ഇങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട് ഒരു പാടു നേരമായി കാണും. മരുന്നിന്റെയും, ലോഷന്റെയും മനം മടുപ്പിക്കുന്ന ഗന്ധം. കണ്ണടച്ചു മനസ്സിൽ പ്രാർത്ഥിച്ചു ദൈവമേ രവിക്ക് ഒന്നും വരുത്തല്ലേ എന്ന്. അതിനിടക്ക് വിമൽഒരു വട്ടം വിളിച്ചു ചോദിച്ചു , രവിയുടെ അവസ്ഥ എങ്ങനെ ഉണ്ട് എന്നറിയുവാൻ ?.രാവിലെ ഇവിടെ കൊണ്ടുവന്നാക്കിയിട്ടു പോയതാണ് വിമൽ. വീണ ചേച്ചിയുടെ ഫോണ്‍ അറ്റൻഡ് ചെയ്തത് വിമൽ ആയിരുന്നു.
അതിനിടെ ഒന്ന് രണ്ടു വട്ടം സിസ്റ്റർ, തിയെറ്റ്റിന് പുറത്തു വരികയും തിരക്കിട്ട് വീണ്ടും അകത്തേക്ക് കയറി പോകുകയും ചെയ്തു. വല്ലാത്ത ഉൽഘണ്ട. സമയം കടന്നു പോയി കൊണ്ടേ ഇരിക്കുന്നു. പിന്നെ സിസ്റ്റർ വീണ്ടും പുറത്തു വന്നപ്പോൾ ചോദിച്ചു എന്തായി എന്ന് ? ഇല്ല ഓപ്പേറേഷൻ കഴിഞ്ഞിട്ടില്ല . പിന്നെ എന്തൊക്കെയോ മരുന്നുകളുമായി അവർ വീണ്ടും ഓപ്പറെഷൻ തിയെറ്ററിലേക്ക് കയറി പോയി . നാല് സീറ്റ് അപ്പുറത്ത് തളർന്നിരിക്കുന്ന രവിയുടെ അച്ഛൻ. കൈ പത്തി കൊണ്ട് മുറിഞ്ഞ വീഴുന്ന കണ്ണുനീർ ഇടക്ക് തുടക്കുന്നുണ്ട് . കുറച്ചു മുമ്പ് വരെ ചേച്ചി എന്ന് തോന്നിപ്പിക്കുന്ന സ്ത്രീ ഉണ്ടായിരുന്നു. ഇത്ര നേരവും ഇവിടെ ഇരുന്നും കരഞ്ഞും , നെടു വീർ പ്പിട്ടും , വ്യസനിച്ചു ഒക്കെ ഇരുന്ന അവരെ പിന്നെ ആരോക്കയെ ചേർന്ന് മുറിയിൽ കൊണ്ടുപോയി ആക്കി. അവർ വല്ലാതെ തളർന്നിടുണ്ടായിരുന്നു .
ഇന്ന് രാവിലെ വീണ ചേച്ചി വിളിച്ചു പറയുംപോഴാണ് താൻ വിവരം അറിയുനത്. രവിക്ക് എന്തോ അക്സിടെന്റ്റ് പറ്റി . സിറ്റി ഹോസ്പിറ്റലിൽ ആണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത് . നീ ഒന്ന് ഹോസ്പിറ്റലിൽ പോയി നോക്കണം ,നവീൻ ചേട്ടന് ആകെ ഒരു സമാധാനവും ഇല്ല. ഹോസ്പിറ്റലിൽ വന്നപ്പോൾ ആണ് വിവരം മുഴുവനും അറിയാൻ കഴിഞ്ഞത്.
രാത്രി രവി ഒടിച്ച കാർ നിയന്ത്രണം വിട്ടു ഏതോ തമിഴൻ ലോറിയിൽ ഇടിച്ചതാണത്രേ. ഭാര്യമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാ? അവന്റെ വിവാഹ ബന്ധം അത്ര സുഘകര മായിരുന്നില്ല എന്ന് നേരത്തെ കേട്ടിരുന്നു. അവനു ചേർന്ന ഭാര്യ ആയിരുനില്ല വിനിത. അവർ തമ്മിൽ പല കാര്യങ്ങളിലും അഭിപ്രായ വ്യതാസം ഉണ്ടായിരുന്നു. സാമ്പത്തികമായി അത്രയൊന്നും ഉന്നതിയിൽ ആയിരുന്നില്ല വിനിതയുറെ കുടുംബവും. പക്ഷെ പണ്ട് തൊട്ടേ ഒരു പിടി വാശി ക്കാരി ആയിരുന്നു വിനിത. അവനു അവൾ ഒരു സമാധാനവും കൊടുക്കുന്നില്ല എന്നൊക്കെ പണ്ട് അമ്മായി വീണ ചേച്ചി പറഞ്ഞു അറിവുണ്ട്. നേരത്തെ പിരിയാൻ തുടങ്ങിയ അവരെ വീടുകാർ വീണ്ടും കൂട്ടി ചേർത്തതാ. രാത്രി വഴക്കിട്ട് സഹിക്കുവാൻ വയ്യാതെ വീട്ടിൽ നിന്നിറങ്ങിയതാ. ഇറങ്ങും മുമ്പേ അവൻ അമ്മയെ വിളിച്ചിരുന്നു. എല്ലാവർക്കും അവന്റെ അവസ്ഥ നന്നായി അറിയാമായിരുന്നു. അമ്മ പറഞ്ഞതാ, രാവിലെ പോന്നാൽ മതി എന്ന്. അത് കൂട്ടാക്കാതെ പുറപ്പെടതാ . സമയം അല്ലാതെ എന്താ. അത്രയും ആയുസ്സേ അവനു നീക്കി വച്ചിടുണ്ടാവുകയുള്ളോ ? വീണ്ടും വീണ്ടും ഇതേ പല്ലവി അപ്പുറത്ത് ഇരിക്കുന്ന കാർന്നോരു കണ്ടവരോടൊക്കെ പറയുന്നുണ്ടായിരുന്നു. വല്ലാതെ വീർപ്പ് മുട്ടുന്ന പോലെ തോന്നി.
മടുത്തപ്പോൾ അവൾ അപ്പുറത്തെ അവിടെ നിന്നും മാറി ഇരുന്നു. അന്ന് ഉത്സവകാലം ആയിരുന്നു. അമ്മയുടെ നാട് മാവേലിക്കര ആണ്. തങ്ങൾ എറണാനകുളത്തു താമസിക്കുന്ന കൊണ്ട് വെക്കെഷൻ വന്നാൽ ഉടനെ തന്നെ നാട്ടിലേക്കു ഒരു പോക്കുണ്ട്. അവിടെ ആണ് അമ്മയുടെ തറവാട് . അമ്മുമ്മയും, വലിയമ്മയും, അമ്മാവനും എല്ലാം അവിടെ തറവാട്ടിൽ തന്നെ . നാട്ടിൻ പുറമായത് കൊണ്ട് വർഷത്തിൽ ഒന്നോ , രണ്ടോ തവണ ചെല്ലുംപോഴും അവിടുത്തെ നാട്ടുകാർക്ക്.തന്നെ കണ്ടു നല്ല പരിചയം ആണ്. . അമ്പലത്തിലും മറ്റും പോകുമ്പോൾ വഴിയിൽ വച്ച് ആരെ കണ്ടാലും വലിയമ്മ പറയും അനിയത്തിയുടെ മകളാ . സ്കൂൾ അടച്ചപോൾ വന്നതാ എന്നൊക്കെ. ഒരു പരിചയം പോലും ഇല്ലെങ്കിലും നാട്ടുകാർ ചിരിച്ചു പരിചിതമായ ഭാവതോടെ സംസാരിക്കും . വർത്ത്മാനത്തിൻ ഇടെ റോഡിലും, തൊടിയിലും നീട്ടി തുപ്പി, മുറുക്കാൻ കറ പല്ലിൽ ചാലിച്ച അമ്മമ്മ മാർ . ചിലര് പറയും തങ്കത്തിന്റെ തനി പകർപ്പാണ് എന്നൊക്കെ. വലിയമ്മയുറെയും , വലിയഛൻടെയും ഒറ്റ മോളായിരുന്നു വീണ ചേച്ചി. തന്നെ ക്കാൾ നാല് വയസ്സ് മൂപ്പുണ്ട് . ഒറ്റ മോളായത് കൊണ്ട് കുറച്ചു പുന്നരിച്ചാണ് ചേച്ചിയെ വളർത്തിയത്. . അത് കൊണ്ട് തന്നെ വീണ ചേച്ചിക്ക് കുറച്ചു കുറുമ്പ് കുടുത ൽ ആണ്. എന്നാലും ചേച്ചിക്ക് തന്നെ വലിയ കാര്യം ആണ് , വീണ ചേച്ചിയുടെ കൂടെ കാവിലെ അൻപൊലി മഹോത്സവം കാണുവാൻ പോകുവാൻ തനിക്കു വലിയ ഇഷ്ടമായിരുന്നു.എറണാകുളത് ഉള്ള അമ്പലങ്ങളിൽ അൻപൊലി ചടങ്ങ് ഇല്ല. ദേവിയെ എഴുനള്ളിച്ചു കൊണ്ട് വരുകയും, യാത്ര അയക്കുകയും ചെയുന്ന ചടങ്ങ്. നാട്ടിൽ ഉള്ള സകല ജനങ്ങളും കൂടും , ഭക്തി നിര്ഭരമായ ആ ചടങ്ങ് കാണുവാൻ . പോറ്റി എന്ന് അറിയപെടുന്ന തിരുമേനി മുമ്പിലും , പിന്നെ വേറൊരു തിരുമേനി പിറകിലും ആയി പല്ലക്ക് പൊലെ യുള്ള ദേവിയുടെ തിടുമ്പ് ഏറ്റി ദേവിയെ എഴുന്നള്ളിച്ചു കൊണ്ട് നടക്കും. തിടുമ്പ് എറ്റുന്ന പോറ്റിയുടെ വൈഭവം കാണേണ്ട കാഴ്ച തന്നെ യാണ്. അന്യ ദെശങ്ങളിൽ ഉള്ളവർ പോലും ഉത്സവ സമയത്ത് ലീവ് എടുത്തു ഈ കളിയാട്ടം കാണുവാൻ എത്തും
തോളിൽ അമ്മയെ എഴുന്നെള്ളിച്ച് തിരുമേനി ഇടതോട്ടും, വലത്തോട്ടും തോള് ചെരിച്ച് , ഓടിയും , നടന്നും , നൃത്ത ചുവടുകൾ വച്ചും ദേവിയെ എഴുനള്ളികുന്ന കാഴ്ച അത് കാണേണ്ടത് തന്നെ യാണ്. വല്ലാത്ത ഒരു സിദ്ധി തന്നെയാണ് . കൈ കൊണ്ട് തൊടാതെ, തോള് ചെരിക്കുംപോൾ ഇപ്പോൾ താഴെ വീഴും എന്നാ മട്ടിൽ പൂർണമായും ദേവിയെ ഏറ്റി പിന്നെ വീണ്ടും എതിർ വശത്തേക്ക് ചരിച്ചു ബാലന്സ് ചെയുന്ന രീതി. പോറ്റി മാരുടെ തോളിൽ അമ്മികുഴയുടെ വലിപത്തിൽ വലിയ തഴമ്പ് ഉണ്ടാകും. അൻപൊലി ഏറ്റിയ അനുഭവം തഴംബായി രുപപെടുന്നതയിരിക്കാം. അപൂർവ സിദ്ധിയും, ദൈവീകതയും, ആർപ്പണ മനോ ഭാവവും ഒരുമിച്ചു ചെരുന്നവർക്ക് മാത്രമേ ദേവിയെ മനസിലേക്ക് ആവാഹിച്ചു ഇരുത്തുവാൻ കഴിയുകയുള്ളൂ. മനസിലേക്ക് ആവാഹിച്ചു കഴിഞ്ഞാൽ ചെണ്ടയുടെ താളത്തിന് അനുസരിച്ച് അറിയാതെ തന്നെ കാൽ ചുവടു വച്ച് ചാഞ്ഞും , ചെരിഞ്ഞും നൃത്ത ചുവടുകൾ വച്ച് മണി ക്കുറൂകളോളം പോറ്റിമാർ ആ തിടുമ്പ് തോളത് എറ്റി ഒരു ക്ഷീണവും ഇല്ലാതെ അവർ നടക്കും. സാധാരണ ഗതിയിൽ ആ തിടുമ്പ് എറ്റിയാൽ അഞ്ചു മിനുട്ടിനുള്ളിൽ അവ താഴെ വയ്ക്കും . അത്രയ്ക്ക് ഭാര കുടുതൽ ഉണ്ടാവക്ക്. ഭഗവതി കടാക്ഷം ഉള്ളവർക്ക് മാത്രം ചെയുവാൻ കഴിയുന്ന അപൂർവ സിദ്ധി. ഇതെല്ലം കണ്ടാൽ എതൊരു നിരീശ്വര വാദിയും അമ്മയുടെ ഭക്തനായി മാറും . അതിൽ ഒരു സംശയും വേണ്ട .
അന്ന് താൻ പ്രീ ഡിഗ്രി സെക്കന്റ് ഇയർ പഠിക്കുന്ന സമയം. വീണ ചേച്ചി MSC ഫസ്റ്റ് ഇയറും. അൻപൊലി കൂട്ടത്തിൻ ഇടെ നടക്കുമ്പോൾ ആണ് നവീൻ ചേട്ടനെ ആദ്യമായി കാണുനതു. നല്ല കട്ടി മീശ ഒക്കെ ആയി, ഉയരം ഉള്ള, ബട്ടന്സു തുറന്നു നെഞ്ചിൽ തിളങ്ങുന്ന സ്വർണമാല അണിഞ്ഞു സിനിമ നടാൻ ജോസിന്റെ ച്ചായ ഉള്ള ഒരാൾ വീണ ചേച്ചിയോട് സംസാരിക്കുവാൻ വന്നു. കൂടെ മെലിഞ്ഞിട്ടു അല്പം വെളുത്ത ഒരു പയ്യനും ഉണ്ടായിരുന്നു. ചിരിക്കും പോൾ ചെറിയ നുണക്കുഴി വിടർത്തുന്ന ഒരു പയ്യൻ , ചേച്ചി പരിചയ പെടുത്തി കൊടുത്തത് ഓർമ യുണ്ട് . ഇത് എന്റെ കസിൻ , എറണാകുളത്ത് നിന്ന് വന്നതാ . തിരിച്ചു അയാളും പരിചയ പെടുത്തി ഇത് എന്റെ കസിൻ രവി , ഇവിടെ ഹരിപ്പാട്ടു ആണ് ഇവന്റെ വീട്. ഇവനും അൻപൊലി കാണുവാൻ വന്നതാ. പോകുന്ന വഴി വീണ ചേച്ചിയോട് ചോദിച്ചു , ആരാ അവര് എതിരെയുള്ള വീടിലെ ചേട്ടൻ ആണെന്നും . ചേച്ചിയുടെ ക്കൂട്ടുകാരി ഗോപികയുടെ മൂത്ത സഹോദരൻ ആണെന്നും പിന്നെ ഹോളണ്ടിൽ എന്തോ ജോലി ഒക്കെ തരമായി നിൽക്കുക ആണെന്നു ചേച്ചി പറഞ്ഞു. പിന്നെ ഒന്ന് രണ്ടു വട്ടം കൂടി നവീൻ ചേട്ടനെ കണ്ടു. അപ്പോഴെല്ലാം ചേട്ടന്റെ കൂടെ നിഴൽ പോലെ രവിയും ഉണ്ടായിരുന്നു. ചേച്ചിയുടെയും , ചെട്ടന്റെയും പെരുമാറ്റത്തിൽ എനിക്ക് അന്ന് തന്നെ ഒരു സംശയം തോന്നിയിരുന്നു. ഞാൻ നേരിട്ട് ചോദിച്ചപോൾ ചേച്ചി ആദ്യം ഒഴിഞ്ഞു മാറി. പക്ഷെ ചേച്ചി തന്നെ നവീൻ ചേട്ടനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞു. ആദ്യം ഒക്കെ എതിർപ്പ് ഉണ്ടായെങ്കിലും, . നല്ല ഒരു ജോലി തരമായത് കൊണ്ട് തന്നെ അവസാനം വലിയച്ചനും, വലിയമ്മയും ആ വിവാഹത്തിന് സമ്മതിച്ചു
അടുത്ത വർഷം ഞാൻ bscക്ക് സൈന്റ്റ് തേരേസസിൽ ചേർന്നു . ഒരു ദിവസം അമ്മയും , അച്ഛനും ഇല്ലാത്ത നേരം അപ്പോഴാണ് ആ ഫോണ്‍ കോൾ എന്നെ തേടി വന്നത്. മറുതലക്കൽ രവി ആയിരുന്നു. ഒരു മുഘവരയും കൂടാതെ രവി എന്നോടു പറഞ്ഞു എനിക്ക് തന്നെ ഇഷ്ടം ആണ് എന്ന്. ഞാൻ ആകെ വല്ലാതായി. ആദ്യമായി ഒരു പുരുഷൻ ഫോണിലൂടെ യാണെങ്കിലും ഇഷ്ടമാണ് എന്ന് പറഞ്ഞാൽ ഏതു പെണ്ണിന്റെയും മനസ്സ് ഒന്ന് ഇളകും. ഒന്നും മിണ്ടാതെ പകച്ചു നിന്ന നേരം രവി വീണ്ടും ചോദിച്ചു , തനിക്കും എന്നെ ഇഷ്ടം അല്ലെ? എന്റെ മനസ്സും ഒന്ന് പതറി എന്നത് സത്യം. പിന്നെ ഒരു പെണ്ണും ഒരു പുരുഷനോടും പ്രേമം ആദ്യം തന്നെ ഏറ്റു പറയുക ഇല്ലല്ലോ. ഞാൻ രവിയോട് തീർത്തു പറഞ്ഞു മേലാൽ രവി എന്നെ വിളിച്ചു പോകരുത് എന്ന്. മാത്രവും അല്ല ഞാൻ രവിയെ ഒന്ന് ഭയ പെടുത്തുകയും ചെയ്തു , ഇനി വിളിച്ചാൽ ഞാൻ അച്ഛനോട് പറയും , പിന്നെ എന്താ സംഭവിക്കുന്ന എന്ന് എനിക്ക് പറയാൻ കഴിയില്ല എന്ന്. അത് ഏറ്റു എന്ന് തോന്നി. സ്വതവേ ഭീരു ആയിരുന്നു രവി. അതുകൊണ്ടാകാം പിന്നെ കുറെ ദിവസങ്ങൾ രവി വിളിച്ചില്ല. പിന്നെ ഒരിക്കൽ കൂടി രവി വിളിച്ചു. എന്റെ തിരുമാനം അനുകൂല മല്ല എന്ന് കണ്ടിട്ടാകണം പിന്നെ രവി എന്നെ വിളിച്ചില്ല. അതിനിടെ വീണ ചേച്ചിയുടെയും, നവീൻ ചേട്ടന്റെയും വിവാഹം കഴിയുകയും അവർ ഹോളണ്ടിലേക്ക് പോവുകയും ചെയ്തു. അവരുടെ വിവാഹത്തിൽ പങ്കു കൊള്ളുവാൻ ഞാനും പോയിരുന്നു. അന്ന് രവിയെ കണ്ടെങ്കിലും രവി പരിചയ ഭാവം നടിച്ചില്ല. അതെനിക്ക് ആശ്വാസ മാവുകയും ചെയ്തു. കുറച്ചു മാസങ്ങള്ക്ക് ശേഷം വീണ ചേച്ചി എന്നെ ഹോളണ്ടിൽ നിന്നും വിളിച്ചു. നവീൻ ചേട്ടനോട് രവി പറഞ്ഞത്രേ , രവിക്ക് നിന്നെ ഇഷ്ടമാണത്രെ . അവനു നിന്നെ വിവാഹം കഴിക്കുവാൻ ആഗ്രഹം ഉണ്ട് എന്നൊക്കെ. ചേച്ചി ചോദിച്ചു നിനക്ക് അങ്ങനെ വല്ലതും ഉണ്ടോടി എന്ന്? ഉണ്ടെങ്കിൽ ഞാൻ നിന്റെ അമ്മയോട് സംസാരിക്കാം എന്നൊക്കെ. ഞാൻ വെറുതെ ചിരിച്ചു തള്ളി.
തനിക്കു രവിയോട് വെറുപ്പ് ഒന്നും ഉണ്ടായിരുന്നില്ല. രവിയുടെ തമാശകൾ തനിക്കും ഇഷ്ടമായിരുന്നു. പിന്നെ താൻ പട്ടണത്തിൽ വളർന്നു കൊണ്ടാകാം കുറച്ചും കൂടി പ്രാക്റ്റികൽ ആയിരുന്നു. സ്ഥിരമായി ജോലി ഇല്ലാത്ത ഒരാളെ വിവാഹം കഴിക്കുവാൻ അച്ഛനും അമ്മയും സമ്മതിക്കില്ല എന്ന് തിരിച്ചറിവ് . ഇവ യൊക്കെ ആകാം രവിയോട് അന്ന് അനുകൂല മനോഭാവം കാണിക്കാതതിൻ കാരണം. പക്ഷെ മനസിന്റെ ഒരു കോണിൽ തനിക്കു രവിയോട് ഇഷ്ടം ഉണ്ടായിരുന്നോ? അതും അറിയില്ല. കോളേജും , പുതിയ ക്കുട്ടുകാരികളും ഒക്കെ ആയപോൾ ഒരു പുതിയ ലോകം തുറന്ന മട്ടായി . രവിയെ പിന്നെ കാണാത്തത് കൊണ്ടാകാം പതിയെ താൻ ആ കഥ മറന്നു. പിന്നൊരിക്കലും രവിയെ കണ്ടിട്ടില്ല. ഡിഗ്രി പാസ്സായി കഴിഞ്ഞപോൾ ആണ് വിമലിന്റെ ആലോചന വരുന്നത്. അമ്മയുടെ കൂടെ ജോലി ചെയുന്ന സുലോചന ആന്ടിയുടെ മകൻ. നല്ല കുടുംബം, നല്ല സാമ്പത്തിക ഭദ്രത അങ്ങനെ ആ വിവാഹം നടന്നു. അതിനിടെ നാട്ടിൽ പോയപോൾ ആരോ പറഞ്ഞറിഞ്ഞു രവിയുടെ വിവാഹം കഴിഞ്ഞു എന്നും അവർ തമ്മിൽ അത്ര സ്വര ചേർച്ച യില്ല എന്നും ഒക്കെ . അല്ലെങ്കിലും നാട്ടിൻ പുറത്തു എഷണികൾക്ക് ഒരു പഞ്ഞവും ഇല്ലല്ലോ.
കുറെ നേരം കഴിഞ്ഞപോൾ വാതിൽ തുറന്നു ഡോക്ടർ പുറത്തേക്കു വരുന്നത് കണ്ടു. തല കുമ്പിട്ടു , ക്ഷീണിതൻ ആയി പുറത്തു നില്കുന്ന ആരോടോ പറയുന്ന കേട്ടൂ . സോറി, ഞങ്ങള്ക്ക് ചെയ്യുവാൻ ആവുന്നതൊക്കെ ഒക്കെ ചെയ്തു. പക്ഷെ , ഇവിടെ കൊണ്ട് വരും മുമ്പേ രക്തം ഒരു പാടു വാർന്നു പോയിരുന്നു. പിന്നെ ഒന്നും കേട്ടില്ല , അതിനു മുമ്പേ ആരൊക്കെയോ ഉറക്കെ കരയുന്ന ശബ്ദം കേട്ടു . തല ചുറ്റുന്ന പോലെ തോന്നി. ആരൊക്കെയോ അകത്തേക്ക് ബോഡി കാണുവാനായി പോകുന്നുണ്ടായിരുന്നു. അവിടെ ഇരിക്കുന്ന ഒരു സ്ത്രീ തന്നെ നോക്കി പറഞ്ഞു , അകത്തു പോയി കാണേണ്ടേ? .വരുന്നോ എന്ന് .
ഇല്ല . തനിക്കു കാണേണ്ട , തന്റെ മനസ്സിൽ ചിരിക്കുബോൾ നുണ ക്കുഴി വിരിയുന്ന ആ പഴയ മുറി മീശക്കാരന്റെ രൂപം ആണ് ഉള്ളത് . അതിനി മാറ്റി ചതഞ്ഞ അരഞ്ഞ , മുറി പാടുകളാൽ , മുഖം തുന്നി കെട്ടിയ , ചോര പാടുകൾ പൂണ്ട രവിയുടെ വേറൊരു മുഖം പ്രതിഷ്ടി ക്കേണ്ടേ . അത് കാണാൻ തനിക്കു കരുത്തി ല്ല. ആരോടും ഒന്നും മിണ്ടാതെ , കൈയിലെ കർ ചീഫ് കൊണ്ട് കവിളിനെ തഴുകിയ കണ്ണ് നീര് തുടച്ചു പതിയെ ഹോസ്പിറ്റലിനു പുറത്തേക്കു നടന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ