ഖുറും ബീച്ചിനു സമീപമുള്ള കോഫീ ഡേ റെസ്റ്റ്റന്റ് . ഇന്ന് ചൊവാഴ്ച . അടുത്ത തിങ്കളാഴ്ചക്ക് മുമ്പ് തന്നെ ഈ പ്രസന്റേഷൻ സമർപ്പിക്കേണ്ടതുണ്ട്. പ്രൊഫസർ കുര്യൻ പറഞ്ഞ വിഷയങ്ങൾ പ്രിയ മനസ്സിൽ ഓർത്തു. സാമൂഹികവും, രാഷ്ട്രീയവും ആയവ ഒഴിവാക്കി തുടിക്കുന്ന ജീവിതം ആണ് നിങ്ങൾ പറയേണ്ടത് . അനുവാചകരുടെ ഹൃദയത്തെ സ്പർശിക്കുവാൻ കഴിയണം . അത് ഒരു വാചകം ആണെങ്കിൽ പോലും. പക്ഷെ ഒന്നിനും ഒരു പൂർണ രൂപം കിട്ടുന്നില്ല.
പുറത്തു നന്നായി മഴ പെയ്യുന്നു. കുടാതെ തണുത്ത കാറ്റും . പ്രിയ തന്റെ ലാപ്ടോപ് തുറന്നു പതിവായി ഇരിക്കാറുള്ള ചില്ല് ജനാലയുടെ അരികിലുള്ള കസേരയിൽ അവൾ ഇരുന്നു. ജനാലയിലുടെ നോക്കിയാൽ അകലെ മനോഹരമായ കടൽ തീരം കാണാം . ചാറ്റൽ മഴ പെയ്യുന്ന കൊണ്ട് ജനനിബിഡമല്ല ഇന്നവിടെ. കുറച്ചു വിദേശികൾ, പിന്നെ തെരുവിന്റെ സന്തതികളായ കുറെ കുട്ടികൾ, അവർ മാത്രം നീന്തി തുടിക്കുന്നുണ്ട്. നാല് കിലോമീറ്ററോളമായി വ്യാപിച്ചു കിടക്കുന്ന മനോഹരമായ ബീച്ചാണ് ഖുറം ബീച്ച് . വെയിലുണ്ടെങ്കിൽ സഞ്ചാരികളുടെ ഒരു പറുദീസയാണീ തീരം .
സായം സന്ധ്യയിൽ സൂര്യൻ കടലിലേക്ക് ഇറങ്ങി പോകുന്ന കാഴ്ച അവർണനീയം തന്നെ . വേലിയിറക്ക സമയത്തു കടലിന്റെ അഗാധതയിലേക്കു നടന്നു ചെല്ലാം . ഒരു പാട് നടന്നാലും അരക്കു മുകളിലോ, കഴുത്തിനു താഴേയോ മാത്രമേ വെള്ളം കാണുകയുള്ളു . അതാണീ ബീച്ചിന്റെ ഏറ്റവും വലിയ സവിശേഷത . വേലിയേറ്റ സമയത്തു വെള്ളം കയറി നനയുമ്പോൾ മണലിന് ഉറപ്പു കുടും . അപ്പോൾ സ്വദേശികൾ അവരുടെ ഫോർവീൽ വാഹനങ്ങൾ മണലിലൂടെ ഇരപ്പിച്ച് പറപ്പിക്കും. ചില മാസങ്ങളിൽ ഇവിടെ ബീച്ച് ഫെസ്റ്റിവൽ നടത്താറുണ്ട് .കടലിലേക്ക് ഒരു സാഹസികയാത്ര, വിനോദ പരിപാടികൾ , പ്രദർശനങ്ങൾ എന്നിവ ആഘോഷത്തിൻ ഭാഗമായി ഇവിടെ ഒരുക്കാറുണ്ട് . സായാഹ്നത്തിൽ വിശ്രമിക്കുവാനും മറ്റും വെള്ളിയാഴ്ച്ചകളിൽ ഒരുപാട് കുടുംബങ്ങൾ ഇവിടെ എത്തിച്ചേരാറുണ്ട് .
മനോഹരമായ് ചായം തേച്ചുമിനുക്കിയ കൈ വിരൽ കൊണ്ട് പ്രിയ ലാപ് ടോപ്പിൽ താളമിട്ടു. ശൂന്യമായ 'word ' താൾ തുറക്കും വരെ അവളുടെ കൈ വിരലുകൾ അങ്ങനെ ചലിച്ചു കൊണ്ടേ ഇരുന്നു.
"Morning Priya", നിറഞ്ഞ ചിരിയോടെ മുന്നിൽ വെനിറ്റ് ഡിസൂസ. ചുടു കാപ്പി യുടെ മണം അവളെ പിൻ തുടരുന്ന പോലെ തോന്നി. എപ്പോഴും മനോഹരമായി ചിരിക്കുന്ന വെനീറ്റ് , അവളുടെ ഇഷ്ടപെട്ട 'waitress '.
"What do you want?"
"Black Coffee, Cappuccino, irish latte, café mocha, iced
eskimo, lemon tea "
നിറുത്താതെ മെനു കാർഡ് തരാതെ ഒറ്റ ശ്വാസത്താൽ വെനീറ്റ് ചോദിച്ചു.
"choco frappe please"
ചിരിയോടെ പ്രിയ പറഞ്ഞു.
" You smart darling, Please wait for 10 minutes and your order will be ready ."
order ചെയ്ത ശേഷം പ്രിയയെ നോക്കി വെനീറ്റ് ചോദിച്ചു .
"Preparing for your final semester?"
"Ya, but this is my free journal. I need to develop a story." പ്രിയ അലസമായി മറുപടിപറഞ്ഞു .
പുറത്തെ മഴ നോക്കി കൊണ്ട് വെനീറ്റ് പറഞ്ഞു . വല്ലാത്ത മഴ അല്ലെ
"It could be wonderful, if I could be at home.I can sleep with my babies"
വെനിറ്റ് ചിരിയോടെ പറഞ്ഞു. വെനിറ്റിനു ആറു വയസ്സും, നാല് വയസ്സും വീതമുള്ള രണ്ടു ആണ്‍കുട്ടികൾ ആണ് ഉള്ളത്. മുന്നിലെ കസേര വലിച്ചിട്ടു വെനിറ്റ് മുന്നിൽ ഇരുന്നു. വെനിറ്റിനോട്സംസാരിക്കുവാൻ പ്രിയക്കും ഏറെ ഇഷ്ടമാണ് . മഴയുള്ളത് കൊണ്ടാകാം 'കൊഫീ ഡേയിൽ ' പതിവുകാർ ആരും ഇല്ല.
തിരക്ക് ഒഴിഞ്ഞത് കൊണ്ട് റോണി cd മാറ്റി മറ്റൊരു disk എടുത്തിട്ടു."it felt so right" സാറ ജെറോനിമോയുടെ കാല്‌പനികമായ പ്രണയ ഗാനം ഒഴുകി വന്നു.
വെനിറ്റ് വീണ്ടും ചോദിച്ചു ,
"what do you want to write ?"
പ്രിയ മറുപടി പറഞ്ഞു
"anything , that should be touching to heart"
വെനിറ്റ് അല്പം കുടി മുന്നിലേക്ക് ചാഞ്ഞ് ഇരുന്നു.
" ഒരു പക്ഷെ എനിക്ക് നിന്നെ സഹായിക്കുവാൻ കഴിയുമായിരിക്കും . എന്റെ ഉറ്റസുഹൃത്ത് മെർലിയുടെ കഥ. എനിക്കറിയില്ല ഈ കഥ നിന്നെ സഹായിക്കുമോ എന്ന്? "
വെനിറ്റ് പകുതിയാക്കി നിറുത്തി . പ്രിയ തലയാട്ടിയിട്ട് പറഞ്ഞു , "കേൾക്കട്ടെ എന്നിട്ട് തീരുമാനിക്കാം ."
വെനിറ്റ് തിരിഞ്ഞു നോക്കി. റോണി പാട്ട് കേട്ട് പുറത്തേക്ക് നോക്കി ഇരിക്കുന്നു .
വെനിറ്റ് പറയുവാൻ ആരംഭിച്ചു .
" ഇത് എന്റെ സുഹൃത്തിന്റ കഥയാണ് . മെർലിയുടെ കഥ.. എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി .വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു സംഭവം , അതിന് കഥ എന്ന് പറയാമോ എന്ന് എനിക്ക് അറിയില്ല."
മുഖവരയെന്നോണം വെനിറ്റ് ഒന്ന് നിറുത്തിയിട്ടു വീണ്ടും പറയുവാൻ ആരംഭിച്ചു . മെർലിയും , ഞാനും ഒരുമിച്ചു കളിച്ചു വളർന്നവർ ആയിരുന്നു. ചെറുപ്പം മുതലേ ഒരേ ക്ലാസിൽ പഠനം . സ്‌കൂൾ മത്സരങ്ങളിൽ എല്ലാം തന്നെ മെർലി പങ്കെടുക്കുമായിരുന്നു മാത്രവുമല്ല മിക്ക മത്സരങ്ങളിലും ഒന്നാം സമ്മാനം അവൾക്കായിരിക്കും. നാടകത്തിനോട് മെർലിക്ക് വല്ലാത്ത ഒരു അഭിനിവേശം തന്നെ ആയിരുന്നു. നാടകത്തിനോടുള്ള അവളുടെ താല്പര്യം ആദ്യം മനസിലാക്കിയത് അവളുടെ മമ്മ തന്നെ ആയിരുന്നു. മമ്മയുടെ വലിയ ആഗ്രഹം ആയിരുന്നു മെർലിയെ പ്രശസ്തയായ ഒരു നടിയായി കാണണം എന്ന്. ഒഥല്ലോയിലെ
" ഇത് എന്റെ സുഹൃത്തിന്റ കഥയാണ് . മെർലിയുടെ കഥ.. എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി .വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു സംഭവം , അതിന് കഥ എന്ന് പറയാമോ എന്ന് എനിക്ക് അറിയില്ല."
മുഖവരയെന്നോണം വെനിറ്റ് ഒന്ന് നിറുത്തിയിട്ടു വീണ്ടും പറയുവാൻ ആരംഭിച്ചു . മെർലിയും , ഞാനും ഒരുമിച്ചു കളിച്ചു വളർന്നവർ ആയിരുന്നു. ചെറുപ്പം മുതലേ ഒരേ ക്ലാസിൽ പഠനം . സ്‌കൂൾ മത്സരങ്ങളിൽ എല്ലാം തന്നെ മെർലി പങ്കെടുക്കുമായിരുന്നു മാത്രവുമല്ല മിക്ക മത്സരങ്ങളിലും ഒന്നാം സമ്മാനം അവൾക്കായിരിക്കും. നാടകത്തിനോട് മെർലിക്ക് വല്ലാത്ത ഒരു അഭിനിവേശം തന്നെ ആയിരുന്നു. നാടകത്തിനോടുള്ള അവളുടെ താല്പര്യം ആദ്യം മനസിലാക്കിയത് അവളുടെ മമ്മ തന്നെ ആയിരുന്നു. മമ്മയുടെ വലിയ ആഗ്രഹം ആയിരുന്നു മെർലിയെ പ്രശസ്തയായ ഒരു നടിയായി കാണണം എന്ന്. ഒഥല്ലോയിലെ
ബിയൻസയായിട്ടും , ക്ലിയോ പാട്രയുടെ സഹചാരിണിയായ ചാർമിയോൻ ആയും, ലേഡി മാക് ബാത് ആയിട്ടും , ട്വൽത് നെറ്റിലെ വയോലയായും അവൾ കണ്ണാടിയുടെ മുന്നിൽ സ്വയം മറന്നു രൂപാന്തരം പ്രാപിച്ചു .
കലാ രംഗത്ത് അവളുടെ ഗുരുവും, വഴികാട്ടിയും എല്ലാം അവളുടെ മമ്മ തന്നെയായിരുന്നു. അവളുടെ കഴിവുകൾ കണ്ടറിഞ്ഞിട്ടാണ് അവർ അവളെ ഒരു നാടക ട്രൂപ്പിൽ ചേർത്തത്. നാടകത്തിലൂടെയും, ന്യത്തത്തിലൂടെയും മകൾ ശ്രദ്ധിക്കപ്പെടും എന്ന പ്രതീക്ഷ അവരിൽ ഉടലെടുത്തിരുന്നു. വലിയ കണിശക്കാരിയായിരുന്നു അവളുടെ മമ്മ. പല സംവിധായകരും മെർലി വലിയ നടിയാകും എന്നുള്ള പ്രവചനം തന്നെ നടത്തി . പേരും പ്രശസ്തിയും ലഭിക്കണം എന്നുണ്ടെങ്കിൽ ആ വർഷത്തെ ഡാൻസ് ഫെസ്റ്റിവലിൽ മെർലി പങ്കെടുക്കണം എന്നും , അതിൽ വിജയിക്കണം എന്ന് ഉപദേശിച്ചത് നാടക സംവിധായകൻ ആയ ശശാങ്കാണ് .
മത്സരത്തിൽ പങ്കെടുക്കണം ,വിജയി ആകണം എന്ന് മെർലിയും അതിയായി ആഗ്രഹിച്ചിരുന്നു . ഒരു പക്ഷെ ഒരു സിനിമാ നടി ആകണം എന്നത് അമ്മയുടെ ആഗ്രഹം പോലെ തന്നെ അവളുടെയും ജീവിതാഭിലാഷം ആയിരുന്നിരിക്കാം . കാലം അവരുടെ മോഹം അവരുടെ മകളിലൂടെ നടത്തി കൊടുക്കും എന്ന് അവർ ആശിച്ചിട്ടുണ്ടാകാം.
പ്രിയ ചോദിച്ചു, മെർലി അത്ര നല്ല നർത്തകി ആയിരുന്നോ?വെനിറ്റ് മറുപടി പറഞ്ഞു."yes , she was a well trained professional dancer".
പ്രിയ ലാപ്ടോപ് അടച്ചു കൊണ്ട് ചോദിച്ചു ?
"Did she participated in that event ?"
Allow me to say , വെനിറ്റ് അല്പം ഗൗരവത്തോടെ പറഞ്ഞു.
"Sorry, go ahead " പ്രിയ പറഞ്ഞു
മെർലിയുടെ അമ്മ വലിയ കണിശക്കാരി ആണെന്ന് പറഞ്ഞുവല്ലോ ? അത് കൊണ്ട് തന്നെ മെർലിക്കു ഞാൻ ഒഴിച്ചു വേറെ കൂട്ടുകാരികൾ ആരും ഉണ്ടായിരുന്നില്ല.
പ്രിയ ഇടക്ക് കയറി ചോദിച്ചു . "Does she have a boy friend?"
അതിനു മറുപടി എന്നോണം വെനിറ്റ് പറഞ്ഞു . "ഇല്ല .
ഒരു ആണ്‍ സുഹൃത്ത് പോലും അവൾക്കുണ്ടായിരുന്നില്ല."
അതിനു മറുപടി എന്നോണം വെനിറ്റ് പറഞ്ഞു . "ഇല്ല .
ഒരു ആണ്‍ സുഹൃത്ത് പോലും അവൾക്കുണ്ടായിരുന്നില്ല."
"She never dated? "
പ്രിയ വീണ്ടും ചോദിച്ചു. "no she was never allowed" വെനിറ്റ് പറഞ്ഞു
അവൾ അങ്ങനെയാണ് വളർന്നത് , അല്ല വളർത്തിയത് .
പക്ഷെ "she met a boy"
അപ്പോൾ കഥയിൽ ഒരു വഴിത്തിരുവ് ഉണ്ടല്ലേ? പ്രിയക്ക് അല്പം ആവേശത്തോടെ ചോദിച്ചു.
ഒന്നും മിണ്ടാതെ വെനിറ്റ് തുടർന്നു .
അപ്പോൾ കഥയിൽ ഒരു വഴിത്തിരുവ് ഉണ്ടല്ലേ? പ്രിയക്ക് അല്പം ആവേശത്തോടെ ചോദിച്ചു.
ഒന്നും മിണ്ടാതെ വെനിറ്റ് തുടർന്നു .
അത് ജോണ്‍ ആയിരുന്നു . അതെ ജോണ്‍ ഹാൻസൻ . പേര് പോലെ തന്നെ സുന്ദരൻ ആയ നീല കണ്ണുകൾ ഉള്ള , മുടി കുതിര വാൽ പോലെ അറ്റം കെട്ടിയിട്ട് , ഒറ്റ കാതിൽ കടുക്കനിട്ട , ഗണ്‍ ബൂട്ടും , കറുത്ത തുകൽ കുപ്പായം അണിഞ്ഞ എൻഫീൽഡ് ബൈക്കിൽ വന്നിരുന്ന ജോണ്‍ .
ശരിക്കും ഒരു റോമിയോ തന്നെ ആയിരുന്നു ജോണ്‍. കൂടാതെ കോളേജിൽ ശ്രദ്ധിക്കപെടുവാൻ ഒരു കാരണം ഉണ്ടായിരിക്കുന്നു. നല്ലൊരു ജിംനാസ്റ്റിക് ആയിരുന്നു ജോൺ. ശക്തിയും , ശരീരവടിവും , ചലനനിയന്ത്രണവും,
വേഗതയും ആവോളം വേണ്ടുന്ന കായിക ഇനമാണല്ലോ ജിംനാസ്റ്റിക്സ് .ഈ പറയുന്ന എല്ലാ സവിശേഷതകളും ജോണിന് ഉണ്ടായിരുന്നു.
ഒരു നിമിഷത്തെ മൌനത്തിനു ശേഷം വീണ്ടും വെനിററ് പറഞ്ഞു തുടങ്ങി. കാമ്പസിലെ മറ്റു കുട്ടികൾക്കില്ലാത്ത എന്തോ ഒരു പ്രത്യേകത ജോണ്‍ അവളിൽ ദർശിച്ചു . അവൻ അവളോടു അടുക്കുവാൻ ശ്രമിക്കുംപോഴും അവൾ അവനിൽ നിന്നും അകലം പാലിക്കുവാൻ ശ്രമിച്ചിരുന്നു . അവൻ അവളെ ജിംനാസ്റ്റിക്സിൽ തന്റെ പങ്കാളിയാക്കുവാൻ ഏറെ നിർബന്ധിച്ചു.
വേറെ ഏതൊരു പെൺകുട്ടിയാണെങ്കിലും അവന്റെ ക്ഷണം ഒരു മടിയും ഇല്ലാതെ സ്വീകരിക്കുമായിരുന്നു. പക്ഷെ മെർലി ജോണിന് അനുകൂലമായ ഉത്തരമല്ല നൽകിയത്. അവൾക്ക് അമ്മയുടെ മോഹം നല്ലവണ്ണം അറിയാമായിരുന്നു. അവൾ അറിയപ്പെടുന്ന താരമാകണം.
വേഗതയും ആവോളം വേണ്ടുന്ന കായിക ഇനമാണല്ലോ ജിംനാസ്റ്റിക്സ് .ഈ പറയുന്ന എല്ലാ സവിശേഷതകളും ജോണിന് ഉണ്ടായിരുന്നു.
ഒരു നിമിഷത്തെ മൌനത്തിനു ശേഷം വീണ്ടും വെനിററ് പറഞ്ഞു തുടങ്ങി. കാമ്പസിലെ മറ്റു കുട്ടികൾക്കില്ലാത്ത എന്തോ ഒരു പ്രത്യേകത ജോണ്‍ അവളിൽ ദർശിച്ചു . അവൻ അവളോടു അടുക്കുവാൻ ശ്രമിക്കുംപോഴും അവൾ അവനിൽ നിന്നും അകലം പാലിക്കുവാൻ ശ്രമിച്ചിരുന്നു . അവൻ അവളെ ജിംനാസ്റ്റിക്സിൽ തന്റെ പങ്കാളിയാക്കുവാൻ ഏറെ നിർബന്ധിച്ചു.
വേറെ ഏതൊരു പെൺകുട്ടിയാണെങ്കിലും അവന്റെ ക്ഷണം ഒരു മടിയും ഇല്ലാതെ സ്വീകരിക്കുമായിരുന്നു. പക്ഷെ മെർലി ജോണിന് അനുകൂലമായ ഉത്തരമല്ല നൽകിയത്. അവൾക്ക് അമ്മയുടെ മോഹം നല്ലവണ്ണം അറിയാമായിരുന്നു. അവൾ അറിയപ്പെടുന്ന താരമാകണം.
പക്ഷെ, എത്ര ഒക്കെ നിബന്ധനകൾ ഉണ്ടെങ്കിലും മെർലിക്ക് , ജോണിനെ അവഗണിക്കുവാൻ കഴിഞ്ഞിരുന്നില്ല. അവന്റെ ആകർഷണ വലയത്തിൽ അവൾ വീണു പോയി. ഫ്ലോറിൽ അവർ ഒഴുകി നടന്നു . പ്രേമം എന്ന വികാരം അറിയാതിരുന്ന മെർലി ജോണിന് മുമ്പിൽ തരളവതിയായി. ജോണിനെ പോലെ ഒരാളുമായുള്ള ബന്ധം മമ്മ ഒരിക്കലും സമ്മതിക്കില്ല എന്ന് മെർലിക്കു അറിയാമായിരുന്നു. എനിക്ക് മാത്രം അവരുടെ ബന്ധം അറിയാമായിരുന്നു.
ഞാൻ അവളോടു ചോദിച്ചിരുന്നു . "നീ ഒരു പൊട്ടി പെണ്ണാണ് . ജോണിനെ എന്ത് ഉറപ്പിൽ ആണ് നീ വിശ്വസിക്കുനത്."
അവൾ പറഞ്ഞു "എനിക്കറിയാം ജോണിന് എന്നെ ചതിക്കുവാൻ ആവ്വില്ല എന്ന്."
അത്ര മാത്രം അവൾ ജോണിനെ ഇഷ്ടപെട്ടിരുന്നു.
പക്ഷെ ഈ ബന്ധം മമ്മ അറിയാതിരിക്കുവാൻ മെർലി പരമാവധി ശ്രമിച്ചു എന്ന് ഞാൻ പറഞ്ഞുവല്ലോ . ജോണിനോട് ഒപ്പം ചിലവഴിക്കുവാൻ വേണ്ടി നൃത്ത വിദ്യാലയത്തിൽ പോകുന്നത് പോലും അവൾ ഒഴിവാക്കി. അതിനായി അവൾ ഓരോരോ കള്ളങ്ങൾ കണ്ടെത്തി.
ഫ്ലോറിൽ വച്ചുള്ള വീഴ്ച മൂലം കാലൊടിഞ്ഞ അവൾ ആശുപത്രിയിലായി.
അങ്ങനെ ഒരു ദിനം അവൾ പേടിച്ചത് തന്നെ സംഭവിച്ചു. ജോണുമായുള്ള അവളുടെ ബന്ധം മമ്മ അറിഞ്ഞു. അസ്സ്പത്രിയിൽ നിന്നും അവർ
അറിഞ്ഞു മെർലി ഗർഭിണി ആണെന്നുള്ള വിവരം. ആ വിവരം അറിഞ്ഞതോടെ മെർലിയുടെ മമ്മ തകർന്നു പോയി. അവരുടെ പ്രതീക്ഷകൾ ആണ് ഒറ്റ നിമിഷം കൊണ്ട് മെർലി തകർത്തു കളഞ്ഞത് .
എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും മെർലി ഒരു താരമായി മാറും എന്ന് അവർ കണക്കുകൂട്ടിയിരുന്നു . അത് അവരുടെ സ്വപ്നം ആയിരുന്നില്ല. അതിനുവേണ്ടിയായിരുന്നല്ലോ അവർ ഇത്രയും കാലം ജീവിച്ചത് . അകലെ കണ്ട ഒരു വെളിച്ചം തേടി തന്നെ തനിച്ചാക്കി അവൾ നടന്നകലുമെന്നു അവർ കരുതിയിരുന്നില്ല. രാത്രിയുടെ അന്ത്യയാമങ്ങളിലും , നക്ഷത്രങ്ങൾ ചിമ്മുമ്പോഴും , നിശാഗന്ധികൾ പൂക്കുമ്പോൾ പോലും അവരുടെ മനസിൽ തളിരിട്ട വികാരം അല്ലെങ്കിൽ വിചാരം മകളെ നല്ല ഒരു നടിയായി കാണണം എന്ന് തന്നെയായിരുന്നു . അത് അവരുടെ സ്വപ്നം ആയിരുന്നോ ? ആയിരുന്നില്ല. അത് തന്നെയായിരുന്നു അവരുടെ ജീവിതം .
ജോണിനെപോലെയൊരാളിൽ നിന്നും ഇതുപോലെയോരു ദുരനുഭവം ഉണ്ടായാൽ . അതിനുവേണ്ടിയാണോ ഇത്രയും കാലംതാൻ ജീവിച്ചത്. അവർക്കു അവരോട് തന്നെ പുച്ഛം തോന്നി.
വിശ്വസിക്കുവാൻ ആകാതെ പ്രിയ ചോദിച്ചു , "You mean pregnant" .
വെനിറ്റ് തല കുലുക്കി. അത് കേട്ട പാടെ പ്രിയ തലയിൽ കൈ വച്ച് ഇരുന്നു പോയി.
അവളുടെ മമ്മക്കു മുന്നിൽ ഒരു വഴിയെ ഉണ്ടായിരുന്നുള്ളു .
"Abortion" and get her back into the world of dance and drama "
"മെർലി അത് സമ്മതിച്ചോ ?"
പ്രിയ ആകാംഷയോടെ ചോദിച്ചു .
ഇല്ല . അവൾക്കാ കുഞ്ഞിനെ കൊല്ലുവാൻ കഴിയില്ലായിരുന്നു .
ഒരു വശത്ത് ഏറെ സ്വപ്നം കണ്ട 'career' . മറു വശത്ത് എല്ലാം ഉപേക്ഷിച്ച് ജോണുമായി ഒരു ജീവിതം . ഏതു തിരഞ്ഞെടുക്കണം എന്നറിയാതെ അവൾ വീർപ്പുമുട്ടി . ജോൺ അവളെ ഉപേക്ഷിക്കുമെന്നും , പിന്നെ അവൾ ആ തീരുമാനത്തെ കുറിച്ച് ദുഃഖി ക്കുമെന്നും മമ്മ അവളെ ഓർമ പെടുത്തി. ജോണിനെ ദൃഢമായി സ്നേഹിച്ച അവൾ , ജോൺ അവളെ ഒരിക്കലും ചതിക്കുകയില്ല എന്ന് തന്നെ കരുതി .
മമ്മയുടെ എതിർപ്പിനെ അവഗണിച്ച് അവൾ ജോണുമായി ജീവിക്കുവാൻ തന്നെ തിരുമാനിച്ചു മെർലിയുടെ ആ തീരുമാനം മമ്മയെ വല്ലാതെ ഉലച്ചു .
"ജോണ്‍ അവളെ സ്വീകരിച്ചോ? അതോ അവൻ അവളെ ചതിച്ചോ? "
പ്രിയ വീണ്ടും ചോദിച്ചു ? വെനിറ്റ് പറഞ്ഞത് അതിനുത്തരമായിരുന്നില്ല..
അവൾ പ്രസവിച്ചു . ഒരു ആണ്‍ കുഞ്ഞ് . പക്ഷെ ആ സമയത്തു ജോൺ അവിടെയുണ്ടായിരുന്നില്ല .
"അവൻ എവിടെ പോയി ", പ്രിയ ചോദിച്ചു .
"did he cheat her ?"
അതിനുത്തരം വെനിറ്റ്ന് പറയുവാൻ ആയില്ല. അപ്പോഴേക്കും കോഫീ ഡേയിലേക്ക് വിദേശികളായ ഒരു സായിപ്പും, മദാമ്മയും കയറി വന്നു. വെനിറ്റ് എഴുനേറ്റു അവരുടെ അടുത്തേക്ക് പോയി.
പ്രിയയുടെ മനസ്സിൽ വീണ്ടും ആ ചോദ്യം ഉരുത്തെരിഞ്ഞു
"did he cheat her? " ഒരു പക്ഷെ അവൻ അവളെ ചതിച്ചിട്ടു വേറെ പരസ്ത്രീകളെ തേടി പോയിട്ടുണ്ടാകാം . മെർലിയെ പോലൊരു പെൺകുട്ടിക്ക് ഇതിനപ്പുറം എന്ത് സംഭവിക്കുവാൻ ആണ് . കരിയറും, ജീവിതവും അവന്റെ മുമ്പിൽ അടിയറ വെയ്‌ക്കേണ്ടി വന്ന മെർലിയോട് അവൾക്ക് സഹതാപം തോന്നി. മെർലിയുടെ അമ്മയുടെ അവസ്ഥ എന്തായിരിക്കും. അപമാനഭാരത്താൽ കുനിഞ്ഞ തലയുമായി അഭിമാനിയായ അവർ ജീവിക്കുമോ ? ഇതുപോലെയുള്ള പല കഥകളും പ്രിയ കേട്ടിട്ടുണ്ട് . സിനിമ എന്ന മായികലോകത്തിൽ ഭ്രമിച്ചു വെറും എക്സ് ട്രാ നടിമാരായി , ശരീരം വിറ്റു ജീവിക്കുന്നവരെ പറ്റി. മെർലിക്കും സംഭവിച്ചത് അത് തന്നെയായിരിക്കും . ജോണിനെ പോലൊരു വഞ്ചകനെ എങ്ങനെ അവൾ വിശ്വസിച്ചു ?
ഉത്തരം കിട്ടാതെ പ്രിയക്ക് അവിടെ നിന്ന് പോകുവാൻ കഴിയില്ലായിരുന്നു . തിരക്ക് ഒഴിയട്ടെ എന്ന് കരുതി അവൾ കാത്തു നിൽക്കുവാൻ തീരുമാനിച്ചു. പക്ഷെ മഴ മാറിയതിനാൽ കോഫീ ഡേയിൽ തിരക്ക് കൂടി കൂടി വന്നതേയുളളൂ . വെനിറ്റ് നിറഞ്ഞ ചിരിയോടെ ഓരോരുത്തരേയും ആനയിച്ച് ഇരുത്തി . അവർക്ക് വേണ്ടത് എന്താണ് എന്ന് ചോദിച്ചു കൊടുത്തു കൊണ്ടേ ഇരുന്നു. പ്രിയക്ക് അവൾക്ക് അവതരിപ്പിക്കേണ്ട പ്രസന്റേഷനെ കുറിച്ചുപോലും മറന്നു. മെർലിയുടെ കഥയറിയാതെ അവൾക്കിനി മുന്നോട്ടു പോകുവാൻ കഴിയുകയില്ല .
എത്ര മനോഹരമായിട്ടാണ് വെനിറ്റ് ചിരിക്കുന്നത് . ഒരു waitress ആയിട്ടും എത്ര സന്തോഷവതിയാണ് ഇവൾ. ഇവളുടെ കളികൂട്ടുകാരിയായിരുന്ന മെർലിക്ക് ഇങ്ങനെ ഒരു അപകടം സംഭവിച്ചിട്ടും ഒന്നും അറിയാത്തപോലെ ഇങ്ങനെ ചിരിച്ചു പെരുമാറുവാൻ വെനീറ്റിനു എങ്ങനെ കഴിയുന്നു . മെർലിയുടെ കഥ കേട്ടിട്ട് അവളെ ഒട്ടും പരിചയമില്ലാഞ്ഞിട്ടും തനിക്ക് എന്തേ നീറുന്നു . വെനിറ്റിന്റെ പ്രകടനത്തെ ശരിക്കും ഒരു നാടകക്കാരിയെ എന്ന പോലെ അവൾ നോക്കിക്കണ്ടു .
അപ്പോഴാണ് വാതിൽ തള്ളി തുറന്നു രണ്ടു കുട്ടികൾ കോഫിഡേ യിലേക്ക് ഓടി വന്നത്. വന്ന പാടെ അവർ മമ്മി എന്ന് വിളിച്ചു കൊണ്ട് വെനിറ്റിന് അരികിലേക്ക് ഓടി പോയി. വെനിറ്റ് മുട്ട് കുത്തി നിന്ന് രണ്ടു പേരെയും ചേർത്തു പിടിച്ചു . ആറു വയസ്സും , നാല് വയസ്സും പ്രായം ചെന്ന് രണ്ടു കൊച്ചു മിടുക്കന്മാർ .
അത് കഴിഞ്ഞു വാതിൽ തള്ളി തുറന്നു ഒരാൾ അവിടെ പ്രവേശിച്ചു.
കറുത്ത തുകൽ ജാക്കറ്റു ധരിച്ച, ഒറ്റ കമ്മൽ ധരിച്ച , പിന്നിലോട്ടു കെട്ടിയിട്ട മുടി ഇഴകളുമായി , നീല കണ്ണുകൾ ഉള്ള ഒരാൾ . വന്ന പാടെ അയാൾ വെനീറ്റിനെ നോക്കി പറഞ്ഞു
"hi മെർലി " ,
പ്രിയ അയാളെ നോക്കിയിരുന്നു , അവളുടെ മനസ് മന്ത്രിച്ചു.
ഗൺ ബൂട്ടും , തുകൽ ജാക്കറ്റും , പോണി ടൈലുമുള്ള ജോൺ , ജോൺ ഹാൻസൻ .
"hi മെർലി " ,
പ്രിയ അയാളെ നോക്കിയിരുന്നു , അവളുടെ മനസ് മന്ത്രിച്ചു.
ഗൺ ബൂട്ടും , തുകൽ ജാക്കറ്റും , പോണി ടൈലുമുള്ള ജോൺ , ജോൺ ഹാൻസൻ .
" അപ്പോൾ മെർലി ?" . അവളുടെ മുന്നിൽ ഒരു ചോദ്യചിഹ്നമുയർന്നു .
പ്രിയ മുന്നോട്ടു വന്നു ജോണിന് കൈ കൊടുത്തു.
"It's nice to meet you john " പ്രിയ വെനിറ്റിനെ നോക്കി പറഞ്ഞു .
വെനീറ്റിന്റെ കണ്ണുകളിൽ ഒരു കള്ള ചിരി പടർന്നു .
"It's nice to meet you john " പ്രിയ വെനിറ്റിനെ നോക്കി പറഞ്ഞു .
വെനീറ്റിന്റെ കണ്ണുകളിൽ ഒരു കള്ള ചിരി പടർന്നു .
ഒന്നും മനസിലാകാതെ നില്കുന്ന ജോണിനെ നോക്കി ചിരിച്ചിട്ട് ലാപ്ടോപ് ബാഗ് തോളിലിട്ടു പ്രിയ നടന്നകന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ