ദൈവത്തെ കണ്ടിടുണ്ടോ നിങ്ങൾ ? ഇത് എന്ത് ചോദ്യം ആണപ്പാ എന്നാണോ മനസ്സിൽ വിചാരിക്കുനത്. എന്നോടു ഇതേ ചോദ്യം ആരെങ്കിലും ചോദിച്ചു എന്നിരിക്കട്ടെ ഞാൻ ഉത്തരം പറയും ഞാൻ കണ്ടിട്ടുണ്ട് ദൈവത്തെ . ഞാൻ അറിഞ്ഞിട്ടുണ്ട് ദൈവ സ്പർശത്തെ . നമ്മൾ വിളിക്കുന്ന ഈശ്വരൻ ചിലപ്പോൾ നമ്മളുടെ മുമ്പിൽ പ്രത്യക്ഷ പെട്ടു എന്നു വരാം . ഒരു പക്ഷെ അത് നമ്മൾ അറിയുന്നത് പിന്നിട്ട് എപ്പോഴോ ആയിരിക്കും . എന്റെ അനുഭവം സാക്ഷിയാണ് . അതാണ് ഞാൻ ഇവിടെ വിവരിക്കുവാൻ പോകുന്നത്.
ഞാൻ ഒമാനിലെ ഒരു കമ്പനിയിൽ ഐ ടി മേധാവി ആയി കഴിഞ്ഞ ഏഴ് വർഷമായി ജോലി ചെയുന്നു. അതിനിടയിൽ പലപ്പോഴും എനിക്ക് ഇത് പോലെ അവസരങ്ങൾ വന്നിട്ടുണ്ട് . പക്ഷെ അന്നൊന്നും ആ സാമിപ്യം ഞാൻ മനസിലാക്കിയിരുന്നില്ല . ആദാമിന്റെ മകൻ അബുവിനെ പോലെ ദൈവത്തിന്റെ സാന്ത്വനം നമ്മളിൽ പരിമളം പടർത്തുന്നു . ഒരു പക്ഷെ നമ്മൾ അറിയാതെ തന്നെ.
ഞങ്ങളുടെ സെർവർ മെയിൻറ്റനൻസ് ചെയുന്ന കമ്പനി ആണ് g b m (ഗൾഫ് ബിസിനസ് മെ ഷി ൻസ് ) . ലോക പ്രശസ്ത മായ ഐ ബി എം കമ്പനിയുടെ ഗൾഫിലെ ഒരു സിസ്റ്റർ കണ്‍സേറ്ണ്‍ ആണെന്ന് വേണമെങ്കിൽ g b m നെ വിശേഷിപ്പിക്കാം . അവരുടെ സർവീസ് എഞ്ചിനീയർ ഞങ്ങളുടെ U P S പരിധിച്ച ശേഷം . U P S നു കംപ്ലൈന്റ്റ് ഉണ്ട് എന്ന് പറഞ്ഞു . 40 K V A യുടെ ഒരു U P S ആണ് കമ്പനി ഉപയോഗിക്കുനത് . (ഡയറക്റ്റ് കറന്റ് കൊടുക്കാതെ u p s വഴി സർവറിലേക്ക് പവർ കൊടുക്കുനതാണ് പൊതുവെ അവലംബിച്ചു വരുന്ന രീതി. U P S ഇല്ലാതെ നേരി ട്ട് വൈദുതി പാസ് ചെയുക ആണെങ്കിൽ ഏതെങ്കിലും രീതിയിൽ വല്ല പവർ ഫ്ള്ച്ചുവേഷൻസ് ഉണ്ടെങ്കിൽ സർവർ അടിച്ചു പോകുവാൻ സാധ്യത ഉണ്ട് എന്നാ കാരണത്താൽ ആണ് പൊതുവെ u p s (un interrupted power supply ) ഉപയോഗിക്കുനത് , u p s പ്രവർത്തിക്കുന്നുണ്ട് പക്ഷെ എത്രയും വേഗം അതിന്റെ പാർട്സ് മാറ്റിയിലെങ്കിൽ ഒരു പക്ഷെ പൂർണമായും അതിന്റെ പ്രവർത്തനം നിലച്ചേക്കും എന്ന് മാത്രമല്ല ups ഇല്ലാതെ സർവർ പ്രവർത്തിക്കുക എള്ളത് അത്യന്തം അപകട കാരണവും ആണ് . ഞങ്ങളുടെ പാരന്റ് കമ്പനി ദുബയിൽ ആണ്. അവർക്കനെങ്കിൽ അല്പം വലിയേട്ടൻ മനോഭാവം ഉള്ളവരാണ് താനും. നമ്മുടെ ഭാഗത്ത് നിന്നുള്ള ചെറിയ തെറ്റുകൾ പോലും ഊതി വീർപ്പിച്ചു പ്രശ്നങ്ങൾ സൃഷ്ട്ടിക്കുവാൻ കേമത്തം കാട്ടുന്നവർ.
അത് കൊണ്ട് തന്നെ ഒരു മുൻ കരുതൽ എന്നാ നിലക്ക് ഒരു സ്റ്റാന്റ് ബൈ U P S ഉം, ഒരു ചേഞ്ച് ഓവർ പാനൽ (u p s , പ്രവർത്തന നിരതം ആണെങ്കിൽ , ചേഞ്ച് ഓവർ പാനൽ വഴി ) സർവർ പ്രവർത്തനം ആകുവാൻ ഉള്ള കരുതൽ എന്ന നിലക്കാണ് ഞാൻ ചിന്തിച്ചത് . ജെനെറേറ്റർ ഉണ്ടെങ്കിലും വൈദുതി നിലച്ചാൽ മാത്രമേ ജെനെറെറ്റർ പ്രവർത്തന രഹിതം ആകുകയുള്ളൂ. ups കേടായി എന്ന് വച്ചാൽ ജെനെറെറ്റർ പ്രവർതിക്കില്ല എന്ന് സാരം.
അത് കൊണ്ട് തന്നെ മുൻ കൂട്ടി തിരുമാനിച്ച ഒരു വെള്ളിയാഴ്ച ദിനം ഞങൾ ചേഞ്ച് ഓവർ പാനൽ ഇന്സ്ടലേഷനും , പുതിയ U P S വഴി SAP സെർവർ പ്രവർത്തന രഹിതം ആകുവാൻ ഉള്ള പ്രവർത്തനം ആരംഭിച്ചു. പക്ഷെ എത്ര ശ്രമിച്ചിട്ടും പാനലിലേക്ക് ഉള്ള പവർ പഴയ U P S ൽ നിന്നും വരുന്നുണ്ടാ യിരുന്നില്ല . പഴയ ups അപ്പോഴും പ്രവർത്തിക്കുനതു കൊണ്ട് വൈദ്യുതിയുടെ ഉപയോഗം പഴയ ups വഴി തന്നെ യാണ് കൊടുത്തിരുനത് . ഇനി എന്തെങ്കിലും കാരണവശാൽ ഈ ups പ്രവർത്തന രഹിതം ആയാൽ ചേഞ്ച് ഓവർ പാനൽ വഴി കറന്റ് സ്റ്റാന്റ് ബൈ ups ലേക്ക് പാസ് ചെയുകയും അങ്ങനെ SAP സർവർ പ്രവർത്തിപ്പികുവനും ആയിരുന്നു ഞങ്ങളുടെ തിരുമാനം. പക്ഷെ എത്ര ശ്രമിച്ചിട്ടും പഴയ ups നിന്നും പവർ പാനലിലേക്ക് വരുണ്ടാ യിരുന്നില്ല. ഞങ്ങളുടെ അത് വരെ ഉള്ള പ്രവർത്തി വൃഥാവിൽ ആയി എന്ന് പറഞ്ഞാൽ മതിയല്ലോ. gbm ടെക്നിഷന്റെ അഭിപ്രായ പ്രകാരം കുഴപ്പം പാനലിൽ ആണെന്നും അത് കൊണ്ട് പാനൽ ഒന്നും കൂടി ടെസ്റ്റ് ചെയ്തിട്ടു അടുത്ത ആഴ്ച വീണ്ടും ഒന്നും കൂടി നോക്കാം എന്ന് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു. ഉണ്ടായ സംഭവം മുഴുവനും വിസ്തരിച്ചു ഞാൻ ഇമെയിൽ ചെയ്തു ഹെഡ് ഓഫീസിൽ അറിയിക്കുകയും ചെയ്തു.
ഹെഡ് ഓഫീസിൽ നിന്നും ഇനി ഇത് പോലെ ഒരു വീഴ്ച ഉണ്ടാകരുത് എന്നും പറഞ്ഞു തിരികെ ഒരു ഇമെയിലും എനിക്ക് ലഭിച്ചു.
അതുകൊണ്ട് തന്നെ അടുത്ത തവണ , അതായത് വീണ്ടും ഒരാഴ്ച കഴിഞ്ഞു "shutdown activity " വീണ്ടും തിരുമാനിച്ചു. ചേഞ്ച് ഓവറ "panel " പൂർണമായും സാങ്കേതികമായി ടെസ്റ്റ് ചെയ്തു ഉറപ്പിൻ മേൽ തന്നെ യാണ് ഇൻസ്റ്റലേഷൻ ആരംഭിച്ചത് . പക്ഷെ പഴയ പോലെ തന്നെ പാനലിലേക്ക് വോൾടേജ് പാസ് ചെയുന്നില്ല. മണികൂറുകൾ ഇഴഅഞ്ഞു നീങ്ങി. തിരിച്ചു വീണ്ടും പഴയ പടി പോവുക എന്ന് പറഞ്ഞാലൽ ഞങ്ങളുടെ പ്രയത്നം മുഴുവനും പരാജയം ആകും. എല്ലാത്തിനും ഞാൻ ഉത്തരം നല്കേണ്ടി വരും. ഇനി ഒരു "shutdown " വീണ്ടും ആവർതിക്കുവാൻ ഹെഡ് ഓഫീസ് സമ്മതിക്കും എന്ന് തോന്നുനില്ല. ഇനി ഇത് കൂടി പരാജയം ആയാൽ എനിക്ക് തല ചുറ്റുന്ന പോലെ തോന്നി. ഇത്തവണത്തെ പ്രക്രിയ നടന്നിലെങ്കിൽ എനിക്ക് രാജി വച്ച് പോകുകയോ അല്ലെങ്കിൽ കമ്പനി എന്നെ പുറത്താക്കുകയോ ചെയതു എന്ന് വന്നേക്കാം. സമയം ഏറെ അതി ക്രമിചിരിക്കുന്നു. GBM റ്റെക്നിഷൻ വരാം എന്ന് ഏറ്റിട്ടു രണ്ടു മണിക്കൂർ കഴിഞ്ഞിരിക്കുന്നു. അയാൾ വന്നിട്ട് എന്തെങ്കിലും സംഭവിക്കുമോ ? പാനലിലേക്ക് 430 amps വോൾടേജു പാസ് ചെയുന്നതിന് പകരം 230 V മാത്രമേ കറന്റ് പാസ് ചെയുന്നുള്ളൂ .
മനസുരുകി ഞാൻ ഭഗവാനെ വിളിച്ചു. സിസ്റ്റം അപ്പ് ആയില്ല എന്നുണ്ടെങ്കിൽ?
പറഞ്ഞു അറിയിക്കുവാൻ വയ്യാത്ത വിമ്മിഷ്ടം . എന്റെ ഹൃദയമിടിപ്പ് കൂടി .
എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ.
രാത്രി പതിനൊന്നു മണി കഴിഞ്ഞതോടെ സെക്യൂരിറ്റി മെയിൻ ഗേറ്റ് അടച്ചു. ഞാൻ GBM എൻജിനീറെ വിളിച്ചു പറഞ്ഞു , ഗേറ്റ് അടച്ചു അതുകൊണ്ട് പുറകിലത്തെ വാതിലിലൂടെ വരുവാൻ. അപ്പോഴാണ് ഞങ്ങളുടെ ഓഫീസിൽ സേല്സിൽ ജോലി ചെയുന്ന സാജൻ വരുനത്. അവൻ അവന്റെ മൊബൈൽ ഓഫീസ്ൽ മറന്നു വച്ചു . അത് എടുക്കാം എന്ന് കരുതി വരുന്നതാണ് . കൂടെ അവന്റെ ഒരു റൂം മേറ്റും കൂടെ യുണ്ട്. ഞാൻ പരി ഭ്രാന്തനായി പിറകിൽ നില്കുന്ന കണ്ടപ്പോൾ സാജൻ അരികില വന്നു എന്നോടു കാര്യങ്ങൾ തിരക്കി. ഞാൻ അവനോടു ഉള്ള കാര്യം മുഴുവനും പറഞ്ഞു. അപ്പോൾ കൂടെ ഉണ്ടായിരുന്ന സുഹ്രത്തു എന്നോടു പറഞ്ഞു അവൻ ആ ups കാണുന്നത്തിൽ വല്ല വിരോധം ഉണ്ടോ എന്ന്? സാധാരണ ഗതിയിൽ സർവർ റൂം ആരെയും കാണിക്കുവാൻ പാടില്ല . പ്രതേകിച്ചു "un authorized " ആയ ആൾക്കാരെ. "നോ " എന്ന് ഞാൻ പറഞ്ഞില്ല. ഒരു പക്ഷെ ഒരു കച്ചി തുരുമ്പിന്റെ പിടി വള്ളി വേണമായിരുന്നു.
അങ്ങനെ ഞാൻ അവരെ ആ ups കാണിച്ചു. കുറച്ചു നേരം വിജയൻ അതാണ് സാജന്റെ സുഹൃത്തിന്റെ പേര്. അവിടെ ups ചുറ്റി പറ്റി നിന്നു . പിന്നെ പിറകു വശത്തേക്ക് പോയി. പിറകു വശം നല്ല ഇരുട്ടാണ്. മൊബൈൽ ടോർച് ഓണ്‍ ആക്കി വിജയൻ പിറകിൽ എന്തൊക്കയോ നോക്കുന്ന കണ്ടു. പിന്നെ പറഞ്ഞു ഈ ups സിംഗിൾ "fase " ആയിട്ടാണ് കണക്ട് ചെയ്തിരികുനത്. ആ പാനലിനു 430 Amps VOLTAGE വേണം എന്നുണ്ടെങ്കിൽ ഇത് ത്രീ fase ആയി കണക്ട് ചെയ്യണം. വിജയൻ പറഞ്ഞ പ്രകാരം ഇലക്റ്റ്രിഷൻ അപ്രകാരം ചെയ്തു. പറഞ്ഞ പോലെ തന്നെ പാനൽ വർക്ക് ചെയുകയും ചെയ്തു.
മാസത്തിൽ ഒരിക്കൽ വന്നു മൈന്റെന്സേ ചെക്ക് ചെയൂന്ന GBM എഞ്ചിനീയർ കണ്ടു പിടിക്കാത്ത കാര്യം ആണ് അർത്ഥ രാത്രി , വിജയൻ നിമിഷ നേരം കൊണ്ട് ഉത്തരം കണ്ടെത്തിയത് . അതും കഴിഞ്ഞു അദ്ദേഹം പോവുകയും ചെയ്തു.
സാജന് ആ നേരത്ത് മൊബൈൽ ഫോണ്‍ എടുക്കുവാൻ വേണ്ടി ഓഫിസിലേക്ക് വരാൻ തോന്നുകയും , കൂടിനു ആ സുഹൃത്തിനെ കൂടെ കൊണ്ട് വരികയും എല്ലാം ഒരു നിയോഗം പോലെ. "ആരോ ഒരാൾ" , എന്റെ പ്രാർത്ഥന കേട്ടിട്ട് ഈശ്വരൻ അയച്ച പോലെ. അല്ല ഈശ്വരൻ തന്നെ ആ വേഷത്തിൽ വന്നതാണ് എന്ന് വിശ്വസിക്കുവാൻ ആണ് ഞാൻ ഇഷ്ടപെടുനത്.
.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ