കണ്ണനാമെൻ സതീർഥ്യനെൻ കല്ലവിൽ പൊതി
കണ്ടനേരം വെണ്ണിലാവും അലിയുന്നാ ചിരി ഞാൻ കണ്ടു
ഇഷ്ടനാമെൻ സ്നേഹിതൻ തൻ പൂവിരൽ തൊട്ട നേരം
കണ്ണുകളിൽ അശ്രുബാഷ്പം അടർന്നു വീണു
കണ്ണുകളിൽ അശ്രുബാഷ്പം അടർന്നു വീണു
കണ്ണനാമെൻ സതീർഥ്യനെൻ കല്ലവിൽ പൊതി ...
കാലിൽ വീർത്ത നീരുമായി , കാതമേറെ നടന്നപ്പോൾ
സ്വർഗ്ഗരാജ്യം തോൽക്കുന്ന പുരി ഞാൻ കണ്ടു
ദുരെ നിന്നും കണ്ണനെന്നേ കണ്ടമാത്രെ ഓടിവന്നാ
മാറിലെ കൗസ്തുഭം പോൽ അണച്ചു ചേർത്തു
പ്രേമ പാശം പോലെയെന്നെ വിരിഞ്ഞു ചേർത്തു
കണ്ണനാമെൻ സതീർഥ്യനെൻ കല്ലവിൽ പൊതി ...
കാലമേറെ കഴിഞ്ഞിട്ടും , തു വസന്തം അണഞ്ഞിട്ടും
ബാല്യകാല സ്മരണയിൽ രസിച്ചിരുന്നു
വിട ചൊല്ലി പിരിയവേ പാവമാമീ ബ്രാഹ്മണൻ ഞാൻ
കർമദോഷ ഭാണ്ഡമേറി നടന്നു നീങ്ങി
ജന്മദോഷാപാപമേറി നടന്നു നീങ്ങി
കണ്ണനാമെൻ സതീർഥ്യനെൻ കല്ലവിൽ പൊതി ...
വീടണഞ്ഞ നേരം ഞാനാ രമ്യഹർമം
കണ്ടുനിന്നു വിസ്‌മയത്താൽ വിലോലനായി ഭ്രമിച്ചുപോയി
കല്ലവിൽപൊതി ഭുജിച്ചെന്റെ കണ്ണനാമാ ഭഗവാനീ
കുചേലനെ ക്ഷണത്താലെ കുബേരനാക്കി
കല്ലവിൽപൊതി ഭുജിച്ചെന്റെ കണ്ണനാമാ ഭഗവാനീ
കുചേലനെ ക്ഷണത്താലെ കുബേരനാക്കി
കണ്ണനാമെൻ സതീർഥ്യനെൻ കല്ലവിൽ പൊതി
കണ്ടനേരം വെണ്ണിലാവും അലിയുന്നാ ചിരി ഞാൻ കണ്ടു
-----------------------------------
ഗുരുവായൂരുണ്ണിക്കണ്ണൻ എന്നും
ചിരി തൂകും വെണ്ണക്കള്ളൻ
കളഭക്കൂട്ടാട്ടി , വാക പു ചാർത്തി
കുന്നിക്കുരു വരുന്നുണ്ടേ --------- അവൻ
ഗുരുവായൂരുണ്ണിക്കണ്ണൻ
ചാഞ്ചാടി ഉണ്ണി നീ ചാഞ്ചാടി , ഓടികളിക്കാതെ
അരികിൽ വായോ, ഉണ്ണി അരികിൽ വായോ
അരമണി കിങ്ങിണി കിലുക്കി വായോ
പീലി തിരുമുടി കെട്ടി തരാം , അല്ലിപ്പൂ മാല കോർത്തു തരാം
ചന്ദത്തിൽ ചന്ദനം ചാർത്തി തരാം
ചാമരം വീശിത്തരാം
ഗുരുവായൂരുണ്ണിക്കണ്ണൻ എന്നും
ഓമൽ തിരുമിഴി നനയാതെ കോപം നടിക്കാതെ
പുഞ്ചിരി പാലോളി തൂകി വായോ
മണിവേണു ഊതി നീ അരികിൽ വായോ
കദളി പഴം തരാം , നറുവെണ്ണ നൽകിടം
കാച്ചി കുറുകിയ പാലുതരാം , പായസ ചോറുതരാം
ഗുരുവായൂരുണ്ണിക്കണ്ണൻ എന്നും
ചിരി തൂകും വെണ്ണക്കള്ളൻ
കളഭക്കൂട്ടാട്ടി , വാക പു ചാർത്തി
കുന്നിക്കുരു വരുന്നുണ്ടേ --------- അവൻ
ഗുരുവായൂരുണ്ണിക്കണ്ണൻ
............................................................................
കണ്ടാലും കണ്ടാലും കൊതി തീരില്ല
തൊഴുത്താലും തൊഴുത്താലും മതിയാവില്ല
ഗുരുവായൂരല്ലാ , മധുരാപുരിയല്ല
മസ്‌ക്കറ്റിൽ വാഴുന്ന ഉണ്ണി കണ്ണൻ
എന്റെ മനമാകും കാലിനടിയിൽ നീന്തും കണ്ണൻ
വെണ്ണിലാ നാണിക്കും വെണ്ണക്കൽ ശില്പം
ദേവകൾ പൂജിക്കും നാരായണ രൂപം
മന്ദഹാസം തുവും ഇന്ദീവര നേത്രൻ
ഇവിടം അമ്പാടിയാക്കുന്നുവോ
മരുഭൂവും വൃന്ദാവനമാക്കുന്നുവോ
ഇവിടം അമ്പാടിയാക്കുന്നുവോ
മരുഭൂവും വൃന്ദാവനമാക്കുന്നുവോ
പീലി പു ചൂടിയ കേശാലങ്കാരം
ഗോപി കുറി ചാർത്തിയ തിരു നെറ്റി തടവും
പീതാംബരം ചാർത്തി, കൊലകുഴലൂതി
ഇവിടം യദുകുലമാക്കുന്നുവോ
മരുഭൂവും വൃന്ദാവനമാക്കുന്നുവോ
ഇവിടം യദുകുലമാക്കുന്നുവോ
മരുഭൂവും വൃന്ദാവനമാക്കുന്നുവോ
തൊഴുത്താലും തൊഴുത്താലും മതിയാവില്ല
ഗുരുവായൂരല്ലാ , മധുരാപുരിയല്ല
മസ്‌ക്കറ്റിൽ വാഴുന്ന ഉണ്ണി കണ്ണൻ
എന്റെ മനമാകും കാലിനടിയിൽ നീന്തും കണ്ണൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ