2016, ഡിസംബർ 10, ശനിയാഴ്‌ച

മേടയിൽ പരമേശ്വരൻ


ആ വലിയ തറവാട്ടിന്റെ ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്നു സുലൈമാൻ ഹാജി പരിസരം വീക്ഷിച്ചു . മുറ്റത്തു കൂട്ടിയിട്ടുള്ള നാളികേരക്കൂമ്പാരം എണ്ണി നോക്കുന്ന തിരക്കിൽ ആണ് അബ്ദു.

സുലൈമാൻ ഹാജി ആ നാട്ടിലെ അറിയ പെടുന്ന ജന സേവകൻ ആണ് . മുട്ടറ്റം വരെ ഇറക്കമുള്ള വെള്ള കുപ്പായവും , മുണ്ടും ആണ്  സ്ഥിരം വേഷം . നെറ്റിയിൽ നിസ്കാര  തഴമ്പ് . പ്രായം എഴുപതു കഴിഞ്ഞിരിക്കുന്നു . പണ്ടൊരു  നമ്പൂരി മനയായിരുന്നു.  ഹാജിയാര് ആ മന മേടിച്ചു അല്പം പരിഷ്കരമോക്കെ വരുത്തി   സറീന മൻസിൽ എന്ന് പേരും  മുപ്പരു ഇട്ടു.  സറീന  ഹാജിയുടെ  രണ്ടാം ബീവിയാണ് .  . ആദ്യ ബീവി ബിവാത്തുവിന്  പ്രായം അറുപതു  കഴിഞ്ഞിരിക്കുന്നു . സറീന  വലിയ മൊഞ്ചത്തി ഒക്കെ യാണെന്നാലും അടുക്കള നിയന്ത്രിക്കുനത് ഇപ്പോഴും ബീവാത്തു തന്നെ .  രണ്ടു ബീവിമാർ ഉള്ളത് കൊണ്ട് ഹാജിയാര് ഒരു സമദുര സിദ്ധാന്തത്തിൽ വിശ്വസിച്ചു അങ്ങനെ മുന്നോട്ട് പോകുന്നു.

കുത്തനെയുള്ള പടികൾ കയറി വേണം മൻസിലിലേക്ക് പ്രവേശിക്കുവാൻ . പിറകു വശത്ത്  വടക്കെ മതിലിനിടു ചേർന്ന് കാറും , ലോറിയും വരുവാനുള്ള വഴി വേറെ ഉണ്ട്.  ചുറ്റും  തണൽ മരങ്ങൾ . അതിനിടയിലുടെ നടക്കുവാൻ ഉള്ള നട പാത . അങ്ങ് ദുരെയായി കുളവും , കൽ പടവുകളും കാണാം . ഹാജിയുടെ ബാപ്പ   , ഖദർ മാപ്പിള  , ശങ്കരൻ നമ്പൂരിയിൽ  നിന്നും മേടിച്ചതാണീ മന . ഖാദറിന് പണ്ട് ആക്രി കച്ചവടം ആയിരുന്നു . ഖാദറിന് നിധി കിട്ടി എന്നും അല്ല വേറെ എന്തോ  തരികിട പരിപാടി ആയിരുന്നു  എന്നും രണ്ടു പക്ഷമുണ്ട്. അതെന്തായാലും   ബാപ്പയിൽ    നിന്നും കച്ചവടം ഏറ്റെത്തിട്ടും  ഹാജിയുടെ കച്ചവടം കുടിയതല്ലാതെ കുറഞ്ഞിട്ടില്ല.  ഇരുമ്പ് കടയ്ക്ക് പുറമേ ഇപ്പോൾ ടൌണിൽ തുണി കടയുണ്ട് , പെട്രോൾ പമ്പുണ്ട്, അതും കുടാതെ തടി മില്ലും ഉണ്ട്.

ഹാജിയാർ നോക്കുമ്പോൾ പടി  കടന്നു മെല്ലെ വരുന്നു  തങ്ങൾ മുസ്ലിയാർ.  "എന്താ മുസ്ലിയാരെ ഈ ബഴിക്കു ", ഹാജിയാര് കുശലം ചോദിച്ചു .

"ഫോസിയയുടെ നിക്കഹ് ഉറപ്പിച്ചു" . മുസ്ലിയാർ  കുടുതൽ പറയും മുമ്പേ
ഹാജിയാർ  ചോദിച്ചു .

" ഇജ്ജു്  ആ കസാലയിൽ കുത്തിഇരിക്ക് .    ഇങ്ങൾ ഈ പടി കേറിയത്‌ ദു പറയാനാ . ഹാജിയാര് വിശേഷം ചോദിച്ചു .

ഹാജിയാർക്ക് തിന്നുവാൻ വച്ച ഏത്തപഴം നീട്ടിയീട്ട്  മുസ്ലിയരോടായി പറഞു .
"ബായക്ക കയികീൻ ,     അങ്ങാടീന്നല്ല , ഇബടെ  കുലച്ചതാ "

മുസ്ലിയാർ ഒരു പഴം  എടുത്ത് തൊലി പൊളിച്ചു കഴിക്കുവാൻ തുടങ്ങി

 പുയാപ്ള എവിടുന്നാ ?"   ഹാജിയാര് ചോദിച്ചു

" അങ്ങ് തെക്കുന്നാ,  പള്ളികുടം മാഷാ ..,"  മുസ്ലിയാർ പറഞ്ഞു .

  ഹാജിയാർ  ഒന്ന് മൂളി , പിന്നെ അകത്തേക്ക്  നോക്കി നീട്ടി  വിളിച്ചു് .  "ബീവാത്തു ",   മുപ്പരുടെ  ആ  വിളി കേട്ടാൽ   ബീവാത്തുമ്മക്ക് കാര്യം അറിയാം . അവർ ജനാലയിലുറെ എത്തി നോക്കി,  പിന്നെ അകത്തേക്ക് പോയി. അലമാര തുറന്നു കുറച്ചു രൂപ എടുത്തു ഹാജിയരുടെ  കൈയിൽ  കൊടുത്തു.

പിന്നെ ഹാജിയാർ മുസ്ലിയരോടായി പറഞ്ഞു ,  "ഈ   കായ്  കൈയിൽ  ബച്ചോളിൻ ,  പടച്ചോൻ    പെരുത്ത്‌ ഇഷ്ടമുള്ളവരെ കുടുതൽ പരീക്ഷിക്കും . പട്ടിണിയും , കടവും  ദുഃഖങ്ങളും തരും. ദുനിയാവിന്റെ മോഹ വലയത്തിൽ മയങ്ങാതെ അല്ലാഹുവിൽ  വിശ്വസിച്ചു ജീവിക്കുന്നവർക്ക്  മുക്തി ലഭിക്കും"

അത് പറഞ്ഞിട്ട് ബീവാത്തു തന്ന രൂപ ഹാജിയാർ മുസ്ലിയര്ക്ക് നൽകി .  അത് മേടിച്ച് കാലൻ കുട നിവർത്തി പടവുകൾ ഇറങ്ങി മെല്ലെ മുസ്ലിയാർ നടന്നു പോയി.

അരമതിലിനു ചെർന്നു നിൽക്കുന്ന മാവിൽ തളച്ചിരികുന്ന  മേടയിൽ  പരമേശ്വരൻ എന്ന തലയെടുപ്പുള്ള  കൊമ്പൻ    ഹാജിയുടെതാണ് . നല്ല ഒത്ത കൊമ്പൻ .  തടി മില്ലിലെ  പണിക്കു പുറമേ അവനെ  പുരത്തിന് തിടമ്പ് ഏറ്റാനും ഒക്കെ ഹാജി  പരമേശരനെ വിട്ട് നൽകാറുണ്ട് . വളരെ അടക്കവും , ഒതുക്കവും ഉള്ള  കൊമ്പൻ .   ആണ്ടിൽ നാല് മാസത്തോളം  ഉത്സവകാലം ആണ് .  ആ ദിവസങ്ങളിൽ അമ്പലങ്ങളിൽ നിന്ന് അമ്പലങ്ങളില്ക്ക് അവൻ യാത്രയിൽ ആയിരിക്കും.  നല്ല  കരി വീട്ടിയുടെ  നിറം , വരഞ്ഞ്  എടുത്ത കൊമ്പുകൾ , ഉയർന്ന മസ്തകം ,  ചെറിയ  കണ്ണുകൾ .  എണ്ണം പറഞ്ഞ നല്ല  നഖങ്ങൾ. എല്ലാം കൊണ്ടും  നല്ല ലക്ഷണം ഒത്ത കുട്ടി കൊമ്പൻ .  ഏതു  കുട്ടത്തിനു ഇടയിലും എന്നെ  ഒന്ന് നോക്കിക്കൊളു  എന്ന തോന്നൽ അവൻ നമ്മിൽ ഉളവാക്കും.  ആസാമിൽ നിന്നും കേരളത്തിലേക്ക് ലോറിയിൽ കയറ്റിയാണ്   മേടയിൽ  ഹരി നാരായണൻ  അവനെ  കൊണ്ട് വന്നത്. ആനകമ്പം ഹരി നാരായണന്  കുറച്ചു കുടുതൽ ആണ് .   ആറേഴു ആനകൾ ഹരി നാരായണനുണ്ട്   ആസാമിലെ ആന ചന്തയിൽ നിന്നും ഇടക്ക് ഹരി ആനകളെ മേടിക്കും /. പിന്നെ  അവനെ മറിച്ചു  വിൽക്കും . ഹാജിയാര്  അവനെ  ഹരി നാരായണന്റെ  കൈയിൽ  നിന്നും  മേടിക്കുകയായിരുന്നു.   ഉത്സവത്തിനും മറ്റും കൊണ്ട് പോകുന്ന കൊണ്ട്   ബുദ്ധിമാനായ ഹാജിയാർ  മേടയിൽ  പരമേശ്വരൻ  എന്നാ ആ പേര് അങ്ങനെ  തന്നെ നില നിറുത്തി .

"  അവന്റെ പാപ്പൻ വാസു കുട്ടൻ   , അവനു പട്ട വെട്ടി കൊടുക്കുകയാണ് .  അര മതിലിനോട് ചേർന്ന  മാവിലാണ്  അവനെ തളച്ചിരിക്കുനത്.  കാവിമുണ്ടും , ഒരു ചാര ഷർട്ടും ആണ് അവന്റെ വേഷം.  മേടയിൽ വച്ചും അവൻ തന്നെയായിരുന്നു  പരമേശ്വരന്റെ പാപ്പാൻ .  പരമേശ്വരനും , വാസു കുട്ടനും ഒരുമിച്ചിട്ടു ഇപ്പോൾ നാലു വർഷത്തിൽ ഏറെയായി.

ബീവാത്തുഉമ്മയുടെ ഏറ്റവും  വിശ്വസ്തയായ ജോലിക്കാരി ആണ് ശാന്തമ്മ . അടിച്ചു തളിക്കൽ തൊട്ടു മൻസിലിലൈ കാര്യങ്ങൾ എല്ലാം നോക്കുനത്  ശാന്തമ്മ തന്നെയാണ് .  പ്രായം  മുപ്പത്തി  അഞ്ചു കഴിഞ്ഞിരിക്കുന്നു .  വിവാഹം കഴിഞ്ഞിട്ടില്ല. കഴിഞ്ഞ പത്തു പതിനഞ്ചു വർഷമായി ശാന്തമ്മ   ബീവാത്തുഉമ്മയുടെ  കുടെ തന്നെയാണ് . നിലംബുരിൽ ബീവാത്തുഉമ്മയുടെ  വീടിനു അടുത്തു തന്നെ ആയിരുന്നു ശാന്തമ്മയുടെ വീട്. അവളുടെ അമ്മ കൊച്ചു  കാളിയും  അവരുടെ വീടിലെ പണിക്കാരി ആയിരുന്നു . കൊച്ചു കാളി മരിച്ചപ്പോൾ ആ ജോലി ശാന്തമ്മ ഏറ്റു എടുത്തു . ഹാജിയുടെ അടുത്തു ചെന്ന് സംസാരികുവാൻ പോലും ശാന്തമ്മക്ക്  ഭയമില്ല. അവൾ മൻസിലിൽ വന്നിട്ട് ഇപ്പോൾ ഏകദേശം ഇരുപതു വർഷം  ആകുന്നു.  പുറം പണിക്കർക്ക് എല്ലാവർക്കും ശാന്തമ്മയെ പേടിയാണ് . അവളുടെ കണ്ണ് വെട്ടിച്ച് അവിടെ ഒരു ഇല അനങ്ങുകയില്ല.   അവളോടു കിന്നരിക്കാൻ ചെന്ന ലോറി ഡ്രൈവർ  മണിയനെ ചുല് എടുത്തു ആട്ടിയതാണ്.   അവൾക്കു ദേഷ്യം വന്നാൽ പിന്നെ മുന്നും പിന്നും നോക്കുകയില്ല . അതാണ് പ്രകൃതം .

ശാന്തമ്മ അല്പം ബഹുമാനം കൊടുക്കുനത്  വാസു  കുട്ടന് മാത്രം ആണ്.  പരമേശ്വരനെ മേയ്ക്കുക എന്ന് വച്ചാൽ അത് ഒരു ചില്ലറ കാര്യം അല്ലല്ലോ. ചെറിയ പിച്ചാത്തിയും , പിന്നെ ആ  തോട്ടിയും വച്ച്  പരമേശ്വരനെ വാസുകുട്ടൻ വരച്ച  വരയിൽ നിറുത്തും.  തലയിൽ കെട്ടും കെട്ടി ,  പരമേശ്വരന്റെ പുറത്ത് കയറി വാസു കുട്ടന്റെ എഴുന്നെള്ളത്തു  ഒന്ന്  കാണേണ്ടത്  തന്നെയാണ് .

എന്നാലും അവൾക്കു അവനോടു ഒരു  കെറുവുണ്ട് വാസുവിനോട്‌.  ഒരു തവണ  അവൾ ചോദിച്ചപ്പോൾ  അവൻ അവൾക്കു ആന വാല് കൊടുത്തില്ല . അന്ന് അവൻ പറഞ്ഞ ന്യായം അവന്ടെ  വാലിൽ ആകെ കുടി നാലഞ്ചു രോമങ്ങളെ യുള്ളൂ . അത് നിങ്ങക്ക് ഞാൻ തരില്ല . ശാന്തയെക്കളും പ്രായം അവനു കുറവാണെങ്കിലും അവനും  ആള് ഒരു മോശടനാ . തരില്ല എന്ന് പറഞ്ഞാൽ പിന്നെ കെഞ്ചിയാലും അവൻ  തരില്ല .

ഇന്നലെകൾ മറക്കാനും ഇന്നിന്റെ കുടെ പോകുവാനും അല്ലെ നമ്മൾക്ക് എല്ലാവർക്കും ഇഷ്ടം.  അത് കൊണ്ട്  നമുക്ക് ഇനി ഇപ്പോൾ  ഇന്നത്തെ  കാര്യം നമുക്ക് സംസാരിക്കാം .   പരമേശ്വരന്  പട്ട  മുറിച്ചു കൊടുത്ത ശേഷം ഒരു ബീഡി എടുത്തു കത്തിക്കുകയായിരുന്നു വാസുകുട്ടൻ . പശുവിനെ കെട്ടുവാൻ വന്ന ശാന്തമ്മ അവനോടു  ലോഹ്യം ചോദിച്ചു

അവൾ ഒന്ന് മടിച്ചിട്ടു വെറുതെ ഒരു ലോഹ്യം ചോദിച്ചു.

"നീ എന്താ  വാസു കുട്ടാ  ഇങ്ങനെ പെണ്ണ്  കെട്ടാതെ നടക്കുന്നെ?"

 അവൻ അവളെ ഒന്ന്   ചുഴിഞ്ഞു നോക്കി.  പിന്നെ അവളോടായി ചോദിച്ചു "ഞാൻ ചേച്ചിയെ അങ്ങ് കെട്ടിയാലോ ?"

അത് അവളുടെ കരളിൽ  തന്നെ  കൊണ്ടു . എത്രയായാലും അവളും ഒരു പെണ്ണല്ലേ?  ഇത് പോലെ ഒരു ചോദ്യം ഒരു പുരുഷന്റെ അടുത്തു നിന്ന് വരിക എന്ന് വച്ചാൽ . അതും  വാസു കുട്ടനെ പോലെ കരുത്തൻആയ  ഒരു ആണ് ചോദിച്ചാൽ ? ആനയെ  മയക്കുന്ന വാസുക്കുട്ടനെ മോഹിക്കാത്ത പെണ്ണുണ്ടാകുമോ അന്നാട്ടിൽ ?

അവൾ അവനോടു ഒരു മറു ചോദ്യം എറിഞ്ഞു.

"എന്നാ പിന്നെ  ഞാൻ നിന്റെ കുടെ വരട്ടെ? "

" അത് തന്നെയല്ലേ ഞാൻ നിങ്ങളോട്ടായി പറഞ്ഞത് "

 അവൻ  അല്പം അരിശത്തോടെ  തന്നെ പറഞ്ഞു.

" നീ എന്നെ നോക്കുമല്ലോ അല്ലെ?   " അല്ലെ അവൾ വീണ്ടും നേരിയ സംശയത്തോടെ  തന്നെ ചോദിച്ചു.

"നിങ്ങക്ക് വിശ്വാസം വരണീല്ല എന്ന് വച്ചാൽ വേണ്ടാ "

  അവൻ  സ്വരം കടുപ്പിച്ചു.


അവൾ അവനെ ഒന്ന് കുടി തറപ്പിച്ചു നോക്കി. എന്നിട് പറഞ്ഞു "നിക്ക് ഞാൻ ഇപ്പോൾ വരാം ."

 അവൾ  പടികൾ  കയറി ഓടി ചെന്ന് ബീവാത്തു ഉമ്മയോടായി  ഒറ്റശ്വാസത്തിൽ പറഞ്ഞു .

"ഉമ്മ നാളെ മുതൽ ഞാൻ പണിക്കു വരുന്നില്ല.  ഞാൻ കെട്ടാൻ തിരുമാനിച്ചു . "
അവർ  അവളോടായി   അതിശയതോടെ ചോദിച്ചു  " ആരെ?"

"മ്മടെ വാസുട്ടനെ . അവൻ എന്നെ  പൊന്നു പോലെ നോക്കും . ഉമ്മയോട് പറഞ്ഞിട്ട് പോകാം എന്ന്  കരുതിയിട്ടാ വന്നത് ."

അവർ  അവളെ ചേർത്തു പിടിച്ചു. പിന്നെ പറഞ്ഞു " നിക്ക് ഞാൻ ഇപ്പോൾ വരാം "

" വേണ്ട ഉമ്മ നിക്കാൻ  തീരെ സമയം ഇല്ല. ഇനി അവൻ വാക്ക് വല്ലതും മാറ്റിയാൽ പിന്നെ എന്റെ ജീവിതം ഇവിടെ തന്നെ നിന്ന് മൊരടിക്കും . അവൻ നല്ല ഉശിരുള്ള ആൺകുട്ടിയാ .  ആനയെ മെരുക്കുന്ന ആൺകുട്ടി."

"നിക്ക് ശാന്തേ അവർ അവരോടായി പറഞ്ഞു.  ഞാൻ പോയി അനകുള്ള കായ് എടുത്തോണ്ട് വരട്ടെ ? "

" ഉമ്മ എനിക്ക് തരുവനുള്ള പണം ഹാജിയരോടു പറഞ്ഞു  ഉരുക്കി
പൊന്നാക്കി  തന്നാൽ   മതി . "

 അത് പറഞ്ഞു കൊണ്ട് ഉന്മേഷത്തോടെ ഒരു  പതിനേഴു കാരി പെൺകുട്ടിയെ  പോലെ അവൾ അവന്റെ അരികിലേക്ക് തന്നെ ഓടി .






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ