അലാറം അടിക്കുന്ന ശബ്ദം കേട്ടിടാണ് അവൾ ഉണർന്നത് . എന്നും അലാറം അടിക്കുനതിൻ മുമ്പേ അവൾ ഉണർന്നിടുണ്ടാകും . പിന്നെ കുറച്ചു നേരം തണുപ്പിനെ പുണർന്നു അൽപനേരം കൂടി കിടക്കും. അങ്ങനെ കിടക്കുന്നത് ഒരു സുഖമുള്ള അനുഭവം അല്ലെ? .
ഇന്നലെ രാത്രി ശരിക്കും ഉറങ്ങുവാൻ കഴിഞ്ഞില്ല . വല്ലാത്ത ഒരു ദുസ്വപ്നം . തോക്കുകളും കൈയിൽ ഏന്തി , മുഖം മറച്ച് ആയുധ ധാരികൾ . അവർ എത്ര പേർ ഉണ്ടായിരുന്നു. അറിയില്ല. പേടിച്ചു കരയുന്ന കുട്ടികളെ നോക്കി , എന്തൊക്കെയോ ഇസ്ലാമിക് സുക്തങ്ങൾ ഉറവിട്ടു കൊണ്ട് അവർ തുരു തുരെ വെടി ഉതിർത്തു .
ചോരയിൽ മുങ്ങി കുളിച്ച കുട്ടികൾ . ഹോ , ഓർക്കുമ്പോൾ തന്നെ ഒരു വല്ലായ്ക . പെട്ടെന്ന് അവൾ ഞെട്ടി ഉണർന്നു . പിന്നെ ഉറങ്ങിയത് നേരം വെളുത്ത ശേഷം ആണ് .
സ്വപ്നം ആയിരുന്നിട്ടു പോലുംഅവൾ വല്ലാതെ വിയർത്തിട്ടുണ്ടായിരുന്നു.
സ്വപനാഘതത്തിൽ നിന്നും ഉണരാൻ അവൾക്കു നിമിഷങ്ങൾ വേണ്ടി വന്നു. .പിന്നെ സ്വയം ആശ്വസിക്കുവാൻ ശ്രമിച്ചു . കണ്ടത് വെറും സ്വപ്നം ആണല്ലോ . നടന്നു സംഭവം ഒന്നുമല്ലല്ലോ?
പണ്ട് അമ്മുമ്മ പറഞ്ഞിട്ടുണ്ട് വെളുപ്പാൻ കാലത്ത് കണ്ട സ്വപ്നം ചിലപ്പോൾ ഭലിക്കും എന്ന്? ഹേയ് , ഇല്ല അങ്ങനെ ഒന്നും ഉണ്ടാകില്ല. അല്ലേലും താൻ കണ്ട ഏതു സ്വപ്നമാണ് ഭലിച്ചിരിക്കുനത്.?
അവൾ കട്ടിലിൽ നിന്നും എഴുനേറ്റു. പതിയെ മുടി പിന്നിലൂടെ മടക്കി കെട്ടി വച്ചു . പിന്നെ കൈ വെള്ള ചേർത്ത് വച്ച് കണ്ണുകളെ സ്പർശിച്ചു. ചുണ്ടുകൾ പതിയെ മന്ത്രിച്ചു.
'കരഗ്രെ വസതെ ലക്ഷ്മി
കര മദ്ധ്യേ സരസ്വതി
കര മൂലെ സ്തു ഗോവിന്ദാ
പ്രഭാതെ കര ദർശന'
അടുക്കളയിൽ അമ്മ പാത്രം കഴുകുന്ന ശബ്ദം . വാതിലിലൂടെ അവൾ അമ്മയെ എത്തി നോക്കി. പത്രം കഴുകിയ ശേഷം അമ്മ ദോശ ചുടുവാൻ പാകത്തിന് മാവ് ഇളക്കുന്നു. ദോശ ചുടുമ്പോൾ ഉള്ള 'ശു്' എന്നാ ശബ്ദം. കുളിമുറിയിലേക്ക് ബ്രഷും എടുത്തു അവൾ നടന്നു.
വരുന്ന തിങ്കൾ ആഴ്ച യാണ് കായിക ദിനം. ഈ കുട്ടികളെ കൊണ്ട് പൊരി വെയിലത്തു കസർത്ത് നടത്തണം. കിണ്ടെർ ഗാർട്ടനിലെ കുഞ്ഞുങ്ങളെ കൊണ്ട് വല്ലതും ചെയിപ്പിക്കുക എന്നത് ഒരു അഭ്യാസം തന്നെ ആണ്. ഓടിയും , ചാടിയും അവർ തളരും. ഇങ്ങോട്ട് വരാൻ പറയുമ്പോൾ അങ്ങോട്ട് പോകുന്ന കുട്ടികൾ .
"പ്രിഫിറ്റ്" ആയ വിപിൻ മൈക്കിനു മുമ്പിൽ നിൽക്കുന്ന എന്നാ ഭാവത്തിൽ മുറി വാക്കുകളോടെ കുട്ടികളെ നോക്കി പറഞ്ഞു
ഈ ലോകം നമുക്ക് മാത്രം അവകാശ പെട്ടത് അല്ല. മറിച്ച് സകല ജീവ ജാലങ്ങൾക്കും കുടി അവകാശപ്പെ ട്ടതാണ് . ഈ വർഷത്തെ തീം ‘How to protect animals’ എന്നാണ്. താൻ പഠിപിച്ച വാചകം , അവനു അത് മനപാഠം ആണ് . എല്ലാ ജീവ ജാലങ്ങളെയും സംരക്ഷി ക്കേണ്ടത് നമ്മുടെ കടമ യാണ് . അത് കഴിഞ്ഞു രണ്ടു കൈകൾ നീട്ടി അവൻ പറഞ്ഞു
"ലോകേ സമസ്തോ സുഘിനോ ഭവന്തു"
എല്ലാ കുട്ടികളും ആ വരി ഉച്ചത്തിൽ ഏറ്റു പറഞ്ഞു
കുട്ടികളെ മൈതാനത് വരി വരി ആയി നിറുത്തും. പിന്നെ ചില ചെറിയ കുടുകളിൽ മൃഗങ്ങളുടെ വേഷം ധരിച്ച ഓരോരോ കുട്ടികൾ . സിംഹം, കരടി, മാൻ , മുയൽ, തുടങ്ങി എലി വരെ യുണ്ട്. വരി വരി ആയി നില്ക്കുന്ന കുട്ടികൾ ഓടി വന്നു കുടു തുറന്നു ഓരോ മൃഗ വേഷം ധരിച്ച കുട്ടിയേയും കുട്ടിൽ നിന്നും രക്ഷപെടുത്തണം . പിന്നെ ഓടി പോയി പഴയ സ്ഥാനത് നിൽക്കണം. മുന്നു നാലു വട്ടം ഇങ്ങനെ ഓടിയപ്പോഴേക്കും കുട്ടികൾ തളർന്നു . ശരിക്കും ഈ കായിക ദിനം നടത്തേണ്ടി ഇരുന്നത് കഴിഞ്ഞ വാരം ആയിരുന്നു. കലക്ടർ വരാം എന്ന് ഏറ്റതാണ് . അപ്രതീക്ഷിതമായി കലക്ടർ പരിപാടി മാറ്റി. അത് കൊണ്ടെന്താ കായിക ദിനവും മാറ്റേണ്ടി വന്നു. അവർക്ക് ഒന്നും പൊരി വെയിലത്ത് തളരുന്ന ഈ കുഞ്ഞുങ്ങളുടെ ബദ്ധപ്പാടുകൾ അറിയേണ്ട ആവശ്യം ഇല്ലല്ലോ?
പെട്ടെന്നാണ് അത് സംഭവിച്ചത്. ഗേറ്റ് തട്ടി തെറുപ്പിച്ച് പൊടി പടലങ്ങൾ ഉയർത്തി കൊണ്ട് ഒരു ജീപ്പ് മുന്നോട് ആഞ്ഞു വന്നു നിന്നു. എന്താണ് സംഭവി ക്കുനത് എന്ന് മനസ്സിൽ ആകും മുമ്പേ ജീപ്പിൽ നിന്നും കുറെ ആയുധ ധാരികൾ ആയ ചെറുപ്പക്കാർ ഇറങ്ങി വന്നു . മുഖം മുടി ധരിച്ച ചെറുപ്പക്കാർ . അവർ ആകാശത്തേക്ക് വെടി ഉതിർത്ത് ഭീകര അന്തരീക്ഷം സൃഷ്ടിച്ചു. പിന്നെ അവരിൽ നേതാവ് എന്ന് തോന്നിപ്പികുന്ന അയാൾ മുന്നോട്ടു വന്നു. അയാൾ ആ മുഘ പടം എടുത്തു മാറ്റി. നീണ്ട മുക്ക് , വൃത്തി ഇല്ലാതെ വളർന്നു നിൽകുന്ന നീണ്ട കറുത്ത താടി . പാതി അടഞ്ഞ ചത്ത കണ്ണുകൾ . വെറുപ്പ് ഉളവാകുന്ന രൂപം . അയാൾ എന്തോ അറബിയിൽ ഉച്ചത്തിൽ ആക്രോശിച്ചു.
കുട്ടത്തിൽ ഉള്ളവർ അപ്പോഴേക്കും കുട്ടികളെ വളഞ്ഞു പിടിച്ചു . എതിർക്കുവാൻ ശ്രമിച്ച അവളെയും. എന്താണ് സംഭവിക്കുന്നത് എന്ന് ഒന്നും മനസിലായില്ല. പൊടി പടലങ്ങൾ കൊണ്ട് മുടിയ അവസ്ഥ. പേടിച്ചു വിരണ്ട കരയുന്ന കുട്ടികളെ നോക്കി ആ തോക്ക് ധാരി ഉറക്കെ ചിരിച്ചു. അറബിക്കു വചനങ്ങൾ ഉദ്ധരിച്ചു തോക്ക് രണ്ടു കൈ കൊണ്ടും മേല്പോട്ട് ഉയർത്തി കുടെ ഉള്ളവർ വിളിച്ചു പറഞ്ഞു . ' അള്ളാഹു അക്ബർ' ' അള്ളാഹു അക്ബർ'
പിന്നെ അവർ ആ കുട്ടികളെ നിര നിരയായി നിറുത്തി . ഓടാൻ പോലും ത്രാണി ഇല്ലാത്ത ആ കുഞ്ഞുങ്ങളുടെ കൈകൾ ബന്ധിച്ചു . അവരെ മുട്ട് കുത്തി നിറുത്തിയ ശേഷം ആ ഭീകരർ കുരുന്നുകൾക്ക് നേരെ നിറുത്താതെ വെടി യുതിർത്തു . നെറ്റി ലെക്കും, മുഘത്തെക്കും വെടി ഉണ്ടകൾ തുളഞ്ഞു കയറി. അലറി കരഞ്ഞു കൊണ്ട് വേദനയോടെ കുട്ടികൾ പൂഴി മണ്ണിലേക്ക് വീണു. മണ്ണിൽ മുഴുവനും ചോര പാടുകൾ.
തടയുവാൻ ശ്രമിച്ച അവൾക്കു നേരെയും അവരിൽ ഒരുവൻ നിറയോഴിച്ചു . വേദന കൊണ്ട് പിടയുമ്പോഴും അവൾ കൈകൾ കൊണ്ട് ആ പിഞ്ചു കുഞ്ഞുങ്ങളെ പൊതിയുവാൻ ആഗ്രഹിച്ചു. പിന്നെ തന്റെ പ്രിയപ്പെട്ട കുട്ടികളോടൊപ്പം അവളും ആ പൂഴി മണ്ണിലേക്ക് വീണു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ