കമ്മീഷനിൽ മൊഴി നൽകിയ ശേഷം അടുത്തത് അവളുടെ പത്ര സമ്മേളനം ആയിരുന്നു. കഴിഞ്ഞ മുന്ന് നാല് വർഷമായി മന്ത്രി സഭയെ തന്ടെ നാവിൻ തുമ്പിൽ നിറുത്തി അമ്മനമാടിയവൾ. മനൊഹരമായ നീല കസവു സാരിയും , അതിനു ചേർന്ന വരയുള്ള ബ്ലൗസും ധരിച്ച് , ഫേഷ്യൽ ചെയ്ത മുഖവും , നീല സാരിക്ക് ചേർന്നു നിൽകുന്ന വട്ട പൊട്ടും, ചുവപ്പിച്ച ചുണ്ടുകളുമായി അവൾ മൊഴിഞ്ഞു തുടങ്ങി.
ഇന്നലെ അവൾ പറഞ്ഞത് മുഖ്യമന്ത്രിക്കു വേണ്ടി ഡൽഹിയിൽ വച്ചും, പിന്നെ പല ഘട്ടങ്ങളിൽ ആയും കോടികൾ കൈമാറിയിട്ടുണ്ട് എന്നായിരുന്നു. ചാനൽ ആയ ചാനലുകൾ എല്ലാം ആ വാർത്ത ആഘോഷിച്ച. മുഖ്യമന്ത്രി അതെല്ലാം അക്കമിട്ടു നിഷേധിച്ചിരിക്കുന്നു . അവൾ ചാനലുകാരുടെ മുന്നിൽ വികാര ധീനയായി . ഞാനും ഒരു പെണ്ണല്ലേ ? ഞാൻ ഒരു മോശ പെട്ട സ്ത്രീ ആണെന്ന് രീതിയിൽ വരെ ഈ നേതാക്കൾ പ്രസംഗിച്ചിരുന്നു . അന്നൊന്നും ഞാൻ പ്രതികരിച്ചില്ല . കാരണം ഞാൻ കൊടുത്ത രൂപയുടെ പകുതി എങ്കിലും എനിക്ക് തിരികെ ലഭി ക്കും എന്ന പ്രതീക്ഷയിൽ ആയിരുന്നു ഇതയും കാലം . അവൾ കർചീഫ് എടുത്തു നനവാർന്ന മിഴികൾ ഒപ്പി.
ഇന്നവൾ കമ്മീ ഷനിൽ മൊഴി നൽകിയത് മുഖ്യമന്ത്രിയുടെ മകന് എതിരെയാണ് . മകനുമായി ചേർന്ന് കമ്പനി രൂപീകരിക്കുവാൻ മുഖ്യമന്ത്രി ആവശ്യ പെട്ടു എന്നും അതിനുള്ള എല്ലാ നടപടി ക്രമങ്ങളും അതിവേഗം പുർത്തിയക്കാം എന്നും അദ്ദേഹം ഉറപ്പ് നൽകി എന്നുള്ള വാർത്തകളും ചാനലുകളിൽ നിറഞ്ഞു.
അത് കുടാതെ തന്നെ ഈ കേസിലെ പ്രതിയായ മറ്റൊരു സ്ത്രീയുമായും മുഖ്യമന്ത്രിയുടെ മകന് ബന്ധം ഉണ്ടെന്നും , അവർ തമ്മിൽ ഒരുമിച്ച് വിദേശ യാത്ര നടത്തി എന്നും അതിനുള്ള വിശ്വസീനീയ മായ തെളിവുകൾ തന്റെ കൈയിൽ ഉണ്ടെന്നും, ആ തെളിവുകൾ ആവശ്യം ഉള്ള ഘട്ടത്തിൽ തുറന്നു കാണിക്കും എന്നും അവൾ പ്രസ്താപിച്ചു.
അതിനിടയിൽ അവതാരിക പറഞ്ഞു ഞങ്ങൾ ഒരു 'ഷോർട്ട് ബ്രേക്കിന് ' ശേഷം വീണ്ടും സംഭവ ബഹുലമായ വിവരങ്ങളുമായി മടങ്ങി വരാം . 'please stay tuned ' ' അയാൾ ചാനൽ മാറ്റി.
വേറൊരു ചാനൽ പ്രതിപക്ഷ നേതാവുമായി അഭിമുഖം കാണിക്കുന്നു. അദ്ദേഹം തന്റെ സ്വത സിദ്ധമായ ശൈലിയിൽ നീട്ടിയും , കുറുക്കിയും സംസാരിക്കുന്നു . മുഖ്യമന്ത്രിയുടെ രാജി മാത്രമല്ല പ്രതി പക്ഷ നേതാവ് ആവശ്യ പെട്ടത് . മുഖ്യമന്ത്രി ജനങ്ങളുടെ മുമ്പിൽ നഗ്നൻ ആയിരിക്കുന്നു. അതെ വാചകം അദ്ദേഹം വീണ്ടും വീണ്ടും ആവർത്തിച്ചു . ഒന്ന് നിറുത്തിയ ശേഷം അദ്ദേഹം തുടർന്നു ഈ മന്ത്രിസഭാ തന്നെ പിരിച്ചു വിട്ടു തിരഞ്ഞെടുപ്പിനെ നേരിടുവാൻ ആണ് മുഖ്യമന്ത്രി തൈയ്യാർ ആകേണ്ടത് .
അയാൾ റിമോട്ടിൽ കൈ വിരൽ ഓടിച്ചു . വേറൊരു ചാനലിൽ മുഖ്യമന്ത്രി പറയുന്നു . ഞാൻ എന്തിനു രാജി വയ്ക്കണം . കോടതി പറഞ്ഞാലും ജനങ്ങൾക്ക് അറിയാം ഞാൻ തെറ്റ് കാരൻ അല്ല എന്ന്. ധാർമികതയുടെ പേരിൽ ഞാൻ രാജി വയ്കേണ്ട ആവശ്യം ഇല്ല. എന്റെ മനസാക്ഷിക്ക് മുന്നിൽ ഞാൻ തെറ്റ് കാരൻ അല്ല. അത് കൊണ്ട് തന്നെ എന്ത് വന്നാലും രാജി വയ്കുന്ന പ്രശനം എന്റെ മുന്നിൽ ഇല്ല.
അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോൾ അവതാരകൻ ഒരു മറു ചോദ്യം ഉന്നയിച്ചു . ഇത് പോലുള്ള വേറൊരു കോഴ കേസിൽ മറ്റൊരു മന്ത്രി രാജി വച്ചല്ലോ. അദേഹം അന്ന് ധാർമികതയുടെ കാര്യം ആണ് ഉന്നയിച്ചത്. അതിനു ഉത്തരം പറയാതെ അദ്ദേഹം എഴുനേറ്റു. അതി വേഗം ,
ബഹുദൂരം മുന്നോട്ടു പോയി കൊണ്ടിരിക്കുന്ന ഒരു മന്ത്രി സഭയാണിത് . ഇതിൽ കുടുതൽ ഒന്നും എനിക്ക് ബോധിപ്പികുവാൻ ഇല്ല എന്ന് പറഞ്ഞു മുഖ്യൻ പരിവാര വൃന്ദങ്ങളോടെ പുറത്തേക്കു നടന്നു.
അപ്പോഴേക്കും ഒരു കൊമേർഷ്യൽ ബ്രേക്ക് വന്നു . അയാൾ ഓടി ഡൈനിങ്ങ് ടേബിളിൻ മുമ്പിൽ ചെന്നു . ഭാര്യ ജോലിക്ക് പോയിരിക്കുന്നു . അവൾ മേശ പുറത്തു എല്ലാം ഒരുക്കി വച്ചിട്ടാണ് പോയിരിക്കുനത് . അയാൾ പ്ലേറ്റ് എടുത്തു ചോറും, വെണ്ടക്ക മെഴുക്കൊരിട്ടിയും , സാമ്പാറും കട്ട തൈരും കുട്ടി കുഴച്ച് ഉണ്ണാൻ ഇരുന്നു.
ആ ബ്രേക്കിൻ ഇടയിൽ ഒരു കോമഡി ചാനലിലെ വരാൻ പോകുന്ന പരിപാടി കാണിച്ചു. വലിയ പലകയിൽ മോഷണ കലാ കേന്ദ്രം എന്ന് എഴുതി വച്ചിരിക്കുന്നു. കള്ളന്മാരുടെ വേഷം കെട്ടിയ രണ്ടു നടൻമാർ . ഒരാൾ ട്രെയിനീ ആണെന്ന് തോന്നുന്നു . മറ്റേ കള്ളൻ വിശദമായി മോഷണ കലയെ കുറിച്ച് ആധികാരികമായി സംസാരിക്കുന്നു. എങ്ങനെ മോഷണം നടത്താം , അത് കഴിഞ്ഞു എങ്ങനെ രക്ഷ പെടണം ഇനി പിടിക്ക പെടുകയാണെങ്കിലോ?
അതിനിടയിൽ ചെറിയ കള്ളൻ ചോദിക്കുന്നു . മോഷണം പാപമല്ലേ ? നമ്മൾ ചെയുന്നത് തെറ്റ് അല്ലെ? അതിനു മറുപടി ആയി ക്ലാസ്സ് എടുക്കുന്ന കള്ളൻ പറഞ്ഞു ഒരിക്കലും അല്ല. നിങ്ങൾ മോഷ്ടിക്കുകയോ, കൊല പാതകം ചെയുകയോ എന്ത് വേണെമെങ്കിലും ചെയ്തോളു . പക്ഷെ മനസാക്ഷിയുടെ മുമ്പിൽ തെറ്റ് കാരൻ ആവാതിരുനന്നാൽ മാത്രം മതി.
ആ പരിപാടി കഴിയും മുമ്പേ അയാൾ ഊണ് കഴിച്ചു എന്ന് വരുത്തി. പ്ലേറ്റ് വാഷ് ബേസിനിൽ കൊണ്ട് പോയി കഴുകാതെ ഇട്ടിട്ടു അവിടേക്ക് തന്നെ അയാൾ നീട്ടി കുലുക്കി തുപ്പി. ആ ഒരു ശീലം നിറുത്തണം എന്ന് ഭാര്യ പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും അയാൾ ഇടക്ക് അത് മറന്നു പോകും. മുണ്ടിന്റെ തുമ്പ് കൊണ്ട് ചുണ്ട് തുടച്ചിട്ട് അയാൾ വേഗം കിടപ്പ് മുറിയിലേക്ക് പോയി. ഒരു തലയിണയും എടുത്തു കൊണ്ട് വന്നു . തലയിണ സോഫയിൽ ഇട്ട ശേഷം അയാൾ നീണ്ടു നിവർന്നു സോഫയിലേക്ക് കിടന്നു . എന്നിട്ട് സുഖമായി 'TV' കാണുവാൻ ആരംഭിച്ചു .
വീണ്ടും പഴയ വാർത്തകൾ തന്നെ . നാലോ , അഞ്ചോ വട്ടം കേട്ട് കഴിഞ്ഞിരികുന്ന വാർത്തകൾ . എന്നാലും മടുപ്പില്ലാതെ അയാൾ അതെല്ലാം കേട്ട് കൊണ്ടേ ഇരുന്നു. അതിനിടയിൽ പുതിയ ഒരു 'സ്ക്രോളിംഗ് ന്യൂസ് ' എഴുതി കാണിച്ചു . ഉന്നത വിദ്യാഭാസ കൌൺസിൽ വൈസ് ചെയർമാനെ എതിർ പാർട്ടിക്കാരായ വിദ്യാർഥി കൾ തടഞ്ഞു എന്നും അദ്ദേഹത്തിനെ കാരണത്ത് അടിച്ചു വീഴ്ത്തി എന്നുള്ള പുതിയ വാർത്ത . "ശെ, കളഞ്ഞു" . അയാൾ തെല്ലുറക്കെ തന്നെ പറഞ്ഞു . അല്ലേലും പ്രതിപക്ഷത്തിന് അവസരം മുതലാക്കുവാൻ അറിയില്ല . കിട്ടിയ അവസരം വെറുതെ കളഞ്ഞു കുളിച്ചു . ഇനി ഭരണ പക്ഷം ഇതിൽ പിടിച്ചു തുങ്ങും.
അയാൾ ഉന്മാദതോടെ ചാനൽ വീണ്ടും മാറ്റി. ഗവൺമെനടിന്ടെ ഒരു ടുറിസം പരിപാടി കാണിക്കുന്നു. കഥകളിയും , ഹൌസ് ബോട്ടും ഒക്കെ ആയി. അതിനിടെ അവതാരിക പറയുന്നു ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു നിങ്ങൾക്കും സ്വാഗതം .
അയാൾ മനസ്സിൽ ചിന്തിച്ചു , മുഖ്യൻ രാജി വയ്ക്കുമോ ? എവിടെ? ഇനി ഇപ്പോൾ രണ്ടു മാസം മാത്രമേ പ്രായമേയ്യൂള്ളൂൂ ഈ മന്ത്രി സഭയ്ക്ക് . അത് കഴിഞ്ഞാൽ മറ്റവൻമാർ വരും. അഞ്ചു വർ , അങ്ങോട്ടേക്കും , ഇങ്ങോട്ടേക്കും ആയി ഇവർ തന്നെ ഭരിക്കും.
ഒരു കുട്ടർ കാട്ടു കള്ളൻ മാർ ആണെങ്കിൽ മറ്റവർ അക്രമത്തിന്റെ പാതയിൽ ആണ്. ഇതിൽ ആരെ വേണം തിരെഞ്ഞെടുക്കുവാൻ ?
വീണ്ടും ചാനൽ മാറ്റുന്നതിൻ ഇടയിൽ കോളിംഗ് ബെൽ അടിച്ചു . ചെന്ന് നോക്കിയപ്പോൾ ഭാര്യ ആണ്. അവൾ ജോലി കഴിഞ്ഞു വന്നിരിക്കുന്നു. അവൾ TV നോക്കിയിട്ട് പറഞ്ഞു ഇത് കഴിഞ്ഞില്ലേ ? ഹാൻഡ് ബാഗ് എടുത്തു വച്ച് , വേഷം മാറി ചായ് ഉണ്ടാകുവാനായി അവൾ അടുക്കളയിലേക്ക് കയറി.
പിന്നെ തിരികെ അതെ പോലെ പാഞ്ഞു വന്നിട്ടു അലറി. ചായ പൊടി
മേടിച്ചില്ല അല്ലെ? എത്ര വട്ടം പറഞ്ഞതാ നിങ്ങളോട് . ഇന്നിനി ചായ കുടിക്കെണ്ടാ . ഒന്നും മിണ്ടാത്ത കൊണ്ടാകാം അവളുടെ അരിശം കുടി .
നാണമില്ലേ മനുഷ്യ ഇങ്ങനെയുള്ള ദുർനടപ്പ് കാരിയുടെ വാക്കുകൾ കേട്ടിരിക്കുവാൻ . ഈ വിഷം തള്ളുന്ന ചാനലുകൾ ആണ് ആദ്യം നിരോധികേണ്ടത് . മനുഷ്യനെ ചീത്തയാകുന്ന ചാനലുകൾ , എന്താണ് കാണിക്കേണ്ടത് എന്ന വക തിരിവ് ഇല്ലാത്ത വർഗങ്ങൾ .
രാവിലെ തുടങ്ങിയതല്ലേ , ഇനി TV വച്ചു പോയേക്കരുത് . അവൾ വർദ്ധിച്ച ദേഷ്യത്തോടെ തന്നെ പറഞ്ഞു. പ്രായമായ മകൾ വളർന്നു വരികയാ . അത് പോലും ഓർക്കാതെ ഇതൊക്കെ കണ്ടിരിക്കുന്നു. അവളിൽ പുഛം തെളിഞ്ഞു നിന്നു . കലിയൊടെ അവൾ പോയി 'സ്വിച്ച്' ഓഫ് ചെയ്തു.
ഒന്നും മിണ്ടാതെ അനുസരണയുള്ള കുട്ടിയെ പോലെ ഷർട്ട് മാറി സഞ്ചി എടുത്ത് അയാൾ ചായ പൊടി മേടിക്കുവനായി പരമുവിന്റെ കടയിലേക്ക് പോയി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ