2015 മാർച്ച് 25, ബുധനാഴ്‌ച

തച്ചോളി ഒതേനൻ




രാവിലെ കട്ടൻ കാപ്പി കുടിക്കുംപോളാണ്  അവൾ ആ ചോദിച്ചത്. ചേട്ടാ എന്ടെ താലിമാല കണ്ടോ? അവളുടെ ചോദ്യം ശ്രദ്ധിക്കാതെ 'മസ്കറ്റ് ഡെയിലി ' പത്രത്തിലെ സ്പോർട്സ് പേജ്   വായികുക ആയിരുന്നു ഞാൻ. ഇന്ത്യ , ബംഗ്ലാദേശിനെ തറ പറ്റിച്ച് വിശേഷം ഒട്ടും ചോരാതെ തന്നെ   മനസിലേക്ക് ആവാഹിക്കുംപോൾ  ഭാര്യടെ ഇമ്മാതിരി ചോദ്യത്തിന് എന്ത് പ്രസക്തി. അവൾ പേപ്പർ തള്ളി മാറ്റി എന്റെ മുഖത്തേക്ക്  സൂക്ഷിച്ചു കണ്ണ് ഉരുട്ടി നോക്കിയപ്പോൾ  ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവിടെ എവിടെ എങ്കിലും ഉണ്ടാകും. ഇല്ല അവിടെ കാണുന്നില്ല. ഇന്നലെ കിടക്കും മുമ്പ് മേശ പുറത്തു  ഊരി വച്ചതാണ് . മേശയും , വരിപ്പും എല്ലായിടത്തും തിരഞ്ഞു മാല കാണുന്നില്ല. എവിടെ പോയോ ആവോ?  പകുതി എന്നോടും, പിന്നെ പകുതി അവളോടുമായി അവൾ പറഞ്ഞു.  വീണ്ടും നിസ്സാര മട്ടിൽ ഞാൻ പറഞ്ഞു. അവിടെ കാണാത എവിടെ പോകാനാ?. എന്ടെ ഉത്തരം അവളെ  കുടുതൽ  ദേഷ്യം പിടിപ്പിച്ചു എന്ന് പറഞ്ഞാൽ മതി അല്ലോ. ഉണ്ണി   യാർച്ചയെ പോലെ അവൾ ഉറഞ്ഞു തുള്ളി വരൂമ്പോഴേക്കും സംഗതി പന്തി അല്ല എന്ന് കണ്ടു ഞാൻ പതിയെ  കുളി മുറിയിലേക്ക് പോയി.


ഒരു താലിയിൽ എന്തിരിക്കുന്നു എന്ന് നിങ്ങൾ ചോദിച്ചേക്കാം.ഒരു പെണ്ണിനെ സംബന്ധിച്ച് പുരുഷൻ കെട്ടുന്ന താലി അവളുടെ ജിവിതം തന്നെ ആണ്‌. സീരിയലുകളിലും പഴയ മലയാള സിനിമകളിലും താലി മഹാത്മ്യം ഒരു പാട് വർണിച്ചിടുണ്ട് . പുരുഷന്ടെ   ജീവിതം മാലയിൽ കോർത്ത താലിയിൽ ആണെന്ന് താലിയോളം പഴക്കം ഉള്ള കഥ പറയുന്ന സീരിയലുകൾ ധാരാളം ഉണ്ടല്ലോ?  പഴയ ചില   സിനിമ സംഭാഷണങ്ങൾ കേടിട്ടുണ്ട് .താലി മാല കഴുത്തിൽ അണിഞ്ഞു മരിക്കുവാൻ സാധിച്ചാൽ അവൾ ഭാഗ്യവതി ആണെന്ന്. ഭർത്താവ്  ഇരിക്കുമ്പോൾ തന്നെ മരിക്കുക എന്നത്  സ്ത്രീയെ സംബന്ധിച്ചു പുണ്യമാണത്രേ . അപ്പോൾ പുരുഷന്റെ കാര്യമോ. ഭാര്യ മരിച്ചു ജീവിക്കുന്ന ഭർത്താവിന്റെ അവസ്ഥ അതിൽ ഏറെ കഷ്ടം അല്ലെ? പ്രതേകിച്ചു എന്തിനും ഏതിനും ഭാര്യയെ ആശ്രയിച്ചു കഴിയുന്ന  ഭർത്താവിന്റെ അവസ്ഥ നിങ്ങൾ തന്നെ ഒന്ന് ആലോചിച്ചു നോക്കു .  ചിന്തിച്ചാൽ  അറിയാം  അവനു ഓഫീസിൽ പോകുന്നതിനു മുമ്പ് ചായ, ചീപ്, സോപ്പ്, തോർത്ത്‌, ഷർട്ട്‌ ഇവ എല്ലാം എടുത്തു കൊടുക്കുനത് ഭാര്യ തന്നെ അല്ലെ?  ഭാര്യയുടെ മരണ  ശേഷം മക്കൾക്ക്‌ ബുദ്ധി മുട്ടായി അവരെ ആശ്രയിച്ചു ജീവിക്കുക എന്ന് വച്ചാൽ  മരണ തുല്യം തന്നെ.  അത് കൊണ്ട് തന്നെ താലിയുടെ സുരക്ഷിതത്തം ഭാര്യെക്കൾ ആവശ്യം ഭർത്താവിനു ആണെന്നാണ് എന്റെ മതം.


ഇടത്തരം കുടുംബത്തിൽ പെട്ട് വളർന്ന എന്റെ ഭാര്യക്കും ഉണ്ടാകുമല്ലോ  ചില  താലി  മാഹാത്മ്യ വിചാരങ്ങൾ. ഇപ്പോൾ  ന്യൂ ജെനെറേറേഷൻ കാലം ആണല്ലോ? താലി മാല  കഴുത്തിൽ ഇട്ടു നടക്കുന്ന പെണ്ണുങ്ങൾ തന്നെ  വിരളം. ഇനി  അവർ ജോലിക്കും കൂടി പോകുന്നവർ ആകുമ്പോൾ ? ആഭരണങ്ങൾ ഒന്നും ഇടാതെ നഗ്നമായ കഴുത്തും കാണിച്ചു നടക്കുക ആണല്ലോ ഇന്നത്തെ പല തരുണീ മണികളും ചെയുന്നത്.  പെണ്ണ് ആയിട്ടും കഴുത്തിൽ ഒരു മാല പോലും ഇടാതെ  പോകുന്ന പെണ്ണുങ്ങളെ കാണുമ്പൊൾ എനിക്ക് ആകെ ഒരു അമ്പരപ്പാണ്.ആണായാൽ  മീശ വേണം പെണ്ണായാൽ ഒരു മാല  എങ്കിലും വേണ്ടേ?  ഓരോരുത്തരുടെയും വിശ്വാസം മറ്റുള്ളവർക്ക് ചിലപ്പോൾ  അന്ധവിശ്വാസം ആയി തോന്നിയേക്കാം .

എന്റെ ഭാര്യക്ക്‌ ഒരു ഇന്ട്ർ നാഷണൽ    സ്കൂളിലാണ് ജോലി. അവിടെ ചുരിദാർ ധരിക്കുവാൻ പാടില്ല. കുടുതലും വിദേശികൾ ആയ അധ്യാപകർ . ഷർട്ടും, പ്യന്റ്സും ആണ് ഔദ്യോകിക വേഷം.  ഷർട്ടും , താലി മാലയും  ചേരുന്ന വേഷം അല്ലല്ലോ ? പെണ്ണ് ആയതു കൊണ്ടാകാം മാച്ച് ചെയുന്ന വർണ  കമ്മലും, മാലയും  അവൾ എന്നും ധരിക്കുവാറുണ്ട്.  തലേ ദിവസം തന്നെ അവൾ അതെല്ലാം എടുത്തു ഒരുക്കി വയ്ക്കും. എന്നിരുന്നാലും താലി മാല മാത്രം  അവൾ  അഴിച്ചു മാറ്റാറില്ല. രാത്രിയിൽ ഉറങ്ങുന്ന അവസരത്തിൽ ഒഴികെ അവൾ ആ മാല അഴിച്ചു മാറ്റുന്നതു ഞാൻ കണ്ടിട്ടില്ല.  സ്കുളിൽ നിന്ന് വന്നാൽ അന്നത്തെ വിശേഷങ്ങൾ വള്ളി പുള്ളി വിടാതെ വിവരിക്കുക എന്നത്  അവളുടെ ശീലം ആണ് . വെറുതെ കേട്ടിരിക്കുക എന്ന ദൌത്യം മാത്രമേ എനിക്കുള്ളൂ. അന്നത്തെ സംഭവങ്ങളും, പ്രശ്നങ്ങളും, പര ദൂഷണങ്ങളും അവൾ വള്ളി പുള്ളി വിടാതെ വിവരിക്കും.  കഴിഞ്ഞ ദിവസം അവൾ പറഞ്ഞു കൂടെ ജോലി ചെയുന്ന മേരി ജോണ്‍സ്  അവളുടെ ഷർട്ടിൻ ഉള്ളിലൂടെ ചുഴിഞ്ഞു  നോക്കി താലി മാല കണ്ടു പിടിച്ചു. പെണ്ണ് ആയതു കൊണ്ട്  മേരി ജോണ്‍സിന്  ധൈര്യം ആയി നോക്കാം. നമ്മൾ  വല്ലോരും  ആരുടെയെങ്കിലും മാറിൽ ഒന്ന് നോക്കിയാൽ  അത് മതി പൊല്ലാപ്പ് ആകുവാൻ. അത് മതി ആയിരുന്നു കക്ഷിക്ക് .മേരിയോടു  അവൾ താലി മാല മഹാത്മ്യം അവതരിപിച്ചു. ഒന്ന് പറഞ്ഞാൽ  രണ്ടാമത് പിരിയുന്നവരോടു വേണമല്ലോ താലി  കഥ പറയുവാൻ .

അവളുടെ  മുത്തശ്ശി പണ്ട് അവൾക്കു ജലന്ധരന്റെ കഥ  പറഞ്ഞു കൊടുത്തിതുണ്ട്.  ശിവനോട് എതിരിട്ട ശിവാംശ  ഉള്ള മഹാ വീരനായ അസുര  ചക്രവർത്തിയുടെ ജലന്ധരന്റെ കഥ.  ജലന്ധരന്റെ ജീവൻ  ഭാര്യ ആയ വൃന്ദയുടെ പാതി വൃത്യത്തിൽ ആയിരുന്നു.   മഹാ യുദ്ധത്തിൻടെ  ഒരു ഖട്ടത്തിലും ശിവന് ജലന്ധര്നെ തോല്പികുവാൻ  കഴിയില്ല എന്ന് വന്നപ്പോൾ വിഷ്ണു ഒരു സൂത്രം പ്രയോഗിച്ചു . സൂത്രം എന്ന് പറയുന്നതിലും നല്ലത് തന്ത്രം എന്ന് പറയുന്നതാണ്. തന്ത്രത്തിലും , സാമർത്തി ലും വിഷ്ണുവിനെ വെല്ലുന്ന ഒരു പ്രൊജക്റ്റ്‌ മാനാജർ ജനിച്ചിട്ടില്ല. ഇനിയൊട്ടു ജനിക്കുകയുമില്ല. മഹാഭാരത യുദ്ധം നടക്കുമ്പോഴും, ഹിരണ്യ കശിപു വധത്തിലും , ഭഗവത് ഗീത ഉദ്ധരിക്കുപോഴും എല്ലാം വിഷ്ണു അത് തെളിയിച്ചിട്ടുണ്ട്. എത്ര ബുദ്ധി മുട്ടുള്ള പ്രോജെകറ്റും ഇത്ര  സക്സ്സ്  ആയി ഇമ്പ്ലിമെന്റ് ചെയ്ത വേറെ ഏതു പ്രൊജ്ക്ടു  മാനേജർ   ഉണ്ടാകും നമ്മളുടെ നിരീക്ഷണ മണ്ഡലത്തിൽ.  അത് അവിടെ നിൽ ക്കട്ടെ നമുക്ക് കഥയിലേക്ക് തിരിച്ചു വരാം . തന്ത്ര ശാലിയായ വിഷ്ണു,   യുദ്ധം ജയിച്ചു വരുന്ന ജലന്ധരന്ടെ രൂപത്തിൽ  വൃന്ദയുടെ അന്തപുരത്തിൽ   പ്രവേശിക്കുകയും അനുനയതിലോ,     സൂത്രത്തിലോ  വൃന്ദയുടെ താലി  മാല ഊരി വയ്ക്കുകയും ചെയ്യിപ്പിക്കുന്നു. ജലന്ധരൻ  അല്ല എന്നറിയാതെ വിഷ്ണുവിനെ പ്രാപിച്ച വൃന്ദക്ക്  അങ്ങനെ  പാതിവൃത്യം  നഷ്ടപെടുന്നതോടെ  ജലന്ധരന്റെ യുദ്ധ വീര്യം  നഷ്ടപെടുകയും ശിവനാൽ വധിക്കപെടുകയും ചെയുന്നു.

കുളി കഴിഞ്ഞു തിരിച്ചു വന്നപ്പോളും  അവൾ തിരയുകയായിരുന്നു. ഞാൻ അത് കാര്യമാകാതെ അവളോടായി ചോദിച്ചു. ചീപ്പ് എവിടെ? അവളുടെ ഭാഗത്ത്‌ നിന്ന് ഉത്തരമില്ല. ഇനി ചോദിച്ചിട്ട് കാര്യമില്ല എന്ന് കരുതി ഞാൻ തന്നെ അലമാര തുറന്നു ചീപ് വയ്ക്കുവാൻ സാധ്യത ഉള്ള ഇടം തിരഞ്ഞു.  അതിനിടെ അവൾ അടുക്കളയിലേക്ക് പോയി. ഞാൻ എന്ത് നോക്കിയാലും കാണുകയില്ല എന്ന് ഭാര്യ പറയണത് ശരി ആണ് . മുമ്പിൽ ഉണ്ടെങ്കിൽ പോലും അത് അവൾ തന്നെ വന്നു കൈയിൽ എടുത്തു തരണം. എന്തോ എനിക്ക് അറിയില്ല   പക്ഷെ അത് സത്യം തന്നെ അന്ന്. മുമ്പിൽ ഉണ്ടെങ്കിലും അവ ഒന്നും എന്ടെ കണ്ണിൽ പിടിക്കില്ല. എന്റെ അതെ സ്വഭാവം തന്നെ ആണ് മകൾക്കും കിട്ടിയിരിക്കുനത്.

വീണ്ടും ചീപ്പ്   പരതുന്നതിൻ ഇടേ  അലമാര വലിപ്പ  ഞാൻ ശക്തിയോടെ പുറത്തേക്കു വലിച്ചു. എന്റെ വലിപ്പിന്റെ ശക്തിയിൽ ആ വലിപ്പ  'പടോം' എന്ന് ശബ്ദത്തോടെ താഴെ  വീണു.ഭാഗ്യം ഭാര്യ കേട്ടില്ല എന്ന് തോന്നി. ഞാൻ പതുക്കെ അത് എടുത്തു രണ്ടു  ചെറു വീലിനു കുറുകെ നിറുത്തി തള്ളുമ്പോൾ എന്റെ കണ്ണ് എന്നെ അമ്പരിപ്പിച്ചു . അലമാര വലിപ്പിൻ ഇടയിൽ ഒരു നേരുപ്പോടെ   "ദേ കിടക്കണ്  അവളുടെ മാല ". വിജയ   ശ്രീ ലാളിതൻ  ആയ ഞാൻ വിളിച്ചു . 'രശ്മി '  അവൾ വിളി കേട്ടില്ല വീണ്ടും ഞാൻ ഉറക്കെ നീട്ടി വിളിച്ചു ' രശ്മീ ' ഇത്തവണ കൈയിൽ ദോശ ചട്ടകവും ആയി  ദേഷ്യത്തോടെ എന്താ എന്ന വിളിയോടെ അവൾ അടുക്കളയിൽ നിന്നും വന്നു.

'ദേ  നിന്റെ മാല' . അവളുടെ താലിമാല ഞാൻ എടുത്തു ഉയർത്തി  കാണിച്ചു . അങ്കം ജയിച്ച  വന്ന തച്ചോളി ഒതേനനെ പോലെ അഭിമാനത്തോടെ ഞാൻ ആ മാല അവളുടെ കൈയിൽ കൊടുത്തു . സ്വർണത്തെക്കാൾ തിളക്കം അപ്പോൾ ആ കരി നീല കണ്ണുകളിൽ .ഞാൻ കണ്ടു.







2015 മാർച്ച് 21, ശനിയാഴ്‌ച

ഓർമകളിൽ ഒരു നൈൽ യാത്ര


ഓരോ നദിക്കും  ഒരു കഥയുണ്ട്. അപ്പോൾ ലോകത്തിലെ ഏറ്റവും നീളമുള്ള ഈ നദിക്കു എത്ര കഥകൾ പറയുവാൻ ഉണ്ടാകും.ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ കഥ തുടങ്ങുനത് ഒരു പക്ഷെ ഈ നൈലിൽ നദിയിൽ  നിന്നും ആയിരിക്കാം.  ലോകത്തിലെ ഏറ്റവും നീളമുള്ള നദി. 4200  മൈൽ നീളം , (ഏകദേശം 6800 km   ). ഏതാണ്ട്  പതിനെന്നോണം  രാജ്യങ്ങളിലൂടെ ഒഴുകൂന്നു   നൈൽ നദി. .കര കവിഞ്ഞും , തിരിഞ്ഞും മറിഞ്ഞും ചെരിഞ്ഞും ഒഴുകുന്ന വൻ  നദി.  ഒരു പക്ഷെ മനുഷ്യവാസം ആരംഭിച്ചത്  ഈ നദിയുടെ കരകളിൽ നിന്നായിരിക്കാം .

മരുഭുമിയുടെ മദ്ധ്യത്തിൽ നീരുറവ  പോലെ ഒഴുകുന്ന നദി. ഈ നദി തടങ്ങളിൽ വച്ചയിരിക്കാം  ആദ്യമായി കൃഷി എന്നാ സംസ്കാരം ഒരു ജനതയിൽ  ഉടൽ എടുത്തത്‌ . പ്രയത്ന ശീലർ ആദി മനുഷ്യർ  തന്നെ  ഇതിന്ടെ  കൈ വഴികൾ വെട്ടിയും, നീട്ടിയും     ചെറു തോടുകൾ സൃഷ്ടിച്ചു . പുരാതന നദി തട സംസ്കാരം  ഉത്ഭവിച്ചത്  ഈ നദിയിൽ നിന്ന് തന്നെ ആകണം .   ക്ലീയോപാട്രയെ  പോലെ വല്ലാതെ ഒരു വശീകരണ ശക്തി യുണ്ട് നൈലിനു. വെള്ള പൊക്കവും , വൈദേശിക ആക്രമണവും ചെറുത്തു  തോൽപ്പിച്ച് നാഗരികതയിലേക്ക് മുന്നേറിയവർ.

കുട്ടനാട്ടിൽ ജനിച്ചു വളർന്ന എനിക്ക് പുഴയും, കായലും, പാടങ്ങളും ഇപ്പോഴും ഹരം ആണ്. അത് കൊണ്ട് തന്നെ ഈജ്യപ്ടിൽ  എത്തിയപ്പോൾ  ലോകാത്ഭുതമായ  പിരമിടോ , മമ്മിയോ എന്നെ അത്രയ്ക്ക് ആകർഷിച്ചില്ല . പക്ഷെ നൈൽ നദിയിലെ ബോട്ട് യാത്ര അത് പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു അനുഭവം തന്നെ ആയിരുന്നു. ഇപ്പോഴും ആ യാത്ര എന്നെ പലതും ഓർമിപ്പിക്കുന്നു.  ഒരു കോണ്‍ഫറണ്‍സിന് ഈജിപ്റ്റിൽ വന്ന ഞാൻ  ഇല്ലാത്ത  സമയം കണ്ടെത്തി ആണ് ഈ യാത്രക്ക് തിരക്ക് കുട്ടിയത്. ഹോട്ടലിലെ റിസപ്ഷ്നിസ്റ്റ്  സാറ യാണ്  ഈ യാത്രയെ കുറിച്ച് വിവരം തന്നത്. നൈൽ നദിയിലൂടെ രാത്രി യാത്ര അത് തീർത്തും വത്യസ്തമായ അനുഭവം തരും എന്ന് അവൾ ഉറപ്പിച്ചു പറഞ്ഞു. സാറ തന്നെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു തന്നു.  ഞാൻ ചെല്ലുമ്പോൾ മനോഹരമായി അലങ്കരിച്ച  ഒരു cruise എന്നെ കാത്തു കിടക്കുന്നു.  വിശേഷ പെട്ട sea food അവിടെ തരപ്പെടും. എന്നും സാറ പറഞ്ഞിരുന്നു.  സന്ധ്യ വിട ചൊല്ലിയ നേരം,  ദീപലങ്കര പ്രഭയാൽ നഗരം സുന്ദരി ആയി അണിഞ്ഞു ഒരുങ്ങി ഇരിക്കുന്നു.   തണുത്ത കാറ്റും മഞ്ഞിൻ കുളിരും എന്നെ തഴുകി. ബോട്ടിന്റെ  എഞ്ചിൻ  ശബ്ദം  മാത്രം കാതിൽ  വന്നലച്ചു. ദൂരെ കാഴ്ചകൾക്കായി ഞാൻ ബോടിന്റെ ഡെക്കിൽ കയറി. ചുറ്റുമുള്ള വർണ കാഴ്ചകൾ ഞാൻ ക്യാമറയിൽ പകർത്തുകയായിരുന്നു.  അതിനായി  ഞാൻ ക്യാമറ സൂം ചെയുന്നതിനിടെ അല്പം ദൂരെ ആയി ഒരു പെണ്‍കുട്ടി ഇരിക്കുന്നു. ഒറ്റയ്ക്ക് , രാത്രിയിൽ . ഒരു സുന്ദരി ആയ പെണ്‍കുട്ടി.   കാറ്റത്തു അവളുടെ മുടി ഇഴകൾ പറക്കുന്നുണ്ടായിരുന്നു. വെളുത്ത  തുടുത്ത സുന്ദരമായ  വദനം. കരി നീല കണ്ണുകൾ . ഒരേ ഒരു നിമിഷം ഞാൻ , ഞാൻ അല്ലാതായി മാറി.  ത്രീ ഇഡിയ്ട്ട്സിൽ അമീർ  ഖാൻ കരീനാ കപുറിനെ കാണും പോലെ ,  മനസ് ഒന്ന് പൂത്തുലഞ്ഞു . ആരാണവൾ . ഒറ്റയ്ക്ക് ഈ രാത്രിയിൽ ? എന്ടെ  മനസ്സിൽ ചോദ്യ ശരങ്ങൾ ഉണർന്നു .  എനിക്ക് അവളോടു സംസാരിക്കണം എന്നുണ്ട്. പക്ഷെ എങ്ങനെ , എവിടെ തുടങ്ങണം എന്നറിയില്ല .  കാറ്റത്തു  ഇളകുന്ന മുടി ഇഴകൾ ഒതുക്കി അവൾ താഴേക്ക് നോക്കി നിൽക്കുന്നു .

കോളേജിൽ പഠിക്കുമ്പോൾ പല പെണ്‍ കുട്ടികളെ കണ്ടിട്ടുണ്ട്. പക്ഷെ ഒരു കുട്ടിയും എന്നെ ഇത്രയ്ക്കു ആകർഷിച്ചിട്ടില്ല. എന്തോ ഒരു ആകർഷണീയത  അതും ഒരു വിദേശി പെണ്‍കുട്ടി.    ആരാണവൾ ,  മറ്റുള്ളവർക്ക്  ഇല്ലാത്ത എന്ത്  പ്രത്യെകത  ആണിവൾക്ക് ?   ഞാൻ ആദ്യമേ പറഞ്ഞല്ലോ ഈജ്യ്പ്റ്റ്  നഗരം എന്നെ ഒട്ടും ആകർഷിച്ചിട്ടില്ല . പക്ഷെ ഈ  ഈജിപ്ഷിൻ സുന്ദരി ... അവൾ ആരായാലും എനിക്ക് അവളോടു സംസാരിക്കണം  എന്ന് മനസു ഉറപ്പിച്ചു പറയുന്നു.  . എന്ത് പറയും. ഞാൻ ഇന്ത്യ ക്കരാൻ ആണെന്നോ?  നഗരം ചുറ്റി കറങ്ങുവാൻ  വന്നവൻ ആണെന്നോ? നിന്നെ പോലെ തന്നെ വലിയ ഒരു സംസ്കാര  പാരമ്പര്യം ഉള്ള രാജ്യത്തു  നിന്നാണ് വരുന്നത് എന്നോ?   എങ്ങനെ തുടങ്ങണം .ഞാൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു. അവൾ എന്നെ കണ്ടു എന്ന് തോന്നി. പെട്ടെന്നാണ് അത് സംഭവിച്ചത്. അവൾ ബോട്ടിന്റെ ഡെക്കിൽ നിന്നും ഒഴുക്കുള്ള നദിയിലേക്ക് എടുത്തു ചാടി. ഒരു നിമിഷം . ഒരു നിമിഷത്തെ ഇടവേള .  ഞാൻ  അലറി വിളിച്ചു . ബോട്ട് നിറുത്തിപ്പിച്ചു  തിരച്ചിൽ  ആരംഭിച്ചു എങ്കിലും അവളുടെ ശരീരം  കണ്ടെത്തുവാൻ കഴിഞ്ഞില്ല. പിന്നീടുള്ള പല രാത്രികളിലും ഞാൻ ഉറക്കത്തിൽ ഞാൻ ഞെട്ടി ഉണർന്നു പോയിടുണ്ട് . ഉറക്കം വരാത്ത പല രാത്രികളിലും ഞാൻ അവളെ ഓർത്തു  കിടന്നിടുണ്ട്. ഇന്നും മനസ്സിൽ നിന്നും മായാത്ത നിൽക്കുന്നു അവളുടെ ആ മുഖം. എന്തിനായിരിക്കും  അവൾ ആഴത്തിലേക്ക് എടുത്ത് ചാടിയത്.   ജിവിതം അവസാനിപ്പിക്കുവാൻ ഒരുങ്ങും മുമ്പ് അവസാനമായി അവൾ  കണ്ട  മുഖം എന്ടെതല്ലയിരുന്നോ? എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തരുവാൻ ദൈവങ്ങൾക്കും കഴിയില്ലല്ലോ.

ഇത് പോലെ എത്രയോ മരണങ്ങൾ  കണ്ടതാവാം ആ നദി.   അത് കൊണ്ട് തന്നെ ഒന്നും സംഭവിക്കാത്ത പോലെ നൈൽ പിന്നെയും ഒഴുകി കൊണ്ടേ ഇരിക്കുന്നു.



2015 മാർച്ച് 13, വെള്ളിയാഴ്‌ച

ഹെഡ്മാസ്ടറും ശിഷ്യനും



അയാളുടെ  ഇന്റ്ർവ്യൂ ഇന്നാണ് .  ക ണ്ണാടിയിൽ  ഒരിക്കൽ കുടി  നോക്കി അയാൾ തൃപ്തി വരുത്തി. നെറ്റിയിലേക്ക് വീണ ചുരുണ്ട  മുടി ഇഴകൾ കൈ വിരൽ കൊണ്ട് കൊതി ഒതുക്കി.  വെള്ളയിൽ നീല  വരയുള്ള ടൈ   വീണ്ടും  മുറുക്കി കെട്ടി. വിരലുകൾ കൊണ്ട് മീശ ഒന്നും കുടി ഒതുക്കി താഴ്ത്തി  വച്ചു .
വയ്യാതെ കിടക്കുന്ന അച്ഛന്റെ  കാൽ തൊട്ടു  വന്ദിച്ചു അയാൾ യാത്രയായി. മനസ്സിൽ ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു. ഈശ്വരാ ഈ ജോലി എങ്കിലും കിട്ടണേ. അച്ഛൻ പഠിപ്പിച്ച കുട്ടികൾ എത്ര പേർ നല്ല നിലയിൽ ആയിരിക്കുന്നു. പക്ഷെ തനിക്കു മാത്രം ജോലി കിട്ടുവാൻ എന്തെ ഇത്ര കാലതാമസം?  ഘന ഗംഭീരനായി,  ശിരസ്  ഉയർത്തി  കൈയിൽ  നീണ്ട ചൂരൽ വടിയുമായി നടന്നു നീങ്ങുന്ന അച്ഛന്റെ ചിത്രം. കറ പുരളാത്ത വെള്ള പോളിസ്റ്ർ  മുണ്ടും, വെള്ള ഷർട്ടും അതായിരുന്നു എന്നും അച്ഛന്റെ വേഷം. എത്ര വിക്രതി കുട്ടികളും മാരാർ സാറിനെ കണ്ടാൽ ചൂളുമായിരുന്നു.  വെള്ളി കെട്ട്  കെട്ടിയ വളച്ചാൽ രണ്ടു അറ്റവും കുട്ടി മുട്ടുന്ന വള്ളി ചുരലിന്റെ സ്വാദ് അനുഭവിക്കാത്ത  തെമ്മാടി  കുട്ടികൾ ആ സ്കുളിൽ കുറവ് ആയിരുന്നു. ഉറച്ച സ്വരത്തിൽ  'എടാ'  എന്നുള്ള നീട്ടിയ ആ വിളി മാത്രം മതി. കുട്ടികൾ ഓടി ഒളിക്കുവാൻ . അങ്ങനെ യുള്ള മാരാർ സാർ ആണ് ഇന്ന് ശരീരം തളർന്നു കിടക്കുന്നത്. അച്ഛനടെ  ഈ കിടപ്പ് കാണാതെയാണ്  അമ്മ പോയത്,  അച്ഛൻ പെങ്ങൾ മാലിനി അമ്മായി ഉണ്ട് ഒരു സഹായത്തിനു. ബാലമാമ്മ  മരിച്ചപോൾ അച്ഛൻ പോയി കൂട്ടി കൊണ്ട് വന്നതാണ്‌. ഇപ്പോൾ അമ്മായി ഉള്ളത് അയാൾക്കും , ജാനകിക്കും  ഒരു വലിയ സഹായം തന്നെ ആണ് .എല്ലാവരും കരുതുന്ന പോലെ അത്ര  സ്നേഹ ശൂന്യൻ ആയിരുന്നില്ല അച്ഛൻ. വീട്ടിൽ അദ്ദേഹം ഒരിക്കലും മാരാർ സാർ ആയിരുന്നില്ല. തനിക്കും , ജാനകിക്കും സ്നേഹമുള്ള പിതാവ് തന്നെ ആയിരുന്നു. പക്ഷെ സ്കൂളിൽ  മകൻ ആണെന്ന് ഒരു സ്വതന്ത്ര്യും അദ്ദേഹം അനുവദിചു തന്നിരുന്നില്ല.  അച്ഛന്റെ ചൂരൽ കഷായം താനും ഏറ്റിട്ടുണ്ട് . ചെറു തെറ്റുകള്ക്ക് പോലും അദ്ദേഹം ക്രൂരമായി ശിക്ഷിക്കുമായിരുന്നു. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് 'കാലൻ മാഷ് ' എന്നാ വിളി പേരും ഉണ്ടായിരുന്നു.

ചിന്തകളിലൂടെ നടക്കവേ  നേരം പോയത് അറിഞ്ഞില്ല. തിരക്ക് പിടിച്ച ബസിൽ കയറി കോണിയിൽ ചാരി അയാൾ നിന്നു . അവസാനം അയാൾക്ക് ഇറങ്ങേണ്ട സ്ഥലത്ത് വണ്ടി  നിറുത്തി. ഒരു സോഡാ കുടിച്ചാലോ. പിന്നെ വേണ്ട എന്ന് വച്ച്  നടന്നു. വേനൽ ചൂടിൽ  വിയർപ്പോടെ അയാൾ  നടക്കവേ ആ  കെട്ടിടം കണ്ടു. ''റേക്സോ ഇന്ട്ർ   നാഷനൽ ".  അയാൾക്ക് മുമ്പ് വന്ന ഒരു പാടു പേർ തങ്ങളുടെ ഊഴവും കാത്തിരിക്കുന്നു. ഒഴിഞ്ഞ ഒരു കസേരയിൽ അയാളും  ഇരുന്നു. A C യുടെ  സുഖശീതളത അയാളെ തഴുകി. പേര് വിളിക്കുന്ന ക്രമത്തിൽ ഓരോരുത്തരും അകത്തേക്ക്പോയിയും വന്നും കൊണ്ടേ ഇരുന്നു.

ഒടുവിൽ അയാളുടെ ഊഴവും വന്നു. മാനേജിംഗ്
ഡയരക്ടർ എന്ന  ബോർഡിന് മുകളിൽ  സോമനാഥൻ  നമ്പ്യാർ  എന്ന വെള്ള അക്ഷരത്തിൽ ഇംഗ്ലീഷിൽ എഴുതി വച്ച ബോർഡ്‌.ചാര നിറത്തിലുള്ള സുട്ട് .   സ്വർണ  നിറമുള്ള കണ്ണട,  ഏറിയാൽ  ഒരു അൻപത്തി അഞ്ചു വയസ് പ്രായം തോന്നും.  അവിടെ അവിടെയായി നരച്ച തലമുടികൾ.  നമ്പ്യാരുടെ  നോട്ടം കണ്ടാൽ അറിയാം  അയാളെ പിടിചിട്ടില്ല  എന്ന്. നമ്പ്യാർ ഇരിക്കുവാൻ  ആങ്ങ്യം കട്ടി. പിന്നെ ചൂണ്ട വിരൽ  കൊണ്ട് കണ്ണട ഒന്ന് പതുക്കെ ഉയർത്തി . അയാളെ നോക്കാതെ അയാളുടെ  സി.വി  സസൂക്ഷമം പരിശോധിച്ചു .  പിന്നെ പറഞ്ഞു '' you are not qualified for this job '  രണ്ടു വർഷം എങ്കിലും എക്സ്പിരിയനസ് ഉള്ളവർക്ക് മാത്രമേ ഈ ജോലിക്ക്  apply ചെയുവാൻ പാടുള്ളൂ എന്ന് കൃത്യമായി രേഘ പെടുത്തി ഇരുന്നല്ലോ.  നമ്പ്യാർ ഗൌരവത്തോടെ പറഞ്ഞു. അയാൾ  ആകെ വല്ലാതായി. ദയനീയ സ്വരത്തിൽ അയാൾ പറഞ്ഞു സാർ എനിക്ക് ഒരാവസരം തരണം. സാർ എന്നെ സെലക്ട്‌ ചെയ്‌താൽ ഞാൻ പ്രൂവ് ചെയ്യാം സാറിന്റെ തിരുമാനം ശരി ആയിരുന്നു എന്ന്.  ഇതും കുടി കിട്ടിയില്ലെങ്കിൽ.   എന്റെ അവസ്ഥ വളരെ കഷ്ടമാണ് സാർ.

അച്ഛൻ തളർന്നു കിടക്കുകയാണ്. അച്ഛന് മരുന്ന് മേടിക്കുവാൻ മാത്രെമേ പെൻഷൻ തുക തികയുകയുള്ളൂ.   ഈ ജോലി  കുടി കിട്ടിയില്ല എങ്കിൽ പിന്നെ അച്ഛന് താങ്ങാൻ ആവുകയില്ല.  സഹായിക്കണം സാർ . ഒരവസരം തരണം സാർ  നിറുത്താതെ അയാൾ പറഞ്ഞു കൊണ്ടേ ഇരുന്നു.

നമ്പ്യാർ അയാളെ നോക്കി.  ആദ്യമായിട്ടാണ് ഒരു ഉദ്യോഗാർഥി  ഇങ്ങനെ ജോലിക്ക് അപേക്ഷികുന്നത്. എത്രയോ വർഷങ്ങൾ , ഇത് പോലെ ഒരാളും ജോലിക്ക് വേണ്ടി  യാചിച്ചട്ടില്ല.  നമ്പ്യാർ അയാളെ നോക്കി ചോദിച്ചു അച്ഛന് എന്ത് പറ്റി. കഴിഞ്ഞ നാലു വർഷമായി അച്ഛൻ തളർന്നു കിടക്കുകയാണ് . പക്ഷാഘാതം ആണ്‌ .  ഇനി ഇപ്പോൾ മരുന്നുകൾ മാത്രം ആണ് ആശ്രയം.

അച്ഛന് ജോലി എന്തായിരുന്നു?  നമ്പ്യാർ വീണ്ടും ചോദിച്ചു.  അച്ഛൻ ഗണിതാ അധ്യാപകൻ ആയിരുന്നു.  മാരാർ സാർ എന്ന് പറയും.  കേരള വർമ സ്കൂളിലെ ഹെഡ് മാസ്റർ ആയി റിട്ടയർ ചെയ്തു.  ഇപ്പോൾ ആറു വർഷം ആകുന്നു.

നമ്പ്യാർ അയാളെ നോക്കി ചാരി ഇരുന്നു. അയാളുടെ ഓർമ്മകൾ പിന്നിലേക്ക്‌ പോയി. വർഷങ്ങൾക്കു മുമ്പ് അയാൾ  തൊഴു കൈയോടെ പറഞ്ഞ വാക്കുകൾ . സാർ എന്നെ പുറത്താക്കരുത് . ഞാൻ ചെയ്ത തെറ്റ് ഇനി ആവർത്തിക്കില്ല. പക്ഷെ എത്ര കേണു അപേക്ഷിച്ചിട്ടും അധ്യാപകൻ  അയാളെ ആ സ്കുളിൽ തുടരുവാൻ അനുവദിച്ചില്ല.  ടി  സി  നൽകി  പറഞ്ഞ്  അയച്ചു. സ്റ്റാഫ്‌ റൂമിൽ കയറി പരീക്ഷാ പേപ്പർ മോഷ്ടിച്ച് എന്നായിരുന്നു അയാൾ  ചെയ്ത കുറ്റം.

നമ്പ്യാർ അയാളെ നോക്കി. പിന്നെ പറഞ്ഞു ശരി ഞാൻ നിങ്ങൾക്ക് ഒരവസരം തരാം. മുന്ന് മാസം പ്രോബോഷ്ൻ പിരിയട് ആണ്. നിങ്ങൾ ഈ ജോലിയിൽ സമർഥൻ അല്ല എന്ന് കണ്ടാൽ നിങ്ങളെ പിരിച്ചു വിടുന്നതയിരിക്കും.

നമ്പ്യാരുടെ വാക്കുകൾ അയാൾക്ക് വിശ്വസിക്കുവാൻ കഴിഞ്ഞില്ല.  ഒരു ദേവദൂതന്ടെ  വാക്കുകൾ എന്ന പോലെ കാതിൽ വന്നലച്ചു . സന്തോഷം കൊണ്ട് അയാൾക്ക്  വാക്കുകൾ കിട്ടിയില്ല. പിന്നെ അയാൾ പറഞ്ഞു. അച്ഛൻ ഏറെ നാൾ ആയി കൊതിച്ച ഒരു വാർത്ത‍യാണിത്‌ . സാറിനു കോടി പുണ്യം കിട്ടും .

സന്തോഷത്തോടെ നടക്കുവാൻ ആരംഭിച്ച അയാളെ നമ്പ്യാർ പിറകിന്നു വിളിച്ചു.  തിരിഞ്ഞു നോക്കിയ അയാളോട് പറഞ്ഞു മാരാർ സാറിനെ ഞാൻ അന്വേഷിച്ചതായി പറയണം. ചോദ്യ ഭാവത്തിൽ നിൽകുന്ന അയാളോടായി നമ്പ്യാർ പറഞ്ഞു. 8 c  യിൽ ഉണ്ടായിരുന്ന സോമൻ . തല്ലുകൊള്ളി സോമൻ എന്ന് പറഞ്ഞാൽ മതി.

അയാൾ തല കുലുക്കി  പിന്നെ പതിയെ നടന്നു പോയി.  ചില്ല് ജനാലയിലൂടെ  അയാൾ മറയും വരെ നമ്പ്യാർ അയാളെ തന്നെ നോക്കി ഇരുന്നു.  പിന്നെ  മാരാർ  സാറിന്റെ ചുരൽ  കഷായം  ഏറ്റ  വലം കൈ നമ്പ്യാർ പതിയെ തടവി.  സുഖമുള്ള ഒരു  നൊമ്പരം. അപ്പോൾ  നമ്പ്യാരുടെ  ചുണ്ടിൽ  ഒരു   മന്ദസ്മിതം   തളിർക്കുന്നുണ്ടായിരുന്നു .







2015 ജനുവരി 26, തിങ്കളാഴ്‌ച

STRESS MANAGEMENT


കഴിഞ്ഞ ആഴ്ച ഞാൻ ഒരു സെമിനാറിന് പോയിരുന്നു. എങ്ങനെ നിങ്ങളുടെ ജോലി ഭാരം കുറയ്ക്കുവാൻ കഴിയും എന്നതിനെ കുറിച്ച് ആയിരുന്നു അവതാരകൻ സംവദിച്ചത് .  ജോണ്‍ മാർട്ടിൻ അദ്ദേഹം ആയിരുന്നു ഞങ്ങൾക്ക്  ക്ലാസ്സ്‌  എടുത്തത്‌ .  അതിനിടെ ഒരു ചെറിയ സംഭവം  ജോണ്‍ കഥ പോലെ അവതരിപ്പിച്ചു .

ഒരു ഗ്ലാസിൽ നിന്നും കുറച്ചു വെള്ളം കുടിച്ച ശേഷം ജോണ്‍ ഞങ്ങളോടായി ഗ്ലാസ്‌ ഉയർത്തി കൊണ്ട് ചോദിച്ചു.  ഈ ഗ്ലാസിലെ വെള്ളത്തിന്‌ എത്ര ഭാരം ഉണ്ടാകും ?  പകുതിയിൽ കുടുതൽ ജോണ്‍ കുടിച്ചു കഴിഞ്ഞിരുന്നു. ഏറിയാൽ ഒരു 200 ml കാണും ആയിരിക്കും.

ഓരോരുത്തർ അവരുടെ അഭിപ്രായം പ്രകടിപ്പിച്ചു. പിന്നെ ജോണ്‍ പറഞ്ഞു എത്ര ഭാരം എന്നുള്ളത് സാരമായ കാര്യം അല്ല.  പക്ഷെ ഈ ഗ്ലാസ്‌ എത്ര നേരം ഇങ്ങനെ എനിക്ക് ഉയർത്തി പിടിക്കുവാൻ സാധിക്കും? ഒരു മിനിറ്റ് നേരം എനിക്ക്  ഇങ്ങനെ ഉയർത്തി പിടിക്കുവാൻ കഴിയും.  ഇനി ഞാൻ ഒരു മണികൂർ നേരം ഇങ്ങനെ പിടിച്ചാൽ എന്റെ കൈ വേദനിക്കും. ഇനി അത് രണ്ടു മുന്ന് മണികൂർ തുടർയായി ഉയർത്തിയാലോ കൈയിൽ നീര് വരും. ഭാരം ഏറെ യുള്ളതായി തോന്നും. ശരിയല്ലേ?

ജോണ്‍ പറഞ്ഞു നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ ഇത് പോലെ തന്നെ ആണ്. അവയെ കുറച്ചു നേരം നിങ്ങൾക്ക് കുടെ   ക്കുട്ടാം . അവയെ എന്ന് എന്നേക്കുമായി കുടെ ക്കുട്ടണമോ? ഇനി അവയെ നിങ്ങൾ എന്നും കുടെ കുട്ടിയാലോ ജീവിതം മുന്നോട്ടു കൊണ്ട് പോകുവാൻ വളരെ  പ്രയാസം ആയിരിക്കും.

ഓർത്തിരിക്കുക നിങ്ങൾ വീട്ടിൽ പോകുനതിനു മുമ്പ് നിങ്ങളുടെ എല്ലാ  ഓഫീസിൽ തന്നെ ഇറക്കി വയ്ക്കുക. എന്തിനാണ് അവയെല്ലാം ചുവന്നു വീടിലേക്ക്‌ കൊണ്ട് പോകുനത്?





2015 ജനുവരി 10, ശനിയാഴ്‌ച

പുതിയ പ്രഭാതം (നാടകം)


(മസ് ക്കറ്റിലെ  SNS സംഘടനക്കു വേണ്ടി എഴുതിയ നാടകം)



അഭിനയിക്കുന്നവർ  

നാരായണൻ നായർ
മൊയ്തു മുതലാളി
കേശവൻ
മാത്തച്ചൻ
ദിവാകരൻ
നാരായണൻ നായരുടെ മകൻ
റേഷൻ കടക്കാരൻ
ബാങ്ക് മാനേജർ



രംഗം 1

റേഷൻ കട


കേശവൻ -  അല്ല ദിവാകരാ , ഈ മൊയ്തു മുതലാളി ചാക്കിലും  കന്നാസിലും ഒക്കെ ആയി  ആ റേഷൻ കട തന്നെ വണ്ടിയിൽ കൊണ്ട് പോയിട്ടുണ്ടല്ലോ ?

ദിവകരാൻ - അത് തനിക്ക് ആറി യില്ലേ?    മുതാലാളിയുടെ റേഷൻ കാർഡിൽ
മരിച്ചു പോയ ഉമ്മ, ബാപ്പ , കെട്ടിച്ചു വീട്ട മോള് സീനത് , ഒളെടെ കെട്ടിയോനും ,  അളിയനും ഒക്കെ ആയി ഒരു പഞായത്തിന്നു ഉള്ള ആളുണ്ട്.

കേശവൻ - അതിനു ഒക്കെ ഇവിടെ ഒരു നിയമവും , വകുപ്പും ഇല്ലേ ?   മുതലാളിക്ക് ഈ റേഷൻ കടയിലെ സാധനങ്ങൾ മേടിച്ചിട്ട് വേണമോ നിത്യം  കഴിയുവാൻ ?

ദിവാകരൻ - കേശവാ ,   താനീ നാട്ടുകാരൻ ഒന്നും അല്ലെ? മുതലാളി അയാളുടെ കടയിലെക്കാണ് ഈ സാധനങ്ങൾ കൊണ്ട് പോകുനത് . എന്നിട്ട് ഇരട്ടി വിലയ്ക്ക് വിൽക്കും . അല്ലാതെ പിന്നെ ?

ക്ഷീണിച്ച ഒരു വൃദ്ധൻ പതിയെ റേഷൻ കടയിലേക്ക് വരുന്നു , കാവി മുണ്ടും , ബനിയനും വേഷം . കൈയിൽ ഒരു  പഴയ സഞ്ചി .

നാരായണൻ നായർ -  പഴയ സഞ്ചി തുറന്നു റേഷൻ കാർഡ് , കടക്കാരന്  നീട്ടിയ ശേഷം പറയുന്നു.

പുതിയ കുറച്ചു ആനുകുല്യങ്ങൾ ഒക്കെ ഗവണ്മെന്റ് പ്രക്യാപിച്ചു എന്ന് കേട്ടു .
അതൊക്കെ ഈ കാർഡിൽ ഒന്ന് കുറിച്ച് തന്നാൽ വലിയ ഉപകാരം ആയിരിക്കും. കഴിഞ്ഞ  ആഴ്ച വരണം എന്ന് കരുതിയതാ . കമലക്ഷിക്ക് വീണ്ടും ദീനം കൂടി . തോമാച്ചന്റെ ആശുപത്രിയിൽ  ആണ് ഇപ്പോൾ ചികിത്സ .

കടക്കാരൻ - വലിയ താല്പര്യം ഇല്ലാതെ കാർഡ് മറിച്ചു നോക്കുന്നു . പിന്നെ തിരിയെ വൃദ്ധനു കാർഡു   നൽകി  . .

നാരായണൻ നായർ - അല്ല ഒന്നും പതിച്ചില്ല.

കടക്കാരൻ  - ഇതിൽ പതിക്കുവാൻ ഒന്നും ഇല്ല.

നാരായണൻ നായർ - ഒന്നും മനസിലാവാത്ത ഭാവത്തിൽ . അതെന്താ ?

കടക്കാരൻ - നിങ്ങൾക്ക് അതിനുള്ള യോഗ്യത ഇല്ല. കാരണം നിങ്ങൾ ഒരു ഉയർന്ന ജാതി ക്കരാൻ ആണ് . നിങ്ങൾക്ക് പതിപിച്ചു തന്നാൽ എന്റെ ജോലി പോകും.

നാരായണൻ നായർ- അല്ല ഇപ്പോൾ മൊയ്തു മുതലാളി ഒരു വണ്ടി നിറയെ സാധങ്ങള് മായി പോയല്ലോ?

കടക്കാരൻ - അയാൾ ഇസ്ലാമാ , പിന്നെ ദരിദ്ര രേഖക്ക് താഴെയാണ് ? അത് പോലെ യാണോ നിങ്ങൾ.


നാരായണൻ നായർ - പകച്ചു നില്കുന്നു.


ദിവാകരൻ - നായരേ  നിങ്ങൾ വലിയ പ്രമാണി  അല്ലായിരുന്നോ .  നിങ്ങൾക്ക് എന്തിനാ ഈ നക്കാപിച്ച റേഷൻ . പരിഹസിച്ചു ചിരിക്കുന്നു.

കേശവൻ - ദിവാകരാ ഇങ്ങനെ പരിഹസിക്കരുത് . പിന്നെ വിഷമത്തോടെ നാരായണൻ നായരേ നോക്കുന്നു.


രംഗം 2

വേദി - ബാങ്ക്

നാരായണൻ നായർ  - ശിപായിയോടു മാനേജറിനെ ഒന്ന് കാണണം

ശിപായി - മാനേജർ ആരോടോ സംസാരിക്കുകയാണ് . അത് കഴിഞ്ഞു കാണാം .

മാനേജറും ,  മാത്തച്ചനുമായി സംഭാഷണം

മാത്തച്ചൻ -  അന്ന്  പറഞ്ഞ എല്ലാ കടലാസുകളും ഉണ്ട് . ഈ ലോണ്‍ സാക്ഷ്യ പെടുത്തി തരണം.

ബാങ്ക് മാനേജർ - കടലാസുകൾ മറിച്ചു നോക്കുന്നു . ഇത് കാർഷിക വയ്പകുള്ള അപേക്ഷ ആണല്ലോ . അതിനു താൻ എന്ത് കൃഷി ആണ് ചെയുവാൻ പോകുനത് ?

മാത്തച്ചൻ  - വളിച്ച ചിരിയോടെ, എന്റെ സാറേ , സാറിന് ഒന്നും അറിയാത്ത പോലെ ? കാർഷിക വായ്പ  എടുത്താൽ കൃഷി നശിച്ചു എന്ന് പറഞ്ഞു ലോണ്‍ തിരിച്ചു അടക്കേണ്ട വകുപ്പ് ഇല്ല എന്ന് സാർ തന്നെ അല്ലെ സാക്ഷി പെടുത്തിയത്. .  പിന്നെ സാറിനും ഇതിന്റെ ഗുണം ഒക്കെ ഉണ്ടല്ലോ


  ബാങ്ക് മാനേജർ - ചിരിയോടെ . ആ പേപ്പറിൽ ഒപ്പ് വയ്ക്കുന്നു .
മാത്തച്ചൻ  - സന്തോഷത്തോടെ പോകുന്നു

നാരായണൻ നായർ  - ഭവ്യതയോടെ തല ചൊറിഞ്ഞു കൊണ്ട് സാർ.

  ബാങ്ക് മാനേജർ  -  നിങ്ങൾ  വീണ്ടും വന്നോ? നിങ്ങളോട്  പറഞ്ഞതല്ലേ   വായ്പ അനുവദിക്കുവാൻ കഴിയില്ല എന്ന്.

നാരായണൻ നായർ   - കടലാസുകൾ എല്ലാം കൊണ്ട് വന്നിടുണ്ട് . സാർ ഇതിൽ ഒന്ന് ഒപ്പ് വച്ചാൽ..

ബാങ്ക് മാനേജർ  - ദേഷ്യത്തോടെ , നിങ്ങൾക്ക് മലയാളം പറഞ്ഞാൽ മനസിലാകില്ല എന്നുണ്ടോ?

നിങ്ങൾ ഒരു നായർ  അല്ലെ? ? സാമ്പത്തികമായി പിന്നോക്കം നിൽകുന്ന ന്യൂന പക്ഷ സമുദായ അംഗങ്ങൾക്ക്  മാത്രമേ ബാങ്കിന് വായ്പ നല്കുവാൻ അവകാശമുള്ളു. നിങ്ങള്ക്ക് വായ്പ നല്കുവാൻ ബാങ്കിന് കഴിയില്ല . എനിക്ക് കുറച്ചു തിരക്കുണ്ട്‌ . അയാൾ ഫയലുകൾ മറിക്കുന്നു .


   നാരായണൻ നായർ -  ദൈന്യനായി പുറത്തേക്കു നടക്കുന്നു.

രംഗം 3

വേദി - വീട്

നാരായണൻ നായർ - കസേരയിൽ ഇരിക്കുന്നു. പിന്നെ എഴുനേറ്റു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. പിന്നെ പുറത്തേക്കു നോക്കുന്നു. അയാള് ആരെയോ പ്രതീക്ഷിച്ച എന്ന പോലെ...

ടൈ കെട്ടിയ , കൈയിൽ ഒരു ഫയലോടെ  അയാളുടെ മകൻ കടന്നു വരുന്നു.

 നാരായണൻ നായർ  - ആകാംഷയോടെ എന്തായി മോനെ നിന്റെ ഇന്റർവ്യൂ . ഇത് കിട്ടുമല്ലോ അല്ലെ..


യുവാവ് - ദേഷ്യത്തോടെ അച്ഛനെ നോക്കുന്നു. പിന്നെ ടൈ വലിച്ചൂരി താഴേക്ക് എറിയുന്നു. ഇന്റർവ്യൂ , ഇനി ഞാൻ വല്ല കൂലി പണിക്കും പൊക്കോളാം .
എന്തിനാ അച്ഛൻ എന്നെ ഇത്രയ്ക്കു കഷ്ടപ്പെട്ട് പഠിപ്പിച്ചത്


നാരായണൻ നായർ - എന്തുണ്ടായി ?


യുവാവ്  - ഞാൻ ഒരു മുസ്ലിം ആണോ? ഞാൻ ഒരു ക്രിസ്ത്യാനി ആണോ?
 നായരായി ജനിച്ചത്‌ എന്റെ കുറ്റം ആണോ ?

ഞാൻ കരുതിയത്‌ ജോലി കിട്ടുവാൻ ഉള്ള യോഗ്യത ഉയർന്ന വി ദ്യാഭാസം ആണ് എന്നാണ്. പക്ഷെ അതിൽ ഉപരി ഇതര   ജാതിക്കർക്കുള്ള യോഗ്യത പോലും ഒരു ഹിന്ദു വായി ജനിച്ചവന് ഇല്ല. കൈകൂലി കൊടുക്കുവാൻ അച്ഛന് കഴിയുമോ?

പുറത്തു ബഹളം

സ്ഥാനാർത്തിയും ,  കേശവനും , ദിവാകരനും  .
സ്ഥാനാർഥി - നായര് ചേട്ടാ , ചേട്ടന്ടെ പ്രശ്നം എല്ലാം ഇതോടെ തീരും . ഇത്തവണ  ഞങ്ങളുടെ പാർട്ടി അല്ലെ അധികാരത്തിൽ വരുന്നത്.
ചേട്ടന്റെയും , വീട്ടുകാരുടെയും വോട്ടു എനിക്ക് വേണം.



നാരായണൻ നായർ - ഞാൻ എന്തിനു വേണ്ടി നിങ്ങൾക്ക് വോട്ടു നൽകണം ?

 ഇത്രയും കാലം മാറി മാറി ഭരിച്ച സർക്കാർ ഞങ്ങളെ പോലുള്ളവർക്ക് വേണ്ടി എന്ത് ചെയ്തു? എനിക്ക് മാത്രമായി ഒരു ഉന്നതി വേണ്ട. പക്ഷെ ഞങ്ങളുടെ സമുദായത്തിന് വേണം.  ഈ സമുദായത്തിൽ ജനിച്ചു എന്ന പേരിൽ അർഹിക്കേണ്ട പരിഗണന   ഞങ്ങള്ക്ക് കിട്ടിയിരിക്കണം . അത് തരുവാൻ നിങ്ങളുടെ പാർടിക്ക് കഴിയുമോ?

സാമ്പത്തികമായി പിന്നോക്കം നിൽകുന്ന നായർ സമൂഹത്തിനും നീതി നിഷേധിക്കുവാൻ ഒരായിരം കാരണങ്ങൾ ഉണ്ട്. എന്നാൽ അതെ നിയമം മറ്റു ജാതിക്കാർക്കു മുന്നിൽ എന്തേ കണ്ണ് അടക്കുന്നു ?  അർഹമായ ആനുകൂല്യങ്ങൾ അവർക്കും നൽകിക്കോട്ടേ. പക്ഷെ ഇതെല്ലം നിഷെധിക്കപ്പെട്ട ഒരു സമുദായം ഇവിടെ ഉണ്ട് എന്ന് മറക്കരുത് .

 അപ്പകഷ്ണം മുന്നില്ലിട്ട് തന്നീട്ടു വോട്ടു ചോദിക്കുവാനായി വന്നിരിക്കുന്നു.

അമർഷതൊടെ ... ഒരു  പാർട്ടിക്കാരനും ഇനി ഈ പടി ചവിട്ടരുത് .

കേശവൻ -, അതെ ഇനി ഒരു പാർടി ക്കാരും ഞങ്ങൾ ഹിന്ദുക്കളുടെ  വോട്ടും ചോദിച്ചു കൊണ്ട്  ഇവിടേക്ക്  വരേണ്ടതില്ല . എല്ലാകാലവും ഭിന്നിപിച്ചു ഭരിക്കാം എന്ന വ്യാമോഹം വേണ്ട.

ദിവാകരൻ - അവകാശങ്ങൾ ചോദിച്ചു മേടിക്കുവാൻ നായർ  സമൂഹത്തിനും അവകാശമുണ്ട്‌. കാലം മാറി മെമ്പറെ..

നാരായണൻ നായർ - അതെ . ഞങ്ങൾ ഒരുമിച്ചു പോരാടുവാൻ  തിരുമാനിച്ചു.
അഷ്ടിക്കു വകയില്ലാതെ, ജോലി ഇല്ലാതെ വലയുന്ന ഒരു പാടു  പേർ ഉണ്ടീ സമുദായത്തിൽ  . നായരായി പോയി എന്നുള്ള കാരണത്താൽ നീതി നിഷേധിക്ക പ്പെട്ടവർ.  .  എന്ത് കൊണ്ട് നിങ്ങൾ  ആരും  ഈ അനീതിക്ക് എതിരെ പ്രതികരിക്കുന്നില്ല?

സമുദായം  ഉണർന്നു കഴിഞ്ഞു.

സദസ്സിനെ കൈ ചൂണ്ടി എല്ലാവരും ഒരുമിച്ച്

പുതിയ ഒരു പ്രഭാതം വിടരുകയാണ് ആ നാളെ നമ്മൾക്കുള്ളതാണ്























2014 ഡിസംബർ 17, ബുധനാഴ്‌ച

വെളുപ്പാൻ കാലത്തേ സ്വപ്നം



അലാറം അടിക്കുന്ന ശബ്ദം കേട്ടിടാണ് അവൾ ഉണർന്നത് . എന്നും അലാറം അടിക്കുനതിൻ മുമ്പേ അവൾ ഉണർന്നിടുണ്ടാകും . പിന്നെ കുറച്ചു നേരം തണുപ്പിനെ പുണർന്നു അൽപനേരം  കൂടി കിടക്കും. അങ്ങനെ കിടക്കുന്നത്  ഒരു സുഖമുള്ള അനുഭവം അല്ലെ? .

ഇന്നലെ രാത്രി ശരിക്കും ഉറങ്ങുവാൻ കഴിഞ്ഞില്ല . വല്ലാത്ത ഒരു ദുസ്വപ്നം . തോക്കുകളും കൈയിൽ ഏന്തി , മുഖം മറച്ച്  ആയുധ ധാരികൾ . അവർ എത്ര പേർ ഉണ്ടായിരുന്നു. അറിയില്ല. പേടിച്ചു കരയുന്ന കുട്ടികളെ നോക്കി ,  എന്തൊക്കെയോ ഇസ്ലാമിക് സുക്തങ്ങൾ ഉറവിട്ടു കൊണ്ട് അവർ തുരു തുരെ വെടി ഉതിർത്തു .

 ചോരയിൽ മുങ്ങി കുളിച്ച കുട്ടികൾ . ഹോ , ഓർക്കുമ്പോൾ തന്നെ ഒരു വല്ലായ്ക . പെട്ടെന്ന്  അവൾ ഞെട്ടി ഉണർന്നു .  പിന്നെ ഉറങ്ങിയത് നേരം വെളുത്ത ശേഷം ആണ് .

  സ്വപ്നം ആയിരുന്നിട്ടു പോലുംഅവൾ വല്ലാതെ വിയർത്തിട്ടുണ്ടായിരുന്നു.

 സ്വപനാഘതത്തിൽ നിന്നും ഉണരാൻ അവൾക്കു നിമിഷങ്ങൾ വേണ്ടി വന്നു.  .പിന്നെ സ്വയം ആശ്വസിക്കുവാൻ ശ്രമിച്ചു . കണ്ടത് വെറും സ്വപ്നം ആണല്ലോ . നടന്നു  സംഭവം ഒന്നുമല്ലല്ലോ?

പണ്ട് അമ്മുമ്മ പറഞ്ഞിട്ടുണ്ട് വെളുപ്പാൻ കാലത്ത് കണ്ട സ്വപ്നം ചിലപ്പോൾ ഭലിക്കും എന്ന്?  ഹേയ് , ഇല്ല അങ്ങനെ ഒന്നും ഉണ്ടാകില്ല. അല്ലേലും താൻ കണ്ട ഏതു  സ്വപ്നമാണ് ഭലിച്ചിരിക്കുനത്.?

അവൾ കട്ടിലിൽ നിന്നും എഴുനേറ്റു. പതിയെ മുടി പിന്നിലൂടെ  മടക്കി കെട്ടി വച്ചു . പിന്നെ കൈ വെള്ള ചേർത്ത് വച്ച് കണ്ണുകളെ സ്പർശിച്ചു.   ചുണ്ടുകൾ പതിയെ മന്ത്രിച്ചു.

'കരഗ്രെ വസതെ ലക്ഷ്മി
കര മദ്ധ്യേ സരസ്വതി
കര മൂലെ സ്തു ഗോവിന്ദാ
പ്രഭാതെ കര ദർശന'


അടുക്കളയിൽ അമ്മ പാത്രം കഴുകുന്ന ശബ്ദം . വാതിലിലൂടെ അവൾ അമ്മയെ എത്തി നോക്കി.  പത്രം കഴുകിയ ശേഷം അമ്മ ദോശ ചുടുവാൻ പാകത്തിന് മാവ് ഇളക്കുന്നു. ദോശ  ചുടുമ്പോൾ ഉള്ള  'ശു്'  എന്നാ ശബ്ദം. കുളിമുറിയിലേക്ക് ബ്രഷും എടുത്തു അവൾ നടന്നു.


വരുന്ന തിങ്കൾ ആഴ്ച യാണ് കായിക ദിനം.  ഈ കുട്ടികളെ കൊണ്ട് പൊരി  വെയിലത്തു കസർത്ത് നടത്തണം.  കിണ്ടെർ ഗാർട്ടനിലെ     കുഞ്ഞുങ്ങളെ കൊണ്ട് വല്ലതും ചെയിപ്പിക്കുക  എന്നത് ഒരു അഭ്യാസം തന്നെ ആണ്. ഓടിയും , ചാടിയും അവർ തളരും. ഇങ്ങോട്ട് വരാൻ പറയുമ്പോൾ അങ്ങോട്ട്‌ പോകുന്ന കുട്ടികൾ .

"പ്രിഫിറ്റ്"  ആയ വിപിൻ  മൈക്കിനു മുമ്പിൽ നിൽക്കുന്ന  എന്നാ  ഭാവത്തിൽ   മുറി വാക്കുകളോടെ   കുട്ടികളെ നോക്കി പറഞ്ഞു

ഈ ലോകം നമുക്ക് മാത്രം അവകാശ പെട്ടത് അല്ല. മറിച്ച്  സകല ജീവ ജാലങ്ങൾക്കും  കുടി  അവകാശപ്പെ ട്ടതാണ് .   ഈ വർഷത്തെ തീം  ‘How to protect animals’ എന്നാണ്.  താൻ പഠിപിച്ച വാചകം , അവനു അത്  മനപാഠം ആണ് .    എല്ലാ ജീവ ജാലങ്ങളെയും സംരക്ഷി ക്കേണ്ടത് നമ്മുടെ കടമ യാണ് .   അത് കഴിഞ്ഞു രണ്ടു കൈകൾ  നീട്ടി  അവൻ പറഞ്ഞു

"ലോകേ സമസ്തോ സുഘിനോ   ഭവന്തു"

എല്ലാ കുട്ടികളും ആ വരി  ഉച്ചത്തിൽ ഏറ്റു പറഞ്ഞു


കുട്ടികളെ മൈതാനത് വരി വരി ആയി നിറുത്തും. പിന്നെ ചില ചെറിയ കുടുകളിൽ  മൃഗങ്ങളുടെ വേഷം ധരിച്ച  ഓരോരോ കുട്ടികൾ . സിംഹം,  കരടി, മാൻ , മുയൽ, തുടങ്ങി   എലി വരെ യുണ്ട്.  വരി വരി ആയി നില്ക്കുന്ന കുട്ടികൾ ഓടി വന്നു  കുടു തുറന്നു ഓരോ മൃഗ വേഷം ധരിച്ച കുട്ടിയേയും കുട്ടിൽ നിന്നും രക്ഷപെടുത്തണം . പിന്നെ ഓടി പോയി പഴയ സ്ഥാനത് നിൽക്കണം.   മുന്നു നാലു വട്ടം ഇങ്ങനെ ഓടിയപ്പോഴേക്കും കുട്ടികൾ തളർന്നു .  ശരിക്കും ഈ കായിക ദിനം നടത്തേണ്ടി ഇരുന്നത്  കഴിഞ്ഞ വാരം ആയിരുന്നു.  കലക്ടർ വരാം എന്ന് ഏറ്റതാണ് . അപ്രതീക്ഷിതമായി കലക്ടർ പരിപാടി മാറ്റി. അത് കൊണ്ടെന്താ കായിക ദിനവും മാറ്റേണ്ടി വന്നു.  അവർക്ക് ഒന്നും പൊരി വെയിലത്ത്‌ തളരുന്ന ഈ കുഞ്ഞുങ്ങളുടെ ബദ്ധപ്പാടുകൾ അറിയേണ്ട ആവശ്യം ഇല്ലല്ലോ?


പെട്ടെന്നാണ് അത് സംഭവിച്ചത്. ഗേറ്റ് തട്ടി തെറുപ്പിച്ച്  പൊടി പടലങ്ങൾ ഉയർത്തി കൊണ്ട്  ഒരു ജീപ്പ് മുന്നോട് ആഞ്ഞു വന്നു നിന്നു.  എന്താണ് സംഭവി ക്കുനത് എന്ന് മനസ്സിൽ ആകും മുമ്പേ ജീപ്പിൽ നിന്നും കുറെ ആയുധ ധാരികൾ ആയ ചെറുപ്പക്കാർ ഇറങ്ങി വന്നു . മുഖം മുടി ധരിച്ച ചെറുപ്പക്കാർ . അവർ ആകാശത്തേക്ക് വെടി ഉതിർത്ത്‌  ഭീകര അന്തരീക്ഷം സൃഷ്ടിച്ചു.  പിന്നെ അവരിൽ നേതാവ് എന്ന് തോന്നിപ്പികുന്ന അയാൾ  മുന്നോട്ടു വന്നു. അയാൾ ആ മുഘ  പടം  എടുത്തു മാറ്റി.  നീണ്ട  മുക്ക് , വൃത്തി ഇല്ലാതെ  വളർന്നു  നിൽകുന്ന നീണ്ട കറുത്ത താടി .  പാതി അടഞ്ഞ ചത്ത കണ്ണുകൾ . വെറുപ്പ് ഉളവാകുന്ന രൂപം . അയാൾ എന്തോ അറബിയിൽ  ഉച്ചത്തിൽ ആക്രോശിച്ചു.

കുട്ടത്തിൽ ഉള്ളവർ അപ്പോഴേക്കും  കുട്ടികളെ വളഞ്ഞു പിടിച്ചു . എതിർക്കുവാൻ ശ്രമിച്ച അവളെയും.   എന്താണ് സംഭവിക്കുന്നത്‌ എന്ന് ഒന്നും മനസിലായില്ല. പൊടി പടലങ്ങൾ കൊണ്ട് മുടിയ അവസ്ഥ. പേടിച്ചു വിരണ്ട  കരയുന്ന കുട്ടികളെ നോക്കി ആ  തോക്ക് ധാരി ഉറക്കെ ചിരിച്ചു.  അറബിക്കു വചനങ്ങൾ  ഉദ്ധരിച്ചു തോക്ക് രണ്ടു കൈ കൊണ്ടും മേല്പോട്ട് ഉയർത്തി  കുടെ ഉള്ളവർ വിളിച്ചു പറഞ്ഞു . ' അള്ളാഹു അക്ബർ'  ' അള്ളാഹു അക്ബർ'

പിന്നെ അവർ ആ കുട്ടികളെ  നിര നിരയായി നിറുത്തി .  ഓടാൻ പോലും ത്രാണി ഇല്ലാത്ത ആ കുഞ്ഞുങ്ങളുടെ കൈകൾ ബന്ധിച്ചു . അവരെ മുട്ട് കുത്തി നിറുത്തിയ ശേഷം ആ  ഭീകരർ കുരുന്നുകൾക്ക് നേരെ   നിറുത്താതെ വെടി യുതിർത്തു . നെറ്റി ലെക്കും,  മുഘത്തെക്കും വെടി ഉണ്ടകൾ തുളഞ്ഞു  കയറി. അലറി കരഞ്ഞു കൊണ്ട് വേദനയോടെ കുട്ടികൾ പൂഴി മണ്ണിലേക്ക് വീണു.  മണ്ണിൽ മുഴുവനും ചോര പാടുകൾ.

 തടയുവാൻ ശ്രമിച്ച  അവൾക്കു നേരെയും അവരിൽ  ഒരുവൻ  നിറയോഴിച്ചു . വേദന കൊണ്ട്  പിടയുമ്പോഴും അവൾ കൈകൾ കൊണ്ട് ആ പിഞ്ചു കുഞ്ഞുങ്ങളെ പൊതിയുവാൻ ആഗ്രഹിച്ചു. പിന്നെ തന്റെ പ്രിയപ്പെട്ട   കുട്ടികളോടൊപ്പം അവളും ആ പൂഴി മണ്ണിലേക്ക് വീണു.








2014 സെപ്റ്റംബർ 9, ചൊവ്വാഴ്ച

രക്തസാക്ഷി (കഥ )





"അവനവനു  വേണ്ടി  അല്ലാതെ
അപരന് ചുടു രക്തം ഊറ്റി
കുലം   വിട്ടു പോയവാൻ  രക്തസാക്ഷി

മരണത്തിലൂടെ ജനിച്ചവൻ
സ്മരണയിൽ ഒരു രക്ത താരകം  രക്തസാക്ഷി"   ("മുരുകൻ കാട്ടാക്കട")



എത്ര നാളായി ഈ ഒളിച്ചുകളി തുടങ്ങിയിട്ട്? ആദ്യത്തെ രണ്ടു മുന്ന് ദിനം അണികളുടെ ഓരോ വീടുകളിൽ ആയി മാറി മാറി താമസിച്ചു. പിന്നെ  അവരിൽ  തന്നെ ചിലർ പറഞ്ഞു  ഇവിടെ അധികം സുരക്ഷിതമല്ല. ഏതു നേരവും പോലിസ് എത്താം. പിടിക്കപെട്ടാൽ പിന്നെ പാർടിക്ക് പോലും കാര്യമായി ഒന്നും ചെയുവാൻ കഴിയില്ല. അതിർത്തി  കടക്കുവാൻ നിർദേശിച്ചതും അവർ തന്നെ ആയിരുന്നു. അതിർത്തിക്ക്  അപ്പുറം എവിടെ എങ്കിലും ഒരു ഒളി താവളം. പോലോസോ, മറ്റ് ആരുമോ വന്നു ചേരാത്ത സുരക്ഷിതമായ ഒരിടം.  അതാണ് ഇപ്പോൾ ആവശ്യം .അങ്ങനെയാണ് തിമ്മന്ടെ കൂടെ കാടു കയറിയത്. തിമ്മന്  കാട്   നാട് തന്നെയാണ്.  കാട്ടിലെ ഏതു  ഊടു വഴിയും അവനു  പരിചിതം . ചുറ്റും വൻ വൃക്ഷങ്ങൾ , സുര്യന്റെ കിരണങളെ പോലും കടത്തി വിടുവാൻ അനുവദിക്കാതെ തലേടുപ്പോടെ നിൽക്കുന്ന വൻമരങ്ങൾ.  . അങ്ങിങ്ങായി ചെറിയ നീരുറവകൾ . ചീവിടിന്റെയും , കിളികളുടെയും കളമൊഴികൾ .നടക്കുമ്പോൾ വലിയ ഒരട്ട ഇഴഞ്ഞു പോകുന്ന കണ്ടു.  തിമ്മൻ പറഞ്ഞു പാത്തുന്ഗാ  അയ്യാ, ഇന്ത മാതിരി അട്ട കടിത്താൽ പിടി വിടുക ഇല്ല.   ഇതിനു മുമ്പും  കൃത്യം നടത്തിയ ശേഷം പലവട്ടം ഒളിവിൽ പോയിട്ടുണ്ട്. അന്നത്തെ പോലെ അല്ല ഇന്ന് കാര്യങ്ങൾ . ഇന്ന് സ്ഥിതി മറിച്ചാണ്.  എല്ലാം കൈവിട്ട പോലെ.   ആരെയും മൊബൈലിൽ പോലും ബന്ധപെടരുത് എന്നാണ് അവസാനം കണ്ടപ്പോൾ കീരി വാസു പറഞ്ഞത്. "കഴിഞ്ഞ തവണത്തെ    കൊലപാതകം പാർട്ടിക്ക് എൽപ്പിച്ച ക്ഷീണം ഇത് വരെ മാറിയിട്ടില്ല അത്രേ".

വല്ലാത്ത ക്ഷീണം , ഉറങ്ങാത്ത രാത്രികൾ കൊണ്ടായിരിക്കാം. നടന്നിട്ട് തിമ്മനു ഒപ്പം എത്തുവാൻ കഴിയുന്നില്ല . നടക്കുമ്പോൾ വെറുതെ ചോദിച്ചു കാട്ടു മൃഗങ്ങൾ ഉണ്ടാകുമോ ? തമിഴ്  കലർന്ന   സ്വരത്തിൽ അവൻ മറുപടി പറഞ്ഞു.പുലി   അന്ഗെ ഉള്ളെ ഇരിപ്പേ. നരി , സെന്നായ് , കുര്ങ്ങ്ൻ ഒക്കെ നെറെയെ ഇരിപ്പ് . വഴിയിൽ ഉണങ്ങിയ  ആന പിണ്ടം കണ്ടു അവൻ മുക്ക് കൊണ്ട് ചുറ്റും മണം പിടിച്ചശേഷം പറഞ്ഞു . ഇല്ല  അന  ഉള്ളെ ഇറിപ്പേ . ഇങ്കെ ഇല്ല. ഇത് തണ്ണി തേടി വന്ത ആന.  അവനു എല്ലാം നല്ല നിശ്ചയം ആണെന്ന് തോന്നി.എത്ര നേരം അങ്ങനെ  നടന്നു എന്ന് അറിയില്ല. വല്ലാത്ത ദാഹവും വിശപ്പും, കാലും , ശരീരവും മുൾ ചെടികൾ കൊണ്ട് മുറിഞ്ഞിട്ടുണ്ട്‌.   . മുമ്പിൽ കണ്ട ചെറിയ നീരുറവയിൽ നിന്നും കൈ കുമ്പിളിൽ വെള്ളം വാരി വാരി കുടിച്ചു . തണുത്ത വെള്ളം കൊണ്ട് മുഖം കഴുകി. തലയിലും കുറച്ചു വെള്ളം കോരി ഒഴിച്ചു.  തിമ്മൻ പറഞ്ഞു . നേറമില്ല അയ്യാ,  വൈകുന്നേറത്തിനു മുമ്പേ കാട് ഇറങ്ങണം .  അന്ഗെ നിജമായും ഉങ്കളെ  പാത്ത് വണ്ടി ഇറിപ്പേ. അത് പറഞ്ഞു അവൻ നടന്നു തുടങ്ങി. ആയാസത്തോടെ    അവന്റെ കാലടികൾ പിൻതുടർന്നു. നടക്കുമ്പോൾ തോന്നി ഈ കാട് അവസാനിക്കില്ലേ എന്ന്? കൈയിലെ വടി കൊണ്ട് കുറ്റി ചെടികൾ വകഞ്ഞു കൊണ്ട് തിമ്മൻ അതി വേഗം നടക്കുന്നു. ഒരു കാട്ടു കുരങ്ങിനെ പോലെ .ക്ഷീണവും ഇല്ല, പരവശവും ഇല്ല. കാടിന്ടെ  മകൻ തന്നെ അല്ലെ അവൻ . അവനു പിറകെ നടന്നു എത്തുക അസാധ്യം എന്ന് തോന്നിപ്പിച്ചു. കുറെ ഏറെ നടന്ന ശേഷം അവൻ തിരിഞ്ഞു നോക്കും. പിന്നെ താൻ ഒപ്പം എത്തിയ ശേഷം അവൻ വീണ്ടും വേഗം നടക്കും.  പിന്നെ പിന്നെ പതിയെ വെളിച്ചം കണ്ടു തുടങ്ങി. സൂര്യന്റെ രശ്മികൾ  മരങ്ങളെ തഴുകി ഭൂമിയിൽ പതിച്ച പോലെ. പിന്നെയും ഒരു പാടു നടക്കേണ്ടി വന്നു.

അതിർത്തിയിൽ അയാളെ കാത്തു  കോഴികളെ കയറ്റുന്ന ഒരു പഴയ ടെമ്പോ കിടപ്പുണ്ടായിരുന്നു അയാളെ കണ്ടതും ടെമ്പോ ഡ്രൈവർ ഒരു മയമില്ലാതെ പറഞ്ഞു എത്ര നേരമായി കാത്തിരിക്കുന്നു. എനിക്ക് പോയിട്ട് വേറെ പണി ഉള്ളതാ. എവിടെ പോയി കിടക്കുകായിരുന്നു?. അയാളോട് ആരും ഇത് വരെ അങ്ങനെ സംസാരിച്ചിട്ടില്ല. എല്ലാവർക്കും അയാളെ പേടി ആയിരുന്നു. അയാളുടെ തുളച്ചു കയറുന്ന നോട്ടം അത് നേരിടുവാൻ ആരും ധൈര്യപ്പെട്ടി രുന്നില്ല.   വന്യവും, വസൂരി കുത്തേറ്റ അയാളുടെ മുഘം ആരിലും ഭീതി ജനിപ്പിച്ചിരുന്നു. അങ്ങനെയുള്ള അയാളോടാണ്   ഡ്രൈവറുടെ ആക്രോശം. അയാൾ ഒന്നും മിണ്ടിയില്ല. ഡ്രൈവർ തലയിലെ ചുവന്ന തോർത്തു അഴിച്ചു ഒന്ന് കുടഞ്ഞു .പിന്നെ വീണ്ടും ആ തോർത്തെടുത്  തലയിൽ കെട്ടി. പിന്നെ പാതി വലിച്ച ബീഡി കുറ്റി വിരൽ കൊണ്ടുതട്ടി എറിഞ്ഞു.  ജീപ്പിൽ മുമ്പിൽ കയറാൻ തുടങ്ങിയ അയാളോട് ഒരു ദാക്ഷിണ്യവും ഇല്ലാതെ ഡ്രൈവർ പറഞ്ഞു പിറകിൽ ഇരുന്നാൽ മതി. ഒന്നും മിണ്ടാതെ അയാള്   ആ കൊഴി ക്കൂട്ടിൻ  പിറകിൽ ഒളിച്ചു . കോഴി ക്കാട്ടത്തിൻ    രൂക്ഷ ഗന്ധം.  വണ്ടി ഓടി തുടങ്ങി. ചരൽ കല്ലുകൾ നിറഞ്ഞ പാതകൾ. ഉയർന്നും , ചെരിഞ്ഞും വണ്ടി ഓടുമ്പോൾ  ക്കുടുകൾ   തമ്മിൽ ക്കുട്ടി ഇടികുന്ന കണ്ടിട്ടും കേട്ടിട്ടും എന്തോ കോഴികൾ  പേടിയോടെ ചിറകടിച്ചു കൂവുന്നുണ്ടായിരുന്നു.

"നല്ല തീറ്റ കൊടുത്ത്  ആരോ വളർത്തുന്ന അറവുകൊഴികൾ ,  അവസാനം  ഒരു കത്തി മുനക്കുള്ളിൽ തന്നെ അവസാനിക്കുവാൻ അല്ലെ ഇവറ്റകളുടെ  വിധി"?  കുടുതൽ  ഓർക്കുവാൻ അയാൾ ഇഷ്ടപ്പെട്ടില്ല. ഏതോ ഇടവഴികളിലൂടെ ആണ് വണ്ടി ഓടുന്നത്‌. നേരെ പോയാൽ ചിലപ്പോൾ ചെക്കിംഗ് ഉണ്ടാകാം   ഒന്നും മിണ്ടാതെ ആ ആസഹ്യ ഗന്ധം സഹിച്ചു ആയാൾ കണ്ണടച്ചിരുന്നു.

കണ്ണ് തുറക്കുമ്പോൾ വണ്ടി എവിടെയോ നിറുത്തി ഇട്ടിരിക്കുന്നു.  ചുറ്റും നല്ല ഇരുട്ട്.  തെരുവ് വിളക്കുകൾ പോലും ഇല്ല.  കല്ലും , ചെംമണ്ണും ഇടകലർന്ന  ചെംകുത്തായ നീണ്ട പാത .  നിലാ വെളിച്ചത്തിൽ   അയാൾ കണ്ടു. വെട്ടി നിരത്താതെ  പാകിയ  ചെംകല്ലുകൾക്ക്   അപ്പുറം ചെറിയ റാന്തൽ വിളക്കിൻ പ്രകാശം. അവിടെ ഒരു ചെറിയ കൂര. ആരോ അവിടെ സംസാരിക്കുന്ന പോലെ തോന്നി.സൂക്ഷിച്ചു നോക്കിയപോൾ  ഡ്രൈവറും    പിന്നെ  ഒരു വരയാൻ നിക്കറും ധരിച്ച ഒരു തടിയൻ. കുറച്ചു കഴിഞ്ഞപോൾ ഡ്രൈവറും, ആ തടിയനും കൂടി ചെംകുത്തായ പടികൾ ഇറങ്ങി താഴെ വന്നു. പിന്നെ അയാളെ നോക്കി  ഡ്രൈവർ പറഞ്ഞു ഇത് മുത്തയ്യ. ഇയാളുടെ പരിചയത്തിൽ ഉള്ള ഒരു വീടാണ് . കുറച്ചു ദിവസം നിങ്ങൾക്ക് ഇവിടെ താമസിക്കാം. എല്ലാം മുത്തയാ നോക്കികൊളും. കറുത്ത തടിച്ച ഒരു മനുഷ്യൻ . തമിഴനാണോ , അതോ കന്നടിഗനോ ? ഒന്ന്  അറച്ച  ശേഷം അയാള് ഡ്രൈവറോടായി ചോദിച്ചു . ഇത് ഏതാ സ്ഥലം. അയാളുടെ ചോദ്യത്തെ അവഗണിച്ചു ഡ്രൈവർ ടെമ്പോ പിറകിലേക്ക് എടുത്തു. പിന്നെ മുന്നൊട്ടും,  പിറകൊട്ടൂം   തിരിച്ചു വണ്ടി അകലെ ഇരുട്ടിൽ അലിഞ്ഞു അകന്നു.

വീട് എന്ന് പറയാൻ പറ്റില്ല . ഒറ്റ മുറി .പാറ്റയും, പ്രാണികളും ഉള്ള വൃത്തി ഹീനമായ മുറി.   അയാൾ ചാരിയ വാതിലിനു ഇടവിലൂടെ  ദൂരേക്ക്‌ നോക്കി. അങ്ങ് ദൂരെ ദൂരെ ഒന്നോ രണ്ടോ ചെറു കുടിലുകൾ കാണാം. നിലാവിൽ  കുളിച്ച് കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന വരണ്ട മലമ്പ്രദേശം . അവിടെ അവിടെ ആയി ചില കുറ്റി ചെടികൾ .

 മുറി അയാൾ വീക്ഷിച്ചു . ചായ്പ് പോലും ഇല്ല. കാര്യം സാധികണം എന്നുണ്ടെങ്കിൽ പുറത്തേക്കു ഇറങ്ങണം. എന്തെങ്കിലും ഉണ്ട് എന്ന് പറയണം എന്നുണ്ടെങ്കിൽ കൂട്ടിനു ഒരു റാന്തൽ വിളക്ക് മാത്രം . ചാണകം കൊണ്ട് മെഴുകിയ തറ.  ആകെ കൂടി പൊടി പിടിച്ച ഇടം , കുറെ ഏറെ മടലുകൾ  തലങ്ങും , വിലങ്ങും വാരി വിതറിയിടുണ്ട്. മുത്തയ പോയ ശേഷം അയാള് ആ മടലുകൾ കാലു കൊണ്ട് വകഞ്ഞു.  തല ചായ്ക്കുവാൻ ഒരു ഇടം വേണ്ടേ?   കുറെ നേരം കിടന്നു . കിടന്നിട്ടു ഉറക്കം വരുന്നില്ല. ഇത് വരെ തോന്നാത്ത ഭീതി ഉള്ളിൽ. ഏതാണ് സ്ഥലം എന്ന്  പോലും അറിയില്ല. രാത്രി ആണെന്നു മാത്രം അറിയാം. സമയം അത് എത്ര ആയി. അറിയില്ല. ഇങ്ങനെ എത്ര നാളുകൾ .

 ദിവസങ്ങൾ കടന്നു പോയി കൊണ്ടേ ഇരുന്നു. മുഴിഞ്ഞ തുണി മാറുവാൻ പോലും പകരത്തിനു വേറെ ഇല്ല.  കുളിച്ചിട്ടു ദിവസങ്ങൾ ആയി.  ഇടക്ക് എപ്പോഴെങ്കിലും വല്ലപ്പോഴും മുത്തയ പഴം കഞ്ഞിയോ , അല്ലെങ്കിൽ എന്തെങ്കിലും കിഴങ്ങുകളോ  കൊണ്ടേ തരും. മടുപ്പിക്കുന്ന ഏകാന്തത . പുറത്തു ഇറങ്ങരതു  എന്ന് വിലക്ക് ഉണ്ട്. ഒരു ദിവസം ഒന്നും സംസാരിക്കില്ല എന്ന് അറിഞ്ഞിട്ടും അയാൾ തിമ്മയനോടു വെറുതെ പറഞ്ഞു.    മടുത്തു  ഇവിടെ, എത്ര നാൾ ഇങ്ങനെ പാറ്റയേയും , ഉറുമ്പിനെയും  നോക്കി ഇരിക്കും.  പോലീസിനു  കീഴാടങ്ങിയാലോ എന്ന് ആലോചിക്കുകയാ.. അയാൾ മനസിലാവാത്ത ഭാവത്തിൽ വെറുതെ തുറിച്ചു നോക്കി, പിന്നെ ഒന്നും മിണ്ടാതെ കഞ്ഞി പത്രം എടുത്തു പുറത്തേക്കു നടന്നു  പോയി.

ഇതിനു മുമ്പും പാർട്ടി പറഞ്ഞവരെ നശിപ്പിച്ചി ട്ടുണ്ട്.  കൈ , കാൽ, തല, ഉടൽ എല്ലാം അറപ്പില്ലാതെ വെട്ടി മാറ്റിയിട്ടുണ്ട്. കത്തി കയറുമ്പോൾ, പിടയുന്നവന്റെ വേദന അത് ഒരു സുഘമുള്ള അനുഭവം ആണ്. മദ്യത്തിനോ,  കഞാവിണോ  തരുവാൻ കഴിയാത്ത ലഹരി.  ചങ്കിൽ കത്തി കയറ്റി തിരിക്കുമ്പോൾ, പ്രാണൻ പിടി പെട്ട് പോകുമ്പോൾ ഉള്ള  നിസ്സഹായത.  അത് അയാൾ  ഏറെ കണ്ട്  അറിഞ്ഞിട്ടുണ്ട്. കൊട്ടേഷൻ സംഘാന്ഗമായ മുതൽ ജീവിതം സുരഭരിതമായിരുന്നു.  എന്ത് ആവശ്യവും കണ്ടു അറിഞ്ഞു നടത്തി തരൂന്ന പാർട്ടി. പിന്നെന്തിനു പേടിക്കണം.?

 അണികളും, നേതാക്കൻമാർ പോലും   അവരിൽ ഒരാളായ തന്നെ കണ്ട നാളുകൾ. കിട്ടുന്ന കൊട്ടേഷനുകൾ ഭംഗി ആയി തീർക്കുക . അത് മാത്രമായിരുന്നു ജോലി. കൂട്ടിന്നു കീരിയും കാണും. താൻ തന്നെയാണ് അവനെ കൂട്ടത്തിൽ  ക്കൂട്ടിയത്.  ഏറെ വിശ്വസിക്കുവാൻ പറ്റിയവൻ ഒരുവൻ തന്നെ വേണം ഈ ജോലിക്ക് ഇറങ്ങുമ്പോൾ .. ജയിലുകളിൽ ഒരു പാടു വട്ടം കയറി ഇറങ്ങി യിട്ടുണ്ട് . പാർട്ടി സ്വാധീനത്തിൽ തിരികെ പുറത്തു ഇറങ്ങിയിട്ടുമുണ്ട്.  ജയിലിൽ പോയാൽ തന്നെയും   സാക്ഷി മൊഴികളുടെ അഭാവത്താൽ  അധികം താമസിയാതെ പുറത്തു ഇറങ്ങാം. കാരണം ഇത് പോലെ ഉള്ള കൊലപാതകങ്ങൾക്ക്  സാക്ഷി പറയുവാൻ ആരും മുന്നോട്ടു വരികയില്ല. പാർടിക്കും  അത് ഉറപ്പുണ്ട്. മാത്രവുമല്ല എപ്പോഴും ഭരണ പക്ഷവും, പ്രതി പക്ഷവും തമ്മിൽ ഒരു പരസ്പര ധാരണ ഉണ്ട്. അതെന്നും അങ്ങനെ തന്നെ യാണ്.  അങ്ങനെ ഇരിക്കുംപോളാണ് ഈ കൊട്ടെഷ്ന് വന്നു പെട്ടത്. ഭരണപക്ഷത്തിൽ പെട്ട പാർട്ടിയുടെ ആൾ  അല്ല. പക്ഷെ കേന്ദ്രം ഭരിക്കുന്ന പാർട്ടി ,  അവരുടെ പ്രസ്ഥാനം പതിയെ പതിയെ വേര് പിടിച്ചു ഇറങ്ങുന്നു. ആണികൾ  ഒരുപാടു പേർ കൊഴിഞ്ഞു പോകുന്നു.   പാർട്ടിയുടെ അടിത്തറ നഷ്ടപെടും എന്ന് വരെ ആയി തീർന്നിരിക്കുന്നു  കാര്യങ്ങൾ. ജനങ്ങളെ വിശ്വാസം എടുക്കുവാൻ വേണ്ടി ഒരാൾ വേണം. അത് കൊണ്ട് തന്നെ യാണ്  വർഷങ്ങൾക്കു മുമ്പ്  കൊല്ലപെട്ട രക്തസാക്ഷിത്തം ജനങളുടെ  ഓർമയിലേക്ക് പാർടി കൊണ്ടുപോന്നത്.    ധീര നേതാക്കൾ അണികളെ നോക്കി പറഞ്ഞു പ്രതികാരം അതില്ലാതെ പകരം മറ്റൊന്നില്ല. പ്രതി പട്ടികയിൽ ഉണ്ടായെങ്കിലും പിന്നെ  വെറുതെ വിട്ട് അഞ്ചാം പ്രതിയെ അങ്ങനെ തിരഞ്ഞു എടുത്തു . എല്ലാം   പാർടിയുടെ കരുനീക്കങ്ങൾ .  മരിക്കുവാൻ വിധിക്ക്പ്പെടവന്റെ ദിനം ആയിരുന്നു. അന്ന്. കൊല്ലാൻ വിധിക്ക്പെട്ടവന്റെയും. അവർ സഞ്ചരിച്ച ജീപ്പിലേക്കു  ബോംബ്‌ എറിഞ്ഞത് കീരി  തന്നെ ആയിരുന്നു. . നിയന്ത്രണം വിട്ട വാഹനം തൊട്ടടുത്ത മതിലിൽ ഇടിച്ചു നിന്നു . ഈ സമയം അവിടെ പതുങ്ങി നിന്ന താൻ ചെന്ന് അവനെ വീറോടെ വെട്ടുകയാണ് ഉണ്ടായതു. എത്ര വെട്ടുകൾ. ഉടലും കഴുത്തും വേറിട്ട നിലയിൽ ആകണം എന്ന് തന്നെ ആയിരുന്നു നിർദേശം. ഒരു  ഭ്രാന്തനെ പോലെ   തുണ്ടം തുണ്ടമാക്കി വെട്ടുക ആയിരുന്നു. പിടിക്കപെടും എന്നോർത്തപ്പോൾ  കീരി തന്നെ  വലിച്ചു കൊണ്ട് പോകുക ആയിരുന്നു.

 ഇപ്പോൾ ഇവിടെ ഒളിവിൽ ഇനി എത്ര ദിവസം. മുത്തയ വല്ലപ്പോഴും വന്നാലായി. വന്നാൽ തന്നെ ഒരക്ഷരം സംസാരിക്കില്ല . ഇത് പോലെ അനുഭവം ആദ്യമാണ്. പണ്ടും ഇങ്ങനെ ഒളിവിൽ കഴിയേണ്ടി വന്നിടുണ്ട് . അന്നൊക്കെ മൊബൈൽ ഫോണ്‍ വഴിയോ, അല്ലെങ്കിൽ തന്നെ വിശസ്വസ്ഥരായ അണികളോ ആരെങ്കിലും തമ്മിൽ ബന്ധപെടുമായിരുന്നു. ഇത്തവണ തന്റെ മൊബൈൽ പോലും അവർ പിടിച്ചു എടുത്തു .  ആരോടും സംവദിക്കരുത് എന്നാണ് കർനമായ നിർദേശം.  ഈ പട്ടിക്കാടിൽ ഒരു മൊബൈൽ കിട്ടുക എന്ന് വച്ചാൽ ആരോടു ചോദിക്കും.

വല്ലാതെ മടുപ്പ്. പോലീസിനു കീഴടങ്ങിയാലോ ഇടക്കിടെ മനസ്സിൽ  തികട്ടി വരുന്ന ചോദ്യം.   കേസ് അന്വേഷണം കേന്ദ്ര ഏജന്സി ഏറ്റുടുക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. . അങ്ങനെ ആണെങ്കിൽ പാർട്ടിയുടെ ഒരു സ്വാധീനവും നടക്കുക ഇല്ല. അവരുടെ പോലീസിന്ടെ  കൈയിൽ കിട്ടിയാൽ അവർ ഇഞ്ചി ചതക്കുന്ന പോലെ തച്ചു കൊല്ലും. അവരിൽ നിന്നും ഒരു ദയയും പ്രതീക്ഷിക്കേണ്ടേ .അത് കൊണ്ട് തന്നെ അല്ലെ  ഏറെ ധാർഷ്ട്യം ഉള്ള നേതാക്കൾ പോലും ഇപ്പോൾ അകലം പാലിക്കുന്നത്?.

 ഒരു തരം   ഭയം  അയാളെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. അത് പതിയെ പതിയെ സിരകളിലൂടെ  ഊർന്നു ഇറങ്ങുന്നു.   പാർട്ടി ബോധപൂർവം ഒരകലം സ്രിഷ്ടിക്കുന്നുവോ? . ഏതു സ്ഥലം ആണെന്ന് പോലും പറയാതെ ഉള്ള ഈ  തടവ് ഇത് അസഹ്യം തന്നെ.

ഓർമകളിൽ വേവുമ്പോൾ  പുറത്തു ആരുടെയോ കാൽ പെരുമാറ്റം കേട്ട്. ചെവി ഓർത്തു .  പോലീസിന്റെ ബൂട്ടിൻ ശബ്ദമാണോ?  അടുത്തു അടുത്തു വരുന്ന കാലടികൾ .  വല്ലാത്ത ഒരു പരവശം. ഒളിക്കുവാൻ സ്ഥലം ഇല്ല. ചുമരിനോടു ചേർന്നു പറ്റി ഇരുന്നു. പെട്ടെന്ന് വാതിൽ തള്ളി തുറന്നു ആരോ അകത്തു കടന്നു.  ഭീതിയോടെ പറ്റി ഇരിക്കുമ്പോൾ മച്ചാനെ എന്ന് പരിചിതമായ ശബ്ദം .  തല ചരിച്ചു നോക്കിയപോൾ  മുന്നിൽ കീരി വാസു. ശ്വാസം നേരെ വീണു.

നാലഞ്ചു ദിവസം കൊണ്ട് നീ അങ്ങ് മെലിഞ്ഞല്ലോ? കീരിയുടെ ചോദ്യത്തിൽ ഒരു പരിഹാസം ഉണ്ടായിരുന്നോ? തോന്നിയത് ആവാം . മുഷിഞ്ഞ വേഷവും , ഷേവ് ചെയാത്ത  താടിയും മറ്റും കണ്ടാൽ ആർക്കും തോന്നും. അവൻ മെല്ലെ  പരിസരം വീക്ഷിച്ചു . പിന്നെ പറഞ്ഞു മച്ചാനെ ഇത് എന്ത് പറപ്പണ്ടി  സ്ഥലാപ്പാ ?  മുഘം ഉയർത്തി പിടിച്ച കീരിയോടു അയാൾ ചോദിച്ചു നീ വരുന്നത് ആരെങ്കിലും കണ്ടോ? കീരി തിരികെ ഒരു മറു ചോദ്യംഎറിഞ്ഞു . ചോദിച്ചു . അതെന്താ നിനക്ക് പേടി ഉണ്ടോ?  അവന്റെ കണ്ണുകൾ  തിളങ്ങുന്നുണ്ടായിരുന്നു.

അവൻ മുന്നിൽ വന്നു നിന്നു . പിന്നെ പറഞ്ഞു ഞാൻ ഒരു കൊട്ടെഷനും കൊണ്ടാണ് വന്നിട്ടുള്ളത്. പേടിയോടെ അയാൾ പറഞ്ഞു എനിക്ക് വയ്യ കീരി . എനിക്ക് വയ്യ. അയാൾ പതിയെ മുരട്‌ അനക്കി.  അയാളെ നോക്കി കീരി ഉറക്കെ പൊട്ടി ചിരിച്ചു . ഭയപെടുതുന്ന പോലുള്ള ചിരി. പിന്നെ അവൻ കണ്ണിൽ നോക്കി പറഞ്ഞു .ഇത്തവണ എന്റെ കൊട്ടേഷൻ  മച്ചാൻ തന്നെയാ ? അത് പറഞ്ഞു അവൻ വീണ്ടും വല്ലാതെ ചിരിച്ചു. പെട്ടെന്ന് ചിരി നിറുത്തിയ ശേഷം അവൻ പറഞ്ഞു. കത്തി പിടിപ്പുകുവാൻ പഠിപ്പിച്ച ആശാന് ശിഷ്യന്റെ വക സമ്മാനം . അത് അങ്ങനെ തന്നെ അല്ലെ വേണ്ടേ മച്ചാനെ?  . അവൻ വീണ്ടും ഭയാനകമായി ചിരിച്ചു. അരുത് എന്ന  ഭാവത്തിൽ അയാൾ തലയും, കൈകളും   അനക്കി.

 അല്ല മച്ചാൻ കീഴടങ്ങുവാൻ പോകുന്നു എന്ന് മുത്തയ്യ പറഞ്ഞു. അങ്ങനെ ആയാൽ പാർടിയുടെ അസ്ഥിത്തം ഇളകി പോകില്ലേ?  പാർട്ടിക്ക് വേണ്ടി കൊല്ലാൻ നടക്കുന്നവരും, പാർട്ടിക്ക് വേണ്ടി മരിക്കുവാൻ കഴിയുന്നവരും . അങ്ങനെ ഉള്ളവർ  മാത്രമേ  നമ്മുടെ പാർട്ടിക്ക് ഇന്ന് ആവശ്യം ഉള്ളു. ആദ്യത്തെ ഭാഗം അവസാനിച്ചിരിക്കുന്നു. ഇനി മച്ചാന്  ആടുവാൻ ഉള്ളത് രണ്ടാമത്തെ ഭാഗം ആണ്. പുറത്തു ഇറങ്ങിയാലും മച്ചാൻ  ഇനി പാർട്ടിക്ക് ഒരു ബാധ്യത ആണ് . എത്രകാലം ഇങ്ങനെ സംരക്ഷിക്കും. പുറത്തു പോലീസ് മച്ചാന് വേണ്ടി വല വീശി കഴിഞിരിക്കുന്നു . ഏതു നേരവും പിടികകപെടാം .  . അല്ലെങ്കിൽ  നീങ  കൊന്നവന്റെ കൂട്ടത്തിൽ ഉള്ള ഒരുത്തന്റെ വടി വാൾ മച്ചാനെ കാത്തിരിപ്പുണ്ട്‌.  അപ്പോൾ പിന്നെ നിങ്ങ ഇല്ലാതെ ആകേണ്ടത്  പാർടിയുടെ ആവശ്യം ആല്ലേ? .  മച്ചാൻ  കൊല്ലപ്പെട്ടാൽ അത് അവർ മച്ചാനെ  വെട്ടി കൊന്നതായി പാർട്ടിക്ക് സ്ഥാപിക്കാം. ചിലപ്പോൾ ചുളുവിൽ ഒരു രക്തസക്ഷിതം മച്ചാന്  വീണു  കിട്ടി എന്നും വരം. പാർടിയുടെ ഒരു രക്തസാക്ഷി എന്ന് പറഞ്ഞാൽ പിന്നെ മച്ചാൻ ആരാ? അവൻ പരി ഹാസ ചുവയോടെ  പറഞ്ഞു. പിന്നെ ഒരു പ്രസ്താവന ഇറക്കിയാൽ  അത് വിശ്വസിക്കുവാനും ഒരു പാടു മണ്ടന്മാർ ഉണ്ടാകും. അണികൾ , അല്ലേലും അവർ എന്നും വിഡ്ഢികൾ തന്നെ ആണല്ലോ. കീരി വീണ്ടും നിറുത്താതെ ചിരിച്ചു. അയാൾക്ക് അവനോടു ചിരിക്കരുത് എന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷെ അനങ്ങുവാൻ കഴിഞ്ഞില്ല.

അയാൾക്ക്  മനസിലായി . മരണം തന്റെ തൊട്ടു അടുത്തു എത്തി നില്ക്കുന്നു. അയാളുടെ ശക്തി ചോർന്നു ഒലിക്കുന്ന പോലെ.ഇതിനു മുമ്പും ഇത് പോലെ എത്ര ജീവനുകൾ . ഒരു മയവും ഇല്ലാതെ അയാൾ എടുത്തിടുണ്ട് . ആ മുഘങ്ങളിലെ ഭീതി അയാളിൽ പടർന്നു പിടിച്ചു .. ബനിയന്റെ ഉള്ളിൽ ഒളിപ്പിച്ച വലിയ കത്തി കീരി വലിച്ചു എടുത്തു.  പേടി  കൊണ്ട് അയാളുടെ ശബ്ദം പുറത്തേക്കു വന്നില്ലാ .

കീരിയുടെ ബലിഷ്ടമായ കൈകൾ  അയാളെ മതിലിനോട് തള്ളി  ചേർത്തു നിറുത്തി. കുതറുവാൻ അയാൾ ശ്രമിച്ചു. പക്ഷെ അപ്പോഴേക്കും  കീരിയുടെ  കൈകൾ അയാളുടെ  കഴുത്തിൽ മുറുകി . ശ്വാസം എടുക്കുവാൻ അയാൾ നന്നേ ബുദ്ധിമുട്ടി.  വലം കൈ കൊണ്ട് കീരി ആ കത്തി അയാളുടെ  ചങ്കിലേക്ക്‌ ആഞ്ഞു കുത്തി ഇറക്കി. പ്രാണൻ പിടയുന്ന വേദന. അയാളുടെ നിലവിളി കേൾക്കുവാൻ അവിടെ ആരും ഉണ്ടായിരുന്നില്ല.കുടം കമഴ്ത്തിയ വെള്ളം പോലെ ചോര  ചുമരിലൂടെ ഒലിച്ചു ഇറങ്ങി. കണ്ണിൽ ഇരുട്ട് പടർന്നു. കടിച്ചു അമർത്തുവാൻ കഴിയാത്ത വേദന.  ചങ്കിൽ കത്തി കയറ്റി തിരിക്കുമ്പോൾ,  പ്രാണൻ പിടി പെട്ട് പോകുമ്പോൾ ഉള്ള വേദന . അയാൾ അത് ശരിക്കും അറിഞ്ഞു.  അലറുന്ന  അയാളെ നോക്കി    വല്ലാത്ത ഉന്മാദതൊടെ  കീരി വീണ്ടും വീണ്ടും കത്തി വലിച്ച്  ഊരി എടുത്തു  അയാളുടെ ചങ്കിൽ  കുത്തി ഇറക്കി കൊണ്ടേ ഇരുന്നു . ചുവരിൽ മുഴുവനും ചോര പാടുകൾ . അവസാനം തുളച്ചു കയറിയ കത്തിപിടിയാൽ  അവൻ അയാളെ  ബലമായി ചുമരിൽ നിന്നും ഒരടിയോളം  ഉയർത്തി. പിടയുന്ന ആ ശരീരത്തിൽ നിന്നും  അവൻ ആ കത്തി വലിച്ചൂരി . വാ പൊളിച്ചു ചുമരിൽ ചാഞ്ഞു നില്കുന്ന അയാളെ അവൻ തള്ളി താഴെ ഇട്ടു. പിന്നെ ചോര തുള്ളികൾ ഇറ്റു  വീഴുന്ന കത്തി  ഒന്ന് കുടഞ്ഞിട്ട്‌  ബനിയനു പിറകിലൂടെ അകത്തേക്ക് വച്ചിട്ട്  ഒന്നും സംഭവിക്കാത്ത പോലെ അതിവേഗം അവിടെ നിന്നും ഇരുട്ടിൽ അപ്രത്യക്ഷനായി.