ഇന്ന് ത്റെ വിവാഹ വിവാഹ വർഷികം ആണ്. ഗ്ലാസിലെ ബ്ലാക്ക് ലേബൽ വിസ്കി പതിയെ നുണഞ്ഞു കൊണ്ട് അയാൾ സോഫയിലേക്ക് ചാരി ഇരുന്നു. രഞ്ജിനി ഇല്ലാത്ത പതിനെട്ടു വർഷങ്ങൾ . നീണ്ട പതിനെട്ടു വർഷങ്ങൾ. മറക്കാൻ ശ്രമിച്ചാലും തിരികെ കൊണ്ടെത്തിക്കുന്ന ഓർമകൾ. രണ്ടേ, രണ്ടു വർഷങ്ങൾ മാത്രമാണ് അവൾകൊപ്പം ഒരുമിച്ചു താമസിച്ചത്. പക്ഷെ വിധി. അയാൾ നെടു വീർപിട്ടു. ഒഴിഞ്ഞ ഗ്ലാസ്സിലേക്ക് അയാൾ വീണ്ടും ബ്ലാക്ക് ലേബൽ വിസ്കി ഒഴിച്ചു. ഫ്രിഡ്ജിൽ നിന്ന് സോഡാ എടുത്തു കൊണ്ട് വന്നു ഒഴിഞ്ഞ ഗ്ലാസ്സിലേക്ക് പകർത്തി പത നുരഞ്ഞു പൊന്തി .ചില്ല് ഗ്ലാസ്സിലൂടെ തണുത്ത സോഡാ പൊതിയുന്നത് കാണുവാൻ നല്ല ഭംഗി യാണ്. മദ്യവും , സോഡയും തമ്മിൽ അലിഞ്ഞു ചേരുന്ന നിമിഷം, അടർത്തനാവാതെ തമ്മിൽ ഒന്നായി ചേരുന്ന നിമിഷം. ഒമാനിൽ അയാൾ എത്തിയിട്ട് ഇരുപത്തി മൂന്ന് വർഷങ്ങൾ ആകുന്നു. 1990 സെപ്റ്റംബർ 23 നാണു അയാൾ ആദ്യമായി ഒമാനിൽ കാൽ കുത്തുന്നത് .മെക്കാനിക്കൽ എഞ്ചിനീയറിംഗ് കഴിഞ്ഞു , ജോലി അന്വേഷിച്ചു നാട്ടിൽ അലഞ്ഞ ദിനങ്ങൾ. സുഹൃത്തിന്റെ സഹായത്തൽ വിസിറ്റ് വിസയിലാണ് അയാൾ ഒമാനിൽ ആദ്യം എത്തു നതു .പിന്നെ കുറെ നാളെത്തെ അലച്ചിൽ. അന്നത്തെ മസ്കറ്റും , ഇന്നത്തെ മസ്കറ്റും തമ്മിൽ വലിയ വത്യാസം ഉണ്ട്. സൌദിയോ , കുവൈടോ പോലെ ഒരു സമ്പന്ന രാഷ്ട്ര മല്ല ഒമാൻ. ജോലി തേടി അലഞ്ഞ ദിനങ്ങൾ. വിസിറ്റ് വിസയുടെ കാലാവധി തീരാറയപോഴെക്കും പ്രതീക്ഷക്കു ഇട നല്കി കൊണ്ട്ഒരു ഫോണ്‍ കാൾ അയാളെ തേടി എത്തി. എപ്പോഴോ ടൈംസ് ഓഫ് ഒമാൻ പരസ്യത്തിൽ കണ്ട ജോലിക്കയച്ച അപേക്ഷയുടെ മറുപടി എന്നോണം PDO യിൽ ട്രെയിനീ ആയ, അല്ലെങ്ങിൽ ഒരു കരാർ പോലെ ജോലി. നൂറു വട്ടം സമ്മതമായിരുന്നു. ആലോചി ക്കുവാൻ , മറിച്ച് ചിന്തികുവാൻ വേറെ കാരണം ഒന്നും ഉണ്ടായിരുന്നില്ലലോ. സ്ഥിര വരുമാനം ആയതോടു കൂടി വീട്ടുകാർ വിവാഹം ആലോചിചു തുടങ്ങി. അയാൾക്കും എതിർ അഭിപ്രായം ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെ യാണ് രഞ്ജിനി ജീവിതത്തിലേക്ക് കടന്നു വന്നത്. ഖുറും ബീച്ചിൽരഞ്ജിനി യോടത്തുള്ള നടത്തം അവരുടെ ദിനചര്യ ആയിരുന്നു. സന്തോഷം നിറഞ്ഞ നാളുകൾ എന്ന് പൂർണമായും പറയുവാൻ ആവില്ല എങ്കിലും. ആംഗലേയ സാഹിത്യത്തിൽ ബിരുദം എടുത്ത രഞ്ജിനി ക്ക് മലയാളത്തേക്കാൾ നാവിൽ സ്ഫുടം ആയി ഒഴുകുന്നത് ഇംഗ്ലീഷ് ആയിരുന്നു, മലയാള മീഡിയത്തിൽ പഠിച്ച തനിക് അതൊരു അരക്ഷിതാവസ്ഥയോ , അപകർഷതാ ബോധവും ശ്രിഷ്ടിച്ചു. അവളുടെ ചെറിയ പരിഹാസങ്ങൾ പോലും വലിയ മുള്ളുകളായി മനസ്സിൽ തറിച്ചു നിന്നു. അവിടെ നിന്നായിരുന്നു തുടക്കം . മുപ്പതോടടുത്ത ചെറുപ്പക്കാരനും , 25 കഴിഞ്ഞ ചെറുപ്പ ക്കാരിയും അന്യ നാട്ടിൽ ഒറ്റക് കഴിയുമ്പോൾ ഉണ്ടാകുന്ന ദുരഭിമാനവും , അഹങ്കാരവും ആവോളം ഉണ്ടായിരുന്നു. അതിലും മീതെ താൻ സമ്പാദിക്കുന്നു എന്നുള്ള അഹങ്കാരവും. അവൾ തന്റെ ചിലവിൽ അല്ലെങ്ങിൽ വറുതിയിലോ , കീഴിലോ കഴിയണം എന്നാ അടിമത്ത ഭാവമുള്ള മനസിന്റെ ഉടമയിൽ നിന്നു എടുത്ത ദുരഭിമാനം . അതുൾ ക്കോള്ളൂവാനോ അനുസരിക്കുവാ നുള്ള മനോഭാവം രഞ്ജിനി ക്കും ഉണ്ടായിരുന്നില്ല. ശ്വേതയുടെ അമ്മയയ്പോഴോ, അച്ഛനായ തന്നിലോ അഭിപ്രായ വത്യാസങ്ങൾ വിലങ്ങു തടി ആയില്ല. രണ്ടു വീടുകരും പ്ര ശ്ന പരിഹാരത്തിന് ശ്രമിച്ചു എന്ന് മാത്രം. പക്ഷെ അത് പൂർണ പരിഹാരത്തിലേക്ക് എതികുവനും രഞ്ജിനിയോ , താനോ ഒട്ടും ശ്രമിച്ചില്ല. പക തീർക്കുവാൻ എന്ന പോലെ , മദ്യപിച്ചു വീട്ടിൽ എത്തുക , കുഞ്ഞിന്റെ കാര്യത്തിൽ ശ്രദ്ധിക്കാതിരിക്കുക എന്നെ മൃഗീയ വികാരങ്ങളിൽ സന്തുഷ്ടനായി. രഞ്ജിനിയെ നോവിക്കണം എന്ന ദുഷ്ട ചിന്ത മാത്രമായിരുന്നു മനസ്സിൽ. ഒരവസരത്തിൽ ശ്വേതയും , കൈയിൽ എടുത്ത രഞ്ജിനി പറഞ്ഞു ഒന്ന് എയർപോർട്ടിൽ ഡ്രോപ്പ് ചെയുവാൻ. പായ്ക്ക് ചെയ്ത പെട്ടികളുമായി വീമാനം കയറ്റി വിടുമ്പോൾ അന്ന് ഓർത്തിരുന്നില്ല അതൊരു അടഞ്ഞ അദ്ധ്യായം ആകും എന്ന്. ഇരു കണ്ണികളെയും ബന്ധിപ്പികുവാൻ ശ്വേത ശ്രമിചിരുന്നു. പക്ഷെ പൊട്ടിയ കണ്ണികൾ കൂടി ഇണകുക അത്ര എളുപ്പം അല്ല എന്നറിഞ്ഞിട്ടും അവൾ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടേ യിരുന്നു. കഴിഞ്ഞ ദിവസം ശ്വേതയുടെ ഇമെയിൽ ഉണ്ടായിരുന്നു. അമ്മാവനും , അമ്മയും കൂടി തനിക്കു വിവാഹം ആലോചിച്ചു തുടങ്ങി എന്നും, 20 വയസു കഴിഞ്ഞിട്ട് മതി എന്നും, തന്റെ പഠിത്തം കഴിഞ്ഞു മതി എന്ന് പറഞ്ഞിട്ടും അവർ ആ ആലോചനയുമായി മുന്നോട്ട് പോകുന്നു എന്നും. അച്ഛൻ ഇടപെട്ടു അമ്മയെ ഒന്ന് പറഞ്ഞു മനസിലാക്കണം എന്നും അവൾ എഴുതിയിരുന്നു. മറുപടി മെയിൽ അയച്ചില്ലെങ്ങിലും അയാൾ മനസ്സിൽ ഓർത്തു നിന്റെ കാര്യങ്ങൾ തിരുമാ ക്കുവാൻ തനിക് എന്ത് അർഹത?. രഞ്ജിനിക്കല്ലേ അതിന്റെ അവകാശം? അച്ഛൻ എന്ന നിലയിൽ തനിക് എന്ത് അവകാശം ആണ് ശേതയുടെ മേൽ ഉള്ളത്. വീണ്ടും ഗ്ലാസ്സിലേക്ക് മദ്യം പകരുമ്പോൾ sms വന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ ശ്വേതയുടെ sms ആണ്. അച്ഛന് മെയിൽ അയച്ചിട്ട് മറുപടി കണ്ടില്ല, അച്ഛന് ഒന്ന് ഇങ്ങോട്ടേക്കു വന്നു കൂടെ. വീണ്ടും ഒരു കവിൾ മദ്യം അകത്താക്കിയ ശേഷം അയാൾ ആ sms സന്ദേശം ഒരാ വർത്തി കൂടി വായിച്ചു. പിന്നെ അയാൾ ചിന്തിച്ചു, ശ്വേത പറയുനത്തിലും ഇല്ലേ കാര്യങ്ങൾ. ശ്വേത തന്റെയും കൂടെ മകൾ ആണ്. തനിച്ചു ഒരു തിരുമാനം എടുക്കുവാൻ രഞ്ജിനിക്ക് എന്താണ് അവകാശം. തണുത്തുറഞ്ഞ ദേഷ്യം എന്ന വികാരം മദ്യം പോലെ അയാളിൽ നുര പൊന്തി .
അയാൾ ബ്ലാക്ക്ബെറി എടുത്തു ലീന ക്ക് മെയി ൽ അയച്ചു. ബുക്ക് മി എ ടിക്കറ്റ് ടു കൊച്ചിൻ ഫോർ ത്രീഡെയ്സ് , മേക് ഇറ്റ് ടോമോറോ മോർണിംഗ്ഫ്ലൈറ്റ് ഇറ്റ്സെൽഫ്.
വീണ്ടും അയാൾ ബ്ലാക്കുബെറിയിൽ മെയിൽ ടൈപ്പ് ചെയ്തു. ഡ്യൂ ടു എമർജൻസി റീസണ്‍ നീഡ്‌ടു ഗോടു ഇന്ത്യ, പ്ളീസ് ഗ്രാൻഡ് മി ലീവ് ഫോർ ത്രീ ഡേയ്സ്. മെയിൽ അയച്ച 5 മിനുറ്റിനു ശേഷം ബോസ്സിന്റെ മറുപടി വന്നു . approved എന്ന് പറഞ്ഞു കൊണ്ട് . രാവിലെ തന്നെ ലീനായുടെ മറുപടി വന്നു ടിക്കറ്റ് confirmed ആണെന്ന് പറഞ്ഞിട്ട്. ഫ്ലൈറ്റ് @ 11:45 am . ഓഫീസിൽ പോകുന്ന വഴി മിനി ട്രോളി ബാഗിൽ രണ്ടു ജോഡി ഡ്രസ്സ് എടുത്തു കരുതി വച്ചിരുന്നു അയാൾ
ആവശ്യമുള്ള ഡോകുമേന്റ്സ് സൈൻ ചെയ്ത ശേഷം ഓഫീസ് ഡ്രൈവർ അയാളെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്തു. 10.30ആയപ്പോഴേക്കും എയർപോർട്ടിൽ എത്തി. ലഗേജ് അധികം ഇല്ലാത്തതു കൊണ്ട് എയർപോർട്ട് ചെക്ക് ഇൻ ചെയ്തു നേരത്തെ ഫ്ലൈറ്റിൽ കയറി. മേഘ പടലങ്ങളെ തഴുകി കൊണ്ട് വിമാനം ഉയർന്ന് പൊങ്ങി. ദൂര കാഴ്ചകൾ മങ്ങി തുടങ്ങി. മേഘങ്ങൾ മാത്രം ചുറ്റിനും. അനന്ത സാഗരം പോലെ അനന്തമായ നീലാകാശം. കടൽ തിരകളെ പോലെ തള്ളി വരുന്ന മേഘ കൂട്ടങ്ങൾ . ചിലപ്പോൾ കടലും ആകാശവും തമ്മിൽ അഭേദ്യ ബന്ധം ഉണ്ടെന്നു തോന്നും.ഉച്ച വെയിൽ തട്ടി കണ്ണ് ചിമ്മിയപ്പോൾ അയാൾ ജനാല അടച്ചിട്ടു.എയർ ഹോസ്റ്റെസ് കൊണ്ടുവന്ന വിസ്കി അല്പം രുചിച്ചു . നീണ്ട ഇരുപതു വർഷങ്ങൾ. പുനർ വിവാഹത്തെ കുറിച്ച് ബന്ധുക്കളും, സുഹൃത്തുകളും നിർബന്ധിച്ചപ്പോഴും അയാൾ വഴുതി മാറുക യായിരുന്നു. അത് തന്നെ ആയിരിക്കുമോ രഞ്ജിനിയുടെയും അനുഭവം. ഇനിഅതൊർത്തിട്ടു എന്ത് കാര്യം. തമ്മിൽ ബന്ധിപ്പിക്കുന്ന ഒരേ ഒരു കണ്ണി ശ്വേത മാത്രം ആണ്. ഒരിക്കൽ പോലും താൻ അവളോടു രഞ്ജിനിയുടെ വിവരങ്ങൾ കൂടുതൽ അന്വേഷിക്കു വാൻ തല്പര്യ പെട്ടിട്ടില്ല. പിന്നിപ്പോൾ , അയാൾ ചിന്തകൾക് വിരാമ്മിട്ടു മയങ്ങുവാൻ ആരംഭിച്ചു.
ചെറിയ മയക്ക ത്തിനു ശേഷം ക്യാപ്ടൻടെ അറിയിപ്പ് കേട്ടപ്പോളാണ് അയാൾ നിദ്രയിൽ നിന്നും ഉണർന്നത്.വിമാനം കൊച്ചി ഇന്റർനാഷണൽ ടെർമിനലിൽ ലാൻഡ് ചെയുവാൻ പോകുന്നു എന്നും , യാത്ര ചെയ്തതിനു നന്ദിയും , ഇനി തുടർ യാത്രകൾ പ്രതീ ക്ഷിക്കുന്നു എന്നുള്ള അറിയിപ്പ് ആയിരുന്നു അത്. സമയം നോക്കിയപോൾ വാച്ചിൽ നാല് മണി കഴിഞ്ഞിരിക്കുന്നു. ഇന്ത്യൻ സമയത്തെക്കാൾ ഒന്നര മണിക്കൂർ പുറകിലാണ് ഒമാനിലെ സമയ ദൈർ ഖ്യം അനുസരിച്ച് അയാൾ വാച്ചിൽ അഞ്ചര മണി ആക്കി. കേരളത്തിന്റെ മനോഹരമായ പ്രക്രതി ഭംഗിയെ തഴുകി കൊണ്ട് വിമാനം പതിയെ ലാൻഡ് ചെയ്തു. ലഗേജ് ഇല്ലാത്തതു കൊണ്ട് അയാൾ എളുപ്പം ചെക്കൌട്ട് ചെയ്തു പുറത്തിറങ്ങി. ചെറുതായി പെയ്യുന്ന ചാറ്റൽ മഴയിൽ പ്രകൃതി നഞ്ഞിരിക്കുന്നു. തണുത്ത കാറ്റു അയാളെ സ്വാഗതം ചെയുന്ന പോലെ അയാളെ തലോടി കൊണ്ടിരുന്നു.
സർ, ടാക്സി , മുമ്പിൽ വന്ന ടാക്സി കാരനോട് കൊച്ചിൻ ടവർ ഹോട്ടൽ എന്ന് പറഞ്ഞു അയാളുടെ പുറകെ ട്രോളി ബാഗ് വലിച്ചു നടന്നു. ടാക്സി എയർപോർട്ട് കടന്നു പുറത്തേക്കു പോയി. ടാക്സിയിൽ ഇരിക്കുമ്പോൾ അയാൾ ശ്വേതയുടെ പഴയ മെസ്സേജ് പരതി.അമ്മയും, അവളും കൂടി പുതിയ ഫ്ലാറ്റിലെക്കു മാറി എന്നും , കലൂരിലുള്ള കെന്റ് പാം ഗ്രൂവിൽ ആണ് ഇപ്പോൾ താമസിക്കുനതു എന്നും അവൾ ടെക്സ്റ്റ് ചെയ്തിരുന്നു. വിശദമായി അയാൾ മെസ്സേജ് ഒരാവർത്തി കൂടി വായിച്ചു. കലൂർ
സ്റ്റേടിയത്തിനു അടുത്ത് പാമ്ഗ്രൂവ് അപ്പർറ്റ്മെന്റ്സ് സെക്കന്റ് ഫ്ലോർ , ബി 22, അയാൾ മനസ്സിൽ കുറിച്ചിട്ടു. കൊച്ചിൻടവറിൽ അയാളെ ഡ്രോപ്പ് ചെയ്ത ശേഷം ടാക്സി കാരൻ പോയി. റൂമിൽ കയറി ഒന്ന് മേൽ കഴുകിയ ശേഷം അയാൾ റിസ്പഷ്‌നിൽ വിളിച്ച് പറഞ്ഞു ഒരു ടാക്സി ബുക്ക് ചെയുവാൻ,
അയാൾ ബാഗ് തുറന്നു ഒരു ജീന്സും, ടി-ഷർട്ടും എടുത്തണിഞ്ഞു. നര കീഴടക്കിയ മുടി ഇഴകൾ അയാൾ ചീപ് കൊണ്ട് ഒതുക്കി വച്ച്. പ്രായം 50 കഴിഞ്ഞെങ്ങിലും പഴയ ചുറുചുറുക്കും, പ്രസരിപ്പും അയാളിൽ ഇപ്പോഴും അവശേഷി ച്ചിരുന്നു. ഫേസ് ക്രീം മുഘത് തേച്ച ശേഷം ഇഷ്ട ബ്രാൻഡ് ആയ പിയറി കാർഡിൻ പെർഫും ടി-ഷർട്ടിനോട് ചെർത്ത്ടിച്ചു. ഇന്റെർകോമിൽ റിസ്പഷ്‌നിസ്റ് , മധുരമായി മൊഴിഞ്ഞു , സർ ടാക്സി റെഡി. ടാക്സിയിൽ കയറി അയാൾ പറഞ്ഞു കലൂർ , പാമ്ഗ്രൂവ് അപ്പർറ്റ്മെന്റ്സ് , stadiym തിനി അടുത്ത് ഉള്ളതല്ലേ . ടാക്സി കാരൻ ചോദിച്ചു? , IMA യുടെ അടുത്താണോ? ചോദ്യം അയാൾ ശരിക്ക് കേട്ടില്ല എങ്കിലും വെറുതെ മൂളി. വാച്ചിൽ സമയം ഏഴു മണി യോടടടുക്കുന്നു. കാളിങ് ബെൽ അടിച്ചപോൾ വാതിൽ തുറന്നത് ശ്വേത യാണ്. ഒരു നിമിഷത്തിനു ശേഷം അവൾ ഓടി വന്നു കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു അച്ഛൻ. മകളുടെ മൂർദ്ധവിൽ ചുംബിച്ച ശേഷവും അവൾ പിടി വിട്ടീല്ല . അയാളുടെ ചെവിയിൽ അവൾ പറഞ്ഞു അച്ഛൻ വരുമെന്ന് എനിക്കറിയമായിരുന്നു. അടുകളയിൽ നിന്ന് രഞ്ജിനി പുറത്തേക്കു വന്നത് അപ്പോഴാണ്. ശ്വേതയെകൾ സ്ഥബ്ധയായത് രഞ്ജിനിയാണ്. കൈ പിടിച്ച വലിച്ചു കൊണ്ട് അവൾ പറഞ്ഞു വരൂ അച്ഛാ. യാന്ത്രികതയോടെ അവളുടെ പുറകെ അയാൾ നടന്നു. മനോഹരമായി അലങ്കരിച്ച സോഫ സെറ്റിൽ അയാൾ ഇരുന്നു. അപ്പോഴും അയാളെ തന്നെ നോക്കി നില്കുകയായിരുന്നു രഞ്ജിനി. എന്താ അമ്മ ഇങ്ങനെ തുറിച്ചു നോക്കുനത്. അച്ഛന് കുറച്ചു ചായ എടുക്കട്ടെ എന്ന് പറഞ്ഞു ഔചിത്യത്തോടെ ശ്വേത അടുക്കളയിലേക്ക് പോയി. .
ഫ്ലാട്ടിന് ചുറ്റും കണ്ണോടിചു കൊണ്ട് പറഞ്ഞു നൈസ് ഫ്ലാറ്റ്. നന്നായിരിക്കുന്നു. ശ്വേത പറഞ്ഞിരുന്നു . ഈ ഫ്ലാറ്റ് എടുത്ത വിവരം. രഞ്ജിനീ മുന്നിൽ വന്നിരുന്നു. പ്രായം രഞ്ജിനീയിൽ വലിയ മാറ്റം ഒന്നും വരുത്തി യിട്ടില്ല. നാൽപതു കഴിഞ്ഞെങ്ങിലും കുലീനത്വും നിറഞ്ഞു നില്ക്കുന്നു. നരയിഴകൾ വീഴാത്ത മുടി ഇഴകൾ. ലിപ്സ്ടിക് അംശം കലർന്ന ചുവന്ന ചുണ്ടുകൾ. കസവ് ബൊർടെർ കൂടിയ മനോഹരമായ ബംഗാൾ കോട്ടൻ സാരി. താനും രഞ്ജിനീയും തമ്മിൽ ഉള്ള പ്രധാന വത്യാസം അതൊന്നയിരുന്നു. രഞ്ജിനീ വീട്ടിൽ നിൽക്കും പോഴും നല്ല വേഷം ധരിച്ചേ കണ്ടിട്ടുള്ളു. ഒരിക്കൽ പോലും അലസമായ വസ്ത്രധാരണം രഞ്ജിനീയിൽ പ്രകടമായിരുന്നില്ല അയാൾ ഓർമിച്ചു. . ഒന്നും മിണ്ടാതെ ശാന്തമായി തന്നെ നോക്കി ഇരികുകയാണ് രഞ്ജിനി. അത് വരെ കൂടി വച്ച ദേഷ്യം എല്ലാം ഉരുകി അകന്ന പോലെ.
നമുകൊന്നു പുറത്തേക്കു പോയാലോ രഞ്ജിനിയോടായി അയാൾ ചോദിച്ചു. എനിക്ക് കുറച്ചു സംസ്സാരിക്കുവാനുണ്ട്. ചായയുമായി വന്ന ശ്വേത പറഞ്ഞു "യു ഗയ്സ് ആർ സ്റ്റിൽ യങ്ങ് ഫൊർ ഡേയ്റ്റിങ്ങ്" . അമ്മ പോയി റെഡി ആകൂ. രഞ്ജിനി അകത്തേക്ക് പോയി. കലപില സംസാരിച്ചുകൊണ്ടിരുന്നു ശ്വേത. അവൾ വളര്ന്നു സുന്ദരികുട്ടി ആയിരിക്കുന്നു. എയർപോർട്ടിൽ രണ്ജിനിയുടെ കയ്യിൽ പിടിച്ചു കരഞ്ഞ ഒന്നര വയസുകാരി . എത്ര മാറിയിരിക്കുന്നു. ഒന്നും താൻ അറിഞ്ഞില്ല. അറിയുവാൻ ശ്രമിച്ചില്ല. രഞ്ജിനിയുടെ
ആത്മ വിശ്വാസവും , സൗന്ദര്യവും അവളിൽ പകർനു കിട്ടി യിട്ടുണ്ട്. മമ്മ റെഡി ആയോ എന്ന് നോക്കിയിട്ട് വരം . എന്ന് പറഞ്ഞു അവൾ അകത്തേക്ക് പോയി. കൊഞ്ചുമ്പോൾ അവൾ രഞ്ജിനിയെ മമ്മ എന്ന് വിളികുന്നതായി തോന്നി. അകത്തു നിന്ന് ശ്വേതയുടെ ശബ്ദം അയാൾകെട്ടൂ . ഇതെന്തു വേഷമാ , ആ നെവി ബ്ലൂ ഷിഫോണ്‍ സാരി ഉടുക്കമ്മെ? കുറച്ചു കഴിഞ്ഞു രഞ്ജിനി പുറത്തു വന്നു. സുന്ദരമായ നീല സാരി. സാരി തലപ്പിൽ ഭംഗിയായ ചെറു പൂക്കൾ ചെർത്ത ഹാൻഡ് മെയിഡ് എംബ്രൊയിടറി . ആ സാരിയിൽ അവൾ കൂടുത്തൽ സുന്ദരി ആയി തോന്നി." വിത്ത് യുവർ പെര്മിസ്സഷൻ, കാൻ ഐ ടേക്ക് ഹേർ " അയാൾ ശ്വേതയടായി ചോദിച്ചു. "ഷീ ഈസ് ആൾ വേയ്സ് യുർസ് അച്ഛാ", അവൾ ചെറു ചിരിയോടെ പറഞ്ഞു. തന്റെ മനസ്സറിഞ്ഞത് പോലെ , പിന്നെ അവൾ പറഞ്ഞു എനിക്കുള്ള ഫുഡ് പാർസൽ ചെയ്തു കൊണ്ട് വരൂ. 'യു നോ, മമ്മ ഐ ലൈക് ദി ഫുഡ് ഫ്രം അവെനുഎ രേജെന്റ്റ് . രഞ്ജിനിയേ നോക്കി അവൾ പറഞ്ഞു.
കീ ഹോൽടെരിൽ നിന്ന് കാര് കീ എടുത്ത ശേഷം രഞ്ജിനി അയാളെ നോക്കി. പിന്നെ അവർ ഇരുവരും ഒരുമിച്ചു ലിഫ്റ്റ് ഇറങ്ങി പോകുന്നത് ശ്വേത നോക്കി നിന്നു. പാർക്കിംഗ് ലോട്ടിൽ നീല നിറമുള്ള ഹ്യുണ്ടായ് i20 car . അവൾ ഡ്രൈവിംഗ് സീറ്റിൽ കയറി. കാർ ഓടി തുടങ്ങിയപ്പോൾ അയാൾ രഞ്ജിനിയോടായി പറഞ്ഞു . രണ്ജിനിക്ക് യാതൊരു മാറ്റവും ഇല്ല. ഇത്തവണ അയാളെ നോക്കി അവൾ പറഞ്ഞു, ബാലുവിനും വലിയ മാറ്റം ഒന്നും ഇല്ല. ബാലചന്ദ്രൻ എന്നാ അയാളുടെ ചുരുക്ക പേര് ബാലാഎന്നാണെങ്കിലും ബാലു എന്ന് വിളിക്കുനത് രഞ്ജിനി മാത്രമായിരുന്നു. അവൾ മുഘത് നോക്കി മനോഹരമായി മന്ദഹസിച്ചു. കാർ അവന്യൂ രീജെന്റിൽ എത്തി. അവർ ഇരുവരും അകത്തേക്ക് കയറി.റേസ്ടുരന്റിൽ മങ്ങിയ വെളിച്ചം. മേശക്കു അഭിമുഘ മായി അവർ ഇരുന്നു. "ചാന്ദ് ജൈസേ മുഖടെ പേ ബിന്ദിയ സിതാര, നഹി ഭൂലെഗി മേരി ജാൻ യെ സിതാര ഓ സിതാര " , യേശുദാസിന്റെ മനോഹരമില്ല.മായ ഹിന്ദി ഗാനം നേരിയ ശബ്ദത്തിൽ മുഴങ്ങി. തിരക്ക് ഒട്ടുമില്ല. ഒന്നും പറയാതെ അവർ കുറച്ചു നേരം അന്യോന്യം നോക്കി ഇരുന്നു. ബയറർ മുന്നിൽ വന്നപ്പോൾ അയാൾരഞ്ജിന്യേ നോക്കി. ഗോപിമന്ജൂരി യും,ഫ്ര്യെദ് റൈസ് ഉം തന്നെ യാണോ, അയാൾ രണ്ജിന്യേ നോക്കി. അതെ എന്ന് അവൾ തല കുലുക്കി. പിന്നെഅവൾ തിരിച്ചു ചോദിച്ചു ചപ്പാത്തിയും വെജ് കുറുമായും അല്ലെ ? അതെ എന്ന് അയാൾ തല കുലുക്കി. പിന്നെ തന്റെ അനുവാദം കത്ത് നില്ക്കാതെ അവൾ ഓർഡർ ചെയ്തു. തിരിഞ്ഞു പോകാൻ തുടങ്ങിയ ബയറർറെ അയാൾ വിളിച്ചു പറഞ്ഞു , സാവധാനം മതി, തിരക്കില്ല. രഞ്ജിനി മേശ പുറത്തു പതിയെ താള മടിക്കുന്ന പോലെ തോന്നി. മനോഹരമായി നെയിൽ പോളിഷ് ചെയ്ത വിരലുകൾ . അയാൾ മൃദു വായി ആ വിരലുകളിൽ സ്പര്ശിച്ചു. പിന്നെ പറഞ്ഞു വൈകി യാണെന്ന് എനിക്കറിയാം , എങ്കിലും ഞാൻ എന്റെ തെറ്റുകള്ക്ക് ക്ഷമ ചോദിക്കുന്നു. നിനകെന്നോടു പൊറുത്തു കൂടെ രഞ്ജിനി, അയൽ ഇടറിയ ശബ്ദത്തൽ ചോദിച്ചു. അവളുടെ കണ്ണുകളിൽ കാർ മേഘം ഇരുണ്ടു കൂടി. അവൾ സംസാരിക്കുവാൻ ബുദ്ധി മുട്ടുന്ന പോലെ തോന്നി. പിന്നെ നനുത്ത ശബ്ദത്തൽ പറഞ്ഞു, ബാലു എന്റെ ഭാഗത്തും തെറ്റുകൾ ഉണ്ടായിരുന്നു. അവളെ മുഴുമിപ്പികുവാൻ അനുവദികതെ അയാൾ പറഞ്ഞു അല്ല രഞ്ജിനി , പൂർണമയും ഞാനാണു ഉത്തരവാദി. അല്ല എന്നർത്ഥത്തിൽ അവൾ തല കുലുക്കി.നമ്മുടെ ചെറിയ തെറ്റുകളെ നാം വലുതാക്കി. നിന്റെ നന്മകൾ മനസിലാക്കുവാൻ എന്റെ ഇഗോ സമ്മതിച്ചതും ഇല്ല. നിന്നെ മറക്കു വാൻ
മനപൂർവം ശ്രമികുമ്പോൾ ഒക്കെയും നീ മനസ്സിൽ മായാതെ നില്കുകയായിരുന്നു. പുനർ വിവാഹത്തിന് വീട്ടുകാർ നിർബന്ധി ച്ചപോഴും എനിക്ക് രഞ്ജിനിക്ക് പകരം വേറെ ആളെ സങ്കല്പിക്കുവാൻ ആവുമായിരുന്നില്ല. മറക്കാൻ കഴിയില്ല എന്നറിഞ്ഞിട്ടും മനസ്സിൽ ഒരു മറ തീർകുവാൻ മനപൂർവ്വം ശ്രമിക്കുക യായിരുന്നു ഇത് വരെ.വാശിയും ദുരഭിമാനവും തകർത്തുത് എന്റെ ജീവിതം ആണ് , അല്ല നമ്മുടെ ജീവിതം തന്നെ ആണ്. അയാളുടെയും കണ്ണുകളും നിറഞ്ഞിരുന്നു. മറുപടി എന്നോണം രഞ്ജിനി പറഞ്ഞു , ബാലു ഒരു ദിനം എന്നെ തേടി വരും എന്ന് എനിക്ക്റിയംമായിരുന്നു .കഴു ത്തിൽ കിടന്ന താലി മലയെ ചൂണ്ടി അവൾ പറഞ്ഞു. ഇത് അഴിച്ചു മാറ്റുവാൻ മനസ് വദിചില്ല . നമ്മളെ കൂടിമുട്ടിച്ച അദ്ര്ശ്യ ശക്തി തന്നെ യാവാം അതിനു കാരണം. പുറത്തു തന്റേടം പ്രദർശിപ്പികുംപോഴും പലപ്പോഴും ഞാൻ കരയാറുണ്ടായിരുന്നു . ഒരു ദുർബല നിമിഷത്തിൽ എടുത്ത തിരുമാനം അത് തെറ്റാണെന്ന് അറിഞ്ഞിട്ടും ബാലുവിനെ ഒന്ന് വിളിക്കുവാൻ എന്റെയും ദുരഭിമാനം സമ്മതിച്ചില്ല. ബാലു പറഞ്ഞ ഇഗോ തന്നെ ആയിരിക്കും കാരണം . അവൾ അപ്പോഴും വിതുമ്പുന്നത് പോലെ തോന്നി.
രഞ്ജിന്യുടെ കയ്യിൽ പിടിച്ചിരിക്കുമ്പോൾ പണ്ട് ഖുറം ബീച്ചിലൂടെ നടക്കുമ്പോൾ തിര യിളകുന്ന പ്രതീതി.ശ്വേതകുള്ള പാർസൽ മേടിച്ചു രഞ്ജിന്യുടെ കൂടെ റെസ്റ്റ് രെന്ടിൽ നിന്നിറങ്ങി. കാറിൽ കയറിയപ്പോൾ അയാൾ പറഞ്ഞു.എന്നെ ഒന്ന് കൊച്ചിൻ ടവറിൽ ഡ്രോപ്പ് ചെയ്യാംമോ?. അതാണെന്റെ ഹോട്ടൽ. സ്റ്റീരിങ്ങ് വീലിൽ പിടിച്ചു സംശയത്തോടെ രഞ്ജിനി നോക്കുമ്പോൾ ചിരി യോടെ അയാൾ പറഞ്ഞു. പാം ഗ്രൂവേ ലേക്ക് വരാനായി എനിക്ക് ചെക്ക് ഔട്ട് ചെയെണ്ടേ. അവളുടെ ചുണ്ടിലും ഒരു മന്ദഹാസം വിടർന്നു . ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് ഹ്യുണ്ടായി കാർ പായുമ്പോൾ അയാളുടെ കൈ വിരലുകൾ അവളുടെ മുടി ഇഴകൾ തഴുകി കൊണ്ടേ ഇരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ