അവൾ പത്രം വിടർത്തി വായിച്ചു . അതിൽ ഗുണശേഖരന്റെ ചിത്രം ഉണ്ടായിരുന്നു. പിന്നെ അയാളെ പറ്റിയുള്ള വാർത്തയും.
സുകുമാരൻ ഒരു സാധാരണക്കരാൻ ആയിരുന്നു . വില്ലേജ് ആഫീസിൽ ആയിരുന്നു അയാളുടെ ജോലി. ആയാളും ഭാര്യ മീനാക്ഷിയും, സ്വർണലതയും അടങ്ങുന്ന ഒരു കൊച്ചു കുടുംബം . സ്വർണലത ഡിഗ്രിക്ക് പഠിക്കുന്നു . ഒന്നാം വർഷ വിദ്യാർഥിനീ. സുകുമാരന് ഉണ്ടായിരുന്ന ഒരു കുഴപ്പം അയാൾ തികഞ്ഞ സത്യസന്ധൻ ആയിരുന്നു. ഈ കാലത്തിനു പറ്റിയ ഒരു വ്യക്തി ആയിരുന്നില്ല സുകുമാരൻ . അയാൾ അഴിമതിക്കാരൻ ആയിരുന്നില്ല. എന്ന് മാത്രമല്ല അയാൾ ഫയലുകൾ വൈകിപ്പിച്ചിരുന്നുമില്ല . ക്രമകേടുകൾ ഉണ്ടെന്നു തോന്നുന്ന ഫയലുകൾ അയാൾ വിശദമായി പരിശോദിക്കുകയും വേണ്ടി വന്നാൽ തടഞ്ഞു വയ്ക്കുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ അയാൾ അകാരണമായി ശത്രുക്കളെ സമ്പാദിക്കുകയും ചെയ്തിരുന്നു.
സുകുമാരന്റെ കുടുംബം സന്തോഷത്തോടെ തന്നെയാണ് ജീവിച്ചത് . ഇല്ലായ്മകൾ ഉണ്ടായിരുന്നു. ലതയെ നന്നായി പഠിപ്പിക്കണം. അവളെ നല്ല വീട്ടിലേക്കു അയക്കണം ഇതൊക്കെ തന്നെ ആയിരുന്നു സുകുമാരന്റെയും , മീനക്ഷിയുറെയും ചിന്തകൾ . സ്വർണലത പഠിപ്പിൽ മിടുക്കിയായിരുന്നു , ഒരു നല്ല അദ്ധ്യാപികയാകണം എന്നായിരുന്നു അവളുടെ ആഗ്രഹം. അവൾ വീട്ടിൽ കൊച്ചു കുട്ടികൾക്ക് പ്രതിഭലം കുടാതെ അവൾക്കിഷ്ട്മുള്ള വിഷയങ്ങൾ പറഞ്ഞു കൊടുക്കുമായിരുന്നു .
അപ്രതീക്ഷിതമായിട്ടയിരുന്നു സുകുമാരന്റെ മരണം . അയാൾ ജോലി കഴിഞ്ഞു വീടിലേക്ക് മടങ്ങുന്ന വഴി ഒരു വാഹനം അയാളെ ഇടിച്ചു തെറുപ്പിച്ചു . ഹോസ്പിറ്റലിൽ എത്തും മുമ്പേ സുകുമാരന്റെ ശ്വാസം നിലച്ചിരുന്നു.
രണ്ടു മുന്ന് ദിനം മുന്നേ മാത്തച്ചൻ മുതലാളി അയാളെ കാണുവാൻ വന്നിരുന്നു . അയാൾ വാങ്ങിയ സ്ഥലത്തിന്റെ പോക്ക് വരവ് ശരിയല്ല എന്ന് കാണിച്ചു സുകുമാരൻ അയാളെ വിളിപ്പിച്ചിരുന്നു. അന്ന് മാത്തച്ചൻ സുകുമാരനോടു വളരെ കയർത്തു സംസാരിച്ചു . നിന്നെ പിന്നെ കണ്ടോളം എന്ന് തരത്തിൽ ഭീഷണി ഒക്കെ മുഴുക്കിയാണ് മാത്തച്ചൻ അന്ന് തിരികെ പോയത് . ആ സംഭവം കഴിഞ്ഞു രണ്ടാം ദിനം ആണ് സുകുമാരനു അപകടം ഉണ്ടായതു . പോലിസ് ഭാഷയിൽ അത് ഒരു അപകട മരണം ആയി ചിത്രീകരിക്കപെട്ടു . ചിലരെങ്കിലും അടക്കം പറഞ്ഞു അത് രു കൊലപാതകം ആണെന്ന് ....
ഒരൊറ്റ നിമിഷം കൊണ്ട് ആ കുടുംബം ശിധിലമായി. എപ്പോഴും പ്രസരിപ്പാർന്ന, പൊട്ടി ചിരിക്കുന്ന ലത മുകവതിയായി . ഭർത്താവിന്റെ അകാല മരണം മീനാക്ഷിയെ തളർത്തി . എങ്ങനെ ഇനി മുന്നോട്ടു പോകണം എന്നറിയുവാൻ കഴിയാത്ത അവസ്ഥ . ആകെ ഉണ്ടായിരുന്ന വരുമാനം സുകുമാരന്റെ ജോലി ആയിരുന്നു.
സുകുമാരന്റെ മരണതോടെ മീനാക്ഷി രോഗിയായി . രോഗിയായ അമ്മയെ പരിചരിക്കുവാൻ ഉള്ളത് കൊണ്ട് മീനാക്ഷിക്ക് പലപ്പോഴും കോളേജിൽ പോകുവാൻ സാധിച്ചില്ല. ഇപ്പോൾ അവൾക്കു ഏറെ ആവശ്യം ഒരു ജോലിയായിരുന്നു . പക്ഷെ ഒരു ജോലി കിട്ടുവാൻ ഉള്ള യോഗ്യത അവൾക്കു ഉണ്ടായിരുന്നില്ല.
സുകുമാരന്റെ ഓഫീസിലെ റാണി മാഡം പറഞ്ഞു അറിഞ്ഞു സുകുമാരന് വലിയ ഒരു തുക ഇന്ഷുറൻസ് ആയി ലഭിക്കുവാൻ ഉണ്ടെന്നു. അതിനു വേണ്ടി അവൾ ഓഫീസിൽ കയറി ഇറങ്ങി. പക്ഷെ ഓരോ തവണയും ഓരോ നുലമാലകൾ പറഞ്ഞു ഓഫീസിൽ നിന്നും അവർ അവളെ തിരിച്ചയച്ചു .
അയാളുടെ ഡെത്ത് സെർട്ടിഫീക്കറ്റ് കിട്ടിയിരുന്നില്ല. സുകുമാരന്റെ ഡെത്തു സെർട്ടിഫിക്കറ്റു ഇല്ലാതെ അയാളുടെ പണം എടുക്കുവാൻ അവർക്ക് അധികാരം ഉണ്ടായിരുന്നില്ല. അതിനുവേണ്ടി പലവട്ടം ഓഫീസുകളിൽ അവൾ കയറി ഇറങ്ങി.
ഓഫീസിലെ പ്യുൺ ചെല്ലപ്പൻ പറഞ്ഞു ,
"കൊച്ചെ ഉത് സർക്കാർ ഓഫീസ്സ് ആണ് . ഇവിടെ
കാര്യങ്ങൾ നേരാം വണ്ണം നടക്കണം എന്നുണ്ടെങ്കിൽ അതിന്റെതായ ഒരു വഴി ഒക്കെയുണ്ട് . അതൊക്കെ ഞാൻ കൊച്ചിനോട് പറഞ്ഞു തരണമോ"
അയാൾ ഉദ്ദേശിച്ചത് അവൾക്കു മനസിലായി. കൈകുലി കൊടുക്കാതെ അവൾക്ക് അവളുടെ അച്ഛന്റെ മരണപത്രം കിട്ടുകയില്ല എന്ന്. സത്യസന്ധൻ ആയ അച്ഛന്റെ മകൾ ആണ് അവൾ . അത് കൊണ്ട് തന്നെ അവൾ കൈകുലി കൊടുക്കുവാൻ ഇഷ്ടപെട്ടിരുന്നില്ല. ജീവിതകാലം മുഴുവനും ആത്മാർത്ഥമായി ജോലി ചെയ്ത മനുഷ്യന്റെ അതെ ഗുണങ്ങൾൾ മകളിലെക്കും പകർന്നു കിട്ടിയിരുന്നു .
അവളുടെ നിരന്തര പരിശ്രമം ഭലം കണ്ടില്ല എന്ന് പറയുവാൻ കഴിയുമായിരുന്നില്ല. ഇപ്പോൾ അവളുടെ അച്ഛന്റെ ഫയൽ ഗുണശേഖരന്റെ പക്കൽ ആണ്. അയാളുടെ ഒറ്റ ഒപ്പ് മാത്രം മതി അവൾക്കു ആ കടലാസ് കിട്ടുവാൻ.
ഓഫീസിൽ വച്ച് തന്നെ ഗുണശേഖരൻ അവളെ നോട്ടം ഇട്ടിരുന്നു . പതിനെട്ടു തികയാത്ത ഒരു കൊച്ചു പെണ്ണ്. അയാൾക്ക് വേണ്ടത് കൈകുലി അല്ലായിരുന്നു . അയാൾ ഒപ്പിട്ടു തരുവാൻ തൈയാറും ആയിരുന്നു. പക്ഷെ പകരം അയാൾക്ക് വേണ്ടത് അവളുടെ ശരീരം ആയിരുന്നു.
ആകെ തകർന്ന പോയ അവളെ ആശ്വസിപ്പിച്ചത് അവളുടെ കുട്ടുകാരി സിന്ധു ആയിരുന്നു. സിന്ധുവിന്റെ നിർദേശ പ്രകാരം അവൾ എല്ലാ വിവരവും PMO ഓഫീസിലേക്ക് അറിയിച്ചു . ഗുണ ശേഖരന്റെ ആവശ്യവും , അവൾ എത്ര വട്ടം മരണ പത്രം ലഭിക്കുവാൻ ഓഫീസിൽ കയറി ഇറങ്ങി എന്നുള്ള കാര്യങ്ങൾ എല്ലാം വിശദമായി തന്നെ പ്രധാന മന്ത്രിയുടെ ഓഫീസിലേക്ക്
RTI " റൈറ്റ് ടൂ ഇൻഫോർമേഷൻ ആക്ട് ' വഴി അറിയിച്ചു.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു . പ്രഥാനമന്ത്രിയുടെ ഓഫീസിൽ നിന്നും അവളെ വിളിച്ചു. കാര്യങ്ങൾ എല്ലാം തിരക്കിയ ശേഷം 48 മണിക്കുറിനു ഉള്ളിൽ തന്നെ അവളുടെ അച്ഛന്റെ മരണപത്രം അവൾക്ക് ലഭിച്ചു.
അതിന്റെ കുട്ടത്തിൽ തന്നെ അന്നേ ദിനം ഗുണശേഖരനും ഒരു മെമോ ലഭിച്ചു. പിന്നെ അതിന്റെ പേരിൽ ഉള്ള തുടരന്വേഷണം. ഒടുവിൽ അയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതായിടുള്ള അറിയിപ്പും. . സംത്രിപ്തിയോടെ അവൾ പത്രം മടക്കി വച്ചു .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ