ഒരു കോൺഫറൻസിൽ പങ്കെടുക്കുവാൻ വേണ്ടിയാണ് ആയാളും , സുസനും ആ വലിയ നഗരത്തിൽ എത്തിയത് . പതിവ് പോലെ തന്നെ ഫ്ലൈറ്റ് താമസിച്ചു . അത് കൊണ്ട് വൈകുന്നേരം എത്തേണ്ടത്തിന് പകരം നഗരത്തിൽ എത്തിയപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു . പിന്നെ ഒരു ടാക്സി പിടിച്ച് ആയാളും , സുസനും അവർക്ക് ഏർപ്പാട് ചെയ്തിരിക്കുന്ന ഹോട്ടലിലേക്ക് പോയി. പിറ്റേ ദിനം ആണ് കോൺഫറൻസ്.
ഒരു പുതിയ പ്രോഡക്റ്റ് ലോൻജു് ചെയുകയാണ്. അതിന്റെ സാങ്കേതികവും , കച്ചവടപരവും ആയ വിശകലനങ്ങൾ അവലോകനം ചെയ്തു മാനേജു്മെന്റിനെ അറിയിക്കുക എന്നതാണ് ഞങ്ങളുടെ ഈ വരവിന്റെ ഉദ്ദേശം . ഇപ്പോൾ പൊതുവെ ഒരു മാന്ദ്യം ആണ്. പല കമ്പനികളും ചെക്കുകൾ മടകുന്നു , അല്ലെങ്കിൽ കിട്ടുവാനുള്ള സംഖ്യാ, തവണകളായി മാറ്റുന്നു. ഇങ്ങനെയുള്ള കാലത്ത് ഒരു പുതിയ സംരംഭം തുടങ്ങുക, അങ്ങനെ എങ്കിൽ ഇതിന്റെ വിജയ സാദ്ധ്യത എന്തായിരിക്കും . ഇതെല്ലാം നാളെത്തെ മീറ്റിംഗിൽ പങ്കെടുക്കുമ്പോൾ ഓർത്തുവയ്ക്കേണ്ട ഘടകം ആണ് .
ഇപ്പോൾ എവിടെ നോക്കിയാലും ഒരൊറ്റ വാക്ക് മാത്രമേ കേൾക്കുവനുള്ളൂ. 'കോസ്റ്റ് കട്ടിംഗ് ' . ഇപ്പോൾ താമസിക്കുന്ന ഈ ഹോട്ടലിനു തന്നെ ഒരു സത്രത്തിന്റെ നിലവാരമേയുള്ളൂ .
ഇനി ഇങ്ങനെയുള്ള ഒരു പരീക്ഷണം? ഒരു പക്ഷെ ഇത് വിജയം കണ്ടേക്കാം. ഈ പ്രോഡക്റ്റ് , മാർക്ക്റ്റിൽ പുതിയതാണ്. ചിലപ്പോൾ ചലനം ഉണ്ടാക്കി എന്ന് വന്നേക്കാം . അങ്ങനെയാണെങ്കിൽ വിശാലമായ്ത ആ തലം മുന്നിൽ കണ്ടിട്ട് ആകുമോ 'MD' ഇങ്ങനെയുള്ള അവസ്ഥയിലും തങ്ങളെ ഈ കോൺഫറന്സിനു അയച്ചത്? ഇതിനോട് അനുകുലമായ ഒരു നിലപാട് ആയിരിക്കുമോ MD എടുക്കുവാൻ തുടങ്ങുന്നത്?. അയാൾ ആ കമ്പനിയിലെ മാർക്കറ്റിംഗ് മാനേജറും , സുസൻ ബിസിന്സ് ഡെവലപ്പ്മെന്റ് ടീമിലെ അംഗവും ആണ്.
രാത്രി ഭക്ഷണം കഴിച്ചു അയാൾ മുറിയിൽ എത്തിയ ശേഷം ഉറങ്ങുവാൻ തൈയ്യാർ എടുക്കുകയായിരുന്നു . അപ്പോഴാണ് 'ഇന്റർകോം' മുഴുങ്ങിയത് . എടുത്തപ്പോൾ സുസൻ. "എന്താ സുസൻ" അയാൾ ചോദിച്ചു . സുസൻ അയാളോട് അവളുടെ മുറിയിലേക്ക് ഒന്ന് വരുവാൻ ആവശ്യപെട്ടു . അയാൾ വരാം എന്ന് സമ്മതിച്ചതിന് ശേഷം ചിന്തിച്ചു . എന്തിനാണ് സുസൻ ഇപ്പോൾ വിളിക്കുനത് . ഇപ്പോൾ ആഹാരം കഴിഞ്ഞു വന്നതല്ലേയ്യൂള്ളൂൂ . സുന്ദരിയായ ഒരു പെണ്ണ് , രാത്രിയിൽ മുറിയിലേക്ക് വിളിക്കുക എന്ന് വച്ചാൽ . സ്വപ്നം ആണോ ? അയാൾ വെറുതെ ഒന്ന് കിള്ളി നോക്കി .
സുസൻ അയാളെ കാത്തിരികുന്നുണ്ടായിരുന്നു. അയഞ ഒരു ടി ഷർട്ടും , മുട്ടിനു കീഴെ വരെ നിൽകുന്ന പൈജാമയും ആയിരുന്നു അവളുടെ വേഷം. മുടി അലസമായി ക്ലിപ്പ് ചേർത്ത് കെട്ടി വച്ചിരിക്കുന്നു . അയാളെ കണ്ടതും അവൾ ഉത്സാഹഭരിതയായി .
" ഇത് കണ്ടോ " അവൾ അയാളെ കൗതുകത്തോടെ ഒരു പലക കാണിച്ചു . കുറെ ഇംഗ്ലീഷ് അക്ഷരങ്ങളും , കുറച്ചു അക്കങ്ങളും ഉള്ള ഒരു പലക . അയാൾ അവളോടായി ചോദിച്ചു . " ഇതെന്താ , ഈ കുന്തം കാണിക്കുവാനാണോ എന്നെ വിളിച്ചത് . ഇത് എവിടെ നിന്ന് കിട്ടി "
അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു . അവൾ പറഞ്ഞു " ഇത് കണ്ടിട്ടില്ല? , ഇതാണ് ഓജാ ബോർഡ് . ഇത് ആ വാർഡ്‌റോബിൽ നിന്നും കിട്ടിയതാ" . അവൾ അരികിലുള്ള അലമാര ചുണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു" . ഒരു പക്ഷെ ആരോ മറന്നു വച്ചതായിരിക്കാം ....."
"ഇതെന്ത് സാധനമാ " , അയാൾ മനസിലാവാതെ പോലെ ചോദിച്ചു . അയാൾക്ക് ഒന്നും പിടി കിട്ടിയില്ല. . അവൾ ഒരു ചിരിയോടെ പറഞ്ഞു
'മരണാനന്തര ജീവിതത്തിൽ ജെറീക്ക് വിശ്വാസം ഉണ്ടോ ? "
കുറച്ചു നേരത്തിനു ശേഷം അയാൾ പറഞ്ഞു . "ഇല്ല "
"അതാണ്" . അവൾ മൊഴിഞ്ഞു
"ഇതിനെയാണ് ഓജോ ബോർഡ് എന്ന് വിളിക്കുന്നത് "
"ഇത് കൊണ്ട് നമുക്ക് ആത്മാക്കളെ വിളിച്ചു വരുത്താം, ആത്മാക്കളുമായി സംവേദനം നടത്തുവാൻ ഉപയോഗിക്കുന്ന ഒരു തലം . അവൾ ഒരു നാണയം ഉയർത്തി കാണിച്ച ശേഷം പറഞ്ഞു. ഈ നാണയം കൊണ്ട് നമുക്ക് ആത്മാക്കളുമായി സംവദിക്കാനാവും . നമ്മൾ ചോദിക്കുന്ന ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം നൽകുവാനായി നമ്മുടെ വിരലുകൾ നമ്മൾ അറിയാതെ ഈ നനയാതെ ചലിപ്പിക്കുന്നു .
"ആത്മാക്കളോ , പിന്നെ ചുമ്മാ " അയാൾ വിശ്വാസം വരാതെ പറഞ്ഞു .
"സത്യം . ഞങ്ങൾ ഇത് വച്ച് കോളേജിൽ കളിച്ചിട്ടുണ്ട് ."
"we can invite spirits , they will tell your present , past and future " അവൾ അല്പം വശ്യമായ സ്വരത്താൽ പറഞ്ഞു.
അയാൾക്ക് വിശ്വാസം വന്നില്ല.
അവൾ ചിരിച്ചിട്ട് ചോദിച്ചു , "വിശ്വാസം വരുന്നില്ല അല്ലെ കണ്ടറിഞ്ഞാൽ വിശ്വാസം വരുമല്ലോ അല്ലെ? "
അവൾ അല്പം കളിയോടെ പറഞ്ഞു , "don’t you afraid of ghosts?" . അയാൾ ഒന്നും മിണ്ടിയില്ല. .
അവളുടെ ആ ഭ്രാന്തിന് പങ്ക് കൊള്ളണമോ, അയാൾ ചിന്തിച്ചു ...
അയാളുടെ മനോഗതം വായിച്ചറിഞ്ഞ പോലെ അവൾ പറഞ്ഞു ..
" ഇത് ഭ്രാന്ത് ഒന്നുമല്ല. സത്യമാണ് . ഞാൻ അനുഭവസ്ഥയാണ് " .
അവൾ ആദ്യം പോയി വാതിലും , ജനാലും അടച്ചോ എന്ന് പരിശോദിച്ചു. പിന്നെ ബാത്ത് റുമിലെ നേരീയ വെളിച്ചം മാത്രം അകത്തേക്ക് വരുന്ന രീതിയിൽ മുറിയിലെ വെളിച്ചം ക്രമീകരിച്ചു . ഇപ്പോൾ ഒരു നീല വെളിച്ചം മാത്രം. മുറിയിൽ പരന്നു .
അവൾ ചമ്രം പടിഞ്ഞു ഇരുന്നു . പിന്നെ പതിയെ ആ ബോർഡ് തുറന്നു മടിയിൽ വച്ചു. അയാൾ ചോദിച്ചു , "സുസൻ, നീ എന്താ ചെയുവാൻ പോകുന്നേ ?" അതിനു ഉത്തരമായി അവൾ കൈ ചുണ്ടിൽ തൊട്ടു നിശബ്ദത പാലിക്കുവാൻ ആജ്ഞാപിച്ചു.
വല്ലാത്ത നിശബ്ദത. അവൾ മേശ വരിപ്പിൽ ഇരിക്കുന്ന ടിഷ്യൂ ബോക്സ് എടുത്ത് തരുവാൻ ആംഗ്യം കാണിച്ചു. .പിന്നെ ആ ടിഷ്യൂ കൊണ്ട് സുസൻ ബോർഡ് വൃത്തിയാക്കി . പിന്നെ ബോർഡിൽ നടുവിൽ ആ നാണയം എടുത്തു വച്ചു
അവൾ കണ്ണടച്ചു മന്ത്രിച്ചു .
“Good Spirit Please Come…. Good Spirit Come"
കുറെ നേരം അങ്ങനെ അവൾ ഇരുന്നു . ഒന്നും സംഭവിച്ചില്ല . അവൾ കണ്ണ് തുറന്നു ബോർഡിലേക്ക് നോക്കി. പിന്നെ ആ ബോർഡ് മടക്കുവാനായി കൈകൾ നിവർത്തി . പെട്ടെന്ന് അവിടെ ആകെ ഒരു മുടൽ മഞ്ഞ് പോലെ അനുഭവപെട്ടു . അടച്ചിട്ട ചില്ല് ജനലയിലുടെ മഞ്ഞിൻ കണികകൾ . അത് അവർക്ക് അനുഭവിക്കുവാൻ കഴിഞ്ഞു. ബാത്ത് റുമിലെ വെളിച്ചം മിന്നുകയും , മറയുകയും ചെയും പോലെ ...
അയാൾക്ക് വല്ലാത്ത ഒരു ഭീതി അനുഭ പെട്ടു . സുസൻ ചോദിച്ചു
"are you with us "
അപ്രതീക്ഷിത്മായി ആ നാണയ തുട്ട് ചലിച്ചു. ഓരോ അക്കങ്ങളായി ആ അക്ഷരങ്ങൾ അവർ വായിച്ച് എടുത്തു. ' y e s "
അവൾ അയാളെ നോക്കി . പിന്നെ പറഞ്ഞു . "yes spirit is here "
അവളിൽ വല്ലാത്ത ഒരു ആവേശം അനുഭവപെട്ടു
അവൾ ചോദിച്ചു
"How many of you are present "
നാണയം '1 ' എന്ന അക്ഷരത്തിനു നേരെ പതിയെ നീങ്ങി.
അവൾ വീണ്ടും ചോദിച്ചു ,
“May I know who is this?”
നാണയം ഓരോ അക്ഷരങ്ങളുടെ കടന്നു പോയി. അവർ ആ പേര് വായിച്ച് എടുത്തു .
's a r a"
അവൾ എന്നെ വിശ്വാസം വരുത്തുവാനായി ചോദിച്ചു .
"who is this man"
"who is this man"
അയാളെ അത്ഭുത പെടുത്തി കൊണ്ട് ആ നാണയം അയാളുടെ പേര് എഴുതി കാണിച്ചു
വീണ്ടും അയാളിൽ വിശ്വാസം വരുത്തുവാൻ ആയി സുസൻ ചോദിച്ചു
“What is jerry’s wife doing now”
നാണയം വീണ്ടും ഓരോ അക്ഷരത്തിലൂടെ സഞ്ചരിച്ചു .
“Telling bed time stories to kids”
അയാൾ അവളെ അവിശ്വസനീയതയോടെ നോക്കി .
അയാൾ അവളെ അവിശ്വസനീയതയോടെ നോക്കി .
അയാൾ ഭാര്യയെ വിളിക്കുവാനായി മൊബൈൽ ഫോൺ എടുത്തു .
“Why you came here”
നമ്പർ ഡയൽ ചെയുന്നതിൻ ഇടയിൽ അയാൾ അക്ഷരങ്ങൾ ശ്രദ്ധിച്ചു .
“m u r
d e r “
ആ ഉത്തരം അവരെ ഞെട്ടിച്ചു .
അല്പം ഭീതിയോടെ അവൾ ചോദിച്ചു ,
“Whom do you want to kill”
അക്ഷരങ്ങൾ തെളിഞ്ഞു
“Y o u”
സുസൻ നടുക്കത്തോടെ പിറകിലേക്ക് ചാഞ്ഞു .
പെട്ടെന്ന് ആ നാണയം മുകളിലേക്ക് ആരോ വലിച്ച് എറിഞ്ഞ പോലെ തെറിച്ചു പോയി . മാംസം കത്തി എരിഞ്ഞ പോലെ വല്ലാത്ത ഒരു രൂക്ഷ ഗന്ധം ആ മുറിയിൽ നിറഞ്ഞു.
അയാൾക്കാക്കെ തല ചുറ്റുന്ന പോലെ , മേശ പുറത്തു ഇരികുന്ന പുസ്തകവും, വാലറ്റും , പേനയും എല്ലാം ആന്തരീക്ഷത്തിൽ കറങ്ങുന്ന പോലെ .
വാ നമുക്ക് പോകാം , അവൾ അയാളോടായി പറഞ്ഞു . വാതിലിൻ അടുത്തേക്ക് ഒടുന്നതിൻ ഇടയിൽ ശക്തമായ ക്ഷതം ഏറ്റ പോലെ സുസൻ ദുരേക്ക് തെറിച്ചു വീണു . അയാൾ അവളെ പിടിച്ചു എഴുനേൽപ്പികുവാൻ ശ്രമം നടത്തി.
അയാൾ ഉറക്കെ വിളിച്ചു , "സുസൻ , അവളുടെ കണ്ണുകൾ ഭയം കൊണ്ട് തുടുത്തു . അവൾ ആരെയോ കാണുന്ന പോലെ ...
ആ നിമിഷത്തിൽ തന്നെ അയാളെ ആരോ ശക്തമായി എടുത്തു ഉയർത്തി ചുമരിലേക്കു എറിഞ്ഞപോലെ അയാൾ ദുരെക്ക് തെറിച്ചു വീണു.
എല്ലുകൾ ചതയുന്ന വേദന അയാൾക്ക് അനുഭവപെട്ടു . അല്പം ദുരെ ആയി അയാൾക്ക് വ്യക്തമായി കാണാനായി , മഞ്ഞിൻ പ്രതലതിൻ ഇടയിലുടെ ഒരു ചീഞ്ഞ് അഴുകിയ സ്ത്രീ രൂപം . കണ്ണുകളുടെ സ്ഥാനത് രണ്ടു കുഴികൾ മാത്രം. കവിൾ തുങ്ങി , ജട പിടിച്ച മുടി ഇഴകളോടെ നീണ്ട നഖങ്ങളോടെ അവൾ അയാളുടെ അരികിലേക്ക് നടന്ന് വരുന്നു .
അയാൾ എഴുനേൽക്കവാൻ ശ്രമിച്ചു . മരണത്തിൻ കാലൊച്ച അയാൾ കേട്ടു . അടച്ചിട്ടിരിക്കുന്ന വാതിലിൻ അരികിലേക്ക് മുടന്തി , മുടന്തി അയാൾ ഓടി . അയാളുടെ പിറകിലായി അവൾ ഉണ്ടെന്നു അയാൾക്ക് അറിയാമായിരുന്നു . ഒരു പക്ഷെ തൊട്ടു പിറകിൽ , തൊടാവുന്ന അരികിലായി .
അയാൾ പിറകിലേക്ക് നോക്കാതെ അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് നോക്കി അലറി കരഞ്ഞു ...
"please help ,, please help, Leave me"
ആര് കേൾക്കുവാൻ . അയാൾക്ക് അറിയാമായിരുന്നു അത് അയാളുടെ അവസാന ദിനം ആണെന്ന് . വാതിൽ തുറക്കുവാനായി അയാൾ ശ്രമിച്ചു. അയാളുടെ ശ്രമം വിഭലമായി . അയാൾ ശക്തിയിൽ വീണ്ടും വാതിലിൽ തള്ളി. അതിനിടയിൽ എപ്പോഴോ അവളുടെ മഞ്ഞു പോലെ തണുത്ത കൈ വിരലുകൾ അയാളുടെ കഴുത്തിൽ സ്പർശിച്ചു . അയാൾ വീണ്ടും അലറി വിളിച്ചു....
ഫോൺ നിലക്കാതെ അടിക്കുന്ന ശബ്ദം കേടിട്ടു അയാൾ കണ്ണ് തുറന്നു. അയാൾ കഴുത്തിൽ വിരൽ ഓടിച്ചു. ഇല്ല , അവൾ പോയിരിക്കുന്നു. അപ്പോൾ കണ്ടത് സ്വപ്നം ആയിരുന്നോ . ഉറക്കത്തിലും അയാൾ വല്ലാതെ വിയർത്തു കുളിച്ചു . അയാൾക്ക് വല്ലാത്ത ഒരു ആശ്വാസം അനുഭവപെട്ടു . അപ്പോഴും അയാളുടെ നെഞ്ചിടിപ്പിൻ താളം താഴ്ന്നിരുന്നില്ല. ചുവരിലെ ക്ലോക്കിലേക്ക് നോക്കി. സമയം രണ്ടു മണി കഴിഞ്ഞിരിക്കുന്നു .
ഫോൺ അപ്പോഴും നിറുത്താതെ റിംഗ് ചെയുന്നുണ്ടായിരുന്നു . അയാൾ കൈ നീട്ടി ആ ഫോൺ എടുത്തു . മറു തലക്കൽ അയാളുടെ ഭാര്യ .
"ജെറി , എനിക്ക് കിടന്നിട്ടു ഉറക്കം വരുന്നില്ല. കുട്ടികൾക്ക് കഥ പറഞ്ഞു കൊടുത്തു അവരും ഉറങ്ങാൻ വൈകി , വല്ലാത്ത ദുസ്വപ്ങ്ങൾ . ജെറി അവിടെ കുഴപ്പം ഒന്നും ഇല്ലാലോ അല്ലെ?" ഭാര്യയുടെ വിങ്ങുന്ന സ്വരം അയാൾ കേട്ടു .
അയാൾ പെടുന്നനെ പൊട്ടി കരഞ്ഞു . ഒരു കൊച്ചു കുട്ടിയെ പോലെ , കരച്ചിലിനിടെ അയാൾ പറഞ്ഞു.
" Thanks for calling me Reema.... thanks a lot , Love you saw much" . അയാൾക്ക് ആ വാക്കുകൾ മുഴുമിപ്പികുവാനായില്ല . അപ്പോഴും അയാൾ കരയുകയായിരുന്നു. ഒരു കൊച്ചു കുട്ടിയെ പോലെ ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ