ആയിരം തിരി നാളമേന്തും കൽ വിളക്കിനു
പിന്നിലായി തങ്കമയമാം ദിവ്യരൂപം
കണ്ണടച്ചുൾ കണ്ണിലായി
നിറയും എൻ മന താരിലും
മിഴി രണ്ടിലും വിളയാടണം
അഭയ വരദ ദായകാ
നിൻ അടി മുതൽ ഉടൽ തൊഴുവേണം ...
സകല പാപ ദുരിതവും എൻ ഇരുമുടിയായി ശിരസ്സിലും
മമ വീടൊഴിഞ്ഞു നിൻ കാട് കയറി
കാൽ തളിരിൽ വീഴുവാൻ .. വീണലിഞ്ഞു നിൻ
വിശ്വരൂപം കണ്ടുണർന്നെൻ ധന്യമായി
ജീവിതത്തിൻ പരമമാം പൊരുൾ ആദി തേജസിൽ അലിയുവാൻ
പഞ്ചഭൂത നായകാ .... തൃ പാദ ഭക്തി നീയേകുക ...
മന്ത്ര വല്ലി പൂവുകൾ മാല കോർത്തൊരു മെയ്യിലായി
അവനിയെല്ലാം നിൻ കൃപയിൽ പ്രഭ ചൊരിഞ്ഞൊരു വേളയിൽ
ശരണമന്ത്രം ഉരുവിടുമ്പോൾ മന്ദഹാസ മുഘരിതം
ദേവ നന്ദനാ ജീവിതത്തിനു തണലൊരുക്കുക സ്വാമിയേ
അന്ധകാരമൊഴിക്കണം മമ വഴിയിൽ നീയേ തെളിയണം
അന്ധകാരമൊഴിക്കണം മമ വഴിയിൽ നീയേ തെളിയണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ