(മസ് ക്കറ്റിലെ SNS സംഘടനക്കു വേണ്ടി എഴുതിയ നാടകം)
അഭിനയിക്കുന്നവർ
നാരായണൻ നായർ
മൊയ്തു മുതലാളി
കേശവൻ
മാത്തച്ചൻ
ദിവാകരൻ
നാരായണൻ നായരുടെ മകൻ
റേഷൻ കടക്കാരൻ
ബാങ്ക് മാനേജർ
രംഗം 1
റേഷൻ കട
കേശവൻ - അല്ല ദിവാകരാ , ഈ മൊയ്തു മുതലാളി ചാക്കിലും കന്നാസിലും ഒക്കെ ആയി ആ റേഷൻ കട തന്നെ വണ്ടിയിൽ കൊണ്ട് പോയിട്ടുണ്ടല്ലോ ?
ദിവകരാൻ - അത് തനിക്ക് ആറി യില്ലേ? മുതാലാളിയുടെ റേഷൻ കാർഡിൽ
മരിച്ചു പോയ ഉമ്മ, ബാപ്പ , കെട്ടിച്ചു വീട്ട മോള് സീനത് , ഒളെടെ കെട്ടിയോനും , അളിയനും ഒക്കെ ആയി ഒരു പഞായത്തിന്നു ഉള്ള ആളുണ്ട്.
കേശവൻ - അതിനു ഒക്കെ ഇവിടെ ഒരു നിയമവും , വകുപ്പും ഇല്ലേ ? മുതലാളിക്ക് ഈ റേഷൻ കടയിലെ സാധനങ്ങൾ മേടിച്ചിട്ട് വേണമോ നിത്യം കഴിയുവാൻ ?
ദിവാകരൻ - കേശവാ , താനീ നാട്ടുകാരൻ ഒന്നും അല്ലെ? മുതലാളി അയാളുടെ കടയിലെക്കാണ് ഈ സാധനങ്ങൾ കൊണ്ട് പോകുനത് . എന്നിട്ട് ഇരട്ടി വിലയ്ക്ക് വിൽക്കും . അല്ലാതെ പിന്നെ ?
ക്ഷീണിച്ച ഒരു വൃദ്ധൻ പതിയെ റേഷൻ കടയിലേക്ക് വരുന്നു , കാവി മുണ്ടും , ബനിയനും വേഷം . കൈയിൽ ഒരു പഴയ സഞ്ചി .
നാരായണൻ നായർ - പഴയ സഞ്ചി തുറന്നു റേഷൻ കാർഡ് , കടക്കാരന് നീട്ടിയ ശേഷം പറയുന്നു.
പുതിയ കുറച്ചു ആനുകുല്യങ്ങൾ ഒക്കെ ഗവണ്മെന്റ് പ്രക്യാപിച്ചു എന്ന് കേട്ടു .
അതൊക്കെ ഈ കാർഡിൽ ഒന്ന് കുറിച്ച് തന്നാൽ വലിയ ഉപകാരം ആയിരിക്കും. കഴിഞ്ഞ ആഴ്ച വരണം എന്ന് കരുതിയതാ . കമലക്ഷിക്ക് വീണ്ടും ദീനം കൂടി . തോമാച്ചന്റെ ആശുപത്രിയിൽ ആണ് ഇപ്പോൾ ചികിത്സ .
കടക്കാരൻ - വലിയ താല്പര്യം ഇല്ലാതെ കാർഡ് മറിച്ചു നോക്കുന്നു . പിന്നെ തിരിയെ വൃദ്ധനു കാർഡു നൽകി . .
നാരായണൻ നായർ - അല്ല ഒന്നും പതിച്ചില്ല.
കടക്കാരൻ - ഇതിൽ പതിക്കുവാൻ ഒന്നും ഇല്ല.
നാരായണൻ നായർ - ഒന്നും മനസിലാവാത്ത ഭാവത്തിൽ . അതെന്താ ?
കടക്കാരൻ - നിങ്ങൾക്ക് അതിനുള്ള യോഗ്യത ഇല്ല. കാരണം നിങ്ങൾ ഒരു ഉയർന്ന ജാതി ക്കരാൻ ആണ് . നിങ്ങൾക്ക് പതിപിച്ചു തന്നാൽ എന്റെ ജോലി പോകും.
നാരായണൻ നായർ- അല്ല ഇപ്പോൾ മൊയ്തു മുതലാളി ഒരു വണ്ടി നിറയെ സാധങ്ങള് മായി പോയല്ലോ?
കടക്കാരൻ - അയാൾ ഇസ്ലാമാ , പിന്നെ ദരിദ്ര രേഖക്ക് താഴെയാണ് ? അത് പോലെ യാണോ നിങ്ങൾ.
നാരായണൻ നായർ - പകച്ചു നില്കുന്നു.
ദിവാകരൻ - നായരേ നിങ്ങൾ വലിയ പ്രമാണി അല്ലായിരുന്നോ . നിങ്ങൾക്ക് എന്തിനാ ഈ നക്കാപിച്ച റേഷൻ . പരിഹസിച്ചു ചിരിക്കുന്നു.
കേശവൻ - ദിവാകരാ ഇങ്ങനെ പരിഹസിക്കരുത് . പിന്നെ വിഷമത്തോടെ നാരായണൻ നായരേ നോക്കുന്നു.
രംഗം 2
വേദി - ബാങ്ക്
നാരായണൻ നായർ - ശിപായിയോടു മാനേജറിനെ ഒന്ന് കാണണം
ശിപായി - മാനേജർ ആരോടോ സംസാരിക്കുകയാണ് . അത് കഴിഞ്ഞു കാണാം .
മാനേജറും , മാത്തച്ചനുമായി സംഭാഷണം
മാത്തച്ചൻ - അന്ന് പറഞ്ഞ എല്ലാ കടലാസുകളും ഉണ്ട് . ഈ ലോണ്‍ സാക്ഷ്യ പെടുത്തി തരണം.
ബാങ്ക് മാനേജർ - കടലാസുകൾ മറിച്ചു നോക്കുന്നു . ഇത് കാർഷിക വയ്പകുള്ള അപേക്ഷ ആണല്ലോ . അതിനു താൻ എന്ത് കൃഷി ആണ് ചെയുവാൻ പോകുനത് ?
മാത്തച്ചൻ - വളിച്ച ചിരിയോടെ, എന്റെ സാറേ , സാറിന് ഒന്നും അറിയാത്ത പോലെ ? കാർഷിക വായ്പ എടുത്താൽ കൃഷി നശിച്ചു എന്ന് പറഞ്ഞു ലോണ്‍ തിരിച്ചു അടക്കേണ്ട വകുപ്പ് ഇല്ല എന്ന് സാർ തന്നെ അല്ലെ സാക്ഷി പെടുത്തിയത്. . പിന്നെ സാറിനും ഇതിന്റെ ഗുണം ഒക്കെ ഉണ്ടല്ലോ
ബാങ്ക് മാനേജർ - ചിരിയോടെ . ആ പേപ്പറിൽ ഒപ്പ് വയ്ക്കുന്നു .
മാത്തച്ചൻ - സന്തോഷത്തോടെ പോകുന്നു
നാരായണൻ നായർ - ഭവ്യതയോടെ തല ചൊറിഞ്ഞു കൊണ്ട് സാർ.
ബാങ്ക് മാനേജർ - നിങ്ങൾ വീണ്ടും വന്നോ? നിങ്ങളോട് പറഞ്ഞതല്ലേ വായ്പ അനുവദിക്കുവാൻ കഴിയില്ല എന്ന്.
നാരായണൻ നായർ - കടലാസുകൾ എല്ലാം കൊണ്ട് വന്നിടുണ്ട് . സാർ ഇതിൽ ഒന്ന് ഒപ്പ് വച്ചാൽ..
ബാങ്ക് മാനേജർ - ദേഷ്യത്തോടെ , നിങ്ങൾക്ക് മലയാളം പറഞ്ഞാൽ മനസിലാകില്ല എന്നുണ്ടോ?
നിങ്ങൾ ഒരു നായർ അല്ലെ? ? സാമ്പത്തികമായി പിന്നോക്കം നിൽകുന്ന ന്യൂന പക്ഷ സമുദായ അംഗങ്ങൾക്ക് മാത്രമേ ബാങ്കിന് വായ്പ നല്കുവാൻ അവകാശമുള്ളു. നിങ്ങള്ക്ക് വായ്പ നല്കുവാൻ ബാങ്കിന് കഴിയില്ല . എനിക്ക് കുറച്ചു തിരക്കുണ്ട് . അയാൾ ഫയലുകൾ മറിക്കുന്നു .
നാരായണൻ നായർ - ദൈന്യനായി പുറത്തേക്കു നടക്കുന്നു.
രംഗം 3
വേദി - വീട്
നാരായണൻ നായർ - കസേരയിൽ ഇരിക്കുന്നു. പിന്നെ എഴുനേറ്റു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. പിന്നെ പുറത്തേക്കു നോക്കുന്നു. അയാള് ആരെയോ പ്രതീക്ഷിച്ച എന്ന പോലെ...
ടൈ കെട്ടിയ , കൈയിൽ ഒരു ഫയലോടെ അയാളുടെ മകൻ കടന്നു വരുന്നു.
നാരായണൻ നായർ - ആകാംഷയോടെ എന്തായി മോനെ നിന്റെ ഇന്റർവ്യൂ . ഇത് കിട്ടുമല്ലോ അല്ലെ..
യുവാവ് - ദേഷ്യത്തോടെ അച്ഛനെ നോക്കുന്നു. പിന്നെ ടൈ വലിച്ചൂരി താഴേക്ക് എറിയുന്നു. ഇന്റർവ്യൂ , ഇനി ഞാൻ വല്ല കൂലി പണിക്കും പൊക്കോളാം .
എന്തിനാ അച്ഛൻ എന്നെ ഇത്രയ്ക്കു കഷ്ടപ്പെട്ട് പഠിപ്പിച്ചത്
നാരായണൻ നായർ - എന്തുണ്ടായി ?
യുവാവ് - ഞാൻ ഒരു മുസ്ലിം ആണോ? ഞാൻ ഒരു ക്രിസ്ത്യാനി ആണോ?
നായരായി ജനിച്ചത് എന്റെ കുറ്റം ആണോ ?
ഞാൻ കരുതിയത് ജോലി കിട്ടുവാൻ ഉള്ള യോഗ്യത ഉയർന്ന വി ദ്യാഭാസം ആണ് എന്നാണ്. പക്ഷെ അതിൽ ഉപരി ഇതര ജാതിക്കർക്കുള്ള യോഗ്യത പോലും ഒരു ഹിന്ദു വായി ജനിച്ചവന് ഇല്ല. കൈകൂലി കൊടുക്കുവാൻ അച്ഛന് കഴിയുമോ?
പുറത്തു ബഹളം
സ്ഥാനാർത്തിയും , കേശവനും , ദിവാകരനും .
സ്ഥാനാർഥി - നായര് ചേട്ടാ , ചേട്ടന്ടെ പ്രശ്നം എല്ലാം ഇതോടെ തീരും . ഇത്തവണ ഞങ്ങളുടെ പാർട്ടി അല്ലെ അധികാരത്തിൽ വരുന്നത്.
ചേട്ടന്റെയും , വീട്ടുകാരുടെയും വോട്ടു എനിക്ക് വേണം.
നാരായണൻ നായർ - ഞാൻ എന്തിനു വേണ്ടി നിങ്ങൾക്ക് വോട്ടു നൽകണം ?
ഇത്രയും കാലം മാറി മാറി ഭരിച്ച സർക്കാർ ഞങ്ങളെ പോലുള്ളവർക്ക് വേണ്ടി എന്ത് ചെയ്തു? എനിക്ക് മാത്രമായി ഒരു ഉന്നതി വേണ്ട. പക്ഷെ ഞങ്ങളുടെ സമുദായത്തിന് വേണം. ഈ സമുദായത്തിൽ ജനിച്ചു എന്ന പേരിൽ അർഹിക്കേണ്ട പരിഗണന ഞങ്ങള്ക്ക് കിട്ടിയിരിക്കണം . അത് തരുവാൻ നിങ്ങളുടെ പാർടിക്ക് കഴിയുമോ?
സാമ്പത്തികമായി പിന്നോക്കം നിൽകുന്ന നായർ സമൂഹത്തിനും നീതി നിഷേധിക്കുവാൻ ഒരായിരം കാരണങ്ങൾ ഉണ്ട്. എന്നാൽ അതെ നിയമം മറ്റു ജാതിക്കാർക്കു മുന്നിൽ എന്തേ കണ്ണ് അടക്കുന്നു ? അർഹമായ ആനുകൂല്യങ്ങൾ അവർക്കും നൽകിക്കോട്ടേ. പക്ഷെ ഇതെല്ലം നിഷെധിക്കപ്പെട്ട ഒരു സമുദായം ഇവിടെ ഉണ്ട് എന്ന് മറക്കരുത് .
അപ്പകഷ്ണം മുന്നില്ലിട്ട് തന്നീട്ടു വോട്ടു ചോദിക്കുവാനായി വന്നിരിക്കുന്നു.
അമർഷതൊടെ ... ഒരു പാർട്ടിക്കാരനും ഇനി ഈ പടി ചവിട്ടരുത് .
കേശവൻ -, അതെ ഇനി ഒരു പാർടി ക്കാരും ഞങ്ങൾ ഹിന്ദുക്കളുടെ വോട്ടും ചോദിച്ചു കൊണ്ട് ഇവിടേക്ക് വരേണ്ടതില്ല . എല്ലാകാലവും ഭിന്നിപിച്ചു ഭരിക്കാം എന്ന വ്യാമോഹം വേണ്ട.
ദിവാകരൻ - അവകാശങ്ങൾ ചോദിച്ചു മേടിക്കുവാൻ നായർ സമൂഹത്തിനും അവകാശമുണ്ട്. കാലം മാറി മെമ്പറെ..
നാരായണൻ നായർ - അതെ . ഞങ്ങൾ ഒരുമിച്ചു പോരാടുവാൻ തിരുമാനിച്ചു.
അഷ്ടിക്കു വകയില്ലാതെ, ജോലി ഇല്ലാതെ വലയുന്ന ഒരു പാടു പേർ ഉണ്ടീ സമുദായത്തിൽ . നായരായി പോയി എന്നുള്ള കാരണത്താൽ നീതി നിഷേധിക്ക പ്പെട്ടവർ. . എന്ത് കൊണ്ട് നിങ്ങൾ ആരും ഈ അനീതിക്ക് എതിരെ പ്രതികരിക്കുന്നില്ല?
സമുദായം ഉണർന്നു കഴിഞ്ഞു.
സദസ്സിനെ കൈ ചൂണ്ടി എല്ലാവരും ഒരുമിച്ച്
പുതിയ ഒരു പ്രഭാതം വിടരുകയാണ് ആ നാളെ നമ്മൾക്കുള്ളതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ