എനിക്ക് എന്നും എന്റെ ജോലി പ്രിയപ്പെടതാണ്. ഒരു പക്ഷെ ഞാൻ സ്നേഹിക്കുന്ന , എനിക്ക് പ്രിയപ്പെട്ടവ എല്ലാം എന്റെ ഓഫീസ് മുറിയുടെ ചുറ്റുവട്ടത്തു തന്നെയുണ്ട്.പിങ്ക് റോസിന്റെ ചെടി. അച്ചുവിന്റെ ഫോട്ടോ. കംമ്പുട്ട്റിൽ തൊട്ടുവച്ചിരിക്കുന്ന വിഘ്നങ്ങൾഅകറ്റുന്ന ചെറിയ ഗണപതി. ഒരു ദിവസം പോലും ലീവ് എടുത്തു വീട്ടിൽ ഇരിക്കുക എന്നത് എന്നെ സംബന്ധിച്ചു ആലോചികുവാൻ പോലും പ്രയാസം ഉള്ള കാര്യം ആണ് . കുട്ടികൾക്ക് അസുഖം വന്നു ആശുപത്രിയിൽ പോകേണ്ടി വന്നാലും ഞാൻ നേരത്തെ പോകാറില്ല അതെല്ലാം മീരയുടെ ജോലി ആണ്. പ്രമോഷൻ കിട്ടാൻ വേണ്ടി ബോസിന്റെ കാല് പിടിക്കാനും എനിക്ക് മടി ഇല്ല. കാരണം ഓഫീസിനു വേണ്ടി സമർപ്പിക്കപെട്ട ജീവിത മായിരുന്നല്ലോ എന്റേത്. ഇപ്പോൾ നിങ്ങൾക്ക് ഏകദേശം എന്റെ സ്വഭാവം പിടി കിട്ടികാണുമല്ലോ? എന്റെ മനസിലെ ഉയർച്ച താഴ്ചകളുടെ കണക്കുകൾ ഞാൻ തന്നെ സൂക്ഷിക്കുന്നു.
ജോലി ഭാരം ഇറക്കി വയ്കുന്നത് ശനി ആഴ്ചകളിലെ വൈകുനേരങ്ങളിൽ മാത്രം ആണ്. അന്നെ ദിവസം ക്ലബ്ബിൽ പോകണം എന്നത് നിർബന്ധം ആണ് . ക്ലബ്ബിൽ പോയി രണ്ടു ബിയർ അടിക്കുവാൻ മീര അനുവാദം തന്ന ദിനം. ബിയർ മാത്രമേ അടിക്കുവാൻ പാടുള്ളൂ എന്നും, അത് രണ്ടിൽ കുടരുത് എന്നും കർശനമായ നിബന്ധന ഉണ്ട്. ചില ദിനങളിൽ അത് താൻ തെറ്റിക്കാറും ഉണ്ട്. ക്ലബ്ബിൽ ടെന്നീസ് , ബാറ്റ്മിന്ടൻ , ചെസ്സ് , കാർഡ്സ് ഇവ ഒക്കെ കളിക്കാം. ശാരിരിക അധ്വാനം കുടുതൽ ഉള്ളതിനാൽ അവ അത്ര വേണ്ടാത്തതും ആയ ചീട്ടുകളിയിലോ , ചെസ്സിലോ ചേരുക ആണ് എന്റെ പതിവ്. അന്നും പതിവ് പോലെ ചെസ്സ് ബോർഡിൽ കരുക്കൾ നിരത്തി വച്ചിട്ട് എതിരാളിയെ തിരയുക ആയിരുന്നു. കിംഗ് ഫിഷർ ബിയർ അല്പാല്പമായി നുണഞ്ഞു ഞാൻ കാത്തിരുന്നു. ടോമിച്ചനോ, നിക്സിയോ , സുനിലോ ആരെങ്കിലും ആവും പതിവുകാർ . പക്ഷെ അന്ന് അവർ ആരും തന്നെ വന്നില്ല. പക്ഷെ അപ്രതിക്ഷിത്മായി അയാൾ മുന്നിൽ വന്നു. ചാരനിറത്തിൽ ഉള്ള മുഴിഞ്ഞ പഴയ ഒരു കോട്ട് ധരിച്ച , മുടിയും , താടിയും നന്നായി വെളുത്തു നരച്ച കൈയിൽ ഒരു തോൾ സഞ്ചിയുമായി ഒരാൾ ,അയാളുടെ കണ്ണുകൾ , നല്ലവണ്ണം ചുവന്നിരുന്നു . എതിരെയുള്ള കസേരയിൽ ഇരുന്ന ശേഷം എന്നോടു ഒന്നും ചോദിക്കാതെ തന്നെ കറുത്ത കരുക്കൾ ആ മനുഷ്യൻ അടുക്കി വയ്ക്കുവാൻ തുടങ്ങി. കരുക്കൾ നിരത്തിയ ശേഷം അയാൾ പറഞ്ഞു , തുടങ്ങിക്കോളൂ ജീവൻ , ഞാൻ അയാളെ ആദ്യമായി കാണുകയാണ് പക്ഷെ അയാൾക്ക് എങ്ങനെ എന്റെ പേര് മനസിലായി. ഒരിക്കൽ പോലും അയാളുടെ മുഖം കണ്ടതായി എനിക്ക് ഓർമ ഇല്ല . ആരണീയാൾ. എന്റെ മനസ് വായിച്ച പോലെ അയാൾ പറഞ്ഞു കുടുതൽ തിരയേണ്ട . നമ്മൾ തമ്മിൽ ആദ്യമായി കാണുകയാണ് . അപ്പോൾ എങ്ങനെ എന്റെ പേര്? നമ്മൾ തമ്മിൽ ഇതിനു മുമ്പേ കണ്ടിട്ടുണ്ടോ? ഞാൻ വിശ്വാസം വരാത്തത് പോലെ ചോദിച്ചു.
" ജീവിതത്തിൽ ആദ്യമായി കാണുക യാണെങ്കിലും പ്രണയബന്ധങ്ങളിൽ പതിവുള്ള പോലെ ഇയാളെ എവിടെയോ കണ്ടിടുണ്ടല്ലോ എന്ന് അവളും , ഇവളെ എപ്പോഴോ പരിചയപ്പെടിടുണ്ടല്ലോ എന്ന് അവനും വിചാരിക്കുമല്ലോ " അയാൾ ഒരു അസഹ്യമായ ചിരിയോടെ പറഞ്ഞു . അതിനു നമ്മൾ കമിതാക്കൾ ഒന്നുമല്ലല്ലോ ഞാൻ മനസ്സിൽ ഓർത്തു .
ഒന്നും മിണ്ടാതെ ഞാൻ മന്ത്രിയുടെ മുമ്പിലെ കരു രണ്ടു കളം തള്ളി. അയാൾ എന്നെ നോക്കാതെ മന്ത്രിക്കുന്ന കേട്ടു . "QUEENS GAMBIT " . അയാൾ മന്ത്രിയുടെ മുമ്പിലെ കരു നീക്കിയിട്ട് പറഞ്ഞു ജീവിതം എന്ന് പറയുന്നത് ഈ കരുക്കൾ പോലെയാണ് . വെമ്പൽ പുണ്ട് വെട്ടി പിടിച്ച് , മുനോട്ടു പോകുമ്പോൾ നഷ്ടപെടുന്നത് ചിലപ്പോൾ നമുക്ക് വിലപെട്ട നമ്മുടെ ജീവിതം തന്നെ ആയിരിക്കാം. " ആനന്ദം വളർത്തി യില്ലെങ്കിലും ദുഖത്തിന്റെ തീവ്രത കുറക്കുന്നതാണോ ജീവിതം" ആണോ ജീവൻ അയാൾ വീണ്ടും എന്തോ അർത്ഥ ശൂന്യമായ വാക്കുകൾ പുലമ്പി. അയാളുടെ അർത്ഥ മില്ലാത്ത വാക്കുകൾ എന്നെ വല്ലാതാ വീർപ്പു മുട്ടിച്ചു .
കളിക്കാതിരികുന്ന എന്നെ നോക്കി അയാൾ പറഞ്ഞു "മരണവും , പ്രണയവും തമ്മിൽ ഉള്ള വത്യാസം എന്താണ് എന്ന് ജീവന് അറിയുമോ? താൻ ഉത്തരം പറയാതെ ഇരുന്നത് കൊണ്ടാകാം അയാൾ പറഞ്ഞു . ഒന്ന് ശരീരത്തെ ദ്രവിപ്പികുന്നു . പ്രണയം ആത്മാവിനെയും" അത് പറഞ്ഞു അയാൾ ഉച്ചത്തിൽ വീണ്ടും ചിരിച്ചു.
അയാൾ പിന്നെ മുഖം ഉയർത്തി ചോദിച്ചു , ജീവൻ നിനക്ക് നിന്റെ മരണ ദിനം അറിയാമോ? ആ ചോദ്യം എന്നെ വല്ലാതാക്കി. ഒന്നും മിണ്ടാതെ ഞാൻ അയാളെ നോക്കി. ആദ്യം കണ്ടപോഴേ തോന്നി ഇയാൾ ഒരു വട്ടൻ ആണെന്ന് . പിന്നെ ശാന്തത കൈ വരുത്തി ഞാൻ ചോദിച്ചു ആർകെങ്കിലും അറിയുവാൻ കഴിയുമോ നമ്മുടെ മരണ ദിനം. അയാള് എന്നെ കുറച്ചു നേരം തുറിച്ചു നോക്കി. പിന്നെ പറഞ്ഞു എനിക്കറിയാം , എനിക്ക് അത് കൃത്യമായി പ്രവചിക്കുവാൻ കഴിയും . കാരണം മരണത്തിന്റെ കണക്കു എഴുത്തു കാരൻ എഴുതുന്ന കുറിപ്പുകൾ വായിച്ചു എടുക്കുവാൻ ഞാൻ സമർത്ഥൻ ആണ് . ഒരാൾ മുമ്പിൽ ഇരുന്നു താൻ എന്നാണ് മരിക്കുക എന്ന് അറിയാം എന്ന് പറയുമ്പോൾ എന്താണ് അതിന്റെ അർഥം . മരണം തന്നെ തേടി എത്താറായി എന്നാണോ ? ആരണിയാൾ, ചില സമസ്യകൾ ഉത്തരം കിട്ടുന്ന വരെ മനസിനെ ഭ്രമിപ്പിച്ചു കൊണ്ടേ ഇരിക്കും. അത് നിങ്ങൾക്കും അനുഭവമുല്ലതല്ലേ.?
അയാളോട് ഒന്നും പറയാതെ ഞാൻ കളി മതിയാക്കി എഴുനേറ്റു . നിങ്ങൾ പോവുകയാണോ . അയാൾ ആ സഞ്ചി തുറന്നു ഒരു ചെറിയ കവർ എനിക്ക് നീട്ടി. . എന്റെ രണ്ടു പ്രവചനങ്ങൾ ഈ കവറിൽ ഉണ്ട് . പക്ഷെ ഇത് നിങ്ങൾ വീട്ടിൽ പോയ ശേഷം മാത്രമേ തുറക്കാവു . ഇനിയും ഒരു കാഴ്ച ക്കുടി അവസാനിക്കുവനുണ്ട്. നമ്മൾ തമ്മിൽ . അടുത്ത ആഴ്ച ഇതേ ദിവസം , ഇതേ സമയം നമ്മൾ വീണ്ടും കാണും. ഞാൻ ഇവിടെ തന്നെ യുണ്ടാകും. അപ്പോൾ നിങ്ങൾ വരികയാണെങ്കിൽ എനിക്ക് പറയുവാൻ കഴിയും എന്നാണ് നിങ്ങളുടെ മരണ ദിനം എന്ന്? ഞാൻ അല്പം പുച്ഛത്തോടെ തന്നെ ചോദിച്ചു ,അപ്പോൾ അടുത്ത ആഴ്ച വരെ ഞാൻ ജീവിക്കും എന്ന് ഉറപ്പുണ്ടല്ലേ അല്ലെ? പിന്നെ പേഴ്സ് തുറന്നു കുടിച്ച ബിയറിന്റെ രൂപ അവിടെ ഇട്ടിട്ടു തിരിഞ്ഞു നോക്കാതെ നടന്നു. നടക്കുമ്പോൾ മനസ്സിൽ ഉറപ്പിച്ചു ഇനി ഇയാളെ കാണേണ്ട ആവശ്യംഎനിക്ക് ഇല്ല. ഒരു ഭ്രാന്തന്ടെ ജല്പനങ്ങൾക്ക് ആരാണ് ചെവി കൊടുക്കുക. നടക്കുമ്പോൾ അയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു . അടുത്ത ആഴ്ച നാം തമ്മിൽ കണ്ടില്ല എന്നുണ്ടെങ്കിൽ പിന്നെ ജീവൻ നിനക്ക് എന്നെ തിരയേണ്ട ആവശ്യം ഉണ്ടാകില്ല. അയാളുടെ ഭ്രാന്തമായ അട്ടഹാസം അവിടെ മുഴുങ്ങി.
വീട്ടിൽ എത്തിയ ശേഷവും , അയാളുടെ രക്തനിറമുള്ള കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്ന പോലെ. എഴുനേറ്റു അയാൾ നീട്ടിയ ആ കവർ ഞാൻ തുറന്നു നോക്കി. അതിൽ ചുവന്ന ലിപികളിൽ എഴുതിയ വാക്കുകൾ ഞാൻ വായിച്ചെടുത്തു .
എനിക്കറിയാം നിങ്ങൾ ക്രിക്കറ്റ് ഭ്രാന്തമായി ഇഷ്ടപെടുന്നു എന്ന്. മറ്റന്നാൾ നടക്കുന്ന ഫൈനലിൽ ഒന്ന് നിങ്ങളുടെ ഇഷ്ട ടീം അല്ലെ? അതെ എന്ന് എനിക്കറിയാം. എന്റെ ഒന്നാമത്തെ പ്രവചനം ഇവിടെ ആരംഭിക്കുന്നു .നിങ്ങളുടെ ഇഷ്ട ടീം ഉയർന്ന സ്കോർ നേടും. അത് തീർച്ചയാണ് . എതിർ ടീമിന്റെ മുന്ന് വിക്കറ്റുകൾ ആദ്യത്തെ ഏഴു ഓവറിനുള്ളിൽ നഷ്ടപെടുമെങ്കിലും അവസാന ഓവറിൽ അവർ മുന്ന് വിക്കറ്റിന്നു വിജയിക്കുനത് അവർ തന്നെ ആയിരിക്കും.
ഞാൻ ഓർത്തു മറ്റന്നാൾ ഫൈനൽ ആണ്. തന്റെ ഇഷ്ട ടീം ഫൈനലിൽ വിജയിക്കും എന്നാണ് ഇത് വരെയുള്ള മത്സരഗതി സൂചിപ്പികുനത്. അപ്പോൾ?
അടുത്ത വരി വായിച്ചു. ഈ വരി വായിച്ചു കഴിയുമ്പോൾ സമയം രാത്രി പത്തേ നാൽപതു കഴിഞ്ഞിട്ടുണ്ടാകും. സംശയം ഉണ്ടെങ്കിൽ വാച്ച് നൊക്കികൊളു . അയാൾ ചുമരിലെ ക്ലോക്കിലേക്ക് നോക്കി സമയം പത്തെ നാൽപതു കഴിഞ്ഞിരിക്കുന്നു. എന്നാൽ പത്തെ നാല്പത്തി അഞ്ചു ആയിട്ടില്ല. ഞാൻ ഉടൻ തന്നെ അപ്പുറത്തെ മുറിയിലെ ഡിജിറ്റൽ ക്ലോക്ക് നോക്കി. സമയം കൃത്യം പത്തേ നാല്പത്തി ഒന്ന് കഴിഞ്ഞു നാൽപ്പത്തി എട്ടു സെക്കണ്ടും.
ഞാൻ ആകെ വല്ലാതായി. "ഭയം അതിന്റെ തീകനൽ പോലുള്ള കയറു കൊണ്ട് എന്നെ വലിഞ്ഞു മുറുക്കുന്ന പോലെ" . പുറത്തു എവിടെയോ ഒരു കൊള്ളിയാൻ മിന്നിയതായി എനിക്ക് തോന്നി. എന്റെ ഭാവ മാറ്റം മീര ശ്രദ്ധിച്ചിരുന്നു . അവൾ എന്നും അങ്ങനെ തന്നെ ആയിരുന്നു. ഞാൻ ഒന്ന് വല്ലതായാൽ അവൾ ആ നിമിഷം അത് അറിയുമായിരുന്നു. തനിക്കു ഒരിക്കലും ഇല്ലാത്ത സിദ്ധി. പറയേണ്ട എന്ന് കരുതി എങ്കിലും എല്ലാ വിവരവും അവളോടു തുറന്നു പറഞ്ഞു.
അവൾ ആശ്വസിപ്പികുന്ന പോലെ എന്നോടു പറഞ്ഞു. ഹേ ഇത് വല്ല ട്രിക്കും ആയിരിക്കും. ഇത് പോലെ കഴിഞ്ഞ തവണ ടി വി യിൽ ഒരാളാടു മജിഷ്യൻ മുതുകാട് ഇഷ്ടമുള്ള പാട്ടുകാരനെ മനസ്സിൽ വിചാരിക്കുവാൻ പറഞ്ഞിട്ട് ആ മനസ് വായിച്ചെടുത്ത പോലെ ഗോപിനാഥ് മുതുകാടു "വേണുഗോപാൽ" എന്ന ഉത്തരം പറയുന്ന ഞാൻ കേട്ടിടുണ്ട് . അത് പോലെ വല്ല ട്രിക്കും ആയിരിക്കും ഇത്. അല്ലെങ്കിൽ ഒരു പക്ഷെ ജീവനെ അറിയാവുന്ന ആരോ ഒരാൾ . അല്ലെങ്കിൽ ജീവന്റെ വിവരങ്ങൾ ആരെങ്കിലും അയാൾക്ക് പറഞ്ഞു കൊടുത്തിട്ട് അത് പോലെ behave ചെയുക ആണെങ്കിലോ . അയാൾ ജീവനോടു കാശ് വല്ലതും ചോദിച്ചോ .? ഞാൻ പറഞ്ഞു ഇല്ല. പക്ഷെ അടുത്ത ആഴ്ച കാണണം എന്നാണ് പറഞ്ഞിരിക്കുന്നത്. ഇനി അയാൾ വരില്ല അവൾ എന്നെ അശ്വസി പ്പികുവാൻ പറയുമ്പോലെ തോന്നി എങ്കിലും അവളുടെ ഉള്ളം പിടയുന്നത് ഞാൻ അറിഞ്ഞു.
പിറ്റേ ദിവസം പതിവ് പോലെ കടന്നു പോയി.അന്ന് വൈകുനെരത്തെ മത്സരം തുടങ്ങും മുമ്പേ ഞാൻ ടി വി ഓണാക്കി . വിജയപ്രതീക്ഷ ഉയർത്തിയ കുറ്റ്ൻ സ്കോർ തന്നെ എന്റെ ഇഷ്ട ടീം പടുത്ത് ഉയർത്തി . അത് എന്നിൽ ആത്മ വിശ്വാസം വളർത്തി . പക്ഷെ രണ്ടാം പകുതി തുടങ്ങിയപ്പോൾ അയാൾ പ്രവചിച്ച പോലെ കളിയുടെ തുടക്കം തന്നെ മുന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട് എതിർ ടീം തോൽവി സമ്മതിച്ചു എന്ന മട്ടായി . പക്ഷെ കളി തിരിഞ്ഞത് അവിടെ വച്ചായിരുന്നു. ബൌണ്ടറികളും , സിക്സറുകളും തുടരെ തുടരെ പ്രവഹിച്ചു കൊണ്ടേ ഇരുന്നു. അയാളുടെ നിയന്ത്രണം വിട്ട പോലെ. പെട്ടെന്ന് മീര വന്നു ടി വി ഓഫ് ചെയ്തു . പിന്നെ അവൾ അത് കാണുവാൻ സമ്മതിച്ചതെ ഇല്ല. പക്ഷെ പിറ്റേന്ന് പേപ്പർ വന്നപ്പോൾ ആദ്യം നോകിയത് കളിയുടെ വിവരം ആയിരുന്നു. അയാൾ പ്രവചിച്ച പോലെ ഞാൻ പ്രതീക്ഷ അർപ്പിച്ച ടീം മത്സരം തോറ്റിരുന്നു. ഞെട്ടിപ്പിക്കുന്ന അട്ടിമറി വിജയത്തോടെ എതിർ ടീം മുന്ന് വിക്കറ്റിനു മത്സരം വിജയിച്ചിരിക്കുന്നു .
ഞാൻ ആകെ വല്ലാതായി. അപ്പോൾ എന്റെ മരണം അടുത്തിരിക്കുന്നു എന്നാണോ . ആരാണയാൾ , എന്ത് വന്നാലും അയാളെ പോയി കാണുവാൻ ഞാൻ തിരുമാനിച്ചു. അടുത്ത ശനി ആഴ്ചക്ക് വേണ്ടി ഞാൻ കാത്തിരുന്നു.ഓർമയിലെ ഇഴകൾ വേർ പെടുതുവാൻ എളുപ്പം അല്ല. അത് പോലെ കാത്തിരിപിന്റെ ദൈർഘ്യം കുറയ്ക്കുകയും എളുപ്പം അല്ല. അവസാനം ശനി ആഴ്ച വന്നെത്തി. അന്ന് പതിവിലും നേരത്തെ തന്നെ ഞാൻ ആ പതിവ് കസേരയിൽ ഇരുപ്പ് ഉറപ്പിച്ചു. അയാളെയും കാത്ത്. ആരാണയാൾ , മരണത്തിന്റെ ഗന്ധവും പേറി നടക്കുന്ന ദുർ മന്ത്ര
വാദിയെ പോലെ ? എന്നെ കണ്ടു ബാർ അറ്റണ്ടർ പീറ്റർ പറഞ്ഞു സാർ ഇന്ന് പതിവിലും നേരത്തെ ആണല്ലോ? അതിനു ഉത്തരം പറയാതെ എന്റെ കണ്ണുകൾ അയാളെ തിരഞ്ഞു കൊണ്ടേ ഇരുന്നു . പറഞ്ഞ പോലെ തന്നെ അയാൾ കൃതമായി എന്നെ തേടി എത്തി . കുറച്ചു നേരമായി അല്ലെ കാത്തിരിക്കുന്നു . വല്ലാത്ത ചിരിയോടെ അയാൾ ചോദിച്ചു . ജീവൻ ഉത്തരം ഒന്നും പറഞ്ഞില്ല. പിന്നെ അയാൾ ആ പഴയ സഞ്ചി തുറന്നു ഒരു കവർ എടുത്ത് നീട്ടി. ഇത് നിങ്ങൾക്കുള്ളത് ആണ്. നിങ്ങൾക്ക് മാത്രം അയാൾ വീണ്ടും വിക്രതമായി ചിരിച്ചു. ജീവൻ അയാളോടായി ചോദിച്ചു നിങ്ങൾ എനിക്ക് തന്ന പോലെ അല്ല എന്നോടു പറഞ്ഞ പോലെ വേറെ ആർക്കെങ്കിലും അവരുടെ മരണ ദിനം പറഞ്ഞു കൊടുത്തിട്ടുണ്ടോ? . അതിനും അയാളുടെ ആ അളിഞ്ഞ ചിരി ആയിരുന്നു അവനുള്ള ഉത്തരം. പിന്നെ വെച്ച് വെച്ച് അയാൾ പതിയെ അവിടെ നിന്ന് പോയി.
ആ കവർ തുറക്കുവാൻ ഉള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല . ഒരു പക്ഷെ തന്റെ അവസാന ദിനം ഇന്നനെങ്കിലോ? അത് മല്ല എങ്കിൽ ഇനി തനിക്കു വിരൽ എണ്ണാവുന്ന ദിനങ്ങൾ മാത്രം ആണ് ഉള്ളതെങ്കിലോ . മീര യെയും , മകൾ
അച്ചുവിനെയും , എനിക്ക് ഓർമ വന്നു . താൻ ഇല്ലാതെ അവർ എങ്ങനെ സഹിക്കും. മീര തന്നെ സ്നേഹിച്ച പോലെ താൻ ഒരിക്കലും അവളെ സ്നേഹിച്ചിട്ടില്ല . എന്നിട്ടും ഒരു ഉപാധിയും ഇല്ലാതെ അവൾ തന്നെ സ്നേഹിക്കുന്നു. ഒരു പരിഭവം കുടാതെ . ഇപ്പോൾ ഈ നിമിഷങ്ങളിൽ താൻ അറിയുന്നു അവളുടെ പ്രേമം , "സ്നേഹം വേദനാജനകം ആണ് . നെഞ്ച് പിളർക്കുന്ന പോലെ വേദനജനകം ". ഈർച്ച വാൾ കൊണ്ട് മുറിച്ചാലും ഒരു പക്ഷെ ഇത്രയ്ക്കു വേദനിക്കില്ല . ചങ്ക് പിളർക്കുന്ന വേദന. മീര ഇതെങ്ങനെ സഹിക്കും. ആറാം ക്ലാസിൽ എത്തും മുമ്പേ അച്ഛൻ നഷ്ടപെടുക എന്ന് പറഞ്ഞാൽ അച്ചുവിന്റെ വേദന എന്തായിരിക്കും. എനിക്ക് ഓർക്കുവാൻ കഴിഞ്ഞില്ല .
പക്ഷെ അന്ന് ഞാൻ തന്നെ ഒരു തിരുമാനത്തിൽ എത്തി. ഇനിയുള്ള ദിനങ്ങൾ എങ്കിലും അത് വിരൽ ഏണ്ണാവുന്നത് ആണെങ്കിലും അത് അവർക്ക് വേണ്ടി ചിലവിടാം.ഒരു പക്ഷെ എനിക്ക് കൊടുക്കുവാൻ കഴിയുന്ന എറ്റവും നല്ല ദിനങ്ങൾ ആയിരിക്കാം അവ.
തിരിച്ചു പോകുമ്പോൾ ഞാൻ ആ കത്ത് വലിച്ചു കീറി കാറ്റിൽ പറത്തി . കടല്സു കഷ്ണങ്ങൾ വായുവിൽ അമ്മാനമാടി താഴേക്ക് പതിച്ചു. എന്റെ മരണം തിരുമാനികുവാൻ അയാള്ക്ക് എന്തർഹത . ഈ ലോകം എനിക്കും, നിനക്കും,
നമുക്കും ചേർന്നതല്ലേ? അപ്പോൾ എന്റെ ജീവിതത്തിന്റെ കാവൽ സൂക്ഷിപ്പുകാരൻ ഞാൻ മാത്രമാണ് . അതിനു വേറൊരു അപരിചിതന്റെയും ആവശ്യം ഇല്ല.
ആ സംഭവം നടന്നു കഴിഞ്ഞിട്ടു ഇപ്പോൾ വർഷം രണ്ടു കഴിഞ്ഞിരിക്കുന്നു . . എന്റെ ജാതകം പ്രവചിക്കുവാൻ വന്ന അപരിചിതനോട് എനിക്ക് തീരാത്ത നന്ദി യുണ്ട്. ഇപ്പോൾ കുടുംബവും , ഓഫീസും ഒരു പോലെ കൊണ്ട് പോകുവാൻ എനിക്ക് കഴിയുനുണ്ട്. ഓഫീസിനെക്കാൾ ഒരു പടി കുടുതൽ ഞാൻ കുടുംബത്തിനു വേണ്ടി ചിലവഴിക്കാറുണ്ട് .പുറത്തേക്കുള്ള ഔടിങ്ങും , മോളെയും കൊണ്ട് പാർകിൽ പോവുകയും എല്ലാം ഇപ്പോൾ എന്ടെ ദിനചര്യകളിൽ അലിഞ്ഞു നില്ക്കുന്നു. ആരാണ് എന്ന് അറിയാതെ എവിടെ നിന്നോ വന്ന ഒരാൾ , ഒരു പക്ഷെ ജീവിതം എന്താണ് എന്ന് എനിക്ക് പറഞ്ഞു തരിക ആയിരുന്നോ അയാളുടെ ഉദ്ദേശം?
അടുത്തു കിടക്കുന്ന മീരയുടെ കൈകൾ എന്റെ നെഞ്ജിലേക്ക് എടുത്തു വച്ച് പതിയെ ഞാനും കണ്ണുകൾ അടച്ചു.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ