2015 ഏപ്രിൽ 7, ചൊവ്വാഴ്ച

നമശിവായ (കീർത്തനം)





നാദം മുഴങ്ങുന്ന നേരത്ത്  നിന്നുടെ
ചാരത്ത് നിന്ന് ഞാൻ കൈ തൊഴുന്നേ
നാഗേന്ദ്ര  ഹാരായ ദേവാദി ദേവാ
ശംഭോ മഹാ ദേവ കൈ തൊഴുന്നേ

നസ്സിൽ കളിക്കുന്ന ദുർ മദ ചിന്തകൾ
മായ്ക്കുവാൻ നീ തുണ  തമ്പുരാനേ
എന്തെന്ന് ഞാൻ അറിഞ്ഞിട്ടുള്ള പാപങ്ങൾ
നാഗങ്ങളായി ചുറ്റിടുന്നു

ശിവ ശിവ എന്ന് വിളിക്കുന്ന മാത്രയിൽ
ശങ്കരാ നിൻ രൂപം  പാർത്തിടേണേ
മുക്കണ്ണാ, ത്രിക്കണ്ണിൽ  എരിയുന്നോരഗ്നിയാൽ
എൻ ജന്മ പാപം എരിച്ചിടേണേ

ല്ലാതെ വലയുന്ന നേരത്ത് നീയെന്ടെ
അരികത്ത്‌ വന്നോന്നിരുന്നിടേണേ
ചമ്രം പടിഞ്ഞു ഞാൻ ചൊല്ലുന്ന
മന്ത്രങ്ങൾ ഗൌരീശാ നീയൊന്നു കേട്ടിടേണേ

ന്ത്രം കണക്കെ ചലികുന്നരെൻ ജീവ ചലനം
നിലയ്കുന്നതെപ്പോഴെന്നോ
നിൻ നാമ മഹാത്മ്യമോതി കഴിയുവാൻ
ശിഷ്ടകാലം നീ തുണച്ചിടേണേ



2)

അവതര മുർത്തി യായി അവനിയിൽ വന്നു
അടിയന്ടെ  മനസ്സിൽ കുടി കൊണ്ടു
ഹരിതാഭ നിറയുന്ന ഈ മലർ ഭുവിൽ
തവരുപ ദർശനം  ഹന്ത ഭാഗ്യം


ശിവരാത്രി ദീപങ്ങൾ നിറയുന്ന  സന്ധ്യയിൽ
കൈലാസ മാക്കണേ  എൻ മനം നീ
ദാക്ഷായണിദേവി പൂജിച്ച ത്രിപാദ -
പദ്മത്തിൽ അലിയണമേ ഇനി എന്ടെ  ജന്മം

മുൻ ജന്മ ശാപങ്ങൾ നാഗങ്ങളായി
പാശം കണക്കെ ചുറ്റിടുമ്പോൾ
ആലംബഹീനനായി ഈയുള്ളവൻ
നിൻ പഞ്ചാക്ഷരി മന്ത്രം ചൊല്ലിടുന്നു

തമ്പുരാൻ വാഴുന്ന ആൽ  തറയിൽ
പലജന്മം അലയുന്നു പതിതൻ ആയി
അഴലുന്ന മനസ്സിൽ നിഴലായി നീ
തരികില്ലേ  ഇനി ശാപ മോക്ഷം



       

2015 ഏപ്രിൽ 4, ശനിയാഴ്‌ച

അയലത്തെ അദ്ദേഹം





മദിരാശിയിലേക്ക്ജോണിക്ക് ട്രാൻസ്ഫർ  ആയിരികുന്നു  .  മുംബയിൽ അവർ  വന്നിട്ട് ഇപ്പോൾ ഒരു വർഷം കഷ്ടിച്ച് കഴിയുന്നു. അതിനിടക്ക് വീണ്ടും ട്രാൻസ്ഫർ.  കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ജോണിക്ക്  ലഭിക്കുന്ന  മുന്നാമത്തെ ട്രാൻസ്ഫർ ആണ് ഇത് .

പപ്പയാണ്‌ സോഫിയോട്  പറഞ്ഞത് ജോണ്‍ അങ്കിളിന്റെ മകൾ  ടെസ്സി മദിരാശിയിൽ ഉണ്ടെന്ന് . പപ്പ തന്നെ തേടി പിടിച്ചു അവരുടെ ഫോണ്‍  നമ്പർ തന്നു.  ജോണ്‍ അങ്കിളും ,  ഗ്രേസി അന്ടിയും കുറച്ചു കാലം നാട്ടിൽ  അവരുടെ അയൽക്കാരായിരുന്നു. പപ്പയും , ജോണ്‍ അങ്കിളും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത് .  ഒരേ സെക്ഷനിൽ അല്ലായിരുന്നു എങ്കിലും അവരുടെ താമസം ഒരേ കൊർട്ടെഴു്സിൽ  തന്നെ ആയിരുന്നു.  211 ബി യും , 213  ബി  യും .  സോഫി , ടെസ്സിയെക്കാൾ നാലു വയസിനു ഇളയതാണ് . അവരുടെ കല്യാണം സൈന്റ്റ്‌ ഫ്രാൻസിസ് പള്ളിയൽ വച്ചായിരുന്നു. അത്  സോഫി കുടിയിരുന്നു. റോബിന് അന്ന് മുതലേ മദിരാശിയിൽ തന്നെ  ആണ് ജോലി. വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. പിന്നെ ഇപ്പോഴാണ് ടെസ്സിയുമായി സംസാരിക്കുന്നത്. ടെസ്സിയുടെ  ബിൽഡിങ്ങിൽ തന്നെ ഒരു ഫ്ലാറ്റ് ഒഴിവു ഉണ്ടായിരുന്നു,  റോബിൻ തന്നെ ആണ് ആ ഫ്ലാറ്റ് അവർക്ക് ശരിയാക്കി കൊടുത്തത്.

റോബിനും സേൽസിൽ തന്നെ യാണ്  പക്ഷെ ജോണി  യാത്ര  ചെയുന്ന അത്രയും അലച്ചിൽ ഒന്നും റോബിനില്ല.  ജോണിക്ക് എന്നും യാത്രകൾ തന്നെ യാണ്. റോബിൻ നല്ല രസമായി സംസാരിക്കും. തമാശകളും,  കളിയാക്കിയും ഒക്കെ  സമയം പോകുന്നത്തെ അറിയില്ല. ടെസ്സിയും  സംഭാഷണ പ്രിയയാണ്‌. ശനിയാഴ്ച രാത്രികളിൽ ചിലപ്പോൾ അവരുടെ ഫ്ലാറ്റിലോ  അല്ലെങ്കിൽ ജോണിയുടെ  ഫ്ലാറ്റിലോ അവർ ഒത്തു കുടും.  ജോണിയും, റോബിനും കുടി  ഒന്ന് മിനുങ്ങും.  ജോണി മിതഭാഷി ആണ്. റോബിന്റെ ഉച്ചത്തിൽ ഉള്ള പൊട്ടിച്ചിരി അവിടെ മുഴുകും.  ടെസ്സി ഒരു സാമർഥ്യക്കാരി  ആണ്  എന്നാൽ അത് പോലെ തന്നെ വലിയ ഒരു   മടിച്ചി യും കുടി ആണ്. പാചകം ചെയുവാൻ തീരെ  താല്പര്യം ഉള്ള കുട്ടത്തിൽ അല്ല. തട്ടി കൂട്ടി എന്തെങ്കിലും ഉണ്ടാക്കി എന്ന് വയ്ക്കും. അത്ര തന്നെ. പകൽ സമയം സീരിയൽ കണ്ടു സമയം കളയും. പിന്നെ ആൾ ഒരു bbc ആണ്. എന്ത് ന്യൂസ്‌ ഉണ്ടെങ്കിലും അത് അപ്പോഴേ മണത്തു അറിയും.  വിഹിതവും, അവിഹിതവും, എല്ലാ ടെസ്സി കണ്ടെത്തിയിരിക്കും. ടെസ്സിയുറെ വീട് ജോലിക്കാരി കർപ്പകം നൽകുന്ന  വിവരങ്ങൾ ടെസ്സി പൊടിപ്പും തൊങ്ങലും ചാർത്തി അവതരിപ്പിക്കും. കർപ്പകം ആ ഫ്ലാറ്റിൽ മാത്രമല്ല വേറെ കുറെ  ഫ്ലാറ്റുകളിലും പോകുന്നുണ്ട്.   അങ്ങനെയാണ് മക്കൻ സിങ്ങിന്റെ ഭാര്യ ഗുർബിത് കൌർ  പിണങ്ങി പോയതും,  വസ്ത്ര വ്യാപാരി ആയ സുന്ദര ചെട്ടിയാർ , ഭാര്യ അഭിരാമിയുടെ മുമ്പിൽ പുച്ചയാണെന്നും , ഫ്ലാറ്റിലെ കുട്ടികളെ ഡാന്സ് പഠിപ്പികുവാൻ വരുന്ന   വെങ്കിടെശന് രണ്ടു ഭാര്യമാർ ഉണ്ടെന്നും,  ഒക്കെ വിവരം കിട്ടിയത്.

ജോണിക്ക് ആണെങ്കിൽ ടെസ്സിയു്ടെ വേഷം ഒട്ടും  ഇഷ്ടമല്ല. ചിലപ്പോൾ ഒരു കുട്ടി പാവാട ധരിച്ചു  ഒരു ചമ്മൽ പോലും ഇല്ലാതെ അവൾ ഫ്ലാറ്റിൽ കയറി വരും. ജോണി ഉണ്ടെന്നുള്ള വിചാരം ഒന്നും തന്നെ അവൾക്കില്ല . സായിപ്പും, മദാമ്മയും എന്നാണ് ജോണി അവരെ കളിയാക്കി വിളിക്കുനത്‌. ചില ദിവസങ്ങളിൽ  ടെസ്സി ഫ്ലാറ്റിൽ കയറി വരും. അടുക്കള മുഴുവനും ആ വലിയ കണ്ണുകൾ കൊണ്ട് ഉഴിയും.  ഫ്ലാറ്റിൽ എന്ത് പുതിയ സാധനം മേടിച്ചാലും ടെസ്സിയുടെ  കണ്ണുകൾ അവ കണ്ടെത്തി ഇരിക്കും.  ഉച്ചക്കുള്ള ആഹാരത്തിന്റെ ഒരു പങ്കു അവൾ റോബിന് വേണ്ടി കൊണ്ടുപോകും . നാണം എന്ന സംഗതി ഭർത്താവിനും , ഭാര്യക്കും അടുത്തു  കുടി പോയിട്ടില്ല എന്ന് ജോണി പറയും .ചിലപ്പോൾ  റോബിൻ തന്നെ കാണുമ്പൊൾ പറയും മീൻ കറി  അസ്സലായിരുന്നു.സോഫി യുടെ കൈപുണ്യം അപാരം എന്നൊക്കെ . ആദ്യമൊക്കെ അത് വെറും ഒരു പുകഴ്തലായി  കരുതി. ചിലപ്പോൾ കാണുമ്പൊൾ പറയും ഈ ചുരിദാർ നന്നായി  സോഫിക്ക്ചെ ചേരും.  പക്ഷെ  ചുരിദരിനെക്കാൽ  മോഡേണ്‍ വേഷം ആയിരിക്കും സോഫിക്ക് കുടുതൽ  ഇണങ്ങുക എന്നൊക്കെ.

ആദ്യം ഒക്കെ താൻ അത് നിസ്സാരമായി എടുത്തു. ചിലപ്പോൾ ഉച്ച സമയത്ത്  റോബിൻ വീട്ടിൽ വരും . ടെസ്സി ഇല്ല , പുറത്തു പോയിരിക്കുകയാണ് എന്നൊക്കെ പറഞ്ഞു  വെറുതെ വാചകം അടിച്ചു ഇരിക്കും.  ജോലി  സേൽസിൽ ആയതു കൊണ്ട് പുള്ളിക്കാരനു തോന്നുമ്പോൾ പോലെ പോയാൽ  മതി എന്നും തോന്നും. മാസാവസാനം ടാർജറ്റ് ഒപ്പിച്ചു  കൊടുത്താൽ  മതി  എന്നൊക്കെ വെറുതെ പൊങ്ങച്ചം പറയും. ഒരിക്കൽ അവൾ ജോണിയോട് ചോദിച്ചു  അച്ചായൻ  എന്നതിനാ ഇങ്ങനെ കഷ്ടപെടുന്നത്.  അപ്പുറത്തെ റോബിനെ നോക്കിയേ , റോബിൻ മിക്കപോഴും നേരത്തെ വീട്ടിൽ എത്തുമല്ലോ. നമുക്ക്  തിന്നാനും കുടിക്കാനും ഒള്ള വക കർത്താവു തന്നെ തന്നിടുണ്ടല്ലോ . അപ്പോൾ ജോണി പറഞ്ഞ ഉത്തരം .  നാളെ എന്നുള്ള ചിന്ത വല്ലോം അവറ്റകൾക്കു ഉണ്ടോ സോഫി കൊച്ചെ?  നമുക്ക് അത് പോലെ പറ്റുമോ?  കൊച്ചു സോഫി വരുവാൻ   തൈയ്യായി  ഇരിക്കുകയല്ലേ.  വയറിൽ തൊട്ടു കൊണ്ട്  അവൻ പറഞ്ഞു.

റോബിന്റെ ഇടക്കുള്ള വരവിൽ തനിക്കു തന്നെ തോന്നി എന്തോ ഒരു പന്തികേട് . എപ്പോഴും എന്തെങ്കിലും അവസരം ഉണ്ടാക്കി ഇങ്ങോട്ട് വന്നു സംസാരിക്കും. ജോണിയെക്കാൾ കുടുതൽ തന്നോടു സംസരികുവാൻ ആണോ റോബിന് താൽപര്യം ?  അത് തോന്നൽ ആണോ . അല്ല  അത്  യാഥാർത്യം തന്നെ എന്ന് അവൾ വൈകാതെ മനസിലാക്കി.

ജോണി യോട് പറയണം എന്നുണ്ട്. പക്ഷെ എങ്ങനെ പ്രതികരിക്കും. അതറിയില്ല. ജോണിക്ക് ദേഷ്യം അല്പം കുടുതൽ ആണ്.  അത് കൊണ്ട് തന്നെ അധികം സുഹ്രത്തു ക്കളും ഇല്ല.  ചിലപ്പോൾ താൻ തന്നെ പറയും ജോണി ദേഷ്യം അല്പം കുറക്കണം കേട്ടോ. ജോണി യോടു അവൾ എല്ലാം പറയുവാൻ ഉറച്ചു. മനസിൽ കടുപ്പിച്ചു ഒരു തിരുമാനവും എടുത്തു ഇനി  റോബിനുമയി അകലം പാലിക്കണം എന്ന് അവൾ തിരുമാനിച്ചുകഴിഞ്ഞിരുന്നു .

ചിലപ്പോൾ  ടെസ്സിയോട് സഹതാപം തോന്നും.  മുന്നാം കണ്ണും തുറന്നു പിടിച്ചു ലോകം നോക്കുന്നവൾ  സ്വന്തം ഭർത്താവിന്ടെ   ശീലക്കേടുകൾ അറിയില്ല എന്ന് വരുമോ?    റോബിൻ തന്നോടു ഇങ്ങനെ പെരുമാറുക യാണെങ്കിൽ അടുത്തു ഇട പെഴുകാൻ കഴിയുന്ന മറ്റു പെണ്‍കുട്ടികളോട് അയാൾ എങ്ങനെ ഒക്കെ ആകും പെരുമാറുക?

ജോണിയും എല്ലാം മനസിലക്കുന്നൂണ്ടായിരുന്നു . ഒരു ദിനം പ്രതീക്ഷികാതെ തന്നെ ജോണി സോഫിയോടു ചോദിച്ചു . റോബിൻ ആള് അത്ര ശരിയല്ല അല്ലെ? ഞാൻ കുറച്ചു നാളായി ശ്രദ്ധിക്കുന്നു , അവനു തന്നെ കാണുമ്പൊൾ   കുറച്ചു കിന്നാരം . അത് ഉള്ളത് തന്നെ അല്ലിയോ?   ജോണി ശബ്ദം കനപ്പിച്ചു ചോദിച്ചു.  എനിക്കും ആ സംശയം ഉണ്ട് ജോണിച്ചയാ , പിന്നെ അച്ചായാൻ എങ്ങനെ പ്രതികരിക്കും എന്നറിയാതെ അവൾ മുഴുമിപ്പിച്ചില്ല.  ജോണി ഘന സ്വരത്തിൽ മുളിയത് അല്ലാതെ ഒന്നും പറഞ്ഞില്ല.  അങ്ങനെ ആ ദിവസം കടന്നു പോയി.

പതിനൊന്നു മണിക്ക് കാല്ലിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു .  നോക്കിയപ്പോൾ റോബിൻ . അയാൾ നേരെ വന്നു സോഫയിൽ ഇരുന്നു. അപരിചിത ഭാവത്തിൽ താൻ അയാളെ നോക്കി. പിന്നെ ചോദിച്ചു റോബിൻ എന്നതാ  ഇവിടെ?  ടെസ്സി ഷോപ്പിങ്ങിനു പൊയിരിക്കുകയാണ് . അതിനു റോബിന്റെ കൈയിൽ വേറെ  താക്കോൽ ഇല്ലേയോ ?  റോബിൻ ചമ്മിയ ഒരു ചിരി ചിരിച്ചു. റോബിൻ വന്നത് ഇഷ്ടമല്ല  എന്നർത്ഥത്തിൽ  തന്നെ അവൾ  പറഞ്ഞു.  എനിക്ക് കിച്ചനിൽ കുറച്ചു പണിയുണ്ട് . റോബിൻ പോകണം. മാത്രവും അല്ല ജോനിച്ചായൻ  ഇല്ലാത്തപ്പോൾ  ഇവിടെ വരരുത്.  അയാൾ പെട്ടെന്ന് വല്ലാതായി.  താൻ അങ്ങനെ കടുപ്പിച്ചു പറയും എന്ന് റോബിൻ കരുതിയില്ല. ഒന്നും പറയാതെ അയാൾ പുറത്തേക്കു ഇറങ്ങാൻ തുടങ്ങി. വാതിൽ തുറന്നതും പുറത്തു ജോണി. ജോണിയെ കണ്ടു അയാൾ ഒന്ന് പകച്ചു. ജോണി ചോദിച്ചു റോബിൻ എന്താ ഇവിടെ.  അയാൾ വാക്കുകൾക്കായി പരതി .  ജോണി  ഗൌരവത്തിൽ പറഞ്ഞു ഇനി ഞാൻ ഇല്ലാത്തപ്പോൾ ഈ ഫ്ലാറ്റിൽ കയറി പോകരുത്. കയറിയാൽ നിന്റെ കരണം ഞാൻ അടിച്ചു പൊട്ടിക്കും. മനസിലയൊടാ .   ഒന്നും മിണ്ടാതെ അയാൾ വേഗം  ഇറങ്ങി പോയി.

അയാൾ പോയി കഴിഞ്ഞപോൾ ജോണി  ദേഷ്യത്തോടെ അവളോടു പറഞ്ഞു. സോഫി,  നീ ഒരു പെണ്ണല്ലേ ? ആളുകളെ അളക്കുവാൻ  പഠിച്ചിട്ടില്ലയോ?  നമ്മൾ കരുതും പോലെ അല്ല എല്ലാ ആണുങ്ങളും .  അകലം പാലികേണ്ട അടുത്തു അകലം പാലിക്കുക തന്നെ വേണം.

എല്ലാ പെണ്ണുങ്ങളും തങ്ങളുടെ വഴിക്ക് വരും എന്ന് കരുതുന്നവർ.   ഉണ്ട്. കുറച്ചു സ്വാതന്ത്ര്യം കൊടുത്താൽ അത് മുതലാക്കുവാൻ ശ്രമിക്കുന്നവർ ., സൂക്ഷികേണ്ടത് നമ്മൾ  തന്നെ  ആണ് . അയാൾ പിന്നെയും എന്തൊക്കെയോ പറഞ്ഞു.

ഒന്നും മിണ്ടാതെ കരയുവനെ അവൾക്കു കഴിഞ്ഞുള്ളൂ.  കണ്ണ് നീർ തുള്ളികൾ മിഴികളിലൂടെ ഒലിച്ചു ഇറങ്ങി. അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ  അയാളുടെ ദേഷ്യം  തണുത്തുറഞ്ഞു അലിഞ്ഞു ഇല്ലാതെ ആയി. കരയുന്ന അവളുടെ മിഴികൾ തുടച്ചു കൊണ്ട് അയാൾ അവളെ ചേർത്ത് പിടിച്ചു. പുറത്തെ ബാൽ ക്കണിയിൽ രണ്ടു ഇണക്കിളികൾ അപ്പോൾ ചേർന്ന്‌ ഇരിപ്പുണ്ടായിരുന്നു.





















2015 മാർച്ച് 25, ബുധനാഴ്‌ച

തച്ചോളി ഒതേനൻ




രാവിലെ കട്ടൻ കാപ്പി കുടിക്കുംപോളാണ്  അവൾ ആ ചോദിച്ചത്. ചേട്ടാ എന്ടെ താലിമാല കണ്ടോ? അവളുടെ ചോദ്യം ശ്രദ്ധിക്കാതെ 'മസ്കറ്റ് ഡെയിലി ' പത്രത്തിലെ സ്പോർട്സ് പേജ്   വായികുക ആയിരുന്നു ഞാൻ. ഇന്ത്യ , ബംഗ്ലാദേശിനെ തറ പറ്റിച്ച് വിശേഷം ഒട്ടും ചോരാതെ തന്നെ   മനസിലേക്ക് ആവാഹിക്കുംപോൾ  ഭാര്യടെ ഇമ്മാതിരി ചോദ്യത്തിന് എന്ത് പ്രസക്തി. അവൾ പേപ്പർ തള്ളി മാറ്റി എന്റെ മുഖത്തേക്ക്  സൂക്ഷിച്ചു കണ്ണ് ഉരുട്ടി നോക്കിയപ്പോൾ  ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവിടെ എവിടെ എങ്കിലും ഉണ്ടാകും. ഇല്ല അവിടെ കാണുന്നില്ല. ഇന്നലെ കിടക്കും മുമ്പ് മേശ പുറത്തു  ഊരി വച്ചതാണ് . മേശയും , വരിപ്പും എല്ലായിടത്തും തിരഞ്ഞു മാല കാണുന്നില്ല. എവിടെ പോയോ ആവോ?  പകുതി എന്നോടും, പിന്നെ പകുതി അവളോടുമായി അവൾ പറഞ്ഞു.  വീണ്ടും നിസ്സാര മട്ടിൽ ഞാൻ പറഞ്ഞു. അവിടെ കാണാത എവിടെ പോകാനാ?. എന്ടെ ഉത്തരം അവളെ  കുടുതൽ  ദേഷ്യം പിടിപ്പിച്ചു എന്ന് പറഞ്ഞാൽ മതി അല്ലോ. ഉണ്ണി   യാർച്ചയെ പോലെ അവൾ ഉറഞ്ഞു തുള്ളി വരൂമ്പോഴേക്കും സംഗതി പന്തി അല്ല എന്ന് കണ്ടു ഞാൻ പതിയെ  കുളി മുറിയിലേക്ക് പോയി.


ഒരു താലിയിൽ എന്തിരിക്കുന്നു എന്ന് നിങ്ങൾ ചോദിച്ചേക്കാം.ഒരു പെണ്ണിനെ സംബന്ധിച്ച് പുരുഷൻ കെട്ടുന്ന താലി അവളുടെ ജിവിതം തന്നെ ആണ്‌. സീരിയലുകളിലും പഴയ മലയാള സിനിമകളിലും താലി മഹാത്മ്യം ഒരു പാട് വർണിച്ചിടുണ്ട് . പുരുഷന്ടെ   ജീവിതം മാലയിൽ കോർത്ത താലിയിൽ ആണെന്ന് താലിയോളം പഴക്കം ഉള്ള കഥ പറയുന്ന സീരിയലുകൾ ധാരാളം ഉണ്ടല്ലോ?  പഴയ ചില   സിനിമ സംഭാഷണങ്ങൾ കേടിട്ടുണ്ട് .താലി മാല കഴുത്തിൽ അണിഞ്ഞു മരിക്കുവാൻ സാധിച്ചാൽ അവൾ ഭാഗ്യവതി ആണെന്ന്. ഭർത്താവ്  ഇരിക്കുമ്പോൾ തന്നെ മരിക്കുക എന്നത്  സ്ത്രീയെ സംബന്ധിച്ചു പുണ്യമാണത്രേ . അപ്പോൾ പുരുഷന്റെ കാര്യമോ. ഭാര്യ മരിച്ചു ജീവിക്കുന്ന ഭർത്താവിന്റെ അവസ്ഥ അതിൽ ഏറെ കഷ്ടം അല്ലെ? പ്രതേകിച്ചു എന്തിനും ഏതിനും ഭാര്യയെ ആശ്രയിച്ചു കഴിയുന്ന  ഭർത്താവിന്റെ അവസ്ഥ നിങ്ങൾ തന്നെ ഒന്ന് ആലോചിച്ചു നോക്കു .  ചിന്തിച്ചാൽ  അറിയാം  അവനു ഓഫീസിൽ പോകുന്നതിനു മുമ്പ് ചായ, ചീപ്, സോപ്പ്, തോർത്ത്‌, ഷർട്ട്‌ ഇവ എല്ലാം എടുത്തു കൊടുക്കുനത് ഭാര്യ തന്നെ അല്ലെ?  ഭാര്യയുടെ മരണ  ശേഷം മക്കൾക്ക്‌ ബുദ്ധി മുട്ടായി അവരെ ആശ്രയിച്ചു ജീവിക്കുക എന്ന് വച്ചാൽ  മരണ തുല്യം തന്നെ.  അത് കൊണ്ട് തന്നെ താലിയുടെ സുരക്ഷിതത്തം ഭാര്യെക്കൾ ആവശ്യം ഭർത്താവിനു ആണെന്നാണ് എന്റെ മതം.


ഇടത്തരം കുടുംബത്തിൽ പെട്ട് വളർന്ന എന്റെ ഭാര്യക്കും ഉണ്ടാകുമല്ലോ  ചില  താലി  മാഹാത്മ്യ വിചാരങ്ങൾ. ഇപ്പോൾ  ന്യൂ ജെനെറേറേഷൻ കാലം ആണല്ലോ? താലി മാല  കഴുത്തിൽ ഇട്ടു നടക്കുന്ന പെണ്ണുങ്ങൾ തന്നെ  വിരളം. ഇനി  അവർ ജോലിക്കും കൂടി പോകുന്നവർ ആകുമ്പോൾ ? ആഭരണങ്ങൾ ഒന്നും ഇടാതെ നഗ്നമായ കഴുത്തും കാണിച്ചു നടക്കുക ആണല്ലോ ഇന്നത്തെ പല തരുണീ മണികളും ചെയുന്നത്.  പെണ്ണ് ആയിട്ടും കഴുത്തിൽ ഒരു മാല പോലും ഇടാതെ  പോകുന്ന പെണ്ണുങ്ങളെ കാണുമ്പൊൾ എനിക്ക് ആകെ ഒരു അമ്പരപ്പാണ്.ആണായാൽ  മീശ വേണം പെണ്ണായാൽ ഒരു മാല  എങ്കിലും വേണ്ടേ?  ഓരോരുത്തരുടെയും വിശ്വാസം മറ്റുള്ളവർക്ക് ചിലപ്പോൾ  അന്ധവിശ്വാസം ആയി തോന്നിയേക്കാം .

എന്റെ ഭാര്യക്ക്‌ ഒരു ഇന്ട്ർ നാഷണൽ    സ്കൂളിലാണ് ജോലി. അവിടെ ചുരിദാർ ധരിക്കുവാൻ പാടില്ല. കുടുതലും വിദേശികൾ ആയ അധ്യാപകർ . ഷർട്ടും, പ്യന്റ്സും ആണ് ഔദ്യോകിക വേഷം.  ഷർട്ടും , താലി മാലയും  ചേരുന്ന വേഷം അല്ലല്ലോ ? പെണ്ണ് ആയതു കൊണ്ടാകാം മാച്ച് ചെയുന്ന വർണ  കമ്മലും, മാലയും  അവൾ എന്നും ധരിക്കുവാറുണ്ട്.  തലേ ദിവസം തന്നെ അവൾ അതെല്ലാം എടുത്തു ഒരുക്കി വയ്ക്കും. എന്നിരുന്നാലും താലി മാല മാത്രം  അവൾ  അഴിച്ചു മാറ്റാറില്ല. രാത്രിയിൽ ഉറങ്ങുന്ന അവസരത്തിൽ ഒഴികെ അവൾ ആ മാല അഴിച്ചു മാറ്റുന്നതു ഞാൻ കണ്ടിട്ടില്ല.  സ്കുളിൽ നിന്ന് വന്നാൽ അന്നത്തെ വിശേഷങ്ങൾ വള്ളി പുള്ളി വിടാതെ വിവരിക്കുക എന്നത്  അവളുടെ ശീലം ആണ് . വെറുതെ കേട്ടിരിക്കുക എന്ന ദൌത്യം മാത്രമേ എനിക്കുള്ളൂ. അന്നത്തെ സംഭവങ്ങളും, പ്രശ്നങ്ങളും, പര ദൂഷണങ്ങളും അവൾ വള്ളി പുള്ളി വിടാതെ വിവരിക്കും.  കഴിഞ്ഞ ദിവസം അവൾ പറഞ്ഞു കൂടെ ജോലി ചെയുന്ന മേരി ജോണ്‍സ്  അവളുടെ ഷർട്ടിൻ ഉള്ളിലൂടെ ചുഴിഞ്ഞു  നോക്കി താലി മാല കണ്ടു പിടിച്ചു. പെണ്ണ് ആയതു കൊണ്ട്  മേരി ജോണ്‍സിന്  ധൈര്യം ആയി നോക്കാം. നമ്മൾ  വല്ലോരും  ആരുടെയെങ്കിലും മാറിൽ ഒന്ന് നോക്കിയാൽ  അത് മതി പൊല്ലാപ്പ് ആകുവാൻ. അത് മതി ആയിരുന്നു കക്ഷിക്ക് .മേരിയോടു  അവൾ താലി മാല മഹാത്മ്യം അവതരിപിച്ചു. ഒന്ന് പറഞ്ഞാൽ  രണ്ടാമത് പിരിയുന്നവരോടു വേണമല്ലോ താലി  കഥ പറയുവാൻ .

അവളുടെ  മുത്തശ്ശി പണ്ട് അവൾക്കു ജലന്ധരന്റെ കഥ  പറഞ്ഞു കൊടുത്തിതുണ്ട്.  ശിവനോട് എതിരിട്ട ശിവാംശ  ഉള്ള മഹാ വീരനായ അസുര  ചക്രവർത്തിയുടെ ജലന്ധരന്റെ കഥ.  ജലന്ധരന്റെ ജീവൻ  ഭാര്യ ആയ വൃന്ദയുടെ പാതി വൃത്യത്തിൽ ആയിരുന്നു.   മഹാ യുദ്ധത്തിൻടെ  ഒരു ഖട്ടത്തിലും ശിവന് ജലന്ധര്നെ തോല്പികുവാൻ  കഴിയില്ല എന്ന് വന്നപ്പോൾ വിഷ്ണു ഒരു സൂത്രം പ്രയോഗിച്ചു . സൂത്രം എന്ന് പറയുന്നതിലും നല്ലത് തന്ത്രം എന്ന് പറയുന്നതാണ്. തന്ത്രത്തിലും , സാമർത്തി ലും വിഷ്ണുവിനെ വെല്ലുന്ന ഒരു പ്രൊജക്റ്റ്‌ മാനാജർ ജനിച്ചിട്ടില്ല. ഇനിയൊട്ടു ജനിക്കുകയുമില്ല. മഹാഭാരത യുദ്ധം നടക്കുമ്പോഴും, ഹിരണ്യ കശിപു വധത്തിലും , ഭഗവത് ഗീത ഉദ്ധരിക്കുപോഴും എല്ലാം വിഷ്ണു അത് തെളിയിച്ചിട്ടുണ്ട്. എത്ര ബുദ്ധി മുട്ടുള്ള പ്രോജെകറ്റും ഇത്ര  സക്സ്സ്  ആയി ഇമ്പ്ലിമെന്റ് ചെയ്ത വേറെ ഏതു പ്രൊജ്ക്ടു  മാനേജർ   ഉണ്ടാകും നമ്മളുടെ നിരീക്ഷണ മണ്ഡലത്തിൽ.  അത് അവിടെ നിൽ ക്കട്ടെ നമുക്ക് കഥയിലേക്ക് തിരിച്ചു വരാം . തന്ത്ര ശാലിയായ വിഷ്ണു,   യുദ്ധം ജയിച്ചു വരുന്ന ജലന്ധരന്ടെ രൂപത്തിൽ  വൃന്ദയുടെ അന്തപുരത്തിൽ   പ്രവേശിക്കുകയും അനുനയതിലോ,     സൂത്രത്തിലോ  വൃന്ദയുടെ താലി  മാല ഊരി വയ്ക്കുകയും ചെയ്യിപ്പിക്കുന്നു. ജലന്ധരൻ  അല്ല എന്നറിയാതെ വിഷ്ണുവിനെ പ്രാപിച്ച വൃന്ദക്ക്  അങ്ങനെ  പാതിവൃത്യം  നഷ്ടപെടുന്നതോടെ  ജലന്ധരന്റെ യുദ്ധ വീര്യം  നഷ്ടപെടുകയും ശിവനാൽ വധിക്കപെടുകയും ചെയുന്നു.

കുളി കഴിഞ്ഞു തിരിച്ചു വന്നപ്പോളും  അവൾ തിരയുകയായിരുന്നു. ഞാൻ അത് കാര്യമാകാതെ അവളോടായി ചോദിച്ചു. ചീപ്പ് എവിടെ? അവളുടെ ഭാഗത്ത്‌ നിന്ന് ഉത്തരമില്ല. ഇനി ചോദിച്ചിട്ട് കാര്യമില്ല എന്ന് കരുതി ഞാൻ തന്നെ അലമാര തുറന്നു ചീപ് വയ്ക്കുവാൻ സാധ്യത ഉള്ള ഇടം തിരഞ്ഞു.  അതിനിടെ അവൾ അടുക്കളയിലേക്ക് പോയി. ഞാൻ എന്ത് നോക്കിയാലും കാണുകയില്ല എന്ന് ഭാര്യ പറയണത് ശരി ആണ് . മുമ്പിൽ ഉണ്ടെങ്കിൽ പോലും അത് അവൾ തന്നെ വന്നു കൈയിൽ എടുത്തു തരണം. എന്തോ എനിക്ക് അറിയില്ല   പക്ഷെ അത് സത്യം തന്നെ അന്ന്. മുമ്പിൽ ഉണ്ടെങ്കിലും അവ ഒന്നും എന്ടെ കണ്ണിൽ പിടിക്കില്ല. എന്റെ അതെ സ്വഭാവം തന്നെ ആണ് മകൾക്കും കിട്ടിയിരിക്കുനത്.

വീണ്ടും ചീപ്പ്   പരതുന്നതിൻ ഇടേ  അലമാര വലിപ്പ  ഞാൻ ശക്തിയോടെ പുറത്തേക്കു വലിച്ചു. എന്റെ വലിപ്പിന്റെ ശക്തിയിൽ ആ വലിപ്പ  'പടോം' എന്ന് ശബ്ദത്തോടെ താഴെ  വീണു.ഭാഗ്യം ഭാര്യ കേട്ടില്ല എന്ന് തോന്നി. ഞാൻ പതുക്കെ അത് എടുത്തു രണ്ടു  ചെറു വീലിനു കുറുകെ നിറുത്തി തള്ളുമ്പോൾ എന്റെ കണ്ണ് എന്നെ അമ്പരിപ്പിച്ചു . അലമാര വലിപ്പിൻ ഇടയിൽ ഒരു നേരുപ്പോടെ   "ദേ കിടക്കണ്  അവളുടെ മാല ". വിജയ   ശ്രീ ലാളിതൻ  ആയ ഞാൻ വിളിച്ചു . 'രശ്മി '  അവൾ വിളി കേട്ടില്ല വീണ്ടും ഞാൻ ഉറക്കെ നീട്ടി വിളിച്ചു ' രശ്മീ ' ഇത്തവണ കൈയിൽ ദോശ ചട്ടകവും ആയി  ദേഷ്യത്തോടെ എന്താ എന്ന വിളിയോടെ അവൾ അടുക്കളയിൽ നിന്നും വന്നു.

'ദേ  നിന്റെ മാല' . അവളുടെ താലിമാല ഞാൻ എടുത്തു ഉയർത്തി  കാണിച്ചു . അങ്കം ജയിച്ച  വന്ന തച്ചോളി ഒതേനനെ പോലെ അഭിമാനത്തോടെ ഞാൻ ആ മാല അവളുടെ കൈയിൽ കൊടുത്തു . സ്വർണത്തെക്കാൾ തിളക്കം അപ്പോൾ ആ കരി നീല കണ്ണുകളിൽ .ഞാൻ കണ്ടു.







2015 മാർച്ച് 21, ശനിയാഴ്‌ച

ഓർമകളിൽ ഒരു നൈൽ യാത്ര


ഓരോ നദിക്കും  ഒരു കഥയുണ്ട്. അപ്പോൾ ലോകത്തിലെ ഏറ്റവും നീളമുള്ള ഈ നദിക്കു എത്ര കഥകൾ പറയുവാൻ ഉണ്ടാകും.ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ കഥ തുടങ്ങുനത് ഒരു പക്ഷെ ഈ നൈലിൽ നദിയിൽ  നിന്നും ആയിരിക്കാം.  ലോകത്തിലെ ഏറ്റവും നീളമുള്ള നദി. 4200  മൈൽ നീളം , (ഏകദേശം 6800 km   ). ഏതാണ്ട്  പതിനെന്നോണം  രാജ്യങ്ങളിലൂടെ ഒഴുകൂന്നു   നൈൽ നദി. .കര കവിഞ്ഞും , തിരിഞ്ഞും മറിഞ്ഞും ചെരിഞ്ഞും ഒഴുകുന്ന വൻ  നദി.  ഒരു പക്ഷെ മനുഷ്യവാസം ആരംഭിച്ചത്  ഈ നദിയുടെ കരകളിൽ നിന്നായിരിക്കാം .

മരുഭുമിയുടെ മദ്ധ്യത്തിൽ നീരുറവ  പോലെ ഒഴുകുന്ന നദി. ഈ നദി തടങ്ങളിൽ വച്ചയിരിക്കാം  ആദ്യമായി കൃഷി എന്നാ സംസ്കാരം ഒരു ജനതയിൽ  ഉടൽ എടുത്തത്‌ . പ്രയത്ന ശീലർ ആദി മനുഷ്യർ  തന്നെ  ഇതിന്ടെ  കൈ വഴികൾ വെട്ടിയും, നീട്ടിയും     ചെറു തോടുകൾ സൃഷ്ടിച്ചു . പുരാതന നദി തട സംസ്കാരം  ഉത്ഭവിച്ചത്  ഈ നദിയിൽ നിന്ന് തന്നെ ആകണം .   ക്ലീയോപാട്രയെ  പോലെ വല്ലാതെ ഒരു വശീകരണ ശക്തി യുണ്ട് നൈലിനു. വെള്ള പൊക്കവും , വൈദേശിക ആക്രമണവും ചെറുത്തു  തോൽപ്പിച്ച് നാഗരികതയിലേക്ക് മുന്നേറിയവർ.

കുട്ടനാട്ടിൽ ജനിച്ചു വളർന്ന എനിക്ക് പുഴയും, കായലും, പാടങ്ങളും ഇപ്പോഴും ഹരം ആണ്. അത് കൊണ്ട് തന്നെ ഈജ്യപ്ടിൽ  എത്തിയപ്പോൾ  ലോകാത്ഭുതമായ  പിരമിടോ , മമ്മിയോ എന്നെ അത്രയ്ക്ക് ആകർഷിച്ചില്ല . പക്ഷെ നൈൽ നദിയിലെ ബോട്ട് യാത്ര അത് പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു അനുഭവം തന്നെ ആയിരുന്നു. ഇപ്പോഴും ആ യാത്ര എന്നെ പലതും ഓർമിപ്പിക്കുന്നു.  ഒരു കോണ്‍ഫറണ്‍സിന് ഈജിപ്റ്റിൽ വന്ന ഞാൻ  ഇല്ലാത്ത  സമയം കണ്ടെത്തി ആണ് ഈ യാത്രക്ക് തിരക്ക് കുട്ടിയത്. ഹോട്ടലിലെ റിസപ്ഷ്നിസ്റ്റ്  സാറ യാണ്  ഈ യാത്രയെ കുറിച്ച് വിവരം തന്നത്. നൈൽ നദിയിലൂടെ രാത്രി യാത്ര അത് തീർത്തും വത്യസ്തമായ അനുഭവം തരും എന്ന് അവൾ ഉറപ്പിച്ചു പറഞ്ഞു. സാറ തന്നെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു തന്നു.  ഞാൻ ചെല്ലുമ്പോൾ മനോഹരമായി അലങ്കരിച്ച  ഒരു cruise എന്നെ കാത്തു കിടക്കുന്നു.  വിശേഷ പെട്ട sea food അവിടെ തരപ്പെടും. എന്നും സാറ പറഞ്ഞിരുന്നു.  സന്ധ്യ വിട ചൊല്ലിയ നേരം,  ദീപലങ്കര പ്രഭയാൽ നഗരം സുന്ദരി ആയി അണിഞ്ഞു ഒരുങ്ങി ഇരിക്കുന്നു.   തണുത്ത കാറ്റും മഞ്ഞിൻ കുളിരും എന്നെ തഴുകി. ബോട്ടിന്റെ  എഞ്ചിൻ  ശബ്ദം  മാത്രം കാതിൽ  വന്നലച്ചു. ദൂരെ കാഴ്ചകൾക്കായി ഞാൻ ബോടിന്റെ ഡെക്കിൽ കയറി. ചുറ്റുമുള്ള വർണ കാഴ്ചകൾ ഞാൻ ക്യാമറയിൽ പകർത്തുകയായിരുന്നു.  അതിനായി  ഞാൻ ക്യാമറ സൂം ചെയുന്നതിനിടെ അല്പം ദൂരെ ആയി ഒരു പെണ്‍കുട്ടി ഇരിക്കുന്നു. ഒറ്റയ്ക്ക് , രാത്രിയിൽ . ഒരു സുന്ദരി ആയ പെണ്‍കുട്ടി.   കാറ്റത്തു അവളുടെ മുടി ഇഴകൾ പറക്കുന്നുണ്ടായിരുന്നു. വെളുത്ത  തുടുത്ത സുന്ദരമായ  വദനം. കരി നീല കണ്ണുകൾ . ഒരേ ഒരു നിമിഷം ഞാൻ , ഞാൻ അല്ലാതായി മാറി.  ത്രീ ഇഡിയ്ട്ട്സിൽ അമീർ  ഖാൻ കരീനാ കപുറിനെ കാണും പോലെ ,  മനസ് ഒന്ന് പൂത്തുലഞ്ഞു . ആരാണവൾ . ഒറ്റയ്ക്ക് ഈ രാത്രിയിൽ ? എന്ടെ  മനസ്സിൽ ചോദ്യ ശരങ്ങൾ ഉണർന്നു .  എനിക്ക് അവളോടു സംസാരിക്കണം എന്നുണ്ട്. പക്ഷെ എങ്ങനെ , എവിടെ തുടങ്ങണം എന്നറിയില്ല .  കാറ്റത്തു  ഇളകുന്ന മുടി ഇഴകൾ ഒതുക്കി അവൾ താഴേക്ക് നോക്കി നിൽക്കുന്നു .

കോളേജിൽ പഠിക്കുമ്പോൾ പല പെണ്‍ കുട്ടികളെ കണ്ടിട്ടുണ്ട്. പക്ഷെ ഒരു കുട്ടിയും എന്നെ ഇത്രയ്ക്കു ആകർഷിച്ചിട്ടില്ല. എന്തോ ഒരു ആകർഷണീയത  അതും ഒരു വിദേശി പെണ്‍കുട്ടി.    ആരാണവൾ ,  മറ്റുള്ളവർക്ക്  ഇല്ലാത്ത എന്ത്  പ്രത്യെകത  ആണിവൾക്ക് ?   ഞാൻ ആദ്യമേ പറഞ്ഞല്ലോ ഈജ്യ്പ്റ്റ്  നഗരം എന്നെ ഒട്ടും ആകർഷിച്ചിട്ടില്ല . പക്ഷെ ഈ  ഈജിപ്ഷിൻ സുന്ദരി ... അവൾ ആരായാലും എനിക്ക് അവളോടു സംസാരിക്കണം  എന്ന് മനസു ഉറപ്പിച്ചു പറയുന്നു.  . എന്ത് പറയും. ഞാൻ ഇന്ത്യ ക്കരാൻ ആണെന്നോ?  നഗരം ചുറ്റി കറങ്ങുവാൻ  വന്നവൻ ആണെന്നോ? നിന്നെ പോലെ തന്നെ വലിയ ഒരു സംസ്കാര  പാരമ്പര്യം ഉള്ള രാജ്യത്തു  നിന്നാണ് വരുന്നത് എന്നോ?   എങ്ങനെ തുടങ്ങണം .ഞാൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു. അവൾ എന്നെ കണ്ടു എന്ന് തോന്നി. പെട്ടെന്നാണ് അത് സംഭവിച്ചത്. അവൾ ബോട്ടിന്റെ ഡെക്കിൽ നിന്നും ഒഴുക്കുള്ള നദിയിലേക്ക് എടുത്തു ചാടി. ഒരു നിമിഷം . ഒരു നിമിഷത്തെ ഇടവേള .  ഞാൻ  അലറി വിളിച്ചു . ബോട്ട് നിറുത്തിപ്പിച്ചു  തിരച്ചിൽ  ആരംഭിച്ചു എങ്കിലും അവളുടെ ശരീരം  കണ്ടെത്തുവാൻ കഴിഞ്ഞില്ല. പിന്നീടുള്ള പല രാത്രികളിലും ഞാൻ ഉറക്കത്തിൽ ഞാൻ ഞെട്ടി ഉണർന്നു പോയിടുണ്ട് . ഉറക്കം വരാത്ത പല രാത്രികളിലും ഞാൻ അവളെ ഓർത്തു  കിടന്നിടുണ്ട്. ഇന്നും മനസ്സിൽ നിന്നും മായാത്ത നിൽക്കുന്നു അവളുടെ ആ മുഖം. എന്തിനായിരിക്കും  അവൾ ആഴത്തിലേക്ക് എടുത്ത് ചാടിയത്.   ജിവിതം അവസാനിപ്പിക്കുവാൻ ഒരുങ്ങും മുമ്പ് അവസാനമായി അവൾ  കണ്ട  മുഖം എന്ടെതല്ലയിരുന്നോ? എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തരുവാൻ ദൈവങ്ങൾക്കും കഴിയില്ലല്ലോ.

ഇത് പോലെ എത്രയോ മരണങ്ങൾ  കണ്ടതാവാം ആ നദി.   അത് കൊണ്ട് തന്നെ ഒന്നും സംഭവിക്കാത്ത പോലെ നൈൽ പിന്നെയും ഒഴുകി കൊണ്ടേ ഇരിക്കുന്നു.



2015 മാർച്ച് 13, വെള്ളിയാഴ്‌ച

ഹെഡ്മാസ്ടറും ശിഷ്യനും



അയാളുടെ  ഇന്റ്ർവ്യൂ ഇന്നാണ് .  ക ണ്ണാടിയിൽ  ഒരിക്കൽ കുടി  നോക്കി അയാൾ തൃപ്തി വരുത്തി. നെറ്റിയിലേക്ക് വീണ ചുരുണ്ട  മുടി ഇഴകൾ കൈ വിരൽ കൊണ്ട് കൊതി ഒതുക്കി.  വെള്ളയിൽ നീല  വരയുള്ള ടൈ   വീണ്ടും  മുറുക്കി കെട്ടി. വിരലുകൾ കൊണ്ട് മീശ ഒന്നും കുടി ഒതുക്കി താഴ്ത്തി  വച്ചു .
വയ്യാതെ കിടക്കുന്ന അച്ഛന്റെ  കാൽ തൊട്ടു  വന്ദിച്ചു അയാൾ യാത്രയായി. മനസ്സിൽ ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു. ഈശ്വരാ ഈ ജോലി എങ്കിലും കിട്ടണേ. അച്ഛൻ പഠിപ്പിച്ച കുട്ടികൾ എത്ര പേർ നല്ല നിലയിൽ ആയിരിക്കുന്നു. പക്ഷെ തനിക്കു മാത്രം ജോലി കിട്ടുവാൻ എന്തെ ഇത്ര കാലതാമസം?  ഘന ഗംഭീരനായി,  ശിരസ്  ഉയർത്തി  കൈയിൽ  നീണ്ട ചൂരൽ വടിയുമായി നടന്നു നീങ്ങുന്ന അച്ഛന്റെ ചിത്രം. കറ പുരളാത്ത വെള്ള പോളിസ്റ്ർ  മുണ്ടും, വെള്ള ഷർട്ടും അതായിരുന്നു എന്നും അച്ഛന്റെ വേഷം. എത്ര വിക്രതി കുട്ടികളും മാരാർ സാറിനെ കണ്ടാൽ ചൂളുമായിരുന്നു.  വെള്ളി കെട്ട്  കെട്ടിയ വളച്ചാൽ രണ്ടു അറ്റവും കുട്ടി മുട്ടുന്ന വള്ളി ചുരലിന്റെ സ്വാദ് അനുഭവിക്കാത്ത  തെമ്മാടി  കുട്ടികൾ ആ സ്കുളിൽ കുറവ് ആയിരുന്നു. ഉറച്ച സ്വരത്തിൽ  'എടാ'  എന്നുള്ള നീട്ടിയ ആ വിളി മാത്രം മതി. കുട്ടികൾ ഓടി ഒളിക്കുവാൻ . അങ്ങനെ യുള്ള മാരാർ സാർ ആണ് ഇന്ന് ശരീരം തളർന്നു കിടക്കുന്നത്. അച്ഛനടെ  ഈ കിടപ്പ് കാണാതെയാണ്  അമ്മ പോയത്,  അച്ഛൻ പെങ്ങൾ മാലിനി അമ്മായി ഉണ്ട് ഒരു സഹായത്തിനു. ബാലമാമ്മ  മരിച്ചപോൾ അച്ഛൻ പോയി കൂട്ടി കൊണ്ട് വന്നതാണ്‌. ഇപ്പോൾ അമ്മായി ഉള്ളത് അയാൾക്കും , ജാനകിക്കും  ഒരു വലിയ സഹായം തന്നെ ആണ് .എല്ലാവരും കരുതുന്ന പോലെ അത്ര  സ്നേഹ ശൂന്യൻ ആയിരുന്നില്ല അച്ഛൻ. വീട്ടിൽ അദ്ദേഹം ഒരിക്കലും മാരാർ സാർ ആയിരുന്നില്ല. തനിക്കും , ജാനകിക്കും സ്നേഹമുള്ള പിതാവ് തന്നെ ആയിരുന്നു. പക്ഷെ സ്കൂളിൽ  മകൻ ആണെന്ന് ഒരു സ്വതന്ത്ര്യും അദ്ദേഹം അനുവദിചു തന്നിരുന്നില്ല.  അച്ഛന്റെ ചൂരൽ കഷായം താനും ഏറ്റിട്ടുണ്ട് . ചെറു തെറ്റുകള്ക്ക് പോലും അദ്ദേഹം ക്രൂരമായി ശിക്ഷിക്കുമായിരുന്നു. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് 'കാലൻ മാഷ് ' എന്നാ വിളി പേരും ഉണ്ടായിരുന്നു.

ചിന്തകളിലൂടെ നടക്കവേ  നേരം പോയത് അറിഞ്ഞില്ല. തിരക്ക് പിടിച്ച ബസിൽ കയറി കോണിയിൽ ചാരി അയാൾ നിന്നു . അവസാനം അയാൾക്ക് ഇറങ്ങേണ്ട സ്ഥലത്ത് വണ്ടി  നിറുത്തി. ഒരു സോഡാ കുടിച്ചാലോ. പിന്നെ വേണ്ട എന്ന് വച്ച്  നടന്നു. വേനൽ ചൂടിൽ  വിയർപ്പോടെ അയാൾ  നടക്കവേ ആ  കെട്ടിടം കണ്ടു. ''റേക്സോ ഇന്ട്ർ   നാഷനൽ ".  അയാൾക്ക് മുമ്പ് വന്ന ഒരു പാടു പേർ തങ്ങളുടെ ഊഴവും കാത്തിരിക്കുന്നു. ഒഴിഞ്ഞ ഒരു കസേരയിൽ അയാളും  ഇരുന്നു. A C യുടെ  സുഖശീതളത അയാളെ തഴുകി. പേര് വിളിക്കുന്ന ക്രമത്തിൽ ഓരോരുത്തരും അകത്തേക്ക്പോയിയും വന്നും കൊണ്ടേ ഇരുന്നു.

ഒടുവിൽ അയാളുടെ ഊഴവും വന്നു. മാനേജിംഗ്
ഡയരക്ടർ എന്ന  ബോർഡിന് മുകളിൽ  സോമനാഥൻ  നമ്പ്യാർ  എന്ന വെള്ള അക്ഷരത്തിൽ ഇംഗ്ലീഷിൽ എഴുതി വച്ച ബോർഡ്‌.ചാര നിറത്തിലുള്ള സുട്ട് .   സ്വർണ  നിറമുള്ള കണ്ണട,  ഏറിയാൽ  ഒരു അൻപത്തി അഞ്ചു വയസ് പ്രായം തോന്നും.  അവിടെ അവിടെയായി നരച്ച തലമുടികൾ.  നമ്പ്യാരുടെ  നോട്ടം കണ്ടാൽ അറിയാം  അയാളെ പിടിചിട്ടില്ല  എന്ന്. നമ്പ്യാർ ഇരിക്കുവാൻ  ആങ്ങ്യം കട്ടി. പിന്നെ ചൂണ്ട വിരൽ  കൊണ്ട് കണ്ണട ഒന്ന് പതുക്കെ ഉയർത്തി . അയാളെ നോക്കാതെ അയാളുടെ  സി.വി  സസൂക്ഷമം പരിശോധിച്ചു .  പിന്നെ പറഞ്ഞു '' you are not qualified for this job '  രണ്ടു വർഷം എങ്കിലും എക്സ്പിരിയനസ് ഉള്ളവർക്ക് മാത്രമേ ഈ ജോലിക്ക്  apply ചെയുവാൻ പാടുള്ളൂ എന്ന് കൃത്യമായി രേഘ പെടുത്തി ഇരുന്നല്ലോ.  നമ്പ്യാർ ഗൌരവത്തോടെ പറഞ്ഞു. അയാൾ  ആകെ വല്ലാതായി. ദയനീയ സ്വരത്തിൽ അയാൾ പറഞ്ഞു സാർ എനിക്ക് ഒരാവസരം തരണം. സാർ എന്നെ സെലക്ട്‌ ചെയ്‌താൽ ഞാൻ പ്രൂവ് ചെയ്യാം സാറിന്റെ തിരുമാനം ശരി ആയിരുന്നു എന്ന്.  ഇതും കുടി കിട്ടിയില്ലെങ്കിൽ.   എന്റെ അവസ്ഥ വളരെ കഷ്ടമാണ് സാർ.

അച്ഛൻ തളർന്നു കിടക്കുകയാണ്. അച്ഛന് മരുന്ന് മേടിക്കുവാൻ മാത്രെമേ പെൻഷൻ തുക തികയുകയുള്ളൂ.   ഈ ജോലി  കുടി കിട്ടിയില്ല എങ്കിൽ പിന്നെ അച്ഛന് താങ്ങാൻ ആവുകയില്ല.  സഹായിക്കണം സാർ . ഒരവസരം തരണം സാർ  നിറുത്താതെ അയാൾ പറഞ്ഞു കൊണ്ടേ ഇരുന്നു.

നമ്പ്യാർ അയാളെ നോക്കി.  ആദ്യമായിട്ടാണ് ഒരു ഉദ്യോഗാർഥി  ഇങ്ങനെ ജോലിക്ക് അപേക്ഷികുന്നത്. എത്രയോ വർഷങ്ങൾ , ഇത് പോലെ ഒരാളും ജോലിക്ക് വേണ്ടി  യാചിച്ചട്ടില്ല.  നമ്പ്യാർ അയാളെ നോക്കി ചോദിച്ചു അച്ഛന് എന്ത് പറ്റി. കഴിഞ്ഞ നാലു വർഷമായി അച്ഛൻ തളർന്നു കിടക്കുകയാണ് . പക്ഷാഘാതം ആണ്‌ .  ഇനി ഇപ്പോൾ മരുന്നുകൾ മാത്രം ആണ് ആശ്രയം.

അച്ഛന് ജോലി എന്തായിരുന്നു?  നമ്പ്യാർ വീണ്ടും ചോദിച്ചു.  അച്ഛൻ ഗണിതാ അധ്യാപകൻ ആയിരുന്നു.  മാരാർ സാർ എന്ന് പറയും.  കേരള വർമ സ്കൂളിലെ ഹെഡ് മാസ്റർ ആയി റിട്ടയർ ചെയ്തു.  ഇപ്പോൾ ആറു വർഷം ആകുന്നു.

നമ്പ്യാർ അയാളെ നോക്കി ചാരി ഇരുന്നു. അയാളുടെ ഓർമ്മകൾ പിന്നിലേക്ക്‌ പോയി. വർഷങ്ങൾക്കു മുമ്പ് അയാൾ  തൊഴു കൈയോടെ പറഞ്ഞ വാക്കുകൾ . സാർ എന്നെ പുറത്താക്കരുത് . ഞാൻ ചെയ്ത തെറ്റ് ഇനി ആവർത്തിക്കില്ല. പക്ഷെ എത്ര കേണു അപേക്ഷിച്ചിട്ടും അധ്യാപകൻ  അയാളെ ആ സ്കുളിൽ തുടരുവാൻ അനുവദിച്ചില്ല.  ടി  സി  നൽകി  പറഞ്ഞ്  അയച്ചു. സ്റ്റാഫ്‌ റൂമിൽ കയറി പരീക്ഷാ പേപ്പർ മോഷ്ടിച്ച് എന്നായിരുന്നു അയാൾ  ചെയ്ത കുറ്റം.

നമ്പ്യാർ അയാളെ നോക്കി. പിന്നെ പറഞ്ഞു ശരി ഞാൻ നിങ്ങൾക്ക് ഒരവസരം തരാം. മുന്ന് മാസം പ്രോബോഷ്ൻ പിരിയട് ആണ്. നിങ്ങൾ ഈ ജോലിയിൽ സമർഥൻ അല്ല എന്ന് കണ്ടാൽ നിങ്ങളെ പിരിച്ചു വിടുന്നതയിരിക്കും.

നമ്പ്യാരുടെ വാക്കുകൾ അയാൾക്ക് വിശ്വസിക്കുവാൻ കഴിഞ്ഞില്ല.  ഒരു ദേവദൂതന്ടെ  വാക്കുകൾ എന്ന പോലെ കാതിൽ വന്നലച്ചു . സന്തോഷം കൊണ്ട് അയാൾക്ക്  വാക്കുകൾ കിട്ടിയില്ല. പിന്നെ അയാൾ പറഞ്ഞു. അച്ഛൻ ഏറെ നാൾ ആയി കൊതിച്ച ഒരു വാർത്ത‍യാണിത്‌ . സാറിനു കോടി പുണ്യം കിട്ടും .

സന്തോഷത്തോടെ നടക്കുവാൻ ആരംഭിച്ച അയാളെ നമ്പ്യാർ പിറകിന്നു വിളിച്ചു.  തിരിഞ്ഞു നോക്കിയ അയാളോട് പറഞ്ഞു മാരാർ സാറിനെ ഞാൻ അന്വേഷിച്ചതായി പറയണം. ചോദ്യ ഭാവത്തിൽ നിൽകുന്ന അയാളോടായി നമ്പ്യാർ പറഞ്ഞു. 8 c  യിൽ ഉണ്ടായിരുന്ന സോമൻ . തല്ലുകൊള്ളി സോമൻ എന്ന് പറഞ്ഞാൽ മതി.

അയാൾ തല കുലുക്കി  പിന്നെ പതിയെ നടന്നു പോയി.  ചില്ല് ജനാലയിലൂടെ  അയാൾ മറയും വരെ നമ്പ്യാർ അയാളെ തന്നെ നോക്കി ഇരുന്നു.  പിന്നെ  മാരാർ  സാറിന്റെ ചുരൽ  കഷായം  ഏറ്റ  വലം കൈ നമ്പ്യാർ പതിയെ തടവി.  സുഖമുള്ള ഒരു  നൊമ്പരം. അപ്പോൾ  നമ്പ്യാരുടെ  ചുണ്ടിൽ  ഒരു   മന്ദസ്മിതം   തളിർക്കുന്നുണ്ടായിരുന്നു .







2015 ജനുവരി 26, തിങ്കളാഴ്‌ച

STRESS MANAGEMENT


കഴിഞ്ഞ ആഴ്ച ഞാൻ ഒരു സെമിനാറിന് പോയിരുന്നു. എങ്ങനെ നിങ്ങളുടെ ജോലി ഭാരം കുറയ്ക്കുവാൻ കഴിയും എന്നതിനെ കുറിച്ച് ആയിരുന്നു അവതാരകൻ സംവദിച്ചത് .  ജോണ്‍ മാർട്ടിൻ അദ്ദേഹം ആയിരുന്നു ഞങ്ങൾക്ക്  ക്ലാസ്സ്‌  എടുത്തത്‌ .  അതിനിടെ ഒരു ചെറിയ സംഭവം  ജോണ്‍ കഥ പോലെ അവതരിപ്പിച്ചു .

ഒരു ഗ്ലാസിൽ നിന്നും കുറച്ചു വെള്ളം കുടിച്ച ശേഷം ജോണ്‍ ഞങ്ങളോടായി ഗ്ലാസ്‌ ഉയർത്തി കൊണ്ട് ചോദിച്ചു.  ഈ ഗ്ലാസിലെ വെള്ളത്തിന്‌ എത്ര ഭാരം ഉണ്ടാകും ?  പകുതിയിൽ കുടുതൽ ജോണ്‍ കുടിച്ചു കഴിഞ്ഞിരുന്നു. ഏറിയാൽ ഒരു 200 ml കാണും ആയിരിക്കും.

ഓരോരുത്തർ അവരുടെ അഭിപ്രായം പ്രകടിപ്പിച്ചു. പിന്നെ ജോണ്‍ പറഞ്ഞു എത്ര ഭാരം എന്നുള്ളത് സാരമായ കാര്യം അല്ല.  പക്ഷെ ഈ ഗ്ലാസ്‌ എത്ര നേരം ഇങ്ങനെ എനിക്ക് ഉയർത്തി പിടിക്കുവാൻ സാധിക്കും? ഒരു മിനിറ്റ് നേരം എനിക്ക്  ഇങ്ങനെ ഉയർത്തി പിടിക്കുവാൻ കഴിയും.  ഇനി ഞാൻ ഒരു മണികൂർ നേരം ഇങ്ങനെ പിടിച്ചാൽ എന്റെ കൈ വേദനിക്കും. ഇനി അത് രണ്ടു മുന്ന് മണികൂർ തുടർയായി ഉയർത്തിയാലോ കൈയിൽ നീര് വരും. ഭാരം ഏറെ യുള്ളതായി തോന്നും. ശരിയല്ലേ?

ജോണ്‍ പറഞ്ഞു നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ ഇത് പോലെ തന്നെ ആണ്. അവയെ കുറച്ചു നേരം നിങ്ങൾക്ക് കുടെ   ക്കുട്ടാം . അവയെ എന്ന് എന്നേക്കുമായി കുടെ ക്കുട്ടണമോ? ഇനി അവയെ നിങ്ങൾ എന്നും കുടെ കുട്ടിയാലോ ജീവിതം മുന്നോട്ടു കൊണ്ട് പോകുവാൻ വളരെ  പ്രയാസം ആയിരിക്കും.

ഓർത്തിരിക്കുക നിങ്ങൾ വീട്ടിൽ പോകുനതിനു മുമ്പ് നിങ്ങളുടെ എല്ലാ  ഓഫീസിൽ തന്നെ ഇറക്കി വയ്ക്കുക. എന്തിനാണ് അവയെല്ലാം ചുവന്നു വീടിലേക്ക്‌ കൊണ്ട് പോകുനത്?





2015 ജനുവരി 10, ശനിയാഴ്‌ച

പുതിയ പ്രഭാതം (നാടകം)


(മസ് ക്കറ്റിലെ  SNS സംഘടനക്കു വേണ്ടി എഴുതിയ നാടകം)



അഭിനയിക്കുന്നവർ  

നാരായണൻ നായർ
മൊയ്തു മുതലാളി
കേശവൻ
മാത്തച്ചൻ
ദിവാകരൻ
നാരായണൻ നായരുടെ മകൻ
റേഷൻ കടക്കാരൻ
ബാങ്ക് മാനേജർ



രംഗം 1

റേഷൻ കട


കേശവൻ -  അല്ല ദിവാകരാ , ഈ മൊയ്തു മുതലാളി ചാക്കിലും  കന്നാസിലും ഒക്കെ ആയി  ആ റേഷൻ കട തന്നെ വണ്ടിയിൽ കൊണ്ട് പോയിട്ടുണ്ടല്ലോ ?

ദിവകരാൻ - അത് തനിക്ക് ആറി യില്ലേ?    മുതാലാളിയുടെ റേഷൻ കാർഡിൽ
മരിച്ചു പോയ ഉമ്മ, ബാപ്പ , കെട്ടിച്ചു വീട്ട മോള് സീനത് , ഒളെടെ കെട്ടിയോനും ,  അളിയനും ഒക്കെ ആയി ഒരു പഞായത്തിന്നു ഉള്ള ആളുണ്ട്.

കേശവൻ - അതിനു ഒക്കെ ഇവിടെ ഒരു നിയമവും , വകുപ്പും ഇല്ലേ ?   മുതലാളിക്ക് ഈ റേഷൻ കടയിലെ സാധനങ്ങൾ മേടിച്ചിട്ട് വേണമോ നിത്യം  കഴിയുവാൻ ?

ദിവാകരൻ - കേശവാ ,   താനീ നാട്ടുകാരൻ ഒന്നും അല്ലെ? മുതലാളി അയാളുടെ കടയിലെക്കാണ് ഈ സാധനങ്ങൾ കൊണ്ട് പോകുനത് . എന്നിട്ട് ഇരട്ടി വിലയ്ക്ക് വിൽക്കും . അല്ലാതെ പിന്നെ ?

ക്ഷീണിച്ച ഒരു വൃദ്ധൻ പതിയെ റേഷൻ കടയിലേക്ക് വരുന്നു , കാവി മുണ്ടും , ബനിയനും വേഷം . കൈയിൽ ഒരു  പഴയ സഞ്ചി .

നാരായണൻ നായർ -  പഴയ സഞ്ചി തുറന്നു റേഷൻ കാർഡ് , കടക്കാരന്  നീട്ടിയ ശേഷം പറയുന്നു.

പുതിയ കുറച്ചു ആനുകുല്യങ്ങൾ ഒക്കെ ഗവണ്മെന്റ് പ്രക്യാപിച്ചു എന്ന് കേട്ടു .
അതൊക്കെ ഈ കാർഡിൽ ഒന്ന് കുറിച്ച് തന്നാൽ വലിയ ഉപകാരം ആയിരിക്കും. കഴിഞ്ഞ  ആഴ്ച വരണം എന്ന് കരുതിയതാ . കമലക്ഷിക്ക് വീണ്ടും ദീനം കൂടി . തോമാച്ചന്റെ ആശുപത്രിയിൽ  ആണ് ഇപ്പോൾ ചികിത്സ .

കടക്കാരൻ - വലിയ താല്പര്യം ഇല്ലാതെ കാർഡ് മറിച്ചു നോക്കുന്നു . പിന്നെ തിരിയെ വൃദ്ധനു കാർഡു   നൽകി  . .

നാരായണൻ നായർ - അല്ല ഒന്നും പതിച്ചില്ല.

കടക്കാരൻ  - ഇതിൽ പതിക്കുവാൻ ഒന്നും ഇല്ല.

നാരായണൻ നായർ - ഒന്നും മനസിലാവാത്ത ഭാവത്തിൽ . അതെന്താ ?

കടക്കാരൻ - നിങ്ങൾക്ക് അതിനുള്ള യോഗ്യത ഇല്ല. കാരണം നിങ്ങൾ ഒരു ഉയർന്ന ജാതി ക്കരാൻ ആണ് . നിങ്ങൾക്ക് പതിപിച്ചു തന്നാൽ എന്റെ ജോലി പോകും.

നാരായണൻ നായർ- അല്ല ഇപ്പോൾ മൊയ്തു മുതലാളി ഒരു വണ്ടി നിറയെ സാധങ്ങള് മായി പോയല്ലോ?

കടക്കാരൻ - അയാൾ ഇസ്ലാമാ , പിന്നെ ദരിദ്ര രേഖക്ക് താഴെയാണ് ? അത് പോലെ യാണോ നിങ്ങൾ.


നാരായണൻ നായർ - പകച്ചു നില്കുന്നു.


ദിവാകരൻ - നായരേ  നിങ്ങൾ വലിയ പ്രമാണി  അല്ലായിരുന്നോ .  നിങ്ങൾക്ക് എന്തിനാ ഈ നക്കാപിച്ച റേഷൻ . പരിഹസിച്ചു ചിരിക്കുന്നു.

കേശവൻ - ദിവാകരാ ഇങ്ങനെ പരിഹസിക്കരുത് . പിന്നെ വിഷമത്തോടെ നാരായണൻ നായരേ നോക്കുന്നു.


രംഗം 2

വേദി - ബാങ്ക്

നാരായണൻ നായർ  - ശിപായിയോടു മാനേജറിനെ ഒന്ന് കാണണം

ശിപായി - മാനേജർ ആരോടോ സംസാരിക്കുകയാണ് . അത് കഴിഞ്ഞു കാണാം .

മാനേജറും ,  മാത്തച്ചനുമായി സംഭാഷണം

മാത്തച്ചൻ -  അന്ന്  പറഞ്ഞ എല്ലാ കടലാസുകളും ഉണ്ട് . ഈ ലോണ്‍ സാക്ഷ്യ പെടുത്തി തരണം.

ബാങ്ക് മാനേജർ - കടലാസുകൾ മറിച്ചു നോക്കുന്നു . ഇത് കാർഷിക വയ്പകുള്ള അപേക്ഷ ആണല്ലോ . അതിനു താൻ എന്ത് കൃഷി ആണ് ചെയുവാൻ പോകുനത് ?

മാത്തച്ചൻ  - വളിച്ച ചിരിയോടെ, എന്റെ സാറേ , സാറിന് ഒന്നും അറിയാത്ത പോലെ ? കാർഷിക വായ്പ  എടുത്താൽ കൃഷി നശിച്ചു എന്ന് പറഞ്ഞു ലോണ്‍ തിരിച്ചു അടക്കേണ്ട വകുപ്പ് ഇല്ല എന്ന് സാർ തന്നെ അല്ലെ സാക്ഷി പെടുത്തിയത്. .  പിന്നെ സാറിനും ഇതിന്റെ ഗുണം ഒക്കെ ഉണ്ടല്ലോ


  ബാങ്ക് മാനേജർ - ചിരിയോടെ . ആ പേപ്പറിൽ ഒപ്പ് വയ്ക്കുന്നു .
മാത്തച്ചൻ  - സന്തോഷത്തോടെ പോകുന്നു

നാരായണൻ നായർ  - ഭവ്യതയോടെ തല ചൊറിഞ്ഞു കൊണ്ട് സാർ.

  ബാങ്ക് മാനേജർ  -  നിങ്ങൾ  വീണ്ടും വന്നോ? നിങ്ങളോട്  പറഞ്ഞതല്ലേ   വായ്പ അനുവദിക്കുവാൻ കഴിയില്ല എന്ന്.

നാരായണൻ നായർ   - കടലാസുകൾ എല്ലാം കൊണ്ട് വന്നിടുണ്ട് . സാർ ഇതിൽ ഒന്ന് ഒപ്പ് വച്ചാൽ..

ബാങ്ക് മാനേജർ  - ദേഷ്യത്തോടെ , നിങ്ങൾക്ക് മലയാളം പറഞ്ഞാൽ മനസിലാകില്ല എന്നുണ്ടോ?

നിങ്ങൾ ഒരു നായർ  അല്ലെ? ? സാമ്പത്തികമായി പിന്നോക്കം നിൽകുന്ന ന്യൂന പക്ഷ സമുദായ അംഗങ്ങൾക്ക്  മാത്രമേ ബാങ്കിന് വായ്പ നല്കുവാൻ അവകാശമുള്ളു. നിങ്ങള്ക്ക് വായ്പ നല്കുവാൻ ബാങ്കിന് കഴിയില്ല . എനിക്ക് കുറച്ചു തിരക്കുണ്ട്‌ . അയാൾ ഫയലുകൾ മറിക്കുന്നു .


   നാരായണൻ നായർ -  ദൈന്യനായി പുറത്തേക്കു നടക്കുന്നു.

രംഗം 3

വേദി - വീട്

നാരായണൻ നായർ - കസേരയിൽ ഇരിക്കുന്നു. പിന്നെ എഴുനേറ്റു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. പിന്നെ പുറത്തേക്കു നോക്കുന്നു. അയാള് ആരെയോ പ്രതീക്ഷിച്ച എന്ന പോലെ...

ടൈ കെട്ടിയ , കൈയിൽ ഒരു ഫയലോടെ  അയാളുടെ മകൻ കടന്നു വരുന്നു.

 നാരായണൻ നായർ  - ആകാംഷയോടെ എന്തായി മോനെ നിന്റെ ഇന്റർവ്യൂ . ഇത് കിട്ടുമല്ലോ അല്ലെ..


യുവാവ് - ദേഷ്യത്തോടെ അച്ഛനെ നോക്കുന്നു. പിന്നെ ടൈ വലിച്ചൂരി താഴേക്ക് എറിയുന്നു. ഇന്റർവ്യൂ , ഇനി ഞാൻ വല്ല കൂലി പണിക്കും പൊക്കോളാം .
എന്തിനാ അച്ഛൻ എന്നെ ഇത്രയ്ക്കു കഷ്ടപ്പെട്ട് പഠിപ്പിച്ചത്


നാരായണൻ നായർ - എന്തുണ്ടായി ?


യുവാവ്  - ഞാൻ ഒരു മുസ്ലിം ആണോ? ഞാൻ ഒരു ക്രിസ്ത്യാനി ആണോ?
 നായരായി ജനിച്ചത്‌ എന്റെ കുറ്റം ആണോ ?

ഞാൻ കരുതിയത്‌ ജോലി കിട്ടുവാൻ ഉള്ള യോഗ്യത ഉയർന്ന വി ദ്യാഭാസം ആണ് എന്നാണ്. പക്ഷെ അതിൽ ഉപരി ഇതര   ജാതിക്കർക്കുള്ള യോഗ്യത പോലും ഒരു ഹിന്ദു വായി ജനിച്ചവന് ഇല്ല. കൈകൂലി കൊടുക്കുവാൻ അച്ഛന് കഴിയുമോ?

പുറത്തു ബഹളം

സ്ഥാനാർത്തിയും ,  കേശവനും , ദിവാകരനും  .
സ്ഥാനാർഥി - നായര് ചേട്ടാ , ചേട്ടന്ടെ പ്രശ്നം എല്ലാം ഇതോടെ തീരും . ഇത്തവണ  ഞങ്ങളുടെ പാർട്ടി അല്ലെ അധികാരത്തിൽ വരുന്നത്.
ചേട്ടന്റെയും , വീട്ടുകാരുടെയും വോട്ടു എനിക്ക് വേണം.



നാരായണൻ നായർ - ഞാൻ എന്തിനു വേണ്ടി നിങ്ങൾക്ക് വോട്ടു നൽകണം ?

 ഇത്രയും കാലം മാറി മാറി ഭരിച്ച സർക്കാർ ഞങ്ങളെ പോലുള്ളവർക്ക് വേണ്ടി എന്ത് ചെയ്തു? എനിക്ക് മാത്രമായി ഒരു ഉന്നതി വേണ്ട. പക്ഷെ ഞങ്ങളുടെ സമുദായത്തിന് വേണം.  ഈ സമുദായത്തിൽ ജനിച്ചു എന്ന പേരിൽ അർഹിക്കേണ്ട പരിഗണന   ഞങ്ങള്ക്ക് കിട്ടിയിരിക്കണം . അത് തരുവാൻ നിങ്ങളുടെ പാർടിക്ക് കഴിയുമോ?

സാമ്പത്തികമായി പിന്നോക്കം നിൽകുന്ന നായർ സമൂഹത്തിനും നീതി നിഷേധിക്കുവാൻ ഒരായിരം കാരണങ്ങൾ ഉണ്ട്. എന്നാൽ അതെ നിയമം മറ്റു ജാതിക്കാർക്കു മുന്നിൽ എന്തേ കണ്ണ് അടക്കുന്നു ?  അർഹമായ ആനുകൂല്യങ്ങൾ അവർക്കും നൽകിക്കോട്ടേ. പക്ഷെ ഇതെല്ലം നിഷെധിക്കപ്പെട്ട ഒരു സമുദായം ഇവിടെ ഉണ്ട് എന്ന് മറക്കരുത് .

 അപ്പകഷ്ണം മുന്നില്ലിട്ട് തന്നീട്ടു വോട്ടു ചോദിക്കുവാനായി വന്നിരിക്കുന്നു.

അമർഷതൊടെ ... ഒരു  പാർട്ടിക്കാരനും ഇനി ഈ പടി ചവിട്ടരുത് .

കേശവൻ -, അതെ ഇനി ഒരു പാർടി ക്കാരും ഞങ്ങൾ ഹിന്ദുക്കളുടെ  വോട്ടും ചോദിച്ചു കൊണ്ട്  ഇവിടേക്ക്  വരേണ്ടതില്ല . എല്ലാകാലവും ഭിന്നിപിച്ചു ഭരിക്കാം എന്ന വ്യാമോഹം വേണ്ട.

ദിവാകരൻ - അവകാശങ്ങൾ ചോദിച്ചു മേടിക്കുവാൻ നായർ  സമൂഹത്തിനും അവകാശമുണ്ട്‌. കാലം മാറി മെമ്പറെ..

നാരായണൻ നായർ - അതെ . ഞങ്ങൾ ഒരുമിച്ചു പോരാടുവാൻ  തിരുമാനിച്ചു.
അഷ്ടിക്കു വകയില്ലാതെ, ജോലി ഇല്ലാതെ വലയുന്ന ഒരു പാടു  പേർ ഉണ്ടീ സമുദായത്തിൽ  . നായരായി പോയി എന്നുള്ള കാരണത്താൽ നീതി നിഷേധിക്ക പ്പെട്ടവർ.  .  എന്ത് കൊണ്ട് നിങ്ങൾ  ആരും  ഈ അനീതിക്ക് എതിരെ പ്രതികരിക്കുന്നില്ല?

സമുദായം  ഉണർന്നു കഴിഞ്ഞു.

സദസ്സിനെ കൈ ചൂണ്ടി എല്ലാവരും ഒരുമിച്ച്

പുതിയ ഒരു പ്രഭാതം വിടരുകയാണ് ആ നാളെ നമ്മൾക്കുള്ളതാണ്