ലബിലെ അംഗങ്ങൾ ആണ്   വർഷത്തിൽ  ഒരിക്കൽ ഇത് പോലുള്ള യാത്രകൾ പതിവാണ്.  തോമസിന്റെ അപ്പൻ മരിച്ചത് കഴിഞ്ഞ ആണ്ടിൽ ആണ്. അല്ലേൽ  കുഞ്ഞു വർക്കി  വന്നു  ഇവിടെ താമസിച്ചേനെ .

സരോജിനിഅമ്മക്ക്   മാഷിൻ കുടെ   വരണം എന്നുണ്ടായിരുന്നു . പക്ഷെ അവർക്ക്   വര്ഷങ്ങളായി അലട്ടികൊണ്ടിട്ടിരിക്കുന്ന മുട്ട് വേദനയുടെ
കാഠിന്യം കുടി വരുന്നു. ഇപ്പോൾ ഒരടി നടക്കുവാൻ തന്നെ വലിയ പ്രയാസം.
 പുറം പണിക്കു വരുന്ന ജാനു അവർക്ക്    കുട്ടായി വീട്ടിൽ  തന്നെ  ഉണ്ട് .  രണ്ടു ദിനം കുടി കഴിഞ്ഞാൽ മക്കൾ തിരിച്ചു വരും എന്നിട്ട്  വീട്ടിലേക്കു പോകുവാൻ കാത്തിരിക്കുകയാണ്  മാഷ്.

 ഇപ്പോൾ  പണിതിരിക്കുന്ന  ഈ കെട്ടിടം തട്ടി കുട്ടി ഉണ്ടാക്കിയതാ. ഒരു ഉറപ്പും ഇല്ലാത്ത അവസ്ഥയിൽ പണിതത് . ഇനി ഇതൊക്കെ ഒന്ന് മാറ്റി പണിയണം .   അപ്പുറത്ത് തോമാച്ചനും കുടുംബവും , ഇപ്പുറത്ത് വിപിനും കുടുംബവും . ഒരു മതിലിന്റെ വേർ തിരിവ് പോലും ഇല്ലാതെ കഴിയുന്നു.  കണ്ണടച്ചാലും അവർ ഇത് പോലെ അങ്ങ് പോയാൽ  മതി ആയിരുന്നു.  തോമാച്ചൻ , കൊച്ചു വർക്കിയുടെ തനി സ്വരൂപം ആണ് .  തനി  നാട്ടിൻ പുറത്തുകാരൻ . ഒരു നേരം പോലും വെറുതെ കളയില്ല. മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകൻ .

ആദ്യം ഒക്കെ  വിപിൻ പാലക്കാട് നിന്നും പോയി വരുമായിരുന്നു . പിന്നെ തോമചാൻ തന്നെ പറഞ്ഞു  അത് ശരിയാവില്ല എന്ന്. അത് കൊണ്ട് തന്നെ  ഇങ്ങനെ ഒരു വീട്   തട്ടി കുട്ടിയത് .

മാഷ്‌ ഉറങ്ങാൻ കിടക്കും മുമ്പേ ആരോ വാതിൽ മുട്ടി .  തിമ്മയ്യ ആയിരിക്കും എന്ന് കരുതി മാഷ് വാതിൽ തുറന്നു . നോക്കിയപ്പോൾ അപരിചിതരായ രണ്ടു യുവാക്കൾ  . യുവാക്കൾ  എന്ന് പറഞ്ഞാൽ കഷ്ടിച്ച് ഇരുപതിനോടു അടുത്ത പ്രായം തോന്നികുമായിരിക്കും . അഴുക്കും , ചെളിയും കലർന്ന വേഷം . വല്ലാത്ത അവശ നിലയിൽ ആയിരുന്നു  അവർ . മാഷ് ചോദിച്ചു , ആരാ , എന്താ വേണ്ടേ ?  അതിനു മറുപടി ആയി  അവർ ആദ്യം ചോദിച്ചത് മലയാളിയാണോ എന്നാണ് . അതെ എന്ന് മാഷ് ഉത്തരം പറഞ്ഞു . അത് കേട്ട് അവർ ഒന്ന് പരുങ്ങി എന്ന് തോന്നി.   മാഷ്  വീണ്ടും ചോദിച്ചു .

"നിങ്ങൾ ആരാ ? എവിടെ നിന്നും വരുന്നു?"

അവരിൽ  കാതിൽ  കടുക്കൻ ഇട്ട ഒരാൾ പറഞ്ഞു കുടിക്കുവാൻ കുറച്ചു വെള്ളം വേണം എന്ന് മാത്രം പറഞ്ഞു. . മാഷ് അവരെ ഒന്ന് സംശയത്തോടെ നോക്കി. ആകെ  ക്ഷീണിച്ചു അവശരായിരിക്കുന്ന പോലെ . മാഷ് അവരെ അകത്തേക്ക് ക്ഷണിച്ചു .  അവർ ലേശം  പരിഭ്രമിച്ച പോലെ തോന്നി. അവരെ കണ്ടിട്ട് മാഷിനും  ഒരു വശപിശക് തോന്നി.  മൊന്തയിൽ ഉണ്ടായിരുന്ന വെള്ളം മാഷ് അവർക്ക് നേരേ നീട്ടി . ആർത്തിയൊടെ അവർ രണ്ടു പേരും ആ വെള്ളം കുടിച്ചു .

വെള്ളം കുടിച്ച ശേഷം അവരിൽ ഒരുവൻ പറഞ്ഞു ,

"പളനിക്ക് പോകുകയാ വണ്ടി കേടായി , രാത്രി റോഡിൽ കിടകുന്ന അപകടം ആണെന്ന് കരുതി . ദൂരെ നിന്ന് നോക്കിയപ്പോൾ ഇവിടെ വെളിച്ചം കണ്ടു.  അങ്ങനെ ഇവിടെ ആൾ താമസം ഉണ്ട് എന്ന് മനസിലായി .   അതാ കയറിയത് ."


"നിങ്ങൾ വല്ലതും കഴിച്ചോ ,"  മാഷിന്റെ ചോദ്യത്തിന് അവർ ഉത്തരം പറഞ്ഞില്ല.

" പിന്നാബുറത്തു പോയി കൈ കഴുകിയിട്ട്  വരൂ  കുറച്ചു കഞ്ഞി കുടിക്കാം "

അവർ തിരിച്ചു വന്നപ്പെഴെക്കും മാഷ് രണ്ട് പിഞ്ഞാണത്തിൽ കഞ്ഞിയും പുഴുക്കും വിളമ്പി.  തണുത്ത കഞ്ഞി അവർ ആർത്തിയോടെ കഴിച്ചു . മാഷ് അവരെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു .

കഞ്ഞി കുടിച്ചു കഴിഞ്ഞു അവർ എഴുനേറ്റു. മാഷ് അവരെ നോക്കി പറഞ്ഞു .
"നിങ്ങൾ പറഞ്ഞത് മുഴുവനും കളവ് ആണെന്ന് എനിക്കറിയാം . ശരിയല്ലേ ?"

 അവർ രണ്ടുപേരും ഒന്ന് വിളറി . മാഷ് പതിയെ പറഞ്ഞു .

"ഞാൻ ഒരു അദ്ധ്യാപകൻ ആണ് . നിങ്ങളെ പോലെ ഒരു പാടു എണ്ണത്തെ പഠിപ്പിച്ചിടുണ്ട്. നിങ്ങളുടെയൊക്കെ കണ്ണുകളിൽ തെളിയും സത്യമാണെങ്കിലും, നുണയാണെങ്കിലും ."

അവർ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ മാഷ് തുടർന്നു .

" നിങ്ങൾ ചെയ്ത കുറ്റ കൃത്യം അത് എന്തായാലും   ക്ഷമിക്കുവാൻ കഴിയുന്ന  ഒന്നല്ല  അല്ലെ?  സംശയതോടെ തന്നെ   മാഷ് അവരോടായി ചോദിച്ചു. എനിക്ക് മനസ്സിൽ ആകുന്നില്ല ഇപ്പോഴാതെ    യുവത്തം എന്തെ ഇങ്ങനെ വഴി തെറ്റുന്നു . മാഷ്  തന്നോടായി ചോദിച്ചു ?ഞങ്ങളുടെ കാലഘട്ടങ്ങളിലും ക്ഷോഭിക്കുന്ന യുവാക്കൾ ഉണ്ടായിരൂന്നു. പക്ഷെ അവർ ക്ഷോഭിച്ചത് സമുഹത്തിൽ നടമാടുന്ന അനാചാരങ്ങളെ  കുറിച്ച്  ഓർത്തായിരുന്നു. അല്ലെങ്കിൽ സമുഹത്തിൽ ബാധിച്ച തിന്മകളെ , അഴിമതികളെ  അതിനെ ഒക്കെ അവർ നഖശിഖാന്തം എതിർത്തിരുന്നു.   പക്ഷെ അവർ സംവദിച്ചിരുന്ന   മേഖല  വ്യതസ്തമായിരുന്നു. പുസ്ത്കങ്ങളിലുടെയും , നാടകങ്ങളിലുടെയും , പ്രസ്ഥാങ്ങളിൽ കുടെയും        അവർ ആശയങ്ങൾ പ്രചരിപ്പിച്ചു . അവർ പങ്ക് വച്ച ആശയങ്ങൾ ഏറ്റെടുക്കുവാൻ സന്നദ്ധരായി    ജനങ്ങൾ   ഉണ്ടായിരുന്നു.  അവരിൽ ഒരാളും ഇന്നത്തെ തലമുറകളിലെ പോലെ ഗുണ്ടകൾ ആകുവാനോ , കൊട്ടേഷൻ സംഖാംഗങ്ങൾ ആകുവാനൊ ശ്രമിച്ചിരുന്നുല്ല

 ഭാരതത്തിൽ സർവ  സ്വതന്ത്രർ  ആയി ജീവിക്കുവാനുള്ള   സകല  ആനുകുല്യങ്ങളും ,   ലഭിച്ച ശേഷം പിറന്ന മണ്ണിനെ ഒറ്റി കൊടുക്കുന്ന ചാരൻമാർക്കും ,  നമ്മുടെ രാജ്യത്തെ തുണ്ടം തുണ്ടം ആയി വിഭജിക്കണം എന്നും വാദിക്കുന്ന   ദുഷ്ട ശക്തികൾക്കും പിറകെ എങ്ങനെ യുവ തലമുറ പോകുന്നു ? എനിക്കറിയില്ല എവിടെയാണ്  നിങ്ങൾക്ക് വഴി തെറ്റുന്നത് ?"


പിറ്റേന്ന് പ്രഭാതം പുലർന്നത് തിമ്മയ്യയുടെ നിലവിളി കേട്ടിട്ടായിരുന്നു . രാവിലെ പശുവിനെ കറക്കുവാനായി പോയ തിമ്മയ്യ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന മാഷിന്റെ  ശവശരീരം ആയിരുന്നു.

അന്നത്തെ പ്രഭാത പാത്രത്തിൽ ഒരു വാർത്തയുണ്ടായിരുന്നു. കവർച്ചക്കിടയിൽ  യുവാവിനെയും, യുവതിയെയും  കൊലപെടുത്തി രക്ഷപെട്ട  രണ്ടു  യുവാക്കളുടെ വിവരങ്ങൾ . ദൃക്‌സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൃത്യം ചെയ്തു എന്ന സംശയിക്കപ്പെടുന്നവർക്കു  ഇരുപതിൽ താഴെ മാത്രം പ്രായമേയുള്ളൂ എന്നും  അവരിൽ ഒരാളുടെ കാതിൽ കടുക്കൻ ഉണ്ടായിരുന്നു എന്നും വാർത്തയിൽ ഉണ്ടായിരുന്നു.  കൊല ചെയ്ത ശേഷം യുവാക്കൾ തമിഴ് നാട് അതിർത്തിയിൽ ഉണ്ടായിരിക്കുവനുള്ള സാധ്യത  അന്വേഷണ  സംഘം തള്ളി കളയുന്നില്ല. പ്രതികൾ ക്കായുള്ള   തിരച്ചിൽ  ഊർജിതപെടുത്തിയതായി പോലിസ് കമ്മീഷ്ണർ  അറിയിച്ചു .