ഞാൻ ഈ കുറിപ്പ് എഴുതുന്നത് 2016 , മെയ് പത്തൊൻപതിനാണ്. ഇപ്പോൾ ഇതിന്ടെ പ്രസക്തി എന്താണ് എന്ന് ചോദിച്ചാൽ കുറച്ചുകാലം പിറകിലേക്ക് നടക്കേണ്ടിവരും .
സന്ധ്യയാവാൻ ഇനിയും സമയം ബാക്കിയുണ്ട് . അന്ന് ഞങ്ങൾ നേരത്തെ തന്നെ ക്രിക്കറ്റ് കളി മതിയാക്കി. അമ്പലമുറ്റത്തെ മഠത്തിൽ ഇരുന്ന് അന്നത്തെ കളിയെക്കുറിച്ച് വിശകലനം ചെയുകയായിരുന്നു. വേനൽ അവധിയാണ് , സ്കുൾ അടച്ചിരിക്കുന്നു. ബന്ധുക്കൾ എല്ലാവരും തറവാട്ടിൽ എത്തിയിട്ടുണ്ട് . അതുകൊണ്ട് തന്നെ ഒരു ക്രിക്കറ്റ് ടീമിന് വേണ്ട കുട്ടികൾ ഞങ്ങളായി തന്നെയുണ്ട് .തറവാട്ടുവക അമ്പലം ആണ് . തറവാട്ടിന്ടെ എല്ലാവിധ ഐശ്വര്യങ്ങൾക്കും കാരണഭുതയായ പരദേവത വാഴുന്ന ഇടം . പറമ്പ് കിളച്ചിട്ടിരിക്കുന്നു . അമ്പലപറമ്പിൽ മത്തനും, പാവലും, പയറും കിളിർത്തു നിൽക്കുന്നു .
ഞങ്ങളുടെ കൂട്ടത്തിൽ ആരാണ് ആ നിർദേശം നൽകിയത് എന്നൊർമയില്ല. " നമുക്കീ അമ്പലകിണർ ഒന്ന് വറ്റിച്ചാലോ?"
ക്രിക്കറ്റ് കളിക്കുനതിൻ ഇടയിൽ സിക്സർ പറത്തുവാനായി ബാലപ്പൻ ഉയർത്തി അടിച്ച പന്ത് അന്ന് ആ കിണറ്റിൽ വീണിരുന്നു. വെള്ളിതറ ഉണ്ണിയാണ് കിണറ്റിൽ ഇറങ്ങി പന്ത് എടുത്തത് . ഉണ്ണിക്കു പൊക്കം കുറവാണ് . ഒരു അഞ്ചടി പൊക്കം കാണുമായിരിക്കും . ഉണ്ണിയുടെ അരയ്ക്ക് മുകളിൽ വരെ മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂ .
അന്നൊക്കെ സന്ധ്യക്ക് വിളക്ക് വയ്ക്കുവാൻ വരുമ്പോൾ കൃഷി ഇറക്കിയ ഇടങ്ങളിൽ നനയ്ക്കാറുണ്ട് . മോട്ടോർ ഉപയോഗിച്ചു വെള്ളം മുകളി ലേക്ക് പമ്പ് ചെയ്തു തുടങ്ങിയിട്ടില്ല. കിണറ്റിൽ നിന്നും വെള്ളം കോരി ചെമ്പ് കുടത്തിൽ നിറച്ച് കുട്ടികൾ എല്ലായിടത്തും നടന്നു വെള്ളം തൂവും . അതും ഞങ്ങൾക്ക് ഒരു കളിയായിരുന്നു . കാലിയായ ചെമ്പ് കുടം അടുത്തു നിൽകുന്ന കുട്ടിയുടെ കൈകളിലേക്ക് എറിയും. അങ്ങനെ കൈമാറി കൈമാറി കുടം കിണറിൻ അരികിൽ എത്തും . ക്രികറ്റ് കളിക്കുമ്പോൾ ഉയർന്നു വരുന്ന പന്ത് നിലത്തു വീഴാതെ കൈവെള്ളയിൽയാക്കുന്ന തന്ത്രം ആദ്യം സായത്തമാക്കിയതിനു ഞങ്ങൾ കടപെട്ടിരിക്കുന്നത് അഗ്രം ചെളങ്ങിയ ആ ചെമ്പുകുടത്തിനോടാണ് .
അമ്പലകുളം തേവുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട് . വലിയ തെങ്ങിൻ പാള ചേർത്ത് ഒരു തൊട്ടിയുണ്ടാക്കും . വലിയ ഒരു കുമ്പിൾ പോലെ ആ പാളതൊട്ടിയിൽ രണ്ടു - മുന്ന് ബക്കറ്റ് വെള്ളം കൊള്ളും . അതിന്ടെ ഇരുവശവും കയർ ഇട്ട് അമ്പലകുളത്തിൻ കരയിൽ രണ്ടു പേർ നിൽക്കും . പിന്നെ ഒരേ താളത്തിൽ ആയത്തിൽ ആടിയ ഊഞ്ഞാൽ മുകളിൽ നിന്നും താഴേക്ക് വരുന്ന പോലെ ആ തോട്ടി വെള്ളത്തിലേക്ക് ഇറക്കും . പിന്നെ വെള്ളം നിറച്ച തോട്ടി കരയിലേക്ക് വലിക്കും . കരയിലേക്ക് എത്തുന്ന ആ നിമിഷത്തിൽ തന്നെ തോട്ടിലെ വെള്ളം കമഴ്ത്തി കളയും . ശരിക്കും ആയാസമുള്ള ജൊലിതന്നെ. കരയിൽ ചാലുകൾ തീർത്തു തടം കെട്ടിയ തെങ്ങിനും,വാഴക്കുമായി വെള്ളം ഒഴുക്കിവിടും. ചാലു കീറി പറമ്പിലൂടെ വെള്ളം ചെറിയ ഒരു പുഴപോലെ വളഞ്ഞും , പുളഞ്ഞും ഒഴുകുന്നത് ഒരു സുഖകരമായ കഴ്ചതന്നെയാണ് . ഞങ്ങൾ കുട്ടികൾ കടലാസ് വഞ്ചികൾ ഉണ്ടാക്കി അതിലുടെ ഒഴുക്കിവിടും.
കിണറ്റിനുള്ളിൽ വട്ടത്തിലുള്ള ആറോ , എഴോ റിങ്ങുകൾ മാത്രമേ താഴേക്കുള്ളു. മുകളിൽ നിന്നും നോക്കിയാൽ പച്ച പായൽ നിറഞ്ഞു കിടക്കുന്നു . ജലത്തിന് ഇരുണ്ട പച്ചനിറമായിരിക്കുന്നു. കരിങ്കല്ല് പാകിയ അടിഭാഗം മുഴുവനും കനത്ത ചെളിയാൽ മുടിയിരിക്കുന്നു . കാറ്റത്ത് വിണ കരിയിലകളും , പക്ഷിതുവലും കൊണ്ട് ജലം അഴുകിയിരിക്കുന്നു ., ചിലന്തി കുട്ടിയ വലയിൽ ചെറിയ കരീയിലകൾ കിടക്കുന്നു. ഞങ്ങൾ നോക്കുന്ന കണ്ടാകാം താഴെ വെള്ളത്തിന് മുകളിലായി ഇരുന്ന മൊന്തൻ പച്ച തവള വെള്ളത്തിലേക്ക് എടുത്തുചാടി. ആകെ കുടി വൃത്തിഹീനമായ കാഴ്ച .
അജി ചേട്ടന്ടെയും , ബാബു ചേട്ടന്ടെയും നേത്രുത്തം അംഗീകരിച്ചു കൊണ്ട് ഞങ്ങൾ മുണ്ട് മാറ്റി തോർത്ത് മുണ്ടുടുത്തു . അതാണല്ലോ അതിന്ടെ പ്രാരംഭഘട്ടം. ഏറ്റവും അടിയിലായി അജി ചേട്ടൻ ഇറങ്ങി നിന്നു .
ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും അപകടകാരിയായ 'ഫാസ്റ്റ് ബൌളർ ' ആണ് കക്ഷി . എറിയുമ്പോൾ കൈ മടക്കി ഏറിയും എന്ന് മാത്രം . ചേട്ടൻ ആണെനുള്ള ബഹുമാനം കൊണ്ട് ഞങ്ങൾ ആരും 'നോ' വിളികാറില്ല എന്ന് മാത്രം . ശ്രീലങ്കയുടെ ലസിത് മലിംഗ തോറ്റു പോകുന്ന തരത്തിലുള്ള യോർക്കറുകൾ പുള്ളിയുടെ പ്രത്യേകതയാണ് . ഒന്നെങ്കിൽ കാല് അല്ലെങ്കിൽ വികറ്റ് ഇതിൽ ഏതു വേണം എന്ന് ബാറ്റ്സ്മാന് തിരുമാനിക്കാം . പുള്ളിയുടെ ഏറു കൊണ്ട് വിക്കറ്റ് പോകാത്ത അധവാ വികറ്റ് പോയാലും മാറാത്ത ബാറ്റ്സ്മാൻ ബാബുചേട്ടൻ ആണ് . LBW നിയമം പുള്ളിക്കാരന് അലിഘിതം ആണ്. വിക്കറ്റിനു മുമ്പിൽ ആയാൽ പോലും ബാബുച്ചേട്ടൻ തർക്കിക്കും .
കിണറ്റിന്റെ റിങ്ങുകളിൽ എതിർ ദിശയിൽ ആയി ഞങ്ങൾ ഇറങ്ങി നിന്നു . കാൽ ചവിട്ടി നിൽകുവാൻ ഉള്ള വ്യാസം ഓരോ റിങ്ങുകളിലും ഉണ്ട്. ബക്കറ്റ് മാറ്റി പാള തോട്ടി കയറിൽകെട്ടി . പിന്നെ കപ്പി വഴി തോട്ടി താഴെക്കിറക്കി . സന്ദീപും , ഞാനും മുകളിൽ . ഇളമുറക്കാരായ കുട്ടികളും മുകളിൽ തന്നെ . വെള്ളം നിറഞ്ഞ തോട്ടി ഞങ്ങൾ കയറിട്ടു വലിക്കും . ആയസരഹിത്മക്കുവാൻ വേണ്ടി റിങ്ങുകളിൽ നിൽകുന്നവർ മുകളിലേക്ക് തൊട്ടി തള്ളി വിടും . തള്ളി വിടുന്ന ശക്തിയിൽ കുറച്ചു വെള്ളം താഴേക്ക് വീഴും .
അമ്പലപറമ്പിൻ വടക്ക് വശത്താണ് ചന്ദ്രശേഖരന്ടെ വീട്. ചന്ദ്രശേഖരന് അങ്ങാടിയിൽ ഒരു ബേക്കറിയുണ്ട് . പുള്ളികാരന്റെ വീട്ടിൽ തന്നെയാണ് ബേക്കറി സാധനങ്ങൾ ഉണ്ടാക്കുന്നത് . റൊട്ടിയും , ബിസ്ക്കറ്റും ഉണ്ടാകുന്ന മണം കാറ്റിൽ ചിലപ്പോൾ ഒഴുകിയെത്തും . കുട്ടിക ളായ നവീനൊ , വിജുവോ പോയി റൊട്ടി മേടിച്ചു കൊണ്ടുവരും . അന്നും ഞങ്ങളെ തേടി ആ ഗന്ധം എത്തി. അപ്പോൾ ഉണ്ടാകിയ ചുടുള്ള മൃദുവായ മധുരമുള്ള റൊട്ടിയുടെ ഗന്ധം .
ശരിക്കും അധ്വാനിച്ചാൽ ഒരു രണ്ടു മണിക്കൂറിനുള്ളിൽ തീർക്കാവുന്ന വെള്ളമേയുള്ളൂ . മണൽ പ്രദേശം ആയതിനാൽ ഏഴോ , എട്ടോ കോലിൽ കുടുതൽ താഴേക്ക് കുഴിക്കേണ്ട ആവശ്യം ഇല്ല. വെള്ളം വറ്റി കഴിഞ്ഞാൽ പിന്നെ ശ്രമകരമായ ജോലിയാണ് . ചിരട്ടകൊണ്ട് ചെളി മുഴുവനും വടിച്ചു കളയണം.ചെളി നിറച്ച തോട്ടി വലിച്ചു കയറ്റുക എന്നത് ക്ലെശമേറിയ ജോലിയാണ് . പതുക്കെ , പതുക്കെയായി ചെളി നിറച്ച തോട്ടി മുകളിലേക്ക് വലിച്ചു കയറ്റും . പിന്നെ ചെളി മുഴുവനും കമഴ്ത്തി കളയും.
ചെളിക്ക് രൂക്ഷമായ ഗന്ധമാണ് . ചെളി മുഴുവനും നീക്കി കഴിഞ്ഞപോൾ കുളത്തിൻറെ ഒരു കൊണിലെ കരിങ്കല്ലിൻ ഇടയിൽ നിന്നും ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ട് ശക്തമായി ഉറവ പ്രത്യക്ഷപെട്ടു. ഇതെല്ലം
കണ്ടുനിന്ന വലിയമ്മാവൻ പറഞ്ഞു.
" കിണറിനു അനുയോജ്യമായ സ്ഥാനം കണ്ടെത്തുന്നത് 'കൂപശാസത്രം' അനുസരിച്ചാണ് . ശാസ്ത്രപ്രകാരം തന്നെ കിണറിന്റെ ആഴം , പാറയുടെ സ്ഥാനം ഇതെല്ലം ഗണിച്ചു കണ്ടുപിടിക്കുവാൻ കഴിയും. വടക്ക് കിഴക്ക് ഭാഗത്ത് നിന്നാണ് ജല സ്രോതസ് ഉത്ഭവിക്കേണ്ടത് . ശാസ്ത്രപ്രകാരം എല്ലാം കൃത്യമാണ് ."
വറ്റാത്ത നീരുറവ. കരിങ്കല്ലിൻ അടിയിൽ നിന്നും ശുദ്ധമായ തെളി നീര് അത് താഴെ നിന്നവരുടെ പാദങ്ങളെനനച്ചു .മുകളിൽ കയറിയിട്ടും ജലംനിറയുന്ന കാഴ്ച ഏവരും നോക്കിനിന്നു.
അതിനു ശേഷം ഞങ്ങളെല്ലാവരും അമ്പലകുളത്തിൽ പോയികുളിച്ചു .മുങ്ങാംകുഴിയിട്ട് അജിചേ ട്ടൻ തണ്ടുകൾ പറിച്ചെടുത്തുകരയിലേക്ക് എറിഞ്ഞു . കുളി കഴിഞ്ഞ ശേഷം വേരോടു കുടിയ ആ താമര തണ്ടുകൾ പുള്ളികാരൻ ഉറവയാൽ നിറയുന്ന കിണട്ടിലെക്കിട്ടു .അരികിൽ നിന്ന ഞാൻ ചോദിച്ചു .
"ഈ താമരകൾവിരിയുമോ "
.അന്നു ചേട്ടൻ പറഞമറുപടി എനിക്ക് മനസിലായില്ല .
"മാറ്റം അനിവാര്യമാണ് ഉണ്ണി ,താമരകൾ വിരിയുക തന്നെചെയ്യും ".

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ